▼അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
ശഫാഅത്തിന്റെ ഇനങ്ങൾ
മൊത്തത്തിൽ അഞ്ചു തരാം ശുപാർശകളുണ്ടെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു. അവയിൽ രണ്ടെണ്ണം എല്ലാ വിഭാഗങ്ങളും അംഗീകരിക്കുന്നതാണ്. ശേഷിക്കുന്ന മൂന്നെണ്ണത്തിൽ ചില പുത്താൻ പ്രസ്ഥാനക്കാർ വിയോജിക്കുന്നു. ഇമാം റാസി(റ) എഴുതുന്നു:
م اختلفوا بعد هذا في أن شفاعته عليه السلام لمن تكون أتكون للمؤمنين المستحقين للثواب ، أم تكون لأهل الكبائر المستحقين للعقاب ؟ فذهبت المعتزلة على أنها للمستحقين للثواب وتأثير الشفاعة في أن تحصل زيادة من المنافع على قدر ما استحقوه ، وقال أصحابنا : تأثيرها في إسقاط العذاب عن المستحقين للعقاب ، إما بأن يشفع لهم في عرصة القيامة حتى لا يدخلوا النار وإن دخلوا النار فيشفع لهم حتى يخرجوا منها ويدخلوا الجنة واتفقوا على أنها ليست للكفار(التفسير الكبير: ٨٣/٣)
മുഹമ്മദ് നബി(സ)ക്ക് പരലോകത്ത് ശഫാഅത്തുണ്ടെന്ന വിഷയത്തിൽ മുസ്ലിം ഉമ്മത്ത് ഏകോപിച്ചതിനുശേഷം ആർക്കാണ് മുഹമ്മദ് നബി(സ) യുടെ ശുപാർശ ലഭിക്കുകയെന്ന കാര്യത്തിൽ ഏകാഭിപ്രായമില്ല. പ്രതിഫലം അർഹിക്കുന്ന വിശ്വാസികൾക്കോ, അതല്ല ശിക്ഷ അർഹിക്കുന്ന പാപികൾക്കോ?. മുഅതസിലത്തിന്റെ വീക്ഷണം മുഹമ്മദ് നബി(സ)യുടെ ശുപാർശ പ്രതിഫലം അർഹിക്കുന്ന വിശ്വാസികൾക്കാണെന്നാണ്. അപ്പോൾ അവരർഹിക്കുന്നതിനേക്കാൾ കൂടുതൽ പ്രയോചനങ്ങൾ അവര്ക്ക് ലഭ്യമാക്കുകയെന്നതാണ് ശുപാര്ഷയുടെ ഫലമെന്ന് അവർ വിശദീകരിക്കുന്നു. നമ്മുടെ അസ്വഹാബ് പറയുന്നു: ശിക്ഷ അർഹിക്കുന്ന പാപികളിൽ നിന്ന് ശിക്ഷ ഒഴിവക്കികൊടുക്കുക എന്നതാണ് ശുപാർശയുടെ ഫലം. ഒന്നുകിൽ അവർക്ക് വേണ്ടി നബി(സ) മഹ്ഷറയിൽ വെച്ചു തന്നെ ശുപാർശ പറയുന്നതും നരകത്തിൽ പ്രവേശിക്കാതെ അവർ രക്ഷപ്പെടുന്നതുമാണ്. ഇനി അവർ നരകത്തിൽ പ്രവേശിക്കുന്ന പക്ഷം അവർക്ക് നരക മോചനം ലഭിച്ച് അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത് വരെ അവർക്ക് വേണ്ടി നബി(സ) ശുപാർശ പറയും. (റാസി: 2/83).
ഇവ്വിഷയകമായി മഹാനായ ഖാളീ ഇയാള് (ര) എഴുതുന്നു:
مذهب أهل السنة جواز الشفاعة عقلا ووجوبها سمعا، بصريح قوله تعالى: )يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا (109)( (طه)، وقوله: )ولا يشفعون إلا لمن ارتضى( (الأنبياء: ٢٨) وأمثالهما، وبخبر الصادق - صلى الله عله وسلم - وقد جاءت الآثار التي بلغت بمجموعها التواتر بصحة الشفاعة في الآخرة لمذنبي المؤمنين، وأجمع السلف والخلف ومن بعدهم من أهل السنة عليها، ومنعت الخوارج وبعض المعتزلة منها، وتعلقوا بمذاهبهم في تخليد المذنبين في النار ، واحتجوا بقوله تعالى : (فما تنفعهم شفاعة الشافعين)، وبقوله تعالى : (ما للظالمين من حميم ولا شفيع يطاع )، وهذه الآيات في الكفار وأما تأويلهم أحاديث الشفاعة بكونها في زيادة الدرجات فباطل، وألفاظ الأحاديث فى الكتاب وغيره صريحة في بطلان مذهبهم وإخراج من استوجب النار،
ബൗദ്ദികമായ ശഫാഅത്ത് ആകാമെന്നും മതപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അത് സ്ഥിരപ്പെട്ടതാണെന്നുമാണ് അഹ്ലുസ്സുന്നയുടെ വീക്ഷണം.
"അന്നേദിവസം പരമകാരുണികൻ ആരുടെ കാര്യത്തിൽ അനുമതി നല്കുകയും, ആരുടെ വാക് ത്രപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാർശ പ്രയോചനപ്പെടുകയില്ല".(ത്വാഹാ: 109).
അല്ലാഹു ത്രപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ മലക്കുകൾ ശുപാർശ പറയുകയില്ല".(അമ്പിയാഅ: 28)
തുടങ്ങിയ ഖുർആനിക വചനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. നബി(സ)യുടെ ഹദീസും ഇക്കാര്യം വ്യക്തമാക്കുന്നു. പരലോകത്ത് വിശ്വാസികളിലെ പാപികൾക്ക് ശുപാർഷയുണ്ടെന്നു കാണിക്കുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയെല്ലാം കൂടി കാണിക്കുന്ന ആശയം അനിശേധ്യമാം വിധം സ്ഥിരപ്പെട്ടതാണ്. അഹ്ലുസ്സുന്നയിൽ പെന്ന സലഫും ഖലഫും ശേഷമുള്ളവരും ഇക്കാര്യത്തിൽ ഏകോപിച്ചിരിക്കുന്നു.
എന്നാൽ ഖവാരിജും മുഅതസിലത്തിൽ ചിലരും ശഫാഅത്ത് നിഷേധിക്കുന്നു. പാപികൾ ശാശ്വതമായി നരകത്തിൽ കിടക്കുമെന്ന അവരുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അവരുടെ ഈ നിഷേധം.
"ഇനി അവർക്ക് ശുപാർശകരുടെ ശുപാർശയൊന്നും പ്രയോജനപ്പെടുകയില്ല". (മുദ്ദസിർ: 48). "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപർശകനായോ ആരും തന്നെയില്ല: (മുഅമിൻ: 18) തുടങ്ങിയ ആയത്തുകളാണ് അവർ പ്രമാണമായി സ്വീകരിക്കുന്നത്. എന്നാൽ ഈ ആയത്തുകളെല്ലാം സത്യനിഷേധികളുടെ കാര്യത്തിൽ വന്നവയാണ്.
ശഫാഅത്തിന്റെ കാര്യത്തിൽ വന്ന ഹദീസുകളെല്ലാം തന്നെ സ്ഥാനം ഉയർത്തികൊടുക്കാനുള്ളതാണെന്ന അവരുടെ വ്യാഖ്യാനം ശരിയല്ല. സ്വഹീഹു മുസ്ലിമിലും മറ്റും വന്ന ഹദീസുകൾ അവരുടെ വീക്ഷണം ബാത്വിലാണെന്നും നരകാവകാശികളെ നരകത്തിൽ നിന്ന് കയറ്റുമെന്നും വ്യക്തമാക്കുന്നവയാണ്. (ശർഹു മുസ്ലിം : 1/325).
തുടർന്ന് ശഫാഅത്തിന്റെ അഞ്ചു ഇനങ്ങൾ വിവരിച്ച് ഖാളീ ഇയാള് (റ) എഴുതുന്നു:
[ أولها ] : مختصة بنبينا -صلى الله عليه وسلم- ; وهي الإراحة من هول الموقف وتعجيل الحساب، كما يأتي. [ الثانية ] : في إدخال قوم الجنة بغير حساب ، وهذه وردت أيضا لنبينا -صلى الله عليه وسلم- وقد ذكرها مسلم رحمه الله، [ الثالثة ] : الشفاعة لقوم استوجبوا النار، فيشفع فيهم نبينا -صلى الله عليه وسلم- ومن يشاء الله تعالى،.. [ الرابعة ] : في من دخل النار من المذنبين ، فقد جاءت هذه الأحاديث بإخراجهم من النار بشفاعة نبينا -صلى الله عليه وسلم- والملائكة وإخوانهم من المؤمنين ثم يخرج الله تعالى كل من قال لا إله إلا الله كما جاء في الحديث :(( لا يبقى فيها إلا الكافرون )).[ الخامسة ] : في زيادة الدرجات في الجنة لأهلها، وهذه لا ينكرها المعتزله ولا ينكرون أيض شفاعة الحشر الأول.(سرح مسلم: ٣٢٥/١)
1- മഹ്ഷറയിലെ ബുദ്ദിമുട്ടിൽ നിന്ന് വിശ്രമം നല്കാനും വിചാരണ വേഗത്തിൽ നടത്താനും വേണ്ടി നബി(സ)ക്ക് മാത്രം പ്രത്യേകതയുള്ളതാണ്.
2- വിചാരണ കൂടാതെ ചിലരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ വേണ്ടിയുള്ള ശഫാഅത്ത്. ഇതും നമ്മുടെ നബി(സ)ക്ക് മാത്രമായുള്ളതാണ്. ഈ ശഫാഅത്ത് മുസ്ലിം(റ) പരമാര്ശിച്ചിട്ടുണ്ട് .
3- നരകം അർഹിക്കുന്നവർക്ക് വേണ്ടിയുള്ള ശഫാഅത്ത്. അവരുടെ കാര്യത്തിൽ നമ്മുടെ നബി(സ)യും അല്ലാഹു ഉദ്ദേശിക്കുന്നവരും ശുപാർശ പറയും.
4- നരകത്തിൽ പ്രവേശിച്ച പാപികൾക്കുവേണ്ടിയുള്ള ശഫാഅത്ത്. നമ്മുടെ നബി(സ)യുടെയും മലക്കുകളുടെയും സത്യവിശ്വാസികളായ സഹോദരന്മാരുടെയും ശുപാർശ കൊണ്ട് അവർക്ക് നരക മോചനം ലഭിക്കുമെന്ന മുസ്ലിം(റ) ഉദ്ദരിച്ച ഈ ഹദീസുകൾ വ്യക്തമാക്കുന്നു. തുടർന്ന് 'ലാഇലാഹ ഇല്ലല്ലാഹു' എന്ന് പറഞ്ഞ എല്ലാവരെയും അല്ലാഹു നരകത്തിൽ നിന്ന് കയറ്റും. 'സത്യനിഷേധികളല്ലാതെ നരകത്തിൽ അവശേഷിക്കുകയില്ല" എന്ന് ഹദീസിൽ വന്നിട്ടുണ്ട്.
5- സ്വർഗ്ഗാവകാഷികൾക്ക് സ്വരഗ്ഗത്തിൽ സ്ഥാനങ്ങൾ ഉയർന്ന് കിട്ടുന്നതിനു വേണ്ടിയുള്ള ശഫാഅത്ത്. ഇതിനെയും വിചാരണ തുടങ്ങാൻ വേണ്ടിയുള്ളതിനെയും മുഅതസിലത്ത് നിഷേധിക്കുന്നില്ല. (ശർഹു മുസ്ലിം: 1/325) .
പാപികൾക്ക് വേണ്ടി താൻ ശുപാർശ പറയുമെന്ന് നബി(സ) വ്യക്തമാക്കിയ കാര്യമാണ്. അബൂദാവൂദ് (റ) തിർമുദി(റ) യും അഹ്മദും(റ), ബൈഹഖി(റ)യും മറ്റും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:
عن أنس بن ملك عن النبي صلى الله عليه وسلم قال:((شفاعتي لأهل الكبائر من أمتي)) (أبو داود: ٤١١٤،ترمذي: ٢٣٥٣،مسند أحمد: ١٢٧٤٥)
അനസി(റ) ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "എന്റെ സമുദായത്തിൽ നിന്ന് വൻകുറ്റങ്ങൾ ചെയ്തവർക്ക് വേണ്ടിയുള്ളതാണ് എന്റെ ശുപാർശ".(അബൂദാവൂദ്: 4114,തിർമിദി: 2353,മുസ്നദു അഹ്മദ് :12745, ബൈഹഖി: 8/17, മുസ്തദ്റക് : 210, അൽമുഅജമുൽ കബീർ: 748, അൽമുഅജമുൽ കബീർ ഔസത്വ്: 6104, അൽമുഅജമുസ്സ്വഗീർ: 449, സ്വഹീഹു ഇബ്നി ഹിബ്ബാൻ : 6575, അബൂനുഐമി(റ) ന്റെ മഅരിഫത്തുസ്സ്വഹാബ: 1399).
( لأهل الكبائر من أمتي ) أي الذين استوجبوا النار بذنوبهم الكبائر فلا يدخلون بها النار ، وأخرج بها من أدخلته كبائر ذنوبه النار ممن قال لا إله إلا الله محمد رسول الله . كذا في السراج المنير، وقال الطيبي : أي شفاعتي التي تنجي الهالكين مختصة بأهل الكبائر . (عون المعبود: ٢٥٩/١٠)
വൻകുറ്റങ്ങൾ നിമിത്തം നരകം നിർബന്ധമാക്കിയവർ എന്നാണ് 'അഹ് ലുൽകബാഇർ' എന്നതിന്റെ വിവക്ഷ. ഇത്തരക്കാർ ശുപാർശ കാരണം നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ റസൂലാണെന്നും പറഞ്ഞവരിൽ നിന്ന് വൻ ദോഷം നരകത്തിൽ പ്രവേശിച്ചവരെ ശഫാഅത്ത് കൊണ്ട് നരകത്തിൽ നിന്ന് പുറപ്പെടുവിക്കുകയും ചെയ്യും. ഇപ്രകാരം 'അസ്സിറാജുൽ മുനീർ' എന്ന ഗ്രന്ഥത്തിൽ കാണാം.ത്വീബി(റ) പറയുന്നു: നശിച്ചു പോയവരെ രക്ഷപ്പെടുത്താനുള്ള എന്റെ ശഫാഅത്ത് വൻ ദോഷികൾക്ക് മാത്രമുള്ളതാണ്. എന്നർത്ഥം. (ഔനുൽ മഅബൂദ് : 10/259)
പരലോകത്ത് വെച്ച് പോടാ പോടാ എന്ന് പറഞ്ഞ് നബി(സ) ചിലരെ ആട്ടിഓടിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അവർ ഇസ്ലാമിൽ നിന്ന് പുറത്ത് പോയവരാണെന്നാണ് ഒരഭിപ്രായം. അത് വിവരിച്ച ശേഷം ഇമാം അസ്ഖലാനി(റ) എഴുതുന്നു:
وإن كانوا ممن لم يرتد لكن أحدث معصية كبيرة من أعمال البدن، أو بدعة من اعتقاد القلب فقد أجاب بعضهم بأنه يحتمل أن يكون أعرض عنهم ولم يشفع لهم اتباعا لأمر الله فيهم، حتى يعاقبهم على جنايتهم ، ولا مانع من دخولهم في عموم شفاعته لأهل الكبائر من أمته، فيخرجون عند إخراج الموحدين من النار،والله أعلم . (فتح الباري شرح صحيح البخاري: ٥٥/٢٠)
ഇനി അവർ മുർതദ്ദുകളല്ലെന്ന് കരുതുക, പക്ഷെ കർമപരമായ വലിയൊരു തെറ്റോ വിശ്വാസപരമായ ബിദ്അത്തോ പുതുതായി ഉണ്ടാക്കിയവനാണ്. എങ്കിൽ നബി(സ) അവരിൽ നിന്ന് തിരിഞ്ഞു കളയാനുള്ള കാരണം ചിലർ പറയുന്നതിതാണ്. നബി(സ) അവർക്ക് വേണ്ടി ശുപാര്ശ പറയാത്തദ് അവർ ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അർഹിക്കുന്നത് വരെ അവരുടെ കാര്യത്തിൽ അല്ലാഹുവിന്റെ നിർദ്ദേശം സ്വീകരിച്ചാണ്. തന്റെ സമുദായത്തിൽ നിന്നുള്ള വൻദോഷം ചെയ്തവർക്ക് വേണ്ടി അവിടന്ന് നടത്തുന്ന ശുപാർശയിൽ അവരും പ്രവേശിക്കുന്നതിന് തടസ്സമൊന്നുമില്ല. അപ്പോൾ തൗഹീദുള്ളവരെ നരകത്തിൽ നിന്ന് കയറ്റുമ്പോൾ അവരും പുറപ്പെടും (ഫത്ഹുൽബാരി: 20/55)
ഇമാം മുസ്ലിം നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇങ്ങനെ വായിക്കാം.
عن أبي هريرة قال : قال رسول الله - صلى الله عليه وسلم - " لكل نبي دعوة مستجابة، فتعجل كل نبي دعوته ، وإني اختبأت دعوتي شفاعة لأمتي إلى يوم القامة، فهي نائلة إن شاء الله من مات من أمتي لا يشرك بالله شيئا " (صحيح مسلم: ٢٩٦ )
അബൂ ഹുറൈറയിൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു: "എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുന്ന ഒരു പ്രാർഥനയുണ്ട്. എല്ലാ പ്രവാചകന്മാരും അവരുടെ പ്രാർഥന (ദുൻയാവിൽ വെച്ച്) ഉപയോഗപ്പെടുത്തി. നിശ്ചയം ഞാൻ എന്റെ പ്രാർഥന അന്ത്യദിനത്തിൽ എന്റെ സമുദായത്തിനുവേണ്ടി ശുപാർശ പറയാൻ സൂക്ഷിച്ചു വെച്ചിരിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്റെ സമുദായത്തിൽ നിന്ന് അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേർക്കാത്തവർക്ക് ath ലഭിക്കുന്നതാണ്". (മുസ്ലിം: 296)
അല്ലാഹുവോട് യാതൊന്നിനെയും പങ്കുചേർക്കാതെ മരണപ്പെടുന്നവര്ക്കെല്ലാം നബി(സ)യുടെ ശുപാർശ ലഭിക്കുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. വൻ കുറ്റം ചെയ്തവൻ അതിൽ ഉൾപ്പെടുമല്ലോ.(റാസി : 2/91)
ശഫാഅത്ത് സംബന്ധമായി ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരം വായിക്കാം.
عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " يَجْمَعُ اللَّهُ النَّاسَ يَوْمَ الْقِيَامَةِ ، فَيَقُولُونَ : لَوِ اسْتَشْفَعْنَا عَلَى رَبِّنَا عَزَّ وَجَلَّ حَتَّى يُرِيحَنَا مِنْ مَكَانِنَا ، فَيَأْتُونَ آدَمَ صَلَوَاتُ اللَّهِ عَلَيْهِ ، فَيَقُولُونَ : أَنْتَ الَّذِي خَلَقَكَ اللَّهُ بِيَدِهِ وَنَفَخَ فِيكَ مِنْ رُوحِهِ ، وَأَمَرَ الْمَلائِكَةَ فَسَجَدُوا لَكَ فَاشْفَعْ لَنَا عِنْدَ رَبِّنَا ، فَيَقُولُ : لَسْتُ لَهَا ، وَيُذْكَرُ خَطِيئَتَهُ ، ائْتُوا نُوحًا صَلَوَاتُ اللَّهِ عَلَيْهِ أَوَّلَ رَسُولٍ بَعَثَهُ اللَّهُ ، فَيَأْتُونَ فَيَقُولُ : لَسْتُ لَهَا ، وَيَذْكُرُ خَطِيئَتَهُ ، ائْتُوا إِبْرَاهِيمَ صَلَوَاتُ اللَّهِ عَلَيْهِ الَّذِي اتَّخَذَهُ اللَّهُ خَلِيلا ، فَيَأْتُونَهُ فَيَقُولُ : لَسْتُ لَهَا ، وَيُذْكَرُ خَطِيئَتَهُ ، ائْتُوا مُوسَى عَلَيْهِ السَّلامُ ، الَّذِي كَلَّمَ اللَّهَ فَيَأْتُونَهُ ، فَيَقُولُ : لَسْتُ لَهَا ، وَيُذْكَرُ خَطِيئَتَهُ ، ائْتُوا عِيسَى صَلَوَاتُ اللَّهِ عَلَيْهِ فَيَأْتُونَهُ ، فَيَقُولُ : لَسْتُ لَهَا ، ائْتُوا مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ ، فَيَأْتُونَنِي فَأَسْتَأْذِنُ عَلَى رَبِّي فَإِذَا رَأَيْتُهُ أَخِرُّ سَاجِدًا ، فَيَدَعُنِي مَا شَاءَ اللَّهُ ، ثُمَّ يُقَالُ : ارْفَعْ رَأْسَكَ ، سَلْ تُعْطَهْ ، وَقُلْ تُسْمَعْ ، وَاشْفَعْ تُشَفَّعْ ، فَأَرْفَعُ رَأْسِي فَأَحْمَدُ رَبِّي بِتَحْمِيدٍ يُعَلِّمُنِيهِ ، ثُمَّ أَشْفَعُ فَيَحُدُّ لِي حَدًّا ثُمَّ أُخْرِجُهُمْ مِنَ النَّارِ فَأُدْخِلُهُمُ الْجَنَّةَ ، ثُمَّ أَعُودُ فَأَقَعُ سَاجِدًا مِثْلَهُ فِي الثَّالِثَةِ وَالرَّابِعَةِ حَتَّى مَا بَقِيَ مِنَ النَّارِ إِلا مَنْ حَبَسَهُ الْقُرْآنُ " ، فَكَانَ قَتَادَةُ يَقُولُ عِنْدَ هَذَا: أي وَجَبَ عَلَيْهِ الْخُلُودُ(بخاري: ٦٠٨٠)
അനസി(റ) ൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു : അന്ത്യദിനത്തിൽ അല്ലാഹു ജനങ്ങളെ ഒരുമിച്ച് കൂട്ടും. നമ്മുടെ ഈ സ്ഥലത്ത് നിന്ന് നമുക്ക് വിശ്രമം ലഭിക്കുന്നതിനായി നാം നമ്മുടെ രക്ഷിതാവിന്റെ മേൽ ശുപാർശതേടുകയാണെങ്കിൽ (നന്നായിരുന്നു). അങ്ങനെ ആദം നബി(അ) യെ സമീപിച്ച് അവർ പറയും: "താങ്കൾ അല്ലാഹു നേരിട്ട് സൃഷ്ടിച്ചവരാണ്. (മാതാവോ പിതാവോ ഇല്ല) അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം മലക്കുകൾ താങ്കൾക്കു സുജൂദു ചെയ്തു.അതിനാല ഞങ്ങളുടെ രക്ഷിതാവിങ്കൽ താങ്കള് ഞങ്ങൾക്ക് വേണ്ടി ശുപാർശ പറഞ്ഞാലും". അപ്പോൾ ആദം നബി(അ) വിലക്കപ്പെട്ട കനി ഭക്ഷിച്ച കാര്യം പറഞ്ഞ് ഞാൻ അതിനർഹനല്ലെന്നും നൂഹ് നബി(അ) അല്ലാഹു നിയോഗിച്ച പ്രഥമറസൂലാണെന്നും അതിനാല അദ്ദേഹത്തെ സമീപിച്ചോളൂ എന്നും പറയും. അങ്ങനെ ജനങ്ങൾ നൂഹ് നബി(അ)യെ സമീപിക്കും. അപ്പോൾ ഞാനതിനർഹമല്ലെന്നും അതിനാൽ അല്ലാഹു ഖാലീലായി തെരഞ്ഞെടുത്ത ഇബ്രാഹീം നബി(അ) യെ നിങ്ങൾ സമീപിച്ചോളൂ എന്നും അദ്ദേഹം പറയും. ഇബ്രാഹീം നബി(അ)യെ സമീപിക്കുമ്പോൾ ഞാനതിനർഹനല്ലെന്നും അല്ലാഹു നേരിട്ട സംസാരിച്ച മൂസാ നബി(അ) യെ സമീപിച്ചോളൂ എന്നും പറയും. മൂസാ നബി (അ) താൻ അതിനർഹനല്ലെന്നു പറഞ്ഞു ഈസാ നബി(അ) യെ സമീപിക്കാൻ നിർദ്ദേശിക്കും.ഈസാ നബി(അ) ഞാനതിനർഹമല്ലെന്നും അല്ലാഹു മുന്തിയതും പിന്തിയതുമായ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത മുഹമ്മദ് നബി(സ) യെ സമീപിക്കാൻ അവര്ക്ക് നിർദ്ദേശം നല്കും. അപ്പോൾ ജനങ്ങൾ എന്നെ സമീപിക്കുകയും ഞാൻ അല്ലാഹുവോട് അനുവാദം വാങ്ങുകയും ചെയ്യും. അല്ലാഹുവെ കാണുമ്പോൾ ഞാൻ സുജൂദിൽ വീഴുന്നദും അല്ലാഹു ഉദ്ദേശിക്കുന്നത്ര സമയം ഞാൻ സുജൂദിൽ നിലകൊള്ളുകയും ചെയ്യും. പിന്നീട് എന്നോട് പറയപ്പെടും: "താങ്കൾ താങ്കളുടെ തല ഉയർത്തൂ, ചോദിച്ചോളൂ, നല്കാം, പറഞ്ഞോളൂ സ്വീകരിക്കാം,ശുപാർശ ചെയ്തോളൂ സ്വീകരിക്കാം". അപ്പോൾ ഞാൻ തല ഉയർത്തുകയും അല്ലാഹു എനിക്ക് പഠിപ്പിച്ചു തരുന്ന സ്തുതി കീർത്തനങ്ങൾ ഞാൻ ഉരുവിടുകയും ചെയ്യും. പിന്നെ ഞാൻ ശുപാർശ പറയും. അപ്പോൾ അല്ലാഹു എനിക്ക് ഒരു പരിധി നിശ്ചയിച്ചു തരും. പിന്നെ നരകത്തിൽ പ്രവേഷിച്ചവരെ അതിൽ നിന്ന് കയറ്റി അവരെ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. പിന്നെയും ഞാൻ തിരിച്ചു വന്ന് മൂന്നാം തവണയും നാലാം തവണയും സുജൂദിൽ വീഴും. ഖുർആൻ തടഞ്ഞുവെച്ചവരല്ലാതെ മറ്റാരും നരകത്തിൽ അവശേഷിക്കാത്തത് വരെ അത് തുടരും". അതായത് ശാശ്വതമായ നരകത്തിൽ കിടക്കാൻ ബന്ധപ്പെട്ടവർ എന്ന് ഖതാദ(റ) അതിന് വിശദീകരണം നൽകിയിരുന്നു. (ബുഖാരി: 6080).
ഈ ഹദീസിലെ പാഠങ്ങൾ വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
وفيه أن الناس يوم القيامة يستصحبون حالهم في الدنيا من التوسل إلى الله - تعالى - في حوائجهم بأنبيائهم والباعث على ذلك الإلهام كما تقدم في صدر الحديث . وفيه أنهم يستشير بعضهم بعضا ويجمعون على الشيء المطلوب وأنهم يغطى عنهم بعض ما علموه في الدنيا لأن في السائلين من سمع هذا الحديث ومع ذلك فلا يستحضر أحد منهم أن ذلك المقام يختص به نبينا - صلى الله عليه وسلم - إذ لو استحضروا ذلك لسألوه من أول وهلة ولما احتاجوا إلى التردد من نبي إلى نبي ولعل الله - تعالى - أنساهم ذلك للحكمة التي تترتب عليه من إظهار فضل نبينا - صلى الله عليه وسلم - كما تقدم تقريره (فتح الباري شرح صحيح البخاري: ٤١٠/١٨)
ഐഹിക ലോകത്ത് വെച്ച് ജനങ്ങള് സ്വീകരിച്ചിരുന്ന അതേസമീപനം തന്നെയാണ് പരലോകത്തും അവർ സ്വീകരിക്കുകയെന്ന് ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആവശ്യ നിർവഹണത്തിന് വേണ്ടി അല്ലാഹുവിലേക്ക് അമ്പിയാക്കളെ തവസ്സുലാക്കുക എന്നതാണ് പ്രസ്തുത സമീപനം.അതിനു അവരെ പ്രേരിപ്പിക്കുന്നത് ഹദീസിന്റെ തുടക്കത്തിൽ പരാമർശിച്ചത് പോലെ ഇൽഹാമാണ്. ജനങ്ങള് പരസ്പരം കൂടിയാലോചിച്ച് ഒരു എകീക്രത അഭിപ്രായത്തിൽ അവരെത്തിച്ചെരുമെന്നും ഹദീസ് പഠിപ്പിക്കുന്നു. ഐഹികലോകത്ത് വെച്ച് അറിഞ്ഞിരുന്ന ചില കാര്യങ്ങൾ പരലോകത്ത് വെച്ച് മറന്നുപോകുമെന്നും ഹദീസിൽ നിന്ന് വായിച്ചെടുക്കാം. ശുപാർശ ആവഷ്യപ്പെട്ട് പ്രവാചകൻമാരെ സമീപിക്കുന്നവരുടെ കൂട്ടത്തിൽ ഈ ഹദീസ് കേട്ടവരും ഉണ്ടാകുമല്ലോ. എന്നാൽ അവരിൽ ഒരാളും തന്നെ ഈ സ്ഥാനം മുഹമ്മദ് നബി(സ)ക്ക് മാത്രം പ്രത്യേകമാണെന്ന കാര്യം ഓർമിച്ചെടുക്കുന്നില്ല. ഓർമിച്ചിരുന്നുവെങ്കിൽ ആദ്യം തന്നെ ശുപാർശക്കായി മുഹമ്മദ് നബി(സ)യെ അവർ സമീപിക്കുകയും ഒരു പ്രവാചകനിൽ നിന്ന് മറ്റൊരു പ്രവാചകനിലേക്ക് പോകുന്നത് ഒഴിവാക്കുകയും ചെയ്യുമായിരുന്നു. അതിനെ തുടർന്നു വരുന്ന ഒരു ഹിക്മത്ത് പരിഗണിച്ച് അക്കാര്യം അല്ലാഹു അവർക്ക് മറപ്പിച്ചുവെന്ന് പറയാം. നബി(സ)യുടെ ശ്രേഷ്ടത എല്ലാവര്ക്കും പ്രകടമാക്കിക്കൊടുക്കുകയെന്നതാണ് സൂചിത ഹിക്മത്ത്. അക്കാര്യം മുമ്പ് സമർഥിച്ച കാര്യമാണ്. (ഫത് ഹുൽ ബാരി: 18/410).
മുസ്ലിംകൾ വിശ്വസിക്കുന്ന ശഫാഅത്തും മക്കാ മുശ്രിക്കുകൾ വിശ്വസിക്കുന്ന ശഫാഅത്തും ഒന്നാണെന്ന് വാദിച്ച് ലോക മുസ്ലിംകളെ മുശ്രിക്കാക്കുന്ന പുത്തൻപ്രസ്ഥാനക്കാരുടെ വാദത്തിന്റെ അടിവേരറുക്കുന്നതാണ് മേൽ ഹദീസ്. കാരണം അവരുടെ വാദം ശരിയാണെങ്കിൽ സുന്നികൾ നടത്തിയിരുന്ന ഇസ്തിഗാസയും ശുപാർശ തേടലും എല്ലാം ശിർക്കാകണമല്ലോ. പക്ഷെ പരലോകത്ത് വന്നിട്ടും അതൊന്നും ശിർക്കാണെന്ന് സുന്നികൾക്ക് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണല്ലോ നരകം മുന്നിൽ കണ്ടിട്ടും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ അവർ ശുപാർശക്കായി അമ്പിയാക്കളെ തേടി പോകുന്നത്. ഖബ്റിൽ നിന്നോ മറ്റോ അത് തെറ്റാണെന്നും ശിർക്കാണെന്നും അവർക്ക് ബോധ്യപ്പെട്ടിരുന്നുവെങ്കിൽ ഇനി ആ പണിക്കു അവർ പോകുകയില്ലല്ലോ. അതെ സമയം ലാത്തയേയും ഉസ്സയേയും ആരാധിച്ചിരുന്ന അബൂജഹ്ൽ അടക്കമുള്ള മുശ്രിക്കുകൾ പരലോകത്ത് വെച്ച് നാണിച്ച് തലതാഴ്ത്തി നിൽക്കുകയാണ് ചെയ്യുന്നത്. അവരുടെ പ്രവർത്തനം തെറ്റായിപ്പോയെന്നു ഖബ്റിൽ വെച്ചും മറ്റും നന്നായി അവർക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹ്ഷറയിൽ വെച്ച് ശുപാർശക്കായി ലാത്ത യെയോ ഉസ്സയെയോ അവർ സമീപിക്കുന്നില്ല. സുന്നികളും മക്കാമുശ്രിക്കുകളും വിശ്വസിക്കുന്ന ശഫാഅത്ത് ഒന്നല്ലെന്നും അവ തമ്മിൽ വലിയ അന്തരമുണ്ടെന്നും സുന്നികൾ വിശ്വസിക്കുന്നത് തൗഹീദും മുശ്രിക്കുകൾ വിശ്വസിക്കുന്നത് ശിർക്കും ആണെന്നും ഏതുനിഷ്പക്ഷമതികൾക്ക്കും ഇതിൽ നിന്ന് മനസ്സിലാക്കാം.