*ശൈഖ് കണിയാപുരം* *അബ്ദു റസാഖ്* *മുസ്‌ലിയാർ (റ)* സ്മരണിക * * * * * * * * * * * * * * വലിയൊരു മുദരിസും , ദീനി പ്രഭാഷകനുമായി കേരളത്തിനകത്തും , പുറത്തും അറിയപ്പെട്ടിരുന്ന ഒരു മഹാത്മാവായിരുന്നു ശൈഖ് കണിയാപുരം അബ്ദു റസാഖ് മുസ് ലിയാർ (റ) . 35ൽ പരം വർഷങ്ങൾ ദർസീ രംഗത്ത് പ്രഭ പരത്തി. വിജ്ഞാനം ഒരു ലഹരിയായിരുന്നു മഹാനവർകൾക്ക് . കുളച്ചൽ ,തിരുനെൽവേലി , ഇടവ , ഓച്ചിറ , വാടാനപ്പള്ളി , എടവനക്കാട് , വമ്പേനാട് ...... തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ ദറസ് നടത്തി. കിതാബ് നോക്കാതെ തന്നെ ഏത് വിഷയത്തെ കുറിച്ചും ശൈഖുന സംസാരിക്കും . ശൈഖവർകൾ അന്ന് നൽകിയ ഫത് വകൾ പ്രസിദ്ധീകൃതമായിരുന്നെങ്കിൽ ഇന്ന് ഒരു മുതൽക്കൂട്ട് ആകുമായിരുന്നു. അറബി ഭാഷയിൽ അഗ്രഗണ്യനായിരുന്ന ശൈഖുന ഇംഗ്ലീഷ് , ഉർദു ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു. ദീനീ പ്രചരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. നിശ്ചലമായ ദറസുകളും , മദ്റസകളും പുനരുജ്ജീവിപ്പിക്കുന്നതിലും , പുതിയവ സ്ഥാപിക്കുന്നതിലും കഠിന പരിശ്രമം നടത്തിയ പുണ്യാത്മാവാണ്. ഒട്ടനവധി പള്ളികളും , സ്രാമ്പികളും പണിയുന്നതിന് നേതൃത്വം നൽകി. പണ്ഡ...
﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي