Showing posts with label സ്ത്രീ ജുമുഅ ജുമാഅത്തിന് വേണ്ടി പൊതുപള്ളിയിൽ പോവൽമറുപക്ഷം പറയുന്നത്. Show all posts
Showing posts with label സ്ത്രീ ജുമുഅ ജുമാഅത്തിന് വേണ്ടി പൊതുപള്ളിയിൽ പോവൽമറുപക്ഷം പറയുന്നത്. Show all posts

Tuesday, October 16, 2018

സ്ത്രീ ജുമുഅ ജുമാഅത്തിന് വേണ്ടി പൊതുപള്ളിയിൽ പോവൽ ............... മറുപക്ഷം പറയുന്നത്



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


സ്ത്രീ ജുമുഅ ജുമാഅത്തിന് വേണ്ടി പൊതുപള്ളിയിൽ പോവൽ
...............

മറുപക്ഷം പറയുന്നത്

ഫിതനയും ഫസാദും വ്യാപകമായ ഇക്കാലത്തും സ്ത്രീകൾ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിൽ വരണമെന്ന് വാദിക്കുന്ന പുത്തൻവാദികൾ അവരുടെ വാദത്തിന് പ്രമാണമായി ഉദ്ദരിക്കാറുള്ള ഏതാനും ഹദീസുകൾ നമുക്ക് പരിശോധിക്കാം:

عن ابن عمر أن رسول الله صلى الله عليه وسلم قال: ( لا تمنعوا إماء الله مساجد الله) (مسلم: ٦٦٨)

ഇബ്നു ഉമറി(റ)ൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ്) പറഞ്ഞു: "അല്ലാഹുവിന്റെ അടിയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ തടയരുത്". (മുസ്ലിം: 668)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:



ഈ ഹദീസുകളും ഇതിനോട് തത്തുല്യമായ ഹദീസുകളും കാണിക്കുന്നത് സ്ത്രീക്ക് പള്ളി വിലക്കരുത് എന്നാണ്. എന്നാണ് ഈ  നിയമം ഹദീസുകളിൽ നിന്നെടുത്ത് പണ്ഡിതന്മാർ വിവരിച്ച ചില നിബന്ധനകൾക്ക് വിധേയമാണ്. സ്ത്രീ സുഗന്ധം ഉപയോഗിക്കാതിരിക്കുക, ഭംഗിയാവാതിരിക്കുക, ശബ്ദം കേൾക്കുന്ന പാദസരം ധരിക്കാതിരിക്കുക, മുന്തിയ തരാം വസ്ത്രം ധരിക്കാതിരിക്കുക, പുരുഷന്മാരുമായി കൂടിക്കലരാതിരിക്കുക, യുവതിയാവാതിരിക്കുക,നാശത്തിനുനിമിത്തമാകുന്ന യാതൊന്നും ഉണ്ടാവാതിരിക്കുക, നാശം ഭയപ്പെടുന്ന യാതൊന്നും പോകുന്ന വഴിയിൽ ഇല്ലാതിരിക്കുക തുടങ്ങിയവയാണ് പ്രസ്തുത നിബന്ധനകൾ. സ്ത്രീ ഭർതൃമതിയോ യജമാണുള്ളവളോ ആവുകയും മേൽപ്പറഞ്ഞ നിബന്ധനകൾ മേളിക്കുകയും ചെയ്യുമ്പോൾ പുറപ്പെടുന്നത് തടയരുതെന്ന വിലക്ക് 'തൻസീഹി'നല്ലതാണ്. (തടയൽ കുറ്റകരമല്ലെന്നർത്ഥം). (ശർഹുൽ മുസ്ലിം: 2/400

അല്ലാമാ ബാജി(റ) പറയുന്നു:




ഭാര്യ പള്ളിയിൽ പോകുന്നത് ഭർത്താവിന് തടയണമെന്നും ഭർത്താവിന്റെ അനുവാദം കൂടാതെ സ്ത്രീ പള്ളിയിൽ പോകാൻ പാടില്ലെന്നും ഹദീസ് വ്യക്തമാക്കുന്നു. (ഓജസുൽ മസാലിക്: 4/104)

"സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്നൊരു പരാമർശം ഇതിന്റെ ബാക്കിയായി ഇമാം ബൈഹഖി(റ) യുടെയും അബൂദാവൂദിന്റെയും മറ്റും നിവേദനത്തിൽ വന്നിട്ടുണ്ട്. അതടിസ്ഥാനമാക്കിയുള്ള ഹദീസിന്റെ വിവക്ഷ മുമ്പ് വിശദീകരിച്ചതാണ്.

ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം:



നിങ്ങളുടെ സ്ത്രീ പള്ളികളിലേക്ക് നിങ്ങളോടു അനുവാദം ചോദിച്ചാൽ അവർക്കു നിങ്ങൾ അനുവാദം നൽകുക". (മുസ്ലിം: 669)

ഇമാം അസ്ഖലാനി(റ) എഴുതുന്നു:

ولا يخفى أن محل ذلك إذا أمنت المفسدة منهن وعليهن(فتح الباري شرح صحيح البخاري:٣٥٢/٣)

സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിർദ്ദേശം ബാധകമാവൂ എന്ന കാര്യം വ്യക്തമാണ്. (ഫത്ഹുൽ ബാരി: 3/352)

ഇമാം അസ്ഖലാനി(റ) തുടരുന്നു:  

وفيه إشارة إلى أن الإذن المذكور لغير الوجوب، لأنه لو كان واجبا لانتفى معنى الاستئذان ، لأن ذلك إنما يتحقق إذا كان المستأذن مخيرا في الإجابة أو الرد (فتح الباري شرح صحيح البخاري: ٣٥٢/٣)


അനുവാദം നൽകണമെന്ന് പറഞ്ഞത് നിർബന്ധത്തിനല്ലെന്ന് ഹദീസ് സൂചിപ്പിക്കുന്നു. കാരണം അനുവാദം നൽകൽ നിർബന്ധമായിരുന്നുവെങ്കിൽ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയില്ല. കാരണം അനുവാദം ചോദിക്കപ്പെടുന്ന വ്യക്തിക്ക് അനുവാദം നൽകാനും നൽകാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ടാകുമ്പോൾ മാത്രമേ അനുവാദം ചോദിക്കുന്നതിന് അർത്ഥമുണ്ടാവുകയുള്ളു. (ഫത്ഹുൽബാരി: 3/352)

"നിങ്ങൾ അവർക്കു അനുവാദം നൽകുക" എന്ന പരാമർശം വിശദീകരിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു:




സ്ത്രീകളിൽ നിന്നോ അവരുടെ മേലിലോ നാശം ഭയപ്പെടാത്തപ്പോഴാണ് അനുവാദം നൽകണമെന്ന് പറഞ്ഞത്. അക്കാലത്തു മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നാശവും നാശകാരികളും വർദ്ദിച്ച നമ്മുടെ ഇക്കാലത്തെ സ്വഭാവം അതല്ല. അനുവാദം നൽകണം എന്ന ഭർത്താക്കന്മാരോടുള്ള ഈ നിർദ്ദേശം നിർബന്ധത്തിനോ സുന്നത്തിനോ? സുന്നത്തിനാണെന്നാണ് ഇമാം ബൈഹഖി(റ) പറയുന്നത്. "ജമാഅത്തിന്റെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ നിങ്ങൾക്കുത്തമം നിങ്ങളുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്" എന്ന ഹദീസാണ് ഇതിന്നാധാരം. രാത്രിയിൽ എന്ന് ഹദീസിൽ ഉപാധിവെക്കാൻ കാരണം കൂടുതൽമറ നൽകുന്നത് രാത്രിയായതിനാലാണ്. (ഖസ്ത്വല്ലാനി: 2/152)

അല്ലാമ ഐനി(റ) എഴുതുന്നു:


സ്ത്രീക്ക് പ്രയോജനമുള്ള കാര്യത്തെ തൊട്ട് ഭർത്താവ് അവളെ തടയരുതെന്നും അതിനു അവൾക്കു അനുവാദം നൽകൽ ഭർത്താവിന് അത്യാവശ്യമാണെന്നും ഹദീസ് വ്യക്തമാക്കുന്നു. എന്നാൽ അവൾ കാരണമായോ അവളുടെ മേലിലോ ഭർത്താവ് നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമുള്ളൂ. നബി(സ)യുടെ കാലത്ത് മികച്ചുനിന്നിരുന്ന സ്വഭാവം അതായിരുന്നു. എന്നാൽ നമ്മുടെ കാലത്തെ സ്വഭാവം അതല്ല. നാശവും നാശകാരികളും വർദ്ദിച്ചിരിക്കുന്നു. ശേഷം പറയുന്ന ആയിഷ(റ)യുടെ ഹദീസ് ഇതിനു രേഖയാണ്. ഇതുപോലുള്ള ഹദീസുകൾ കിഴവികൾക്കു മാത്രം ബാധകമാണെന്നാണ് ഇമാം മാലിക്(റ)ന്റെ വീക്ഷണം. കിഴവിയാണെങ്കിലും സ്ത്രീക്ക് അവളുടെ വീടിനേക്കാൾ ഉത്തമമായ മറ്റൊന്നുമില്ലെന്നാണ് ഇമാം നവവി(റ) യുടെ പ്രസ്താവം വ്യക്തമാക്കുന്നത്. (ഉംദത്തുൽ ഖാരി: 5/233)

ഇമാം അസ്ഖലാനി(r0 എഴുതുന്നു:

قال النووي : استدل به على أن المرأة لا تخرج من بيت زوجها إلا بإذنه لتوجه الأمر إلى الأزواج بالإذن اها(فتح الباري شرح صحيح البخاري: ٣٥٢/٣)

ഇമാം നവവി(റ) പറയുന്നു: ഭർത്താവിന്റെ വീട്ടിൽ നിന്ന് അവന്റെ അനുവാദമില്ലാതെ ഭാര്യ പുറത്തിറങ്ങരുതെന്നതിന് ഈ ഹദീസ് രേഖയാണ്. അനുവാദം നൽകണമെന്ന് ഭർത്താക്കന്മാർക്ക് നിർദ്ദേശം നൽകിയതിൽ നിന്ന് അതാണ് വ്യക്തമാകുന്നത്. (ഫത്ഹുൽ ബാരി: 3/352)
:..................

2 'ഇമാം ബുഖാരി(റ) നിവേദനം:  



സത്യവിശ്വാസികളുടെ സ്ത്രീകൾ റസൂലുല്ലാഹി(സ) യുടെ കൂടെ വസ്ത്രം പുതച്ച് ഫജ്ർ നിസ്കാരത്തിന് പങ്കെടുക്കുമായിരുന്നു. പിന്നീട് നിസ്കാരം കഴിഞ്ഞു അവർ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകും. രാത്രിയുടെ അവസാനത്തെ ഇരുട്ടിനാൽ അവരെ ഒരാളും അറിയുമായിരുന്നില്ല. (ബുഖാരി: 544)

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:

، ومحل ذلك إذا لم يخش عليهن أو بهن فتنة ، فتح الباري ٢/٤٧٨

സ്ത്രീകളുടെ മേലിലോ അവർ കാരണമോ നാശം ഭയപ്പെടാത്തപ്പോൾ മാത്രമേ ഈ നിയമം ബാധകമാകൂ. (ഫത്ഹുൽ ബാരി: 2/478)

ഇത് ഇസ്‌ലാമിന്റെ ആദ്യകാലത്തുള്ള സമീപനമായിരുന്നുവെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. അക്കാര്യം മുമ്പ് വിവരിച്ചതാണ്. സ്വഹീഹുൽ ബുഖാരിയിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്.   

.............


3 .ആയിഷാ(റ) യിൽ നിന്ന് നിവേദനം: ഒരു രാത്രി ഇശാനിസ്‌കാരം പിന്തിപ്പിച്ചു. അത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പായിരുന്നു. അങ്ങനെ 'സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി' എന്ന് ഉമർ(റ) വിളിച്ചു പറയുന്നവരെ നബി(സ) പുറപ്പെട്ടില്ല. തുടർന്ന് നബി(സ) വന്ന് പള്ളിയിലുള്ളവരോട് ഇപ്രകാരം പ്രസ്താവിച്ചു: "ഭൂലോകത്ത് ഇന്ന് നിങ്ങളല്ലാതെ ഒരാളും ഇതിനെ പ്രതീക്ഷിച്ചിരുന്നില്ല". (ബുഖാരി: 533)

മറ്റൊരു രിവായത്തിലുള്ള പരാമർശം ഇങ്ങനെയാണ്.  

ولم يكن أحد يومئذ يصلي  غير أهل المدينة (بخاري: ٨١٥)

"മദീനക്കാരല്ലാതെ അന്ന് മറ്റാരും തന്നെ നിസ്കരിച്ചിരുന്നില്ല". (ബുഖാരി: 815)

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ(റ) എഴുതുന്നു:



ഉറങ്ങിപ്പോയ സ്ത്രീകളും കുട്ടികളും പള്ളിയിൽ ഹാജരായവരാണെന്ന് ഇമാം ബുഖാരി(റ) ഹദീസിൽ നിന്ന് ഗ്രഹിച്ചിരിക്കുന്നു. എന്നാൽ ഹദീസ്  അതിൽ വ്യക്തമല്ല. കാരണം അവർ ഉറങ്ങിയത് വീടുകളിലാണെന്ന് വെക്കാനും സാധ്യതയുണ്ടല്ലോ. (ഫത്ഹുൽ ബാരി: 2/235)

ഇനി അവർ പള്ളിയിൽ തന്നെ ആയിരുന്നുവെന്ന് സ്ഥിരപ്പെട്ടാലും പ്രശ്നമൊന്നുമില്ല. കാരണം ഇത് ഇസ്‌ലാം വ്യാപിക്കുന്നതിനു മുമ്പുള്ള സംഭവമാണെന്ന് ഹദീസിൽ തന്നെ വ്യക്തമാക്കിയല്ലോ.  


.........

4:    അബൂബക്റി(റ)ന്റെ പുത്രി അസ്മാഅ്(റ)ൽ നിന്ന് നിവേദനം: സൂര്യഗ്രഹണമുണ്ടായ സന്ദർഭത്തിൽ മഹതി നബി(സ)യുടെ പ്രിയ പത്നി ആയിഷ(റ) യെ സമീപിച്ചു. നോക്കുമ്പോൾ ജനങ്ങളെല്ലാം നിസ്കരിക്കുകയായിരുന്നു. ആയിഷ(റ)യും നിസ്കരിക്കുന്നു...(ബുഖാരി:178)

ഈ ഹദീസിന്റെ വിവരണത്തിൽ ഫത്ഹുൽ ബാറിൽ എഴുതുന്നു:


അസ്മാഅ് ബീവി(റ) ആയിഷ(റ)യുടെ വീട്ടിൽ നിന്ന് പള്ളിയിലുള്ളവരിലേക്ക് തിരിഞ്ഞുനോക്കിയെന്ന് മനസ്സിലാക്കാം. അപ്പോൾ അവർ സൂര്യഗ്രഹണ നിസ്കാരം നിർവഹിക്കുന്നതായി മഹതി കൊണ്ടെത്തിച്ചു. (ഫത്ഹുൽ ബാരി: 2/183, 1/349)



സൈനുബ്‌നുൽ മുനീർ(റ) പറയുന്നു: ഗ്രഹണ നിസ്കാരം നിർവ്വഹിക്കാൻ വേണ്ടി പെണ്ണ് പള്ളിയിൽ പോകൽ അനുവദനീയമാണെന്നതിന് ഈ ഹദീസ് രേഖയാണെന്ന് ഇബ്നുബത്ത്വാൽ(റ) പറയുന്നു. അതിൽ ചിന്തിക്കാനുണ്ട്. കാരണം അസ്മാഅ് ബീവി(റ) നിസ്കരിച്ചാൽ ആയിഷ(റ)യുടെ വീട്ടിൽ വെച്ചുമാത്രമാണ്. (ഫത്ഹുൽ ബാരി: 3/656)

ഉമർ(റ)ന്റെ ഭാര്യ ആതികാബീവി(റ)പള്ളിയിൽ പോയിരുന്ന സംഭവമാണ് പ്രധാനമായും അവർ ഉന്നയിക്കാറുള്ളത്. അതിനെ പറ്റിയുള്ള വിഷാദ വിവരണത്തിന് 'ആതികാബീവി(റ)യും പള്ളിയും' എന്ന എന്റെ ബ്ലോഗ് കാണുക.  


✅ആഇശ(റ) ബീവിയുടെ മേല്‍ ഹദീസ് വിവരിച്ചുകൊണ്ട് ഇമാം കാസാനി(റ) ബദാഇഉസ്വനാഇഅ' എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക.
സ്ത്രീകള്‍ ജമാത്തിനു ഹാജാറാവുന്ന തുടക്ക കാലഘട്ടത്തിലാണ് ഈസംഭവം. പിന്നീട് അവരോടു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന്
കല്പ്പിക്കപ്പെട്ടപ്പോള്‍ ആ നിയമം ദുര്‍ബലമായി 📚(ബദാഇഉസ്വനാഇഅ ').]:ا أن النساء كن]ص:5 [يصلين مع رسول الله صلى الله عليه وسلم ثم ينصرفن وما يعرفن من شدة الغلس .
:  فالصحيح من الروايات إسفار رسول الله صلى الله عليه وسلم بصلاة الفجر لما روينا من حديثابن مسعودرضي الله عنه فإن ثبت التغليس في وقت فلعذر الخروج إلى سفر ، أو كان ذلك في الابتداء حي;ن كن النساء يحضرن الجماعات ثم أمرن بالقرار في البيوت ، انتسخ ذلك - والله أعلم - بداءع الصناءع ١ ٣٧٥
✅കാസാനി(റ) ഇമാം വീണ്ടും പറയുന്നത് കാണുക. സ്ത്രീകള്‍ പള്ളിയിലെ ജമാത്തിനു സംബന്ധിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട്, അത് ഇസ്ലാമിന്‍റെ
തുടക്കത്തില്‍ ആയിരുന്നു, അതിനു ശേഷം അത് ദുര്‍ബലപ്പെട്ടു.
ജമാത്തിലേക്ക് പുറപ്പെടല്‍ യുവതികള്‍ക്ക് ഒരിക്കലും ഹലാലല്ല.
ഉമര്‍(റ) തൊട്ടുള്ള ഒരു റിപ്പോര്‍ട്ടില്‍ പുറപ്പെടലിനെതൊട്ട് വിരോധിച്ചു എന്നുണ്ട്.
അവര്‍ ജമാത്തിനു പുറപ്പെടല്‍ ഫിതിനക്ക് കാരണമാണ്. ഫിതിന ഹറാമാണ്. ഹറാമിലേക്ക് കൂട്ടുന്നതും ഹറാമാണ്.  ، ويروى في ذلك أحاديث لكن تلك كانت في ابتداء الإسلام ثم نسخت بعدذلك .ولا يباح للشواب منهن الخروج إلى الجماعات ، بدليل ما روي عنعمررضي الله عنه أنه نهى الشواب عن الخروج ; ولأن خروجهن إلى الجماعة سبب الفتنة ، والفتنة حرام ، وما أدى إلى الحرام فهو حرام .
البداءع الصناءع1/375
✅ഇമാം ഇബ്നു ഹജര്‍ ഫതാവയില്‍ ഉദ്ധരിക്കുന്നു.
ഇമാം ത്വഹാവി പറഞ്ഞു, സ്ത്രീകള്‍ പുറപ്പെടല്‍ കൊണ്ടുള്ള കല്പന ഇസ്ലാമിന്‍റെ തുടക്കത്തിലായിരുന്നു.
ശത്രുക്കളുടെ കണ്ണില്‍ മുസ്‌ലിംകള്‍ വര്‍ധിച്ചു കാണാന്‍ വേണ്ടി.
ഇബ്നു ദഖീഖുല്‍ ഈദ(റ)യുടെ ശറഹില്‍ പറയുന്നു, അക്കാലഘട്ടം ആളുകള്‍ കുറവുള്ള കാലമായിരുന്നു.
അപ്പോള്‍ മറയില്‍ ഇരിക്കുന്ന സ്ത്രീകളെ വരെ പുറത്ത് കൊണ്ട് വരുന്നതില്‍ അമിതമാക്കുന്നതില്‍ ആവശ്യമായി. 📚(അല്‍ ഫതാവല്‍ കുബ്റ (1/204) )
، قال : الطحاوي كان الأمر بخروجهن في ابتداء الإسلام ليكثر المسلمون في عين العدو اهـ ((وفي شرح ابن دقيق العيد : )) وقد كان ذلك الوقت أهل الإسلام في حيز القلة فاحتيج إلى المبالغة في إخراج العواتق وذوات الخدور ((
✅ഇബ്നു ഹജര്‍ (റ) വീണ്ടും പറയുന്നു, ഇബ്നു അത്താറിന്റെ ഗ്രന്ഥത്തില്‍ ഉണ്ട് സ്ത്രീകള്‍ വീട്ടില്‍ നിന്നും പുരപ്പെടാതിരിക്കല്‍ അത്യാവശ്യമാണ്. അവളുടെവീടിന്‍റെ അകത്തളം അവള്‍ നിര്‍ബന്ധമാക്കണം.
കാരണം അവള്‍ മുഴുവന്‍ ഔറത്താണ്. ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്‌.
കുരിരുട്ടില്‍ ചില സ്ത്രീകള്‍ പള്ളിയിലേക്ക് പുറപ്പെട്ടു എന്ന് പറഞ്ഞത് ഫിതിനയും ബുദ്ധിമുട്ടും നിര്‍ഭയമായ സമയത്താണ്.
നബി(സ)യുടെ കാലത്ത് അതിനു അനുമതി നല്‍കിയിരുന്നു. പിന്നീട് സ്ത്രീകളില്‍ നിന്നും ഫിതിന ഉണ്ടായപ്പോള്‍ തടയപ്പെട്ടു.وفي مصنف ابن العطار )) وينبغي للمرأة أن لا تخرج من بيتها ، بل تلزم قعره فإنها كلها عورة ، والعورة يجب سترها ، وأما الخروج إلى المساجد في الغلس عند أمن الضرر والفتنة فقد كان مأذونا فيه زمن النبي صلى الله عليه وسلم وزمان بعض أصحابه ، ثم منع منه لما أحدث النساء من الافتتان بهن والتبهرج والتطيب وفتنتهنبالرجال ((ثم ذكر حديث عائشة   ١/204/1في منعهن ) : فتاوي الكبري

✅വീണ്ടും പറയുന്നു:
ഹൈള്കാരികള്‍ വരെ പുറപ്പെട്ടിരുന്നു എന്നതും പെരുന്നാളിന് അവള്‍ക്ക് സമ്മതം നല്‍കിയിരുന്നു എന്നതും ആ കാലഘട്ടത്തിലാണ്, പിന്നീടുള്ള കാലത്തിലല്ല.
ഹറാമായ ഫസാദുകള്‍ അവര്‍ ഹാജരാവല്‍ ഉള്ളത് കൊണ്ട് അവരെ തടയപ്പെട്ടിരിക്കുന്നു. 📚( ഫതാവൽ കുബ്റാ 1/204  ، وقد ثبت في الصحيح الإذن لهن يوم العيد والخروج إلى المصلى متلفعات بمروطهن حتى الحيض ليشهدن الخير ودعوة المسلمين ويعتزلن المسلمين ، وقد منع هذا في غير هذه الأزمان لما في حضورهن من المفاسد المحرمةن .
വീണ്ടും ഇബ്നു ഹജര്‍ ഉദ്ധരിക്കുന്നു,

✅ ഹുജ്ജതുല്‍ ഇസ്ലാം ഇമാം ഗസ്സാലി(റ) പറഞ്ഞു ,
സ്ത്രീകള്‍ പള്ളിയില്‍ വരല്‍ ആദ്യം സമ്മതം നല്‍കിയിരുന്നു, ശരിയായ അഭിപ്രായം ഇപ്പോള്‍ പാടില്ല എന്നതാണ്.
സഹാബത്തിന്റെ കാലത്തു തന്നെ തടയണം എന്ന് ശരിയായി അംഗീകരിച്ചിട്ടുണ്ട്.
അഈശ ബീവി(റ)വരെ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പണ്ഡിതന്മാരുടെ വാക്കുകളാണ്.
കാലം വ്യത്യാസമാവല്‍ കൊണ്ട് ഹുക്മ് വ്യത്യാസമാവുമെന്ന് ഗവേഷകരും ഇമാമുമാരും മുത്തഖീങ്ങളും സ്വാലിഹീങ്ങളുമായ
ഫുഖഹാക്കളുമായ  നിബുണന്‍മാരുമായ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ് മേല്‍ പറഞ്ഞത്.
അവരുടെ വാക്ക് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം അവര്‍ ദീനിന്‍റെ പതാകകള്‍ ആണ്.
അവരുടെ തീരുമാനം നമ്മുടെ തീരുമാനത്തെക്കാള്‍ ഉത്തമമാണ്. അവരോടു എതിരാവുന്നവര്‍
ദേഹേച്ചയെ പിന്‍പറ്റിയവര്‍ ആണ്, 📚( ഫതാവല്‍ കുബ്റ (1/204)
) . ، قال حجة الإسلام في ) الإحياء ( : " وقد كان أذن رسول الله صلى الله عليه وسلم للنساء في حضور المساجد ، والصواب الآن المنع إلا العجائز بل استصوب ذلك في زمن الصحابة رضي الله عنهم حتى قالت عائشة رضي الله عنها وذكر ما مر عنها "وقال فيه أيضا في كتاب الأمر بالمعروف " ويجبمنع النساء من حضور المساجد للصلاة  إذا خيفت الفتنة بهن "فهذه أقاويل العلماء في اختلاف الحكم فيها بتغيرالزما

✅ഇമാം الحصني(റ)യെ തൊട്ടു ശറഹു അബുശുജാഇല്‍ നിന്നും പിടിച്ചു പറഞ്ഞതിന്‍റെ ചുരുക്കം ഇനി പറയുന്നു.
നമ്മുടെ ഈ കാലഘട്ടത്തില്‍ യുവതികളും ചേലുള്ളവരും പുറപ്പെടല്‍ ഹറാമാണെന്ന് ഉറപ്പിച്ചു പറയണം, കാരണം ഫസാദ്
വര്‍ധിച്ചതിന് വേണ്ടി.
ആദ്യകാലത്ത് പുറപ്പെടാന്‍ അനുവദിച്ച ഉദ്ദേശം ഇപ്പോള്‍ ഇല്ലാതായിട്ടുണ്ട്.
അവര്‍ പുറപ്പെട്ടാലുള്ള ഫസാധുകള്‍ ഈ കാലത്ത് ഉറപ്പാണ്. ആഈശ ബീവി(റ)യുടെ വചനം അതിനു തെളിവാണ്.
അവരെ തടയണം എന്നതില്‍ ശരീഅത്തിന്‍റെ രഹസ്യം അറിയുന്നതില്‍ വിഹിതം മുറിഞ്ഞ വിവരംകെട്ട വിഡ്ഢിയല്ലാതെ ശങ്കിക്കുകയില്ല. 📚( ഫതാവൽ കുബ്റാ 1/204 )
والذي نقله عن الحصني كأنه أخذه من كلامه في )شرح أبي شجاع وغيره ( ، وقد أطال الكلام في ذلكبما حاصله أنه ينبغي القطع في زماننا بتحريم خروج الشابات وذوات الهيئات لكثرة الفساد، والمعنى المجوز للخروج في خير القرون قد زال ، وأيضا فكن لا يبدين زينتهن ويغضضن أبصارهن وكذا الرجال ، ومفاسد خروجهن الآن محققة ، وذكر ما مر عن عائشة رضي الله عنها ونقله عن غيرها أيضا ممن مر ذكرهم ثم قال :ولا يتوقف في منعهن إلا غبي جاهل قليل البضاعة في معرفة أسرار الشريعةفتاوي 1 ,/204
✅തെളിവിന്‍റെ യഥാര്‍ത്ഥ ആശയം ഗ്രഹിക്കാതെ പ്രത്യക്ഷം മാത്രം മനസ്സില്ലാക്കിയ ചിലര്‍  തെളിവിന്‍റെ പ്രത്യക്ഷം പിടിച്ചു കൊണ്ട് പറയുന്ന ചിലരുണ്ട്.
ആഇശ ബീവിയും(റ) അവരെ പോലെയുള്ളവരും ഗ്രഹിച്ച കാര്യങ്ങള്‍ 1 അവര്‍ ശ്രദ്ധിക്കുന്നില്ല,
ഭംഗി പ്രകടിപ്പിക്കല്‍ ഹറാമാണ്‌ എന്ന ആയത്തുകള്‍ അവര്‍ അശ്രദ്ധവാന്‍മാരാണ്.
അതുകൊണ്ട് ശരിയായ അഭിപ്രായം ഹറാമാണെന്ന്‍ ഉറപ്പിച്ചു പറയലും അങ്ങനെ ഫത്‌വ നല്‍കലുമാണ്.
ഇതാണ് നമ്മുടെ മദ്ഹബിന്‍റെ ചുരുക്കം.
സ്ഥിരത ലഭിക്കുന്നതിന്റെ മുന്‍പ് ഇതില്‍ നിന്നും ഒന്നിനെ നിഷേധിക്കുന്നത് നീ സൂക്ഷിച്ചു കൊള്ളുക.
വിവരമില്ലാതെ നാക്കിട്ടടിക്കുന്നവരേ  കണ്ടു നീ വഞ്ചിതനനാവണ്ട.📚( ഫതാവൽ കുബ്റാ 1/204 ).

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


==================================🌸🌸🌸🌸🌸🌸


==================================🌸🌸🌸🌸🌸🌸

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....