Showing posts with label നബിദിനം:മൗലിദ് വ്യക്തിപൂജയല്ലേ. Show all posts
Showing posts with label നബിദിനം:മൗലിദ് വ്യക്തിപൂജയല്ലേ. Show all posts

Sunday, April 8, 2018

നബിദിനം:മൗലിദ് വ്യക്തിപൂജയല്ലേ


മൗലിദ് വ്യക്തിപൂജയല്ലേ?
● സ്വാദിഖ്🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

നബിദിനാഘോഷത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു ലഘുലേഖയിൽ എഴുതുന്നു: വ്യക്തിപൂജക്ക് യാതൊരു ഇടവും നൽകാത്ത ഇസ്‌ലാം വ്യക്തികളുടെ ജനനത്തിനോ ചരമത്തിനോ പ്രാധാന്യം നൽകുന്നില്ല. മാത്രമല്ലഅത്തരം അന്ധവിശ്വാസങ്ങളെ മുളയിലേ നുള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്‘. ഇതിനെക്കുറിച്ച് എന്ത് പറയുന്നുനബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടോ?
– മുസ്സമ്മിൽ എടപ്പാൾ

ഇസ്‌ലാമിൽ ആരുടെയും ജനനത്തിന് പ്രാധാന്യമില്ലെന്ന് എഴുതുന്നതും പറയുന്നതുമെല്ലാം തികഞ്ഞ വിവരക്കേടും ഇസ്‌ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധവുമാണ്.
അബൂഖതാദ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) റിപ്പോർട്ട് ചെയ്യുന്നു: തിങ്കളാഴ്ച നോമ്പിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: അത് ഞാൻ ജനിച്ച ദിവസമാണ്. എന്നെ പ്രവാചകനായി അയക്കപ്പെട്ടതും എനിക്ക് ഖുർആൻ അവതരിച്ചതും അന്നാണ് (സ്വഹീഹ് മുസ്‌ലിം). നബി(സ്വ)യുടെ ജനനത്തിനും ജനന ദിവസത്തിനും പ്രാധാന്യമുണ്ടെന്ന് ഈ ഹദീസിൽ അവിടുന്ന് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
സ്ഥാനത്തും അസ്ഥാനത്തും വ്യക്തിപൂജയുടെ പേര് പറഞ്ഞ് സൃഷ്ടിശ്രേഷ്ഠരായി അല്ലാഹു നിശ്ചയിച്ച റസൂൽ(സ്വ)ക്ക് നാഥൻ നൽകിയ പ്രാധാന്യവും പ്രത്യേകതയും നിഷേധിക്കുന്നത് ഏറെ അപകടമാണ്. എന്റെ അടിമകൾ എനിക്ക് മാത്രമായി നിർവഹിക്കുന്ന ഇബാദത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട നിസ്‌കാരത്തിലടക്കം അവർ എന്റെ ഹബീബിന് സ്വലാത്തും സലാമും സമർപ്പിക്കണമെന്നാണ് അല്ലാഹുവിന്റെ നിശ്ചയം. അല്ലാഹു നിശ്ചയിച്ച വ്യക്തികൾക്ക് അവൻ നൽകിയ പ്രാധാന്യം അംഗീകരിക്കുന്നത് വ്യക്തിപൂജയല്ല, ഈമാനും ഇസ്‌ലാമുമാണ്.

നബിദിനാഘോഷത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്ഘോഷയാത്ര സുന്നത്താണോചില സ്ഥലങ്ങളിൽ ചിലമ്പുകളുള്ള ദഫ് മുട്ടാറുണ്ട്അതനുവദനീയമാണോ?
– റഹ്‌നാസ് കക്കാട്

റസൂൽ(സ്വ)യുടെ സ്തുതികീർത്തനങ്ങൾ അവിടുത്തെ പേരിലുള്ള സ്വലാത്ത്, സലാമുകൾ, സദുപദേശങ്ങൾ, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയ സൽകർമങ്ങളാണ് നബിദിനാഘോഷത്തിൽ ചെയ്യേണ്ടത്. ദിക്‌റുകളും സ്വലാത്തുകളും മദ്ഹുകളും പാടിയും പറഞ്ഞും നടത്തുന്ന ഘോഷയാത്ര സൽകർമങ്ങളിൽ പെട്ടതാണെന്ന് വ്യക്തമാണ്.
ചിലമ്പുകളുള്ളതാണെങ്കിലും ദഫ്ഫ് അനുവദനീയമാണെന്ന് ഇമാം നവവി(റ) മിൻഹാജിൽ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം നിരോധിച്ച കാര്യങ്ങൾ നബിദിനാഘോഷത്തിന്റെ പേരിൽ പറ്റില്ലെന്ന് പറയേണ്ടതില്ല.
ഹാഫിള് ഇബ്‌നുഹജർ(റ)നെ ഉദ്ധരിച്ച് ഇമാം സുയൂഥി(റ) എഴുതുന്നു: ഖുർആൻ പാരായണം, അന്നദാനം, ദാനധർമങ്ങൾ, മദ്ഹുകൾ, സാരോപദേശങ്ങൾ തുടങ്ങി അല്ലാഹുവിന് ശുക്‌റായിത്തീരുന്ന കാര്യങ്ങളിൽ മൗലിദ് പരിപാടി പരിമിതപ്പെടുത്തേണ്ടതാണ്. നബിദിനത്തിന്റെ സന്തോഷമറിയിക്കുന്ന അനുവദനീയമായ മറ്റു കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നാൽ ഹറാം, കറാഹത്ത്, ഖിലാഫുൽ ഔല എന്നിങ്ങനെ നിരോധിക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. (അൽഹാവീ ലിൽ ഫതാവ 1-226).


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....