ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
ശിര്‍ക്ക് തൌഹീദ്...രണ്ടാം ഭാഗം
ഒന്നാം
തൌഹീദും ശിര്‍ക്കും കേവലം വിശ്വാസ പരമാണെന്നും അത് കര്‍മ്മത്തില്‍ വരില്ല എന്നും വളരെ വ്യക്തമായി തന്നെ നമ്മള്‍ മുകളില്‍ സമര്‍തിച്ചു...
വിശ്വാസത്തില്‍ ശിര്‍ക്ക് വരുന്നത് എങ്ങനെയെന്നും ഇതെല്ലാം രൂപത്തില്‍ ആണെന്നും വിവരിച്ചു....
അള്ളാഹു മാത്രമാണ് ആരാധനക് (ഇബാദത്തിനു) അര്‍ഹന്‍ എന്ന് വിശ്വസിക്കല്‍ തൌഹീദും, അള്ളാഹു അല്ലാത്തവര്‍ക്ക് ആരാധനക് (ഇബാദത്തിനു) അര്‍ഹത കല്പിക്കലാണ് ശിര്‍ക്കും എന്ന് നമ്മള്‍ വിവരിച്ചു.... അപ്പോള്‍ ഇതില്‍ രണ്ടിലും വരുന്ന കാര്യം ഈ രണ്ടു കാര്യങ്ങളും ചെന്നെത്തുന്ന കാര്യം ആരാധന (ഇബാദത്ത്) ആണ്... എന്താണ് ഇബാദത്ത്...??? അല്ലാഹുവിനു വേണ്ടി നാം ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ സദ്കര്‍മ്മങ്ങളെയും അവനുള്ള ഇബാദത്ത് ആണെന്ന് സാര്‍വത്രികമായി പറയാറുണ്ട്. വഴിയില്‍ നിന്ന് മുള്ള് നീക്കലും, ഒരു സത്യാ വിശ്വസിയോടു സ്നേഹപൂര്‍വ്വം മന്ദഹസിക്കുന്നതും, സഹധര്‍മ്മിണിയുടെ വായില്‍ സല്ലാപപൂര്‍വ്വം തീറ്റ വസ്തുക്കള്‍ വച്ച് കൊടുക്കുന്നതെല്ലാം സദഖ ആണെന്ന് നബി(സ)പ്രഖ്യാപിച്ച ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്...നല്ല ഉദ്ദേശത്തോടു കൂടി ഇതെല്ലാം ഇബാദത്ത് ആക്കാംഎന്നാണ് ഇമാം നവവി(റ) അടക്കമുള്ള മുഹദ്ദിസുകള്‍ വ്യാഖ്യാനിക്കുന്നു. ഇതെല്ലാം സര്‍വ്വരും സമ്മതിക്കുന്നതുമാണ്. ഇതെല്ലാം സദ് ഉദ്ടെഷപൂര്‍വ്വം നടത്തുമ്പോള്‍ ഇബാദത്ത് കര്‍മ്മങ്ങളും ആണ്. എന്നാല്‍ അല്ലഹുവിനല്ലാത്ത ഒരു സൃഷ്ടികള്‍ക്കും ചെയ്തു കൂടെന്നു ഈ ശരീ'അത്തില്‍ തീര്‍ത്തും വിലക്കപ്പെട്ട കര്‍മ്മമാണ് സുജൂദ്. അല്ലാഹുവിനു തന്നെയും ശര'ഇ നിര്‍ദ്ദേശിച്ച സന്ദര്‍ഭങ്ങളില്‍ അല്ലാതെ സുജൂദ് വിലക്കപ്പെട്ടതാണ്. ഹരാമാണ്. ഇബാദത്തിന്റെ കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളതായി നമുക്ക് നിരൂപിക്കാന്‍ കഴിയുന്നതും സുജൂദ് ആണ്. അപ്പോള്‍ ചെറുതും വലുതുമായ ഇബാദത്തിന്റെ കര്‍മ്മങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് ആകണമല്ലോ ഇബാദത്തിനു പറയപ്പെടുന്ന നിര്‍വ്വചനം. ബഹുദൈവ വിശ്വാസികള്‍ ബിംബങ്ങള്‍ക്കും തങ്ങളുടെ ദൈവങ്ങല്കും മുമ്പില്‍ ചന്ദന തിരി കത്തിക്കുന്നത് തോറ്റ സാഷ്ടാങ്ങവും ശയന പ്രദക്ഷിണവും വരെ ആരാധാനാ കര്‍മ്മങ്ങള്‍ ആയി നടത്താറുണ്ട്. ഇവയെല്ലാം അവര്‍ ജല്പിക്കുന്ന പരദൈവങ്ങല്കുള്ള ഇബാദതുകലുമാനു. ഇവയും സന്മൂലം ഉള്‍ക്കൊള്ളുന്നത് ആവണമല്ലോ ഇബാദത്തിന്റെ നിര്‍വ്വചനം. അപ്പോളാണല്ലോ ഈ നിര്‍വ്വചന പ്രകാരമുള്ള ഇബാദത്ത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്; അവന്നു മാത്രമേ അതാകാവൂ; മറ്റാര്‍ക്കും ഇതിനു അവകാശമില്ല; അതിനാല്‍ മറ്റാര്‍ക്കും ഇതാകാവതുമല്ല; എന്ന് ഖുര്‍'ആന്‍ നിര്‍ദ്ദേശിക്കുന്നത് മനസ്സിലാകുകയുള്ളൂ..
ഇങ്ങനെ വിപുലാഷയമുള്ള ഒരു നിര്‍വ്വചനം ഭാഷയും ശര'ഉമെല്ലാം വിലയിരുത്തിക്കൊണ്ട് ഖുര്‍'ആനിന്റെയും സുന്നത്തിന്റെയും വ്യാഖ്യാതാക്കളും വിശ്വാസ ശാസ്ത്രത്തിന്റെ ഇമാമുകളും വ്യക്തമാക്കിയിട്ടുണ്ട്. അഖ്'സാ ഗായത്തില്‍ ഖു'ളുഇ വതാദല്ലുലി എന്നാണത് (അബൂസ്സുഔദ് 1-13, നസഫി 1-38, ബൈളാവി 1,8) അങ്ങേയറ്റത്തെ വിനയവും താഴ്മയും എന്നാണു ഈ വാക്കിനര്‍ത്ഥം. മറ്റു ചിലരുടെ പ്രയോഗം "പാരമ്യതിലുള്ള ബഹുമാനം" എന്നാണു (റാസി 1-242). ഖുര്‍ആനിനെയും സുന്നതിനെയും വ്യാഖ്യാനിച്ച കഴിഞ്ഞ കാല ഇമാമുകള്‍ ആരും ഈ നിര'വചനത്തെ തള്ളി പറഞ്ഞിട്ടില്ല. മറ്റൊരു നിര്‍വചനം നല്‍കിയിട്ടുമില്ല. ഈജിപ്തിലെ വഹാബി തലവന്മാരും കേരളത്തിലെ വഹാബികളുടെ ആശയ സ്രോതസ്സുകളായ റഷീദ് രിളായും മുഹമ്മദ് അബ്ദുവും മാത്രമാണ് ഇതിനു അപവാദം. ക്രിസ്താബ്ദം ഇരുപതാം നൂറ്റാണ്ടില്‍ ആണ് ഇവരുടെ പുതിയ നിര്‍വചനം പുറത്തു വരുന്നത്. മറഞ്ഞ വഴിയിലൂടെ ഉപകാരവും ഉപദ്രവവും പ്രതീക്ഷിച്ചു കൊണ്ട് ചെയ്യുന്ന വണക്കം എന്നാണു അവരുടെ നിര'വചനത്തിന്റെ ചുരുക്കം.
അങ്ങേ അറ്റത്തെ വിനയവും താഴ്മയും ആദരവും ആണല്ലോ ഇബാദത്ത്. വിനയം, ആദരവ്, താഴ്മ, എന്നതെല്ലാം മനസ്സിലകതുണ്ടാകുന്ന ഗുണങ്ങളാണ്. ഒരു വസ്തുവോ വ്യക്തിയോ തന്നെക്കാള്‍ ഉയര്‍ന്നതാണെന്ന് മനസ്സിലാകി ആ വ്യക്തിയുടെയോ വസ്തുവിന്റെയോ വലുപ്പവും സ്ഥാനവും അന്ഗീകരിക്കുകയും സമ്മതിക്കുകയും ആണ് വിനയവും ആദരവും. ഇതനുസരിച്ച് പെരുമാറുകയാണ് വിനായ പ്രകടനം-ആദര പ്രകടനം. ഇത് എല്ലാവരും സമ്മതിക്കും. ഇതിന്റെ "അങ്ങേ അറ്റം" എന്നാല്‍ ബഹുമാനിക്കാനും താഴ്മ പ്രകടിപ്പിക്കാനും കഴിയുന്നതിന്റെ പരമാവധി എന്നാണല്ലോ അര്‍ഥം. മനസ്സില്‍ ബഹുമാനത്തിന്റെയും താഴ്മയുടെയും അങ്ങേ അറ്റം ആവുക, മാനിക്കപ്പെടുന്ന വസ്തുവോ വ്യക്തിയോ സ്ഥാനതിന്റെയും വലുപ്പതിന്റെയും അങ്ങേ അറ്റത് പ്രതിസ്ടിക്കപ്പെടുമ്പോലാണ്. അതായത് തന്റെ വിതാനത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന- ഇനി അങ്ങോട്ട് മറ്റൊരു വിതാനവും ഇല്ലാത്ത ഏറ്റവും ഉയര്‍ന്ന വിതാനത്തില്‍ ഒരു വ്യക്തിയെയോ വസ്തുവിനെയോ പ്രതിസ്ടിക്കുമ്പോള്‍ അങ്ങേ അറ്റത്തെ ബഹുമാനം കല്പിക്കലായി. അപ്പോള്‍ തോന്നുന്ന വിനയം അങ്ങേ അറ്റത്തെ വിനയമായി. സൃഷ്ടികള്‍ തമ്മില്‍ പലവിധേന ഏറ്റ വ്യത്യാസം ഉണ്ടെങ്കിലും സൃഷ്ടി എന്ന വിധാനത്തില്‍ എല്ലാവരും തുല്യമാണല്ലോ. ഈ തലത്തില്‍ നിന്നും തീര്‍ത്തും ഉയര്‍ന്നു നില്‍ക്കുന്ന വിതാനം സൃഷ്ടാവ്, യജമാനന്‍ എന്ന സ്ഥാനമാണ്. ഇതിനപ്പുറം ആര്‍ക്കും ഒരു സ്ഥാനവും കല്പിച്ചു കൊടുക്കാനില്ല താനും. അപ്പോള്‍ ഇതാണ് അങ്ങേ അറ്റത്തെ സ്ഥാനവും വലിപ്പവും.
ഉദാഹരണതില്ലൂടെ വ്യക്തമാക്കാം, നാം ഒരു വ്യക്തിയെ ബഹുമാനിക്കുന്നു. നമ്മെക്കാള്‍ ഉയര്‍ന്ന സ്ഥാനം അയാള്‍ക്ക് കല്പ്പിക്കുംപോലാനല്ലോ ബഹുമാനം ഉണ്ടാവുക. നമ്മെക്കാള്‍ മുതിര്‍ന്ന ആള്‍ , ബാപ്പ, ഗുരുവര്യര്‍ , സദ്'വൃത്താന്‍ , രാജാവ്, ആത്മീയ ആചാര്യന്‍ , ഇതെല്ലാം ബഹുമാനത്തിനു കാരണങ്ങള്‍ ആണ്. മനുഷ്യരില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നാം വിശ്വസിക്കുന്നത് നബിമാര്‍ക്കും മുര്സലുകള്‍ക്കും ആണ്. ഈ സ്ഥാനം വകവെച്ചു കൊടുത്താലും ബഹുമാനത്തിന്റെ അങ്ങേ അറ്റമോ പാരമ്യമോ ആവുന്നില്ല. എന്ത് കൊണ്ടെന്നാല്‍ നബി, റസൂല്‍ , എന്നത് അങ്ങേ അറ്റത്തുള്ള സ്ഥാനം അല്ല. മനുഷ്യ പദവികളില്‍ അങ്ങേ അറ്റതുള്ളത് ആണ് എന്നെ ഉള്ളൂ. ഈ പദവിയില്‍ ഉള്ളവരും മനുഷ്യരാണ്. അല്ലാഹുവിന്റെ അടിമകളാണ്. സൃഷ്ടികളാണ്. ഈ നിലക് അവര്‍ നമ്മുടെ വിതാനത്തില്‍ ഉള്ളവരാണ്. മനുഷ്യന്‍, അടിമ, സൃഷ്ടി എന്നൊക്കെ നമ്മെയും അവരെയും വിശേഷിപ്പിക്കാമല്ലോ. ഇതിനപ്പുറം ഉള്ളതും അതിനപ്പുറം ഇല്ലാത്തതും ആയ പാരമ്യ സ്ഥാനമാണ് "റബ്ബ്" എന്നത്. യജമാനന്‍ , ഉടമക്കാരന്‍ എന്നര്‍ത്ഥം. അടിമയുടെയും സൃഷ്ടിയുടെയും മുഴുവന്‍ തലങ്ങളില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന സ്ഥാനമാണിത്. ഇതിനപ്പുറം ഇനി ഒരു സ്ഥാനം ഇല്ല താനും. ഈ പരമോന്നത സ്ഥാനം ഒരു വ്യക്തിക്കോ വസ്തുവിണോ കല്‍പ്പിക്കുന്നതും ഈ സ്ഥാനത് അതിനെ പ്രതിഷ്ടിക്കുന്നതും ആണ് അങ്ങേ അറ്റത്തെ ബഹുമാനം. അങ്ങേ അറ്റത്തുള്ള ആദരവ്. ഈ സ്ഥാനം നാം അംഗീകരിച്ചു കൊടുക്കുന്ന വസ്തുവിനോടോ വ്യക്തിയോടോ നമുക്കുണ്ടാകുന്ന വിനയവും താഴ്മയും അങ്ങേ അട്ടതുല്ലതാണ്. ഇതാണ് ഇബാദത്ത്.
ഇപ്പോള്‍ കാര്യം വളരെ വ്യക്തമായി. മനുഷ്യ മനസ്സുകളില്‍ ഉദിക്കുന്ന സ്ഥാനങ്ങളില്‍ ഏറ്റവും പാരമ്യമായ സ്ഥാനം-റബ്ബ്-അല്ലെങ്കില്‍ സൃഷ്ടാവ് എന്ന പദവി-ഏതെങ്കിലും ഒരു വസ്തുവിന് കല്പിക്കുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നുവോ ആ വസ്തുവിന് മുന്‍പില്‍ വിനയവും താഴ്മയും പ്രകടിപ്പിക്കുകയാണ് ഇബാദത്ത്. ഇങ്ങനെയാണല്ലോ ഭാഷയും ശര'ഉം മനസ്സിലാക്കിയ ഇമാമുകള്‍ എല്ലാം ഇബാദതിനെ നിര്‍വ്വചിച്ചത്. ഇങ്ങനെ വരുമ്പോള്‍ രബ്ബെന്ന വിശ്വാസത്തോടെ അതായത് ഉടമക്കാരന്‍ , യജമാനന്‍ , എന്ന നിലക്ക് ഏതൊരു വസ്തുവിനോട് എന്തുതരം കര്‍മ്മങ്ങള്‍ കൊണ്ടും അനുഷ്ടാനങ്ങള്‍ കൊണ്ടും താഴ്മ പ്രകടിപ്പിച്ചാലും അതെല്ലാം ആ ഉടമക്കാരന് ചെയ്യുന്ന ഇബാദതായി. കര്‍മ്മങ്ങള്‍ ചെറുതോ വലുതോ ആവട്ടെ. അപ്പോള്‍ ബിംബങ്ങള്‍ക്ക് ഉള്ള ഇബാദത്ത് കര്മ്മങ്ങളെയും അല്ലാഹുവിനുള്ള ഇബാദത്ത് കര്മ്മങ്ങളെയും മുഴുവന്‍ ഉള്‍ക്കൊള്ളുന്ന നിര്‍വചനമാണ് "പരമമായ ബഹുമാനം", "അങ്ങേയറ്റത്തെ വിനയവും താഴ്മയും" എന്നത്. ഇത് സുതരാം വ്യക്തമാണ്.
ഇപ്രകാരമാല്ലാതെ വിനയം പ്രകടമാക്കുന്ന കര്‍മ്മങ്ങളില്‍ അങ്ങേ അറ്റതുള്ളത് എന്നാണു ഈ നിര'വചനത്തെ വിലയിരുതുന്നതെങ്കില്‍ സുജൂദ് എന്ന കര്‍മ്മം മാത്രമാണ് ഇബാദത്ത് എന്ന് വരും.
ശിര്‍ക്ക് തൌഹീദ്...ഒന്നാം ഭാഗം
1920-കള്‍ക്ക് ശേഷം വന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കേരള മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ ഫിത്ന ചെറുതൊന്നും അല്ല.... പരമ്പരാഗതമായി മുസ്ലിംകള്‍ പ്രവര്‍ത്തിച്ചു വരുന്നു പല കാര്യങ്ങളും ശിര്‍ക്ക് ആണെന്നും കുഫ്ര്‍ ആണെന്നും വാദിച്ചു കൊണ്ട് സുന്നീ പണ്ഡിതന്മാരെയും സാധാരക്കരെയും കൂട്ടമായി മുശ്രിക്കും കാഫിറും ആക്കാന്‍ ഇറങ്ങി തിരിച്ചു.... ആ സമയത്ത് പാകപ്പെട്ട ഒരു കൂട്ടര്‍ കൂടെ ഇല്ലാത്തത് കൊണ്ട് തന്നെ അത് വ്യക്തമായി പറയാന്‍ ഈ സംഘത്തിന്റെ നേതാക്കന്മാര്‍ മുതിര്‍ന്നിരുന്നില്ല... ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴികെ.... മാത്രമല്ല ഇപ്പോഴത്തെ ആളുകള്‍ പരിപൂര്‍ണ്ണമായി നിരാകരിക്കുന്ന പല സുന്നി ആശയങ്ങളും അവര്‍ അനുവര്‍ത്തിച്ചു വരികയും ചെയ്തിരുന്നു.....
പക്ഷെ ഇപ്പോള്‍ നിരുപാധികം തന്നെ ചില പാമര ജനങ്ങള്‍ മുസ്ലിംകളെ യാതൊരു ഉളുപ്പും ഇല്ലാതെ മുശ്രിക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു... വ്യക്തിപരമായി പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെ.... . കര്‍മ്മങ്ങളില്‍ ശിര്‍ക്ക് വരുമെന്ന് പറഞ്ഞു കൊണ്ട് .. കുഫ്ര്‍ എന്താണ്, ശിര്‍ക്ക് എന്താണ് എന്ന് പോലും അറിയാത്ത ഒരു പാമര ജനത്തെ ഇത്തരത്തില്‍ വളര്തിയെടുതിരിക്കുന്നു വഹാബി പ്രസ്ഥാനം .....
തൌഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്രാക്. ഇതിനെ ചുരുക്കി പറയുന്നതാണ് ശിര്‍ക്ക് എന്ന്.. കൂറ്, പങ്ക്, എന്നൊക്കെയാണ് ശിര്‍ക്ക് എന്നാ പദത്തിന്റെ ഭാഷാര്‍ത്ഥം... പക്ഷെ ഇപ്പോള്‍ ശിര്‍ക്ക് എന്ന് സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്നത് ഇഷ്രാകിന്റെ അര്‍ത്ഥത്തില്‍ ആണ്... ശരീകിനെ സ്ഥാപിക്കുക എന്നതാണ് ഇഷ്രാകിന്റെ അര്‍ഥം...ശരീക് എന്നാല്‍ കൂറുകാരന്‍ എന്നര്‍ത്ഥം...
ശരീകിനെ സ്ഥാപിക്കുക് എന്നാല്‍ എന്താണ് ഉദ്ദേശം...??? ശരീക് ഉണ്ടെന്നു വിശ്വസിക്കുക തന്നെ... അതായത് അല്ലാഹുവിനു ശരീക് ഉണ്ടെന്നു ഒരാള്‍ തന്റെ മനസ്സില്‍ സ്ഥാപിക്കുക. ഇതാണ് ഇശ്രാക്....
തൌഹീദ് വിശ്വാസത്തില്‍ മാത്രം ഉണ്ടാകുന്ന ഒരാശയമാണ് .... ഏകനായ അല്ലാഹുവില്‍ വിശ്വസിക്കാത്ത ഒരാള്‍ വിശ്വാസികള്‍ ചെയ്യുന്നത് പോലെ നോമ്പോ, നമസ്കാരമോ, സുജൂദോ ചെയ്യുന്നത് കൊണ്ട് തൌഹീദ് എന്ന് പറയുമോ...????അത് പോലെ തന്നെ തൌഹീദിന്റെ നേരെ വിപരീതമായ ശിര്‍ക്കും... അല്ലാഹുവിനു പങ്കുകാരില്‍ വിശ്വാസമില്ലാത്ത ഒരാള്‍ ബഹുദൈവ വിശ്വാസികള്‍ ചെയ്യുന്നത് പോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം ആ പ്രവര്‍ത്തിയെ ശിര്‍ക്ക് എന്ന് വിധി എഴുതുകയില്ല...കേവലം വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും തൌഹീദ് വരാത്തത് പോലെ തന്നെ കേവലം വാക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ശിര്‍ക്ക് വരില്ല...
പക്ഷെ അങ്ങനത്തെ ബഹുദൈവ വിശ്വാസികളുടെ പ്രവര്‍ത്തികള്‍ ഒരാള്‍ ചെയ്‌താല്‍ കാഫിരാനെന്നു വിധി എഴുതാം... അതായത് മുസ്ലിമായ ഒരാള്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുന്ന രിദ്ദത് സംഭവിച്ചതായി ചില പ്രവര്‍ത്തികള്‍ മൂലം വിധി എഴുത്തും.... കാരണം വിശ്വാസം, പ്രവര്‍ത്തി, വാക്ക്, എന്നിവ മൂന്നു കൊണ്ട് സംഭവിക്കുന്നതാണ് ഇസ്ലാമില്‍ നിന്ന് പുറത്തു പോകല്‍ (രിദ്ദത്) എന്ന കുഫ്ര്‍...
അല്ലാഹുവിങ്കല്‍ കാഫിരാവുക എന്നത് വിശ്വാസം കൊണ്ട് മാത്രം സംഭവിക്കുന്നത് ആണെങ്കിലും ഒരു ഇസ്ലാമിക ഭരണ കൂടത്തിനു കീഴിലുള്ള പൌരന്മാരെ കാഫിരെന്നു വിധി കല്പിക്കാന്‍ ബാഹ്യമായ ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്..(തുഹ്ഫ ശര്‍വാനി സഹിതം 9:81-92, നിഹായ 7:414-417, മുഗ്നി 4:133-136,) ശിര്‍ക്ക് അങ്ങനെയല്ല കുഫ്രില്‍ നിന്നുള്ള പ്രത്യേക ഇനമാണ് ശിര്‍ക്ക്
അല്ലാഹുവിന്‍ ശരീകിനെ വിശ്വസിക്കുക എന്ന കുഫ്ര്‍ മാത്രമേ ശിര്കില്‍ പെടുകയുള്ളൂ...കുഫ്ര്‍ ഇതിനേക്കാള്‍ വിപുലാര്‍ത്ഥത്തില്‍ ഉള്ള പദമാണ്. ഒരാള്‍ മുസ്'ഹഫിനെ നിസ്സരമാകി ചീന്തിയാലോ മുസ്'ഹാഫില്‍ തുപ്പിയാലോ കാഫിര്‍ ആയിപ്പോവും. ഈ പ്രവിര്‍ത്തി കുഫ്രു കൊണ്ട് വിധി കല്‍പിക്കാന്‍ പോന്നത്ര ഭീകര കുറ്റമാണ്. പക്ഷെ ഇത് കൊണ്ട് ശിര്‍ക്ക് വരികയില്ല. ശിര്‍ക്ക് കുഫ്രിനേക്കാള്‍ പരിമിതമാണ്.
മനുഷ്യരെയെല്ലാം ജീവികളെന്നു വിശേഷിപ്പിക്കരുന്ടെങ്കിലും ജീവികള്‍ എല്ലാം മനുഷ്യര്‍ അല്ലല്ലോ... ഇത് പോലെ ശിര്‍ക്ക് എല്ലാം കുഫ്ര്‍ ആണെങ്കിലും കുഫ്ര്‍ എല്ലാം ശിര്‍ക്ക് അല്ല...
ശിര്‍ക്ക് രണ്ടു തരം
അല്ലാഹുവിന്‍ കൂരുകാരെ വിശ്വസിക്കല്‍ രണ്ടു വിധമുണ്ട്.
ഒന്ന് )
അല്ലാഹുവിനെ പോലെ തന്നെ ഉണ്ടാകല്‍ അനിവാര്യമായ വേറെയും പടച്ചവന്മാരുന്ടെന്നു വിശ്വസിക്കുക. അതായത് ജഗന്നിയന്താവും സൃഷ്ടാവും ആയ ഏകസത്യ ദൈവത്തെയാണ് അല്ലാഹു എന്ന് വിളിക്കുന്നത്. ഈ അല്ലാഹു ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. ഇല്ലായ്മ മുന്കടന്നിട്ടില്ലാതവനും എന്നും ഉണ്ടായിരുന്നവനും ആണ്. ഉണ്മ അവന്റെ അനിവാര്യ ഗുണമാണ്. ഇങ്ങനെയുള്ള ഒരു ദാത്(സത്ത) അല്ലാഹു ഏകന്‍ മാത്രമാണ്. ഇതാണ് സത്യം... എന്നാല്‍ ഇത് പോലെ മറ്റൊരു ദാതിനെയും അഥവാ പല ദാതിനെയും മുമ്പേ ഉണ്ടായിരുന്നതായും ഉണ്മ അനിവാര്യമായി വിശ്വസിക്കുക ഇതാണ് അല്ലാഹുവിനു ശരിയായ കൂറുകാരനെ സ്ഥാപിക്കല്‍... ഇങ്ങനെ വാദിച്ചിരുന്ന പലരും ഉണ്ട്... ജൂതന്മാരില്‍ നിന്നും ബഹുദൈവ വിശ്വാസികള്‍ ആയി മാറിയ ഒരു വിഭാഗമാണ് മജൂസികള്‍ . അഗ്നിയെ ആരാധിക്കുന്ന വിഭാഗം ആണിവര്‍. ഇവര്‍ തുല്യ ശക്തിയുള്ള രണ്ടു ദൈവങ്ങളില്‍ വിശ്വസിക്കുന്നു. നന്മകള്‍ സൃഷ്ടിക്കുന്ന "യസ്ദാന്‍ " എന്ന ദൈവവും തിന്മകള്‍ സൃഷ്ടിക്കുന്ന "ആഹ്രമന്‍ " എന്ന ദൈവവും. "സനവിയ്യത്" എന്ന വിഭാഗം "ഹലീം" "സഫീഫ്" എന്നീ രണ്ടു ദേവന്മാരെ ഇപ്രകാരം വിശ്വസിചിരുന്നതായും കാണുന്നു. ഇങ്ങനെ ജഗന്നിയന്താവിന്റെ സ്രിഷ്ടിയല്ലാത്ത, സ്വയം തന്നെ എന്നുമുള്ള ഉണ്മയില്‍ അനിവാര്യമായ ബഹുദൈവങ്ങളില്‍ വിശ്വസിക്കുന്നതാണ് ഒരു ശിര്‍ക്ക്. ഇത്തരം ബഹുദൈവ വിശ്വാസികള്‍ ഇന്നുമുണ്ട്. സൃഷ്ടിയും, സംഹാരവും, വേറെ വേറെ മൂര്തികല്ക് സങ്കല്‍പ്പിക്കുകയും ഈ മൂര്‍ത്തികള്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്ന ഇതിഹാസ കഥകള്‍ നമ്മുടെ നാട്ടിലെ ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധം ആണല്ലോ... ബഹുദൈവങ്ങളില്‍ ഏതെങ്കിലും ഒന്നിനെ വലിയ ദൈവമായി വിശ്വസിക്കുന്നവര്‍കിടയിലും ഈ മഹാ ദൈവം മറ്റു ദേവന്മാരുടെയും ദേവിമാരുടെയും മുമ്പില്‍ തൊട്ടു പോവുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന കഥകളും പുരാണങ്ങളില്‍ നിറഞ്ഞു കിടപ്പുണ്ട്...
സാക്ഷാല്‍ ദൈവത്തിനു പ്രതിയോഗിയായി സങ്കല്പ്പിക്കപെടുന്ന ഇത്തരം പങ്കു ദൈവത്തിനു "നിദ്ദ്" എന്നാണു അറബിയില്‍ പറയുക. പ്രതിയോഗിയായ എതിരാളി എന്നാണു ഈ ശബ്ദത്തിനു അര്‍ഥം. فَلَا تَجْعَلُوا لِلَّهِ أَندَادًا, എന്ന് സൂരത് ബഖറയില്‍ അള്ളാഹു പറയുന്നുണ്ടല്ലോ... അള്ളാഹു എന്ന സത്യാ ദൈവത്തില്‍ വിശ്വസിക്കുന്ന-സര്‍'വേശ്വരനെ അങ്ങീകരിക്കുന്ന-ഒരു വിഭാഗവും എല്ലാ അര്‍ത്ഥത്തിലും അല്ലാഹുവിനോട് തുല്യനായ ഒരു പ്രതിയോഗിയെ-എതിര്‍ ദൈവത്തെ -വിശ്വസിക്കുന്നവരല്ല. അങ്ങനെ ലോകത്ത് അറിയപ്പെട്ടിട്ടില്ല. എങ്കിലും മത്സരവും പരസ്പരം കീഴ്പ്പെടുതലും നടക്കുന്ന ദൈവങ്ങള്‍ ഏകദേശം തുല്യരും പ്രതിയോഗികളും ആയിരിക്കണമല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ ഖുര്‍'ആനിന്റെ പ്രസ്തുത നിരോധനത്തെ അതിന്റെ യാതാര്‍ത്ഥ നിലക് തന്നെ പരിഗണിക്കുന്നതില്‍ അസാമ്ഗത്യമില്ല. ഇന്ത്യയിലെ ബഹുദൈവ വിശ്വാസികളെ പോലെ പലരും പ്രതിയോഗികളായ ബഹു ദൈവങ്ങളില്‍ വിശ്വസിക്കുന്ന വരാനെന്നു അവരുടെ കഥകളും പുരാണങ്ങളും നമ്മെ മനസ്സിലാക്കി തരുന്നു...
രണ്ടു)
ഷെയര്‍ ദൈവങ്ങളിലുള്ള വിശ്വാസത്തിന്റെ രണ്ടാമത്തെ രൂപം ആണ് പൊതുവില്‍ ബഹുദൈവ വിശ്വാസികളില്‍ പ്രചാരപ്പെട്ടത്. ആരാധനക് അവകാശമുള്ള പല ദൈവങ്ങളിലും വിശ്വസിക്കുക എന്നതാണിത്. സര്‍വേശ്വരനായ അല്ലാഹുവിനു പുറമേ ആരാധന ചെയ്യപ്പെടാന്‍ അര്‍ഹരായി വേറെയും ദൈവങ്ങളില്‍ വിശ്വസിക്കുമ്പോള്‍ , 'ഇബാദത്ത് ചെയ്യപ്പെടാനുള്ള അര്‍ഹത' എന്ന അല്ലാഹുവിനു മാത്രം പരിമിതമായ ഗുണത്തില്‍ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളെ കൂടി ഷേയരുകാരാക്കുന്നുണ്ടല്ലോ.. ഇതാണ് ഈ ബഹുദൈവത്വതിലെ ഇശ്രാക്-ശരീകിനെ സ്ഥാപിക്കല്‍ . ബഹുദൈവ വിശ്വാസികളില്‍ എല്ലാ കാലവും വ്യാപകമായി നിലകൊണ്ടത് ഈ ശിര്‍ക്ക് ആണ്. മക്കയിലെ മുശ്രിക്കുകളില്‍ മാത്രമല്ല അവര്‍ക്ക് ശിര്‍ക്ക് പകര്‍ന്നു കിട്ടിയത എവിടെ നിന്നാണോ ആ സമൂഹത്തിലും, അതിനു മുമ്പ് ആദം നബി(അ)ക്ക് ശേഷം ആദിമാനവിക സമൂഹമായ നുഹ് നബി(അ)യുടെ സമൂഹത്തിലും എല്ലാം ഈ ശിര്‍ക്ക് ആണ് വ്യാപകമായി നിലവില്‍ ഉണ്ടായിരുന്നത്. ഈശ്വര വിശ്വാസം ഉള്ള എല്ലാ സമൂഹങ്ങളിലും ഈ ശിര്‍ക്ക് തന്നെയാണ് പൊതുവേ ഉള്ളത്.
ഇപ്പറഞ്ഞ വിധം രണ്ടു ശരീകുമാരെ അല്ലഹുവിന്നോപ്പം ചേര്‍ക്കലാണ് തൌഹീദിനു വിരുദ്ധമായ ശിര്‍ക്ക്... ഇത് രണ്ടു പൂര്‍വ്വ കാലത്തെ ബഹുദൈവ വിശ്വാസികളില്‍ ഉണ്ടായിരുന്നു. ഇമാം നസഫി(ര)യുടെ പ്രസിദ്ധമായ ആഖാ'ഇടിന്റെ ശര്‍ഹില്‍ ഇമാം സ'അദുട്ദീനിതഫ്താസാനി(റ) പറയുന്നു : ശിര്‍ക്ക് വെക്കുക എന്നാല്‍ ഇലാഹാക്കുന്നതില്‍ - ദൈവികതയില്‍ അല്ലാഹുവിനു കൂറുകാരനെ സ്ഥാപിക്കല്‍ എന്ന് മാത്രമാനര്‍ത്ഥം. അല്ലാഹുവിനെ പോലെ ഉണ്മ അനിവാര്യമായ മറ്റൊരു ഇലാഹില്‍ വിശ്വസിക്കല്‍ അതല്ലെങ്കില്‍ ആരാധനക് അര്‍ഹാതയുല്ലതായി വേറെ ഇലാഹില്‍ വിശ്വസിക്കല്‍ . ഇങ്ങനെ രണ്ടു അര്‍ത്ഥമാണ് ഉള്ളതിതിനു. ഇങ്ങനെ രണ്ടു തരം ശിര്‍ക്കിന്റെ വിശ്വാസവും നിലവിലുണ്ടായിരുന്നു. ആദ്യതെത് മജൂസികള്‍ വിശ്വസിച്ചിരുന്നത് പോലെ. രണ്ടാമതെത് വിഗ്രഹാരാധകര്‍ വിശ്വസിച്ചിരുന്നത് പോലെയും. ഈ രണ്ടു വിശ്വാസങ്ങളും ഇല്ലാതെ അല്ലാഹുവിനു പറയുന്ന എന്തെങ്കിലും ഗുനങ്ങലോ നാമങ്ങളോ അല്ലാഹുവല്ലാത്ത സൃഷ്ടികളുടെ മേല്‍ പറയുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് മഹാപാപമായ ശിര്‍ക്ക് വരികയില്ല. ഇസ്ലാമില്‍ നിന്ന് പുറത്ത് പോവുകയില്ല (ശര്‍ഹുല്‍ ആഖാ'ഇദു - ഹാശിയതുല്‍ ഖയാലി, ശര്‍ഹുല്‍ ഉസ്വാം സഹിതം പേ : 97)