Showing posts with label റജബിലും ശഅബാനിലും ബറക്കത്ത് നൽകണേ*. പ്രാർത്ഥന പാടില്ലെന്നു വഹാബി. Show all posts
Showing posts with label റജബിലും ശഅബാനിലും ബറക്കത്ത് നൽകണേ*. പ്രാർത്ഥന പാടില്ലെന്നു വഹാബി. Show all posts

Wednesday, March 13, 2019

റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് നൽകണേ*. പ്രാർത്ഥന പ പാടില്ലെന്നു ചില വഹാബി പുരോഹിതന്മാർ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*റജബിലും ശഅബാനിലും ഞങ്ങൾക്ക്
ബറക്കത്ത് നൽകണേ*

റജബിലെ പ്രത്യേക പ്രാർത്ഥന പ പാടില്ലെന്നു ചില വഹാബി പുരോഹിതന്മാർ തട്ടിവിടാറുണ്ട്

അതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ് ദുർബലമാണെന്നും അതുകൊണ്ടത്  അത് സ്വീകാര്യമല്ലെന്നും ഇമാം നവവി(റ) അടക്കമുള്ള പണ്ഢിതന്മാർ പറഞ്ഞിട്ടുണ്ടെന്ന് ഈ പുരോഹിതവർഗ്ഗം പ്രചരിപ്പിക്കുന്നു യഥാർത്ഥത്യമെന്ത് ?

മറുപടി

ഇമാം അഹമ്മദ് ( റ) മുസ്നദിൽ റിപ്പോർട്ട് ചെയ്യുന്നു അനസ്( റ) പറയുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ  റജബ് മാസം കടന്നുവന്നാൽ അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക്
ബറക്കത്ത് നൽകണേ  റമളാനിനെ ഞങ്ങൾ എത്തിച്ചുതരണേ എന്ന പ്രാർത്ഥന നിർവ്വഹിക്കാറുണ്ട്

മുസ്നദു അഹമദ് 1/259

جاء في مسند الإمام أحمد (1/259) :

حدثنا عبد الله ، حدثنا عبيد الله بن عمر ، عن زائدة بن أبي الرقاد ، عن زياد النميري ، عن أنس بن مالك قال : كان النبي صلى الله عليه وسلم إذا دخل رجب قال : اللهم بارك لنا في رجب وشعبان وبارك لنا في رمضان وكان يقول : ليلة الجمعة غراء ويومها أزهر .

ഹദീസ് റിപ്പോർട്ട് ചെയ്യുന്ന മറ്റു പണ്ഡിതന്മാർ  ആരൊക്കെയെന്നു നോക്കാം

ഒന്ന്
رواه ابن السني في عمل اليوم والليلة (659) من طريق ابن منيع ، حدثنا عبيد الله بن عمر القواريري به .
രണ്ട്

والبيهقي في شعب الإيمان (3/375) من طريق ابي عبد الله الحافظ ، انا أبو بكر محمد بن المؤمل ، نا الفضل بن محمد الشعراني ، عن القواريري به .

മൂന്ന്
وأبو نعيم في الحلية (6/269) من طريق حبيب بن الحسن وعلي بن هارون قالا : ثنا يوسف القاضي ، ثنا محمد بن أبي بكر ، ثنا زائدة بن أبي الرقاد به .

നാല്
والبزار في مسنده ( مختصر زوائد البزار للحافظ 1/285، 402) من طريق أحمد بن مالك القُشيري عن زائدة به .
അഞ്ച്
- قال البيهقي في شعب الإيمان (3/375) :

ആറ്

- وقال النووي في الأذكار ( ص 274) : وروينا في حلية الأولياء بإسناد فيه ضعف .

ഏഴ്
- وقال الذهبي في ميزان الاعتدال (3/96)

എട്ട്
- وقال الهيثمي في مجمع الزوائد (2/165) :

ഒമ്പത്
- وقال أيضا (3/140) : رواه البزار والطبراني في الأسط ، وفيه زائدة بن أبي الرقاد وفيه كلام وقد وثق .

പത്ത്
- وقال ابن علان في الفتوحات الربانية (4/335) نقلا عن الحافظ ابن حجر : قال الحافظ : حديث غريب أخرجه البزار وأخرجه أبو نعيم            11.   
.
- وقال أحمد البنا في بلوغ الأماني (9/231)
12

وأورده السيوطي في الجامع الصغير وعزاه إلى للبيهقي في شعب الإيمان وابن عساكر ،

ഹദീസ് വിവരിച്ചു ഇമാം മുനാവി( റ) പറയുന്നു

ഈ ഹദീസിൽ സൽകർമങ്ങൾ പ്രവർത്തിക്കാൻ വേണ്ടി പുണ്യമുള്ള സമയങ്ങളിലേക്ക് ആയുസ്സ് നീട്ടാൻ വേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണന്നതിന് തെളിവുണ്ട്
ഫൈളുൽ ഖദീർ (5/31)

-
قال المناوي في فيض القدير (5/131) :
قال ابن رجب : فيه دليل ندب الدعاء بالبقاء إلى الأزمان الفاضلة لإدراك الأعمال الصالحة فيها فإن المؤمن لا يزيده عمره إلا خيرا .ا.هـ.

അഹമ്ദുൽ ബനനാ (റ) ബുലൂഗി ൽ പറയു ന്നു

ഈ മാസങ്ങളിൽ ബറക്കത്തിന് വേണ്ടി നബിസല്ലല്ലാഹു അലൈഹി വസല്ലമ പ്രാർത്ഥിച്ചതിൽ നിന്നും ഈ മാസങ്ങളുടെ മഹത്വത്തിന്റെ മേൽ അറിയിക്കുന്നുണ്ട്

റമദാനിനെ പ്രത്യേകം പറഞ്ഞതിൽ നിന്നും   റമളാനിന്റെ കൂടുതൽ
മഹത്വത്തിന്റെ മേൽ അറിയിക്കുന്നുണ്ട്

(ബുലൂഗ് 9/231)

وقال أحمد البنا في بلوغ الأماني (9/231) :
دعاء النبي صلى الله عليه وسلم بالبركة في هذه الأشهر الثلاثة يدل على فضلها . وفي تخصيص رمضان بالدعاء منفردا وعدم عطفه على رجب وشعبان دلالة على زيادة فضله .ا.هـ

മേൽ ഹദീസ് ന്യൂനതയുണ്ട് എന്ന് ഇമാം നവവി റളിയല്ലാഹു അൻഹു  അദ്കാറിൽ പറഞ്ഞിട്ടുണ്ട് എന്ന് ചിലർ പറയുകയും അതുകൊണ്ട് സ്വീകാര്യമല്ലെന്നാണ് ഇമാം നവവി (റ)പറയുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുണ്ട്

യഥാർത്ഥത്തിൽ ഇമാം നവവി (റ) നോമ്പുമായി ബന്ധപ്പെട്ട ദിക്റുകൾ പറയുന്ന അദ്ധ്യായത്തിൽ റജബ് മാസം പ്രവേശിച്ചാൽ നബിസല്ലല്ലാഹുമതങ്ങൾ മേൽ പ്രാർത്ഥന നടത്താറുണ്ട് എന്ന ഹദീസ് കൊണ്ടുവന്നപ്പോൾ ന്യൂനതയുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്

ന്യൂനതയുള്ള ഹദീസുകൾ  ഈ കിതാബിൽ ഞാൻ കൊണ്ടുവരുമ്പോൾ പുണ്യകർമ്മങ്ങളിൽ അത് സ്വീകാര്യമാണ്  എന്ന് അദ്കാർ എന്ന ഗ്രന്ഥത്തിൽ തന്നെ ഇമാം നവവി( റ )രേഖപ്പെടുത്തിയിട്ടുണ്ട്

ഇത് മറച്ചുവെച്ചുകൊണ്ട് ഇമാം നവവി( റ)
ആ ഹദീസിനെ തള്ളിയിട്ടുണ്ട് എന്ന് തോന്നിപ്പിക്കുന്ന നിലക്ക് ഇമാം നവവിയുടെ 1 റ) പേരിൽ ഈ    വഹാബി പുരോഹിതന്മാർ തെറ്റിദ്ധരിപ്പിക്കുന്നത് തീർത്തും വിവരക്കേടാണ്

യഥാർത്ഥത്തിൽ ഇമാം നവവി ചെയ്യുന്നത്  (ളഈഫായ) ന്യൂനത യുള്ള ഹദീസ് ആണെങ്കിലും പുണ്യ കർമ്മങ്ങളിൽ അതുകൊണ്ട് അമൽ ചെയ്യുകയും ( പ്രവർത്തിക്കുക) ചെയ്യണമെന്ന് പഠിപ്പിക്കുകയാണ് ആ ഭാഗം ഈ പുരോഹിതന്മാർ വെട്ടി മാറ്റുകയാണ് ചെയ്തിട്ടുള്ളത്


മുഹദ്ദിസുൽ ഉലമാ
ഇമാം നവവി  (റ ) അവിടെത്തെ അദ്കാർ എന്ന കിതാബിൽ പറയുന്നു 👇🏻

ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي

മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ (ضعيف)
ന്യൂനത യുള്ള ഹദീസുകൾ
നിർമിക്കപ്പെട്ടത്(موضوع ) അല്ലെങ്കിൽ സ്വീകാര്യമാണ്.
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാൽ എന്നിവ സ്ഥിരപ്പെടുത്താൻ  പറ്റില്ല

ഹറാം ഹലാൽ പോലെയുള്ള വിധികൾക്ക്
ഹസനായ ഹദീസ് അല്ലങ്കിൽ സ്വഹീഹായ ഹദീസ്‌ തന്നെ വേണം

കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
(ന്യൂനത യുള്ള ഹദീസുകൾ )പറ്റുന്നതാണ്

അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
(ന്യൂനതയുള്ള ഹദീസുകൾ )
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ  കൊണ്ട് വരുന്നത്‌‌. ഈ ഗ്രന്ഥം പാരായണം ചെയ്യുന്നവർ ഈ പോയിൻറ് എപ്പോഴും  ഓർക്കാൻ വേണ്ടിയാണ് ഞാനിത് പറയുന്നത്

(ഇമാം നവവി (റ)അദ്കാർ 7)

🔰🔰🔰🔰🔰🔰🔰🔰

ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ

قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال )شرح المهذب كتاب الطهلرة )

🔹ضعيف🔹 موقوف 🔹 مرسل

ആയ ഹദീസുകൾ കൊണ്ട് പുണ്യകർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു
(ശറഹുൽ മുഹദ്ദബ്)

ഇബ്നുൽ ഹുമാം  (റ )പറയുന്നു,
നിർമ്മിക്കപ്പെട്ടതല്ലാത്ത ന്യൂനതയുള്ള ഹദീസുകൾ കൊണ്ട്   പുണ്യമുണ്ടാവൽ ( പ്രതിഫലാർഹമുള്ളതാവൽ )
സ്ഥിര പെടുന്നതാണ്
(ഫത്ഹുൽ ഖദീർ )

وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع

ഇബ്നു ഹജർ (റ ) ഫത്ഹുൽ മുബീനിൽ പറയുന്നു

(ളഈഫ് ) ന്യൂനത യുള്ള ഹദീസ് കൊണ്ട് പുണ്യകർമ്മങ്ങളിൽ അമൽ ചെയ്യൽ പറ്റുമെന്ന് പണ്ഡിതന്മാർഏകോപിച്ചിരിക്കുന്നു.

(ഫത്ഹുൽ മുബീൻ)
“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع

ഇനിയും ധാരാളം ഉദ്ധരണികൾ ഹദീസ് പണ്ഡിതന്മാരുടെ വാചകങ്ങളും മറ്റു പണ്ഡിതന്മാരുടെ ഉദ്ധരണികളും ഇതിന് തെളിവായി പറയാൻ സാധിക്കും

ഇത്രയും പറഞ്ഞതിൽ നിന്നും ഒരു പുണ്യകർമം നാം ചെയ്യുമ്പോൾ സഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട്
ഹദീസ് നിദാന ശാസ്ത്രത്തിലെ ബാലപാഠം പോലും അറിയാതെ കാലിനടിയിലെ ചുവപ്പ് മാറാത്ത ചില വഹാബി പയ്യന്മാർ ഊരുചുറ്റുന്നതിന്റെ വിവരക്കേട് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും

ഹദീസ് നിദാനശാസ്ത്രപണ്ഡിതന്മാരും മറ്റു എല്ലാ പണ്ഡിതന്മാരും ഏകോപിച്ച ഒരു സത്യത്തിനെതിരെ ജനങ്ങളിൽനിന്നും മറച്ചുവച്ച് സാധാരണക്കാരായ ആളുകളെ
കബളിപ്പിക്കുന്ന വഹാബി പുരോഹിത വർഗ്ഗം

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ എല്ലാം തള്ളേണ്ടത് ആണെന്നും അവയെല്ലാം കള്ള ഹദീസുകൾ ആണെന്നും വ്യാജമാണെന്നും പറഞ്ഞുകൊണ്ട് ഹദീസ് നിദാനശാസ്ത്രം അറിയാത്ത ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ പുരോഹിതന്മാർ

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ കൊണ്ട് പുണ്യകർമ്മത്തിൽ പ്രവർത്തികൾ പുണ്യമാണെന്നും

ന്യൂനതകൾ ഉള്ള (  ളഈഫ് ) ഹദീസുകൾ
വിവിത സനദ് കളിലൂടെ വന്നാൽ ഹലാല് ഹറാമ് തുടങ്ങി എല്ലാ വകുപ്പുകൾക്കും പര്യാപ്തമാണെന്നും എല്ലാ ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാർ മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്

ഇബ്ന് ഹജർ( റ )നുകത്തിൽ പറയുന്നു

ഹദീസ് നിരൂപകനും ഹദീസ് ഹുഫാളുകളിൽ ഒരാളുമായ  അബുൽ ഹസൻ (റ )അവരുടെ കിത്താബിൽ ( ബയാനുൽ വഹ്ം) ' വ്യക്തമായി പറഞ്ഞത്

ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും  ഹുജജത്തിന്ന് പറ്റില്ലെങ്കിലും പുണ്യകർമ്മങ്ങളിൽ അതുകൊണ്ട് പ്രവർത്തിക്കാവുന്നതാണ് '

ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിഉ ആയഹദീകളും
 തന്നെ (ഹറാം ഹലാൽ പോലെയുള്ള )വിധികളിലും പ്രവർത്തിക്കണമെങ്കിൽ ധാരാളം റിപ്പോർട്ടുകളിലൂടെ വരുകയോ സ്വഹീഹായ മറ്റു സാക്ഷികളോടും ഖുർആനിലെ പ്രത്യക്ഷ അർഥത്തോട്  യോജിക്കുകയോ കർമ്മം കൊണ്ട് ശക്തി ആവുകയോ ചെയ്യേണ്ടതാണ്

(ഈ  കാര്യങ്ങളിൽ ഒന്ന് ഉണ്ടായാൽ
ന്യൂനതള്ള ( ളഈഫ്)ഹദീസുകളും ഇടയിൽനിന്നും റിപ്പോർട്ടർ നഷ്ടപ്പെട്ട മുൻഖതിആയഹദീസുകളും
ഹറാം ഹലാൽപോലെയുള്ള വിധികളിലും
തെളിവാക്കാവുന്നതാണ്

അബുൽ ഹസൻ (റ )പറഞ്ഞ മേൽ കാര്യം
വളരെ നല്ലതും വളരെ ശക്തിയുള്ളതുമായ അഭിപ്രായമാണ് ആരും തന്നെ അതിനെ എതിർക്കുകയില്ല
(അന്നുകത്വ് 243/1)

11- قال الحافظ ابن حجر العسقلاني رحمه الله تعالى في
( النكت على مقدمة ابن الصلاح ) ما نصه:

(( وقد صرَّح أبو الحسن ابن القطان أحد الحفاظ النقاد من أهل المغرب في كتابه (بيان الوهم والإيهام) بأن هذا القسم - أي الضعيف أو المنقطع ... - لا يحتج به كله بل يعمل به في فضائل الأعمال ويتوقف عن العمل به في الأحكام إلا إذا كثرت طرقه أو عضده اتصال عمل أو موافقة شاهد صحيح ، أو ظاهر قرآن. - ثم قال الحافظ ابن حجر مباشرة - : وهذا حسن قوي رايق ما أظن منصفاً يأباه والله الموفق )). انتهى
( النكت على مقدمة ابن الصلاح ج1ص243)

 ഇത് തിരിച്ചറിയാത്ത വഹാബികൾ എല്ലാ വിഷയത്തിനും സ്വഹീഹായ ഹദീസ് ഉണ്ടോ എന്ന് ചോദിച്ചു പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും ഇത് ഹദീസ് പണ്ഡിതന്മാർ പഠിപ്പിച്ച ആശയത്തിന് വിരുദ്ധമാണെന്നും എല്ലാവരും മനസ്സിലാക്കുക



അസ്ലം സഖാഫി
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....