Showing posts with label ബറാഅത്തുരാവിലെ യാസീൻ. Show all posts
Showing posts with label ബറാഅത്തുരാവിലെ യാസീൻ. Show all posts

Sunday, April 29, 2018

ബറാഅത്തുരാവിലെ യാസീൻ

*ബറാഅത്തുരാവിലെ യാസീൻ ❓*🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

❓പ്രശ്നം:മുജർറബാത്തുദ്ദൈറബി പേ: 19-ൽ ഇപ്രകാരം കാണുന്നു: യാസീൻ സൂറത്തിന്റെ ഖവാസ്സിൽ പ്പെട്ടതാണ്, ശഅ്‌ബാനിന്റെ പകുതിയുടെ രാത്രി മൂന്നു യാസീൻ ഓതുകയെന്നത്.1) ദീർഘായുസ്സിനെ കരുതി 2) ബലാഇനെ തടയുന്നതിനെ കരുതി 3) മനുഷ്യരെത്തൊട്ട് ഐശ്വര്യത്തിനെ കരുതി. ശേഷം ദുആ ചെയ്യാനും ഉണ്ട്. ഈ പറഞ്ഞതിന് അടിസ്ഥാനമുണ്ടോ ? തുഹ്ഫ: 3-463 ൽ ബറാഅത്തു രാവിലാണ് വിധി നിർണ്ണയിക്കപ്പെടുന്നത് ( ഫീഹാ യുഫ്റഖു.....) എന്ന അഭിപ്രായം ഗരീബും ശാദ്ദും ആണെന്നു പറഞ്ഞ നിലക്ക് ഈ അമൽ ബറാഅത്തു രാവിൽ ചെയ്യേണ്ടതുണ്ടോ ? ലൈലത്തുൽ ഖദ്റിൽ എന്തുകൊണ്ടാണ് ആരും ഇങ്ങനെ യാസീൻ ഓതാത്തതും കൽപ്പിക്കാത്തതും ?

☑ഉത്തരം: ലൈലത്തുൽ ഖദ്ർ റമളാനിലാണല്ലോ. അതിൽ നമസ്കാരം,ഇഅ്‌തികാഫ് തുടങ്ങി അനേകം പ്രത്യേക പുണ്യകർമ്മങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരാൾ ഖുർആൻ പാരായണം കൊണ്ടോ അതിൽ തന്നെ സൂറത്തു യാസീൻ ഓതിക്കൊണ്ടോ ആ രാത്രി സജീവമാക്കുകയാണെങ്കിലും അതിനു പുണ്യമുണ്ട്.ശർവാനി 3-462 നോക്കുക. ലൈലത്തുൽ ഖദ്ർ ശഅ്‌ബാൻ 15-ന്റെ രാവാണെന്നു ചിലർ അഭിപ്രായപ്പെട്ടതിനെയാണു തുഹ്ഫ :പ്രസ്തുത പേജിൽ (3- 463) ഒറ്റപ്പെട്ടതും ഗരീബുമെന്നു പറഞ്ഞിട്ടുള്ളത്.അല്ലാതെ ബറാഅത്തുരാവെന്ന നിലക്ക് ശഅ്‌ബാൻ 15-ന്റെ രാവിനു പുണ്യമുണ്ടെന്ന അഭിപ്രായത്തെക്കുറിച്ചല്ല. പ്രസ്തുത രാവിനു പ്രത്യേക സ്ഥാനമുണ്ടെന്നതിനും സവിശേഷമായ പാപമോചനവും ദുആക്കുത്തരവും ആ രാത്രിയിലുണ്ടെന്നതിനും ധാരാളം തെളിവുകളുണ്ടെന്നാണ് ഇമാം ഇബ്നുഹജർ (റ) വ്യക്തമാക്കിയിട്ടുള്ളത്.ഫതാവൽ കുബ്റാ 2-80.
    ബറാഅത്തു രാവിൽ മൂന്നു. യാസീനോതുന്നതിനുള്ള അടിസ്ഥാനം താങ്കളുദ്ധരിച്ച മുജർറബാത്തിലെ ഉദ്ധരിണിയിൽ തന്നെയുണ്ടല്ലോ. ' യാസീൻ സൂറത്തിന്റെ സവിശേഷതകളിൽ പെട്ടതാണു പ്രസ്തുത രാത്രിയിലെ പ്രത്യേക ഉദ്ദേശ്യത്തോടു കൂടെയുള്ള മൂന്നു യാസീൻ ഓതലെ 'ന്ന് 'ആരീഫീങ്ങളിൽ ചിലർ പറഞ്ഞതായാ'ണു പ്രസ്തുത ഉദ്ധരണിയിലുള്ളത്. ഇമാം ദൈറബി (റ) യുടെ മുജർറബാത്ത് എന്ന ഗ്രന്ഥം പേരു സൂചിപ്പിക്കുന്നതു പോലെ പരീക്ഷിച്ചുറപ്പിക്കപ്പെട്ട അനുഭവങ്ങൾ ക്രോഡീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്. ആരിഫീങ്ങളിൽ ചിലർ പ്രസ്താവിച്ച പ്രസ്തുത മൂന്നു യാസീന്റെ കാര്യവും അനുഭവത്തിൽ ഫലപ്രദമെന്നു തെളിഞ്ഞിട്ടുള്ളതെന്ന അടിസ്ഥാനത്തിലാണു ദൈറബി (റ) തന്റെ മുജർറബാത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇതിൽ വിശ്വാസമുള്ളവർക്കു തദടിസ്ഥാനത്തിൽ ബറാഅത്തു രാവിൽ അമൽ ചെയ്യാം. ഇതു മാത്രമേ അദ്ദേഹവും ഉദ്ദേശിച്ചിട്ടുള്ളൂ. പണ്ഡിതന്മാർ പഠിപ്പിക്കാറുമുളളൂ.

 ✍🏻മൗലാനാ എ.നജീബ് മൗലവിയുടെ പ്രശ്നോത്തരം📗
 🔰ഭാഗം :മൂന്ന്, പേജ്: 103🔰

📩അഹിബ്ബാഉ മൗലാനാ വാട്സപ്പ് ഗ്രൂപ്പ്💌

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...