Sunday, April 26, 2026

സുന്നികളെ തുടരാൻ പാടില്ലെന്ന്!! ഒഹാബി

 സുന്നികളെ തുടരാൻ

പാടില്ലെന്ന്!!

➖➖➖➖➖➖➖➖

സുന്നി പള്ളികളിൽ നടക്കുന്ന ജമാ അത്ത് നിസ്കാരത്തിൽ സുന്നികളെ തുടർന്ന് നിസ്കരിച്ച് നിസ്കാര ശേഷമുള്ള ദിക്ർ ദുആ ഇ ൽ പങ്കെടുക്കാതെ എഴുന്നേറ്റു പോകുന്ന ചില ധിക്കാരികളായ വഹാബികളുണ്ട്;

പല സ്ഥലങ്ങളിലും.

അത്തരക്കാർ ഇത് ശ്രദ്ധാപൂർവ്വം വായിക്കുക:


അൽ ഇസ്ലാഹ് മാസികയിൽ എഴുതുന്നു:


"എന്നാൽ, പാടപ്പെടുന്ന കവിതകളെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ബുർദക്കാരന്റെ

يا أكرم الخلق ٠٠٠٠٠

ان لم تكن اخذا.....

فانّ من جودك .....

പോലുള്ള കവിതകൾ അതിലുണ്ടെങ്കിൽ അവ കുഫ്റൻ  കവിതകളാണ്.ഇത് പിഴച്ച വിശ്വാസമാണ്. പള്ളിയുടെ ആളുകൾ ഇത് പോലുള്ള കാര്യങ്ങൾ വിശ്വസിക്കുന്നവരാണെങ്കിൽ അവരുടെ ഇമാമിന് പിന്നിൽ നിസ്കരിക്കാൻ പാടില്ല."


      അൽ ഇസ്ലാഹ് മാസിക

      2015 ഒക്ടോ  പേ: 10


ബുർദ്ദ ചൊല്ലാത്ത ഒരു ഇമാമും ഒരു സുന്നി പള്ളിയിലും ഉണ്ടാവില്ലെന്നുറപ്പാണ്, കമ്മറ്റിക്കാരും തഥൈവ. ആയതിനാൽ ഇനിയെങ്കിലും സുന്നി പള്ളികളിലേക്ക് വലിഞ്ഞ് കയറി ജമാഅത്ത് നിസ്കാരം അലങ്കോലപ്പെടുത്താൻ ശ്രമിക്കരുതെന്ന് സകല വഹാബികളോടും ആവശ്യപ്പെടുന്നു.


പുത്തൻ വാദികളുടെ സാന്നിധ്യം സുന്നികൾക്ക് ഇഷ്ടമല്ല  തന്നെ.


✍Aboohabeeb payyoli

മുശ്രിക്കുകൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നതിന്റെ വിധി എന്ത് ?

 വഹാബി പുരോഹിതന്മാർ മറുപടി പറയുമോ ?


1.ഇസ്തിഗാസ ചെയ്യുന്ന സുന്നികൾ ശിർക്ക് ചെയ്യുന്നവരാണ് (മുശ് രിക്കുകൾ) എന്ന് പറയുന്ന വഹാബികൾ മറുപടി പറയുമോ ?


 2.മുശ്രിക്കുകൾക്ക്  വിവാഹം ചെയ്തു കൊടുക്കുന്നതിന്റെ വിധി എന്ത് ?


3.ആ നിക്കാഹ് സ്വഹീഹ് ആണോ ?

സ്വഹീഹല്ലാത്ത നിക്കാഹിലൂടെയുള്ള ബന്ധം വ്യഭിചാരം അല്ലേ ?


4.അപ്പോൾ വഹാബികൾ വ്യഭിചാരികൾ അല്ലേ ?


5.വ്യഭിചാരത്തിൽ ഉണ്ടാകുന്ന സന്താനങ്ങൾ നിങ്ങളിലേക്ക് തറവാട് ചേരുമോ ?


6.അപ്പോൾ വഹാബി കുഞ്ഞുങ്ങൾ ജാരസന്താനങ്ങൾ അല്ലേ ?


7.ശിർക്ക് ചെയ്യുന്നവരെ വിവാഹം ചെയ്യാൻ വേണ്ടി നിങ്ങൾക്ക് ഇത്രയും ആഗ്രഹം എന്തിനാണ് ?


8.പെണ്ണിനു മുന്നിൽ നിങ്ങൾ ഖുർആനും ഹദീസും നിങ്ങളുടെ ആദർശവും മറന്നുപോയോ ?


9.മുശ്രിക്കുകളുടെ അനന്തര സ്വത്ത് എടുക്കുന്നതിന്റെ വിധി എന്ത് ?


10.മുശ്രിക്കുകൾ ക്ക് അനന്തരം സ്വത്ത് നൽകുന്നതിന്റെ വിധി എന്ത് ?


11.ഇസ്തിഗാസ ചെയ്യുന്ന സുന്നിയായ പിതാവ് ശിർക്ക് ചെയ്യുന്നവനാണെന്ന് പറയുകയും അദ്ദേഹത്തിൽനിന്നും അനന്തരസ്വത്ത് സ്വീകരിക്കുകയും ചെയ്യുന്നത് അവകാശമില്ലാത്ത സ്വത്ത് അന്യായമായി ഭക്ഷിക്കൽ അല്ലേ ?


12.സമ്പത്തിന്റെ വിഷയത്തിൽ നിങ്ങൾക്ക് ശിർക്ക് മറന്നുപോയോ ?


13.മുശ്രിക്കുകൾ അറുത്തത് ഭക്ഷിക്കുന്നതിന്റെ വിധി എന്ത് ?


14.മുശ്രിക്കുകൾ ഇമാമായി നിർത്തുന്നതിന് വിധി എന്ത് ?


15.ഒരു മുശ്രിക്ക് ഇമാമത്ത് നിന്നാൽ നിങ്ങൾ അദ്ദേഹത്തെ തുടരുമോ?

 അയാളുടെ നിസ്കാരം സ്വഹീഹാകുമോ?


16. സ്വഹീഹല്ലാത്ത നിസ്കാരക്കാരനോട് തുടരാമോ ?


17.മുശ്രിക്കുകൾക്ക് സലാം ചൊല്ലുന്നതിന്റെയും മടക്കുന്നതിന്റെയും വിധി എന്ത് ?


18.ഇതെല്ലാം പാടില്ലെന്ന് ഖുർആനിലും ഹദീസിലും വ്യക്തമായി പറഞ്ഞിരിക്കെ

നിങ്ങൾ മുശ്രിക്കുകൾ ആണെന്ന് പറയുന്നവരേട് കൂടെ നിന്നും ഇതെല്ലാം

പ്രവർത്തിക്കുന്നത്

ഏത് അടിസ്ഥാനത്തിൽ ?


Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



Saturday, April 25, 2026

കഫ്ഫാറതിൽ തൂവാലയും മന്തിയും

 📚

*കഫ്ഫാറതിൽ തൂവാലയും മന്തിയും ?*

______________________


ഈയിടെ, സത്യം ചെയ്ത ശേഷം അത് പൊളിച്ചവൻ പ്രായശ്ചിത്തം നൽകേണ്ട വിധം വിവരിക്കുന്ന ഒരു ക്ലാസ് ശ്രദ്ധയിൽ പെട്ടു. അടിമയെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, പത്ത് പേർക്ക് ഭക്ഷണമോ വസ്ത്രമോ നൽകണം. അത് മന്തിയായാലും 'ടവ്വലായാലും' മതിയെന്ന് ക്ലാസിൽ പറയുന്നു. ഇത് ശരിയല്ല. വിവരിക്കാം:

 

ഭക്ഷ്യവസ്തു ആണെങ്കിൽ നമ്മുടെ നാട്ടിൽ കൊടുക്കേണ്ടത് അരി,ഗോതമ്പ് ഇവയാണ്. അത്, വേവിക്കാതെ ധാന്യമായി തന്നെ കൊടുക്കണം. ഫിത്വ്‌റ് സകാതിൽ പറഞ്ഞ ധാന്യത്തിൻ്റെ വിശദീകരണങ്ങളെല്ലാം കഫ്ഫാറതിലും വരുമെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.


(وَإِطْعَامِ عَشَرَةِ مَسَاكِينَ، كُلُّ مِسْكِينٍ مُدُّ حَبٍّ) أَوْ غَيْرِهِ مِمَّا يُجْزِئُ فِي الْفُطْرَةِ (مِنْ غَالِبِ قُوتِ الْبَلَدِ). اهـ

(تحفة: ١٠/١٦)


(قُلْت الْوَاجِبُ) الَّذِي لَا يُجْزِئُ غَيْرُهُ إذَا وُجِدَ الْحَبُّ (الْحَبُّ السَّلِيمُ) أَيْ مِنْ عَيْبٍ يُنَافِي صَلَاحِيَّةَ الِادِّخَارِ وَالِاقْتِيَاتِ كَمَا يُعْلَمُ مِنْ قَوَاعِدِ الْبَابِ. اهـ

(تحفة: ٣/٣٢٤)


ഭക്ഷ്യവസ്തു നൽകുമ്പോൾ, അത് സൂക്ഷിച്ചു വെക്കാൻ പറ്റും വിധത്തിലായിരിക്കണം. വേവിച്ച ഭക്ഷണം ഇതിനു പറ്റില്ലല്ലോ. അതിനാൽ പ്രായശ്ചിത്തം നൽകേണ്ടതിനെ 'ഭക്ഷണം നൽകുക' എന്ന് പ്രയോഗിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. അപ്രകാരം പ്രയോഗിക്കരുതെന്ന് കീഴന ഓറിൽ നിന്നും ഉദ്ധരിച്ചു കേട്ടിട്ടുണ്ട്.


ളിഹാറിൻ്റെ പ്രായശ്ചിത്തം വിശദീകരിച്ചിടത്ത്

إطعام 

എന്ന് ഫുഖഹാഅ് പ്രയോഗിച്ചത്, ഭക്ഷണം നൽകിയാൽ മതിയെന്ന് തോന്നിപ്പിക്കുന്നുണ്ട്. പക്ഷെ, അത് ഖുർആനിൽ പറഞ്ഞ അതേ വാക്ക് തെരെഞ്ഞെടുത്തതാണെന്നും, ധാന്യമല്ലാത്തത് അനുവദനീയമാണെന്ന് ധരിക്കരുതെന്നും ഇബ്നു ഹജർ(റ) പ്രത്യേകം ഉണർത്തിയിട്ടുണ്ട്. അത്, സത്യത്തെ പൊളിച്ച കഫ്ഫാറതിലേക്കും ബാധകമാണെന്ന് പറയേണ്ടതില്ല, വ്യക്തമാണ്.


 (فَإِنْ عَجَزَ) الْمُظَاهِرُ مَثَلًا (عَنْ عِتْقٍ صَامَ شَهْرَيْنِ مُتَتَابِعَيْنِ ..... فَإِنْ عَجَزَ عَنْ الصَّوْمِ ... كَفَّرَ بِإِطْعَامٍ) أَيْ تَمْلِيكٍ وَآثَرَ  الْأَوَّلَ؛ لِأَنَّهُ لَفْظُ الْقُرْآنِ فَحَسْبُ إذْ لَا يُجْزِئُ حَقِيقَةُ إطْعَامِهِمْ ... (سِتِّينَ مِسْكِينًا). اهـ

 (تحفة: ٨/٢٠١)


(قَوْلُهُ الْأَوَّلُ) أَيْ الْإِطْعَامِ 

(قَوْلُهُ إذْ لَا يُجْزِئُ حَقِيقَةُ إطْعَامِهِمْ) أَيْ تَغْدِيَتِهِمْ أَوْ تَعْشِيَتِهِمْ اهـ مُغْنِي (شرواني)


_*'തൂവാല' മതിയാകുമോ*_


ഇനി, വസ്ത്രം നൽകുന്നതിൽ 'തൂവാല' മതിയാകുമോ ? ഇല്ല. വസ്ത്രമായി സാധാരണയിൽ പറയപ്പെടുന്ന വസ്തുവായിരിക്കണം. ഇമാമുകൾ ഉദാഹരണ സഹിതം വിശദീകരിക്കുന്നു:


أَوْ كُسْوَتِهِمْ بِمَا يُسَمَّى كُسْوَةً) وَيُعْتَادُ لُبْسُهُ... (كَقَمِيصٍ) وَلَوْ بِلَا كُمٍّ (أَوْ عِمَامَةٍ) ، وَإِنْ قُلْت أَخْذًا مِنْ إجْزَاءِ مِنْدِيلِ الْيَدِ (أَوْ إزَارٍ) أَوْ مِقْنَعَةٍ أَوْ رِدَاءٍ أَوْ مِنْدِيلٍ يُحْمَلُ فِي الْيَدِ أَوْ الْكُمِّ. اهـ 

(تحفة: ١٠/١٧)


ഇവിടെ, 

منديل 

എന്ന് പറഞ്ഞെങ്കിലും, അത് കൊണ്ട് ഉദ്ദേശം ഇക്കാലത്ത് പറയുന്ന ടവ്വൽ / തൂവാല അല്ല. പണ്ഡിതന്മാർ തോളിലിടുന്ന വല്ലി / ശാൽ ആണെന്ന് വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്.


(قَوْلُهُ: أَوْ الْكُمِّ) اُنْظُرْ مَا الْمُرَادُ مِنْ الْمِنْدِيلِ الْمَحْمُولِ فِي الْكُمِّ عِبَارَةُ الْحَلَبِيِّ قَوْلُهُ: أَوْ مِنْدِيلٍ أَيْ مِنْدِيلِ الْفَقِيهِ وَهُوَ شَالُهُ يُوضَعُ عَلَى كَتِفِهِ أَوْ مَا يُجْعَلُ فِي الْيَدِ كَالْمِنْشَفَةِ الْكَبِيرَة اهـ.

(شرواني: ١٠/١٧)


എന്നല്ല, ഇതിന് മതിയാകാത്തവ എണ്ണിയെണ്ണി പറഞ്ഞതിൽ നിന്നും ഇക്കാര്യം ഗ്രഹിക്കാവുന്നതേയുള്ളൂ. 

കണങ്കാൽ വരെ മറയുന്ന ഖുഫ്ഫഃ, ഖുഫ്ഫാസൈൻ - കയ്യുറകൾ, യുദ്ധമുഖത്ത് അണിയുന്ന ദിർഅ്, ചെരുപ്പ്, കാലുറ - ജൗറബ്, തൊപ്പി, അരപ്പട്ട, മുട്ടിന് താഴേക്ക് ഇറങ്ങാത്ത അടിവസ്‌ത്രം, വിരിപ്പ്, പണം സൂക്ഷിക്കുന്ന സഞ്ചി - ഇവയൊന്നും പറ്റില്ലെങ്കിൽ, തൂവാല മതിയാവില്ല എന്ന് വ്യക്തമാണ്. 


💫

തൗഹീദിനെ നിർവചനം*

 

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0




*തൗഹീദിനെ നിർവചനം*


 മുഹമ്മദ് ( സ ) കൊണ്ടുവന്നതിൽ വിശ്വാസമുള്ളവരാണ് മുസ്ലിംകൾ ' അവിടുന്ന് കൊണ്ടുവന്നതിൽനിന്നും പ്രധാന പ്പെട്ട ഒന്നാണ് തൗഹീദ്' അതിൽ വിശ്വസിക്കാത്തവർ ഒരിക്കലും മുസ്ലിമാവുകയില്ല . താപ്പോൾ തൗഹീദ് എന്താണെന്ന് ശരിക്കും നാം ഗ്രഹിക്കേണ്ടതുണ്ട്


 - അല്ലാഹു അല്ലാതെ മറ്റാരു ഇലാഹും ( ആരാധ്യൻ ) ഇല്ലെന്നുള്ള വിശ്വാ സത്തിന്നാണ് തൗഹീദ് എന്നു പറയുന്നത് . ഭാഷാർത്ഥത്തിൽ തൗഹീദിന് ഏകനാക്കുക എന്നർത്ഥം . അതായത് ഈ ലോകമത്രയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നതും ഏതൊരുപകാരത്തി ന്റെയും ഉപ്രദവതത്തിന്റെയും സാക്ഷാൽ ഉടമസ്ഥനും ആദ്യന്തരഹിതനും സർവൾക്തനും അന്യാശ്രയം ഇല്ലാത്തവനുമായ അല്ലാഹു ഏകൻ മാത്രമാ ന്നെന്നും അതിന് മറ്റാരുടെയെങ്കിലും സഹായമോ സഹകരണമോ പങ്കാളി ത്തമോ പ്രേണയോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും അതിന്നു ആവശ്യമില്ലന്നും ഉണ്ടാവാൻ പാടില്ലെന്നും അവനല്ലാതെ ഈ ലോകത്തിനു മാറ്റാരു സഷ്ടാവില്ലെന്നും ഉണ്ടാകാൻ പാടില്ലെന്നും അത്കൊണ്ട് അവനെ മാത്രമേ ആരാധിക്കാവു മറ്റാരെയും ആരാധിച്ചുകൂടെന്നും ഉള്ള വിശ്വാസം മുഖേനെ അല്ലാഹുവിനെ ഏകനാക്കുക എന്നത് അതിന്റെ വിവക്ഷ . -


  അല്ലാഹുവിന്റെ ആസ്തിക്യം ഉറപ്പിച്ചു കൊണ്ടും മേൽ വിവരിച്ച തൗഹീദ് പ്രബോധനം ചെയ്തുകൊണ്ടുമാണ് കണക്കറ്റ പ്രവാചകന്മാർ ഇവി ടെ നിയുക്തരായത് . അവർ കൊണ്ടുവന്ന തൗഹീദിന്റെ നിർവ്വചനം എന്താ ണെന്ന് മഹാത്മാക്കളായ ഇമാമുകളുടെ വാക്കുകളിൽനിന്നും വിശുദ്ധ ഖുർ - അനിൽനിന്നും നമുക്ക് ഗ്രഹിക്കാവുന്നതാണ് .


 അവയിൽനിന്നുതന്നെയാണ് ഗഹിക്കേണ്ടതും . ലാഇലാഹഇല്ലല്ലാഹു അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല " എന്ന വാക്യമാണല്ലോ തൗഹീദിന്റെ അടിസ്ഥാനം 

1=വിശ്രു ത പണ്ഡിതനായ അല്ലാമ ഇബ്നു ഹജറുൽ ഹൈതമി ( റ ) തന്റെ ' തുഹ്ഫയിൽ പറയുന്നത് കാണുക . ' 


وكان قول لا اله الا الله كلمة توحيد تحفة 1/8


 അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്നത് തൗഹീദിന്റെ പദമായിരിക്കുന്നു . അല്ലാഹു അല്ലാതെ മറ്റു ഇലാഹാണെന്നു വിശ്വസിച്ചിരുന്ന മുശ്രരുക്കുകളെ ഖണ്ഡിച്ചുകൊണ്ടും തൗഹീദ് സ്ഥിരീകരിച്ചുകൊണ്ടും വിശുദ്ധ ഖുർആനിൽ നിരവധി ആയത്തുകൾ കാണാം'


 ഹിജ്റക്കു മുമ്പിറങ്ങിയ ഖുർആനികവാക്യങ്ങളധികവും ഈ വസ്തുത സ്ഥാപിച്ചുകൊണ്ടായിരുന്നു' അവതീർണ്ണ മായിരുന്നത് '


 ആ ആയത്തുകളിൽനിന്ന് യഥാർത്ഥ തൗഹീദിന്റെ നിർവ്വചനവും മനസ്സിലാക്കാവുന്നതാണ് . ചിലത് മാതം ഇവിടെ കുറിക്കാം .

2=


قل إنما هو إله واحد وانني بريء مما تشركون الانعام 19

“ പറയുക , നിശ്ചയം അവൻ ഏക ഇലാഹ മാത്രമാണ് . നാം നിങ്ങൾ പങ്ക് ചേർക്കുന്നതിനെതൊട്ട് ഞാൻ ഒഴിവായവനാണ് . "


 ഈ ആയ ത്തിൽ നിന്ന് ശിർക്ക് എന്നാൽ ഇലാഹ് ഏകനല്ലെന്ന വിശ്വാസമാണെന്നും ഇലാഹ് ഏകനാണെന്ന വിശ്വാസമാണ് ശിർക്കിന്റെ വിപരീതമായ തൗഹീദ് എന്നും വ്യക്തമാകുന്നു .



3= വീണ്ടും ഖുർആൻ പറയുന്നത് കാണുക . 



لا اله الا هو رب العرش العظيم

المؤمنون 116


 - " മഹത്തായ അർശിന്റെ അധിപനായ അല്ലാഹു അല്ലാതെ മറ്റാരു ഇലാഹുമില്ല .

4_

ما لكم من اله غيره افلا تتقون= الانعام 32=

" അല്ലാഹു അല്ലാതെ നിങ്ങൾക്ക് ഒരു ഇലാഹും ഇല്ല . നിങ്ങൾ അവന് തഖ്വ ചെയ്യുന്നില്ലയോ ? 


5-

والهنا والهكم اله واحد. (العنكبوت 46)

 നമ്മുടെയും നിങ്ങളു ടെയും ഇലാഹ് ഏകനാകുന്നു 


6"


ഓ ജനങ്ങളെ അള്ളാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾ സ്മരിക്കുക' ആകാശഭൂമികൾ നിന്ന് നിങ്ങൾക്ക് ഭക്ഷണം നൽകുന്ന അല്ലാഹു അല്ലാതെ മറ്റൊരു സ്രഷ്ടാവ് നിങ്ങൾക്കുണ്ടോ?

 അവനല്ലാതെ ഒരു ഇലാഹും നിങ്ങൾക്കില്ല.


  അവനല്ലാതെ ഒരു ഇലാഹുമില്ല.(ഫാത്വിർ )


ഇലാഹ് ഏകനാണ് അവനാണി പ്രപഞ്ചത്തിന്റെ  

സ്രഷ്ടാവ്'

 . ഉണ്ടെന്ന് വിശ്വസിക്കൽ ശിർക്കാണ് . എന്നത്ര ഈ വാക്യങ്ങളുടെ ചുരുക്കം' ഇലാഹ് എകനാണെന്ന് അംഗീകരിക്കുന്നതിനാണല്ലോ തൗഹീദ് എന്ന് പറയുന്നത് '


 . ആ തൗഹീദിന്റെ വചനം " ലാലാം ഇല്ലല്ലാഹു ' എന്നതാണെന്നും ഈ ആയത്തുകൾ വ്യക്തമാക്കുന്നു .


 ഇത് താന്നാണ് 


وكان لا اله الا الله كلمة توحيد تحفة


" ലാഇലാഹഇലലാഹ് എന്നത് തൗഹീദിന്റെ വചനമായിരിക്കുന്നു എന്ന് ഇബ്നു ഹജർ ( റ ) പറഞ്ഞതിന്റെ അർത്ഥവും .

അപ്പോൾ അല്ലാഹു അല്ലാത്ത ഇലാഹില്ലെന്ന് വിശ്വസിക്കലാണ് തൗഹീദിന്റെ നിർവചനമെന്ന് മനസ്സിലായി . - 


പൂർവിക പണ്ഡിതന്മാർ വിവധ രൂപത്തിൽ തൗഹീദിന് നിർവ്വചനം നൽകിയിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം ആശയം നാം വിവരിച്ചത് തന്നെ യാണ് .


 ഉദാഹരണമായി അല്ലാഹു അവന്റെ സത്തയി ( ذات ) ലും ഗുണത്തി ( صفة) ലൂം പ്രവ്യത്തികളി (افعال) ) ലും എകനാണ് . അവന്റെ സത്ത പോലെ ഒരു സത്തയില്ല . അവന്റെ ഗുണങ്ങൾ പോലെ മറ്റു ഗുണങ്ങളിലല്ല 'അവന്റെ പ്രവർത്തികൾ പോലെ വേറെ പ്രവ്യത്തികളില്ല . എന്നിങ്ങനെ വിശ്വസിക്കലാണ് തൗഹീദന്ന് പണ്ഡിതരിൽ ചിലർ പറഞ്ഞിട്ടുണ്ട് . 


എന്നാൽ ന അഭിപ്രായം മുമ്പ് നാം പറഞ്ഞത് വിശദീകരണത്തോട് എതിരാണെന്ന് വരുന്നില്ല . കാരണം അല്ലാഹുവിന്റെ സത്ത പോലെ മറ്റൊരു സത്തയുണ്ടെന്ന് വിശ്വസിക്കൽ മാറ്റാരു ഇലാഹിൽ വിശ്വസിക്കലാണ് . അപ്രകാരം അല്ലാഹു വിന്റെ ഗുണങ്ങളെപ്പോലെ ഗുണങ്ങളുള്ളവരുണ്ടെന്നാ അവന്റെ പ്രവർത്തി കാളപോലെ പ്രവ്യത്തികളുളളവരുണ്ടെന്നോ വിശ്വസിക്കൽ അല്ലാഹുവിനെ കൂടാതെ മറ്റു ഇലാഹുകളെ അംഗീകരിക്കലാവും അങ്ങനെ ഇലാഹുകളില്ലെന്ന് വിശ്വസിക്കലാണ് തൗഹീദ് . 


- എന്നാൽ ഇവരിൽ അവനെപ്പോലെയുള്ളവരില്ലെന്നും അവന് സമൻമാരില്ലെന്നും പറഞ്ഞതിന്റെ വിവക്ഷ എന്താണെന്ന് മനസ്സിലാക്കണ്ടതുണ്ട് .


 അല്ലാഹു അവന്റെ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും ഏകനാണ ന്നാണല്ലോ പറഞ്ഞത് . അപ്പോൾ മറ്റുള്ളവരുടെയും അവസ്ഥ ഇതുതന്നെയല്ലേ എന്ന ഒരു സംശയമുണ്ടാകാം , കാരണം ഒരു വ്യക്തിയെ തന്നെ പരിശോധിച്ചാൽ അവന്റെ ദേഹം പോലെ ദേഹമുള്ള മറ്റൊരുത്തനോ അവന്റെ ഗുണവും അവന്റെ പ്രവൃത്തിയും പോലെ ഗുണവും പ്രവ്യത്തിയുമുള്ള വേറെ യൊരു വ്യക്തിയോ ഉണ്ടാകില്ല . എന്നിരിക്കേ ഇവയിൽ അല്ലാഹു ഏകനാ ണെന്ന് പറഞ്ഞതിന്റെ അർത്ഥമെന്ത് ? അതുപോലെ അസ്തിത്വം , കഴിവ് , അറിവ് , കേൾവി , കാഴ്ച തുടങ്ങിയ ഗുണങ്ങളുള്ളവനാണ് അല്ലാഹു എന്നു പറയുകയുണ്ടായി ഗുണങ്ങളൊക്കെ മനുഷ്യരിലും ഉണ്ടുതാനും ' പിന്നെ അല്ലാഹുവിന് സമൻമാരെ ഇല്ലെന്ന് പറയുന്നതിന്റെ താല്പര്യം എന്ത് '?


  - ഈ ചോദ്യത്തിനും സംശയത്തിനും മറുപടി നമുക്ക് ചിന്തിക്കാം ഇവിടെ. എണ്ണി പറഞ്ഞ കാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്കും ഉണ്ട് .


 എന്നാണല്ലോ പ്രശനം '

  എന്നാൽ അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നിൽ നിന്ന് ലഭിച്ചതല്ല. അവൻ സ്വയം അസ്ഥിത്വം ഉള്ളവനും അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധമായവനുമാണ് '


 . അല്ലാഹു അനാധ്യനാണ് ഇല്ലായ്മ എന്നൊരവസ്ഥ അവന് മുൻ കടന്നിട്ടില്ലതന്നെ. ഇത്കൊണ്ട് തന്നെ അവന് അസ്തിത്വം നൽകാൻ അവന്ന് മറ്റൊരാൾ വേണ്ടതുമില്ല . അവന്റെ കഴിവ് അറിവ് തുടങ്ങിയ ഗുണങ്ങൾ മറ്റൊരാൾ നൽകിയതല്ല . അവയെല്ലാം അനാദ്യവും അനന്ത്യവുമാണ് '


എന്നാൽ മനുഷ്യൻറെ അവസ്ഥ ഇങ്ങനെയാണോ ഒരിക്കലുമല്ല അവൻ സ്വയം അസ്ഥിത്വം ഇല്ലാത്തവനും അസ്ഥിത്വം ഉണ്ടായിരിക്കൽ നിർബന്ധം ഇല്ലാത്തവനുമാണ് '

  അവന്റെ കഴിവും അറിവും മറ്റൊരാളിൽ നിന്നും ( അല്ലാഹു വിൽ ) നിന്ന് ലഭിച്ചതാണ് . ഇവയുടെ യഥാർഥ ഉടമസ്ഥൻ ആ മഷ്യനല്ല



അവർക്ക് നൽകപ്പെട്ട കഴിവുകൊണ്ട് അല്ലാഹു ഉദ്ദേശിക്കാതെ ഒരു സഹായവും ഒരു ഉപദ്രവവും ഒരു സുബാർശ യും ചെയ്യാൻ അവർക്ക് സാധ്യവുമല്ല '


അപ്പോൾ അല്ലാഹു അവന്റെ ഗുണത്തിലും പ്രവ്യത്തിയിലൂം ഏകനാണെന്ന് പറയുന്നതിന്റെ വിവക്ഷ അതിൽ അവൻ മറ്റൊന്നിലേക്ക് ആവശ്യമില്ലാത്തവൻ എന്നാണ് '

അല്ലാഹു ഒഴികെയുള്ളതെല്ലാം ഇതിൽ മറ്റൊന്നിലേക്ക് ആവ ശ്യമുള്ളതുമത്ര:


ഇതിൽ അമ്പിയാക്കളോ ഔലിയാക്കളോ ആരും തന്നെ വ്യത്യാസമില്ല . അവർക്കൊന്നും സ്വയമസ്തിത്വമില്ല

. എല്ലാം അല്ലാഹുവിൽ നിന്ന് ലഭിച്ചത് തന്നെ . അല്ലാഹു നൽകിയ കഴിവുകൾ അവനുദ്ദേശിച്ചാൽ ഏവസരത്തിലും ഇല്ലാതാവുകയും ചെയ്യും .


അവൻറെ ഉദ്ദേശത്തോടെ യും അനുവാദത്തോടെയുംകൂടെ കൂടിയല്ലാതെ മറ്റാർക്കും യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നതുമല്ല. 


പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.


സഅദ് തഫ്താസാനി ( റ ) ഉദ്ധരിക്കുന്ന്നു-


فلو اثبتنا العلم صفة الله لكان موجودا صفة ولدينا وواجب الوجود دائما الاول الي الابد ولا يماثله علم خلق بوجه منا الوجوه (شرح العقاءد 68)


 ആല്ലാഹുവിന് അറിവുണ്ടെന്ന് പറയുമ്പോൾ അത് അസ്തിത്വമുള്ളതും അനാദ്യമായതും

അസ്ഥിത്വം നിർബന്ധമായതും അനാദ്യവും അനന്തമായതുമാണ് '

സ്യഷ്ടികളുടെ അറിവിനോട് അത് ഒരു വിധേനയും സാദ്യശ്യമാവുകയില്ല " 


ഇമാം തഫ്താസാനിയിൽ നിന്നുള്ള ഈ ഉദ്ധരണി മേൽ സൂചിപ്പിച്ച സംശയത്തിന് നാം കൊടുത്ത മറുപടിക്കു ഉപോൽബലകമാണ് ' ഇത് തന്നെയാണ് തല്ലാഹു ഏകനാണെന്നതിനെ വിവരിച്ചു അതിനു വശതീകരണമായി അവൻ നിരാശ്രയനാണെന്ന്

സൂറത്തുൽ ഇഖ് ലാസിൽ വ്യക്തമാക്കിയത് . 


قل هو الله أحد الله الصمد

 നബിയേ , തങ്ങൾ പറയുക , അവൻ ( ദാത്തിലും സിഫാ തിലും പ്രവർത്തിയിലും ) അല്ലാഹു ഏകനാണ്


 ( അതായത് ) അല്ലാഹു മറ്റാരുടെയും ആശയമില്ലാത്തവനാകുന്നു .


 അപ്പോൾ അല്ലാഹു നിരാശ്രയനും മറ്റൊന്നിന്റെ

സഹായമോ ആശ്രയമോ ആവശ്യമില്ലാത്തവനായതുകൊണ്ടാണ് മറ്റുള്ള വരിൽ നിന്നും അവൻ വ്യത്യസ്തമായിരിക്കുന്നതെന്നും ആ വാക്യം വ്യക്തമാക്കുന്നു '


  . അല്ലാവുവിന്റെ അറിവും ഉദ്ദേശ്യവും അനുമതിയും കൂടാതെ മറ്റാർക്കും ഭൗതികമോ അഭൗതികമോ സാധാരണമോ , അസാധാരണ മൊ ആയ യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുന്നതല്ല '


മറ്റൊരു ശക്തിക്കും അവൻറെ മേൽ ആക്രമണം നടത്താനോ സമ്മർദ്ദം ചെലുത്താൻ ഓ സാധ്യമല്ല യാതൊന്നിനും അവൻ കഴിവുകൾ വിട്ടുകൊടുക്കുകയോ അഡ്വാൻസായി തീരെഴുതി കൊടുക്കുകയോ ചെയ്തിട്ടുമില്ല.


  . ഇതാണ് അല്ലാഹുവിനു മാത്ര മാണ് സ്വയം അസ്ഥിത്വവും കഴിവുകളും ഉള്ളതെന്നും സൃഷ്ടികൾക്ക് അതില്ലെ ന്നും പറയുന്നതിന്റെ വിവക്ഷ'


 അതുകൊണ്ട് അല്ലാഹുവിനെമാത്രമെ ആരാധിക്കാവു' മറ്റാരെയും ആരാധിച്ച് കൂടാ , ഇത് തന്നെയാണ് തൗഹീദിന്റെ വിവക്ഷയും


 ഇവ്വിഷയകമായ ഉദ്ധരണികൾ ഇനിയും ലഭിക്കുന്നതാണ്


 . അബ്ദുൽ ഹകീം ( റ ) പറയുന്നു . 


التوحيد عدم اعتقاد الشركة في وجوب الوجود على ما قال الشارح في شرح المقاصد من ان التوحيد هو اعتقاد عدم الشركة في الالوهية وخواصها واراد 

بالالوهية وجوب الوجود ويخواصها


 الأمور المتفرعة عليه من كونه خالفت للاجسام مدبرا للعالم مستحقا للعبادة عبد الحكيم - 16 ) 


നിർബന്ധത്തിൽ അല്ലാഹുവിന് പങ്കാളിയിൽ നിന്ന് വിശ്വസിക്കലാണ് തൗഹീദ് ഇതുതന്നെയാണ് 

സഅദ് ദീൻ ത്തഫ്താസാനി ശറഹുൽ മഖാ സ്വിദിൽ പറഞ്ഞതും ' അദ്ദേഹം പറഞ്ഞത് 

അത് ഉലൂഹിയ്യത്തിലും അതിൻറെ പ്രത്യേകതയിലും പങ്കാളി ഇല്ലെന്ന് വിശ്വസിക്കലാണ് '


 തൗഹീദ് ഉലൂഹിയ്യത്ത്

 കൊണ്ടുള്ള വിവക്ഷ നിർബന്ധിസ്തിത്വമാണ് '

 ഉലൂഹിയ്യത്ത് ന്റെ പ്രത്തേകത

 കൊണ്ടുള്ള വിവക്ഷ

 ആരാധനക്കർഹൻ ആയിരിക്കുക പ്രപഞ്ചത്തിന്റെ നിയന്താവായിരിക്കുക ശരീരങ്ങളുടെ സൃഷ്ടാവായിരിക്കുക എന്നിവയാണ് ('അബദുൽ ഹകീം 66)



അബ്ദുൽ ഹകീം ( റ ) പറയുന്നു . 


المراد وحدته في صفة الوجوب وما يتفرغ عليه من استحقاق العبادة وخلق العالم وتدبيره لا في ذاته ردا على الكفار الذين اعتقدوا اشتراك معبوداتهم له تعالى في الأمور المذكورة ( عبد الحكيم ص :66





  നിർബന്ധാസ്തിത്വത്തിലും അതിൽനിന്നുത്ഭവിക്കുന്ന പ്രപഞ്ചനിയന്ത്രണം സൃഷടിക്കൽ ആരാധനക്കർഹനായിരിക്കൽ എന്നിവയിൽ തങ്ങളുടെ ആരാധ്യർക്ക് പങ്കുണ്ടെന്ന് വിശ്വസിച്ചിരുന്ന സത്യനിഷേധികളായ അറേ ബ്യൻ മരിക്കുകളെ ഖണ്ഡിച്ചുകൊണ്ട് തത്വിഷയത്തിൽ ഏകനായിരി ക്കുക എന്നതാണദ്ദേശ്യം ( അബ്ദുൽ ഹകീം12 )



 അപ്പോൾ അറേബ്യൻ മുൾ രിക്കുകൾ അവരുടെ ദൈവങ്ങളെ പ്രബഞ്ചനിയന്ത്രണം , അല്ലാഹുവിന്റെ ഉദ്ധേശമില്ലാതെതന്നെ ഉപകാരോപദ്രവങ്ങൾ സൃഷ്ടിക്കുക , ആരാധനക്കർഹനായിരിക്കുക എന്നീ ഗുണങ്ങളുള്ളവരാണെന്ന് വിശ്വസിച്ചിരുന്നുവന്ന് വ്യക്തമായി '



ഹസൻ ജിൽബി ( റ )

പറയുന്നു 


ان التوحيد يطلق بالاشتراك على معان من جملتها اعتقاد الوحدانية اي عدم مشاركة الغير له في الألوهية وهذا هو المقصود ههنا والمشاركة فيها تستلزم الاشتراك في الوجوب الذي هو معدن كل كمال ومبعد كل نقصان ( حاشية حسن جليبي على شرح السيد الشريف للمواقف

. . . - തൗഹീദ് പല അർത്ഥത്തിൽ പ്രയോഗിക്കുമെങ്കിലും അല്ലാഹുവിന്റെ ' ഉലൂഹിയത്തി ൽ മറ്റാരും പങ്കില്ലെന്ന വിശ്വാസമാണ് ഇവിടെ തൗഹീദ്കൊണ്ടുള്ള വിവക്ഷ . ' ഉലൂഹിയത്തിൽ പങ്കുണ്ടാവൽ നിർബന്ധാസ്തിത്വത്തിൽ പങ്കുണ്ടാവുന്നതിനെ നിർബന്ധമാക്കും ( ഹാശിയശർഹുൽ മവാഖിഫ് )



 - ചുരുക്കത്തിൽ ഹിന്ദുമതത്തിലും ജൂത ക്രൈസ്തവ മതങ്ങളിലുമുള്ള ശിർക്ക് സ്യഷ്ടികളിൽ ദൈവാംശമുണ്ടെന്നതാണ് ( ഇത് വഴിയെ വിവരിക്കു ന്നുണ്ട് ) ഈ ശിർക്ക് തന്നെയായിരുന്നു അംറേബ്യൻ മുശ്രിക്കുകളിലുമു ണ്ടായിരുന്നത് . 


ഈ ദൈവാംശമുള്ള ദൈവപ്രതിമാർ അല്ലാഹുവിലേക്ക് പ്പിക്കുമെന്നും അല്ലാഹുവിന്റെ അനുവാദം കൂടാതെതന്നെ ശുപാർശചെയ്തു . അവകാശങ്ങൾ പിടിച്ചുപറിച്ചു തങ്ങൾക്ക് വാങ്ങിക്കൊടുക്കുമെന്നുമാണ് അറബ്യൻ മുർരിക്കുകൾ വാദിച്ചിരുന്നത് അല്ലാഹു വിലേക്കു അടുപ്പിമെന്നുള്ള വാദം ഇന്നുള്ള മുശ്രിക്കുകളിലും കാണാവുന്നതാണ് '


ദൈവാംശമുള്ള ദൈവപുത്രിമാരിൽ ഒരു വിധത്തിൽ നിർബ്ബന്ധിസ്തിത്വം ( വുജൂബിൽ വുജൂദ്)


ഉണ്ടന്നും അത് കൊണ്ട് അവർ ആരാധനയ്ക്കർഹരാണെന്നു മാണ് ' മുശ്രിക്കുകൾ വാദിക്കുന്നത് 'ഇത് ഇന്നുള്ള മുശ്രിരിക്കുകളുടെ ഗ്രന്ഥങ്ങൾ വായിച്ചാലും 

 ഗ്രഹിക്കാവുന്നതാണ് '


 അല്ലാഹുവിന്റെ പ്രത്യക ഗുണങ്ങൾ വിവരിച്ചു കൊണ്ട് ഇമാം ബൈളാവി റ പറയുന്നു . 

كوجوب الوجود والقدرة الذاتية البيضاوي ص ۱۹۹ - ۵ )


 “ നിർബ്ബന്ധാസിതിത്വവും സ്വയം കഴിവും അല്ലാഹുവിന്റെ പ്രത്യകം ഗുണങ്ങളാണ് " ( ബൈളാവി 5 - 199 )



 അബു സുഊദ് റ


 “ സ്വഷ്ടികളെല്ലാം തന്നിലേക്കു ആവശ്യമായവനായിരിക്കുക . മറ്റുള്ളവയിൽ നിന്നല്ലാം സ്വയം ഐശ്വര്യമുള്ളവനായിരിക്കുക എന്നതാണ് ' സമദിയ്യത്തിന്റെ വിവക്ഷ . " ( തഫ്സീർ അബു സഊദ് ) 



അപ്പോൾ നിർബന്ധാസ്തിത്വം , സ്വയംകഴിവ് , സ്വയം ഐശ്വര്യം എന്നിവയാണ് അല്ലാഹുവിന്റെ പ്രത്യകത ഇത്തരം ഗുണങ്ങൾ അല്ലാഹു അല്ലാത്തവർക്കുമുണ്ടെന്നു വിശ്വസിച്ചാണ് തവർ ആരാധ്യരാകുന്നത് 


ഇമാം റാസി പറയുന്നു .


اعني بالتوحيد المطلق أن يعلم أن مدير العالم واحد وواحد وأن يعلم أيضا أن العبد غير مستقل بافعال نفسه ( رازي ص - ۷۷ - ۱ ) 

  പൊതുവെ തൗഹീദുകൊണ്ടുള്ള വിവക്ഷ പ്രപഞ്ചനിയന്താവ് എക നാണെന്നും ദാസൻ അവന്റെ പ്രവർത്തനങ്ങളിൽപോലും സിയം പര്യാപന ല്ലെന്നും അറിയലാണ് . ( റാസി . വാ . 1 + 11 ) |


 റാസിയുടെ ഈ പ്രസ്താവനയിൽ നിന്നും ജീവിച്ചിരിക്കുന്ന സ്യഷ്ടി കൾതന്ന അവരുടെ പ്രവർത്തനങ്ങളിൽ സ്വയം പര്യാപ്തരാ ണെന്ന വഹാബി വാദം തൗഹീദിന് വിപരീതമായിട്ടുള്ളതാണെന്ന് സുതരാം വ്യക മാകുന്നതാണ് . 


- അല്ലാഹുവിനു പുറമെ ധാരാളം ദൈവങ്ങളെ സങ്കൽപ്പിക്കുകയും അവ ദൈവപുതിമാരാണെന്നും ആരാധനക്കർഹരാണെന്നും ജൽപിക്കുകയും ആജീവനാന്തം അവരെ ആരാധിക്കുകയും ചെയ്ത് അറേബ്യൻ മൂരിക്കു കൾക്ക് ഏതൊരുപകാരത്തിന്റെയും ഉപദ്രവത്തിന്റെയും സാക്ഷാൽ ഉടമസ്ഥൻ അല്ലാഹുവാണെന്നും അതുകൊണ്ട് അവൻ മാത്രമെ ആരാധനക്ക് അർഹനു എന്നുമുള്ള തൗഹീദുണ്ടായിരുന്നു എന്ന് ഈ വർഗ്ഗമല്ലാതെ മറ്റാരും പറയുകയില്ല .


അവലംബം

തൗഹീദ് ഒരു സമഗ്ര പഠനം

നെല്ലികുത്ത് ഉസ്താദ്


എഴുത്ത്

അസ്ലം സഖാഫി

പരപ്പനങ്ങാടി


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg


തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


തൗഹീദ് ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക



Friday, April 24, 2026

മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണവും പ്രാർത്ഥനയും

മരിച്ചവർക്ക് വേണ്ടി ഖുർആൻ പാരായണവും പ്രാർത്ഥനയും 

...................



ഇബ്ന് തൈമിയ്യ .

പറയുന്നു.


ഇബ്ന് തൈമിയ്യ .

 പറയുന്നു.



 സ്വദഖ പോലെയും അടിമ മോചനം പോലെയുള്ള 

സാമ്പത്തികമായ ആരാധനകൾ  മയ്യിത്തിലേക്ക് ചേരുമെന്നതിൽ അഹ് ലു  സ്സുന്ന:യുടെ പണ്ഡിതൻമാർക്ക് തർക്കമില്ല. അപ്രകാരം പ്രാർഥനകളും പൊറുക്കലിനെ തേടലും ജനാസ നിസ്കാരവും ഖബറിന്നരികെയുള്ള ദുആയും ചേരുമെന്നതിലും തർക്കമില്ല.


  ഖുർആൻ പാരായണം,നോമ്പ്   നിസ്കാരം പോലെയുള്ള "ബദനിയ്യായ" പുണ്യകർമങ്ങൾ ചേരുമോ എന്നതിൽ തർക്കമുണ്ട്.


*ശരിയായ അഭിപ്രായം എല്ലാം ചേരുമെന്നാണ്*.


ഇത് തെന്നയാണ് ഇമാം അഹമദ് (റ ) അബൂഹനീഫ (റ) എന്നിവരും മാലിക് (റ )ശാഫിഈ(റ) എന്നിവരുടെവരുടെ  അനുയായികളും  അഭിപ്രായപെട്ടത് .

(ഫതാവ ഇബ്നുതൈമിയ്യ . 368)

فصل : وأما " القراءة والصدقة " وغيرهما من أعمال البر فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية كالصدقة والعتق كما يصل إليه أيضا الدعاء والاستغفار والصلاة عليه صلاة الجنازة والدعاء عند قبره . 

وتنازعوا في وصول الأعمال البدنية : كالصوم والصلاة والقراءة ....وهذا مذهب أحمد وأبي حنيفة وطائفة من أصحاب مالك والشافعي .

فتاوي ابن تيمية

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=gi_t

നബി ﷺ യുടെ വിവാഹം വിശമം ഇല്ലാതിരിക്കാനോ ?*

 *നബി ﷺ യുടെ വിവാഹം വിശമം ഇല്ലാതിരിക്കാനോ ?*

بسم الله الرحمن الرحيم الحمدلله 


സൂറത്തുൽ അഹ്സാബിൽ അങ്ങയുടെ മേൽ വിശമം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അങ്ങ് മഹ്റ് കൊടുത്ത ഭാര്യാ മാരെയും മഹ്റ് നൽകാതെ സ്ത്രീകളെ  വിവാഹം ചെയ്യാനും അനുവദിച്ചത് എന്ന് പറഞ്ഞതിന്റെ ഉദ്ധേശ മെന്ത്?


 മറുപടി


ഇമാം ഖുർത്വുബി തഫ്സീറിൽ പറയുന്നു.

ഇവിടെ ഉദ്ധേശം 

ഇത്തരം വിവാഹങ്ങൾ അനുവദനീയമാണന്ന് വിവരിച്ചു തരുന്നത് ഇവരെ വിവാഹം ചെയ്യുന്നതിലൂടെ റബ്ബിന്റെ അടുക്കൽ ഞാൻ കുറ്റക്കാരനാവുമോ എന്ന ആശങ്കയാൽ ഉള്ള പ്രയാസം അങ്ങയുടെ മേൽ ഇല്ലാതിരിക്കാൻ വേണ്ടിയാണ് - എന്നാണ് തഫ്സീറുൽ (ഖുർത്വുബി പേ 424 അഹ്സാബ്)


പൗരാണിക മുഫസ്സിറായ ഇമാം ത്വബരി തഫ്സീറി മേൽ വചനത്തെ വിവരിച്ചു പറയുന്നു.


അങ്ങയ്ക്ക് ഇവരെ വിവാഹം ചെയ്യാൻ അനുവദിച്ചത്

അങ്ങ് ഇവരിൽ ആരെയെങ്കിലും വിവാഹം ചെയ്യുമ്പോൾ നിനക്കു പാപമോ ബുദ്ധിമുട്ടോ ഉണ്ടാകാതിരിക്കാനാണ്.’”


(തഫ്സീറു ത്വബ്രി 424 )


പ്രധാന ആശയം:

حرج = ضيق وإثم → ബുദ്ധിമുട്ട് + പാപം

നബിക്ക് (ﷺ) ചില പ്രത്യേക ഇളവുകൾ നൽകിയിരിക്കുന്നു

അതിലൂടെ നബിക്ക് കുറ്റബോധമോ പ്രയാസമോ ഉണ്ടാകാതിരിക്കുക എന്നതാണ് ലക്ഷ്യം


👉 “നീ വിവാഹം ചെയ്യുന്ന കാര്യത്തിൽ നിനക്കു പാപമോ ബുദ്ധിമുട്ടോ വരാതിരിക്കാനായി ഈ അനുമതി നൽകിയതാണ്.


“لكيلا يكون عليك حرج” എന്നതിന്റെ ആഴത്തിലുള്ള അർത്ഥം

👉 ഇവിടെ حرج (ഹറജ്) എന്നത്:

പാപം (ഇസ്മ്)

മനസ്സിലെ സംശയം

ബുദ്ധിമുട്ട് / കുറ്റബോധം

ഇവയെല്ലാം ഉൾപ്പെടുന്നു.

🔹 എന്തിനാണ് ഈ അനുമതി?

👉 നബിക്ക് (ﷺ):

സമൂഹത്തെ നയിക്കേണ്ട വലിയ ഉത്തരവാദിത്വം ഉണ്ടായിരുന്നു

വിവിധ ഗോത്രങ്ങളുമായി ബന്ധം ഉറപ്പിക്കേണ്ടിരുന്നു

ചില വിവാഹങ്ങൾ സാമൂഹിക/ദൗത്യ ആവശ്യങ്ങൾക്കായിരിന്നു

👉 അതിനാൽ,

“ഇത് നിനക്കു കുറ്റമല്ല, ബുദ്ധിമുട്ടില്ല” എന്ന് അല്ലാഹു വ്യക്തമായി പറഞ്ഞു

التاسع عشر : لكيلا يكون عليك حرج أي ضيق في أمر أنت فيه محتاج إلى السعة ، أي بينا هذا البيان وشرحنا هذا الشرح لكيلا يكون عليك حرج . ف ( لكيلا ) متعلق بقوله : إنا أحللنا أزواجك أي فلا يضيق قلبك حتى يظهر منك أنك قد أثمت عند ربك في شيء 

تفسير القرطبي ٤٢٤


وقوله ( لِكَيْلا يَكُونَ عَلَيْكَ حَرَجٌ وَكَانَ اللَّهُ غَفُورًا رَحِيمًا ) يقول تعالى ذكره: إنا أحللنا لك يا محمد أزواجك اللواتي ذكرنا في هذه الآية، وامرأة مؤمنة إن وهبت نفسها للنبي، إن أراد النبي أن يستنكحها؛ لكيلا يكون عليك إثم وضيق في نكاح من نكحت من هؤلاء الأصناف التي أبحت لك نكاحهن من المسميات في هذه الآية،

تفسير الطبري

Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي

മുടി കളഞ്ഞാൽ സ്വർണ്ണമാ വെള്ളിയോ ?

 മുടി കളഞ്ഞാൽ സ്വർണ്ണമാ വെള്ളിയോ ?


“കുഞ്ഞ് ജനിച്ചപ്പോൾ തലമുടി മുറിച്ച ശേഷം,

അതിന്റെ തൂക്കത്തിന് തുല്യമായി സ്വർണ്ണമോ വെള്ളിയോ ദാനം ചെയ്യുന്നത് സുന്നത്താണ്

(ഫത്ഹുൽ മുഈൻ )


ഇതിന് തെളിവായി ഹദീസ് ഉണ്ട്:

നബി  صلى الله عليه وسلم

അവർ ഫത്വിമയോട് 

ഹുസൈൻ رضي الله عنه

യുടെ തലമുടി തൂക്കി, അതിന്റെ തൂക്കത്തിന് തുല്യമായ വെള്ളി ദാനം ചെയ്യാൻ പറഞ്ഞു.


അവർ അങ്ങനെ ചെയ്തപ്പോൾ, അത് ഏകദേശം ഒരു ദിർഹം (അല്ലെങ്കിൽ അതിൽ കുറച്ച് കുറവ്) തൂക്കമായിരുന്നു.”


കൂടുതൽ വിശദീകരണം:

“شرح الروض”

 എന്ന ഗ്രന്ഥത്തിൽ പറയുന്നു:


👉 സ്വർണം (Gold)ദാനം ചെയ്യാൻ വെള്ളിയേക്കാൾ മികച്ചതാണ് .

പക്ഷേ ഹദീസിൽ വെള്ളി പറഞ്ഞത് എന്തുകൊണ്ട്?

👉 അന്ന് എളുപ്പത്തിൽ ലഭ്യമായത് വെള്ളിയായിരുന്നു, അതിനാലാണ് അത് ഉപയോഗിച്ചത്.

(ഇആനത്തുത്വാലിബീൻ)


ويتصدق بزنته ذهبا، أو فضة 

(فتح المعين )

(قوله: ويتصدق بزنته الخ) أي وسن أن يتصدق بوزن الشعر ذهبا أو فضة، لخبر أنه - صلى الله عليه وسلم -: أمر فاطمة أن تزن شعر الحسين وتتصدق بوزنه فضة، ففعلت ذلك، فوجدته عادل درهما أو درهما إلا شيئا.


قال في شرح الروض: ولا ريب أن الذهب أفضل من الفضة، وإن ثبت بالقياس عليها.

والخبر محمول على أنها كانت هي المتيسرة إذ ذاك.


اعانة الطالبين


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

സുന്നികളെ കാഫിറാക്കുന്ന വഹാബി

 പേരോട്  ഉസ്താദിന്റെ പ്രഭാഷണവും ചില സോഷ്യല്‍ വര്‍ക്കര്‍മാരുടെ വേവലാതിയും !!

==== 

പതിറ്റാണ്ടുകളായി സുന്നത്ത് ജമാഅത്തിന്റെ ആശയാ ദര്‍ശങ്ങള്‍ എഴുതുകയും പഠിപ്പിക്കുകയും പ്രസംഗിക്കു കയും ചെയ്തു കൊണ്ടിരിക്കുന്ന പണ്ഡിതനാണ് വന്ദ്യരാ യ പേരോട് അബ്ദുല്‍ റഹ്,മാന്‍ സഖാഫി. ഈ അടുത്താ യി ഏതോ ഒരു പരിപാടിയില്‍ വെച്ച് സുന്നത്ത് ജമാഅ ത്തിന്റെ ആളുകളോടായി "സുന്നിയല്ലാത്ത വ്യക്തി കള്‍ക്ക് സുന്നി പെണ്‍കുട്ടികളെ വിഹാഹം ചെയ്തു കൊടുക്കരുതെന്ന്" പേരോട് ഉസ്താദ് പറയുകയുണ്ടായി. അക്കാര്യം പതിണ്ടാണ്ടുകളായി പേരോടുസ്താദും സുന്നി പണ്ഡിതന്മാര്‍ മുഴുവനും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യവുമാണ്, അത് അവര്‍ സ്വന്തം അഭിപ്രായം പറയു ന്നതല്ല. മറിച്ച് പൂര്‍,വ്വീകരായ വിശുദ്ധ ഇസ്,ലാമിലെ ഇമാമു കള്‍ അവരുടെ ഗ്രന്ഥങ്ങളിലും അവര്‍ അക്കാ ര്യം നബി(സ്വ)യുടെ തിരുസുന്നത്തുകളില്‍ നിന്നും ഉദ്ധരിച്ച് പഠിപ്പിക്കുന്നതാണ്. ഇസ്,ലാമിലെ അവാന്തര വിഭാഗങ്ങളായ പുത്തനാശയക്കാരോട് ഒരു മുസ്,ലിം എങ്ങിനെ ഇടപഴകണമെന്നും എങ്ങിനെയാണ് അവരു മായുള്ള ബന്ധ ങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതെന്നും ലക്ഷക്ക ണക്കിനു ഹദീസുകള്‍ മന:പ്പാഠമുള്ളവരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും കര്‍മ്മശാസ്ത്ര പണ്ഡിത ന്മാരുമായ ഇമാമുകള്‍ ലോകത്തെ പഠിപ്പിച്ചിട്ടുള്ളതാണ്, ആ ഒരു നിയമം പേരോട് ഉസ്താദ് തന്റെ പ്രഭാഷണത്തില്‍ തന്റെ മുന്നിലിരിക്കുന്ന തന്നെ അംഗീകരിക്കുന്ന ആളുകളോട് പറഞ്ഞതിനു, ഇസ്,ലാമിനെ കുറിച്ച് ഒരു ധാരണയുമില്ലാ ത്തയാളുകള്‍ എന്തിനു വിലപിക്കണം. ഒന്നുകില്‍ അങ്ങിനെയുള്ളവര്‍ ഇസ്,ലാമിനെ കുറിച്ചും ഇസ്,ലാമി ലെ അവാന്തര വിഭാഗങ്ങളെ കുറിച്ചും അറിയുന്നവരും ധാരണയുള്ളവരുമായിരിക്കണം. ഒന്നുമറിയാതെ സോഷ്യല്‍ മീഡിയകളില്‍ ആളാവാനും റീച്ചും ലൈക്കും കിട്ടാനും വേണ്ടി പണിയെടുക്കുന്നത് കാണു മ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍. 

ഇനി നമുക്ക് പേരോട് ഉസ്താദ് പറഞ്ഞ പുത്തനാശയക്കാര്‍ ആരാണെന്ന് പരിശോധിക്കാം. മഹാനായ നബി(സ്വ) യുടെ കാലത്ത് അല്ലെങ്കില്‍ സ്വഹാബാക്കളുടെ കാല ത്ത് വിശുദ്ധ ഇസ്,ലാം കേരളത്തില്‍ എത്തുകയും പ്രചരിക്കപ്പെടുകയും സത്യവിശ്വാസികളൊക്കെ അംഗീകരിച്ചാ ചരിച്ച് ജീവിതം നയിച്ചു കൊണ്ടിരിക്കെ 1920.കള്‍ക്ക് ശേഷം നമ്മുടെ കൊച്ചു കേരളത്തില്‍ ഒരു സംഘം ആളുകള്‍ ഉടലെടുക്കുകയും അന്നേ വരെ ജീവിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ പിഴച്ചവരാണെ ന്നും ഇസ്,ലാമിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചവരാ ണെന്നും വാദിച്ചു കൊണ്ട് "ഐക്യ സംഘം" എന്ന പേരില്‍ രംഗ പ്രവേശനം നടത്തുകയും അതു വരെ ജീവിച്ചു വന്ന ആളുകളൊക്കെ പിഴച്ചവരും ഇസ്,ലാമിനു വിരുദ്ധവുമാണെന്ന് വാദിക്കുകയും ചെയ്യുകയാണുണ്ടാ യത്, ശേഷം ആ ഐക്യ സംഘം പണിണാമത്തിലൂടെ വ്യത്യസ്ഥ പേരുകളിലായി വന്ന് ഇന്ന് മുജാഹിദ് പ്രസ്ഥാ നം എന്നും സലഫീ പ്രസ്ഥാനമെന്നും ഇസ്ലാഹീ പ്രസ്ഥാന മെന്ന പേരിലും മറ്റുമായി കേരളത്തിലെ 95.ശതമാനം വരുന്ന എന്നല്ല ലോകത്ത് തന്നെയുള്ള 95.ശതമാനം സത്യ വിശ്വാസികളെയും (സുന്നികളെ) ഇസ്,ലാമില്‍ നിന്നും പുറത്താക്കാനും ശിര്‍ക്കു ചെയ്യുന്നവരും മുശ്,രി ക്കുകളുമാണെന്ന് ചാപ്പ കുത്താനും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്, അതിനായി വിശുദ്ദ ഖുര്‍ആനി ലെ ആയത്തുകളും മറ്റു പ്രമാണങ്ങളും ദുര്‍വ്യാഖ്യാനം ചെയ്തും അടര്‍ത്തി മാറ്റിയും അവതരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അതിനു മുജാഹിദ് മൗലവിമാരുടെ പ്രഭാഷണങ്ങളും അവരുടെ ഔദ്യോഗി ക പത്ര മാസികളും തെളിവായി ധാരാളം നമ്മുടെ മുമ്പിലുണ്ട്. ഉദാഹരണത്തിനായി ചിലത് ഉദ്ധരിക്കാം

മുജാഹിദ് പ്രസ്ഥാനത്തിന്റെ മുഖ പത്രങ്ങളിലൊന്നായ "അല്‍ഇസ്,ലാഹ് " അതിന്റെ അഞ്ചാം വാര്‍ഷിക പതിപ്പില്‍ എഴുതിയത് നമുക്ക് ഇങ്ങനെ വായിക്കാം "സമസ്ത ഒരു ബഹുദൈവ പ്രസ്ഥാനം" എന്ന തലക്കെട്ടില്‍ എഴുതുന്നു "മുസ്,ലിം നാമധേയത്തില്‍ ഉടലെടുത്ത പുതിയൊരു ബഹുദൈവത്വ പ്രസ്ഥാനമാണ് സമസ്ത. കേരളത്തില്‍ സുന്നി എന്ന ലേബളില്‍ അറിയപ്പെടുന്ന ഈ പ്രസ്ഥാനം നിലകൊള്ളു ന്നത് ബഹുദൈവത്വത്തി ലാണ്". (അല്‍ ഇസ്,ലാഹ് വാര്‍ഷിക പതിപ്പ്:പേജ്/22). ഇവിടെ മുജാഹിദ് വിഭാഗം എഴുതി വിട്ടിട്ടുള്ളത് സുന്നി കള്‍ മറ്റു മതസ്തരെ പോലെ അല്ലാഹു അല്ലാത്ത മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരാണെന്നാണ്! ഏറ്റവും വലിയ കളവും അപരാധവുമാണ് സുന്നികളുടെ മേലി ല്‍ മുജാഹിദ് വിഭാഗം ആരോപിക്കുന്നത്. ഇതിനെക്കാ ളും വലിയ സ്പര്‍ദ്ധയുണ്ടാക്കല്‍ വേറെ എന്താണ് ഉള്ളത്!? ഈ ആരോപണം സത്യ സന്ധമായാണ് മുജാഹിദുകള്‍ പറയുന്നതെങ്കില്‍ പിന്നെ എങ്ങിനെയാണ് സുന്നി പെണ്‍ കുട്ടി കളെ മുജാഹിദ് വിഭാഗത്തിലെ ആളുകള്‍ വിവാഹം കഴിക്കുക!! അന്യ മതസ്തരെ വിവാഹം ചെയ്യാന്‍ ഇസ്,ലാം അനുവദിക്കുന്നില്ലല്ലോ!!! സംഗതി ഇങ്ങനെയായിരിക്കെ പുത്തനാശയക്കാരെ വിവാഹം കഴിക്കരുതെന്ന് പേരോട് ഉസ്താദ് പറഞ്ഞതില്‍ എന്ത് അപാകതയാണ് ഉള്ളത്!!! സോഷ്യല്‍ മീഡിയകളില്‍ കിടന്ന് സ്പര്‍ദ്ധയും അനൈക്യവും പറഞ്ഞ് സുന്നീ പണ്ഡിതന്മാര്‍ക്കെതിരില്‍ അലറുന്നവര്‍ വ്യക്ത മാക്കേണ്ടതുണ്ട്. സുന്നികള്‍ ഒരിക്കലും ശിര്‍ക്ക് ചെയ്യു ന്നവരല്ല എന്ന് സുന്നികള്‍ക്ക് ഉറപ്പാണ്, അതു കൊണ്ട് തന്നെ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരും മുശ്,രിക്കു കളുമാണെന്ന് പറയുന്ന മുജാഹിദുകള്‍ക്ക് അറിഞ്ഞു കൊണ്ട് മക്കളെ കല്ല്യാണം ചെയ്തു കൊടുക്കുകയില്ല, സുന്നികളെ വഴി പിഴപ്പിക്കാന്‍ വേണ്ടി കൂടുതലൊന്നും വിവരമില്ലാത്ത സുന്നികളുടെ മക്കളെ കല്ല്യാണം കഴിച്ച് യഥാര്‍ത്ഥ പാതയില്‍ നിന്നും വഴി തെറ്റിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന വിഷയം പേരോട് ഉസ്താദ് ജനങ്ങളെ ഓര്‍മ്മപ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയ വര്‍ക്കര്‍ മാര്‍ എന്തിനു ശുണ്ടി പിടിക്കണം!!. 

ഇനി സുന്നി പണ്ഡിതന്മാരെ പേരെടുത്ത് പറഞ്ഞു കൊണ്ട് മുജാഹിദ് മതക്കാര്‍ കാഫിറാക്കുന്നത് നമുക്ക് ഇങ്ങനെ വായിക്കാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ.ഉമര്‍ മൗലവി യുടെ "സല്‍സബീല്‍ മാസിക"യില്‍ പറയുന്നു:"ശവം തിന്നുന്നത് അല്ലാഹു ഹറാമാക്കി; അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയറുക്കപ്പെട്ടതു തിന്നലും അല്ലാഹു ഹറാമാ ക്കി. എന്നാല്‍ ഇതു രണ്ടും ഒരു കൂട്ടര്‍ ഹലാലാക്കുകയും പിശാചിന്റെ ദുര്‍ബോധ നം സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. അതുപോലെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്,ലിയാര്‍, ഇ കെ.അബൂബക്കര്‍ മുസ്,ലിയാര്‍, കൂറ്റനാട് മുസ്,ലി യാര്‍ പോലെയുള്ളവര്‍ ഇന്നുമുണ്ടല്ലൊ (وإن أطعتموهم إنّكم لمشركون) (അങ്ങിനെയുള്ള തര്‍ക്കക്കാര്‍ക്ക് നിങ്ങള്‍ വഴങ്ങിക്കൊടുത്താല്‍ നിങ്ങള്‍ മുശ്,രിക്കുകള്‍ തന്നെ) എന്ന് അല്ലാഹു പറഞ്ഞിരിക്കു ന്നത് ശ്രദ്ധിക്കുക... (സല്‍സബീല്‍:1985. ഡിസമ്പര്‍-പുസ്തകം:2, ലക്കം:13). ഇവിടെ മുജാഹിദ് പ്രസ്ഥാന നേതാവ് ഉമര്‍ മൗലവി നേര്‍ച്ചയെന്നാല്‍ എന്താണെന്നോ നേര്‍ച്ച കൊണ്ട് ലക്ഷ്യമാക്കുന്നത് എന്താണെന്നോ മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലായിട്ടും സുന്നിക ളെ കാഫിറക്കാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആനിലെ സൂക്തം ഉദ്ധരിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് സുന്നി പണ്ഡിത ന്മാരെയും സുന്നികള്‍ മൊത്തത്തെയും കാഫിറും മുശ്,രിക്കുമായി ചിത്രീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ സുന്നികളെ മാത്രമല്ല അല്ലാഹുവിന്റെ ഔലിയാക്കളില്‍ ഏറ്റവും വലിയ മഹാനാണെന്ന് മുജാഹിദ് പ്രസ്ഥാനക്കാര്‍ അവരുടെ അങ്ങേ തലയും ഏറ്റവും വലിയ നേതാവുമായി മുജാഹിദുകള്‍ കൊണ്ട് നടക്കുന്ന ഇബ്നു തൈമിയ്യ പോലും മഹത്വപ്പെടുത്തി പഠിപ്പിച്ചിട്ടുള്ള മഹാനായ ഖുത്ത്വുബുല്‍ അഖ്ത്ത്വാബ് അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ അല്‍ജീലാനീ(റ)വിനെ പോലും കാഫിറാണെന്ന് പറഞ്ഞ് മുജാഹിദ് പ്രസ്ഥാന ത്തിന്റെ ഔദ്യോഗിക മാസികയായ അല്‍മനാറില്‍ എഴുതിയത് നമുക്ക് ഉദ്ധരിക്കാം. അല്‍മനാറില്‍ പറയുന്നു: "ലോകത്തുള്ള സകല വിജ്ഞാനങ്ങളും കലകളും ബഗ്ദാദിലേക്കു ഒഴുകുന്ന കാലമായിരുന്നു അത്. ഇന്ത്യയില്‍ നിന്നും പല വിജ്ഞാനങ്ങളും തത്വശാസ്ത്രങ്ങളും അക്കൂട്ടത്തില്‍ ഒലിച്ചു വന്നതില്‍ وحدة الوجود (അദ്വൈതം) ശൈഖ് അബ്ദുല്‍ ഖാദിരിനെ വല്ലാതെ ആകര്‍ശിച്ചു. യാതൊന്നു കാണുവതു നാരായ ണ പ്രതിമ * യാതൊന്നു കേള്‍ക്കുവതു നാരായണ ശ്രുതി മ * യാതൊന്നു ചൊല്ലുവതു നാരായണായ നമ, وحدة الوجود ന്റെ ചെറിയ ഒരു നിര്‍വ്വചനം മേല്‍ കൊടുത്തതില്‍ നിന്ന് ലഭിക്കും. ശ്രീ ശങ്കരാചാര്യരുടെ ഈ തത്വ ശാസ്ത്രം ശൈഖിന്റെ ചിന്തയില്‍ സ്ഥലം പിടിച്ചു ..."എന്നു തുടങ്ങി "അറബിയുടെയും മലയാളത്തിന്റെ യും സങ്കരമായ (മുഹ്,യിത്തീന്‍) എന്ന പേരാണ് ശൈഖി നു തികച്ചും അനിയോജ്യമായിത്തോന്നുന്നത്"എന്ന് തുടങ്ങി മഹാനായ ശൈഖ് ജീലാനീ(റ)വിനെ പരിഹസി ക്കുകയും ഇസ്,ലാമില്‍ നിന്ന് പുറത്താക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനം ചെയ്തിട്ടുള്ളത്. (അല്‍മനാര്‍:1980. ജൂലായ്-പുസ്തകം:5, ലക്കം:26)ല്‍ ഒന്നിലധികം പേജുകളി ലായി എഴുതി വിട്ടത് ഇന്നു വരെ തിരുത്തപ്പെടാതെ നമുക്ക് കാണാവുന്നതാണ്.

ഇനിയും നമുക്ക് വായിക്കാം മുജാഹിദ് പ്രസ്ഥാനം സുന്നികളെ കാഫിറും മുശ്,രിക്കുമാക്കി മുദ്ര കുത്തു ന്നത്!, മുജാഹിദ് പ്രസ്ഥാനത്തി ന്റെ സംസ്ഥാന പ്രസിഡ ണ്ടായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച എ പി അബ്ദുല്‍ ഖാദിര്‍ മൗലവി എഴുതുന്നു:അറേബ്യന്‍ മുശ്,രിക്കുളെ പാര്‍ടൈം മുശ്,രിക്ക് എന്നു വിളിക്കാമെങ്കില്‍ നമ്മുടെ കാലഘട്ടത്തിലെ ഭൂരിപക്ഷം ഏകദൈവ വാദികളെയും ഫുള്‍ടൈം മുശ്,രിക്കുകള്‍ (ബഹുദൈവാരാധകര്‍) എന്ന് വിളിക്കേണ്ടി വരും...(ദൈവ വിശ്വാസം ഖുര്‍ആനില്‍: പേജ്/41-എ പി. അബ്ദുല്‍ ഖാദിര്‍ മൗലവി). ഈ രീതിയില്‍ സുന്നികളെ കാഫിറും മുശ്,രിക്കുമാക്കി മുദ്ര കുത്തുന്ന മുജാഹിദ് മതക്കാര്‍ക്ക് സുന്നികളുടെ മക്കളെ എങ്ങിനെ വിവാഹം ചെയ്തു കൊടുക്കും. കാഫിറും മുശ്,രിക്കുമായ ഒരു വിഭാഗത്തില്‍ നിന്ന് മുജാഹിദുകള്‍ എങ്ങിനെ കല്ല്യാണം കഴിക്കും!!. ബുദ്ധിയുള്ള ഓരോരുത്തരും ചിന്തിക്കുക. സുന്നികള്‍ മുശ്,രിക്കുകളാണെന്നും വിശുദ്ധ ഹജ്ജിനു വരുന്ന 25.ലക്ഷം ആളുകളില്‍ വെറും അഞ്ച് ലക്ഷം ആളുകള്‍ മാത്രമേ മുസ്,ലിംകള്‍ ഉള്ളൂ എന്നും ശേഷിക്കുന്ന 20. ലക്ഷം ആളുകളും ഇസ്,ലാമില്‍ നിന്നു പുറത്താണെന്നും പരസ്യമായി സ്റ്റേജ് കെട്ടി പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരി എന്ന മുജാഹിദ് മൗലവിയുടെയും മറ്റു മൗലവിമാരുടെയും വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇന്നും ലഭ്യമാണ്. 

സുന്നികള്‍ മുശ്,രിക്കുകളാണെന്ന് മുജാഹിദ് പ്രസ്ഥാനം എഴുതി വെച്ച ചില രേഖകളാണ് മുകളില്‍ ഉദ്ധരിച്ചത് എങ്കില്‍ ആ മുശ്,രിക്കു കളായ സുന്നികളുടെ മക്കളെ മുജാഹിദ് വിഭാഗത്തിനു വിവാഹം ചെയ്യാന്‍ പറ്റുമോ? മുജാഹിദ് പ്രസ്ഥാനം എന്ത് പറയുന്നു എന്നു കൂടി നമുക്ക് നോക്കാം:-

(അല്‍ മനാര്‍:1980. ജനുവരി ലക്കം-പേജ്/14)ല്‍ “ബന്ധങ്ങ ളുടെ വിധി” എന്ന തലക്കെട്ടില്‍ പറയുന്നു:"ശിര്‍ക്ക് ചെയ്യുന്നവരുമായുള്ള വിവാഹ ബന്ധവും അവരറുത്ത മാംസം ഭക്ഷിക്കലും അവര്‍ക്ക് മയ്യിത്ത് നിസ്ക്കരിക്ക ലും അവരെ തുടര്‍ന്ന് നിസ്ക്കരിക്കലും അനുവദനീയ മല്ല". മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക മുഖ പത്രമായ അല്‍മനാര്‍ മാസികയിലാണ് ഈ കല്പന വന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സുന്നി പണ്ഡി തന്മാരെ കുതിര കയറുന്ന ആളുകള്‍ ഇതേ കുറിച്ചും ഒന്നു പ്രതികരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. 

ഇനി നമുക്ക് പുത്തനാശയക്കാരുമായുള്ള ഇടപെടലു കളെ കുറിച്ചും നിയമ സംഹിതകളെ കുറിച്ചും ഇസ്,ലാ മിന്റെ പ്രമാണങ്ങളിലും പൂര്‍,വ്വീകരായ ഇമാമുകളുടെ ഗ്രന്ഥങ്ങളിലും എന്താണ് കല്പിച്ചിട്ടുള്ളതെന്ന് തുടര്‍ന്നു ള്ള കുറിപ്പുകളില്‍ വായിക്കാം..... 


NB:ഈ കുറിപ്പില്‍ ഉദ്ധരിച്ച അവലംബങ്ങളുടെ കോപ്പി കള്‍ക്ക് "വഹാബീ പുസ്തകങ്ങള്‍ പ്രൂഫ്" എന്ന എഫ് ബി പേജ് സന്ദര്‍ശിക്കാവു ന്നതാണ്

===== 

അബൂയാസീന്‍ അഹ്സനി

ചെറുശോല

ahsani313@gmail.com

പോസ്റ്റ്:24/04/2026 (വെള്ളി)

********

Wednesday, April 22, 2026

വിശ്വാസിയോടുള്ള സ്നേഹം

 


*വിശ്വാസിയോടുള്ള സ്നേഹം *

......................

ഇമാം ഗസാലി റ പറയുന്നു.


അബൂ ഇദ്രീസ് അൽഖൗലാനി (റ) മുആദ് റ യോട് പറഞ്ഞു:

“ഞാൻ നിന്നെ അല്ലാഹുവിനുവേണ്ടി സ്നേഹിക്കുന്നു” 


അപ്പോൾ അദ്ദേഹം പറഞ്ഞു:

“സന്തോഷിക്കൂ, സന്തോഷിക്കൂ (ഇത് വലിയ നേട്ടമാണ്).

ഞാൻ നബി (സ) യെ കേട്ടിട്ടുണ്ട്:

“ഖിയാമത്ത് ദിവസത്തിൽ ചില ആളുകൾക്ക് അല്ലാഹുവിന്റെ അർശിന് ചുറ്റും ഇരിക്കാൻ കസേരകൾ (മഹത്തായ സ്ഥാനങ്ങൾ) ഒരുക്കപ്പെടും.”

മറ്റൊരു ഹദീസിൽ:

“അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവർക്ക്

അല്ലാഹുവിന്റെ അർശിന്റെ നിഴലിൽ സ്ഥാനം ലഭിക്കും,

ആ ദിവസം അവന്റെ നിഴൽ ഒഴികെ മറ്റൊരു നിഴലുമില്ല.”

മറ്റൊരു റിവായത്തിൽ:

“അല്ലാഹുവിന്റെ മഹത്വത്തിനുവേണ്ടി സ്നേഹിക്കുന്നവർക്ക്

പ്രകാശം കൊണ്ടുള്ള മിമ്പറുകൾ (വേദികൾ) ഉണ്ടാകും.

അവരെ പ്രവാചകരും ഷഹീദുകളും പോലും അസൂയപ്പെടും (അവരുടെ ഉയർന്ന പദവി കാരണം).”


മറ്റൊരു ഹദീസ്:

“അല്ലാഹുവിന് ചില അടിയന്മാർ ഉണ്ടാകും.

അവർ പ്രവാചകരുമല്ല, ശഹീദുകളും അല്ല.

എങ്കിലും അവരുടെ പദവിയും അല്ലാഹുവിനോടുള്ള അടുപ്പവും കാരണം

പ്രവാചകരും ശഹീദുകളും അവരെ കണ്ടു വിസ്മയപ്പെടും.”

അതിന്റെ വിശദീകരണത്തിൽ:

“അവർ അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവരും,

അല്ലാഹുവിനുവേണ്ടി കൂടിച്ചേരുന്നവരുമാണ്.

ഖിയാമത്ത് ദിവസത്തിൽ

അവരുടെ മുഖവും വസ്ത്രവും പ്രകാശം നിറഞ്ഞതായിരിക്കും.

എല്ലാവരും പേടിക്കുന്ന ദിവസം അവർ പേടിക്കില്ല.

അവർ അല്ലാഹുവിന്റെ പ്രിയപ്പെട്ടവരാണ്.

അവർക്കു ഭയവും ദുഃഖവും ഇല്ല.”


മറ്റൊരു ഹദീസിൽ:

“അർശിന് ചുറ്റും പ്രകാശത്തിന്റെ മിമ്പറുകളിൽ ഇരിക്കുന്നവർ ഉണ്ടാകും.

അവരുടെ വസ്ത്രവും മുഖവും പ്രകാശമാണ്.

അവർ പ്രവാചകരോ ശഹീദുകളോ അല്ല.

പക്ഷേ അവരെ പ്രവാചകരും ശഹീദുകളും അസൂയപ്പെടും.”

സഹാബികൾ ചോദിച്ചു: “അവർ ആരാണ്?”

നബി (സ) പറഞ്ഞു:

“അവർ അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിക്കുന്നവരും,

അല്ലാഹുവിനുവേണ്ടി കൂടിച്ചേരുന്നവരുമാണ്.”


ഇഹ്യാ ഉലൂമുദ്ധീൻ


✅ സാരാംശം:

അല്ലാഹുവിനുവേണ്ടി മാത്രം (സ്വാർത്ഥമില്ലാതെ) ഒരാളെ സ്നേഹിക്കുന്നവർക്കു

ഖിയാമത്ത് ദിവസം വളരെ ഉയർന്ന സ്ഥാനം ലഭിക്കും —

അർശിന്റെ നിഴൽ, പ്രകാശമി മ്പറുകൾ, ഭയമില്ലാത്ത അവസ്ഥ എന്നിവ ലഭിക്കും


قال أبو إدريس الخولاني لمعاذ إني أحبك في الله فقال أبشر ثم أبشر فإني سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يقول تنصب لطائفة من الناس كراسي حول العرش يوم القيامة

 الحديث أخرجه أحمد والحاكم في حديث طويل أن أبا إدريس قال قلت والله إني لأحبك في الله قال فإني سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يقول أن المتحابين بجلال الله في ظل عرشه يوم لا ظل إلا ظله


 قال الحاكم صحيح على شرط الشيخين وهو عند الترمذي من رواية أبي مسلم الخولاني 


عن معاذ بلفظ المتحابون في جلالى لهم منابر من نور يغبطهم النبيون والشهداء قال حديث حسن صحيح


 ولأحمد من حديث أبي مالك ألاشعري أن لله عبادا ليسوا بأنبياء ولا شهداء يغبطهم الأنبياء والشهداء على منازلهم وقربهم من الله الحديث 


{وفيه} تحابوا في الله وتصافوا به يضع الله لهم يوم القيامة منابر من نور فتجعل وجوههم نورا وثيابهم نورا يفزع الناس يوم القيامة ولا يفزعون وهم أولياء الله الذين لا خوف عليهم ولا هم يحزنون وفيه شهر بن حوشب مختلف فيه //


ورواه أبو هريرة رضي الله عنه وقال فيه إن حول العرش منابر من نور عليها قوم لباسهم نور ووجوههم نورا ليسوا بأنبياء ولا شهداء يغبطهم النبيون والشهداء فقالوا يا رسول الله صفهم لنا فقال هم المتحابون في الله والمتجالسون في الله

احياء علوم الدين


Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري الهندي


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


കുൻ എന്ന് പറഞ്ഞാൽ ഉണ്ടാവും

 കുൻ എന്ന് പറഞ്ഞാൽ ഉണ്ടാവും

………...........


*കെ എം മൗലവി എഴുതുന്നു:*


"അല്ലാഹുതആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസർറു ഫാ(കൈകാര്യം)കട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നില ഉറപ്പും ആകുന്ന തംകീൻ എന്ന മർത്തബക്കാരായ കാമിലീങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് അൽ കുത്തുബ് അൽ ഹൗസ് എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മറ്റാർക്കും ഇല്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം, അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അത് ഉണ്ടാകും. "*


(അൽ വിലായതു വൽ കറാമ : പേ: 48 )


അൽമനാറിലെ  വരികൾ കൂടി മൗലവി ഇവിടെ ചേർത്ത് വായിക്കുക:


"ചുരുക്കത്തിൽ ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാ ചലനങ്ങളും മലക്കുകളിൽ നിന്ന് ഉണ്ടാകുന്നവയാണ്....പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും പ്രവർത്തിക്കുവാൻ അല്ലാഹു അവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് " 

(അൽമനാർ 2008 

സെപ്റ്റംബർ പേജ് 43 )




ഔലിയാക്കൾ ഒരു കാര്യത്തെപ്പറ്റി നീ ഉണ്ടാകൂ  എന്ന് പറഞ്ഞാൽ അത് ഉണ്ടാകുമോ?അല്ലാഹുവിൻറെ ഔലിയാക്കൾ ഒരു കാര്യത്തോട് ഉണ്ടാവണമെന്ന് പറഞ്ഞാൽ അത് ഉണ്ടാവുമോ



ഇബിനു തൈമിയ്യ പറയുന്നു'


ചില റിപ്പോർട്ടുകൾ ഇങ്ങനെ

  വന്നിട്ടുണ്ട്.

അല്ലാഹു അടിമയോട് പറയും ' ഞാൻ ഞാൻ ഒരു വസ്തുവിനോട് നീ ഉണ്ടാവു എന്ന് പറഞ്ഞാൽ ആ വസ്തു ഉണ്ടാകുന്നു '

" നീ എന്നെ വഴിപ്പെട്ടാൽ ഞാൻ നിനക്കും അത് നൽകും നീ ഒരു വസ്തുവിനോട് ഉണ്ടാവൂ എന്ന് പറഞ്ഞാൽ അത് ഉണ്ടാകും .


ഇത് അങ്ങേയറ്റത്തെ സ്ഥാനമാണ് അതിനപ്പുറത്ത് ഒരു സ്ഥാനമില്ല 'എങ്ങനെ അത് ഉണ്ടാവാതിരിക്കും' (വലിയായ )അടിമ അല്ലാഹുവിനെ കൊണ്ടാണ് കേൾക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് പിടിക്കുന്നത് അല്ലാഹുവിനെ കൊണ്ടാണ് നടക്കുന്നത് അതുകൊണ്ടുതന്നെ ശക്തിക്ക് പ്രത്യേക പരിധിയില്ല '

( . ഫതാവ

ഇബ്ന് തൈമി 4/ 377 )

 وقد جاء في الأثر : يا عبدي، أنا أقول للشيء كن فيكون أطمني أجعلك تقول للشيء كن فيكون ، يا عبدي أنا الحي الذي لا يموت ، أطعني أجملك حيا لا تموت

وفي أثر : " { إن المؤمن تأتيه التحف من الله : من الحي الذي لا يموت إلى الحي الذي لا يموت } " فهذه غاية ليس وراءها مرمى كيف لا وهو بالله يسمع وبه يبصر وبه يبطش وبه يمشي ؟ فلا يقوم لقوته 


ഔലിയാക്കൾ ഒരു കാര്യത്തോട് ഉണ്ടാവണമെന്ന് പറഞ്ഞാൽ അത് ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞ കെ എം മൗലവിയും

ഇബ് തൈമിയ്യ മുശ്രികാണോ ?


Aslam Kamil saquafi parappanangadi


Sunday, April 19, 2026

​യാത്ര തുടങ്ങുമ്പോൾعند السفر

 ​യാത്ര തുടങ്ങുമ്പോൾ

………..



യാത്ര തുടങ്ങുമ്പോൾ താഴെപ്പറയുന്ന ആയത്ത് ഓതൽ പുണ്യമാണ്.

സുരക്ഷിതമായിട്ടും സന്തോഷത്തോടെയും തിരിച്ചുവരണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് ഓതേണ്ടത്.

ان الذي فرض عليك القرآن لرادك الي معاد


ഫളാഇലുൽ ഖുർആൻ നൈസാബൂരി 2/345



( فضل اية " ان الذي فرض عليك القرآن لرادك الي معاد " القصص ٨٥ )



أما بخصوص ذكرها في كتب

 التفسير والرقائق كدعاء للمسافر، فقد ذكرها الكثير من العلماء والمفسرين (مثل الإمام القرطبي وغيره) عند تفسير هذه الآية، موضحين أنها نزلت كبشارة للنبي ﷺ بالعودة إلى مكة، لذا استحب الناس تلاوتها عند السفر رجاء العودة الحميدة والآمنة.


( فضائل القرأن للنيسابوري رحمه الله  ٢/٣٤٥ )


Aslam Kamil saquafi parappanangadi 

اسلم الثقافي الكاملي بربننغادي المليباري الهندي

Wednesday, April 15, 2026

മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.*

 *മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.*

------------------


ഖുർആനിൽ അല്ലാഹു പറയുന്നു.

👇

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا (23) وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

ഏഴ് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്



📖 :

1 “നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു:

നിങ്ങൾ അവനെ (അല്ലാഹുവിനെ) മാത്രം ആരാധിക്കണം;


2.മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും.

(മാതാപിതാക്കളോട് നല്ല രീതിയിൽ പെരുമാറണമെന്നും )

وَبِالْوَالِدَيْنِ إِحْسَانًا


3.അവരിൽ ഒരാൾക്കെങ്കിലും അല്ലെങ്കിൽ ഇരുവർക്കും

നിന്റെ സാന്നിധ്യത്തിൽ വൃദ്ധാവസ്ഥ എത്തുകയാണെങ്കിൽ,

അവരോട് *‘ഉഫ്’ (ഛെ )എന്നുപോലും പറയരുത്;*


فَلَا تَقُل لَّهُمَا أُفٍّ


4.*അവരോട് കയര്‍ക്കുകയും ചെയ്യരുത്*

 وَلَا تَنْهَرْهُمَا 

5.*അവരോട് മാന്യമായ വാക്കുകൾ പറയുക.*

وَقُل لَّهُمَا قَوْلًا كَرِيمًا 

6.*കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.*

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ 


7.നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

(ഖുർആൻ)


ഇവിടെ മാതാപിതാക്കൾ എന്ന് പറഞ്ഞതിൽ വലിയുപ്പമാരും വല്യമ്മമാരും  ഉൾപ്പെടുന്നതാണ്.

 അത് ഉപ്പയുടെ ഭാഗത്തിലൂടെയോ ഉമ്മയുടെ ഭാഗത്തിലൂടെയോ ആണെങ്കിലും ശരി.


നമ്മുടെ മാതാപിതാക്കൾ  നമ്മോട് കയർക്കുകയോ മറ്റോ ചെയ്താൽ പോലും തിരിച്ച്  "ഛെ "എന്ന വാക്കുപോലും പറയാൻ പാടില്ല -

അവരോട് കയർക്കാൻ പാടില്ല അവരോട് മാന്യമായുള്ള സംസാരം മാത്രമേ പാടുള്ളൂ. 

കഴിയുന്ന നന്മകൾ അവർക്ക് ചെയ്തു കൊടുക്കണം അവരെ പരിപാലിക്കണം ശുശ്രൂഷിക്കണം ,

അവർക്ക് വേണ്ടി പ്രാർത്ഥിക്കണം ,

അവർക്ക് വേണ്ടി ചിറകു വിരിച്ചു കൊടുക്കണം


അല്ലാഹുവിനെ ആരാദിക്കണം എന്ന് പറഞ്ഞ ഉടനെയാണ് മാതാപിതാക്കൾ കടമകൾ അല്ലാഹു ഇവിടെ പറയുന്നത്.

 നമ്മുടെ സൃഷ്ടാവ് അല്ലാഹു ആണെങ്കിൽ നാം ഉണ്ടാവാൻ കാരണക്കാരാണ് നമ്മുടെ മാതാപിതാക്കളും വല്യപ്പല്യമ്മാരും .

അവരോടുള്ള കടമകൾ ഇനിയും ധാരാളം വചനങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് ആ കടമകൾ കൃത്യമായി നിർവഹിച്ചു ജീവിക്കാൻ നമുക്ക് കഴിയണം അല്ലാഹു തൗഫീഖ് നൽകട്ടെ .


Aslam Kamil saquafi parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Monday, April 13, 2026

സന്താന പാരിപാലനം

 




തിരുനബി സ്വ പറയുന്നു.


“നിന്റെ കഴിവനുസരിച്ച് നിന്റെ കുടുംബത്തിന് ചെലവഴിക്കുക.


അച്ചടക്കത്തിനായി

അവരെ തൊട്ട് നീ വടി ഒഴിവാക്കരുത്


 അല്ലാഹുവിനെക്കുറിച്ച് അവർക്കു ഭയം (ദൈവഭക്തി) ഉണ്ടാക്കുക.”

(മിശ്കാത്ത് )


മേൽ ഹദീസിനെ വിവരിച്ച് മിർഖാത്തിൽ പറയുന്നു.


“അവർ ശിക്ഷയ്ക്ക് അർഹരായാൽ (അച്ചടക്കത്തിനായി അടിയ്ക്കേണ്ട സാഹചര്യം വന്നാൽ), അവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല .” (മിർഖാത് )


أَنْفِقْ عَلَى عِيَالِكَ مِنْ طَوْلِكَ، وَلَا تَرْفَعْ عَنْهُمْ عَصَاكَ  أَدَبًا وَأَخِفْهُمْ فِي اللَّهِ» ". رَوَاهُ أَحْمَدُ.

(رقم الحديث: ٦١، مشكاة)


وَالْمَعْنَى إِذَا اسْتَحَقُّوا الْأَدَبَ بِالضَّرْبِ فَلَا تُسَامِحْهُمْ. اهـ

(مرقاة)


ഇതിൽ നിർദ്ദേശിക്കുന്ന പുണ്യകർമ്മങ്ങൾ

............


കുടുംബത്തിന് ആവശ്യമായ ചിലവ് നൽകൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്ന കർമ്മമാണ്.


മക്കളെ വളർത്തുമ്പോൾ അദബ് പഠിപ്പിക്കണം.

അല്ലാഹുവിൻറെ ശിക്ഷയെയും പരലോകത്തെയും പറഞ്ഞുകൊണ്ട് അവരെ ഭയപ്പെടുത്തുകയും തിന്മയെ തൊട്ട് തടയുകയും ചെയ്യണം.


ഭൗതിക നന്മകൾ പറഞ്ഞുകൊണ്ടേ അപകടങ്ങൾ തര്യപ്പെടുത്തി കൊണ്ടോ ബോധവൽക്കരിക്കുന്നതിനേക്കാൾ നല്ലത് പരലോകത്തെയും അല്ലാഹുവിനെയും പറഞ്ഞുകൊണ്ട് ബോധവൽക്കരിക്കലാണ്



അവരെ സ്നേഹത്തോടെയും മയത്തോടെയും ഉപദേശവും നിർദ്ദേശവും പറയലോടെ കൂടെ

 അത്യാവശ്യഘട്ടത്തിൽ അടിക്കേണ്ടി വന്നാൽ പൊട്ടാത്ത മുറിവേൽപ്പിക്കാത്ത അടി നൽകാവുന്നതാണ്.


രക്ഷിതാവ് നിർദ്ദേശിക്കുന്ന നല്ല കാര്യങ്ങൾ ചെയ്തിട്ടില്ലെങ്കിൽ ശിക്ഷ ലഭിക്കാൻസാധ്യതയുണ്ട് എന്ന ഭയം  മക്കളിൽ ഉണ്ടാവുന്ന നിലക്ക് ഒരു വടി സൂക്ഷിച്ചുവെക്കുന്നത് നല്ലതാണ്.


Aslam Kamil saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t




Wednesday, April 8, 2026

വെള്ളി മൂതിരംخاتم فضة

 വെള്ളി മൂതിരം


1. ചോ:പുരുഷൻ സ്വർണ ആഭരണം ഇടുന്നതിന്റെ വിധി ?

ഉ : ഹറാം

സ്വർണ്ണ മോതിരം ധരിച്ച് വന്ന ഒരാളോട് തിരുനബി صلى الله عليه وسلم

 നരകത്തിന്റെ കഷ്ണമാണ് നീ ധരിച്ചിട്ടുള്ളത് എന്ന് പറയുകയും അത് ഊരി എറിയുകയും ചെയ്തു.


2. ചോ:പുരുഷൻ വെള്ളി ആഭരണം ഇടുന്നതിന്റെ വിധി ?

ഉ : ഹറാം

സ്വർണ്ണം വെള്ളി ആഭരണം എൻറെ ഉമ്മത്തിലെ പുരുഷന്മാർക്ക് ഹറാമും സ്ത്രീകൾക്ക് ഹലാലും ആണെന്ന് തിരുനബി صلى الله عليه وسلم

 പഠിപ്പിക്കുകയുണ്ടായി.


3. ചോ:പുരുഷൻ വെള്ളി മൂതിരം ധരിക്കുന്നതിന്റെ വിധി എന്ത് ?

ഉ : സുന്നത്ത്

തിരുനബി സ്വ വെള്ളി മൂതിരം നിർമിച്ചു ധരിച്ചിരുന്നു എന്ന് ഹദീസിൽ വന്നിട്ടുണ്ട്. അവിടെത്തെ ഇത്തിബാഅ് ചെയ്യാൻ വേണ്ടി പുരുഷൻ വെള്ളി മൂതിരം ധരിക്കൽ സുന്നത്താണ് .


4 : ചോ :വെള്ളി മൂതിരം ഏത് വിരലിലാണ് ധരിക്കൽ സുന്നത്തുള്ളത് ?

ഉ : വലതോ ഇടതോ കയ്യിന്റേയോ ചെറു വിരലിൽ ധരിക്കലാണ് സുന്നത്ത് -


5: ചോ :ഏറ്റവും ശ്രേഷ്ഠമായത് ഏത് കയ്യിൽ ധരിക്കലാണ് ?

ഉ :വലതു കയ്യിന്റെ ചെറുവിരൽ ആണ് ഏറ്റവും ശ്രേഷ്ഠമായത് -എല്ലാ നല്ല കാര്യത്തിലും വലതു ഭാഗത്തെ മുന്തിക്കൽ തിരുനബി സ്വ  ഇഷ്ടപ്പെട്ടിരുന്നു.


6 ചോ :പുരുഷൻ വെള്ളി മൂതിരം 2 എണ്ണം എടുന്നതിന്റെ വിധി എന്ത് ?

ഉ :ഒന്നിൽ കൂടുതൽ വെള്ളിമൂതിരം ധരിക്കൽ അനുവദനീയമല്ല. അത് ഹറാമാണ്.എന്നാൽ അമിതമല്ലാത്ത നിലക്ക് ആണെങ്കിൽ അങ്ങനെ ധരിക്കാമെന്ന് ചില പണ്ഡിതന്മാർ പറയുന്നു. (ഫത്ഹുൽ മുഈൻ)


എന്നാൽ ഒന്നിൽ കൂടുതൽ മോതിരം നിർമിക്കുകയും ഒന്ന് മാത്രം മാറിമാറി ധരിക്കുകയും ചെയ്യുന്നത് വിരോധമില്ല.

ولا يجوز تعدده، خلافا لجمع، حيث لم يعد إسرافا فتح المعين


5. ചോ:പുരുഷൻ ചെറു വിരൽ അല്ലാത്ത വിരലുകളിൽ

വെള്ളി മൂതിരം ധരിക്കുന്നതിന്റെ വിധി ?

ഉ :ചെറുവിരൽ അല്ലാത്ത മറ്റു വിരലുകൾ പുരുഷന്മാർ വെള്ളി മോതിരം ധരിക്കൽ കറാഹത്താണ് . ഹറാമാണെന്ന് അഭിപ്രായവും ഉണ്ട് .

ഇമാം അദറഈ റ അത് ഹറാമാണെന്ന് പറയുന്നു. -അതിൽ വിരോധം വന്നിട്ടുണ്ട് എന്നതാണ് കാരണം.അത് സ്ത്രീകളോട് സാദൃശ്യമുണ്ട് എന്നത് മറ്റൊരു കാരണം 


Aslam Kamil saquafi parappanangadi


وخرج بالخنصر: غيره، فيكره وضع الخاتم فيه.

وقيل يحرم.


فرع) يجوز للرجل تختم بخاتم فضة، بل يسن في خنصر يمينه أو يساره، للاتباع.

ولبسه في اليمين

أفضل.


وصوب الاذرعي ما اقتضاه كلام ابن الرفعة من وجوب نقصه عن مثقال للنهي عن اتخاذه مثقالا، وسنده حسن، لكن ضعفه النووي.


فالاوجه أنه لا يضبط بمثقال بل بما لا يعد إسرافا عرفا.


قال شيخنا: وعليه، فالعبرة بعرف أمثال اللابس.


ولا يجوز تعدده، خلافا لجمع، حيث لم يعد إسرافا

ــ

وخرج بالخنصر: غيره، فيكره وضع الخاتم فيه.

وقيل يحرم.


وعبارة شرح الروض بعد كلام: لو تختم في غير الخنصر - ففي حله وجهان قال الأذرعي قلت: أصحهما التحريم، للنهي عنه، ولما فيه من التشبيه بالنساء.


اه.


والذي في شرح مسلم عدم التحريم، فعنه: والسنة للرجل جعل خاتمه في الخنصر، لأنه أبعد من الامتهان فيما يتعاطى باليد، لكونه طرف، ولأنه لا يشغل اليد عما تتناوله من أشغالها، بخلاف غير الخنصر.


ويكره له جعله في الوسطى والسبابة، للحديث، وهي كراهة تنزيه.


اه.

(قوله: للاتباع) دليل لسنية التختم بخاتم الفضة، وهو أنه - صلى الله عليه وسلم - اتخذ خاتما من فضة.


(قوله: ولبسه في اليمين أفضل) أي ولبس الخاتم في خنصر اليمين أفضل من لبسه في خنصره اليسار.


(وسئل) ابن حجر: هل الأفضل لبس الخاتم باليمين أو اليسار؟ (فأجاب) بقوله: ورد في أحاديث إيثار اليمين، وفي أخرى إيثار اليسار، وقد بينتها وما يتعلق بها في شرح الشمايل للترمذي.


(قوله: ولا يجوز تعدده) أي الخاتم لبسا، أما اتخاذا ليلبس واحدا بعد واحد فجائز.

كما صرح به في التحفة، وعبارتها: وأل في الخاتم للجنس، فيصدق بقوله في الروضة وأصلها: لو اتخذ الرجل خواتيم كثيرة ليلبس الواحد منها بعد الواحد جاز.


وظاهره جواز الاتخاذ، لا اللبس.


واعتمده المحب الطبري، لكن صوب الأسنوي جواز اتخاذ خاتمين فأكثر ليلبسها كلها معا.

ونقله عن الدرامي وغيره، ومنع الصيدلاني أن يتخذ في كل يد زوجا.

وقضيته: حل زوج بيد، وفرد بأخرى.


وبه صرح


الخوارزمي.


والذي يتجه اعتماده كلام الروضة الظاهرة في حرمة التعدد مطلقا، لأن الأصل في الفضة التحريم على الرجل، إلا ما صح الإذن فيه، ولم يصح في الأكثر من الواحد.

ثم رأيت المحب علل بذلك، وهو ظاهر جلي، على أن التعدد صار شعارا للحمقاء والنساء، فليحرم من هذه الجهة، حتى عند الدارمي وغيره.

اه.


(وقوله: خلافا لجمع، حيث لم يعد إسرافا) أي خلافا لجمع جوزوا التعدد حيث لم يعد إسرافا.


فحيث: متعلقة بمحذوف، ويجوز تعلقها بخلافا.

وممن اعتمد جواز التعدد حينئذ: الخطيب في مغنيه، وعبارته: وتوحيد المصنف - رحمه الله - الخاتم وجمع ما بعده: قد يشعر بامتناع التعدد، اتخاذا ولبسا، وهو خلاف ما في المحرر.

والذي ينبغي اعتماده: ما أفاده شيخي من أنه جائز، ما لم يؤد إلى سرف.

اه.

بحذف.

ومثله في النهاية.

فتح المعين مع الحاشية اعانة الطالبين


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي




Friday, April 3, 2026

ഭാര്യയെ കാണുമ്പോൾ മൃഗങ്ങൾ വാങ്ങുമ്പോൾ*

 *ഭാര്യയെ കാണുമ്പോൾ

മൃഗങ്ങൾ വാങ്ങുമ്പോൾ*

.................

بسم الله الرحمن الرحيم الحمدلله اللهم صل على محمد وعلى اله وصحبه اجمعين أما بعد


*വിവാഹ രാത്രിയിൽ ഭാര്യ വീട്ടിൽ പ്രവേശിക്കുമ്പോൾ ഭർത്താവ് പറയേണ്ടത്*


بابُ ما يقولُ الزوجُ إذا دخلت عليهِ امرأتهُ ليلة الزِّفاف:


– ഭാര്യയെ ആദ്യമായി കാണുമ്പോൾ:


👉 അല്ലാഹുവിന്റെ നാമം ചൊല്ലണം

بسم الله

👉 അവളുടെ തലയുടെ മുൻഭാഗം (നിറുന്തല ) (മുടിയുടെ ഭാഗം) പിടിച്ച് ദുആ ചെയ്യണം

പറയേണ്ടത്:

بارَك اللَّهَ لكلِّ واحدٍ منَّا في صاحبه، 

👉 “അല്ലാഹുവേ! ഞങ്ങൾ തമ്മിൽ ഓരോരുത്തരിലും അനുഗ്രഹം നൽകണമേ”


അതോടൊപ്പം നബി ﷺ പഠിപ്പിച്ച ദുആ:

اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما جَبَلْتَها عَلَيْهِ، وأعُوذُ بِكَ مِنْ شَرّها وَشَرّ ما جَبَلْتَها عَلَيْهِ


👉 “അല്ലാഹുവേ! ഞാൻ അവളുടെ നന്മയും, അവൾ സൃഷ്ടിക്കപ്പെട്ട നന്മയും നിന്നോട് അപേക്ഷിക്കുന്നു. അവളുടെ ദോഷത്തിൽ നിന്നും, അവൾ സൃഷ്ടിക്കപ്പെട്ട ദോഷത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.”



പ്രവാചകൻ മുഹമ്മദ് ﷺ പറഞ്ഞു:

👉 “നിങ്ങളിൽ ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിക്കുമ്പോഴും, അല്ലെങ്കിൽ ഒരു സേവകനെ (ദാസനെ/ദാസിയെ) സ്വന്തമാക്കുമ്പോഴും ഇങ്ങനെ പറയട്ടെ:

اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما جَبَلْتَها عَلَيْهِ، وأعُوذُ بِكَ مِنْ شَرّها وَشَرّ ما جَبَلْتَها عَلَيْهِ

‘അല്ലാഹുവേ! ഞാൻ അവളുടെ നന്മയും, അവൾ സൃഷ്ടിക്കപ്പെട്ട നന്മയും നിന്നോട് ചോദിക്കുന്നു.

അവളുടെ ദോഷത്തിൽ നിന്നും, അവൾ സൃഷ്ടിക്കപ്പെട്ട ദോഷത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.’



👉 ഒരു ഒട്ടകം വാങ്ങിയാൽ


 അതിന്റെ കൂമ്പാരത്തിന്റെ മുകളിലെ ഭാഗം

(📌 കൂമ്പാരം = ഒട്ടകത്തിന്റെ പുറത്ത് ഉള്ള പൊങ്ങിയ ഭാഗം (hump) )

 പിടിച്ച് ഇതേ ദുആ തന്നെ പറയട്ടെ.”

അബൂ ദാവൂദ് റിവായത്തിൽ (മറ്റൊരു റിപ്പോർട്ട്):


👉 “പിന്നീട് ഭാര്യയു/സേവകന്റെ ടെ മുൻവശത്തെ മുടി (നാസിയത്ത്) പിടിച്ച്, ഭാര്യയ്ക്കും സേവകനും വേണ്ടി അനുഗ്രഹം (ബറക്കത്ത്) ചോദിക്കട്ടെ.”

അൽ അദ്കാർ ജാം


മറ്റു മൃഗങ്ങൾ വാഹനങ്ങൾ മറ്റു വസ്തുക്കൾ വങ്ങിയാലും ഇപ്രകാരം ദുആ ചെയ്യുന്നത് നല്ലതാണ് -


بابُ ما يقولُ الزوجُ إذا دخلت عليهِ امرأتهُ ليلة الزِّفاف:


١٤٥٦- يُستحبّ أن يُسَمِّيَ اللَّهَ تعالى ويأخذَ بناصيتهَا أولَ ما يَلقاها، ويقول: بارَك اللَّهَ لكلِّ واحدٍ منَّا في صاحبه، ويقول معهُ ما رويناهُ بالأسانيد الصحيحة في "سنن أبي داود" [رقم: ٢١٦٠] ، وابن ماجه [رقم: ١٩١٨] ، وابن السني [رقم: ٦٠٥] ، وغيرها؛ عن عمرو بن شعيب، عن أبيه، عن جده رضي الله عنهُ، عن النبي صلى الله عليه وسلم، قال: "إِذَا تَزَوَّجَ أحدكمُ امْرأةً أوِ اشْتَرَى خَادماً فَلْيَقُلِ: اللَّهُمَّ إِني أسألُكَ خَيْرَها وَخَيْرَ ما جَبَلْتَها عَلَيْهِ، وأعُوذُ بِكَ مِنْ شَرّها وَشَرّ ما جَبَلْتَها عَلَيْهِ. وَإِذَا اشْتَرَى بَعِيراً فَلْيأْخُذْ بِذِرْوَةِ سِنَامِهِ وَلْيَقُلْ مِثْلَ ذلك" [وسيرد برقم: ١٦٤٥] .


وفي رواية أبي داود: "ثُمَّ ليأْخُذْ بِناصِيَتِها، وَلْيَدْعُ بالبَرَكَةِ في المرأة والخادم".

كتاب الاذكار النووي

Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري الهندي

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t


വിവാഹ ആശംസ

 *വിവാഹ ആശംസ*

..............


നികാഹ് കഴിഞ്ഞ ശേഷം ഭർത്താവിനോട് പറയേണ്ടത്


 വിവാഹം കഴിഞ്ഞ ഭർത്താവിനോട് ഇങ്ങനെ പറയൽ സുന്നത്താണ്

باركَ الله لك، أو باركَ الله عليك، وجمعَ بينكما في خير.


👉 “അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ  നിങ്ങളിരുവരെയും നല്ലതിൽ ഒന്നിപ്പിക്കട്ടെ.”



ശേഷമുള്ള പ്രാർത്ഥന ഭർത്താവിനും ഭാര്യയ്ക്കും ഓരോരുത്തരോടും പറയുന്നത് സുന്നത്താണ്

بارَك الله لكلّ واحدٍ منكُمَا في صاحبهِ، وجمعَ بينكما في خيرٍ.


👉 “അല്ലാഹു നിങ്ങളിൽ ഓരോരുത്തരെയും തമ്മിൽ അനുഗ്രഹിക്കട്ടെ, നിങ്ങളിറുവരെയും നല്ലതിൽ ഒന്നിപ്പിക്കട്ടെ.”



 -അനസ് ബിൻ മാലിക് (റ) روایت ചെയ്തതു


നബി ﷺ അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) വിവാഹം ചെയ്തതായി പറഞ്ഞപ്പോൾ:

بارَكَ اللَّهُ لَكَ".

👉 “അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞു.

 -അതുപോലെ, നബി ﷺ ജാബിർ ബിൻ അബ്ദുള്ള (റ) വിവാഹം ചെയ്തതായി പറഞ്ഞപ്പോൾ:

بارَكَ اللَّهُ عَلَيْكَ".

👉 “അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞു.

– അബൂ ഹുറൈറ (റ) روایت ചെയ്യുന്നു:

നബി ﷺ ഒരാൾ വിവാഹം കഴിച്ചാൽ ഇങ്ങനെ ദുആ ചെയ്‌തിരുന്നു:

 "بَارَكَ اللَّهُ لك، وبارَكَ عَلَيْكَ، وَجَمَعَ بَيْنَكُما في خَيْرٍ"

👉 “അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ, നിന്നിൽ അനുഗ്രഹം വരുത്തട്ടെ, നിങ്ങളിറുവരെയും നല്ലതിൽ ഒന്നിപ്പിക്കട്ടെ.”

അൽ അദ്കാറ് ഇമാം നവവി


بابُ ما يقالُ للزوج بعدَ عقدِ النِّكاح:


١٤٥٠- السنّة أن يُقال لهُ: باركَ الله لك، أو باركَ الله عليك، وجمعَ بينكما في خير.


١٤٥١- ويُستحبُّ أن يُقال لكلّ واحدٍ من الزوجين: بارَك الله لكلّ واحدٍ منكُمَا في صاحبهِ، وجمعَ بينكما في خيرٍ.


١٤٥٢- رَوَيْنَا في صحيحي البخاري [رقم: ٥١٥٥] ، ومسلم [رقم: ١٤٢٧] ؛ عن أنسٍ رضي الله عنهُ، أن النبي صلى الله عليه وسلم قال لعبد الرحمن بن عوف رضي الله عنهُ، حين أخبرهُ أنه تزوّج: "بارَكَ اللَّهُ لَكَ".

١٤٥٣- وَرَوَيْنَا في الصحيح [البخاري، رقم: ٦٣٨٧؛ ومسلم، رقم: ٧١٥] أيضاً، أنه صلى الله عليه وسلم قال لجابر رضي الله عنه، حين أخبرهُ أنه تزوّج: "بارَكَ اللَّهُ عَلَيْكَ".


١٤٥٤- وَرَوَيْنَا بالأسانيد الصحيحة في "سنن أبي داود" [رقم: ٢١٣٠] ، والترمذي [رقم: ١٠٩١] ، وابن ماجه [رقم: ١٩٠٥] ، وغيرها؛ عن أبي هريرة رضي الله عنهُ، أن النبي صلى الله عليه وسلم كان إذا رَفَّأ الإنسان إذا تزوّج، قال: "بَارَكَ اللَّهُ لك، وبارَكَ عَلَيْكَ، وَجَمَعَ بَيْنَكُما في خَيْرٍ". قال الترمذي: حديثٌ حسنٌ صحيح.

كتاب اللذكار للووي


اسلم الثقافي الكاملي بربننغادي المليباري الهندي

Aslam Kamil saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

Thursday, April 2, 2026

മോതിരം ധരിക്കാൻ പാടുണ്ടോ?

 📚📚🌹__*سألوني {19}*__🌹📚📚


*ചോദ്യം:* ചെറുവിരിലിൽ അല്ലാതെ മോതിരം ധരിക്കാൻ പാടുണ്ടോ?

*മറുപടി:* വലത്തെ കയ്യിലെ ചെറുവിരലിൽ ഒരു വെള്ളിമോതിരം ധരിക്കൽ പുരുഷന്മാർക്കു സുന്നതുണ്ട്. ഒന്നിലേറെ വെള്ളിമോതിരം ഒരേസമയം ധരിക്കുന്നത് കുറ്റകരമാണ്.

ചെറുവിരലിൽ അല്ലാതെ ഏതു വിരലിലും മോതിരം ധരിക്കുന്നത് പുരുഷൻമാർക്ക് കറാഹത്താണ്.

(തുഹ്ഫ: 3/276, അസ്നൽ മത്വാലിബ് 1/380, മുഗ്നി:2/98 കാണുക).


അതെ സമയം സ്തീകൾ ഏതു വിരലിൽ ധരിക്കുന്നതിനും തടസ്സമില്ല.


സ്വഹീഹു മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം:


“അബൂ ബുർദ (റ) പറയുന്നു: അലി (റ) പറഞ്ഞു:

“ഈ വിരലിലോ അതിന്റെ അടുത്ത വിരലിലോ ഞാൻ മോതിരം ധരിക്കുന്നത് നിന്ന് അല്ലാഹുവിന്റെ ദൂതൻ ﷺ എന്നെ വിലക്കി.”

അദ്ദേഹം പറഞ്ഞു: (അലി റ) നടുവിരലിലേക്കും അതിന്റെ അടുത്ത വിരലിലേക്കും (ചൂണ്ടിക്കാണിച്ചു)”.


(സ്വഹീഹു മുസ്ലിം 6/153, ഹദീസ് ക്രമനമ്പർ 2078).


ഇതേ ഹദീസിന്റെ ചില നിവേദിത വചനങ്ങളിൽ  (സുനനു അബീ ദാവൂദ്: 4225, സുനനുന്നസാഈ 4807-4808) നടുവിരലിലും ചൂണ്ടുവിരലിലും മോതിരം ധരിക്കുന്നത് വിലക്കി എന്നു വ്യക്തമായി സ്ഥിരപ്പെട്ടിട്ടുണ്ട്.


ഈ ഹദീസിന്റെ വെളിച്ചത്തിലാണു നമ്മുടെ ഇമാമുകൾ ചെറുവിരൽ അല്ലാത്ത ഏതു വിരലിലും മോതിരം അണിയുന്നത് കറാഹത്താണെന്നു രേഖപ്പെടുത്തുന്നത്.


ചെറുവിരൽ അല്ലാത്ത ഏതു വിരലിലും മോതിരം അണിയുന്നതും പുരുഷന്മാർക്ക് നിഷിദ്ധമാണെന്നു തന്നെ നമ്മുടെ മദ്ഹബിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹദീസിലെ നിരോധം തീവ്രമാണെന്ന നിരീക്ഷണവും ചെറുവിരൽ അല്ലാത്തതിൽ മോതിരം അണിയുന്നത് സ്ത്രീകൾ മാത്രം ആയതിനാൽ പുരുഷൻ ഇങ്ങനെ ധരിക്കുന്നതിലൂടെ സ്ത്രീകളോട് സാദൃശ്യപ്പെടൽ വരുന്നു എന്ന നിഗമനവുമാണ് അവരുടെ പക്ഷത്തിനു പ്രേരകം. 

പക്ഷേ ഇതു മദ്ഹബിലെ പ്രാമാണികർ തള്ളിക്കളഞ്ഞിട്ടുണ്ട്. (തുഹ്ഫ:3/276-377, അസ്നൽ മത്വാലിബ് 1/380 കാണുക).


മറ്റു മദ്ഹബുകാരും ചെറുവിരലിലല്ലാതെ പുരുഷന്മാർ മോതിരം അണിയുന്നത് നിരുത്സാഹപ്പെടുത്തുന്നതു കാണാം.


നടുവിരലിലും ചൂണ്ടുവിരലിലും മോതിരം അണിയുന്നത് മാത്രമാണ് കറാഹത്തെന്നാണ് മാലികീ(ഹാഷിയതുൽ അധവി അലാ ശർഹിൽ ഖിറഷീ ലിമുഖ്തസ്വർ 1/99) ഹമ്പലി (കശ്ശാഫുൽ ഖിനാഅ്: 2/236, ശർഹുൽ മുന്തഹാ 1/433) പക്ഷം.

ചെറു വിരൽ അല്ലാത്ത ഏതു വിരലിലും മോതിരം ധരിക്കുന്നത് ശക്തമായ കരാഹത്താണെന്ന് ഹനഫീ പണ്ഡിതനായ ഇമാം ബദ്രുദീനുൽഐനി (ഉംദതുൽ ഖാരീ 22/37) പറയുന്നത്. ഇമാം ഇബ്നു ആബിദീൻ, മോതിരം മറ്റു വിരലുകളിൽ ഒന്നും അണിയാതെ ചെറുവിരലിൽ തന്നെ ആവൽ അനിവാര്യമാണെന്നാണു (റദ്ദുൽ മുഹ്താർ 6/361)  രേഖപ്പെടുത്തുന്നത്.


ചുരുക്കത്തിൽ, പുരുഷന്റെ മോതിരം ചെറുവിരലിൽ ആകുന്നതാണ് നല്ലതെന്ന കാര്യത്തിൽ മദ്ഹബുകൾക്കിടയിൽ ഭിന്നതയേ ഇല്ല. ഇടത്തേതോ വലത്തേതോ വിരലാണോ അഭികാമ്യം എന്നകാര്യത്തിൽ തർക്കമുണ്ട്. നബി  ﷺ

വലത്തേ കൈവിരലിൽ മോതിരം ധരിച്ചിരുന്നതായി വ്യക്തമായി സുനനു അബീ ദാവൂദ്: (4226), നിവേദനം ചെയ്ത ഹദീസിലും വിലക്കു വരുന്നതിനു മുൻപ് സ്വർണ്ണ മോതിരം വലത്തെ കയ്യിൽ ധരിച്ചതായി സ്വഹീഹുൽ ബുഖാരി (5538) യിൽ തന്നെയും വന്നിട്ടുണ്ട്. ഇതിൽ സ്വർണ്ണ മോതിരം ധരിക്കുന്നതിലെ ആനുകൂല്യം എടുത്തു പോയിട്ടുണ്ടെങ്കിലും വലത്തേതിൽ ധരിക്കുന്നതിലെ സൂചന നിലനിൽക്കുമെന്ന് ഇമാം ഇബ്നു ദഖീഖുൽ ഈദ് (ഇഹ്കാമുൽ അഹ്കാം 2/298), ഇബ്നുൽ മുലഖിൻ (അൽ ഇഅ്ലാം ബി ഫവായിദി ഉംദതുൽ അഹ്കാം 10/259)  എന്നിവർ രേഖപ്പെടുത്തുന്നുണ്ട്.


തിരുനബി ﷺ ഇടത്തേ കയ്യിൽ മോതിരം ധരിച്ചതായും (സ്വഹീഹു മുസ്ലിം:2095) വ്യകത്മായ, ഹദീസുകൾ വന്നിട്ടുണ്ട്. ഇതാണു ഭിന്നതയ്ക്കു നിമിത്തം. 

നാം ശാഫിഈ പണ്ഡിതർ വലത്തേതാണ് നല്ലത് എന്നു അഭിപ്രായപ്പെടുന്നവരാണ്. മോതിരം അഴകിന്റെ പ്രതീകമാകയാൽ വലത്തേ കയ്യിനോടാണ് കൂടുതൽ ചേർച്ചയെന്നാണ് ഇമാം നവവി (ശർഹു മുസ്ലിം 14/73) വിശദീകരിക്കുന്നത്.


ഇടതു വിരലാണ് പുണ്യകരമെന്നാണ്

ഹനഫി (അൽ ബിനായ ശർഹുൽ ഹിദായ: 12/177, അദ്ദുർറുൽ മുഖ്താർ പു.654), മാലികീ (ശർഹുൽ ഹിറഷീ അലൽ മുഖ്തസ്വർ 1/99) ഹംബലി (കശാഫുൽ ഖിനാഅ്: 5/24, ശർഹുൽ മുൻതഹാ: 1/433),  എന്നീ 

മറ്റു മൂന്ന് മദ്ഹബുകാരും പ്രബലപ്പെടുത്തുന്നത്.


സ്വഹീഹു മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി എഴുതുന്നു;

പുരുഷന്റെ മോതിരം ധരിക്കേണ്ടത് ചെറുവിരലിലാണെന്നു 

മുസ്ലിംകളിൽ എല്ലാവരും ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു.

സ്ത്രീകൾക്കു ഏതു വിരലുകളിൽ മോതിരങ്ങൾ ധരിക്കുന്നതും അനുവദനീയമാണ്.


അവർ (പണ്ഡിതർ) പറയുന്നു: മോതിരം ചെറുവിരലിൽ ധരിക്കാനുള്ള ജ്ഞാനകാരണം ഇതാണ് —

ഏറ്റവും അകലെ നിൽക്കുന്ന വിരലായതിനാൽ; കൈ ഉപയോഗിച്ചു ചെയ്യുന്ന പ്രവർത്തനങ്ങൾക്കിടയിൽ മോതിരം അപമാനിക്കപ്പെടുന്നതിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു അതുപോലെ 

അത് വിരലുകളുടെ അറ്റത്തായതിനാൽ;

മറ്റു വിരലുകളെ അപേക്ഷിച്ച് കൈ ചെയ്യുന്ന ജോലികളിൽ അത് തടസ്സം സൃഷ്ടിക്കാതിരിക്കും.  

ചെറുവിരലല്ലാത്ത വിരലുകളിൽ മോതിരം ധരിച്ചാൽ ഇതിന് വിപരീതമാണല്ലോ ഉണ്ടാവുക.

ഈ ഹദീസ് പ്രകാരം,

പുരുഷന് നടുവിരലിലും അതിനോട് ചേർന്ന വിരലിലും മോതിരം ധരിക്കുന്നത് ‘മക്റൂഹാ’ണ്.

ഇത് വീര്യം കുറഞ്ഞ മക്റൂഹ് (കുറ്റകരമല്ലാത്ത, ഒഴിവാക്കുന്നതു അനുപേക്ഷണീയമായ കാര്യം) ഗണത്തിൽ പെടുന്നതാണ്.

(ശർഹു മുസ്ലിം: 14/71).

✍️ *ഇസ്മാഈൽ അഹ്സനി പുളിഞ്ഞാൽ മക്കതുൽ മുകർറമ:* 🕋🌹

അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان الله عن العرش جالس خلافا لائمه اهل السنه ഭാഗം 2

 അല്ലാഹു അകാശത്തിൽ ഇരിക്കുകയാലണന്ന ഒഹാബി വാദം പൊളിച്ചടക്കുന്നു - മുസ്ലിം ലോകപണ്ഡിതന്മാർ അവരുടെ വിശ്വാസം സമർത്ഥിക്കുന്നുب بدعة الوهابيه ان ال...