Monday, April 13, 2026

സന്താന പാരിപാലനം

 




തിരുനബി സ്വ പറയുന്നു.


“നിന്റെ കഴിവനുസരിച്ച് നിന്റെ കുടുംബത്തിന് ചെലവഴിക്കുക.


അച്ചടക്കത്തിനായി

അവരെ തൊട്ട് നീ വടി ഒഴിവാക്കരുത്


 അല്ലാഹുവിനെക്കുറിച്ച് അവർക്കു ഭയം (ദൈവഭക്തി) ഉണ്ടാക്കുക.”

(മിശ്കാത്ത് )


മേൽ ഹദീസിനെ വിവരിച്ച് മിർഖാത്തിൽ പറയുന്നു.


“അവർ ശിക്ഷയ്ക്ക് അർഹരായാൽ (അച്ചടക്കത്തിനായി അടിയ്ക്കേണ്ട സാഹചര്യം വന്നാൽ), അവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല .” (മിർഖാത് )


أَنْفِقْ عَلَى عِيَالِكَ مِنْ طَوْلِكَ، وَلَا تَرْفَعْ عَنْهُمْ عَصَاكَ  أَدَبًا وَأَخِفْهُمْ فِي اللَّهِ» ". رَوَاهُ أَحْمَدُ.

(رقم الحديث: ٦١، مشكاة)


وَالْمَعْنَى إِذَا اسْتَحَقُّوا الْأَدَبَ بِالضَّرْبِ فَلَا تُسَامِحْهُمْ. اهـ

(مرقاة)


ഇതിൽ നിർദ്ദേശിക്കുന്ന പുണ്യകർമ്മങ്ങൾ

............


കുടുംബത്തിന് ആവശ്യമായ ചിലവ് നൽകൽ ഏറ്റവും വലിയ പ്രതിഫലം ലഭിക്കുന്ന കർമ്മമാണ്.


മക്കളെ വളർത്തുമ്പോൾ അദബ് പഠിപ്പിക്കണം.

അല്ലാഹുവിൻറെ ശിക്ഷയെയും പരലോകത്തെയും പറഞ്ഞുകൊണ്ട് അവരെ ഭയപ്പെടുത്തുകയും തിന്മയെ തൊട്ട് തടയുകയും ചെയ്യണം.


ഭൗതിക നന്മകൾ പറഞ്ഞുകൊണ്ടേ അപകടങ്ങൾ തര്യപ്പെടുത്തി കൊണ്ടോ ബോധവൽക്കരിക്കുന്നതിനേക്കാൾ നല്ലത് പരലോകത്തെയും അല്ലാഹുവിനെയും പറഞ്ഞുകൊണ്ട് ബോധവൽക്കരിക്കലാണ്



അവരെ സ്നേഹത്തോടെയും മയത്തോടെയും ഉപദേശവും നിർദ്ദേശവും പറയലോടെ കൂടെ

 അത്യാവശ്യഘട്ടത്തിൽ അടിക്കേണ്ടി വന്നാൽ പൊട്ടാത്ത മുറിവേൽപ്പിക്കാത്ത അടി നൽകാവുന്നതാണ്.


രക്ഷിതാവ് നിർദ്ദേശിക്കുന്ന നല്ല കാര്യങ്ങൾ ചെയ്തിട്ടില്ലെങ്കിൽ ശിക്ഷ ലഭിക്കാൻസാധ്യതയുണ്ട് എന്ന ഭയം  മക്കളിൽ ഉണ്ടാവുന്ന നിലക്ക് ഒരു വടി സൂക്ഷിച്ചുവെക്കുന്നത് നല്ലതാണ്.


Aslam Kamil saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t




No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...