Wednesday, April 15, 2026

മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.*

 *മാതാപിതാക്കളോട് എങ്ങനെ പെരുമാറണം.*

------------------


ഖുർആനിൽ അല്ലാഹു പറയുന്നു.

👇

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا (23) وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

ഏഴ് കാര്യങ്ങളാണ് ഇതിൽ അല്ലാഹു പറയുന്നത്



📖 :

1 “നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു:

നിങ്ങൾ അവനെ (അല്ലാഹുവിനെ) മാത്രം ആരാധിക്കണം;


2.മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും.

(മാതാപിതാക്കളോട് നല്ല രീതിയിൽ പെരുമാറണമെന്നും )

وَبِالْوَالِدَيْنِ إِحْسَانًا


3.അവരിൽ ഒരാൾക്കെങ്കിലും അല്ലെങ്കിൽ ഇരുവർക്കും

നിന്റെ സാന്നിധ്യത്തിൽ വൃദ്ധാവസ്ഥ എത്തുകയാണെങ്കിൽ,

അവരോട് *‘ഉഫ്’ (ഛെ )എന്നുപോലും പറയരുത്;*


فَلَا تَقُل لَّهُمَا أُفٍّ


4.*അവരോട് കയര്‍ക്കുകയും ചെയ്യരുത്*

 وَلَا تَنْهَرْهُمَا 

5.*അവരോട് മാന്യമായ വാക്കുകൾ പറയുക.*

وَقُل لَّهُمَا قَوْلًا كَرِيمًا 

6.*കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.*

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ 


7.നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

(ഖുർആൻ)


ഇവിടെ മാതാപിതാക്കൾ എന്ന് പറഞ്ഞതിൽ വലിയുപ്പമാരും വല്യമ്മമാരും  ഉൾപ്പെടുന്നതാണ്.

 അത് ഉപ്പയുടെ ഭാഗത്തിലൂടെയോ ഉമ്മയുടെ ഭാഗത്തിലൂടെയോ ആണെങ്കിലും ശരി.


നമ്മുടെ മാതാപിതാക്കൾ  നമ്മോട് കയർക്കുകയോ മറ്റോ ചെയ്താൽ പോലും തിരിച്ച്  "ഛെ "എന്ന വാക്കുപോലും പറയാൻ പാടില്ല -

അവരോട് കയർക്കാൻ പാടില്ല അവരോട് മാന്യമായുള്ള സംസാരം മാത്രമേ പാടുള്ളൂ. 

കഴിയുന്ന നന്മകൾ അവർക്ക് ചെയ്തു കൊടുക്കണം അവരെ പരിപാലിക്കണം ശുശ്രൂഷിക്കണം ,

അവർക്ക് വേണ്ടി പ്രാർത്ഥിക്കണം ,

അവർക്ക് വേണ്ടി ചിറകു വിരിച്ചു കൊടുക്കണം


അല്ലാഹുവിനെ ആരാദിക്കണം എന്ന് പറഞ്ഞ ഉടനെയാണ് മാതാപിതാക്കൾ കടമകൾ അല്ലാഹു ഇവിടെ പറയുന്നത്.

 നമ്മുടെ സൃഷ്ടാവ് അല്ലാഹു ആണെങ്കിൽ നാം ഉണ്ടാവാൻ കാരണക്കാരാണ് നമ്മുടെ മാതാപിതാക്കളും വല്യപ്പല്യമ്മാരും .

അവരോടുള്ള കടമകൾ ഇനിയും ധാരാളം വചനങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് ആ കടമകൾ കൃത്യമായി നിർവഹിച്ചു ജീവിക്കാൻ നമുക്ക് കഴിയണം അല്ലാഹു തൗഫീഖ് നൽകട്ടെ .


Aslam Kamil saquafi parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...