അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
പ്രകൃതി ദുരന്തങ്ങളും വഹാബീ-ഇതര യുക്തിവാദികളും
*പ്രകൃതി ദുരന്തങ്ങളും* *രണ്ടു വിഭാഗം*
*യുക്തിവാദികളും...*
👇👇👇👁👁👁
https://youtu.be/1xX_H-YViDg
😪പിച്ച വെക്കുന്ന പിഞ്ചു പൈതലിന്റെ ഇളം മേനിയുമായി ആംബുലൻസിലേക്കോടുന്ന... സകലതും നഷ്ടപ്പെട്ട് ,ഒരു രാത്രി കൊണ്ട് ഒരേ വീട്ടിൽ കഴിഞ്ഞ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട വേദനയിൽ ആർത്തലച്ച് കരയുന്ന...ഒന്നല്ല ഒമ്പതല്ല സകല നാടുകളും ഒന്നിച്ച് തേങ്ങുന്ന...
മഴക്കെടുതിയിൽ ജനം വിഷമിക്കുമ്പോൾ,അതിലൊന്നും സങ്കടം തോന്നാതെ, സഹ
🌷ആ ഔലിയാക്ക് അന്ന് കറാമത്തുണ്ടായത്രെ ... എന്നിട്ടെന്തേ ഇന്നത് പ്രകടിപ്പിക്കാത്തത്...❓... അന്ന് പ്രാർത്ഥിച്ച് മഴ മാറ്റിയത്രെ... ഇന്നെവിടെ അവർ...❓...
വഹാബീ കുഞ്ഞാടുകളുടെ, ISI മാർക്കും ഉശിരുമുള്ള ഒന്നാന്തരം ചോദ്യം... ശെരിക്ക് ശ്രദ്ധിക്കണേ മുജാഹിദുകളേ... മ്മടെ ബാലുശേരി സാർ ഉദാഹരണ സഹിതം പറഞ്ഞ് തരും...
''' ഒരു വിവരക്കേടാണത്... പോയിന്റുകൾ നിങ്ങൾ ശെരിക്ക് ശ്രദ്ധിച്ചോളീ... ഇനി ഇങ്ങനൊരു വിഷയം... ഹൃദയത്തില്...ഇജ്ജാതി ജാഹിലുകള്... എന്താ പറയുക... എല്ലാ മൂർഖൻ പാമ്പിനും വിഷമില്ലേ... എന്നു കരുതി എല്ലാ മൂർഖൻ പാമ്പും കടിക്കുമോ... പാമ്പുകൾ ഓടിച്ചിട്ട് കടിക്കലാണോ... പടച്ചോന്റെ ഇദ്നോട് കൂടെ[സമ്മതം] ലോകത്ത് നടക്കുന്ന കാര്യമാണത്...ഇജ്ജാതി ചോദ്യം ആരെങ്കിലും ചോദിക്കുമോ... വാഹനങ്ങളുണ്ടെന്ന് കരുതി എല്ലാ വാഹനവും അപകടത്തിൽ പെടുമോ...?... ജിന്നും സിഹ്റും ഉണ്ടെന്ന് വിചാരിച്ച്, എല്ലാരെയും അത് ബാധിക്കുമോ...?... അങ്ങിനെ ഉണ്ടാകുമോ... എന്തൊരു വിവരക്കേടാണത്...ഒരു സംഗതി ഉണ്ടായെന്നു കരുതി എല്ലാരുടെയും മേത്ത് പാഞ്ഞ് കയറുമോ...'''
ന്റെ സാറേ... അങ്ങട് പറഞ്ഞ് കൊടുക്ക്... കുഞ്ഞാടുകൾ ശെരിക്ക് കേൾക്കട്ടെ... അമ്പിയാക്കൾക്ക് മുഅജിസത്തുണ്ടാകുന്നതും ഔലിയാക്കൾക്ക് കറാമത്തുണ്ടാകുന്നതും സാധാരണക്കാർ സാധാരണ കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം അല്ലാഹുവിന്റെ ഇദ്നോട് [സമ്മതത്തോടു] കൂടിയാണ്... അത്തരം കാര്യങ്ങൾ എപ്പോഴുമുണ്ടായില്ലെന്ന് കരുതി അത്തരം കാര്യങ്ങൾ ഇല്ലെന്നോ ഉണ്ടാകില്ലെന്നോ പറയരുത്... ഈസാ നബി [അ]പടച്ചോന്റെ ഇദ് നോട് [സമ്മതം]കൂടെ രോഗം മാറ്റിയതും മരിച്ചവരെ ജീവിപ്പിച്ചതുമൊക്കെ ഉദാഹരണങ്ങൾ.... ഇദ്ന് എന്നതിൽ തൂങ്ങി ഒരു വഹാബിയും വട്ടം കറങ്ങണ്ട. നാം നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമുൾപ്പെടെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിന്റെ ഇദ്നോട് കൂടെ മാത്രമാണ്... അതായത് സാധാരണക്കാർ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതും അമ്പിയാ ഔലിയാക്കളിൽ നിന്ന് മുഅജിസത്ത് കറാമത്തുണ്ടാകുന്നതും അല്ലാഹുവിന്റെ ഇദ്നോട്[സമ്മതം]കൂടെയാണ്.അല്ലാഹുവിന്റെ സമ്മതമില്ലെങ്കിൽ നമ്മുടെ ദൈനംദിന കാര്യങ്ങളോ[നിൽക്കൽ ഇരിക്കൽ ഭക്ഷണം കഴിക്കൽ എഴുതൽ വായിക്കൽ...etc] കറാമത്തോ മുഅജിസത്തോ ഉണ്ടാകില്ലെന്ന് ചുരുക്കം.അല്ലാഹു ഒരു നാടിനെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ അവൻ ഉദ്ധേശിക്കുന്ന സമയം വരെ അതിനെ അതിജയിക്കാൻ കറാമത്തോ മുഅജിസത്തോ പ്രകടമാകാൻ അല്ലാഹുവിന്റെ ഇദ്ൻ[സമ്മതം] ഉണ്ടാകില്ലെന്ന് സാരം. പരീക്ഷണങ്ങളിറങ്ങുമ്പോൾ കറാമത്തോ മുഅജിസത്തോ പ്രകടമാകാത്തതിന്റെ പേരിൽ അല്ലാഹുവിന്റെ ദീനിനെ കൊഞ്ഞനം കുത്തുന്നവർ അറിവില്ലാത്തവരോ അറിവുണ്ടായിട്ടും അജ്ഞത നടിക്കുന്നവരോ ആണ്...
ചിലർക്ക്, വഹാബി ആയാൽ നേരം വെളുക്കാനല്പം വൈകും... ചില വഹാബികൾക്ക് നേരം വെളുക്കണമെങ്കിൽ, ഇതുപോലെ ജിന്നിറങ്ങണം... അതു കൊണ്ട്, ഇനി ഒരപ്ഡേഷൻ വരുന്നതുവരെ-''എപ്പോഴുമുണ്ടായില്ല എന്നു കരുതി ,അത്തരം കാര്യങ്ങൾ ഇല്ല'' എന്നു പറയരുത്... പാമ്പുകടി തന്നെ വളരെ അപൂർവ്വമാണ്... ജിന്ന് കേറലോ അതിലും അപൂർവ്വമാണ്... വഹാബി ആയാൽ കാര്യം ഗ്രഹിക്കലോ പിന്നെയും അപൂർവ്വം... അതിനിനി എത് ബാലുശേരി പറഞ്ഞിട്ടും കാര്യമില്ല... ആ രൂപത്തിലുള്ള ട്രീറ്റ്മെന്റല്ലേ കിട്ടിയിരിക്കുന്നത്... ഞാൻ പിടിച്ച മുയലിന് 3 കൊമ്പ്... അതിനെതിരെ എന്ത് പ്രമാണം വന്നാലുമതങ്ങ് കണ്ണുംപൂട്ടി- തള്ളുക...!... മാത്രവുമല്ല, സ്വന്തം പ്രസ്ഥാനങ്ങൾ വളർത്താനായി ഇത്തരം മണ്ടത്തരങ്ങൾ പോസ്റ്റ് ചെയ്യുന്നവർ- അമ്പിയാക്കളെയും ഔലിയാക്കളെയുമെല്ലാം സംവിധാനിച്ച അല്ലാഹു, മഴക്ക് ശമനം കൊടുക്കാത്തതു കൊണ്ട് /അല്ലാഹുവിന്റെ ഭവനം വെള്ളത്തിൽ മുങ്ങിയതു കൊണ്ട്- അല്ലാഹുവിന് കഴിവില്ലെന്നോ അല്ലെങ്കിൽ അല്ലാഹു ഇല്ലെന്നോ പറയാൻ ധൈര്യം കാണിക്കുമോ ആവോ... യഥാർത്ഥത്തിൽ ഇത്തരം മണ്ടത്തരങ്ങളിലേക്കാണ് അത്തരം വാദങ്ങളെത്തുന്നത്...എന്തു ചെയ്യാൻ... ആരോട് പറയാൻ...പുത്തൻ വാദ യുക്തിവാദികൾ മതത്തിനുള്ളിൽ ,കറാമത്ത് ചോദ്യം ചെയ്ത് ഔലിയാക്കൾക്കെതിരെ തിരിയുമ്പോൾ/യഥാർത്ഥ യുക്തിവാദികൾ ഇതേ വാദവുമായി ദൈവത്തിനെതിരെ തിരിയുന്നു... ഇരുകൂട്ടരും തമ്മിൽ നല്ല ചേർച്ചയും മനപ്പൊരുത്തവും... ഈനാംപേച്ചിക്ക് മരപ്പട്ടിയുടെ കൂട്ട്.