Showing posts with label മൗലിദും വിമർശകരും*. Show all posts
Showing posts with label മൗലിദും വിമർശകരും*. Show all posts

Thursday, August 29, 2019

മൗലിദും വിമർശകരും*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
അസ്ലം


*മൗലിദും വിമർശകരും*
***************************

ചോദ്യം
നബി (s)യുടെ പൊരുത്തം ആഗ്രഹിക്കുന്നത് നബി (s)യോടുള്ള ആരാധന ആവുമോ?

മൗലിദിനെ വിമർശിക്കുന്നവർ അതിന്ന് കാരണം പറയുന്നത് അതിൽ നബി (s) യുടെ പൊരുത്തം ആഗ്രഹിക്കുന്നു എന്നതാണ്,
കാരണം അത് നബി (s)ക്കുള്ള ആരാധനയാണ് അത് ശിർക്കാണ് എന്നാണ് വിമർശകരുടെ വാദം.
ഈ വാദം തനിച്ച വിവരക്കേടും പ്രമാണ വിരുദ്ധവുമാണ്
നബി (s)യുടെ പൊരുത്തം ആഗ്രഹിച്ചാൽ അത് നബി (s)ക്കുള്ള ആരാധനയാവുമെന്ന്
നബി (s)യിൽ നിന്ന് തൗഹീദും ശിർക്കും  പഠിച്ച സഹാബിമാരോ അവരുടെ ശിഷ്യമാരായ താബിഉകളോ മനസ്സിലാക്കിയിരുന്നില്ല.

ഏതാനും പ്രമാണങ്ങൾ കാണുക.
അല്ലാഹു പറയുന്നു;

يحلفون بالله لكم ليرضوكم والله ورسوله أحق أن يرضوه إن
كانوا مؤمنين (التوبة: ۹۲)

"നിങ്ങളെ ത്യപ്തിപ്പെടുത്താൻ വേണ്ടി
നിങ്ങളോടവർ അല്ലാഹുവിന്റെ പേരിൽ
സത്യം ചെയ്ത് സംസാരിക്കുന്നു. എന്നാൽ അവർ സത്യവിശ്വാസികളാണെങ്കിൽ
അവരെ തൃപ്തിപ്പെടുത്താൻ ഏറ്റവും അവകാശപ്പെട്ടവർ അല്ലാഹുവും അവന്റെ റസൂലുമാണ്. (തൗബ: 62)

അല്ലാഹുവിന്റെയും റസൂലിന്റെയും
പൊരുത്തമാണ് വിശ്വാസികൾ കരസ്ഥമാ
ക്കേണ്ടതെന്ന് മേൽവചനം പഠിപ്പിക്കുന്നു.
അല്ലാഹു പറയുന്നു:

ومن يقنت منكن الله ورسوله وتعمل صالحا توتها أجرها مرتين
وأعتدنا لها رزقا كريما ا.لأحزاب: ۳۱)

“നിങ്ങളിൽ ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും താഴ്മ കാണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അവൾക്ക് അവളുടെ
പ്രതിഫലം രണ്ടു മടങ്ങായി നാം നൽകന്നതാണ്. അവൾക്കുവേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു".(അഹ്സാബ്: 31)

മേൽസൂക്തം വിവരിച്ച് ഇമാം ബൈളാവി(റ) എഴുതുന്നു:

مرة على الطاعة، ومرة على طلبهن رضا النبي ، بالقناعة
وحسن المعاشرة (بيضاوي: ۰/۱۱)

രണ്ടുമടങ്ങായി പ്രതിഫലം നൽകുമെന്ന് പറഞ്ഞത് ഒന്ന് വഴിപ്പെട്ടതിനും മറ്റൊന്ന്
ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടും നല്ലനിലയി
ൽ വർത്തിച്ചും നബി(സ)യുടെ പൊരുത്തം
ഭാര്യമാർ തേടിയതിനുമാകുന്നു. (ബൈളാവി: 5/ 11, അൽബഹ്ൽമദീദ്: 5/ 84)


ഇമാം ബുഖാരി(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഒരു ഹദീസിലിങ്ങനെ വായിക്കാം.

സൗദാ ബീവി അവരുടെ രാവും പകലും നബി (s)യുടെ പൊരുത്തം ആഗ്രഹിച്ച് തന്റെ ഊഴം
മഹതിയായി ആഇഷാബീവി(റ)ക്ക് നൽകിയിരുന്നു. (ബുഖാരി)
ഇത് ശിർക്കാണെന്ന് പറയാൻ ഇവർ ധൈര്യം കാണിക്കുമോ?
പ്രമുഖ താബിഈ പണ്ഡിതൻ മഹാനായ ആബൂഹനീഫ(റ) ചൊല്ലിയ 53 വരികളുള്ള “അൽഖസ്വീദത്തുന്നുഅ്മാനിയ്യയിലെ ഏതാനും വരികൾ കാണുക.

ياسيددالسادات جءتك قاصدا ارجو رضاك وأحتمي بحماك
     ياسيدي كن شافعي في فاقة إني فقير في الورى لغناك
يا اكرم الثقلین یا گنز الورى جذلي بجودك ارضنی برضاك
أنا طامع بالجود منك ولم يكن لأبي حنيفة في الأنام سواك
فعساك تشفع  فيه عند شفاعة فلقد غدا متمسكا بعراك
فلانت اكرم شافع ومشفع ومن التجی بحماك نال وفاك
فاجعل قراك شفاعة لي في غد فعسی اكن في الحشر تحت لواك

സാരം: നേതാക്കളിൽ നേതാവായവരെ അങ്ങയുടെ പൊരുത്തവും കാവലും
ആഗ്രഹിച്ച് ഞാനിതാ വന്നിരിക്കുന്നു. മനു
ഷ്യ-ഭൂതവർഗ്ഗത്തിൽവെച്ച് ഏറ്റം ആദരണീയരായവരേ! അങ്ങയുടെ ധർമ്മവും പ്രിതിയും എനിക്കുവേണം.
എന്റെ ഹൃദയം അങ്ങയെയല്ലാതെ മറ്റാരെയും തേടുകയില്ല. അവിടുത്തെ ധർമ്മതതിനായി ഞാൻ അതിയായ ആഗ്രഹമുള്ളവനാണ്, മഹ്ശ
റയിലും അങ്ങയുടെ ശുപാർശയും ഔദാര്യവും ലഭിക്കുമെന്ന പ്രതീക്ഷയാണ് അബുഹനീഫക്കുള്ളത്. അതിനാൽ അങ്ങയുടെ പിടിവളളി ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു. താങ്കൾ ആദരണീയരായ ശുപാർശകനും കാക്കുന്നവനുമാകുന്നു. അങ്ങയുടെ ശുപാർശ നാളെ എനിക്ക് ലഭിക്കണം.
മഹ്ശറയിൽ അങ്ങയുടെ കൊടിക്കീഴിൽ
ഞാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

(അൽഖസ്വീദത്തുന്നുഅ്മാനിയ്യ)
"അൽഖയ്റാത്തുൽ ഹിസാൻ എന്ന
ഗ്രന്ഥത്തിൽ പ്രസ്തുത കാവ്യഗ്രന്ഥം
ഇമാം അബൂഹനീഫ(റ)യുടേതായി മഹാ
നായ ഇബ്നുഹജറുൽ ഹൈതമീ(റ) പരിചയപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ അൽഖസ്വീദത്തുന്നു ഉമാനിയ്യഃ ഇമാം അബൂഹനീഫ(റ)യുടേതാണന്നും ഹി: 1288-ൽ ഖുസ്തുൽത്വീനിയ്യയിൽ വച്ച് അത് പ്രസിദ്ധീകരിച്ചതായും
"ഇതിഫാഉൽഖനുഅ് ബിമാഹുവ മത്
ബൂഉ"എന്ന ഗ്രന്ഥത്തിന്റെ (1/49)ൽ പരാമർശിച്ചിട്ടുണ്ട്.
 അതുപോലെ "മുഅ് ജമുൽമത് ബൂആത്ത്
 1/303-ലും “മുഅ്ജമുൽ മുഅല്ലിഫീൻ"  1/30-ലും “ഈളാഹുൽമക് നൂൽ ഫിദ്ദയ്ലി അലാകശ്ഫിൽ ളുനൂൻ”
2/14-ലും പ്രസ്തുത കാവ്യങ്ങൾ ഇമാം അബൂഹനീഫ(റ)യുടേതാണെന്ന പരാമർശമുണ്ട്.
നബി(s) അംഗീകരിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്ത ഒന്നാണല്ലോ അവിടുത്തെ മദ്ഹ് പറയുന്നത്.
കഅ്ബ്(റ)വിന് നബി(s)യുടെ മദ്ഹ് പാടിയതിന്റെ പേരിൽ നബി(s) അവിടുത്തെ
പുതപ്പ് സമ്മാനിച്ചതും ഹസ്സാനുബ്നുസാ
ബിതി(റ)ന് നബി( s )യുടെ മദ്ഹ് പറയാൻ
പളളിയിൽ മിമ്പർ സ്ഥാപിച്ചു കൊടുത്തതും അതിന്റെ ഭാഗമായിരുന്നുവല്ലോ. എന്നിരിക്ക നബി(സ്വ)യുടെ പൊരുത്തം ആഗ്രഹിച്ച് അവിടുത്തെ മദ്ഹ് പറയുന്നത് എങ്ങ നെയാണ് ശിർക്കാകുന്നത്?!!.
.........................


 വിമർശനം 2

മൗലിദുകളിൽ തവസ്സുൽ, ഇസ്തിഗാസ  പരാമർശങ്ങളുണ്ടെന്നാണ് മറ്റൊരു
വിമർശനം. തവസ്സുൽ, ഇസ്തിഗാസ
 ഇസ്തിശ്ഫാഅ് തുടങ്ങിയവ മൗലിദുകളിലുണ്ടെന്ന കാര്യം ശരിയാണ്.
 എന്നാൽ അവശിർക്കാണെന്ന വാദം ശരിയല്ലെന്നു മാത്രമല്ല പ്രമാണങ്ങൾക്ക് കടക വിരുദ്ധവുമാണ്. അക്കാര്യം പ്രമാണ ബദ്ധമായി അതാതിന്റെ ശീർഷകങ്ങളിൽ വിശദീകരിച്ചതാണ്.
മൗലിദുകളിൽ അസത്യപ്രസ്താവനകളുണ്ടെന്നാണ് മറ്റൊരു വിമർശനം. ഈ വിമർശനവും അടിസ്ഥാന രഹിതമാണ്.
കാരണം നബി(s)യുടെ ജന്മദിനവുമായി
ബന്ധപ്പെട്ട് മൗലിദുകളിൽ പരാമർശിക്കുന്ന സംഭവങ്ങളെല്ലാം ഹദീസുകളിലും ചരി
ത്രഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ട കാര്യങ്ങളാണ്. അവയിൽ ചിലത് ദുർബ്ബലമാണ് എന്ന് സമ്മതിച്ചാൽ തന്നെ പോരിശ പറയുന്നതിൽ അത്തരം ഹദീസുകൾ പ്രമാണമാക്കാമെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുള്ളതാണ്. ഇബ്നു ഹജർ(റ) പറയുന്നു:

لأن الضعيف في الفضائل والمناقب حجة اتفاقا (المنح المكية:
(1/180 )


ശ്രഷ്ഠതകൾ വിവരിക്കുന്നതിലും
സ്ഥാനമാനങ്ങൾ പറയുന്നതിലും ദുർബ്ബലമായ ഹദീസുകൾ പ്രമാണമാക്കാമെന്നത്
പണ്ഡിതന്മാർ ഏകോപിച്ച് പറഞ്ഞ കാര്യമാണ്. (അൽമിനഹുൽ മക്കിയ്യ: 1/ 180)

മൗലിദുകളിൽ നിന്ന് പുത്തൻവാദികൾ
വിമർശിക്കുന്ന ഏതാനും വിഷയങ്ങൾ
നമുക്കു പരിശോധിക്കാം.

വിമർശനം

1-ലോകം സൃഷ്ടിക്കുന്നതിന്റെ എത്രയോ മുമ്പ് നബി(s)യുടെ പ്രകാശം അല്ലാഹു സൃഷ്ടിച്ചതായും അതിന് മുഹമ്മദ്
എന്ന് നാമകരണം ചെയ്തതായും മൻഖൂസ് മൗലിദിൽ പറയുന്നു. ഇത് അടിസ്ഥാന
രഹിതമാണ്.


ഇത് അടിസ്ഥാന രഹിതമല്ല. ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ വിശദീകരിച്ച കാര്യമാണ്. വിശദവിവരത്തിന്  കാണുക.
(വിശ്വാസകോശം: 1/493-498 അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ)

വിമർശനം

2-നബി(s)യെ കൊണ്ട് ആദം നബി (അ) തവസ്സുൽ നടത്തിയതായി മൻഖുസ്
മൗലിദിൽ പറയുന്നു. ഇത് ശരിയല്ല. കാരണം ആദം നബി(അ) ജനിച്ച് എത്രയോ
വർഷങ്ങൾക്കുശേഷമാണല്ലോ മുഹമ്മദ്
നബി(സ്വ) ജനിക്കുന്നത്.
ഈ സംഭവം പ്രഗത്ഭ ഹദീസു പണ്ഡിതൻ ഹാകിം(റ) ഉദ്ധരിക്കുകയും പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഹദീസിൽ പറയുന്ന കാര്യമാണ് (മുസ്തദ്റക്: 1)

ഇതിനെക്കുറിച്ചുള്ള സമഗ്രവായനയ്ക്ക്
വിശ്വാസകോശം:3 214-215 കാണുക.


ആദം നബി(അ) മുഹമ്മദ് നബി(s)യെ
കൊണ്ട് തവസ്സുൽ ചെയ്യാനുള്ള കാരണവും ആ ഹദീസിൽ വിവരിക്കുന്നുണ്ട്.
അല്ലാഹു ആദം നബി(അ)യെ സൃഷ്ടിച്ച
ശേഷം അദ്ദേഹം അർശിലേക്ക് നോക്കിയപ്പോൾ അതിൽ 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹി' എന്ന് എഴുതിവെച്ചതായി കാണുകയും സൃഷ്ടികളിൽ വെച്ച്
ഏറ്റവും അല്ലാഹുവിന് പ്രിയപ്പെട്ടവരെയല്ലാതെ തന്റെ പേരിനോട് ചേർത്തി എഴുതി വെക്കുകയില്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ്
അദ്ദേഹം മുഹമ്മദ് നബി (അ) യെ കൊണ്ട് തവസ്സുൽ നടത്തിയത്. സൃഷ്ടികളിൽ പ്രഥമസൃഷ്ടി മുഹമ്മദ് നബി(s)യുടെ പ്രകാശ
വുമാണല്ലോ.

വിമർശനം 3

നൂഹ് നബി(അ) മുഹമ്മദ് നബി (s)യോട് സഹാർത്ഥന നടത്തിയതായും തദ്ഫലമായി നൂഹ് നബി(അ) അപകടത്തിൽ
നിന്ന് രക്ഷപ്പെട്ടതായും മൻഖൂസ് മൗലിദിൽ പറയുന്നു. ഇത് ഖുർആനിനെതിരാണ്. കാരണം ഖുർആനിൽ പറയുന്നത്. നൂഹ് നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി
എന്നാണ് -

മറുപടി.


ശത്രുക്കൾ ബുദ്ധിമുട്ടിച്ചപ്പോൾ നൂഹ് നബി(അ) ഇപ്രകാരം പ്രാർത്ഥിച്ചു.

إلهي اسالك أن تنصرني عليهم بنور حبيبك محمد الذي في صلبي.

“നാഥാ എന്റെ മുതുകിൽ നിലകൊള്ളുന്ന നിന്റെ ഹബീബായ മുഹമ്മദ് നബി
(S)യുടെ പ്രകാശത്തിന്റെ ബറകത്ത് കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കേണമേ! (തുഹ്ഫത്തുൽ മുസ്താഖീൻ: പേ: 17)


മഹാനായ അബുൽബറകാത്ത് മുഹമ്മദുബ്നുഅഹ്മദുബ്നു ഇ യാസ്(റ) പറയുന്നു:

فلما خرج إليهم نوح وقف على تل عال ورفع رأسه إلى السماء
وقال: إلهي أسألك أن تنصرني عليهم بنور محمد (بدائع الزهور في وقائع الدهور لأبي البركات محمد بن أحمد بن إياس
الحنفي (۸٥۲-۹۳۰ ه) പേ: 65)

നൂഹ് നബി(അ) വിഗ്രഹാരാധകരായ
തന്റെ സമുദായത്തിലേക്ക് വന്ന് ഒരു
ഉയർന്ന കുന്നിൽ കയറി നിന്ന് ആകാശ
ത്തേക്ക് കൈ ഉയർത്തി ഇപ്രകാരം പ്രാർത്ഥിച്ചു: “ഇലാഹീ മുഹമ്മദ് നബി(സ)യുടെ പ്രകാശം കൊണ്ട് ഇവർക്കെതിരിൽ എന്നെ നീ സഹായിക്കണമേ!”. (ബദാഇഉസ്സു
ഹൂർ: പേ: 65)

ആദ്യസൃഷ്ടി നബി(s)യുടെ ഒളിയാണെന്നും പ്രസ്തുത ഒളി ആദം നബി(അ)യിലുടെയും അവിടുത്തെ സന്താന പരമ്പരയിലൂടെയും കൈമാറി വന്നാണ് അബ്ദുല്ലയിൽ എത്തിയതെന്നും പ്രമാണങ്ങൾ
കൊണ്ട് സ്ഥിരപ്പെട്ടതാണ്. വിശദ വിവരത്തിന് 'ഒളി' കാണുക: (വിശ്വാസകോശം:
1/485-490)
നൂഹ് നബി(അ)യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയെന്ന്
ഖുർആനിൽ പറയുന്നത് ഇതിനെതിരല്ല.
കാരണം തവസ്സുലും ഇസ്തിഗാസയും അല്ലാഹുവിന്റെ സഹായം ലഭിക്കാനുള്ള നിമിത്തമാണല്ലോ. യഥാർത്ഥത്തിൽ സഹായിക്കുന്നവൻ അല്ലാഹുവാണെന്നും തവസ്സുലും ഇസ്തിഗാസയും അതിനുള്ള നിമിത്തം മാത്രമാണെന്നുമാണ് അഹസ്സുന്ന
യുടെ വീക്ഷണം.

ഇക്കാര്യം പ്രമാണ് ബദ്ധമായി നേരത്തെ വിവരിച്ചതാണ്. (ഇസ്തി
ഗാസ, തവസ്സുൽ കാണുക).

വിമർശനം 4

ഇബ്റാഹീം നബി(അ) തീയിൽ എറിയപ്പെട്ടപ്പോൾ നബി(സ)യുടെ പ്രകാശം
ഇബ്റാഹീം നബി(അ)യുടെ മുതുകിലു
ണ്ടായിരുന്നുവെന്നും അതുകാരണമാണ്
ഇബ്റാഹീം നബി(അ) രക്ഷപ്പെട്ടതെന്നും
മൻഖുസ് മൗലിദിൽ പറയുന്നു. ഇതും
ഖുർആനിനെതിരാണ്. തീയിനോട് തണുപ്പും രക്ഷയുമാകാൻ അല്ലാഹു നിർദേശിച്ചുവെന്നാണ് ഖുർആൻ പറയുന്നത്.


മറുപടി:


ഇത് തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുത്ത വിമർശനമാണ്. നബി (s)യുടെ പ്രകാശം പ്രവാചകന്മാരുടെ മുതുകിലൂടെ കൈമാറി വന്നാണ് അബ്ദുല്ലയുടെ മുതു
കിലെത്തിയതെന്ന് വിശുദ്ധ ഖുർആനും
ഹദീസുകളും വ്യക്തമാക്കിയ കാര്യമാണ്.
അല്ലാഹു പറയുന്നു:

وتقلبك في الساجدين شعراء ٢١٩
സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും കാണുന്നവൻ
ശുഅറാഉ 219

മേൽ ആയത്ത് വിവരിച്ചു ഇമാം സുയൂത്വി (റ) പറയുന്നു.


عن ابن عباس في قوله وتقلبك في الساجدين
قال ما زال النبي صلى الله عليه وسلم يتقلب في اصلاب الانبياء حتى ولدته امه



ഇമാം ഇബ്നു അബീഹിത്വിം (റ) ഇബ്നു മർദ വൈഹി (റ) അബൂ നുഅയ്മ്
ദലാഇലിലും

ഇബ്നു അബ്ബാസ് (റ) വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു.

സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും
” എന്ന ആയത്ത് വിശദീകരിച്ച് അദ്ദേഹം പറയുന്നു: “നബി(s)യെ ഉമ്മ പ്രസവിക്കുന്നതുവരെ അമ്പിയാക്കളുടെ മുതുകുകളിലൂടെ നബി(s) കൈമാറി വന്നുകൊണ്ടിരുന്നു" (അദുർറുൽ മൻസൂർ: 7/418)


ഇമാം സുയൂത്വി(റ) എഴുതുന്നു:

وأخرج ابن مردويه عن ابن عباس قال: سألت رسول الله  صلى الله عليه وسلم
فقلت: بأبي أنت وأمي، اين گنت و آدم في الجنة؟ فتبسم حتی بدت تواجده، ثم قال: «إني كنت في صلبه، وهبط إلى الأرض
وأنا في صلبه، وركبت السفينة في ضنب أبي نوح، وقذفت
في النار في صلب أبي إبراهيم، ولم يلتق أبواي قط على سفاح، لم يزل الله ينقلني من الأصلاب الطيبة، إلى الأرحام
الطاهرة، مصفی مهذبا، لا تتشعب شعبتان إلأ كنت في خيرهما
ദുററുൽ മൻസൂർ 7 / 418


ഇബ്മർദവൈഹി(റ) ഇബ്നു അബ്ബാ
സി(റ)നെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു:
"നബി(s)യോട് ഞാനിങ്ങനെ ചോദിച്ചു:
എന്റെ പിതാവിനേയും മാതാവിനേയും
അങ്ങയ്ക്കുവേണ്ടി സമർപ്പിക്കാൻ ഞാ
നൊരുക്കമാണ്. ആദം(അ) സ്വർഗ്ഗത്തിലായിരുന്നപ്പോൾ താങ്കൾ എവിടെയായിരുന്നു. ഇതുകേട്ടപ്പോൾ അണപ്പല്ലുകൾ വെളിവാകുന്ന രൂപത്തിൽ പുഞ്ചിരിച്ച് അവിടുന്ന് വിശദീകരിച്ചു: “ഞാൻ ആദമി(അ)ന്റെ മുതുകിലുണ്ടായിരുന്നു. ഞാൻ ആദമി(അ)ന്റെ മുതുകിലുണ്ടായിരിക്കെയാണ്
അദ്ദേഹത്തെ ഭൂമിയിലേക്കിറപ്പെട്ടത്.
 എന്റെപിതാവ് നൂഹ് നബി(അ)യുടെ മുതുകിലായി ഞാൻ കപ്പലിൽ കയറി. എന്റെ പിതാവ്ഇബ്റാഹീമി(അ)ന്റെ മുതുകിലായി എന്നെതീയിൽ എറിയപ്പെട്ടു. എന്റെ മാതാപിതാക്കൾ ഒരിക്കലും വ്യഭിചാരം ചെയ്തിട്ടില്ല.
സംശുദ്ധമായ മുതുകുകളിൽ നിന്ന് പരിശുദ്ധമായ ഗർഭാശയങ്ങളിലേക്ക് ശുദ്ധീകരിക്കപ്പെട്ടതായി അല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. എന്റെ പിതൃപരമ്പര രണ്ട് ശാഖകളായി തിരിയുമ്പോൾ അവയിൽ
ഉത്തമമായ ശാഖയിലായിരുന്നു ഞാൻ.
(അർറുൽ മൻസൂർ: 7/418)
അന്ത്യപ്രവാചകരായ മുഹമ്മദ് നബി
(S)യുടെ പ്രകാശം മുതുകിലുള്ളപ്പോൾ
തീയിലിട്ടതുകൊണ്ടോ മറ്റോ യാതൊരു
അപായവും സംഭവിക്കുകയില്ലെന്ന കാര്യം
തീർച്ചയാണ്. അതിനാൽ നബി(s)യുടെ
ഒളിയുടെ സഹായം കൊണ്ടാണ് അവർ
രക്ഷപ്പെട്ടതെന്ന് പറയുന്നതിൽ യാതൊരു
തകരാറുമില്ല. നബി(s)യുടെ പ്രകാശം
ഇബ്റാഹീം നബി(അ)യുടെ മുതുകിലുണ്ടായതു കൊണ്ടാണ് തീയിനോട് തണുപ്പും രക്ഷയുമാകാൻ അല്ലാഹു നിർദേശിച്ചതെന്നും പറയാമല്ലോ. അതിനാൽ ഇതൊരിക്കലും ഖുർആനിനെതിരല്ല.
പ്രത്യുത ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നുംവ്യക്തമായ കാര്യമാണ്.



വിമർശനം: 5

-മൻഖുസ് മൗലിദിൽ പറയുന്നു:

ارتكبت على الخطا غير حصر وعدد
لك أشكو فيه ياسيدي خير النبي

“എണ്ണവും ക്ലിപ്തവുമില്ലാത്ത വിധം
ദോഷങ്ങളുടെ (കൂമ്പാരങ്ങൾക്കു) മുകളിൽ ഞാൻ കയറിയിരിക്കുന്നു. അങ്ങയോടാണ് അതിൽ ഞാൻ വേവലാതി പറയുന്നത്. പ്രവാചകന്മാരിൽ ഏറ്റവും ശ്രേഷ്ഠരായ എന്റെ അഭയകേന്ദ്രമേ”.

പാപം പൊറുക്കാൻ പറയേണ്ടത് അല്ലാഹുവോടാണ്. അക്കാര്യം ഇവിടെ മുഹമ്മദ് നബി(s)യോടാണ് പറയുന്നത്. അതിനാൽ അത് ശിർക്കാണ്.


മറുപടി:

ഈ വാദം അബദ്ധവും പ്രമാണങ്ങൾക്ക് നിരക്കാത്തതുമാണ്. കാരണം പരലോകത്ത് ശുപാർശ ചെയ്യാനുള്ള അധികാരം
നബി (s)ക്ക് ഉണ്ടെന്നതിൽ തർക്കമില്ലല്ലോ.
അവയിലൊന്ന് വിചാരണ വേഗത്തിൽ തുടങ്ങാനുള്ളതാണ്. ഇത് മുഹമ്മദ് നബി(s)ക്ക് മാത്രം അവകാശപ്പെട്ടതാണ്.

 വിചാരണ കൂടാതെ ചിലരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുവാനുള്ളതാണ് മറ്റൊന്ന്. ഇതും നമ്മുടെ നബി(s)ക്കുള്ളതാണ്.
നരകംഅർഹിക്കുന്നവർക്ക് നരകത്തിൽ പോകാതെ സ്വർഗ്ഗത്തിലേക്കു പോകാൻ പ്രവാചകന്മാർ നടത്തുന്ന ശുപാർശയാണ് മറ്റൊന്ന്. ഇത് മുഹമ്മദ് നബി(s)യും അല്ലാഹു ഉദ്ദേശിക്കുന്നവരും നടത്തും.

 നരകത്തിലെത്തിപ്പെട്ട പാപികളെ നരകത്തിൽ നിന്ന്കയറ്റുന്നതിനുള്ളതാണ് മറ്റൊന്ന്. ഇക്കാര്യം നമ്മുടെ നബി(സ്വ)യും മറ്റു പ്രവാചകന്മാരും മലക്കുകളും വിശ്വാസികളും നിർവ്വഹിക്കുമെന്ന് ഹദീസുകളിൽ വന്നതാണ്.

സ്വർഗ്ഗാവകാശികളുടെ സ്ഥാനം ഉയർത്തി
കിട്ടുന്നതിനുള്ള ശുപാർശയാണ് മറ്റൊന്ന്.
(ശർഹു മുസ്ലിം: 1/ 325)

ആദ്യമായി മഹ്ശറയിൽ ശുപാർശ പറയുന്നതും സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കുമെന്ന് നബി(s) പ്രസ്താവിച്ചതായി പ്രബലമായ നിരവധി ഹദീസുകളിൽ വന്നിട്ടുള്ളതാണ്. (തുർമുദി: 3549,
ഇബ്നുമാജ: 4298, മുസ് നദു അഹദ്: 10564)
ഏതൊരു വിഷയത്തിലും ശുപാർശ
പറയുന്നവരോട്, താഴ്മയോടെ വേവലാതികൾ പറയുന്നതും നിങ്ങളല്ലാതെ ഞങ്ങൾക്കാരുമില്ലെന്ന് പറയുന്നതുമൊക്കെ
സർവ്വസാധാരണമാണല്ലോ. ഈ ശൈലി
സ്വീകരിച്ചാണ് മൗലിദിൽ 'ലക അശ്കൂ'
എന്ന് പറയുന്നത്. ഇവിടെ 'ലക' എന്നത്
മുന്തിച്ച് പറയുന്നത് നബിയേ അങ്ങയെ
യാണ് ഈ വിഷയത്തിൽ ഞാൻ പ്രത്യേകം പരിഗണിക്കുന്നതെന്ന് വരുത്താനാണ്.

അതിനാൽ അവിടുന്ന് ഇടപെട്ട് എന്റെ
പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടത് ചെയ്യണമെന്ന് താൽപര്യം.
ഇപ്പറഞ്ഞതാണ് മൗലിദ് ഓതുന്നവരുടെ ലക്ഷ്യം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യം
അവർക്കില്ല. “നിശ്ചയം കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത് നിയ്യത്തുകൾക്കനുസരിച്ചാണ്” എന്ന നബിവചനം ഇവിടെ പ്രസ്താവ്യമാണ്

അല്ലാതെ 'പാപം പൊറുക്കുന്നവൻ'
എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ
കൈ കടത്തി താങ്കളെ ഞങ്ങൾ അല്ലാഹു
വോട് പങ്കാളിയാക്കുന്നുവെന്ന് ആരും
കരുതാറില്ല. അറബി ഭാഷാനിയമങ്ങളും
ശൈലികളും അറിയുന്ന ഏതൊരാൾക്കും
ഇക്കാര്യം വളരെ സ്പഷ്ടമായി മനസ്സിലാക്കാവുന്നതാണ്.
ഇത്തരം പ്രയോഗങ്ങൾ നബി(s)യോട് സ്വഹാബിമാർ തന്നെ നടത്തിയിരുന്നതായി പ്രബലമായ ഹദീസുകളിൽ കാണാം. അംറുബ്നുൽ ആസ്(റ) പറയുന്നു:

قلت يا رسول الله أبايعك على أن تغفر لي ما تقدم من ذنبي ( مسند احمد)


“എന്റെ കഴിഞ്ഞുപോയ പാപങ്ങൾ
താങ്കൾ എനിക്ക് പൊറുത്തുതരണമെന്ന
വ്യവസ്ഥയിൽ ഞാൻ താങ്കളോട് ബൈഅത്ത് ചെയ്യുന്നു. (മുസ്നദു അഹ്മദ്: 17145)

മഹതിയായ ബീവി ആഇഷ(റ) ഒരിക്കൽ ഇപ്രകാരം പറഞ്ഞു:

فقلت يا رسول الله أتوب إلى الله وإلى رسوله (بخاري: 1963, مسلم 3941)




“ഞാൻ അല്ലാഹുവിലേക്കും അവന്റെ
തിരുദൂതരിലേക്കും തൗബ ചെയ്തു മടങ്ങുന്നു". (ബുഖാരി: 1963, 4783, 6604, മുസ്ലിം: 3941)

ഇതിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽ ഖാരി പറയുന്നു:

وفي إعادة إلى دلالة على استقلال الرجوع إلى كل منهما  مرقاة ٤/٤٨٨


ഇവിടെ 'ഇലാ' എന്ന അക്ഷരം ആവർത്തിച്ചതിൽ നിന്ന് അല്ലാഹുവിലേക്കും
റസൂലിലേക്കും വെവ്വേറെ തൗബ ചെയ്ത്
മടങ്ങുന്നുവെന്ന അർത്ഥം ലഭിക്കുന്നു. (മിർഖാത്തുൽ മഫാത്തീഹ്: 4/ 488)

ഇവിടെ 'തവ്വാബ്' എന്ന അല്ലാഹുവിന്റെ വിശേഷണത്തിൽ മഹതിയായ ആഇഷ(റ) കൈകടത്തിയെന്നും പ്രസ്തുത
വിശേഷണത്തിൽ അല്ലാഹുവോട് നബി (S)യെ പങ്കു ചേർത്തുവെന്നും പറയാൻ
പറ്റുമോ?. ഒരിക്കലുമില്ല. മറിച്ച് ഒരു കാര്യം
അല്ലാഹുവിലേക്ക് ചേർത്തുമ്പോൾ ഉള്ള
വിവക്ഷയല്ല അതേകാര്യം ഒരു സൃഷ്ടിയി
ലേക്ക് ചേർത്തുമ്പോൾ ഉണ്ടാവുക. ഒരുദാഹരണം പറയാം. നാം അല്ലാഹുവിനോട് പറയുന്നു:

ربنا لا تؤاخذنا إن نسينا أو أخطأنا ربنا ولا تحمل علينا اصرا
كما حملته على الذين من قبلنا (البقرة: ۲۸۹)

“ഞങ്ങളുടെ നാഥാ, ഞങ്ങൾ മറന്നു
പോവുകയോ, ഞങ്ങൾക്ക് തെറ്റു പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ, ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽനീ ചുമത്തരുതേ” (അൽബഖറ: 286)

മഹാനായ മൂസാനബി(അ) ഖളിർ (അ)
മിനോട് പറയുന്നു:

لا تؤاخذني بما نسيت ولا ترهقي من أمري عسرا(الكهف: ۷۳)

“ഞാൻ മറന്നുപോയതിന്റെ പേരിൽ
നിങ്ങളെന്നെ ശിക്ഷിക്കരുതേ, എന്റെ കാര്യത്തിൽ വിഷമകരമായ യാതൊന്നും താങ്കൾ എന്ന നിർബന്ധിക്കുകയും ചെയ്യരുതേ"(അൽകഹ്ഫ്: 73)
നാം അല്ലാഹുവിനോട് പറയുന്ന കാര്യം അതേശൈലിയിലും രൂപത്തിലുമാണ്
മഹാനായ മൂസാനബി(അ) ഖളിർ (അ)
മിനോട് പറയുന്നത്. ഇത് രണ്ടും രണ്ട് വീക്ഷണത്തിലാണെന്നുറപ്പാണല്ലോ. ഇതു
പോലെ വേണം മൗലിദിലെ പരാമർശങ്ങളെയും വിലയിരുത്താൻ.
പാപികൾ നബി(s)യെ സമീപിച്ച് പാപം പൊറുക്കുന്നതിനുവേണ്ടി ശുപാർശ
പറയാൻ നിസാഅ് സൂറയിലെ 64-ാം വചനത്തിലുടെ വിശുദ്ധ ഖുർആൻ നിർദേശിച്ചകാര്യമാണ്.


വിശ്വാസകോശം
അബദുൽ അസീസ് സഖാഫി

പകർത്തി എഴുതി
K K M A പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....