Showing posts with label സ്ത്രീ പള്ളിപ്രവേശനവും‼* മഖ്ബറയിൽ പോക്കും. Show all posts
Showing posts with label സ്ത്രീ പള്ളിപ്രവേശനവും‼* മഖ്ബറയിൽ പോക്കും. Show all posts

Monday, October 8, 2018

സ്ത്രീ പള്ളിപ്രവേശനവും‼* മഖ്ബറയിൽ പോക്കും

*‼അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



സ്ത്രീ പള്ളിപ്രവേശനവും‼*
*🔰 മഖ്ബറയിൽ പോക്കും
🔰*
*🔹~~~~~~◼♻◼~~~~~~🔹*


*സ്ത്രീ പള്ളിപ്രവേശനവും, മഖ്ബറയിൽ പോക്കും നമുക്ക് നിവാരണം ചെയ്യാം ... ഇൻശാ അല്ലാഹ്☝🏼*

  ✍🏼സ്ത്രീകൾക്ക് പള്ളിയല്ല വീടാണ് നിസ്ക്കരിക്കാനുള്ള സ്ഥലമെന്നും അതാണവർക്ക് ഏറ്റവും ഉത്തമമായതെന്നും എല്ലാവർക്കും മനസ്സിലായി. ഇനിയുള്ള സംശയം മഖ്ബറയിൽ പോകുന്നതും അവിടെ വെച്ച് തബറുഖെടുക്കുന്നതുമാണ് അല്ലേ..?

*മറുപടി :*  മഹാന്മാരുടെ ഖബർ സിയാറത്ത്  അനുവദനീയവും സുന്നത്തുമായ കാര്യമാണ്. സുന്നത്തായ കാര്യത്തെ തടയാൻ പാടില്ലല്ലോ..!!

അത് പോലെ ഹബീബായ *ﷺ* യുടെ ഖബർ സിയാറത്ത് ഏറ്റവും ശ്രേഷ്ഠമായ ഇബാദത്തുമാകുന്നു...

(وَزِيَارَةُ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بَعْدَ فَرَاغِ الْحَجِّ) فَفِي حَدِيثٍ «مَنْ حَجَّ وَلَمْ يَزُرْنِي فَقَدْ جَفَانِي» رَوَاهُ ابْنُ عَدِيٍّ فِي الْكَامِلِ وَغَيْرِهِ، وَرَوَى الدَّارَقُطْنِيّ وَغَيْرُهُ: «مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي» وَمَفْهُومُهُ أَنَّهَا تَجُوزُ لِغَيْرِ زَائِرِهِ، وَفِي شَرْحِ الْمُهَذَّبِ زِيَارَةُ قَبْرِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مِنْ أَهَمِّ الْقُرُبَاتِ،

എന്നാൽ ജുമുഅ ജമാഅത്തിന്ന് പെണ്ണിന്ന് പള്ളിയിൽ വരൽ സുന്നത്തായ കാര്യമല്ല.. !!

കാരണം, സ്ത്രീകളുടെ നിസ്ക്കാരം അള്ളാഹു ഇഷ്ടപ്പെടുന്നതും പള്ളിയേക്കാൾ  പ്രതിഫലമായി ലഭിക്കുന്നതും വീട്ടിലായിരിക്കുമ്പോഴാണ്. ഇത് ധിക്കരിച്ച് കൊണ്ട് മറ്റൊന്നും ചെയ്യാൻ പാടില്ലല്ലോ..!!

“ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയവുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു”
 (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408)

*📍സ്ത്രീകളുടെ ഖബർ സിയാറത്ത് പ്രമാണം ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ നോക്കാം:*

സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാറത്ത് കറാഹത് ആകുന്നു. നാശവും കരച്ചില്‍ കൊണ്ട് ശബ്ദം ഉയർത്തലും ഭയപ്പെട്ടതിനാല്‍ ആണിത്. പക്ഷെ നബി *ﷺ* തങ്ങളുടെ ഹുജ്റ ശരീഫ സിയാറത്ത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ. മറ്റു അംബിയാ, ഔലിയാ, സ്വാലിഹീങ്ങള്‍ എന്നിവരുടെയും ഖബ്റുകള്‍ സിയാറത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്...
 (തുഹ്ഫ 3 /201)  

"സ്ത്രീകള്‍ക്ക് ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി *ﷺ* യുടെ ഹുജ്റ ശരീഫ അല്ലാത്തതിനാണ്. നബി *ﷺ* യുടെ ഖബര്‍ സിയാറത്ത്‌ ചെയ്യുന്നത് കറാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്. മറ്റു അംബിയാ, ഔലിയാ, എന്നിവരുടെ ഖബര്‍ സിയാറത് ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്. ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്. ഇതാണ് പ്രബലവും...
 (നിഹായ 3 /37)  

"നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.'' ഇപ്പറഞ്ഞത് ഭര്‍ത്താവ്, വലിയ്യ്, സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള്‍ പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് "
 (ഹാഷിയതു നിഹായ 3 /37)

*📍മഖ്ബറയിൽ പോകാൻ സ്വഹാബി വനിതകളുടെ മാതൃകയും ഉണ്ട്*

٦٧١٣ - عَنِ ابْنِ عُيَيْنَةَ، عَنْ جَعْفَرِ بْنِ مُحَمَّدٍ، عَنْ أَبِيهِ قَالَ: كَانَتْ فَاطِمَةُ بِنْتُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ «تَزُورُ قَبْرَ حَمْزَةَ كُلَّ جُمُعَةٍ»

"നബി *ﷺ* യുടെ പ്രിയ പുത്രി ഫാത്വിമ (റ) എല്ലാ വെള്ളിയാഴ്ചയും ഹംസ (റ) വിന്റെ ഖബർ ശരീഫ് സിയാറത്തിന്ന് പോയിരുന്നു"  >പക്ഷെ ജുമുഅ ജമാഅത്തിന്ന് പോയിട്ടില്ല...

ഇതേ രൂപത്തിൽ ആയിഷാ ബീവി (റ) ഖബർ സിയാറത്തിന്ന് പോയിട്ടുണ്ട് > പള്ളിയിൽ നിസ്ക്കാരത്തിന്ന് പോയിട്ടില്ല...

٦٧١١ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا ابْنُ أَبِي مُلَيْكَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «ائْتُوا مَوْتَاكُمْ فَسَلِّمُوا عَلَيْهِمْ، وَصَلُّوا عَلَيْهِمْ فَإِنَّ لَكُمْ فِيهِمْ عِبْرَةٌ». قَالَ ابْنُ أَبِي مُلَيْكَةَ: " وَرَأَيْتُ عَائِشَةَ تَزُورُ قَبْرَ أَخِيهَا عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَمَاتَ بِالْحُبْشِيِّ وَقُبِرَ بِمَكَّةَ

مصنف عبد الرزاق

ജുമുഅ ജമാഅത്തിന്ന് പെണ്ണുങ്ങൾ വരേണ്ടതില്ലെന്ന് ഖുർആനും തിരു സുന്നത്തും വ്യക്തമാക്കുന്നു... സ്വഹാബിയായ ഇബ്നു മസ് ഊദ് (റ) ചരൽ കല്ല് വാരിയെറിഞ്ഞിട്ടാണ് പെണ്ണിനെ പള്ളിയിൽ നിന്ന് പുറത്താക്കിയത്...

മഖ്ബറയിലേക്കും & ഇൽമിന്റെ മജ് ലിസിലേക്കും പോകുന്നത് സുന്നത്താണെന്ന കാര്യം അമൽ ചെയ്യാൻ വേണ്ടിയാണ്. അത് കിട്ടണമെങ്കിൽ അവിടെ പോകുക തന്നെ വേണമല്ലോ..!! പക്ഷെ ഇസ്ലാം നിശ്കർഷിക്കുന്ന മര്യാദകളോട് കൂടിയാവണം...

സുന്നത്തായ ഒരു കാര്യത്തിന്ന് വേണ്ടി പുറപ്പെട്ട് പോകുമ്പോൾ വിവരമില്ലാത്തവൾ അനിസ്ലാമികമായ രീതിയിൽ പുറപ്പെട്ട് പോകുന്നുവെങ്കിൽ ആ ചെയ്യുന്ന പ്രവൃത്തി തെറ്റാണെന്ന് ശക്തമായ നിലയിൽ തന്നെ ബോധ്യപ്പെടുത്തി തിരുത്തിപ്പിക്കണം.  എന്നല്ലാതെ സുന്നത്തായെ അമലിനെ നിരോധിക്കാൻ പറ്റുകയില്ലല്ലോ..?

ഇനി മഖ്ബറയിൽ ഉള്ള പച്ചത്തുണിയെ തലയിൽ വെക്കുന്നതിനെപ്പറ്റിയുള്ള സംശയമാണെങ്കിൽ അതിനുള്ള മറുപടി, അത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന അള്ളാഹു *ﷻ* ന്റെ ഇഷ്ടദാസരുടെ മഖ്ബറയിൽ നിന്ന് തബറുഖ് കരസ്ഥമാക്കുക എന്ന ഉദ്ദേശത്തോടെയാണ്...

قال الشيخعبد الغنى النابلسى فى كشف النور عن اصحاب القبور ما خلاصته ان البدعة الحسنة الموافقة لمقصود الشرع تسمى سنة فبناء القباب على قبور العلماء والأولياء والصلحاء ووضع الستور والعمائم والثياب على قبورهم امر جائز إذا كان القصد بذلك التعظيم فى أعين العامة حتى

ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബല്‍സി (റ) തന്റെ കശ്ഫുന്നൂര്‍ അന്‍ അസ്വ്ഹാബില്‍ ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:  “ഔലിയാക്കളുടെയും സ്വാലിഹുകളുടെയും ഖബറുകളുടെ മേല്‍ ഖുബ്ബ എടുക്കല്‍, വസ്ത്രമിട്ട് മൂടല്‍ പോലുള്ള കാര്യങ്ങള്‍ ശറഇന്റെ ഉദ്ദേശ്യത്തോട് യോജിച്ച സുന്നത്തായ പ്രവര്‍ത്തിയാകുന്നു. കാരണം ഇവകൊണ്ടുള്ള ഉദ്ദേശ്യം ആ ഖബറിലുള്ള വ്യക്തിയെ ആദരിക്കലും ആ ഖബറ് നിന്ദിക്കപ്പെടാതിരിക്കലുമായതുകൊണ്ട് അത് സദുദ്ദേശ്യമാകുന്നു”
 (റൂഹുല്‍ ബയാന്‍ 3/400)

*📍റൗളാ ശരീഫിലെ വസ്ത്രമിട്ടതിനെപ്പറ്റി*

ഇമാം സുയൂഥി (റ) പറയുന്നു: “നബി *ﷺ* യുടെ റൌളാശരീഫ് ആദ്യമായി വസ്ത്രമിട്ട് അലങ്കരിച്ചത് ഇബ്നുഅബില്‍ ഹൈജാഅ് ആയിരുന്നു. ഈജിപ്ത് രാജാവിന്റെ മന്ത്രിയാണദ്ദേഹം. രാജാവിന്റെ അനുമതി പ്രകാരമായിരുന്നു ഇത്. വെളുത്ത വസ്ത്രമാണ് അണിയിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞശേഷം രാജാവ് തന്നെ മറ്റൊരുപട്ടുവസ്ത്രം കൊടുത്തയച്ചു. പിന്നെ ഖലീഫ നാസ്വിര്‍ ഭരണമേറ്റപ്പോള്‍ കറുത്ത പട്ടുവസ്ത്രം കൊടുത്തയച്ചിരുന്നു. ഖലീഫയുടെ ഉമ്മ ഹജ്ജിന് വന്നു മടങ്ങിയ ശേഷം കറുത്ത പട്ടുവസ്ത്രം തന്നെ അവര്‍ കൊടുത്തയച്ചു. ഈജിപ്തില്‍ നിന്ന് എല്ലാ ഏഴു വര്‍ഷം കഴിയുമ്പോള്‍ പിന്നീട് ഇങ്ങനെ കൊടുത്തയക്കല്‍ പതിവായി. അഖ്ഫശി(റ) പ്രസ്താവിച്ചതാണിക്കാര്യം”
 (ഫതാവാ സുയൂഥി 2/31)

അവരോടുള്ള ആദരവ് പ്രകടിപ്പിക്കലും, മഖ്ബറയിൽ നിന്ന് തബറുഖ് കരസ്ഥമാക്കുന്നതിന്നും ഇസ്ലാം വിരോധിക്കുന്നില്ല :-  സ്വഹാബാക്കൾ ഹബീബായ *ﷺ*
യുടെ വിയർപ്പിൽ നിന്നും അവിടത്തെ ജുബ്ബ കഴുകിയ വെള്ളത്തിൽ നിന്നും ശിഫാഉം ബറകത്തുമെടുത്തത് സ്വഹീയായ ഹദീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്...

ഇമാം ശാഫിഈ (റ) ആവശ്യ പൂർത്തീകരണത്തിന്ന് വേണ്ടി ചെയ്തിരുന്നത് അബൂ ഹനീഫ ഇമാം (റ) വിന്റെ മഖ്ബറയിൽ പോയി തബറുഖെടുക്കുകയും അവിടെ വെച്ച് രണ്ട് റക്അത്ത് നിസ്ക്കരിക്കുകയും അള്ളാഹു *ﷻ* നോട് ദുആ ചെയ്യുമായിരുന്നു.  ഇമാം അഹ്മദ് ബിൻ ഹമ്പൽ (റ) ഹബീബായ *ﷺ* യുടെ തിരുകേശം മുക്കിയ വെള്ളം രോഗ ശമനത്തിന്ന് വേണ്ടി ഉപയോഗിച്ചിരുന്നുവെന്ന് മകനായ അബ്ദുള്ളാഹ് (റ) റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങനെ അള്ളാഹു *ﷻ* ന്റെ മഹാന്മാരുമായി ബന്ധപ്പെട്ടതിൽ നിന്ന് തബറുഖും മറഞ്ഞ വഴിയിൽ കൂടിയുള്ള സഹായവും കരസ്ഥമാക്കിയ സംഭവങ്ങൾ ധാരാളം കാണാൻ പറ്റും.

_✍🏼സിദ്ധീഖുൽ മിസ്ബാഹ്_
         (09496210086)

       *''☝🏼അള്ളാഹു അഅ്ലം☝🏼''*

               *✨HOLY QUR'AN✨*
            *🕊️WhatsApp Group🕊️*

*(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....