Showing posts with label ഇസ്ലാം വിമർശകർക്ക് മറുപടി -സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം. Show all posts
Showing posts with label ഇസ്ലാം വിമർശകർക്ക് മറുപടി -സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം. Show all posts

Sunday, March 15, 2020

ഇസ്ലാം വിമർശകർക്ക് മറുപടി -സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA



⌨⌨⌨⌨⌨⌨⌨⌨
*🌹ഇസ്ലാമിനെ അറിയുക 2⃣5⃣4⃣*
*❓സ്വഫിയ(റ)യുമായുള്ള പ്രവാചകന്റെ (സ) വിവാഹം*
⌨⌨⌨⌨⌨⌨⌨⌨
✅ഇസ്ലാം വിമർശകർ ജനങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുവാനും ആശയക്കുഴപ്പമുണ്ടാക്കാനുമായി ദുർവ്യാഖ്യാനങ്ങൾ ചമയ്ക്കുന്ന ഒരു സംഭവമാണിത്.

മദീനയിലെ ബനൂനദീർ എന്ന ജൂതഗോത്രത്തിലെ പെൺകുട്ടിയായിരുന്നു മഹതി സ്വഫിയ ബിൻത് ഹുയയ്. അവരുടെ പിതാവ് ഹുയയ് ബിൻ അഖ്ത്താബ് ബനൂനദീർ ഗോത്രത്തിൻറെ സമുന്നത നേതാവായിരുന്നു. പ്രവാചകനുമായുണ്ടാക്കിയിരുന്ന സമാധാന, ഐക്യകരാർ ലംഘിച്ചുകൊണ്ട് ഹുയയ് ബിൻ അഖ്ത്താബിൻറെ നേതൃത്വത്തിൽ ബനൂനദീർ ഗോത്രം വലിയ ദ്രോഹമാണ് വിശ്വാസിസമൂഹത്തോടും രാഷ്ട്രത്തോടും ചെയ്തത്. മക്കയിൽനിന്നുമുള്ള സൈനികസന്നാഹങ്ങൾക്ക് പിന്തുണ നൽകിയതിലൂടെ മദീനയെ അപകടപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവർ ചെയ്തത്.

ബനൂനദീറിൻറെ നിരന്തരമായ വഞ്ചനയുടെയും ചതിയുടെയും രാജ്യദ്രോഹത്തിൻറേതുമായ നടപടികൾക്ക് അറുതിയുണ്ടാക്കണമെന്ന് പ്രവാചകൻ(സ) തീരുമാനിച്ചു. ഹിജ്റ ഏഴാം വർഷം മുഹർറം മാസത്തിൽ മുസ്ലിം സൈന്യം ബനൂനദീറിൻറെ വാസകേന്ദ്രമായ ഖൈബറിലേക്ക് മാർച്ച് ചെയ്തു.

6 കോട്ടകൾക്കുള്ളിലായി നിലയുറപ്പിച്ചിരുന്ന 20000 ത്തിൽ അധികം വരുന്ന ജൂതസൈനികരോട് 1600 ഓളം വരുന്ന മുസ്ലിം സൈന്യം 20 ദിവസം നീണ്ട പോരാട്ടത്തിനൊടുവിൽ ഖൈബറിലെ ബനൂനദീർ ഗോത്രഞ്ഞെകീഴടക്കി. പ്രസ്തുത പോരാട്ടത്തിൽ   വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്വഫിയയുടെ പിതാവും ഭർത്താവും ഉണ്ടായിരുന്നു.

സ്വഫിയയെ ബന്ദിയായി പിടിക്കപ്പെട്ടു . ദിഹ്-യ എന്നയാൾക്കായിരുന്നു സ്വഫിയയെ ലഭിച്ചത്. എന്നാൽ, സൈനികരിലൊരാൾ നബിയോട് ഉണർത്തിച്ചു - "പ്രവാചകരേ, ബനൂനദീറിൻറെയും ഖുറൈള ഗോത്രത്തിൻറെയും ആദരണീയയായ സ്വഫിയയെ അവിടുന്ന് ദിഹ്-യയെ ആണോ ഏൽപിക്കുന്നത്? അങ്ങല്ലാതെ മറ്റാരും അവർക്ക് യോജിക്കുന്ന ഇണയാവില്ല."

തുടർന്ന് ദിഹ്-യയെ വിളിച്ചുവരുത്തുകയും മറ്റൊരു യുവതിയെ നൽകിക്കൊണ്ട് സ്വഫിയയെ പ്രവാചകൻ സ്വീകരിക്കുകയും ചെയ്തു - പ്രവാചകൻ അവരെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. സാബിത്(റ) ചോദിച്ചു, അബൂഹംസ (അനസ്), എന്തായിരുന്നു അവർക്ക് നൽകിയ വിവാഹമൂല്യം (മഹ്ർ)? അദ്ദേഹം മറുപടി നൽകി - അവരുടെ അടിമമോചനം. (ബുഖാരി 8:23)

ഈ സംഭവത്തിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ടെന്നാണ് എതിരാളികൾ ഉന്നയിക്കുന്നത്.
ഒന്ന്, സ്വന്തം പിതാവും ഭർത്താവും കൊല്ലപ്പെട്ട ഒരു യുവതിയെ അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു! രണ്ട്, ഇസ്ലാമിലെ ഇദ്ദ നിയമം പ്രവാചകൻ പാലിച്ചില്ല!

*സമ്മതമില്ലാതെയാണോ സ്വഫിയ(റ)യെ പ്രവാചകൻ വിവാഹം കഴിച്ചത്?:*
സ്വഫിയ(റ) പ്രവാചകൻ(സ)യുടെ അടുത്ത് വന്നപ്പോൾ അവിടുന്ന് സ്വഫിയയോട് പറഞ്ഞു: “നിൻറെ പിതാവ് അല്ലാഹു നശിപ്പിക്കുന്നതുവരേക്കും അദ്ദേഹത്തിൻറെ ശത്രുതയുമായി തുടരുകയായിരുന്നു”. സ്വഫിയ പ്രതികരിച്ചു: “അല്ലാഹുവിൻറെ ദൂതരേ, തീർച്ചയായും അല്ലാഹുവിൻറെ ഗ്രന്ഥത്തിലുണ്ടല്ലോ ഒരാളും മറ്റൊരാളുടെയും പാപഭാരം വഹിക്കുകയില്ലെന്ന്”. പ്രവാചകൻ അവരോട് പറഞ്ഞു, “ശരി, നീയൊരു തീരുമാനമെടുക്കുക, നീ ഇസ്ലാം സ്വീകരിക്കുകയാണെങ്കിൽ ഞാൻ നിന്നെ എൻറെ വധുവായി സ്വീകരിക്കാം. അതല്ല, നീ യഹൂദമതം തന്നെയാണ് സ്വീകരിക്കുന്നതെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രയാക്കുകയും നിൻറെ ആളുകളുടെ അടുത്ത് നിന്നെ എത്തിച്ചു തരികയും ചെയ്യാം”. സ്വഫിയ പറഞ്ഞു: “താങ്കൾ എന്നെ ക്ഷണിക്കുന്നതിനു മുൻപ് തന്നെ തീർച്ചയായും ഞാൻ ഇസ്ലാമിനെ ഇഷ്ടപ്പെടുകയും അങ്ങയെ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്… താങ്കളെന്നോട് സത്യനിഷേധമോ ഇസ്ലാമോ തിരഞ്ഞെടുക്കുവാനാണ് ആവശ്യപ്പെടുന്നത്. അല്ലാഹുവും അവൻറെ ദൂതരമാണ് എനിക്ക് എൻറെ മോചനത്തേക്കാളും എൻറെ സമൂഹത്തിലേക്ക് മടങ്ങിപ്പോകുന്നതിനേക്കാളും പ്രിയങ്കരമായിട്ടുള്ളത്” (Ibn Saad 8/123)

*പ്രവാചകൻ, ഇദ്ദ നിയമം ലംഘിച്ചോ?*
യുദ്ധത്തിൽ ബന്ദികളായി പിടിക്കുന്ന സ്ത്രീകളുടെ കാര്യത്തിൽ അവർ ഗർഭിണികളാണെങ്കിൽ പ്രസവിക്കുന്നതുവരേക്കും ഗർഭിണിയല്ലെങ്കിൽ ഒരു ആർത്തവം കഴിയുന്നതുവരെയുമാണ് ഇദ്ദ കാലാവധിയെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. (അബൂദാവൂദ് 2157)

“ഖൈബർ യുദ്ധാനന്തരം, സ്വഫിയയെ തനിക്കുവേണ്ടി പ്രവാചകൻ തിരഞ്ഞെടുക്കുകയും യാത്രപുറപ്പെടുകയും ചെയ്തു. സദ്ദുസ്സഹ്ബാഅ് എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഫിയ ആർത്തവത്തിൽ നിന്ന് ശുദ്ധിയാവുകയും അവിടെ വെച്ച് പ്രവാചകൻ അവരെ വിവാഹം ചെയ്യുകയും ചെയ്തു”. (ബുഖാരി 64:251)

ഇത്രയും വിവരിച്ചതിൽ നിന്നും ഈ വിഷയത്തിലുള്ള രണ്ട് ആരോപണങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്തവയാണെന്ന് ഏതൊരാൾക്കും വ്യക്തമാകും. ‘പ്രവാചകനോളം ഉത്തമസ്വഭാവമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല’ എന്നായിരുന്നു സ്വഫിയ്യ(റ) പിന്നീടൊരിക്കൽ അഭിപ്രായപ്പെട്ടത്.

⌨⌨⌨⌨⌨⌨⌨⌨
💐

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....