മസ്അല: 2⃣2⃣:
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 🔴
🔵🔴🔵🔴🔵🔴 ആഭരണങ്ങൾക്ക് സകാത്തുണ്ടോ? കൊടുക്കേണ്ടതായ വല്ല അവസരങ്ങളുമുണ്ടോ?
🔴🔵🔴🔵🔴🔵🔴 📚:സ്വർണ്ണ - വെള്ളി ആഭരണങ്ങൾക്ക് സകാത്ത് നിർബന്ധമില്ലാത്ത അവസരവും നിർബന്ധമുള്ള അവസരവുമുണ്ട്. കാരണം ആഭരണങ്ങളെ പണ്ഡിതന്മാർ അഞ്ച് രൂപങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഒരു രൂപത്തിൽ മാത്രം സകാത്ത് നിർബന്ധമില്ല. ബാക്കി നാല് രൂപങ്ങളിലും സകാത്ത് നിർബന്ധമാകുന്നുണ്ട്.
🔴 അഞ്ച് രൂപങ്ങൾ :- 1⃣: സ്ത്രീകളുടെ ഉപയോഗത്തിനു വേണ്ടി ഉണ്ടാക്കപ്പെട്ട ആഭരണങ്ങൾ. ഇത് അനുവദനീയമാണ്. ഇത്തരം ആഭരണങ്ങൾക്ക് സകാത്ത് നിർബന്ധമില്ല.
🔸🔹🔸🔹🔸🔹🔸 قال في فتح المعين: "ولا زكاة في حليّ مباح 🔺🔺🔺🔺🔺 മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) പറയുന്നു: ഉപയോഗിക്കൽ അനുവദനീയമായ ആഭരണങ്ങൾക്ക് സകാത്തില്ല. (ഫത്ഹുൽ മുഈൻ: 166) 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: ( لا المباح في الأظهر ) لأنه معد لاستعمال مباح؛ فأشبه أمتعة الدار
🔺🔺🔺🔺🔺🔺🔺 ഇമാം ഇബ്നു ഹജർ (റ) പറയുന്നു: ഉപയോഗിക്കൽ അനുവദനീയമായ ആഭരണങ്ങൾക്ക് സകാത്ത് ഇല്ലെന്ന് പറയാൻ കാരണം അവ ഹലാലായ ഉപയോഗത്തിനു വേണ്ടി ഉണ്ടാക്കപ്പെട്ടവയായത് കൊണ്ട് മറ്റു വീട്ടുപകരണങ്ങൾക്ക് സമാനമായി എന്നതാണ് (വീട്ടുപകരണങ്ങൾക്ക് സകാത്തില്ലല്ലോ... ) ( തുഹ്ഫ: 2 / 271 )
🔹🔸🔹🔸🔹🔸🔹 എന്നാൽ ധരിക്കണമെന്നോ മറ്റോ ഒരു ഉദ്ദേശ്യവുമില്ലാതെയോ, ഉപയോഗിക്കൽ ഹലാലായവർക്ക് വാടകക്ക് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയോ ഒരു പുരുഷൻ ആഭരണങ്ങളുണ്ടാക്കിയാൽ അതിനും സകാത്ത് നിർബന്ധമാകുന്നില്ല.
🔺🔺🔺🔺🔺🔺🔺 ഇമാം ഇബ്നുഹജർ (റ) പറയുന്നു: فلو اتخذ) الرجل (سوارا بلا قصد) للبس أو غيره (أو قصد إجارته لمن له استعماله) بلا كراهة (فلا زكاة) فيه (في الأصح (തുഹ്ഫ: 2/ 272) 🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷
2⃣: സൂക്ഷിച്ചു വെക്കുന്നതിനു വേണ്ടി ഉണ്ടാക്കപ്പെട്ട ആഭരണങ്ങൾ. ഇത് അനുവദനീയമാണ്. ഇതിൽ പക്ഷെ, സകാത്ത് നിർബന്ധമാക്കുന്നതാണ്. 🔹🔸🔹🔸🔹🔸🔹 قال في التحفة: و خرج بقوله بلا قصد ما إذا قصد اتخاذه كنزا فيزكى 🔺🔺🔺🔺🔺🔺🔺 ബഹു: ഇബ്നു ഹജർ (റ) പറയുന്നു: ഒരാൾ ധരിക്കുക എന്ന ഉദ്ദേശ്യമില്ലാതെ സൂക്ഷിക്കുന്നതിനു വേണ്ടി മാത്രം ആഭരണം നിർമിച്ചാൽ അതിന് സകാത്ത് കൊടുക്കേണ്ടതാണ്. (തുഹ്ഫ: 3/ 273) ഇപ്രകാരം (ഫത്ഹുൽ മുഈൻ: 166) ലും കാണാം. 🔹🔸🔹🔸🔹🔸🔹 എന്നാൽ അനുവദനീയമായ ആഭരണം കേടുവന്നതിനാൽ സൂക്ഷിച്ചു വെച്ചതാണെങ്കിൽ അതിന് സകാത്ത് നിർബന്ധമാകുമോ ? 🔹🔸🔹🔸🔹🔸🔹 ഇമാം ഇബ്നു ഹജർ (റ) പറയുന്നത് കാണുക: لو انكسر الحلي ) المباح فعلمه (وقصد إصلاحه) فلا زكاة فيه في الأصح وإن دام أحوالا؛ لدوام صورة الحلي مع قصد إصلاحه، هذا إن توقف إستماله على الإصلاح بنحو لحام ولم يحتج لصوغ جديد. وإن احتاج لصوغ جديد ومضى حول بعد علمه بتكسره زكي قطعا 🔺🔺🔺🔺🔺🔺🔺 അനുവദനീയമായ ആഭരണം പൊട്ടിപ്പോവുകയും അത് നന്നാക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ ഉരുക്കിവാർക്കാതെ നന്നാക്കാവുന്ന രൂപത്തിലുള്ള കേടുപാടുകൾ മാത്രമേയുള്ളുവെങ്കിൽ അത് നന്നാക്കി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ അനേക വർഷം സൂക്ഷിച്ചാലും ആഭരണ സ്വഭാവം നഷ്ടപ്പെടാത്തത് കൊണ്ടും ഉപയോഗലക്ഷ്യമുള്ളത് കൊണ്ടും അതിനു സകാത്തില്ല. എന്നാൽ ഉരുക്കിവാർക്കാതെ നന്നാക്കാൻ സാധിക്കാത്ത വിധം കേടുവരികയും ഉരുക്കി നന്നാക്കുവാൻ വേണ്ടി സൂക്ഷിക്കുകയും ചെയ്താൽ കേടുവന്നതായി ഉടമ അറിഞ്ഞതുമുതൽ ഒരു വർഷം പൂർത്തിയാകുമ്പോൾ സകാത്ത് കൊടുക്കേണ്ടതാണ്. (തുഹ്ഫ: 3/ 273 ) 🔷🔶🔷🔶🔷🔶🔷 🔷🔶🔷🔶🔷🔶🔷
3⃣: ഹറാമായ രൂപത്തിൽ ഉണ്ടാക്കപ്പെട്ട ആഭരണങ്ങൾ. ഇവയിൽ സകാത്ത് നിർബന്ധമാക്കുന്നതാണ്. ٠ 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: (ويزكى المحرم) من النقد (من حلي وغيره) اجماعا 🔺🔺🔺🔺🔺🔺🔺 ഇബ്നു ഹജർ (റ) പറയുന്നു: ഹറാമായ സ്വർണ്ണ, വെള്ളികൾക്ക് - അവ ആഭരണമാണെങ്കിലും, അല്ലെങ്കിലും - സകാത്ത് കൊടുക്കേണ്ടതാണ്. (തുഹ്ഫ: 3/ 270) 🔷🔶🔷🔶🔷🔶🔷 ആഭരണങ്ങൾ പല വിധത്തിൽ ഹറാമാകും. 1- പുരുഷൻ തനിക്ക് ധരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കുക. 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: (ومن المحرم الإناء والسوار والخلخال) وسائر حلي النساء (للبس الرجل) بأن قصد ذلك باتخاذهما فهما محرمان بالقصد 🔺🔺🔺🔺🔺🔺🔺 പുരുഷനു ധരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കപ്പെട്ട സ്വർണ്ണത്തിനാലുള്ള കൈവള, പാദസരം മറ്റു ആഭരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം പ്രസ്തുത ഉദ്ദേശ്യം കൊണ്ട് ഹറാമായ കാര്യങ്ങളിൽ പെട്ടതാകും. (തുഹ്ഫ: 3/273) 🔷🔶🔷🔶🔷🔶🔷 2- ഹലാലായ ആഭരണങ്ങളിൽ അമിതത്വം കൂടുതലായ അളവിൽ ഉണ്ടാകുക. 🔹🔸🔹🔸🔹🔸🔹 قال في التحفة مع المنهاج: (والأصح تحريم المبالغة في السرف) في كل ما أبيح مما مرّ 🔺🔺🔺🔺🔺🔺🔺 അനുവദനീയമായ ആഭരണങ്ങളിൽ അമിതത്വം കൂടുതലായ അളവിൽ ഉണ്ടാകൽ ഹറാമാണ്. (തുഹ്ഫ: 3/ 280) 🔹🔸🔹🔸🔹🔸🔹 അമിതത്വത്തിന്റെ മാനദണ്ഡം തൂക്കത്തെ അടിസ്ഥാനമാക്കിയാണ്. അഥവാ അഭംഗിയായി തോന്നുന്ന രൂപത്തിലുള്ള തൂക്കം. ഇമാം ഇബ്നു ഹജർ പറയുന്നു: المدار على الوزن دون النفاسة؛ وذلك لانتفاء الزينة عنه المجوزة لهن التحلي؛ بل ينفر الطبع منه؛ كذا قالوه. وبه يعلم ضابط السرف 🔺🔺🔺🔺🔺🔺🔺 സൗന്ദര്യത്തിന് വേണ്ടി അനുവദിച്ചിട്ടുള്ള ആഭരണമണിയൽ മുഖേന സൗന്ദര്യം നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടും പ്രകൃതി വിരുദ്ധമാകുന്ന വിധത്തിലാകുന്നത് കൊണ്ടുമാണ് അമിതത്വം കൂടുതലാകുന്നത് ഹറാമാക്കിയത്. അപ്പോൾ അമിതത്വത്തിന്റെ മാനദണ്ഡവും ഇതിൽ നിന്ന് മനസ്സിലാക്കാമല്ലോ... .(തുഹ്ഫ: 3/280) 🔹🔸🔹🔸🔹🔸🔹 3 - ആഭരണങ്ങൾ ജീവികളുടെ രൂപത്തിൽ ഉണ്ടാക്കുക. قال الإمام الرملي: وما تتخذه المرأة من تصاوير الذهب والفضة حرام تجب فيه الزكاة اه قال ع ش أي حيث كان على صورة حيوان يعيش بتلك الهيئة സ്വർണ്ണ - വെള്ളികളെ കൊണ്ടുണ്ടാക്കുന്ന ജീവികളുടെ പൂർണ്ണരൂപമുള്ള ആഭരണങ്ങൾ ഹറാമാണ്. ആയതിനാൽ അവയിൽ സകാത്തും നിർബന്ധമാണ്. (നിഹായ 3/90) 🔷🔶🔷🔶🔷🔶🔷
4⃣: കറാഹത്തായ രൂപത്തിൽ ഉണ്ടാക്കപ്പെട്ട ആഭരണങ്ങൾ. ഇവയിലും സകാത്ത് നിർബന്ധമാണ്. 🔹🔸🔹🔸🔹🔸🔹 قال ابن حجر رحمه الله: وكذا المكروه كضبة كبيرة لحاجة أو صغيرة لزينة 🔺🔺🔺🔺🔺🔺🔺 കറാഹത്താക്കപ്പെട്ട ആഭരണങ്ങളിലും - ആവശ്യത്തിനു വേണ്ടി വലിയ കഷ്ണം, ഭംഗിക്കു വേണ്ടി ചെറിയ കഷ്ണം പോലെ - സകാത്ത് നിർബന്ധമാണ്. (തുഹ്ഫ: 3/270) 🔹🔸🔹🔸🔹🔸🔹 വീണ്ടും പറയുന്നു: وما كره هنا تجب زكاته 🔺🔺🔺🔺🔺🔺🔺 കറാഹത്താക്കപ്പെട്ട ആഭരണങ്ങളിൽ സകാത്ത് നിർബന്ധമാണ്. (തുഹ്ഫ: 3/279) 🔷🔶🔷🔶🔷🔶🔷 ആഭരണങ്ങൾ പലവിധത്തിലും കറാഹത്താകാം 1 - അമിതത്വം ചെറിയ അളവിൽ ഉണ്ടാകുക. അപ്പോൾ സകാത്ത് നിർബന്ധമാകും. 🔹🔸🔹🔸🔹🔸🔹 ഇബ്നു ഹജർ (റ) പറയുന്നു: أما الزكاة فتجب بأدنى سرف؛ لأنه إن لم يحرم کره؛ ومر وجوبها في المكروه 🔺🔺🔺🔺🔺🔺🔺 ആഭരണങ്ങളിൽ ചെറിയ അളവിൽ അമിതത്വം ഉണ്ടായാൽ അവ ഹറാമാകുന്നില്ലെങ്കിലും കറാഹത്താകും. അപ്പോൾ സകാത്ത് നിർബന്ധമാകും. (തുഹ്ഫ: 3/281) 🔹🔸🔹🔸🔹🔸🔹 2 - മരത്തിന്റെയോ, ജീവികളുടെ പൂർണ്ണമല്ലാത്ത രൂപത്തിലോ ആഭരണങ്ങൾ ഉണ്ടാക്കുക. ബഹു: അലിയ്യുശ്ശിബ്റാമല്ലിസി എഴുതുന്നു: بخلاف الشجر وحيوان مقطوع الرأس مثلا؛ فلا يحرم اتخاذه واستعماله. ولكن ينبغي أن يكون مكروها؛ فتجب زكاته كما مرّ في الضبة الكبيرة 🔺🔺🔺🔺🔺🔺🔺 മരത്തിന്റെയോ, തലയില്ലാത്ത ജീവിയുടെ രൂപത്തിലോ, ആഭരണങ്ങൾ നിർമിക്കലും അവ ഉപയോഗിക്കലും ഹറാമില്ല. അത്, പക്ഷെ കറാഹത്തായതിനാൽ അതിൽ സകാത്ത് നിർബന്ധമാകുന്നതാണ്. ( ഹാശിയതു ന്നിഹായ : 3/90) 🔷🔶🔷🔶🔷🔶🔷 അമിതത്വം ഹറാമായ അവസരത്തിലും കറാഹത്തായ അവസരത്തിലും അമിതമായ അളവിൽ മാത്രമല്ല സകാത്ത് നിർബന്ധമാവുക. പ്രത്യുത മുഴുവനത്തിലും നിർബന്ധമാകുന്നതാണ്. قال في التحفة: وحيث وجد السرف وجبت زكاة جميعه؛ لا قدر السرف فقط 🔺🔺🔺🔺🔺🔺🔺 അമിതത്വം ഉണ്ടായാൽ അമിതമായ അളവിൽ മാത്രമല്ല സകാത്ത് നിർമസമാവുക, മറിച്ച് മുഴുവനത്തിലും നിർബന്ധമാക്കുന്നതാണ്. (തുഹ്ഫ: 3/280) 🔷🔶🔷🔶🔷🔶🔷 5⃣: കച്ചവടച്ചരക്കായി മാറിയ ആഭരണങ്ങൾ. ഇതിൽ കച്ചവടത്തിന്റെ സക്കാത്ത് നിർബന്ധമാകുന്നതാണ്. 🔹🔸🔹🔸🔹🔸🔹 ഇമാം നവവി (റ) പറയുന്നു: قال أصحابنا إذا اشترت المرأة حليا يباح لها لبسه للتجارة وجبت فيه الزكاة؛ وإن كانت تلبسه؛ كما لو استعمل الرجل دواب التجارة. ثم إن قلنا الحلي المباح لا زكاة فيه وجبت هنا زكاة التجارة بلا خلاف 🔺🔺🔺🔺🔺🔺🔺 സ്ത്രി അവൾക്ക് ധരിക്കാവുന്ന ഒരു ആഭരണം കച്ചവടാവശ്യാർത്ഥം വാങ്ങിയാൽ അവളത് ധരിച്ചാലും സകാത്ത് നിർബന്ധമാകുമെന്നാണ് നമ്മുടെ ശാഫിഈ പണ്ഡിതന്മാർ പറഞ്ഞത്. കാരണം കച്ചവടാവശ്യാർഥം വാങ്ങിയ മൃഗത്തെ ഉപയോഗിച്ചാലും അതിന് സകാത്തുണ്ടല്ലോ... ഹലാലായ ആഭരണങ്ങളിൽ സകാത്തില്ലന്നാണ് നമ്മൾ പറയുന്നതെങ്കിലും ഇവിടെ കച്ചവടത്തിന്റെ സകാത്ത് നിർബന്ധമാകുന്നതാണ്. (ശർഹുൽ മുഹദ്ദബ്: 6/53) 🔴🔵🔴🔵🔴🔵🔴 ✍🏻 സഹ്ൽ ശാമിൽ ഇർഫാനി കോടമ്പുഴ