Showing posts with label ഇസ്തിഗാസ ان تدعوهم ഫാത്വിർ. Show all posts
Showing posts with label ഇസ്തിഗാസ ان تدعوهم ഫാത്വിർ. Show all posts

Thursday, April 19, 2018

ഇസ്തിഗാസ ان تدعوهم ഫാത്വിർ

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ദുർവ്യാഖ്യാനത്തിലെ
മാസ്റ്റർപീസ്.  1

ان تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم
ويوم القيامة يكفرون بشرككم ولا بك مثل خبير (فاطر 14)

“നിങ്ങൾ അവരോട്പാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ
കേൾക്കുകയില്ല. കേട്ടാൽ തന്നെ നിങ്ങൾക്ക് അവർ ഉത്തരം നൽകുക.
യില്ല. നിങ്ങൾ (അവരെ) അല്ലാഹുവോട് പങ്കാളിയാക്കിയതിനെ അന്ത്യ
നാളിൽ അവർ നിഷേധിക്കുകയും ചെയ്യും. സൂക്ഷ്മണനായ അല്ലാ
ഹുവിനെപ്പോലെ ഒരാൾ നിനക്കു വിവരം നൽകാനില്ല.' (സൂറ അൽഫാ
തിർ 14)

പ്രാമാണിക മുഫസ്സിറുകളെ പിന്തള്ളി വഹാബികൾ ദുർവ്യാഖ്യാന
ത്തിന് വിധേയമാക്കുന്ന ആയത്തുകളിൽ പ്രാധാന്യമർഹിക്കുന്ന ഒരു
സൂക്തമാണിത്. ഈ സൂക്തത്തിന്റെ ശരിയായ വ്യാഖ്യാനവും വിശദീക
രണവും പറയും മുമ്പ് ബിദഇകൾ ഇതിനെ എങ്ങനെ ദുർവ്യാഖ്യാനിക്ക്
ന്നുവെന്ന് ചിന്തിക്കുന്നത് ക്ഷന്തവ്യമായിരിക്കും.


1) കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി
മൗലവിയുടെ നേതൃത്വത്തിൽ മൂന്ന് മൗലവിമാർ സംയുക്തമായി രചിച്ച്
"വിശുദ്ധ ഖുർആൻ വിവരണം' പരിശോധിക്കാം.


മൗലവിമാർ എഴുതുന്നു: 'നിങ്ങളവരെ വിളിച്ചു പ്രാർതഥിക്കുന്ന പക്ഷം
അവർ നിങ്ങളുടെ വിളി കേൾക്കു ക യില്ല. അവർ കേട്ടാൽ തന്നെ
നിങ്ങൾക്ക് ഉത്തരം ചെയ്യുകയില്ല. ഖിയാമതുനാളിലാവട്ടെ നിങ്ങളുടെ ഈ ശിർക്കിനെ അവർ നിരോധിക്കുകയും ചെയ്യും
വിളിച്ച് പ്രാർഥിക്കുന്നവർ ആരായിരുന്നാലും അത് ശിർക്ക് തന്നെയാണ് ന്ന് നാം കണ്ടു. എന്നിരിക്കെ മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ച് പ്രാർഥിക്കാമോ അവരത്കേൾകുമോ
? ഉത്തരം ചെയ്യുമോ എന്നൊന്നും
 പരിശോധിക്കുകയോ അതിനു ന്യായീകരണം ഉണ്ടാവു
കയോ ചെയ്യുന്നത് ഖുർആനിനെ ധിക്കരിക്കൽ മാത്രമാകുന്നു.
വിദ്ധഖുർആൻ വിവരണം വാ. 3, പേ. 2688)

മറുപടി

ഇവിടെ അവരുടെ ദുർവ്യാഖ്യാനങ്ങളിൽ തെളിയുന്നത് പ്രാമാണിക മു
ഫസ്സിറുകളുടെ അഭിപ്രായങ്ങളൊന്നും ചെവികൊടുക്കാതെ സ്വന്തം
ഇംഗിതത്തിനനുസൃതമായുള്ള വിശദീകരണമാണ്. യഥാർത്ഥത്തിൽ ഈ
ആയത്തിന്റെ അവതരണം തന്നെ അവരുടെ ഈ ജൽപ്പനങ്ങളുടെ മുന
യൊടിക്കാൻ പര്യാപ്തമാണ്. മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങളെയും
മറ്റ് ഇലാഹുകളെയും ആരാധിക്കുന്നതിനെക്കുറിച്ചാണ് ഇതിലെ പരാമർശം. മുശ്രിക്കുകളുടെ വിശ്വാസത്തെപ്പോലും ദുർവ്യാഖ്യാനം ചെയ്ത്സുന്നികളുടെ തലയിൽ കെട്ടിവെക്കുകയാണിവർ.
ഇനി ഈ ആയത്തിനെക്കുറിച്ച് അംഗീകൃത ഖുർആൻ വ്യാഖ്യാതാ
ക്കൾ എന്തുപറയുന്നുവെന്ന് പരിശോധിക്കാം. ഹിജ്റ 546ൽ വഫാത്തായ
പ്രസിദ്ധഖുർആൻ വ്യാഖ്യാതാവ് അല്ലാമാ ഖാളിഇബ്നുഅത്വിയ്യതൽ ഉ
ൻദുലുസി(റ) പറയുന്നതുകാണുക.

എന്നൊന്നും പരിശോധിക

بين تعالى أمر الأصنام بثلاثة أشياء كلها تعطى بطلانها أولها انها
لا تسمع أن دعيت: والثاني انهالا تجيب ان لو سمعت والثالث انها تتبرا یوم
القيامة من الكفار ويكفرون بشركهم  (تفسير المحرر الوجيز ۱۹۶/۱۳)

"അല്ലാഹു ഈ സൂക്തത്തിൽ വിഗ്രഹങ്ങളുടെ മൂന്ന് കാര്യങ്ങളാണ്
വ്യക്തമാക്കിയത്. 1. ആ വിഗ്രഹങ്ങളോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കു
കയില്ല.
 2. കേട്ടാൽ തന്നെ ഉത്തരം ചെയ്യുകയില്ല. 3. ഖിയാമത് നാളിൽ
ആ വിഗ്രഹങ്ങൾക്ക് ഇബാദത്ത് നിർവഹിച്ചിരുന്ന കാഫിറുകളിൽനിന്ന്
അവർ ഒഴിവാകുന്നതുമാണ്.' (തഫ്സീറുൽ മുഹർറുൽ വജീസ്, 13/164)

ഹാഫിള് ഇബ്നുകസീറിന്റെ വിശദീകരണം ഇങ്ങനെ ഗ്രഹിക്കാം.

يعتى الآلهة التي تدعونها من دون الله لا تسمع دعائكم
لأنهاجماد لاأرواح فيها اه (تفسیر ابن کثیر ۵۰۹/۳)

അതായത് അല്ലാഹുവിനെ കൂടാതെ അവർ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ
' അവരുടെ ദുആ കേൾക്കുകയില്ല. കാരണം അവ ജീവനില്ലാത്തവ.
യാണ് ഇനി അവർ കേൾക്കുകയാണങ്കിൽ തന്നെ  തേട പെട്ട കാര്യം നിർവഹിക്കാൻ കഴിവില്ലാത്തവരാണവർ.

തഫ്സീർ ഇബ്നുകസീർ 3/559


ഇനി ബഹ്റുൽ മുഹീത്വിന്റെ  വിശകരണം കാണാം 'നിങ്ങളുടെ ദുആ
അവർ കേൾക്കുകയില്ല കാരണം വിഗ്രഹങ്ങൾ നിർജീവികളാണ് 'കേൾക്കു മുനത് സങ്കൽപിക്കുകയാണങ്കിൽ തന്നെ
 അവർ ഉത്തരം
ചെയ്യുകയില്ല. കാരണം ഇലാഹാ ണെന്നവാദം ആ വിഗ്രഹങ്ങൾക്കു പോലുമില്ല
മില്ല.' (ബഹ്റുൽകുഫീഥ് 1135) വിഖ്യാത മുഫസ്സിറായ ഇമാം റാസി
ഇങ്ങനെ അഭിപ്രായപ്പെടുന്നു.

وكانوا يقولون ان في عبادة الأصنام عزة من حيث
القرب منها والنظر اليها وعرض الحوائج عليها  (رازی ۱۲/۲۹)

'ആവശ്യങ്ങൾ നേരിട്ടുന്നയിക്കുക. നേരിട്ട് ദർശിക്കുക. അവരിലേക്ക്
എളുപ്പം അടുക്കുക. എന്നീ നിലകളിലൊക്കെ വിഗ്രഹങ്ങൾക്ക് ആരാധി
ക്കുന്നതിൽ മഹത്വമുണ്ടെന്ന് വാദിച്ചിരുന്ന മക്കാ മുശ്രിക്കുകളെ ഖണ്ഡിക്കുകയാണിത്. (റാസി 26/12)

വിഖ്യാതനായ മുഫസ്സിർ ഇബ്നുജരീറുത്വബരി(റ) (വഫാത് ഹി. 3
എഴുതുന്നു.

يقول تعالى ذكره ان تدعو ايها الناس هؤلاء الآلهة التي تعبدونها من دون الله
لا يسمعوا دعائكم لأنها جماد لا تفهم عنكم ما تقولون (ولو سمعوا ما ستجابوا
الكم) يقول ولو سمعوا دعائكم اياهم وفهموا عنكم انها قولكم بان جعل لهم
سمع يسمعون به ما استجابوا لكم لأنها ليست ناطقة..... يقول تعالى
ذكره للمشركين به الآلهة والأوثان فكيف تعبدون من دون الله من
هذه صفته وهو لا نفع لكم عنده ولا قدرة له على ضركم وتدعون عبادة الذي به
نفعكم وضركم وهو الذي خلقكم وأنعم علیکم اه
تفسير جامع البيان ۳۰۳/۱۰)

അല്ലാഹു അല്ലാതെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളോട് ദുആ
ചെയ്താൽ നിങ്ങളുടെ ദുആ അവർ കേൾക്കുകയില്ല. കാരണം നിങ്ങൾ
പറയുന്ന കാര്യം ഗ്രഹിക്കാൻ സാധ്യമാവാത്ത അചേതനങ്ങളാണവ.
അല്ലാഹു അവർക്ക് കേൾവി കൊടുക്കുകയാണെങ്കിൽ തന്നെ അ
ഉത്തരം നൽകുകയില്ല. കാരണം അവർക്ക് സംസാരശേഷിയുമില്ല. അല്ലാ
ഹുവിന് അവർ പങ്കുചേർത്തിരുന്ന വിഗ്രഹങ്ങളെയും ഇലാഹുക
കുറിച്ചാണ് ഈ ആയത്തിലെ പ്രഖ്യാപനം.' ഉപകാരങ്ങൾക്കു കഴിയാത്ത
ഉപദ്രവത്തിനു സാധിക്കാത്തെ
ഇവരോട് സഹായാർത്ഥന നടത്തുകയും
എല്ലാറ്റിനും കഴിവുള്ള അല്ലാഹുവിനെ വെടിയുകയും ചെയ്യുന്നത്.
എങ്ങനെ? (തഫസീറുജാമിഉൽ ബയാൻ 10106)
അല്ലാമാ ഇസ്മാനാർഹിഖി(റ) ഈ ആയത്തിൽ വ്യാഖ്യാനി
ക്കുന്നത് ഉദ്ധരിക്കട്ടെ "വിഗഹങ്ങളോട് പ്രാർത്ഥന നടത്തിയാൽ അവർ കേൾക്കുകയില്ല. കാരണം അവർ അചേതന വസ്തുക്കളാണ്. അവക്ക് കേ
ൾവി സാധ്യവുമല്ല. കേൾക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ സംസാര
ശേഷി ഇല്ലാത്തതിനാൽ മറുപടിക്കും അവക്ക് സാധ്യമല്ല. സ്വശരീരത്തിന്
ഉപകാരം ചെയ്യാൻ കഴിയാത്തവ എങ്ങനെ അന്യന് ഗുണം ചെയ്യും
(റൂഹുൽബയാൻ 1/333)
ചുരുക്കത്തിൽ അംഗീകൃതമുഫസ്സിറുകൾ എല്ലാവരും പറയുന്നത്
അല്ലാഹുവിന് ഇബാദത്ത് എടുക്കുന്നതിന് പകരം വിഗ്രഹങ്ങൾക്കും മറ്റ്
ഇലാഹുകൾക്കും ആരാധനയർപ്പിച്ചിരുന്ന ആളുകളെക്കുറിച്ചാണ് ഈ
സൂക്തത്തിൽ പറയുന്നതും പ്രതിപാദിക്കുന്നതും എന്നാണ്. അല്ലാതെ
അമ്പിയാക്കൾ, ഔലിയാക്കൾ തുടങ്ങിയ അല്ലാഹുവിന്റെ ഇഷ്ട്ടദാസ
ന്മാർക്ക് അല്ലാഹു നൽകുന്ന മുഅ്ജിസത്ത്, കറാമത്ത് അടിസ്ഥാനത്തിൽ
അവരോട് സഹായാർത്ഥന നടത്തുന്നതിനെക്കുറിച്ചല്ല. ആണെന്ന് ഒരൊറ്റ
ഖുർആൻ വ്യാഖ്യാതാവും രേഖപ്പെടുത്തിയിട്ടില്ല. അപ്രകാരം ഉള്ളതായി
തെളിയിക്കാനും കഴിയില്ല.
--- .....':
ഖുർത്തുബി റ പറഞ്ഞത്
പിടിവളളി പുൽക്കൊടി തന്നെ
- - - - - - - - - - - - ...:-

സൂറത്തുൽ ഫാത്വി ഹയിലെ പതിനാലാം സൂക്തമാണ് നമ്മുടെ ചർച്ച
ഇത് ഇസ്തിഗാസക്ക് ഒരിക്കലും എതിരല്ലെന്ന് ഖുർആൻ വ്യാഖ്യാതാ
കളുടെ നിരവധി ഉദ്ധരണികളിൽനിന്ന് നാം മനസ്സിലാക്കി. എന്നാൽ
ഇസ്തിഗാസാവിരോധികൾ ഇവിടെ ഖുർത്തുബിയുടെ ഒരു വാചകം
അടർത്തിയെടുത്ത് പിടിവള്ളിയാക്കാറുണ്ട്. മേൽവാചകം നേരാംവണ്ണംഗ്രഹിച്ചാൽ ആ പിടിവളളി പുൽക്കൊടിതന്നെയാണെന്ന് ബോധ്യപ്പെടും.
സൂറ ഫാതിറിലെ ഇതുവരെ പറഞ്ഞ അതേ ആയത്തിന്റെ വ്യാഖ്യാന
ത്തിൽ ഇമാം ഖുർതുബി(റ)വിന്റെ അൽജാമിഉ ലി അഹ്കാമിൽ ഖുർആൻ എന്ന തഫ്സീറിൽ എഴുതുന്നത് ഇപ്രകാരമാണ്.

أي أن تستغيثوا بهم في النوائب لايسمعوا دعاءكم لأنها جمادات لاتيمر
ولا تسمع.... ثم يجوز أن يرجع هذا إلى المعبودين مما يعقل كالملائكة
والجن والأنبياء والشياطين أي يجحدون أن يكون ما فعلتموه حقا
وانهم امروکم بعبادتهم اهد (الجامع لأحكام القرأن ۲۱۵/14)

"പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങൾ അവയോട് സഹായാർത്ഥന നട
ത്തിയാൽ അവയത് കേൾക്കുകയില്ല. കാരണം കാഴ്ച്ചയും കേൾവിയാമില്ലാത്ത നിർ ജീവികളാണവ. കേട്ടാൽ തന്നെ ഉത്തരം നൽകയില്ല .
ഖതാദ(റ) പറയുന്നു. അവ വിളി കേട്ടാൽ തന്നെ ഉപകാരം ചെയ്യുകയില്ല .
അന്ത്യനാളിൽ അവക്ക് ആരാധിച്ചിരുന്നവരെ വെടിയുകയും നിഷേധിക്കുകയും ചെയ്യും.' ഇമാം ഖുർതുബി തുടർന്നെഴുതി: "വിഗ്രഹങ്ങള
പ്രാർത്ഥിക്കുക എന്നതിനുപുറമെ മുശ്രിക്കുകൾ ഇബാദത്ത് അർപ്പിച്ചിരികച്ചിരുന്ന മലക്കുകൾ ജിന്നുകൾ പ്രവാചകർ പിശാചുക്കൾ എന്നിവരെയും ഉദ്ദേശിക്കാം (14 .215)


ഇവിടെ ഇമാം ഖുർതുബിയെ വേട്ടയാടി തികഞ്ഞ ദുർവ്യാഖ്യാനംനടത്തുകയാണിവർ. മഹാന്മാരോട് സഹായം തേടുന്നത് ശിർക്കാണെന്ന്വരുത്തിത്തീർക്കാൻ ഇവർ പെടുന്ന പെടാപ്പാട് അപാരം തന്നെ. എന്നാൽഇമാം ഖുർതുബി(റ)പറയുന്നത് മരണപ്പെട്ട അമ്പിയാക്കൾ, ഔലിയാക്കൾ
തുടങ്ങിയ മഹാന്മാരോട് മുഅ്ജിസത്ത്, കറാമത്തിന്റെ അടിസ്ഥാനത്തിൽ
സഹായം ചോദിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് മലക്കുകൾക്കും അമ്പിയാക്കൾക്കും ഇബാദത്ത് സമർപ്പിച്ചിരുന്നവരെക്കുറിച്ചാണ്. അവർ നടത്തിയിരുന്ന ഇബാദത്തായവിളിയെക്കുറിച്ചാണ് ഇമാം ഖുർതുബി(റ) പറയുന്നത്. ഇമാം ഖുർതുബിയുടെ പദപ്രയോഗം തന്നെ 'അൽമഅ്ബുദീന'



المعبودين كالملائكة والجن والانبياء والشياطين اه



അതായത് ഇബാദത്ത് ചെയ്യപ്പെടുന്നവരായ (അവരുടെ ആരാധ്യ
ന്മാരായ) മലക്കുകളും ജിന്നും പ്രവാചകരും പിശാചുക്കളും എന്നാണ്.
അതിൽനിന്ന് ഇക്കാര്യം സ്പഷ്ടമാണ്.
ഈസാനബിയും ഉസൈറും അല്ലാഹുവിന്റെ ആൺമക്കളാണെന്നും
മലക്കുകൾ അല്ലാഹുവിന്റെ പെൺകുട്ടികളാണെന്നും വിശ്വസിച്ച് അവരെആരാധിച്ചിരുന്നവർക്കും ജിന്നുകൾക്കും പിശാചുക്കൾക്കും ആരാധനയർപ്പിച്ചിരുന്ന ജനതക്കും വിമർശനമാണി പരാമർശം. ഈ ആരാധ്യന്മാർബുദ്ധിയുള്ളവരാണെങ്കിലും നിങ്ങളെ സഹായിക്കാൻ കഴിയില്ല. കാരണം അള്ളാഹു വിന് മാത്രമേ പാടുള്ളു.
അത് മറ്റൊരാൾക്കും സമർപ്പിക്കാൻ പാടില്ല .അവരുടെ അരാധനയെ അർത്ഥ ങ്കിടയില്ലാത്ത വിധം ഇമാം ഖുർത്തുബിഖണ്ഡിക്കുകയാണിവിടെ അല്ലാഹു വിന്റെ സാരിക്കാൻ പാടില്ല. അല്ലാഹുവിന്റെ മകളാണെന്ന വിശ്വാസത്തോടെ ഈ സ നബിയെയും
ഉസൈറിനെയും മലക്കുകയും ആരാധിച്ചിരുന്ന് മുശ് രിക്കുകളുടെ
ടെ വിളിയും സഹായാർത്ഥനയും അവർ കേൾക്കുകയില്ല .കേട്ടാൽതന്നെ ഉത്തരം നൽകുകയുമില്ല. പാരത്രികലോകത്ത് ഇവർ ഈ ആരാധനയെ നിഷേധിക്കുകയും ചെയ്യും. കാരണം ഈ പ്രവാചകന്മാരും മലക്കുകളും
 തങ്ങൾക്ക് ആരാധന സമർപ്പിക്കാൻ നിർദ്ദേശിക ക്കുകയോ അനുമതി
 നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ അവരുടെ അർത്തനക്കുംവിളിക്കും ചെവികൊടുക്കുകയില്ലെന്നുമാത്രമല്ല, അവരോട് കടുത്ത ഈർഷ്യയിലായിരിക്കുകയും ചെയ്യും. ഈ ആശയമാണ് ഇമാം ഖുർത്തുബി(റ)
പറയുന്നത്.
ഇതു ചിന്തിക്കാതെ 'ഇൻതസ്തഗീസ്' എന്ന പദം കാണുമ്പോഴേക്ക്
സുന്നികളുടെ ഇസ്തിഗാസ ശിർക്കാണെന്നതിന് രേഖയാക്കുന്നത്
തികഞ്ഞ അജ്ഞതയാണ്. നിങ്ങൾ സഹായം അർത്ഥിച്ചാൽ എന്താണ്
ആ പദത്തിന്റെ അർത്ഥം. ഇതുപക്ഷേ, മേൽപറഞ്ഞവർക്കുള്ള ആരാധ
നയായ സഹായാർത്ഥനയാണെന്ന് ദുർവ്യാഖ്യാനമൗലവിമാർ പറയാറില്ല.
ആ രഹസ്യം പുറത്തുവിട്ടാൽ ഇവരുടെ പിടിവള്ളി നഷ്ട്ടപ്പെടുമെന്ന ഭീതി
തന്നെ കാരണം. ഇത് ആരാധനയായ സഹായാർത്ഥനയാണെന്ന് ഇമാം
ഖുർതുബിയുടെ തുടർന്നുള്ള ഭാഗങ്ങൾ വായിച്ചാൽ ആർക്കും ബോധ്യ
പ്പെടുന്നതാണ്.
അതേസമയം സുന്നികൾ ചെയ്യുന്നത് മഹാന്മാർക്കുള്ള ആരാധനയായ
സഹായാർതനയല്ല. മറിച്ച് മുഅജിസത്ത്, കറാമത്ത് മുഖേനയുടെ സഹാ
യാർത്ഥനയാണ്. അതിനെക്കുറിച്ച് ഈ ആയത്തിൽ പരാമർശമില്ല. അത്
ശിർക്കാണെന്ന് ഖുർതുബിയിലോ മറ്റു ഗ്രന്ഥങ്ങളിലോ പ്രതിപാദ്യവുമില്ല.
ഇവർക്ക് ലഭിച്ച ഈ പിടിവള്ളി പുൽക്കൊടിയാണെന്ന സത്യം ഇനിയ
കിലും ചിന്തിച്ചെങ്കിൽ !
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


വെല്ലുവിളി
:::... ------------

മുസ് ലിംകളെ മുശ്രിക്കാണന്ന് പറയുന്ന
 ഒഹാബികൾ മറുപടി പറയുമോ?

 1 ...അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടം ശിർക്കാവനുള്ള മാനദണ്ഡമെന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

2:-അഭൗതികമായ നിലക്ക് സഹായം തേടലാണ് ഒരു സഹായതേട്ടമാണ് മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

3:-മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്കൽ ശിർക്കാണന്ന്
ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയോ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സിറോ പറഞ്ഞതായി തെളിയിക്കാമോ?

4::ഒരു സഹായതേട്ടം ശിർക്കാവാനുള്ള മാനദണ്ഡം മരണപെട്ട മഹാന്മാരോട് സഹായം തേടലാണന്ന് ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?



5' ---മരണപെട്ട മഹാന്മാരോട് സഹായം തേടലാണ്
മുശ്രിക്കുകളുടെ ശിർക്ക് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

6 :...ശിർക്കായ പ്രാത്ഥന അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?

7:..ശിർക്കായ പ്രാത്ഥന മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ മഹാന്മാരരോട് സഹായം ചോദിക്ക ലാ ണ് എന്ന്ഖുർആനിൽ ഏതെങ്കിലും ഒരായത്തിലോ
മേൽ ആയത്തിന്റെ യോ മറ്റു ആയത്തിന്റെയേ തഫ്സീറിൽ അഹ് ലുസ്സുന്നയിലെ ഏതങ്കിലും ഒരു മുഫസ്സി റോ പറഞ്ഞതായി തെളിയിക്കാമോ?


അസ്ലം സഖാഫി പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....