Showing posts with label തബ്ലീഗീജമാഅത്തിന്റെ*  * *മൗലവി ഗങ്കോഹിയുടെ* *വിവാദമായ വഹാബി ഫത് വ.. Show all posts
Showing posts with label തബ്ലീഗീജമാഅത്തിന്റെ*  * *മൗലവി ഗങ്കോഹിയുടെ* *വിവാദമായ വഹാബി ഫത് വ.. Show all posts

Monday, April 20, 2020

തബ്ലീഗീജമാഅത്തിന്റെ* *ഖുത്വുബുൽ അഖ്ത്വാബായ* *മൗലവി ഗങ്കോഹിയുടെ* *വിവാദമായ വഹാബി ഫത് വ.

https://t.me/thableegjamaathdayoobanthi


തബ്ലീഗ് ജമാഅത്തിനെന്താ കുഴപ്പം അറിയാനാഗ്രഹിക്കുന്നവർ ഈ ടെലി ഗ്രാം ലിങ്കിലൂടെ വരിക


ബഹു
*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
ഉസ്താദിന്റെ ക്ളാസുകൾ ഉണ്ടാവുന്നതാണ്

 https://chat.whatsapp.com/CAljfsL4JO17aJXj8WcPMp

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



*ദേവ്ബന്ദീ തബ്ലീഗീജമാഅത്തിന്റെ*
 *ഖുത്വുബുൽ അഖ്ത്വാബായ*
*മൗലവി ഗങ്കോഹിയുടെ*
*വിവാദമായ വഹാബി ഫത് വ.*

ദേവ്ബന്ദീ തബ്ലീഗീ ജമാഅത്തുകാർ

ഖുതുബുൽ അഖ്ത്വാബ്
ഗൗസുൽ അഅളം
ഖുതുബുസ്സമാൻ
ഖുത്വുബുൽഇർശാദ്
ശംസുൽ ആരിഫീൻ
മുജദ്ധിദുസ്സമാൻ

തുടങ്ങിയ ടൈറ്റലുകൾ നൽകി
വാഴ്ത്തിപ്പറയുന്ന
മൗലവി റശീദ് അഹ്മദ് ഗങ്കോഹി
*ഇബ്നു അബ്ദിൽവഹാബി* നെ
സംബന്ധിച്ചും
അദ്ധേഹത്തിന്റെ
അനുയായികളെ സംബന്ധിച്ചും

*اور اہل نجدكے عقائد*
 *اورسنی حنفیوں کے عقائد*
 *مں كیا فرق ہے*

*വഹാബികളുടെ വിശ്വാസവും*
*സുന്നികളുടെ വിശ്വാസവും*
വല്ല വ്യത്യാസവുമുണ്ടോ ?
തുടങ്ങിയ ചോദ്യങ്ങൾക്ക് നൽകിയ മറുപടികൾ
ഇങ്ങനെ വായിക്കാം.
👇👇👇👇👇👇👇👇👇👇

ഇബ്നു അബ്ദിൽ വഹാബിനെ
ആളുകൾ വഹാബീ എന്ന് പറയുന്നു.

അദ്ധേഹം നല്ല മനുഷ്യനാകുന്നു.

ഹദീസനുസരിച്ച് പ്രവർത്തിക്കുന്നവനും
ശിർക്ക് ബിദ്അത്തുകളെ
തടയുന്നവനുമാകുന്നു.

അദ്ധേഹത്തിന്റെ
 അനുയായികളേയും വഹാബികൾ എന്ന് പറയുന്നു.

ഇബ്നു അബ്ദുൽ വഹാബിന്റെയും അനുയായികളുടേയും വിശ്വാസം നല്ല (ഉൽകൃഷ്ടമായ) വിശ്വാസമാകുന്നു.

അദ്ധേഹത്തിന്റെ പ്രകൃതി തീവ്രമാണെങ്കിലും അദ്ധേഹവും അനുയായികളും നല്ലവരാകുന്നു.

*اور عقائدسبكے متحدہہی*

*സുന്നികളുടെ വിശ്വാസവും*
*വഹാബികളുടെ വിശ്വാസവും*
*ഒന്നാകുന്നു.*

ആശയ വിവർത്തനം
*[ഫതാവാ റശീദിയ്യ:പേ: 280]*

മഹാന്മാരോടുള്ള
സഹായാർത്ഥനയെ
കുറിച്ചുള്ള ചോദ്യത്തിന്
*کسی بزرگ* اور ولی کی زیارت کو جانا *اور مددوحاجت روائ مں چاہنا رواہے یانہی ؟*

 *മൗലവി ഗങ്കോഹി*
നൽകിയ ഫത് വ ഇങ്ങനെ വായിക്കാം.

اور مدد مانگنا اولیاء سے *حرام* ہے  مدد
حق تعالی سے مانگنی چاہےسوائےحق تعا لى کے کوئ مدد کرنے کی طاقت نہی رکھتا سو غیر اللہ سے مدد مانگنا اگرچہ ولی ہو يا نبی ہو *شرک* ہے.

"ഔലിയാക്കളോട് സഹായം ചോദിക്കൽ *ഹറാമാകുന്നു.*
സഹായാർത്ഥന അല്ലാഹുവിനോട് മാത്രമായിരിക്കണം.
അല്ലാഹു അല്ലാത്ത ആരും സഹായിക്കാൻ ശക്തിയില്ലാത്തവരാകയാൽ സഹായം ചോദിക്കൽ അല്ലാഹുവോട് മാത്രമാവണം.
നബിയോടായാലും വലിയ്യിനോടായാലും സഹായം ചോദിക്കൽ *ശിർക്കാകുന്നു."*
[ഫതാവാറശീദിയ്യ: പേജ്:549:550]

ഔലിയാക്കളോട് സഹായം ചോദിക്കൽ ഹറാമാണെന്നെഴുതിയ
മൗലവി ഗങ്കോഹി
അതേ ഫത് വയിൽ തന്നെ
ഔലിയാക്കളുടെ കൂടെ
അമ്പിയാക്കളെ കൂട്ടിച്ചേർത്തമ്പോൾ സഹായാർത്ഥന ശിർക്കായി പരിണമിച്ചതിന്റെ കാരണം അജ്ഞാതമത്രെ.

മറ്റൊരു ഫത് വയിൽ മൗലവി ഗങ്കോഹി എഴുതുന്നു.

ദൂരെനിന്നോ അടുത്ത് നിന്നോ ഖബറാളിയോട്
"എന്റെ കാര്യം സാധിപ്പിച്ചു തരൂ"
എന്ന് പറയൽ *ശിർക്കാകുന്നു.*

മറ്റൊരു ഫത് വയിൽ മൗലവി
ഗങ്കോഹി എഴുതുന്നു.

"ഖബർസ്ഥാനിൽ മയ്യിത്തിന്ന് വേണ്ടി കൈ ഉയർത്തി ദുആ ചെയ്യേണ്ടതില്ല.
കൈ ഉയർത്തുകയാണെങ്കിൽ ഖബറിന്റെ ഭാഗത്തേക്ക് പുറം തിരിഞ്ഞു നിന്നു കൊണ്ട് (മയ്യിത്തിനെ പിന്നിലാക്കി) ക്കൊണ്ട് ദുആ ചെയ്യുക."
[ഫതാവാറശീദിയ്യ:പേ:267]

ദേവ്ബന്ദീ തബ്ലീഗീ ജമാഅത്തുകാരുടെ
ഖുത്വുബുൽ അഖ്ത്വാബ് എന്ത്കൊണ്ടാണ് ഖബറിലേക്ക്
മുന്നിട്ടു നിൽക്കരുതെന്നും മറിച്ച് ഖബറിന്റെ ഭാഗത്തിലേക്ക്
 പുറംതിരിഞ്ഞു നിൽക്കാൻ കൽപ്പിച്ചതെന്നും മനസ്സിലാക്കാൻ
*ഗങ്കോഹു* കാരനായ മറ്റൊരു മുഫ്തി
*മഹ്മൂദ് ഹസൻ ദേവ്ബന്ദീ ഗങ്കോഹി*
യുടെ വാമൊഴി നമുക്ക്
വായിക്കാം.

*قبرستان میی دعا مانگنا*
ഖബർസ്ഥാനിൽ മയ്യിത്തിന്ന് വേണ്ടി എങ്ങിനെ ദുആ ചെയ്യണം
എന്ന അദ്ധ്യായത്തിന്റെ അവസാന ഭാഗത്തിൽ ഇങ്ങനെ വായിക്കാം
👇👇👇👇👇👇👇👇👇👇
"ഖബറിലേക്ക് പുറം തിരിഞ്ഞ് ഖിബ് ലയിലേക്ക് മുന്നിട്ട് കൊണ്ട് ദുആ ചെയ്യേണ്ടതാണ്.
മഖാമുകളിൽ (ദർഘകളിൽ) പോയി ഖബറാളികളോട് സഹായാർത്ഥന നടത്തുന്നവരോട് സാദ്യശ്യമില്ലാതിരിക്കാൻ വേണ്ടി.
[മൽഫൂളാതേ ഫഖീഹുൽ ഉമ്മ:22:23]

മേൽ പറഞ്ഞ കാര്യങ്ങളെല്ലാം വഹാബിസം മാത്രമല്ല തീവ്ര വഹാബിസമാണെന്ന്
പകൽ വെളിച്ചം പോലെ സ്പഷ്ടമാണല്ലോ.

സുന്നിസവും വഹാബിസവും ഒന്നാണെന്നെഴുതി സുന്നി ലേബലിൽ വഹാബി വാദങ്ങൾ തീവ്രമായി തന്നെ ദേവ്ബന്ദി തബ്ലീഗീ ജമാഅത്തുകാർ പ്രചരിപ്പിക്കുന്നു എന്ന് ബോധ്യപ്പെട്ടല്ലോ.

ഇത്തരം പിഴച്ച വഹാബി
വാദങ്ങൾക്കെതിരെ
*ഡോ.സയ്യിദ് മുഹമ്മദ്* *അലവി മാലികി (റ)* എഴുതുന്നു.

"സഹായം ചോദിക്കലും ആവലാതി പറച്ചിലും ശഫാഅത്തു ചോദിക്കലുമൊക്കെ ജീവിതകാലത്തു മാത്രമേ പാടുള്ളൂവെന്ന് പറഞ്ഞേക്കും. മരണാനന്തരം അതൊക്കെ ശിർക്കും കുഫ്റുമാണെന്ന് ചിലർ വാദിക്കാറുണ്ട്......
അവരോടു നമുക്ക് പറയാനുള്ളത് ഇതാണ്. ഇസ്തിഗാസയും തവസ്സുലുമൊക്കെ ചെയ്യപ്പെടണമെങ്കിൽ ജീവനുണ്ടാകണം എന്നാണെങ്കിൽ അമ്പിയാക്കൾ ജീവനുള്ളവരാണ്. അമ്പിയാക്കളല്ലാത്ത സജ്ജനങ്ങളും ഖബറിൽ
ജീവിച്ചിരിക്കുന്നവരാണ്....
അവർ ധരിച്ചത് പോലെ സഹായം ചോദിക്കലും തവസ്സുലുമൊക്കെ ശിർക്കും കുഫ്റുമാണെങ്കിൽ അതൊരിക്കലും ഇസ്ലാം അനുവദിക്കു മായിരുന്നില്ല.
മയ്യിത്തിന് ഒന്നും കഴിയില്ലെന്ന വാദം കേവലം മിഥ്യയാണ്.മയ്യിത്തു ജീർണ്ണിച്ചു മണ്ണായിത്തിരുന്നത് കൊണ്ടാണ് അവരീ വാദം ഉന്നയിക്കുന്നതെങ്കിൽ അതു തനി വിഡഢിത്തമാണ്. ശരീരത്തിൽ നിന്ന് വിട്ട് പിരിഞ്ഞ ശേഷവും ആത്മാവ് ജീവിച്ചിരിക്കുമെന്നു നബി(സ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു തന്നെ ഇതു വ്യക്തമാക്കിയിട്ടുണ്ട്.

*{മഫാഹീം: പേജ്: 211, 212}*

...........................................


*മുഹമ്മദ് ഇസ്മാഈൽ അംജദി*
*മഹാരാഷ്ട്ര*
*9819631650*

🌸_______________________💙

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....