Showing posts with label തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 3. Show all posts
Showing posts with label തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 3. Show all posts

Monday, March 12, 2018

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 3

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 3
തബ്ലീഗിനെന്താ കുഴപ്പം?
വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണ് തബ്ലീഗ് ജമാഅത്ത്. വേഷവിധാനത്തിലും മറ്റും നേരിയ വ്യത്യാസമുണ്ടെങ്കിലും ആശയപരമായി രണ്ടും ഒന്ന് തന്നെയാണ്. മുഅ്ജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ അമ്പിയാ-ഔലിയാക്കളോട് സഹായം തേടുന്നത് ശിർക്കാണ്. മൗലിദ് ശിർക്കാണ്. മരണാനന്തര ക്രിയകൾ,നബി(സ)യുടെ പേരിലുള്ള സ്വലാത്ത്(താജ് സ്വലാത്ത്) തുടങ്ങിയവ ശിർക്കും ബിദ്അത്തുമാണ് എന്നെല്ലാം അവരുടെ നേതാക്കൾ എഴുതിയ പുസ്തകങ്ങളിൽ കാണാം. അമ്പിയാക്കൾ അടക്കമുള്ള മഹത്തുക്കൾ സ്വയം കഴിവുകൊണ്ടോ അല്ലാഹു നൽകുന്ന കഴിവുകൊണ്ടോ അദ്രശ്യം അറിയുമെന്ന വിശ്വാസം ശിർക്കാണ്. വഹാബീ നേതാവ് മുഹമ്മദുബ്നുഅബ്ദിൽ വഹാബ് നല്ല മനുഷ്യനാണ്. അദ്ദേഹത്തിൻറെ വിശ്വാസം നല്ല വിശ്വാസമാണ്. എന്നെല്ലാം അവർ രേകപ്പെടുത്തിവെച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകളിൽ നിന്ന് അവരുടെ തനിനിറം വ്യക്തമാകുന്നതാണ്.
എന്നാൽ ഞങ്ങൾ വഹാബീ ആശയക്കാരല്ലെന്ന് ചിലപ്പോള തബ്ലീഗുകാർ പറയും. എന്നാൽ സുന്നീ ആശയം ശരിയാണെന്നോ, തെറ്റില്ലെന്നോ, വഹാബികൾ ബിദ്ഇകളാണെന്നോ, പിഴച്ചവരാണെന്നോ, എഴുതി ഒപ്പിട്ടുതരാൻ പറഞ്ഞാൽ അല്ലെങ്കിൽ അവരുടെ പേരിൽ നോട്ടീസടിക്കാൻ പറഞ്ഞാൽ അവർ ഒരിക്കലും അതിനു സമ്മതിക്കില്ല. അവരുടെ ഉള്ളിലിരിപ്പ് അതോടെ വ്യക്തമാകും.
ബാഹ്യമായി ജനങ്ങളെ നിസ്കരിപ്പിച്ചും ഉപദേശിച്ചും ജനങ്ങളുടെ ജനങ്ങളുടെ ശ്രദ്ദ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന ഇവർ ക്രമേണ അവരുടെ തെറ്റായ ആശയങ്ങള ജനങ്ങളിൽ കുത്തിവേക്കുകയാണ് ചെയ്യുന്നത്. നവീനാഷയങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ മുന്നോടിയായി നിസ്കാരവും ദിക്ര് ഹൽഖയും മറ്റും ഖവാരിജുകളും നടത്തിയിരുന്നതായി ഹദീസുകളിൽ കാണാം. ഖവാരിജു ആശയത്തിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി പള്ളിയില ദിക്ര് ഹൽഖ തുടങ്ങിയപ്പോൾ അതിനെ ശക്തമായ ഭാഷയിൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) വിമർശിച്ചതായി ഇമാം ദാരിമി(റ) സുനനിൽ രേകപ്പെടുത്തിയിട്ടുണ്ട്. (സുനനുദ്ദാരിമി ഹദീസ് നമ്പർ 210)
അംറുബ്നു യഹ് യ(റ) യിൽ നിന്ന് നിവേദനം: എന്റെ പിതാവ് അവരുടെ പിതാവിനെ ഉദ്ദരിച്ച് ഇപ്രകാരം പറയുന്നത് ഞാൻ കേട്ട്. രാവിലത്തെ നിസ്കാരത്തിനുമുമ്പ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിന്റെ വാതിലിനരികിൽ അദ്ദേഹത്തെയും പ്രതീക്ഷിച്ച് ഞങ്ങൾ ഇരിക്കുകയായിരുന്നു. അദ്ദേഹം പുറപ്പെട്ടാൽ അദ്ദേഹത്തിൻറെ കൂടെ ഞങ്ങളും പള്ളിയിലേക്ക് നടക്കും. അപ്പോൾ അബൂമുസൽ അശ്അരി(റ) ഞങ്ങളെ സമീപിച്ച് ചോദിച്ചു; "അബൂഅബ്ദിറഹ്മാൻ ഇതുവരേക്കും വന്നില്ലേ?". ഞങ്ങൾ പറഞ്ഞു: "ഇല്ല" അപ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പുറപ്പെടുന്നത്വരെ അബൂമൂസൽ അശ്അരി(റ) യുടെ ഞങ്ങളുടെ കൂടെ ഇരുന്നു അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വന്നപ്പോൾ ഞങ്ങളെല്ലാവരും അദ്ദേഹത്തിലേക്ക് എണീറ്റു. അപ്പോൾ അബൂമൂസൽ അശ്അരി(റ) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നോട് പറഞ്ഞു: "ഓ അബ്ദിൽറഹ്മാൻ! നിശ്ചയം അടുത്തസമയത്ത് പള്ളിയിൽ ഞാൻ വെറുക്കുന്ന ഒരു കാര്യം ഞാൻ കാണാനിടയായി. അല്ലാഹുവിനാണേ സര്വ്വ സ്തുതിയും.നല്ലതല്ലാതെ ഞാനൊന്നും കണ്ടിട്ടില്ല". അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) ചോദിച്ചു: "അതെന്താണ്?". അപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതികരിച്ചു: "നിങ്ങൾ ജീവിക്കുകയാണെങ്കിൽ നിങ്ങൽക്കുമത് കാണാനാകും. നിസ്കാരം കാത്തിരിക്കുന്ന കേറെപേർ പള്ളിയിൽ പല ഹൽഖകളായി ഇരിക്കുന്നത് എന്റെ ശ്രദ്ദയിൽ പെട്ടു. ഓരോ ഹൽഖകൾക്കും ഒരാൾ നേത്രത്വം വഹിക്കുന്നു. അവരുടെ കൈവശം കുറേ ചെറിയ കല്ലുകളുമുണ്ട്. നിങ്ങൾ 100 പ്രാവശ്യം തക്ബീർ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തക്ബീർ ചൊല്ലുന്നു. 100 പ്രാവശ്യം തഹ്ലീൽ ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തഹ്ലീൽ ചൊല്ലുന്നു. 100 പ്രാവശ്യം തസ്ബീഹ് ചൊല്ലാൻ നേതാവ് നിർദ്ദേശിക്കുമ്പോൾ അവർ 100 പ്രാവശ്യം തസ്ബീഹ് ചൊല്ലുന്നു". അബൂമൂസൽ അശ്അരി(റ) യുടെ വിശദീകരണം കേട്ട അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) എന്നിട്ട് താങ്കൾ എന്താണ് അവരോടു പറഞ്ഞതെന്ന് ചോദിച്ചപ്പോൾ അബൂമൂസൽ അശ്അരി(റ) പ്രതിവചിച്ചു: "താങ്കളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടുവേണം പ്രതികരിക്കാനെന്നു മനസ്സിലാക്കി അവരോട് ഞാനൊന്നും പ്രതികരിച്ചിട്ടില്ല". അപ്പോൾ അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) പറഞ്ഞു: "അവരുടെ തിന്മകൾ എണ്ണിക്കണക്കാക്കാൻ അവരോട് കല്പിക്കുകയും അവരുടെ നന്മയിൽ നിന്ന് യാതൊന്നും പാഴായിപോകുകയില്ലന്നതിനുള്ള ഉത്തരവാദിത്വം താങ്കൾക്ക് ഏറ്റെടുക്കുകയും ചെയ്തുകൂടായിരുന്നുവോ?". പിന്നെ ഇബ്നു മസ്ഊദ് (റ) ന്റെ കൂടെ ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. തുടർന്ന് ഒരു ഹൽഖയുടെ സമീപം ചെന്നു നിന്ന് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്തു പ്രവർത്തിക്കുന്നതാണ് ഞാനീകാണുന്നത്?". അവർ പ്രതികരിച്ചു: "ഓ! അബുഅബ്ദിൽറഹ്മാൻ! ഈ ചെറിയ കല്ലുകളുപയോഗിച്ച് ഞങ്ങൾ തക്ബീറിന്റെയും തഹ്ലീലിന്റെയും തസ്ബീഹിന്റെയും എണ്ണം പിടിക്കുന്നു". അപ്പോൾ ഇബ്നു മസ്ഊദ് (റ) പറഞ്ഞു: "നിങ്ങളുടെ തിന്മകൾ നിങ്ങൾ എണ്ണി കണക്കാക്കുക, നിങ്ങളുടെ നന്മകളിൽ നിന്ന് യാതൊന്നും നിങ്ങൾക്ക് നഷ്ടപ്പെടുകയില്ലന്നതിനു ഞാൻ ജാമ്യം നല്കുന്നു. മുഹമ്മദ് നബി(സ) യുടെ സമൂഹമേ! നിങ്ങൾക്ക് നാശം. എത്ര പെട്ടെന്നാണ് നിങ്ങൾ നശിച്ചു പോകുന്നത്. നിങ്ങളുടെ നബി(സ) യുടെ അനുയായികൾ ധാരാളമുണ്ട്. നബി(സ) യുടെ വസ്ത്രങ്ങൾ നുരുമ്പി പോയിട്ടില്ല. അവരുടെ പാത്രങ്ങള പൊട്ടിയിട്ടുമില്ല". എന്റെ ശരീരം ആരുടെ അധീനത്തിലാണോ അവൻ തന്നെയാണേ സത്യം. നിശ്ചയം നിങ്ങൾ മുഹമ്മദ് നബി(സ) യുടെ മതത്തേക്കാൾ നേർവഴിയിലുള്ള ഒരു മതം സ്വീകരിച്ചവരാണോ, അതല്ല വഴികേടിന്റെ കവാടം തുറന്നു വെച്ചവരാണോ". ഇതോടെ അവർ പ്രതികരിച്ചതിങ്ങനെ; "ഓ അബൂഅബ്ദിറഹ്മാൻ! അല്ലഹുവാനെ സത്യം, നന്മയല്ലാതെ മറ്റൊന്നും ഞങ്ങളുദ്ദേശിച്ചിട്ടില്ല". അപ്പോൾ ഇബ്നുമസ്ഊദ്(റ) പറഞ്ഞു; "നന്മ ഉദ്ദേശിക്കുന്ന പലര്ക്കും നന്മ ലഭിക്കാറില്ല. നിശ്ചയം റസൂലുല്ലാഹി(സ) ഞങ്ങളോട് ഇപ്രകാരം പ്രസ്തപിചിട്ടുണ്ട്. 'നിശ്ചയം ചിലര് ഖുർആൻ പാരായണം ചെയ്യും.എന്നാൽ അത് അവരുടെ തൊണ്ടക്കുഴി വിട്ട് താഴോട്ടിറങ്ങില്ല' അല്ലാഹുവാണേ സത്യം അവരില അധികപേരും നിങ്ങളിൽ നിന്നാണോ എന്ന് എനിക്കറിയില്ല". ഇത് പറഞ്ഞു ഇബ്നു മസ്ഊദ്(റ) അവരില നിന്ന് പിന്തിരിഞ്ഞു. അംറുബ്നുസലമ(റ) പറയുന്നു: " ആ ഹൽഖകളിൽ പങ്കെടുത്തിരുന്നവരെല്ലാം നഹ്ർവാൻ യുദ്ദത്തിൽ ഖവാജിരിന്റെ കൂടെ ചേർന്ന് ഞങ്ങളെ എതിർത്തതായി ഞങ്ങൾ കണ്ടു".(സുനനുദ്ദാരിമി: 210).
നബി(സ) യോട് നീതി കാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനിയായികളാണല്ലോ ഖവാരിജ്. അവരുടെ പാർട്ടിയിലേക്ക് ആളെചേർക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു പ്രസ്തുത ദിക്റ് ഹൽഖയെന്ന് ഹദീസിൽ നിന്ന് തന്നെ സുതരാം വ്യക്തമാണ്.അതുകൊണ്ടാണ് ഇബ്നു മസ്ഊദ്(റ) അതിനെ വിമർശിച്ചത്.അതല്ലാതെ ദിക്റ് ഹൽഖകൾ തെറ്റായത്കൊണ്ടോ തക്ബീറും തഹ്മീദും തസ്ബീഹും തഹ്ലീലും എണ്ണം പിടിക്കൽ തെറ്റായത് കൊണ്ടോ അല്ല. കാരണം നിസ്കാര ശേഷം 33 പ്രാവശ്യം തസ്ബീഹും തഹ്മീദും തക്ബീറും 10 പ്രാവശ്യം തഹ്ലീലും കൊണ്ടുവരൽ സുന്നത്താണല്ലോ. ഇനി കല്ലുകളുപയോഗിച്ച് എണ്ണം പിടിച്ചത് കൊണ്ടാണ് വിമര്ശിച്ചതെന്നു പറയാനും വകുപ്പില്ല. കാരണം ദിക്റുകളുടെ എണ്ണം പിടിക്കാൻ സ്വഹാബകിറാം(റ) ചെറിയ കല്ലുകളും ഈത്തപ്പനക്കുരുവും മറ്റും ഉപയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. തസ്ബീഹ് മാല എന്ന എന്റെ ബ്ലോഗ് കാണുക.
ദിക്റ് ഹൽഖകൾക്ക് മഹത്വമുണ്ടെന്നും അവയിൽ പങ്കെടുക്കാൻ മാത്രം ലോകം സഞ്ചരിക്കുന്ന മലക്കുകളുണ്ടെന്നും പ്രബലമായ ഹദീസുകളിൽ വന്നതാണ്.വിശദ വിവരത്തിനു
ദിക്ര് ഹൽഖ എന്ന എന്റെ ബ്ലോഗ് കാണുക.
നബി(സ) യോട് നീതികാണിക്കാൻ കല്പ്പിച്ച ദുൽഖുവൈസ്വിറത്തിന്റെ അനുയായികളെ നബി(സ) പരിചയപ്പെടുത്തുന്നത് കാണുക.
"നിശ്ചയം അവനു ചില അനുയായികൾ വരാനുണ്ട്. നിങ്ങളുടെ നിസ്കാരം അവരുടെ നിസ്കാരത്തെ അപേക്ഷിച്ച് നിസാരമായിരിക്കും. നിങ്ങളുടെ നോമ്പ് അവരുടെ നോമ്പിനെ അപേക്ഷിച്ച് നിസ്സാരമായിരിക്കും.അവർ ഖുർആൻ പാരായണം ചെയ്യും പക്ഷെ ഖുർആൻ അവരുടെ തോന്ടക്കുഴിയെ വിട്ടുകടക്കുകയില്ല.വേട്ട മ്രഗത്തിൽ നിന്ന് അമ്പ് തെറിച്ച്പോകും പ്രകാരം അവർ മതത്തിൽ നിന്ന് തെറിച്ചു പോകും.(ബുഖാരി 5697)
ഇത്തരക്കാരെക്കുറിച്ചാണ് ഖുർആൻ ഇപ്രകാരം പറയുന്നത്.
ﻭُﺟُﻮﻩٌ ﻳَﻮْﻣَﺌِﺬٍ ﺧَﺎﺷِﻌَﺔٌ ﴿ ٢ ﴾ ﻋَﺎﻣِﻠَﺔٌ ﻧَّﺎﺻِﺒَﺔٌ ﴿ ٣ ﴾ ﺗَﺼْﻠَﻰٰ ﻧَﺎﺭًﺍ ﺣَﺎﻣِﻴَﺔً ﴿
٤ ﴾ ﺗُﺴْﻘَﻰٰ ﻣِﻦْ ﻋَﻴْﻦٍ ﺁﻧِﻴَﺔٍ ﴿ ٥ ﴾ ﻟَّﻴْﺲَ ﻟَﻬُﻢْ ﻃَﻌَﺎﻡٌ ﺇِﻟَّﺎ ﻣِﻦ ﺿَﺮِﻳﻊٍ ﴿ ٦ ﴾ ﻟَّﺎ ﻳُﺴْﻤِﻦُ ﻭَﻟَﺎ ﻳُﻐْﻨِﻲ ﻣِﻦ ﺟُﻮﻉٍ
"അന്നേദിവസം (പരലോകം) ചില മുഖങ്ങൽ ചുളിഞ് താഴ്ന്ന് കൊണ്ടിരിക്കും. അവർ ദുൻയാവിൽ വെച്ച് പണിയെടുത്ത് ക്ഷീണിചവരാണ്.(പക്ഷെ ഇവിടെ അത് ഉപകരിക്കില്ല) ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്. 'ളരീഅ' ൽ നിന്നല്ലാതെ അവർക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്കുകയില്ല. വിശപ്പിനു ശമനമുണ്ടാക്കുകയുമില്ല".( സൂറത്തുൽ ഗാസിയ)
വിശ്വാസപരമായി വൈകല്യം സംഭവിച്ചവരും ഈ ആശയത്തിന്റെ പരിധിയിൽ വരുമെന്ന് മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്.
തബ്ലീഗിന്റെ ആശയങ്ങൾ
തബ്ലീഗ് ജമാഅത്തിന്റെ ആദർശവും നയപരിപാടികളും പരിശോദിക്കുന്നവർക്ക് അഹ്ലുസുന്നത്തിവൽജമാഅത്തിന്റെ ആശയങ്ങളുമായി ഇതിനു വലിയ അന്തരമുണ്ടെന്നു കാണാൻ kazhiyum. തബ്ലീഗിന്റെ ആശയങ്ങൾ പ്രധാനമായും ഇല്യാസിന്റെ ഗുരുവര്യൻമാരുടെ നിലപാടുമായി ഇണങ്ങുന്നവയാണ്. ഇല്യാസ് പറയുന്നു:
 "ഹസ്രത്ത് ഥാനവി വളരെ വലിയ സേവനം ചെയ്തിരിക്കുന്നു. അതുകൊണ്ട് എന്റെ ഹ്രദയം കൊതിക്കുന്നു. അദ്ദേഹത്തിൻറെ അധ്യാപനവും എന്റെ തബ്ലീഗ് ശൈലിയും , ഇത്തരത്തിൽ അദ്ദേഹത്തിൻറെ അധ്യാപനം വ്യാപകമാകട്ടെ". (മൽഫൂളാത്ത് : പേ 58)
"ഹസ്രത്ത് ഥാനവിയെക്കൊണ്ട് ഉപകാരം സിദ്ദിക്കണമെങ്കിൽ അദ്ദേഹത്തെ സ്നേഹിക്കുകയും അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നതിലൂടെ വിജ്ഞാനം ലഭിച്ചുകൊണ്ടിരിക്കും". (മകാതീബ്: പേജ് 137)
തബ്ലീഗ് സ്ഥാപകൻ മുഹമ്മദ് ഇല്യാസിനെ കൂടുതൽ സ്വാധീനിച്ച വ്യക്തിയായ അഷ്റഫ് അലി ഥാനവിയുടെ ആശയം സ്വന്തം തബ്ലീഗ് ശൈലിയിലൂടെ വ്യാപിക്കാനാണ് ഇല്യാസിന്റെ ഉദ്ദേശ്യം. പുറമേ ഥാനവിയുടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്ത് എല്ലാവരും വിജ്ഞാനം നേടണമെന്ന ആഹ്വാനവും ചെയ്തിരിക്കുന്നു. ഥാനവിയുടെ ക്രതികൾ പരിശോദിച്ചാൽ അഹ്ലുസുന്നത്തിവൽജമാഅത്തിന്റെ ആശയങ്ങളുമായി അദ്ദേഹം ബഹുദൂരം അകന്നിരിക്കുന്നതായി കാണാം. ഹിഫ്ലുൽ ഈമാൻ എന്നാ പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു:
"നബി(സ്)ക്കു ഗൈബ് അറിയുമെന്ന് പറയുന്നവരോട് പരാമർശിക്കുന്നത് ഇതാണ്. എല്ലാ ഗൈബും അറിയുമോ അല്ല, ചില ഗൈബുകൾ മാത്രമോ, (എല്ലാ ഗൈബുകളും അറിയുകയില്ലെന്നു വ്യക്തം) ഇനി ചില ഗൈബുകൾ മാത്രമാണെങ്കിൽ അതിൽ നബിക്ക് എന്ത് പ്രത്യേകതയാണുള്ളത് ? അത്തരം ചില ഗൈബിനെ കുറിച്ചുള്ള വിവരം സൈദിനും അംറിനും(എല്ലാ ജനങ്ങൾക്കും) കുട്ടികൾക്കും ഭ്രാന്തന്മാർക്കും എന്നു വേണ്ടാ മൃഗങ്ങൾക്കുപോലും ഉള്ളതാണല്ലോ" (ഇഫ്ളുൽ ഈമാൻ പേജ്. 15)
മൽഫൂളാത്തിൽ ഇല്യാസിന്റെ മൊഴിയായി രേഖപ്പെടുത്തുന്നു:
"ഹസ്രത്ത് ഗാൻഗോഹി ഈ കാലത്തെ ഖുതുബും മുജദ്ദിദും ആയിരുന്നു". (മൽഫൂളാത്ത് 122)
കേരളത്തിലെ തബ്ലീഗുകാരുടെ മുഖ്യ നേതാവായ കാഞ്ഞാർ മൂസാ മൗലവിയും ഇതേറ്റു പറഞ്ഞു: " തബ്ലീഗിന്റെ മഹത്വങ്ങൾ' എന്ന പുസ്തകത്തിന്റെ അവതാരികയിൽ അയാൾ എഴുതുന്നു:
"പ്രത്യേകിച്ച് ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇല്യാസ് അവർകൾ ചെറുപ്പം മുതൽക്കേ ദീനിന്റെ അധഃപതനാവസ്ഥയിൽ മനസ്സ് നൊന്തും അതിനെപ്പറ്റി ചിന്തിച്ചും കഴിഞ്ഞു കൂടിയവരായിരുന്നു. ഹസ്രത്ത് ഖുതുബുൽ ആലം മൗലാനാ റഷീദ് അഹ്മദ് ഗാൻഗൂഹ് അവർകളുടെ ശിക്ഷണത്തിലാണ് ചെറുപ്പകാലം കഴിഞ്ഞത്. ഷെയ്കവർകൾക്ക് ശിഷ്യനോട് വളരെയേറെ ബഹുമാനവുമുണ്ടായിരുന്നു".
ഖുതുബുൽ ആലം എന്ന് തബ്ലീഗ്കാർ പരിചയപ്പെടുത്തുന്ന ഗാൻഗോഹിയുടെ ഗ്രന്തങ്ങളിൽ പ്രധാനമാണ് ഫതാവാ റശീദിയ്യ. അതിൽ വഹാബി നേതാവ് അബ്ദുൽ വഹാബിനെ ഗാൻഗോഹി പരിചയപ്പെടുത്തുന്നതിങ്ങനെയാണ്.
ചോദ്യം:- അബ്ദുൽ വഹാബ് നജ്ദി ഇങ്ങനെയുള്ള ആളായിരുന്നു?
ഉത്തരം:- ഇബ്നു അബ്ദുൽ വഹാബിനെ ജനങ്ങൾ വഹാബി എന്ന് വിളിക്കുന്നു. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. ഹമ്പലി മദ്ഹബ് സ്വീകരിക്കുന്നവനാണെന്ന് കേട്ടിരുന്നു. ഹദീസനുസരിച്ച് പ്രവർത്തിക്കുന്നയാളും ശിർക്ക്, ബിദ്ഹത്തുക്കളെ തടയുന്ന ആളുമായിരുന്നു. പരുഷസ്വഭാവം ഇദ്ദേഹത്തിന്റെ പ്രകൃതിയായിരുന്നു".
ഇതേ വിഷയത്തിൽ തന്നെ തൊട്ടടുത്ത ചോദ്യത്തിന്റെ മറുപടിയിൽ ഇങ്ങനെ കാണുന്നു:
"മുഹമ്മദുബ്നു അബ്ദുൽ വഹാബിനെ പിന്പറ്റുന്നവർക്ക് വഹാബി എന്ന് പറയുന്നു. അവരുടെ വിശ്വാസം ശരിയായതാണ്". (ഫതാവ റശീദിയ്യ പേജ് 280)
അസംഖ്യ സുന്നീ പണ്ഡിതരെയും പൊതുജനങ്ങളെയും കൊലപ്പെടുത്തുകയും ഖബർ പൂജകരെന്ന് പറഞ്ഞ മുശ്രിക്കുകളായി ചിത്രീകരിക്കുകയും ചെയ്ത സുന്നീ വിരുദ്ധരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വഹാബീ നേതാവിനെയാണ് ഗാൻഗോഹി വെള്ള പൂശുന്നതും അദ്ദേഹത്തിനെ അനുയായികളുടെയും വിശ്വാസം നല്ലതായിരുന്നുവെന്നു മറുപടി കൊടുക്കുന്നതും.
മൗലീദിനെ കുറിച്ച് വന്ന ഒരു ചോദ്യവും മറുപടിയും കാണുക:-
ചോദ്യം:- എഴുന്നേറ്റുനിൽക്കാതെ സ്വീകാര്യമായ റിപ്പോർട്ടുകൾ മാത്രം ഉൾപ്പെടുത്തി മൗലിദ് സദസ്സ് ഒരുക്കുന്നത് അനുവദനീയമാണോ?.
മറുപടി:- ഏതുനിലയിലായാലും മൗലിദ് സദസ്സ് ഒരുക്കുന്നത് അനുവദനീയമല്ല. ബിദ്അത്തായ കാര്യം ഏതു നിലയിലാണെങ്കിലും തടയപ്പെടേണ്ടത് തന്നെ.
സ്വഹീഹായ റിപ്പോർട്ടുകൾ മാത്രം ഉൾപ്പെടുത്തുകയും വ്യാജ റിപ്പോർട്ടുകൾ ഒഴിവാക്കുകയും ചെയ്തുകൊണ്ടുള്ള മൗലിദ് സദസ്സിൽ പങ്ക് കൊല്ലുന്നതിന്റെ വിധിയെന്ത്? എന്ന ചോദ്യത്തിന് നൽകിയ മറുപടി മറ്റു പല കാരണങ്ങളാലും അനുവദനീയമല്ല എന്നാണ്. (ഫതാവ റശീദിയ്യ 130-131)
വഹാബിയെ പുകഴ്ത്തുകയും മൗലിദ് സദസ്സിൽ പങ്കെടുക്കുന്നത് അനുവദനീയമല്ലെന്ന് ഫത്വാ പുറപ്പെടുവിക്കുകയും ചെയ്ത ആളെയാണ് തബ്ലീഗുകാർ ഖുതുബുൽ ആലമായി പരിചയപ്പെടുത്തുന്നത്!!!!.
മൗലീദിനെ സംബന്ധിച്ചുള്ള ഈ ഫത്വാ ഇന്നത്തെ പ്രധാന തബ്ലീഗ് കേന്ദ്രമായ ദയൂബന്തിലും ലക്നോ നദ് വയിലും കണിശമായി നടപ്പാക്കുന്നുണ്ട്.
തബ്ലീഗുകാരുടെ ആദർശഗുരുവായ ഇസ്മാഈൽ ദഹ് ലവി അദ്ദേഹത്തിന്റെ തഖ്വിയത്തുൽ ഈമാൻ എന്ന പുസ്തകത്തിൽ എഴുതുന്നു:
"എന്റെ വായയിൽനിന്നു പുറപ്പെടുന്ന ശബ്ദം കേൾക്കുമെന്നോ ഹൃദയത്തിൽ അങ്കുരിക്കുന്ന വികാരങ്ങൾ അറിയുമെന്നോ കരുതുന്നതുകൊണ്ട് ശിർക്ക് സംഭവിക്കുന്നു.അത് പ്രവാചകന്മാരെകുറിച്ചോ ഔലിയാക്കളെകുറിച്ചോ വിശ്വസിച്ചാലും ശരി...അവർ സ്വയം കേൾക്കുകയും അറിയുകയും ചെയ്യുമെന്ന് കരുതിയാലും അല്ലാഹു നൽകിയ കഴിവുകൊണ്ടാണെന്ന് വിശ്വസിച്ചാലും ശിർക്കുതന്നെ സംഭവിക്കും". (തഖ്വിയത്തുൽ ഈമാൻ ലക്നോപതിപ്പ് പേജ് 32)
മറ്റൊരു പരാമർശം കാണുക:-
"എന്തെങ്കിലും വിഷമം നേരിട്ടാൽ അമ്പിയാ-ഔലിയാക്കളെ വിളിക്കുന്നവർ ദേവീദേവതകളെ വിളിക്കുന്ന അമുസ്ലിംകൾ ചെയ്യുന്നത് പോലെയാണ് ചെയ്യുന്നത്... ഇതിനെ സംബന്ധിച്ചു അവരോടു ചോദിച്ചാൽ അവർ പറയും. ഞങ്ങൾ അല്ലാഹുവിനോട് ശിർക്ക് ചെയ്യുന്നില്ല. അമ്പിയാ-ഔലിയാക്കളെ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നതെന്ന്.വിവരമുണ്ടെങ്കിൽ സൂറ 28-29 പറഞ്ഞതുപോലെ മുശ്രിക്കുകളുടെ വിരുന്നിനു തുല്യമാണിതെന്നു അവർക്കു ഗ്രഹിക്കാമായിരുന്നു". (തഖ്വിയത്തുൽ ഈമാൻ)
അല്ലാഹുവല്ലാത്ത കുട്ടിദൈവങ്ങളെ ആരാധന അർഹിക്കുന്നവരാണെന്ന് വിശ്വസിച്ച് അവർക്കു ആരാധിച്ചിരുന്ന മുശ്രിക്കുകളും അമ്പിയാ-ഔലിയാക്കൾ മുഅ്ജിസത്ത് കറാമത്തിലൂടെ സഹായിക്കും എന്ന വിശ്വാസത്തോടെ അവരോടു സഹായം തേടുന്നവരും തുല്യരാണെന്നു പ്രഖ്യാപിക്കുന്ന ഇയാളുടെ മനസ്സിൽ എന്താണ് ഉള്ളതെന്ന് വായനക്കാർ ചിന്തിക്കുക.
'യാ ഷെയ്ഖ് ജീലാനി' എന്നു വിളിക്കുന്നതിനെക്കുറിച്ച് റഷീദ് അഹ്മദ് ഗാൻഗോഹിയുടെ വിവരണമിങ്ങനെ:-
"യാ ഷെയ്ഖ് അബ്ദുൽകാദിർ ജീലാനി എന്നത് വീർദായി ഉപയോഗിക്കുന്നതും വിനീതന്റെ അടുക്കൽ അനുവദനീയമല്ല. ശിർക് അല്ലെങ്കിലും ശിർക്കിനോട് സാമ്യമുള്ളതാണ്". (ഫതാവ റശീദിയ്യ 68)
"യാറസൂലുല്ലാഹ് എന്ന് ദൂരെനിന്ന് നബി(സ) ഇൽമുൽഗൈബ് അദൃശ്യജ്ഞാനം കൊണ്ടു കേൾക്കുമെന്നുകരുതി വിളിക്കുന്നതും കുഫ്ർ തന്നെ. ഇൽമുൽഗൈബിന്റെ വിശ്വാസമില്ലെങ്കിൽ കുഫ്ർ അല്ലെങ്കിലും കുഫ്റിനോട് സാദൃശ്യമുണ്ട്". (ഫതാവ റശീദിയ്യ 62)
ഗാൻഗോഹിയുടെ മറ്റൊരു ചോദ്യവും മറുപടിയും കാണുക:-
ചോദ്യ:- പണ്ഡിതനും സൂഫിയുമായ ഒരാൾ റസൂൽ(സ) ഗൈബ് അറിയുമെന്ന് പറയുന്നു. അത് ശരിയാണോ?
ഉത്തരം:- നബി(സ) അദൃശ്യം അറിയില്ല.അങ്ങനെ ഉണ്ടെന്നു അവിടുന്നു പറഞ്ഞിട്ടുമില്ല. ഖുർആനിലും ഹദീസുകളിലും നബി(സ്) പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നബി(സ)ക്ക് ഗൈബ് അറിയുമെന്ന് വിശ്വസിക്കൽ വ്യക്തമായ ശിർക്കാകുന്നു". (ഫതാവാ റശീദിയ്യ)
അദൃശ്യജ്ഞാനം സംബന്ധമായി അഹ്ലുസുന്നത്തി വൽജമാത്തിന്റെ വീക്ഷണം വിശദമായി ' അദൃശ്യജ്ഞാനം' എന്ന എന്റെ ബ്ലോഗിൽ പ്രതിപാദിച്ചതിനാൽ ആവർത്തിക്കുന്നില്ല.
നബി(സ)യെ അവഹേളിക്കൽ
കൈയിൽനിന്ന് താഴെവെക്കാത്ത മിസ്വാക്കും തസ്ബീഹ് മാലയും, സുന്നത്തു നിസ്കാരങ്ങളുമൊക്കെയായി രംഗത്തു വരുന്ന തബ്ലീഗുകാരെ കാണുമ്പോൾ സുന്നത്തിനു അർഹമായ സ്ഥാനം നൽകുന്നവരും നബി(സ)യെ യഥാവിധി സ്നേഹിക്കുന്നവരുമാണ് ഇക്കൂട്ടരെന്ന് നമുക്ക് തോന്നിപ്പോകും. എന്നാൽ അവരുടെ അവസ്ഥ നേരെമറിച്ചാണ് . ഇക്കാര്യം അവരുടെ നേതാക്കന്മാരുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്.
ഇല്യാസ് സാഹിബിന്റെ എഴുത്തുകളുടെ സമാഹാരമായ മകാത്തീബിൽ ഇപ്രകാരം കാണാം:-
"അസ്സലാത്തു വാസ്സലാമു അലൈക്ക എന്ന് നബി(സ)യോട് സലാം പറയുന്ന സന്ദർഭത്തിലായാലും പ്രവാചകർ(സ) ഹാളിറുള്ളവരും കാണുന്നവരും ആണെന്ന് കരുതി മുബ്തദിഉകളുടെ രീതിയിലാണെങ്കിൽ അനുവദനീയമല്ലാത്തതാണ്. ഇതില് മാധിക്യം മൂലം പറഞ്ഞുപോയതാണെങ്കിൽ തരക്കേടില്ല. എങ്കിലും ഇതിലൂടെ പിശാചിന് വിശ്വാസം പിഴപ്പിക്കാൻ സാധ്യത ലഭിക്കുന്നതിനാൽ അപകടകരമാണ്". (മകാത്തീബ് പേജ് 9)
അല്ലാഹുവിന്റെ അനുമതിയോടെ മരണശേഷവും നബി(സ) നമ്മുടെ പ്രവർത്തികൾ കാണുകയും അറിയുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നവരെയാണ് മുബ്തദിഉകൾ എഴുതിയിരിക്കുന്നത്. ഇത് നിസ്കാരത്തിനു പുറത്തുമാത്രമല്ല, നിസ്കാരത്തിലും ബാധകമാണെന്ന് അവരുടെ കൃതികളിൽ കാണാം.
"തശഹുദിൽ നബി(സ) മലക്കുകളുടെ സഹായമില്ലാതെ ഇല്മുല് ഗൈബ് കൊണ്ട് കേൾക്കുമെന്ന് കരുതി വിളിക്കുന്നത് കുഫ്റാകുന്നു" (ഫതാവാറശീദിയ്യ പേജ് 102)
മറഞ്ഞനിലക്ക് നബി(സ) കേൾക്കുകയും കാണുകയും ചെയ്യുമെന്നുകരുതി നബി(സ)ക്ക് സലാം ചൊല്ലുന്നത് ശിർക്കാണെങ്കിൽ ഓരോ നിസ്കാരത്തിലും നബി(സ)ക്ക് സലാം ചൊല്ലുന്നതുവഴി താങ്കളും മുശ്രിക്കാക്കുമല്ലോ എന്ന് സുന്നീപണ്ഡിതനായ അബ്ദു സ്സമീഅ് ബറേൽവി എഴുതി. ഇതിനെ ഖൻഡിച്ച് തബ്ലീഗ് നേതാവും ഇല്യാസിയുടെ ഗുരുവുമായ ഖലീൽ അഹ്മദ് അമ്പേട്ടവി എഴുതുന്നു:
"അത്തഹിയ്യാത്തിൽ ഇൽമുൽഗൈബ്കൊണ്ടു നബി(സ) അറിയുമെന്നാണ് വിശ്വാസമെങ്കിൽ അത് ശിർക്കാകുന്നതിന് എന്താണ് തടസ്സമുള്ളത്?. അതും ശിർക്കാകും". (ബറാഹീനെ ഖതിഅ പേജ് 28)
ഇക്കാലം വരെയുള്ള മുസ്ലിംകളാരും പഠിക്കാത്ത ഒരു ശിർക്കാണ് ഇയ്യാൾ പഠിപ്പിക്കുന്നത്. മലക്കുകൾ എത്തിച്ചു കൊടുക്കും എന്ന് വിശ്വസിക്കാം ഇൽമുൽ ഗൈബ് കൊണ്ട് എന്ന് വിശ്വസിക്കാൻ പാടില്ലപോൽ!!!.
നബി(സ) ജീവിതകാലത്ത് മലക്കുകൾ മുകേനയല്ലാതെ പല അദൃശ്യങ്ങളും അറിഞ്ഞതായി പ്രബലമായ ഹദീസുകളിൽ വന്നതാണ്. ഇക്കാര്യം പ്രമാണബദ്ധമായി
അദൃശ്യജ്ഞാനം എന്ന ബ്ലോഗിൽ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
"ഒരു സ്വാലിഹായ മനുഷ്യൻ പ്രവാചകർ(സ)യെ സ്വപ്നത്തിൽ ദർശിച്ചു. നബി(സ) ഉറുദിവിൽ സംസാരിക്കുന്നത് കേട്ട് അത്ഭുതപ്പെട്ട ഇയ്യാൾ ചോദിച്ചു. നബിയേ, അംഗ അറബിയാണല്ലോ. ഈ ഭാഷ എവിടെനിന്നു കിട്ടി?. പ്രവാചകർ(സ) മറുപടിപറഞ്ഞുപോലും. "ദയുബന്ത് മദ്രസയിലെ പണ്ഡിതന്മാരുടെ നമ്മുടെ ബന്ധം ആരംഭിച്ചതുമുതൽ ഈ ഭാഷ വശമായി". സുബ്ഹാനല്ലാഹ്! ഈ മദ്രസയുടെ സ്ഥാനം അല്ലാഹുവിന്റെയടുക്കൽ ഇനിയും വർദ്ദിക്കും". (ബറാഹീനെ ഖതിഅ പേജ് 30)
തങ്ങളുടെ ഷെയ്ഖുമാർ നബി(സ)യെക്കാളും സ്ഥാനമുള്ളവരാണെന്ന് കൊട്ടി ഘോഷിക്കുന്ന ശിയാക്കളുടെയും പിഴച്ച ത്വരീഖത്തുകാരുടെയും പാതതുടർന്ന് തബ്ലീഗുകാരും തങ്ങളുടെ ഗുരുക്കന്മാർക്ക് നബി(സ)ക്കു ഭാഷ പഠിപ്പിച്ച പോരിശ സ്ഥാപിച്ചുകൊടുക്കുന്നു!!!. അതും പോരാ ഊരോ ഇല്ലാത്ത ഒരാൾ കണ്ടതായി പറയപ്പെടുന്ന സ്വപ്നം അടിസ്ഥാനമാക്കി!!!.
ഇമാം ബുഖാരി(റ) സ്വഹീഹുൽ ബുഖാരിയിൽ നൽകിയ ഒരു തലവാചകം കാണുക:-
"പേർഷ്യൻഭാഷയിലും അനറബി ഭാഷയിലും സംസാരിച്ചവരെയും "നിങ്ങളുടെ നിറങ്ങളും ഭാഷകളും വ്യത്യസ്തമാണ്" "ഏതൊരു പ്രവാചകനെയും അവരവരുടെ ജനതയുടെ ഭാഷ സംസാരിക്കുന്നവരായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല" എന്നീ ഖുർആനിക വചനങ്ങളും പരാമർശിക്കുന്ന അധ്യായം".
ഇതിനെ വിശദീകരിച്ച ഇബ്നുഹജർ(റ) എഴുതുന്നു:
"നബി(സ) എല്ലാ ഭാഷകളും അറിയുന്ന വരായിരുന്നു എന്ന ആശയമാണ് ഇമാം ബുഖാരി(റ) ഇതിലൂടെ സൂചിപ്പിക്കുന്നത്. കാരണം വ്യത്യസ്ത ഭാഷക്കാരായ മുഴുവൻ ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകരാണല്ലോ അവർ. അതിനാൽ എല്ലാവരും അവരുടെ ജനങ്ങളാണ്. അവർക്ക് നബി(സ)യിൽ നിന്ന് ഗ്രഹിക്കാനും നബി(സ)ക്ക് അവരിൽ നിന്ന് ഗ്രഹിക്കാനും അത്യാവശ്യമാണല്ലോ". (ഫത്ഹുൽ ബാരി 9/316)
 നിസ്കാരത്തിൽ വല്ല ഷെയ്ഖിനെയോ അതുപോലുള്ള സദ് വിർത്തരെയോ നബി(സ)യെ തന്നെയോ ഓർക്കുന്നത് തന്റെ കാളയെയോ കഴുതയെയോ ഓർക്കുന്നതിനേക്കാൾ മോശമാണത്രെ. കാരണം ഇത്തരം ചിന്ത ബഹുമാനത്തോടും ആദരവോടും കൂടി മനുഷ്യന്റെ മനസ്സിൽ രൂപപ്പെടുന്നു. കാളയെയോ കഴുതയെയോ ആണെങ്കിൽ അങ്ങനെ ബഹുമാന പുരസ്കാരമാകുന്നില്ല. നിസ്കാരത്തിൽ വിഷയീഭവിക്കുന്ന ഈ ബഹുമാനവും ആദരവും ശിർക്കിന്റെ ഭാഗത്തേക്ക് എത്തിക്കുന്നു. (സിറാത്തുൽ മുസ്തകീം ഇസ്മാഈൽ ദഹ് ലവി പേജ് 118)
നിസ്കാരത്തിൽ നബി(സ)യെ ഓർക്കുന്നതിനേക്കാൾ നല്ലത് കാളയെയോ കഴുതയെയോ ഓർക്കുന്നതാണെന്ന് യാതൊരു വളച്ചുകെട്ടുമില്ലാതെ തബ്ലീഗ് ആചാര്യൻ ഇവിടെ തുറന്നെഴുതിയിരിക്കുന്നു. ഇത്രെയും നീചമായ ഭാഷയിൽ നബി(സ)യെക്കുറിച്ച് എഴുതിയതായി ഇസ്ലാമിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലുമൊരു കൃതിയിൽ കാണാൻ സാധ്യമല്ല. നിസ്കാരത്തിൽ പ്രവാചകരെ സ്മരിക്കുന്നത് മോശമാവാൻ സാഹിബ് പറഞ്ഞ കാരണം, ബഹുമാനവും ആദരവും ഉണ്ടാകുന്നതിനാൽ അത് ശിർക്കിന്റെ നേർക്കു നീങ്ങാൻ സാധ്യതയുണ്ടെന്നാണല്ലോ. എന്നാൽ വിശുദ്ധ ഖുർആനിൽ നിരവധി പ്രവാചകന്മാരുടെ പേരുകളും ചരിത്രങ്ങളും പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹൃദ്ദയസാന്നിദ്ധ്യത്തോടും ഭക്തിയോടും കൂടെ നിസ്കരിക്കുവാൻ ശ്രമിക്കുന്നവർ നിസ്കാരത്തിൽ ഓതുന്ന സൂക്തങ്ങളുടെ സാരം ഗ്രഹിച്ച ഓതാൻ ശ്രമിക്കണമെന്ന് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ സാരം ഗ്രഹിച്ചു ഓതുന്നയാൾക്ക് ഖുർആൻ സൂക്തങ്ങളിൽ പരാമർശിക്കുന്ന പ്രവാചകൻമാരുടെ പേരുകൾ ഓതുമ്പോൾ അവരോടു ബഹുമാനവും ആദരവും തോന്നുന്നത് സ്വാഭാവികം മാത്രമാണ്. ഇത് അനുവദനീയമല്ലെന്ന് ഇക്കൂട്ടരാല്ലാതെ നാളിതുവരെ ആരും പറഞ്ഞിട്ടില്ല.
നിസ്കാരത്തിൽ നബി(സ)ക്ക് സലാം പറയുമ്പോൾ ഓരോ വിശ്വാസിയും സ്വീകരിക്കേണ്ടുന്ന സമീപനം വിശ്വവിഖിയാത പണ്ഡിതൻ ഇമാം ഗസ്സാലി(റ) വിവരിക്കുന്നതിങ്ങനെയാണ്.
"നബി(സ)യെയും അവിടത്തെ ആദരണീയമായ വ്യക്തിയെയും നിന്റെ ഹൃദയത്തിൽ നീ ഹാജറാക്കൂ. എന്നിട്ട് നിന്റെ സലാം നബി(സ)ക്ക് എത്തുകയും നീ പറയുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ അവിടുന്നു നിനക്കു സലാം മടക്കുകയും ചെയ്യുമെന്ന ശരിയായ ആഗ്രഹത്തോട് "സലാമുൻ അലൈക്ക അയ്യുഹ നബിയ്യു വറഹ്മത്തുല്ലാഹി വബറക്കാത്തുഹു" എന്ന് നീ സലാം പറയൂ". (ഇഹ്യാ 1/178)
നിസ്കാരത്തിൽ നബി(സ)ക്ക് സലാം പറയുമ്പോൾ നബി(സ)യെ മനസ്സിൽ കൊണ്ടുവരാനും നമ്മുടെ സലാം നബി(സ)ക്ക് എത്തുമെന്നും നാം പറയുന്നതിനേക്കാൾ പൂർണ്ണമായ രൂപത്തിൽ നബി(സ) സലാം മടക്കുമെന്ന വിശ്വാസത്തോടെയുമാണ് പറയേണ്ടതെന്നാണ് പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതിന്നെതിരായി തബ്ലീഗുകാരുടെ ആദർശ ഗുരുവിൽ നിന്നുണ്ടായ ഈ പരാമർശം വ്യാപകമായ എതിർപ്പും വിമർശനവും ക്ഷണിച്ചു വരുത്തി. ഇതിനെല്ലാം ശമനം വരുത്താൻ തബ്ലീഗ് വാഗ്മിയായ ഖാരി ത്വയ്യിബ് സാഹിബ് ഒരു പുസ്തകമെഴുതി. 'ദയുബന്ത് ഉലമാഇനെ സംബന്ധിച്ച അപവാദങ്ങൾക്കു മറുപടി' എന്ന പേരിൽ സി.കെ. അബുൽഖൈർ മൗലവി ചെറൂപ്പ മേൽ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പുസ്തകത്തിൽ അഞ്ചാം നമ്പറായി ചേർത്തിരിക്കുന്ന ചോദ്യത്തിന്റെയും മറുപടിയുടെയും പ്രസക്തഭാഗം ഇവിടെ ചേർക്കാം.
ചോദ്യ:- ഹസ്രത്ത് മൗലാനാ ഇസ്മാഈൽ ദഹ് ലവിക്ക് സിറാതുൽ മുസ്തകീം എന്നൊരു പുസ്തകമുണ്ട്. അതിലെ ഒരു വാചകം വലിയ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. എന്ത്ചെയ്യണമെന്നറിയാതെ ഞാൻ പരിഭ്രാന്തനാണ്. സ്വിറാത്തുൽ മുസ്തകീമിലെ വാചകങ്ങൾ ഇപ്രകാരമാണ്: ആത്മീയ നേതാക്കളെയോ തത്തുല്യമായ മഹാത്മാക്കളെയോ ധ്യാനിക്കുന്നതിൽ സർവ്വാത്മനാ മുഴുകുന്നത്, ആ മഹാത്മാവ് നബി(സ) ആണെങ്കിലും മോശമാണ്. കാരണം അവരുടെ ചിന്ത മനുഷ്യ മനസ്സുകളിൽ വരുന്നത് പശു, കഴുത എന്നിവക്ക് വിപരീതമായി ഭക്തിബഹുമാനത്തോടെയാണ്. (അപവാദങ്ങൾക്ക് മറുപടി പേജ് 44)
"കുറിപ്പ്.... അത്തഹിയ്യാത്തിൽ അസ്സലാമു അലൈക അയ്യുഹന്നബിയ്യു എന്നുണ്ടല്ലോ, അവിടെ എന്തുചെയ്യണം? അത്തഹിയ്യാത്ത് ഓതുകയും അസ്സലാമു അലൈക അയ്യുഹന്നബിയ്യു ഒഴിവാക്കുകയാണോ വേണ്ടത്? അത്തഹിയ്യാത്തിൽ ബഹുമാനപ്പൂര്വ്വമാണല്ലോ ഓർമവരിക. ആദ്യം നബി(സ)യെ മനസ്സിൽ ഹാജറാക്കുകയും തീരുമേനിയെ മനസ്സിൽ കണ്ടുകൊണ്ട് 'അസ്സലാമു അലൈക അയ്യുഹന്നബിയ്യു' എന്ന് പറയുകയും ചെയ്യണമെന്ന് ഇഹ്യാഉലുമുദ്ദീൻ ഭാഗം ഒന്നു പേജ് 107 ൽ ഇമാം ഗസ്സാലി(റ) പ്രസ്ഥാപിച്ചിട്ടുണ്ടല്ലോ. എന്തൊരു വൈരുദ്ധ്യമാണിത്? (അപവാദങ്ങൾക്ക് മറുപടി പേജ് 45)
തബ്ലീഗ് അനുഭാവിയായ ചോദ്യ കർത്താവിന് വിഷയം ഉണ്ടാക്കാനിടയായ പശ്ചാത്തലമാണ് ഈ കുറിപ്പിൽ വിവരിച്ചത്. അത്തഹിയ്യാത്തിൽ നബി(സ)യെ അനുസ്മരിക്കുക ബഹുമാനപുരസ്സരമാണ്. മാത്രമല്ല ലോക പ്രസിദ്ധ തസ്വവ്വുഫ് ഗ്രന്ധമായ ഇഹ്യാഇൽ ഇമാം ഗസ്സാലി(റ) തന്നെ വ്യക്തമാക്കിയത് തിരുനബി(സ)യെ മനസ്സിൽ ഹാജറാക്കി തങ്ങൾക്കു നേർക്കു നേരെ സലാം ചൊല്ലണമെന്നാണ്. ഇത് നിസ്കാരത്തിന്റെ യാതഥാർത്ഥ ചൈതന്യത്തോടും ആത്മാവിനോടും പൊരുത്തപ്പെടുന്നതുകൊണ്ടാണല്ലോ ആ രീതിയിൽ സലാം ചൊല്ലാൻ ഇമാം ഗസ്സാലി(റ) നിർദ്ദേശിച്ചത്. ഇതിനു തീർത്തും വൈരുദ്ധ്യമാണ് തസ്വവ്വുഫ് ഗ്രൻഥമെന്നു പറയപ്പെടുന്ന സ്വിറാത്തുൽ മുസ്തകീമിലെ വരികൾ. ഇനി നമുക്ക് ഖാരി ത്വയ്യിബിന്റെയും പരിഭാഷകനായ അബ്ദുൽഖൈറിന്റെയും വാക്കുകൾ ശ്രദ്ദിക്കാം" ഉത്തരത്തിലെ പ്രസക്തഭാഗം ഇങ്ങനെ;
ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ രചിക്കപ്പെടുന്ന ഗ്രൻഥത്തിൽ പൊതുവെ ആ വിഷയം സംബന്ധിച്ച് സാങ്കേതിക പദങ്ങളാണുണ്ടാവുക. ആ വിഷയത്തിൽ പ്രസ്തുത പദങ്ങളുടെ അർത്ഥമെന്താണോ അതേ അർത്ഥത്തിലായിരിക്കും അവ ഉപയോഗിക്കപ്പെടുന്നത്. ഭാഷാർത്ഥമോ മറ്റേതെങ്കിലും വിഷയത്തിൽ അതിന് ലഭിക്കുന്ന സാങ്കേതികാർത്ഥമോ ഉദ്ദേശിക്കുന്നപക്ഷം ആശയം അവതാളത്തിലാകും. ഇതിന്റെ വെളിച്ചത്തിൽ വേണം സ്വിറാത്തുൽ മുസ്തകീനെ വിലയിരുത്താൻ. അതിന്റെ വിഷയം തസ്വവ്വുഫാണ്. (അദ്ദ്യാത്മികം) ഹൃദയശുദ്ധീകരണത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും മുറകളാണ് ഇതിലെ പ്രതിപാദ്യം.
പലതരം ചിന്തകളും ആശയക്കുഴപ്പങ്ങളും കാരണം മനസ്സമാധാനം നഷ്ടപ്പെടുകയും അവ ദൂരീകരിക്കാൻ സാധിക്കാതെ വിഷമിക്കുകയും ചെയ്യുന്നവർക്ക് മഹാന്മാരായ സൂഫീവര്യന്മാർ ഒരു പ്രതിവിധി നിർദ്ദേശിക്കുന്നു. അതായത് അയാൾ ഏതെങ്കിലും ഒരു വസ്തുവിനെ സംബന്ധിച്ച് ചിന്തയിൽ മാത്രം മനസ്സു കേന്ദ്രീകരിക്കണം. മറ്റൊരു ചിന്തക്കും മനസ്സിൽ ഇടം കിട്ടാത്തവിധമായിരിക്കണം അത്. തന്നിമിത്തം സ്വാഭാവികമായും ഇത്തരം ചിന്തകളും തോന്നലുകളും നിശ്ശേഷം അവസാനിച്ചുപോകും. ഈ പ്രവർത്തനത്തെ സൂഫീവര്യന്മാർ (അദ്ദ്യാത്മിക പണ്ഡിതന്മാർ) അവരുടെ സാങ്കേതിക പ്രയോഗത്തിൽ സ്വർഫുൾ ഹിമ്മത്ത് എന്നാണ് പറയുന്നത്. ഹസ്രത്ത് മൗലാനാ മുഹമ്മദ് ഇസ്മാഈൽ ശഹീദ് തന്റെ ആത്മീയ നേതാവായ ഹസ്രത്ത് മൗലാനാ സയ്യിദ് അഹ്മദ് ബറേൽവിയേ ഉദ്ദരിക്കുകയാണിവിടെ ചെയ്തിട്ടുള്ളത്. നമസ്കാരത്തിൽ നബി(സ)യെ 'സർഫുൾ ഹിമ്മാത്തി' ന് വിധേയമാക്കുന്ന പക്ഷം മറ്റൊന്നും ചിന്തിക്കുവാൻ മനസ്സിൽ യാതൊരു പഴുതും ബാക്കിനിൽക്കുകയില്ല. അല്ലാഹുവിനെപ്പോലും ഓർക്കാൻ കഴിയാതെ വരും. കാരണം സ്വർഫുൾ ഹിമ്മത്തിന്റെ വ്യവസ്ഥ തന്നെ ഏതൊരു വസ്തുവിലേക്ക് തന്റെ മുഴു ശ്രദ്ധയും തിരിച്ചു വിടുമോ ആ വസ്തു മനസ്സിനെ പൂർണ്ണമായും കൈവശപ്പെടുത്തിക്കളയുമെന്നതാണ്. ഏത് വരെയെന്നാൽ നമസ്കാരത്തിൽ ( ﺇِﻳَّﺎﻙَ ﻧَﻌْﺒُﺪُ ﻭَﺇِﻳَّﺎﻙَ ﻧَﺴْﺘَﻌِﻴﻦُ ) (നിന്നെ മാത്രം ഞങ്ങള് ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള് സഹായമഭ്യർത്ഥിക്കുകയും ചെയ്യുന്നു) എന്ന് പറയുന്നതും നബി(സ) യോട് മാത്രമായിരിക്കും. റുകൂഅ്, സുജൂദ്, ഇരുത്തം എന്നുവേണ്ട ( ﺳﺒﺤﺎﻥ ﺭﺑﻲ ﺍﻟﻌﻈﻴﻢ، ﺳﺒﺤﺎﻥ ﺭﺑﻲ ﺍﻷﻋﻠﻰ ) മുതലായ ദിക്റുകളും നബി(സ)ക്ക് വേണ്ടി മാത്രമായിത്തീരും. അതായത് നമസ്കാരം മുഴുവൻ ഇരുലോക നേതാവായ നബി(സ)ക്ക് വേണ്ടിയായിരിക്കും. അല്ലാഹുവിനു വേണ്ടിയായിരിക്കുകയില്ല. അല്ലെങ്കിൽ അത് സ്വർഫുൽ ഹിമ്മത്താവുകയില്ലല്ലോ. അല്ലാഹുവിനു വേണ്ടി മാത്രം ചെയ്യേണ്ടതായ ഒരു ഇബാദത്താണ് നമസ്കാരം. ഈ സ്വർഫുൽ ഹിമ്മത്ത് കാരണം നമസ്കാരം ശിർക്കുപരമായ ആരാധനയായിത്തീരുമെന്നാണ്.
മറ്റൊരു സംഗതി ഇബാദത്തിന് പരമാവധി മഹബ്ബത്തും അങ്ങേയറ്റം ബഹുമാനവും ഹൃദയത്തിലുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അതിരറ്റ ഭക്തിബഹുനപൂർവ്വം മാത്രമേ നബി(സ)യെ മുസ്ലിംകൾക്ക് ചിന്തിക്കുവാൻ കഴിയുകയുള്ളു...അതുകൊണ്ടു സ്വാഭാവികമായും ഈ സ്വർഫുൽ ഹിമ്മത്ത് കാരണം അല്ലാഹുവിന്റെ സ്മരണയും മനസ്സിൽ അവശേഷിക്കുന്നതല്ല. ഈ രൂപത്തിൽ ഇത് മുഴുവനും നബി(സ)ക്ക് വേണ്ടി മാത്രമുള്ള ഇബാദത്തായി തീരുമല്ലോ. (അപവാദങ്ങൾക്ക് മറുപടി പേജ് 46-49)
എന്നാൽ ഒരാൾക്ക് നിസ്കാരത്തിൽ തന്റെ വയൽ, കുതിര,കഴുത,പശു മുതലായവ ഓർമ്മവന്നെന്നോ അവയുടെ ചിന്തയിൽ അയ്യാൾ മുഴുകിപ്പോയെന്നോ സങ്കൽപ്പിക്കുക. ഇവിടെ പ്രസ്തുത വസ്തുക്കളോടുള്ള ബന്ധം ഭക്തി ബഹുമാനപ്പൂർവ്വമല്ലാത്തത്കൊണ്ട് നമസ്കാരം പ്രസ്തുത വസ്തുക്കൾക്ക് വേണ്ടിയായിത്തീരാൻ യാതൊരു സാധ്യതയുമില്ല. അതിനാൽ പ്രസ്തുത വസ്തുക്കൾ ഓർമ്മ വരുന്നത് യഥാർത്ഥത്തിൽ തോന്നലുകൾ മാത്രമായത്കൊണ്ട് നമസ്കാരത്തിന് തകരാറ് സംഭവിക്കുന്നില്ല. ഇത്രേയുമാണ് സ്വിറാത്തുൽ മുസ്തകീമിൽ പറഞ്ഞതിന്റെ സാരം. (അപവാദങ്ങൾക്ക് മറുപടി പേജ് 49)
നിസ്കാരത്തിൽ നബി(സ)യെ മനസ്സിൽകൊണ്ടുവരുന്നതിലും നല്ലത് കാളയെയോ കഴുതയെയോ കൊണ്ടുവരുന്നതാണ് എന്നുള്ള ജുഗുപ്സാവഹമായ വാചകം ലോകത്തുള്ള പ്രാമാണികരായ മുഴുവൻ തസ്വവ്വുഫിന്റെ പണ്ഡിതന്മാർക്കും എതിരായി ഇസ്മാഈൽ ദഹ് ലവി അദ്ദേഹത്തിന്റെ സ്വിറാത്തുൽ മുസ്തകീം എന്ന പുസ്തകത്തിൽ എഴുതിവിട്ടു എന്നത് ശരിയാണ്. അത് നിഷേധിക്കാൻ മറുപടിക്കാരന് കഴിഞ്ഞിട്ടില്ല. അയാൾ ആകെ ചെയ്തത് സ്വിറാത്തുൽ മുസ്തകീമിലെ ഉദ്ദരണിയിൽ പറഞ്ഞ 'ഓർക്കൽ' എന്നതിന്റെ അർത്ഥം വിവരിക്കുകയാണ്. നബി(സ)യെ ഓർക്കലോ സ്മരിക്കലോ മോശമാണെന്നു പറഞ്ഞിട്ടില്ല. സാങ്കേതികാർത്ഥത്തിലുള്ള സർഫുൾ ഹിമ്മത്ത് ആണ് മോശമാണെന്നു പറഞ്ഞത്. എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
എന്നാൽ നബി(സ)യെ ഓർക്കുമ്പോൾ ഉണ്ടാകുമെന്ന് മറുപടിക്കാരൻ പറയുന്ന സ്വർഫുൽ ഹിമ്മത്ത് കാളയെയും കഴുതയെയും ഓർക്കുന്നിടത്ത് അയ്യാൾ മനപ്പൂർവ്വം മറന്നുകളയുന്നത് അത്ഭുതം തന്നെ.
തബ്ലീഗിസം = വഹാബിസം
യാത്ഥാർത്ഥ ദീനീ ആശയങ്ങളുടെ പ്രചാരണമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് തബ്ലീഗുകാർ പറഞ്ഞുനടക്കുന്നത് എന്നാൽ അവരുടെ സാഹിത്യം പരിശോധിക്കുന്ന ആർക്കും വ്യക്തമാകുന്ന വസ്തുത വഹാബിസത്തിന്റെ ഇന്ത്യൻ പതിപ്പാണ് തബ്ലീഗിസം എന്നാണ്. വഹാബി നേതാവ് മുഹമ്മദുബ്നു അബ്ദിൽ വഹാബ് നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ വിശ്വാസം നല്ല വിശ്വാസമാണെന്നും പ്രഖ്യാപിച്ചതിനുപുറമെ വഹാബികളുടെ ആശയം സ്വീകാര്യമോ അതോ അസ്വീകാര്യമോ? എന്ന ചോദ്യത്തിന് നൽകിയ മറുപടിയിതാണ്.
"ഇക്കാലത്ത് മതനിഷ്ഠയും സുന്നത്തിനെ പിൻപറ്റലും ഉള്ളവർക്കാണ് വഹാബികൾ എന്ന് പറയുന്നത്". (ഫതാവാ റശീദിയ്യ 110)
"ദൂരെയൊ അടുത്തോ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ളകാര്യങ്ങൾ അറിയുക... വായയിൽ നിന്ന് വരുന്നവാക്കുകളെല്ലാം കേൾക്കുമെന്ന് കരുതുക തുടങ്ങിയ കാര്യങ്ങൾ അല്ലാഹു അല്ലാത്തവർക്ക് അറിയുമെന്ന് വിശ്വസിച്ചാൽ ശിർക്ക് സംഭവിക്കും. അത് അല്ലാഹുവിന്റെ ജ്ഞാനത്തിൽ പങ്കുചേർക്കലാണ്.... സ്വയം അറിയുമെന്ന് കരുതിയാലും അല്ലാഹു നൽകിയ കഴിവുകൊണ്ടാണെന്ന് കരുതിയാലും". (തഖ്വിയത്തുൽ ഈമാൻ 32)
ഇതേ ആശയം കേരള വഹാബികളുടെ ഒരു കൃതിയിൽ രേഖപ്പെടുത്തിയത് കാണൂ:
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് വിവിധ ഭാഷകളിൽ വിവിധ സമയത്തും ഒരേസമയത്തും കോടിക്കണക്കിനു മനുഷ്യന്മാർ വിളിക്കുന്ന വില കേൾക്കുവാനുള്ള കഴിവ്, വിവിധ ഭാഗങ്ങളിൽ വെച്ച് നടക്കുന്ന സംഭവങ്ങൾ ഒരേ സമയത്ത് കാണുവാനുള്ള കഴിവ്, അദൃശ്യം അറിയുവാനുള്ള കഴിവ്, എന്നിവ ഒരു വ്യക്തിക്ക് അല്ലാഹു നൽകിയിട്ടുണ്ടെന്ന് വിശ്വസിച്ചാൽ അത് അല്ലാഹുവിന്റെ സ്വിഫാത്തിൽ (വിശേഷണങ്ങൾ) പങ്കുചേർക്കലാണ്". (തൗഹീദ് ഒരു സമഗ്രവിശകലനം പേജ് 40)
ഇസ്മാഈൽ ശഹീദും തബ്ലീഗ് പ്രസ്ഥാനവും വഹാബീ ആശയക്കാരാണെന്നതിനു വ്യക്തമായ രേഖയാണ് ആധുനിക വഹാബികളുടെ പ്രസിദ്ധീകരണം. ;ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന കേരള നദ്വത്തുൽ മുജാഹിദീൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇസ്മാഈൽ ശഹീദിനെ അവരുടെ നേതാവായാണ് അവർ പരിചയപ്പെടുത്തുന്നത്. അതിങ്ങനെ വായിക്കാം:-
മുഹമ്മദ് അബ്ദുവിന്റെ ഏറ്റവും അടുത്ത ശിഷ്യനായ സയ്യിദ് റഷീദ് രിസ്സാ ആണ് ഇരുപതാം ശതകത്തിൽ ഇസ്ലാഹീ ആശയം പ്രചരിപ്പിച്ച ഏറ്റവും പ്രഗത്ഭൻ....ഇന്ത്യയിൽ....ഇസ്മാഈൽ ശഹീദ് ഉദ്ദാരണ പ്രവർത്തനത്തിന്റെ പതാക ഏറ്റെടുത്തു". (ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം പേജ് 16-17)
ഇല്യാസിയുടെ കൂടെ നീണ്ടകാലം സഹവസിച്ച, മകാത്തീബിന്റെ കർത്താവായ അബുൽഹസൻ അലി നദ് വി എഴുതുന്നു:
'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രവർത്തകനായ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് കാൻദഹ് ലവി സ്ഥാപിച്ച തബ്ലീഗുജമാഅത്തും... ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. ഇസ്മാഈൽ ശഹീദിന്റെയും അഹ്മദുബ്നു ഇർഫാൻ ശഹീദിന്റെയും സംഘത്തിൽ പെട്ടവരും അവരുടെ പാത പിൻതുടരുന്നവരുമായ മുഹമ്മദ് ഇല്യാസിന്റെ കൈയിലാണ് ഈ സംഘടനാ രൂപം കൊണ്ടത്. ഇസ്മാഈൽ ശഹീദാകട്ടെ അദ്ദേഹത്തിന്റെ അതുല്യമായ തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രൻഥത്തിന്റെ അറിയപ്പെട്ടയാളാണ്. ഈ ഗ്രന്ധം (തഖ്വിയത്തുൽ ഈമാൻ) മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ (വഹാബീ ആചാര്യൻ) "അതൗഹീദ്" എന്ന ഗ്രൻഥത്തിന്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രവർത്തകനായ ഷെയ്ഖ് മുഹമ്മദ് ഇല്യാസ് കാൻദഹ് ലവി സ്ഥാപിച്ച തബ്ലീഗുജമാഅത്തും... ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. ഇസ്മാഈൽ ശഹീദിന്റെയും അഹ്മദുബ്നു ഇർഫാൻ ശഹീദിന്റെയും സംഘത്തിൽ പെട്ടവരും അവരുടെ പാത പിൻതുടരുന്നവരുമായ മുഹമ്മദ് ഇല്യാസിന്റെ കൈയിലാണ് ഈ സംഘടനാ രൂപം കൊണ്ടത്. ഇസ്മാഈൽ ശഹീദാകട്ടെ അദ്ദേഹത്തിന്റെ അതുല്യമായ തഖ്വിയത്തുൽ ഈമാൻ എന്ന ഗ്രൻഥത്തിന്റെ അറിയപ്പെട്ടയാളാണ്. ഈ ഗ്രന്ധം (തഖ്വിയത്തുൽ ഈമാൻ) മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ (വഹാബീ ആചാര്യൻ) "അതൗഹീദ്" എന്ന ഗ്രൻഥത്തിന്റെ അതേമൂശയിൽ എഴുതപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല അതൗഹീദിനെക്കാൾ ഖുറാഫികളുടെ വാദങ്ങൾ ഖൻഡിക്കുന്നതിൽ ശക്തവുമാണ്. ഇക്കാരണത്താൽ ഇന്ത്യ.പാകിസ്ഥാൻ, ബംഗ്ളദേശ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം തബ്ലീഗ് ജമാഅതിനെകുറിച്ച് വഹാബിസംഘടന എന്ന് അറിയപ്പെട്ടു....എത്രെയോ ആളുകൾ ഈ സംഘടനാ വഴി ബിദ്അത്തിൽ നിന്ന് സുന്നത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്...(അർറാഇദ് ദ്വൈവാരിക 1416 ജമാദുൽ ഊലാ പേജ് 4, 1995 ഒക്ടോബർ 1)
ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം വ്യക്തമാണ് നദ് വി സാഹിബിന്റെ വരികൾ. തബ്ലീഗുകാർ വഹാബികളാണെന്നും വഹാബീ ആചാര്യൻ ഇബ്നു അബ്ദുൽ വഹാബിന്റെ ഗ്രൻഥത്തിൽ പറഞ്ഞ ആശയം കൂടുതൽ ശക്തമായി അവതരിപ്പിക്കുകയും അതിലേക്കു ആകർഷിക്കുകയും ചെയ്യുന്നതുകൊണ്ട് ന്യായമായി വിളിക്കപ്പെടുന്നതാണ് തബ്ലീഗുകാരെ വഹാബികൾ എന്ന് നദ് വിസാഹിബ് ഇവിടെ തുറന്നു സമ്മതിച്ചിരിക്കുന്നു. ഏതെങ്കിലും തബ്ലീഗുകാർക്കു ഇത് നിഷേധിക്കുവാൻ സാധിക്കുമോ? കേരളത്തിലെ കാഞ്ഞാർ മൂസാ സാഹിബും ചെറൂപ്പക്കാരൻ അബുൽഖൈറും പ്രചരിപ്പിക്കുന്ന തബ്ലീഗ് ഇതല്ലെന്ന് പറയാൻ സാധിക്കുമോ?

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....