Showing posts with label ക്രൈസ്തവ സുഹൃത്തുക്കളോട് സ്നേഹ പൂർവ്വം  :  എന്റെ  സംശയം. Show all posts
Showing posts with label ക്രൈസ്തവ സുഹൃത്തുക്കളോട് സ്നേഹ പൂർവ്വം  :  എന്റെ  സംശയം. Show all posts

Monday, March 26, 2018

ക്രൈസ്തവ സുഹൃത്തുക്കളോട് സ്നേഹ പൂർവ്വം : എന്റെ സംശയം

ക്രൈസ്തവ സുഹൃത്തുക്കളോട് സ്നേഹ പൂർവ്വം  :  എന്റെ  സംശയം



ക്രൈസ്തവ സുഹൃത്തുക്കളോട് നിങ്ങളുടെ മുസ്ലിം സുഹൃത്തുക്കൾ ചോദിക്കുന്ന സംശയമായി  കരുതിയാൽ മതി

-------------------------------------------------------------------------------------


കുരിശിൽ മരിക്കുക എന്ന ദൌത്യത്തിന് വേണ്ടി മനുഷ്യ രൂപം സ്വീകരിച്ചു  ഭൂമിയിൽ  വന്ന   ദൈവമായിരുന്നു യേശു  എന്നാണല്ലോ നിങ്ങളുടെ വിശ്വാസം


അപ്പോൾ കുരിശിൽ മരിച്ചു മാനവരാശിക്ക്  പാപ മോചനം നല്കുക  എന്ന  ഏക ലക്ഷ്യത്തിനു വേണ്ടി വന്ന യേശു , താൻ  ശത്രുക്കളാൽ പിടിക്കപ്പെടും എന്ന ഘട്ടം വന്നപ്പോൾ  "പിതാവേ .., കഴിയുമെങ്കിൽ എന്നിൽ നിന്നും ഈ പാനപാത്രം  നീക്കേണമേ , എങ്കിലും എന്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം ആകട്ടെ " എന്ന് ദൈവത്തോട് വീണ്ടും വീണ്ടും  നിലത്തു കമിഴ്ന്നു  വീണു പ്രാർത്ഥിച്ചതായി ബൈബിളിൽ കാണുന്നു !!!!   (മത്തായി 26 :39 -42 ) (മാര്ക്കോസ് 14 :36 ) (ലുക്കോസ് 22 :42 )


അപ്പോൾ  മനുഷ്യ വംശത്തിനു മോക്ഷം നൽകുന്ന  ഏക  പദ്ധതിയിൽ  നിന്നും അവസാന നിമിഷം കാലുമാറുവാൻ ശ്രമിക്കുന്ന  ഒരു  യേശുവിനെ എങ്ങിനെയാണ്‌ ബൈബിളിൽ കാണാൻ കഴിയുന്നത് ? 


ഇതിനു സാധാരണയായി നിങ്ങൾ പറയാറുള്ള ഉത്തരം  യേശു ദൈവത്തോടൊപ്പം മനുഷ്യനും കൂടി ആയിരുന്നു , ആയതിനാൽ മാനുഷികമായ ചിന്ത കൊണ്ടാണ് അദ്ദേഹം   അങ്ങനെ പ്രാർത്ഥിച്ചത്  എന്നാണ് .


അപ്പോൾ ഞാൻ ചോദിക്കട്ടെ  ലോകത്ത് എത്രയെത്ര പച്ചയായ മനുഷ്യർ  സ്വന്തം ആദർശത്തിന്  വേണ്ടി  ഒരു മനസ് ചാഞ്ചല്യവും  കാണിക്കാതെ സധൈര്യം ജീവൻ  വെടിഞ്ഞതായി നമ്മൾ ചരിത്രത്തിൽ  വായിച്ചിരിക്കുന്നു ?


അപ്പോൾ മാനവരാശിക്ക് വേണ്ടിയുള്ള കുരിശുമരണം എന്ന മഹാ ത്യാഗത്തിനു പോലും  തയ്യാറാവാതെ  അവസാന  ഘട്ടത്തിൽ മനസ്സ് മാറുന്ന  യേശു എന്ന ദുർബലനായ  ഒരു മനുഷ്യന്റെ അവതാരം ആണോ ദൈവം എടുത്തത്  ?


അതിനു  നിങ്ങൾ പറയുന്ന മറ്റൊരു മറുപടി മനുഷ്യരുടെ പാപങ്ങൾ ഒന്നടങ്കം വഹിച്ചു അതിനു വേണ്ടി മരിക്കുമ്പോൾ ഉള്ള കഠിനമായ ദൈവീക   ശിക്ഷയും തിരസ്ക്കരണവും   ഓർത്താണ്‌  യേശു അങ്ങനെ പ്രാർത്ഥിച്ചത്  എന്നാണ് . എങ്കിൽ ആ പറഞ്ഞതിന് എന്തെങ്കിലും തെളിവ് നിങ്ങൾക്ക്  സുവിശേഷങ്ങളിൽ  കാണിച്ചു തരുവാൻ കഴിയുമോ ? 

നിങ്ങളുടെ അഭിപ്രായ പ്രകാരം നൂറു ശതമാനം ദൈവവും കൂടി  ആയിരുന്ന യേശുവിൽ നിന്നും ഇങ്ങനെ മനസ് ചാഞ്ചല്യം കാണിക്കുന്ന ഒരു പ്രവൃത്തി  ഉണ്ടായതു ഒരു വിധേനയും ന്യായീകരിക്കാൻ സാധ്യമല്ല എന്നതാണ്.


  യദാർത്ഥത്തിൽ  സന്തോഷത്തോടെ  കുരിശു മരണം വരിക്കാൻ വന്ന  യേശു എന്ന  ദൈവത്തെയല്ല പകരം  ,  നമുക്ക് ബൈബിളിൽ കാണാൻ കഴിയുന്നത്

തന്നെ വധിച്ചു തന്റെ പ്രബോധന ദൗത്യം ഇല്ലാതാക്കുക എന്ന  താൻ   ആഗ്രഹിക്കാത്ത  ശത്രുക്കളുടെ  ഗൂഡ പദ്ധതിയിൽ നിന്നും തന്നെ രക്ഷിക്കാൻ  ദൈവത്തോട്  കരഞ്ഞു പ്രാർത്ഥിക്കുന്ന  ദൈവ ഭക്തനായ ഒരു പ്രവാചകനെയല്ലേ  എന്നാണ് ക്രൈസ്തവ സഹോദരങ്ങളോട് ഞങ്ങൾക്ക്  ചോദിക്കുവാൻ ഉള്ളത് .




കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...