*2🌾 ഫിത്ർ സകാത്തിന്റെ 🌾*
*♻കർമ്മശാസ്ത്രം♻*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*💧Part : 2💧*
*🔖 എന്തുകൊടുക്കണം ... ?*
🌾 നാട്ടിലെ മുഖ്യാഹാരമായി എണ്ണപ്പെടുന്ന ധാന്യമാണു നല്‍കേണ്ടത്. പല ധാന്യങ്ങള്‍ ഭക്ഷ്യ ധാന്യമായി ഉപയോഗമുണ്ടെങ്കില്‍ ഏതും കൊടുക്കാം...
*📍മുന്തിയതാണുത്തമം ...*
നാട്ടിലെ ഭക്ഷ്യധാന്യമല്ലാത്ത മുന്തിയ ഇനം ധാന്യം തന്നെ നല്‍കിയാലും വാങ്ങുന്നവര്‍ ഇഷ്‌ടപ്പെട്ടാലെ സാധുവാകുകയുളളൂ...
നമ്മുടെ നാട്ടില്‍ പുഴുകുത്തില്ലാത്ത അരികള്‍ ഏതുമാകാം. പച്ചരി പക്ഷേ ഉറപ്പുള്ള തരം പറ്റില്ല. ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം...
(തുഹ്‌ഫ 3/324)
ശാഫിഈ മദ്ഹബില്‍ ധാന്യത്തിനു പകരം വിലകൊടുത്താല്‍ മതിയാവില്ലെന്നതു ഏകകണ്ഠാഭിപ്രായമാണ് ...
(നിഹായ 3/123, മുഗ്നി 1/407)
*🔖 ഗള്‍ഫിലുള്ളവര്‍ ...*
അവിടത്തെ മുഖ്യാഹാരം അവരുടെ സകാത്തായിട്ടും നാട്ടിലുള്ള അവരുടെ ആശ്രിതരുടെ സകാത്ത് നാട്ടിലെ മുഖ്യാഹാരവും നല്‍കണം. നാട്ടിലുള്ള ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ള ഭാര്യ, മക്കള്‍ എന്നിവരുടെ സകാത്ത് നല്‍കാന്‍ അവന്‍ ഒരു വ്യക്തിയെ വക്കാലത്താക്കണം. ഭാര്യയെ തന്നെ വക്കാലത്താക്കാം. വക്കാലത്താക്കാതെ തന്റെ ഭാര്യ അവളുടേയും മക്കളുടേയും സകാത്ത് എന്ന നിലക്ക് അവന്റെ അരി വിതരണം ചെയ്‌താല്‍ മതിയാവില്ല. ഇക്കാര്യം ഗള്‍ഫിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയോ കത്ത് മുഖേനയോ വക്കാലത്താക്കാം ...
ഭര്‍ത്താവ് ഭാര്യയുടെ സകാത്തു നല്‍കുന്നില്ലെങ്കില്‍ ഭാര്യക്ക് തന്റെ സകാത്ത് നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നത്തുണ്ട്. പിണങ്ങിക്കഴിയുന്ന ഭാര്യയുടെ ചെലവും സകാത്തും ഭര്‍ത്താവിനു നിര്‍ബന്ധമില്ല. അവള്‍ക്കാണു നിര്‍ബന്ധം. നിക്കാഹ് കഴിഞ്ഞു പക്ഷെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ടില്ലെങ്കിലും അവളുമായി ബന്ധപ്പെടാന്‍ അവള്‍ തടസ്സം നില്‍ക്കുന്നില്ലെങ്കില്‍ അവളുടെസകാത്ത് അവളുടെ നാട്ടില്‍ അവന്‍ നല്‍കണം...
🌴 താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭ്രാന്തന്‍, ബുദ്ധിമാന്ദ്യര്‍, അടിമ എന്നിവരുടെ സകാത്തും നല്‍കണം...
ആരുടെ സകാത്താണോ നല്‍കുന്നത് അയാള്‍ സൂര്യാസ്‌തമയ സമയം എവിടെയാണോ, ആ നാട്ടിലെ അവകാശികള്‍ക്കാണ് നല്‍കേണ്ടത്. തല്‍സമയം യാത്രയിലാണെങ്കില്‍ യാത്ര അന്നേരം എവിടെ എത്തിയോ അവിടത്തെ അവകാശികള്‍ക്ക് നല്‍കണം. ഇതാണ് ശാഫിഈ മദ്‌ഹബ്...
എന്നാല്‍ ഒരുസ്ഥലത്ത് അവകാശപ്പെട്ട സകാത്ത് മറ്റൊരുസ്ഥലത്തേക്ക് നീക്കം ചെയ്യാമെന്നഭിപ്രായം സ്വീകരിക്കാമെന്ന് ഇമാമുകള്‍ പ്രസ്‌താവിച്ചതായി ഫതാവാ ഇബ്‌നിസിയാദില്‍ (പേജ് 234) ഉദ്ധരിച്ചിട്ടുണ്ട്...
🏺 ഒരാള്‍ക്ക് ഒരു സ്വാഅ് വീതമാണ് നല്‍കേണ്ടത്. ഒരു അളവു പാത്രമാണിത്... നബി *ﷺ* യുടെ കാലത്തുള്ള സ്വാഅ് ആണ് പരിഗണിക്കുക... അതിനാല്‍ നബി *ﷺ* യുടെ സ്വാഇനേക്കാള്‍ കുറവില്ലെന്നുറപ്പ് വരുന്നതു നല്‍കണം...
3.200 ലിറ്ററാണ് ഒരു സ്വാഅ്...
തൂക്കമനുസരിച്ച് കൃത്യം പറയാന്‍ കഴിയില്ല. അരിയുടെ ഭാര വ്യത്യാസമനുസരിച്ച് തൂക്കത്തില്‍ അന്തരം വരും. ചിലര്‍ ഒരു സ്വാഅ് രണ്ടര കി.ഗ്രാം വരുമെന്നും മറ്റുചിലര്‍ മൂന്നു കി.ഗ്രാം വരുമെന്നും അഭിപ്രായപ്പെടുന്നു...
🍚 പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പു തന്നെ വിതരണം ചെയ്യുകയാണ് നല്ലത്. പിന്തിക്കല്‍ കറാഹത്താണ്. പക്ഷേ, ബന്ധുക്കള്‍, അയല്‍ക്കാര്‍, പോലുള്ളവരെ പ്രതീക്ഷിച്ച് പിന്തിക്കല്‍ സുന്നത്തുണ്ട്... എന്നാല്‍ സൂര്യാസ്തമയം വിട്ട് പിന്തിക്കരുത്. അത് കാരണമില്ലെങ്കില്‍ നിശിദ്ധമാണ്...
*🔖 രണ്ടു നിബന്ധനകള്‍ ...*
✍️🏼 സകാത്ത് നല്‍കുന്നവന്‍ രണ്ടു നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം...
*ഒന്ന്, നിയ്യത്ത്:* തന്റെയും ആശ്രിതരുടേയും ഫിത്ര്‍ സകാത്ത് നല്‍കുന്നു എന്ന് കരുതല്‍. സകാത്ത് നല്‍കുമ്പോഴോ അരി അളന്ന് വെക്കുമ്പോഴോ നിയ്യത്ത് ചെയ്യാം...
*രണ്ട്, അവകാശികള്‍ക്ക് നല്‍കല്‍:*
നിര്‍ണ്ണിതമായ അവകാശികള്‍ക്കു നല്‍കാന്‍ വേണ്ടി കുട്ടിയെ വക്കാലത്താക്കാം. അപ്പോള്‍ സകാത്ത് നിര്‍ബന്ധമായവന്‍ തന്നെ നിയ്യത്ത് ചെയ്യണം. എന്നാല്‍ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്‌ലിമിനെ സക്കാത്ത് നല്‍കാന്‍ വക്കാലത്താക്കുകയാണെങ്കില്‍ നിയ്യത്തും വക്കാലത്താക്കാവുന്നതാണ്. പ്രസ്‌തുത വേളയില്‍ അവകാശിയെ നിര്‍ണ്ണയിച്ച് കൊടുക്കല്‍ സകാത്ത് നിര്‍ബന്ധമായവന് നിര്‍ബന്ധമില്ല ...
(ഇആനത്ത്:2/180)
*🔖 സകാത്ത് മുന്തിക്കാമോ ... ?*
🌙ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമളാന്‍ ആഗതമായതുമുതല്‍ നല്‍കാവുന്നതാണ്...
പക്ഷേ, ഇങ്ങനെ കൊടുക്കുമ്പോള്‍ ശവ്വാല്‍ മാസത്തിന്റെ ആദ്യനിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണമെന്ന നിബന്ധനയുണ്ട്...
അപ്പോള്‍ റമളാന്‍ മാസത്തില്‍ ഫിത്ര്‍ സകാത്ത് വാങ്ങിയവന്‍ ശവ്വാലാകുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ സകാത്തായി ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ ധനികനാവുകയോ ചെയ്‌താല്‍ നേരത്തെ നല്‍കിയത് സകാത്തായിപരിഗണിക്കില്ല...
*🔖 അവകാശികള്‍ ...*
🥀 എട്ട് വിഭാഗത്തെയാണ് ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്...
വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്ത്‌മാക്കിയിട്ടുണ്ട്...
ഫഖീറുമാര്‍,
മിസ്‌കീന്‍മാര്‍,
സക്കാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍,
മോചനപത്രം എഴുതപ്പെട്ടവര്‍,
കടംകൊണ്ട് വലഞ്ഞവര്‍,
ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍ എന്നിവരാണ് അവകാശികള്‍...
🌳 ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ് എന്നീമൂന്ന് വിഭാഗത്തെ ഇന്ന് കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക് നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്. അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ് എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം...
സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക് സകാത്ത് നീക്കം ചെയ്യാവതല്ലെന്നാണ് പ്രബലം...
അയല്‍വാസികള്‍ പരസ്‌പരം അവരുടെ സക്കാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന് ചിലയിടത്തു കണ്ടുവരുന്നുണ്ട്. അത് രണ്ട് കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്. അതേസമയം ഒരുത്തന്‍ ധനികനാണെങ്കില്‍ അവനു സക്കാത്ത് നല്‍കലും ആരെങ്കിലും നല്‍കിയാല്‍ അവന്‍ സ്വീകരിക്കലും അനുവദനീയമല്ല. സകാത്ത് വാങ്ങുന്നവന്‍ ഞാനിത് വാങ്ങാന്‍ അര്‍ഹനാണോയെന്ന് ആലോചിക്കണം...
സ്വന്തം ആവശ്യങ്ങള്‍ക്കും താന്‍ ചെലവ് കൊടുക്കല്‍ ബാദ്ധ്യതപെട്ടവരുടെ ആവശ്യങ്ങള്‍ക്കും കണക്കിലെടുക്കാവുന്ന ധനമോ അനുയോജ്യവും അനുവദനീയവുമായ ജോലിയുമില്ലാത്തവരാണ് ഫഖീര്‍...
*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*
*☝️അള്ളാഹു അഅ്ലം☝️*