*3🌾 ഫിത്ർ സകാത്തിന്റെ 🌾*
*♻കർമ്മശാസ്ത്രം♻*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
*💧Part : 3💧* *【അവസാനം】*
✍🏼 ദിനേനെ തന്റെ ആവശ്യങ്ങള്‍ മിതമായി നിറവേറ്റുവാന്‍ 50 രൂപ ആവശ്യമുണ്ടെങ്കില്‍ കേവലം 20 രൂപ മാത്രം ധനത്തില്‍ നിന്നോ, ജോലി വഴിയോ രണ്ടും കൂടിയോ വരുമാനമുള്ളവര്‍ ഫഖീറുമാരാണ്...
സാധാരണ ജീവിതാവശ്യങ്ങള്‍ക്ക് വരുമാനം ഇപ്രകാരമാണോ എന്ന് നോക്കുക...
ഉദാഹരണമായി ഒരാള്‍ക്ക് അര ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റുണ്ട്. അതില്‍ നിന്നു ദിനേന 20 രൂപ ലഭിക്കുന്നു. ദിനം പ്രതി ഇവനു 70 രൂപ ആവശ്യമാകുന്നു. വേറെ ഒരു വരുമാനവും ഇല്ല. ഇവന്‍ ഫഖീറാണ്...
🥑 ധനമോ തൊഴിലോ രണ്ടും കൂടിയോ ഒരു തരത്തില്‍ ഞെരുങ്ങി ജീവിക്കാന്‍ ഉണ്ടെങ്കിലും, തന്റെയും ആശ്രിതരുടെയും സാധാരണ ജീവിതത്തില്‍ മേല്‍ ചൊന്ന അത്യാവശ്യങ്ങള്‍ക്ക് മതിയാകാതെ വരുന്നവനാണ് മിസ്‌കീന്‍...
ദിനംപ്രതി 80 രൂപ ആവശ്യമുള്ളവന്‍ അറുപതോ എഴുപതോ ആണ് നിത്യവരുമാനമെങ്കില്‍ അവന്‍ മിസ്‌കീന്‍മാരില്‍പ്പെടുന്നു...
ഫഖീര്‍, മിസ്‌കീന്‍ അല്ലാത്തവരാണ് ഗനിയ്യ് (ധനികന്‍) സകാത്ത് വാങ്ങല്‍ നിഷിദ്ധമായ ധനികന്‍...
ഇമാം ഇബ്‌നുഹജര്‍ (റ) പറയുന്നു. സാധാരണ ആയുസ്സില്‍ തനിക്കും ആശ്രിതര്‍ക്കും മിതമായികഴിഞ്ഞു കൂടാന്‍ വകയുള്ളവനാണ് ധനികന്‍... (തുഹ്‌ഫ : 7/182, ഫത്‌ഹുല്‍ മുഈന്‍,പേജ് : 186). ശരാശരി വയസ്സ് എന്നത് കൊണ്ടുദ്ദേശം 60-70 വയസ്സാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു ...
(തുഹ്‌ഫ :7/194)
🥝 അപ്പോള്‍ ഒരാള്‍ പിന്നിട്ട വയസ്സ് കഴിഞ്ഞ് അറുപത് അല്ലെങ്കില്‍ എഴുപത് വയസ്സാകാന്‍ ഇനി അയാള്‍ക്കെത്ര വര്‍ഷം വേണമോ, അത്രയും വര്‍ഷം തനിക്കും തന്റെ ആശ്രിതര്‍ക്കും അപ്രകാരം എത്രവയസ്സ് ബാക്കിയുണ്ടോ അത്രയും കാലം അവര്‍ക്കും പദവിക്കനുയോജ്യമായി സാമാന്യം മതിയായ തോതില്‍ കഴിഞ്ഞ് കൂടാനുള്ള ധനം തോട്ടമായോ ബില്‍ഡിംഗായോ മറ്റോ ഉള്ളയാള്‍ നിരുപാധികം ധനികനാണ്...
സ്ഥലം, ബില്‍ഡിംഗ് പോലുള്ള സ്ഥാവര സ്വത്തുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനം അല്ലെങ്കില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭം മുതലായവ കൊണ്ട് ഇപ്രകാരം മതിയാകുന്നവരെല്ലാം മുതലാളിമാരാണ് ...
(തുഹ്‌ഫ : ശര്‍വാനി : 7/182 )
ഇത്തരം മുതലാളിമാര്‍ക്ക് സകാത്ത് നല്‍കാവതല്ല. തന്റെ സാമ്പത്തിക നില മറച്ചുവെക്കുന്നതിനായി ദരിദ്രനെ പോലെ പെരുമാറുന്നത് പോലും ഇവര്‍ക്ക് വിലക്കപ്പെട്ടതാണ് ...
🍋 പിതാവ്, മക്കള്‍, ഭര്‍ത്താവ് എന്നിവരില്‍ നിന്നു ലഭിക്കുന്ന നിര്‍ബന്ധ ചെലവ് വിഹിതം കൊണ്ട് മതിയാകുന്നവര്‍ക്ക് സകാത്തിന്റെ ഉടമ സകാത്ത് നല്‍കിയാല്‍ സകാത്ത് വീടുകയില്ല. നിര്‍ബന്ധ ചെലവ് കൊണ്ട് തികയുന്നില്ലെങ്കില്‍ അവര്‍ക്ക് സകാത്ത് നല്‍കാവുന്നതാണ്...
പിതാവിന് തന്റെ ഫിത്ര്‍ സകാത്ത് ജോലിക്ക് കഴിവുള്ള താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത വലിയമകന് നല്‍കാവുന്നതാണ്. അതുപോലെ പ്രസ്‌തുത മകന്റെ സകാത്ത് താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമില്ലാത്ത തന്റെ പിതാവിനും നല്‍കാം...
നിര്‍ബന്ധചെലവുകൊണ്ട് തികയുന്നവര്‍ക്ക് ഫഖീര്‍, മിസ്‌കീന്‍ എന്നനിലക്ക് സകാത്ത് വാങ്ങാന്‍ പറ്റില്ല. കാരണം അവര്‍ ഫഖീറോ, മിസ്‌കീനോ അല്ല. എന്നാല്‍ സകാത്തിന് അര്‍ഹതയുണ്ടാകുന്ന മറ്റേതെങ്കിലും വിശേഷണം അവരിലുണ്ടെങ്കില്‍ അവര്‍ക്ക് സകാത്ത് വാങ്ങാം...
🍍 ഭര്‍ത്താവ് ദരിദ്രനായത് കൊണ്ട് അവന് സകാത്ത് നിര്‍ബന്ധമില്ല. എന്നാല്‍ ഭാര്യസകാത്ത് നല്‍കാന്‍ കഴിവുള്ളവളാണെങ്കില്‍ അവളുടെ സകാത്ത് അവള്‍ നല്‍കല്‍ സുന്നത്തുണ്ടല്ലോ. അത് ഭര്‍ത്താവിന് തന്നെ നല്‍കാവുന്നതാണ്... അങ്ങനെ നല്‍കല്‍ സുന്നത്തുണ്ട്. അവനത് അവളുടെ ചെലവിലേക്ക് വിനിയോഗിക്കുകയും ചെയ്യാം...
മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണികളുടെയും മടക്കി എടുക്കാന്‍ പറ്റുന്ന ത്വലാഖിന്റെ ഇദ്ദ ആചരിക്കുന്നവളുടെയും ഫിത്ര്‍ സകാത്ത് ഭര്‍ത്താവ് നല്‍കണം...
അവിഹിത ബന്ധത്തിലൂടെ ജനിച്ച കുട്ടിയുടെ സകാത്ത് ഉമ്മ നല്‍കണം...
(ഇആനത്ത് : 2/165)
*🔖 വിതരണവും കമ്മിറ്റിയും ...*
🍚 സകാത്ത് വിതരണത്തിന് മൂന്ന് രൂപങ്ങളാണ് ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥ ചെയ്‌തിട്ടുള്ളത്...
*ഒന്ന്,* സകാത്ത് വിഹിതം അവകാശികള്‍ക്ക് ദായകന്‍ നേരിട്ട് എത്തിക്കുക...
*രണ്ട്,* അവകാശികള്‍ക്ക് എത്തിക്കാനായി ഒരു വക്കീലിനെ ചുമതലപ്പെടുത്തുക...
*മൂന്ന്,* ഇസ്‌ലാമിക ഭരണാധികാരിയെ ഏല്‍പ്പിക്കുക...
💡ഈ രൂപമല്ലാതെ ഒരു സംഘം ആളുകള്‍ സ്വയം സംഘടിച്ച് സകാത്ത് ധനം പിരിച്ചെടുക്കുന്ന രീതി ഇസ്‌ലാമിലില്ല... അവര്‍ക്ക് സകാത്ത് നല്‍കിയാല്‍ ബാദ്ധ്യത ഒഴിവാകുകയില്ല...
ഇസ്‌ലാമിക ഭരണാധികാരി ഇന്ന് നമ്മുടെ നാടുകളിലില്ല. ആ പദവി അലങ്കരിക്കാന്‍ പള്ളിയിലെ ഇമാമുകള്‍ക്കോ, കമ്മറ്റികള്‍ക്കോ, സംയുക്ത ഖാസിമാര്‍ക്കോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇസ്‌ലാമിക ഭരണാധികാരിക്കു തന്നെ ആന്തരീകമായ സകാത്ത് പിരിച്ചെടുക്കല്‍ അനുവദനീയമല്ല. ഫിത്ര്‍ സകാത്ത് ആന്തരിക സകാത്താണ്...
(തുഹ്‌ഫ : 3/344)
🕯ഇന്ന് ചിലര്‍ നടത്തുന്ന സംഘടിത സകാത്തിന് യാതൊരു അടിസ്ഥാനവുമില്ല.
വിശുദ്ധ ഖുര്‍ആനിലെ അവരുടെ സ്വത്തില്‍ നിന്ന് നിങ്ങള്‍ സ്വദഖ പിടിക്കുക എന്ന സൂക്തം ബിദഇകള്‍ തെളിവാക്കുന്നത് വിവരക്കേടാണ്. കാരണം ഈ പറഞ്ഞ ശേഖരണം ബാഹ്യമായ സ്വത്തിന്റെ സകാത്തിനെ സംബന്ധിച്ചാണ്. അതിനു പുറമെ ശേഖരിച്ചു വിതരണം ചെയ്യണമെന്ന ആജ്ഞ ഒരു യാദൃഛിക കാരണത്തിന് വേണ്ടിയായിരുന്നു. ജനങ്ങള്‍ അത് വേണ്ടത്ര ഗ്രഹിക്കാത്തതും അതിനോട് അവര്‍ക്കുള്ള വിയോജിപ്പുമായിരുന്നു അത്. (സകാത്ത് നിര്‍ബന്ധമാക്കിയ ആദ്യഘട്ടത്തില്‍) ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളെല്ലാം തല്‍സമയത്ത് പരിപൂര്‍ണമായി ഉറക്കാത്തതാണിതിനു കാരണം. ഈന്യായമെല്ലാം പിന്നീട് നീങ്ങിയിട്ടുണ്ട് ...
(തുഹ്‌ഫ:3/344)
🍑 സംഘടിതമായി സകാത്ത് വിതരണം നടത്താന്‍ അംഗീകൃതമായ രീതികളുണ്ട്.
ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാസി, സകാത്തിന്റെ കാര്യത്തില്‍ കൂടി പ്രത്യേകം അധികാരം നല്‍കിയോ അഥവാ അതും കൂടി ഉള്‍ക്കൊള്ളുന്ന പൊതുഅധികാരം നല്‍കിയോ നിയമിക്കപ്പെട്ടാല്‍ ആ ഖാസിക്ക് സകാത്ത് മുതല്‍ ഏല്‍പ്പിച്ച് ഉടമകള്‍ക്ക് ഉത്തരവാദിത്വം ഒഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികള്‍ക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെവെച്ചോ വിതരണം നടത്തുകയും ആവാം...
(കൂടുതല്‍ പഠനത്തിന് തുഹ്‌ഫ : 7/155, നിഹായ: 6/155 എന്നിവനോക്കുക)._
🍒 ബാദ്ധ്യതപ്പെട്ട മുതലുടമകള്‍ ഒന്നിച്ച് സംഘടിച്ച് സകാത്ത് മുതലുകള്‍ സംഭരിച്ച് അവരുടേത് പ്രത്യേകം കരുതി വിതരണം ചെയ്‌താലും സാധുവാകും. ഉംദയിലും മറ്റും ഇത് കാണാം. അംഗീകൃത രീതിയിലുള്ള ഈ സംഘടിത സകാത്ത് അനുവദനീയമാണെങ്കിലും ഏറ്റവും നല്ലത് അവനവന്‍ സ്വയംവിതരണം ചെയ്യലാണ്...
🍇 സകാത്ത് വാങ്ങാനര്‍ഹരായവര്‍ സമ്പന്നരുടെ വീട്ടുപടിക്കല്‍ യാചകരെപോലെ പാത്രവും ചുമന്നു നില്‍ക്കുന്ന ദയനീയരംഗം ഇല്ലായ്‌മ ചെയ്യുകയാണ് സകാത്ത് കമ്മറ്റിക്കാരുടെ ലക്ഷ്യമെന്ന അവരുടെ വാദം ശരിയല്ല. വാസ്‌തവത്തില്‍ ഒറ്റപ്പെട്ട യാചന ഒഴിവാക്കുന്നതിന്ന് വേണ്ടി സംഘടിത യാചന ഏര്‍പ്പെടുത്തുകയാണവര്‍ ചെയ്യുന്നത്. സ്വയം നിര്‍മ്മിക്കുന്ന ന്യായത്തിന് ഇസ്‌ലാമില്‍ സ്ഥാനമില്ല...
⌛ഫിത്ര്‍ സകാത്തിന്റെ മഹത്വം നബി *ﷺ* പഠിപ്പിക്കുന്നത് കാണുക. നോമ്പിന്റെ പ്രതിഫലം ആകാശ ഭൂമിക്കിടയില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഫിത്ര്‍ സകാത്ത് വഴിയാണത് ഉയര്‍ത്തപ്പെടുന്നത് ...
(തുഹ്‌ഫ : 3/305)
*ഈ സന്ദേശം നിങ്ങളിൽ എത്താൻ സഹായിച്ചവർക്കുവേണ്ടി ദുആ വസ്വിയ്യത്ത് ചെയ്യുന്നു ...*
*_✍🏼 അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ.._* *_(വിവർത്തനം)_*
*''☝അള്ളാഹു അഅ്ലം☝''*

No comments:
Post a Comment