Tuesday, June 19, 2018

ലൈലത്തുൽ ഖദ്ർ 💫* *🌹27-ാം രാവിന്റെ തെളിവ്

*💫  ലൈലത്തുൽ ഖദ്ർ  💫*
*🌹27-ാം രാവിന്റെ തെളിവ്🌹*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
        *ഖുര്‍ആനില്‍* നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്ര്‍ *റമളാന്‍ 27-ാം രാവില്‍* ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം യുഗങ്ങളായി പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കി ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല...

*”ഇരുപത്തിയേഴാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം ജ്ഞാനികളുടെ വീക്ഷണവും...”* (തര്‍ശീഹ്, 1/168,  റാസി 32/30).

        ഇരുപത്തി ഏഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നതിന് *ഇബ്‌നു അബ്ബാസ് (റ)* വിശുദ്ധഖുര്‍ആനില്‍ നിന്ന് കണ്ടെത്തിയ സൂചനകളിലൊന്ന് ഇങ്ങനെ. ലൈലതുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റമളാന്റെ ആകെ ദിനങ്ങളുടെ എണ്ണം പോലെ. അതില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രത്യേകമായി സുചിപ്പിക്കുന്നത് *27-ാ* മത്തെ പദമാണ്. പവിത്രമായ ആ രാവ് *27* നാണെന്നതിന് ഇതില്‍ സൂചനയുണ്ട്...

       മറ്റൊരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് *ഉമര്‍ (റ)* വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു *അബ്ബാസ് (റ)* വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം *اَللهُ* മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒമ്പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. *(9×3=27)* *27-ാം* രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം...

 പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമളാന്‍ *27* ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം...

 *അബൂഹുറൈറ (റ)* പറയുന്നു. ”ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ *നബി (ﷺ)* ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ദ്ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മ്മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? *അബുല്‍ ഹസന്‍* പറയുന്നു. *27-ാം രാവാണ്* ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം)

      *ഇബ്‌നു ഉമര്‍ (റ)* വില്‍ നിന്ന് നിവേദനം: *നബി തിരുമേനി (ﷺ)* പറഞ്ഞു. നിങ്ങള്‍ *ഇരുപത്തിയേഴാം* രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക. *സിര്‍റുബ്‌നു ഹുബൈശി (റ)* ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു സംഭവം: അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരിക്കല്‍ *ഉബയ്യുബ്‌നു കഅ്ബി(റ)* നോട് ചോദിച്ചു. വര്‍ഷം മുഴുവന്‍ ആരാധനകളില്‍ മുഴുകുന്നവര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ലഭിക്കുമെന്ന് നിങ്ങളുടെസഹോദരന്‍ *അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ)* പറയുന്നുണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു. *അബീ അബ്ദുര്‍റഹ്മാന്* *اَللهُ* പൊറുത്തു കൊടുക്കട്ടെ. ലൈലതുല്‍ ഖദ്ര്‍ റമളാനിന്റെ അവസാന പത്തിലാണെന്നും അതു തന്നെ *27-ാം* രാവിലാണെന്നതും അദ്ദേഹത്തിനറിയാം. പക്ഷെ, ജനങ്ങള്‍ ആ ദിവസം മാത്രം തിരക്കു കൂട്ടാതിരിക്കാനായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. പിന്നെ അദ്ദേഹം, ലൈലതുല്‍ ഖദ്ര്‍ *27-ാം* രാവിലാണെന്ന് സത്യം ചെയ്തു പ്രഖ്യാപിച്ചു. അപ്പോള്‍, ഞാന്‍ അദ്ദേഹത്തോടാരാഞ്ഞു. ഏ അബല്‍ മുന്‍ദിര്‍, നിങ്ങള്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ തറപ്പിച്ചു പറയുന്നത്. അദ്ദേഹം പറഞ്ഞു: *തിരുനബി (ﷺ)* ഞങ്ങള്‍ക്കു പഠിപ്പിച്ചു തന്ന ദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ കിരണങ്ങളില്ലാതെയായിരിക്കും അന്നത്തെ സൂര്യോദയം എന്ന തെളിവിനാലും ...
(മുസ്‌ലിം, അബൂദാവൂദ്, അഹ്മദ്, തുര്‍മുദി, ഇബ്‌നു ഹിബ്ബാന്‍, നസാഇ)

*ഉമര്‍ (റ)ഹുദൈഫതുല്‍ യമാന്‍ (റ) ഇബ്‌നു അബ്ബാസ് (റ), ഉബയ്യുബ്‌നുകഅ്ബ് (റ)* സ്വഹാബിമാരും അനേകം പണ്ഡിതന്‍മാരും ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്ന അഭിപ്രായക്കാരാണ്...

        *''☝️അള്ളാഹു അഅ്ലം☝️''*

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...