Showing posts with label മൗലിദ് :*14-നഫീസത്ത് മൗലിദിൽ ത്വവാഫും സഅയും ചെയ്യണ മെന്നുണ്ടോ. Show all posts
Showing posts with label മൗലിദ് :*14-നഫീസത്ത് മൗലിദിൽ ത്വവാഫും സഅയും ചെയ്യണ മെന്നുണ്ടോ. Show all posts

Saturday, September 7, 2019

മൗലിദ് :*14-നഫീസത്ത് മൗലിദിൽ ത്വവാഫും സഅയും ചെയ്യണ മെന്നുണ്ടോ


*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 




*14-നഫീസത്ത് മൗലിദിലെ ഒരു പരാമർശത്തെ പുത്തൻവാദികൾ തെറ്റായി അവതരിപ്പിക്കാറുണ്ട്.*

وادخل وطف واسع وسل بتأدب ما تشتهيه ونادها یا طاهرة

മഹതിയുടെ തിരുസന്നിധിയിലേക്ക്
എപ്പോഴും സമാധാനത്തോടെ കടന്നുവന്ന്
ആഗ്രഹിക്കുന്ന കാര്യങ്ങൾ മര്യാദയോടെ
മഹതിയെ വിളിച്ച് ചോദിച്ചോളു എന്നാണ്
മേൽവരിയുടെ താൽപര്യം. ഇത് ഇസ്തിഗാസയുടെ ഭാഗമാണ്. എന്നാൽ മഹതിയുടെ ഖബറിനെ ത്വവാഫും സഅ്യും
ചെയ്യാനാണ് ഇവിടെ നിർദേശിക്കുന്നതെന്നാണ് പുത്തൻവാദികളുടെ ജൽപനം.
അറബി ഭാഷയിലുള്ള അവരുടെ അജ്ഞ
തയാണ് ഇത് വ്യക്തമാക്കുന്നത്. അല്ലാഹു
പറയുന്നു:

يطوف عليهم ولدان مخلدون (الواقعة: ۱۷)

“നിത്യജീവിതം നൽകപ്പെട്ട ബാലന്മാർ
അവരുടെ ഇടയിൽ ചുറ്റി നടക്കും”.(വാഖിഅ: 17) അല്ലാഹു പറയുന്നു:

إذا نودي للصلاة من يوم الجمعة فاسعوا إلى ذكر الله (الجمعة 9)

“വെള്ളിയാഴ്ച ദിവസം നിസ്കാരത്തിനുവേണ്ടി വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങൾ വേഗത്തിൽ പോ വുക ' ' . ( ജുമുഅ : 8 ) -

മേൽവചനങ്ങളിൽ പരാമർശിച്ച ത്വവാഫിന്റെയും സഅ്യിന്റെയും വിവക്ഷ ഹജ്ജിലെ  ത്വവാഫും സഅ്യുമല്ലല്ലോ . 


അവലംബം
*വിശ്വാസകോശം*

*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് -  *അസ് ലം
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....