Skip to main content

Posts

Showing posts with the label മന്ത്രം വെള്ളത്തിൽ മന്ത്രിക്കൽ ശിർക്കിന്റെ കാലാവധി അവസാനിച്ചു

മന്ത്രം : വെള്ളത്തിൽ മന്ത്രിച്ചൂതൽ: ശിർക്കിന്റ കാലാവധി അവസാനിച്ചിരിക്കുന്നു.

◾◾◾◾◾◾◾ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 വെള്ളത്തിൽ മന്ത്രിച്ചൂതൽ: ശിർക്കിന്റ കാലാവധി അവസാനിച്ചിരിക്കുന്നു. 🔺🔺🔺🔺🔺🔺🔺🔺 അങ്ങനെ ചിലതുണ്ട് മുജാഹിദിന്, കാലപ്പഴക്കം കൊണ്ട് ചില ശിർക്കുകൾ തൗഹീദായി പരിണമിക്കും. വെള്ളത്തിൽ മന്ത്രിച്ചുകൊണ്ടുള്ള ചികിത്സ അത്തരത്തിൽപെട്ട ഒന്നാണ്. സുന്നികളെ കാഫിർ വിളിക്കാൻ വെള്ളത്തിൽമന്ത്രം ഒരുപ്രധാന കാരണമായിരുന്നല്ലോ. എന്നാൽ അതിപ്പോൾ ഹദീസുകളുടെ പിമ്പലമുള്ള ഒന്നൊന്നര തൗഹീദായി മാറിയിരിക്കുന്നു. മുജാഹിദ് പണ്ഡിതൻ ബഷീർ സലഫി എഴുതുന്നു: വെള്ളത്തിൽ മന്ത്രിച്ച് അത് കുടിക്കലും അത് കൊണ്ട് കുളിക്കലും. ഈ മന്ത്രത്തിന്റെ രീതി ഇപ്രകാരമാണ്. ഒരു പ്രാത്രത്തിൽ വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങൾ ചൊല്ലി അതിൽ ഊതുക.അതിന് ശേഷം രോഗി അത് കൊണ്ട് കുളിക്കുകയോ അത് കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അതൊഴിച്ച് തടവുകയോ ചെയ്യുക. ഇത് അനുവാദനീയമാണെന്നതിന്റെ തെളിവുകൾ ഇതാണ്. നബി(സ)നിസ്കാരത്തിലായിരിക്കെ ഓര് തേൾ കുത്തി.നിസ്കാരം കഴിഞ്ഞപ്പോൾ നബി(സ) പറഞ്ഞു:തേളിനെ അള്ളാഹു ശപിക്കട്ടെ നിസ്കരിക്കുന്നവന...