Skip to main content

Posts

Showing posts with the label തറാവീഹ് ഇരുപതിന്റെ പ്രമാണം

തറാവീഹ് ഇരുപതിന്റെ പ്രമാണം.

തറാവീഹ് ഇരുപതിന്റെ പ്രമാണം.  ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ. തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:     وهي عندنا لغير أهل المدينة عشرون ركعة كما أ...