Showing posts with label മൗലിദ് ' *വിമർശനം*6 യാസയ്യിദീ ഖൈറന്നബി' എന്ന പ്രയോഗത്തെയും. Show all posts
Showing posts with label മൗലിദ് ' *വിമർശനം*6 യാസയ്യിദീ ഖൈറന്നബി' എന്ന പ്രയോഗത്തെയും. Show all posts

Saturday, September 7, 2019

മൗലിദ് ' *വിമർശനം*6 യാസയ്യിദീ ഖൈറന്നബി' എന്ന പ്രയോഗത്തെയും

*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 



*വിമർശനം*6

♦️ *ചോദ്യം*

*മൻഖൂസ് മൗലിദിൽ 'യാസയ്യിദീ ഖൈറന്നബി' എന്ന പ്രയോഗത്തെയും പുത്തൻവാദികൾ വിമർശിക്കാറുണ്ട്.*

*നബി (ﷺ)  " _സയ്യിദ്_  " എന്ന് പറയാമോ?*

🔶 *ഉത്തരം*

നബി(ﷺ) മനുഷ്യരുടെ സയ്യിദാണെന്ന കാര്യം അവിടന്ന് തന്നെ പഠിപ്പിച്ചതാണ്. ഇമാം മുസ്ലിം(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:

قال رسول الله «انا سيد ولد آدم يوم القيمة، وأول من ينشق عنه القبر، وأول شافع وأول مشفع ( مسلم: ٤۲۳)

റസൂലുല്ലാഹി(ﷺ) പറയുന്നു: “ഞാൻ
അന്ത്യദിനത്തിൽ ആദം സന്തതികളുടെ
അഭയ കേന്ദ്രമാണ്. ആദ്യമായി ഖബറിൽ
നിന്ന് എഴുന്നേൽക്കുന്നവൻ ഞാനാകുന്നു.
ആദ്യമായി ശുപാർശ പറയുന്നവനും ശുപാർശ സ്വീകരിക്കപ്പെടുന്നവനും ഞാനാ
കുന്നു”(മുസ്ലിം: 4223)


പ്രസ്തുത ഹദീസിൽ നബി(ﷺ) ആദംസന്തതികളുടെ സയ്യിദാണെന്ന് നബി(ﷺ) തന്നെ പരിചയപ്പെടുത്തുന്നുവല്ലോ. 

സയ്യിദിന്റെ വിവക്ഷ എന്താണെന്ന് പണ്ഡിതന്മാർ വിവരിക്കുന്നതുകാണുക;

هو الذي يفرع إليه في النوائب والشدائد، فيقوم بأمرهم
ويتحمل عنهم مكارمهم، ويدفعها عنهم، ، وأما قوله «يوم
القيمة» مع أنه سيدهم في الدنيا والآخرة، فسبب التقييد أن في
يوم القيامة يظهر سؤدده لكل أحد، ولا يبقي منازع، ولا معاند ونحوه، بخلاف الدنيا، فقد نازعه ذلك فيها ملوك الكفار وزعماءالمشركين، وهذا التقييد قريب من معنى قوله تعالى لمن
الملك اليوم لله الواحد القهار مع أن الملك له سبحانه
قبل ذلك، لكن كان في الدنيا من يدعي الملك، أو من يضاف
إليه مجازا، فانقطع كل ذلك في الآخرة. شرح مسلم: ٤۷۳/۷)

വിപൽ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടപ്പെടുന്നവനാണ് സയ്യിദ്. അങ്ങനെ ജനങ്ങളുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവരിൽ നിന്ന് അവ തട്ടിമാറ്റുകയും ചെയ്യും. 

നബി(ﷺ) ദുൻയാവിലും ആഖിറത്തിലും ആദം സന്തതികളുടെ സയ്യിദായിരിക്കെ അന്ത്യദിനത്തിൽ എന്ന്
പ്രത്യേകം പറയാൻ കാരണം പരലോകത്ത് നബി(ﷺ)യുടെ നേതൃത്വം എല്ലാവർക്കും വ്യക്തമാകുന്നതുകൊണ്ടാണ്. അന്ന്
നബി(ﷺ)യോട് അക്കാര്യത്തിൽ തർക്കിക്കുന്നവരോ നബി(ﷺ)യെ എതിർക്കുന്നവരോ മറ്റോ ഉണ്ടാവില്ല. ദുൻയാവിലെകാര്യം അതായിരുന്നില്ലല്ലോ. 

മുശ്രിക്കുകളിലെ നേതാക്കന്മാരും കാഫിറുകളിലെ രാജാക്കന്മാരും നബി(ﷺ)യോട് തർക്കിച്ചിരുന്നുവല്ലോ. “ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിന്". (മുഅ്മിൻ: 18)

എന്ന ഖുർആനിക വചനത്തിന്റെ ആശയത്താട് സാമീപ്യം പുലർത്തുന്ന ഒന്നായിവേണം മേൽ പ്രസ്താവനയെ നോക്കികാണാൻ. 

അതിനു മുമ്പും അധികാരം
അല്ലാഹുവിന് തന്നെയായിരുന്നുവല്ലോ.
എങ്കിലും ദുൻയാവിൽ അധികാരം വാദിക്കുന്നവരോ ആലങ്കാരികമായി ചേർത്തിപ്പറയുന്നവരോ ഉണ്ടായിരുന്നു. അതെല്ലാം തന്നെ പരലോകത്ത് അവസാനിച്ചിരിക്കുന്നു. (ശർഹു മുസ്ലിം: 7/ 473)

ഈ പ്രസ്താവന നബി(ﷺ) നടത്തുവാനുള്ള കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെ

قال العلماء: وقوله (أنا سيد ولد آدم لم يقله فخرا، بل
صرح بنفي الفخر في غير مسلم في الحديث المشهور «أنا سيد ولد
 آدم ولا فخر»، وإنما قاله لوجهين: أحدهما امتثال قوله
تعالى: (واما بنعمة ربك فحدثه والثاني: أنه من البيان الذي
يجب عليه تبليغه إلى امته ليعرفوه، ويعتقدوه ويعملوه بمقتضاه
ويوقروه بما تقتضي مرتبته، كما أمرهم الله تعالى (شرح مسلم 7/473)


ഞാൻ ആദം സന്തതികളുടെ അഭയ
കേന്ദ്രമാണ്” എന്ന് നബി(ﷺ) പൊങ്ങച്ചം
പറഞ്ഞതല്ല. “പൊങ്ങച്ചം പറയുകയല്ല” എന്ന പരാമർശം തന്നെ മുസ്ലിം(റ) അല്ലാത്തവർ ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസിൽ
വന്നിട്ടുള്ളതാണ്. 

രണ്ട് കാര്യങ്ങൾക്കുവേണ്ടിയാണ് നബി(ﷺ) അപ്രകാരം പ്രസ്താവിച്ചത്.

1- “താങ്കളുടെ രക്ഷിതാവിന്റെ അനു
ഗ്രഹത്തെ സംബന്ധിച്ച് താങ്കൾ സംസാരിക്കുക” എന്ന അല്ലാഹുവിന്റെ കൽപ്പന സ്വീകരിച്ചാണ് നബി(ﷺ) അപ്രകാരം പ്രസ്താവിച്ചത്.

2-സമുദായത്തിന് എത്തിച്ചുകൊടുക്കൽ നിർബന്ധമായ വിശദീകരണത്തിന്റെ
ഭാഗമാണിത്. നബി(ﷺ)യെ സംബന്ധിച്ച്
അവർ അറിയുന്നതിനും അവർ വിശ്വസിക്കുന്നതിനും അതനുസരിച്ച് അവർ പ്രവർത്തിക്കുന്നതിനും നബി(ﷺ)യുടെ സ്ഥാനം മനസ്സിലാക്കി അവർ നബി(ﷺ)യെ ആദരിക്കുന്നതിനും വേണ്ടിയാണിത് സമുദായത്തിന് എത്തിച്ചുകൊടുക്കുന്നത്. (ശർഹുമുസ്ലിം: 7/ 473)


അപ്പോൾ സുന്നികൾ മൗലിദിലൂടെ നബി(ﷺ)യെ 'യാസയ്യിദീ' എന്ന് വിളിക്കുന്നതിന് പ്രബലമായ ഹദീസിന്റെ പിൻബലമുണ്ടെന്ന് മനസ്സിലായല്ലോ.


അവലംബം
*വിശ്വാസകോശം*

*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് -  *അസ് ലം
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....