അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
*🌹പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കലും വസ് വാസുകളും..!🌹*
➖➖➖➖➖➖
*ഭാര്യയുടെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് പാസ്പോർട്ടിലും മറ്റും ചേർക്കുന്ന പതിവ് മലബാർ ഭാഗത്ത് സാധാരണമായി ഉണ്ട്.* തിരിച്ചറിയുന്നതിന്റെ ഭാഗമായോ മറ്റോ കത്തുകളും മറ്റു പോസ്റ്റ് ഇടപാടുകൾ നടത്തുന്നതിനും അഡ്റസ് ആയും ഉപയോഗിക്കാറുണ്ട്. വിദേശങ്ങളിൽ സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കണമെങ്കിൽ പോലും പാസ്പോർട്ടിലും മറ്റു രേഖകളിലും ഭർത്താവിന്റെ പേര് ചേർക്കേണ്ടതും ഉണ്ട്. അനിവാര്യമായ ഇത്തരം ആവശ്യങ്ങൾക്കും മറ്റുമായി ഇങ്ങനെ ചെയ്യുന്നത് ഇത്രയും കാലം നമ്മുടെ നാട്ടിൽ കഴിഞ്ഞു പോയ ഒരു ഉലമാക്കളും എതിർത്തിട്ടില്ല എന്നതാണ് സത്യം.
ErueWH2jr9Y1xH2U0B6mHM
*പറഞ്ഞു വരുന്നത് ഫെയ്സ് ബുക്കിലും വാട്സ് അപ്പ് പോലെയുള്ള മൊബൈൽ മാധ്യമങ്ങളിലും ഈയടുത്തായി വളരെ വിശദമായി ഒരുപാട് ഹദീസുകളും ആയത്തുകളും ഒക്കെ ചേർത്ത് ഭാര്യയുടെ പേരിന്റെ പുറകിൽ ഭർത്താവിന്റെ പേര് ചേർക്കുന്നത് വലിയ തെറ്റും നരകത്തിലെ സ്ഥിരതാമസത്തിന് കാരണം ആക്കുന്നതും ആണ് എന്ന രീതിയിലുള്ള ഒരു പോസ്റ്റ് പരക്കുന്നു*. *കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മുജാഹിദ് വിഭാഗത്തിന്റെ പ്രാസംഗികനും ഇങ്ങനെ പേര് വെക്കൽ 'വൻ ദോഷം' ആണ് എന്ന് പ്രസംഗിക്കുന്നത് കേട്ടിരുന്നു. അന്ന് തന്നെ കർമ്മശാസ്ത്ര വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള പണ്ഡിതരുമായി ബന്ധപ്പെട്ട് കാര്യം ചോദിച്ചിരുന്നു. ചോദിച്ച് നോക്കിയപ്പോൾ അവരും ഇത്തരം ഒരു വാദം ആദ്യമായി കേൾക്കുകയാണ്.* ശ്രദ്ധിച്ചു നോക്കുമ്പോൾ ഇത് പോസ്റ്റ് ചെയ്യുന്നവരിൽ അറിവുള്ള ഉസ്താദുമാർ വരെ ഉണ്ട് എന്നതാണ് അത്ഭുതമായി തോന്നിയത്.
കാര്യത്തിലേക്ക് വരാം. ഒന്നാമതായി ആ പോസ്റ്റിൽ കണ്ടത് സൂറത്തുൽ അഹ്സാബിലെ ഒരു ആയത്താണ്.
*ادعوهم لآبائهم هو أقسط عند الله*
*(ആശയം): നിങ്ങള്‍ ദത്തുപുത്രന്‍മാരെ അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക (അഹ്സാബ് 5)*
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM
നോക്കൂ സഹോദരന്മാരേ, ഈ ആയത്ത് കാണുമ്പോൾ തന്നെ മനസ്സിലാകുന്നില്ലേ അതിലെ ഉദ്ദേശ്യം. 'ഹും' എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് ദത്ത് പുത്രന്മാരെ ആണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ദത്ത് പുത്രന്മാരെ ആരാണോ ദത്തെടുത്തത് അവരുടെ മക്കൾ എന്ന രീതിയിൽ വിളിക്കപ്പെടുന്നതിന് അനുവാദമുണ്ടായിരുന്നു. ഖദീജ ബീവി (റ) യിൽ നിന്നും സേവകനായി ആദരവായ നബി തങ്ങൾക്ക് ചെറിയ കുട്ടിയായിരിക്കുമ്പോ സേവകനായി കൈമാറപ്പെട്ട പ്രസിദ്ധനായ സ്വഹാബി ആയിരുന്നു സൈദ്(റ).
മാതാവുമൊത്തുള്ള യാത്രയിൽ കൊള്ളക്കാർ ആക്രമിക്കുകയും അങ്ങനെ അടിമയാക്കപ്പെടുകയും ചെയ്യപ്പെട്ട കുട്ടിയായിരുന്നു സൈദ് (റ). ഖദീജ ബീവി (റ) യുടെ വീട്ടിലേക്ക് ആയിരുന്നു ആ ചെറിയ കുട്ടി അടിമയായി എത്തപ്പെട്ടത്. ആദരവായ നബി തങ്ങളുമായുള്ള വിവാഹത്തിന് ശേഷം ആ കുട്ടിയെ ഖദീജ ബീവി നബി തങ്ങൾക്ക് കൈമാറുകയാണ് ഉണ്ടായത്. കുറച്ച് വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മകൻ മസ്ജിദുൽ ഹറാമിന്റെ ചാരത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്നറിഞ്ഞ പിതാവും പിതൃവ്യനും തിരിച്ച് കൂട്ടിക്കൊണ്ട് പോകാൻ വരുകയും നബി തങ്ങളുടെ (സ്വ) (അന്ന് നുബുവ്വത്ത് ലഭിച്ചിട്ടില്ല) അടുത്ത് വന്ന് മകനെ മോചനദ്രവ്യം വാങ്ങി മോചിപ്പിച്ചു തരണം എന്നാവശ്യപ്പെടുകയും നബി തങ്ങൾ മോചനദ്രവ്യം നിരസിക്കുകയും സൈദിനെ വിളിച്ച് അവന്റെ ഇഷ്ടം പോലെ ചെയ്തു കൊള്ളാൻ പറയുകയും ചെയ്തു. സൈദ് പിതാവിനോടൊപ്പം പോകാൻ കൂട്ടാക്കാതെ നബി തങ്ങളോടൊപ്പം തുടരാൻ തീരുമാനിച്ചു.
*സന്തോഷത്തോടെ നബി തങ്ങൾ നാട്ടുകാരെ വിളിച്ചു വരുത്തി 'സൈദ് ഇനി മുതൽ അടിമയല്ല - എന്റെ മകനാണ്, അവൻ എന്നെയും ഞാൻ അവനെയും അനന്തരം എടുക്കും' എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് മുതൽ മഹാൻ സൈദ് ഇബ്നു മുഹമ്മദ് എന്ന് വിളിക്കപ്പെട്ടു.*
*ഇമാം ബുഖാരി തങ്ങൾ ഉദ്ധരിക്കുന്ന ഒരു ഹദീസ് നോക്കൂ.
*(ما كنا ندعوه إِلا زيد بن محمد حتى نزل القرآن{ادعوهم لاَبائهم هو أقسط عند الله}*
ആശയം:
*ادعوهم لاَبائهم هو أقسط عند الله*
*എന്ന ആയത്ത് ഇറങ്ങുന്നത് വരെ സൈദ് ഇബ്നു ഹാരിസ (റ തങ്ങളെ സൈദ് ഇബ്നു മുഹമ്മദ് എന്ന് വിളിക്കൽ ഞങ്ങൾക്ക് പതിവായിരുന്നു. (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്)*
നിലവിലുണ്ടായിരുന്ന ദത്ത് പുത്രന്മാരെ അവരുടെ ദത്തെടുത്ത പിതാക്കളിലെക്ക് ചേർത്ത് പറയാം എന്ന വിധി ദുർബലപ്പെടുത്തുകയായിരുന്നു ഈ ആയത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ഈ ആയത്ത് വിശദീകരിച്ച മുഫസ്സിരീങ്ങൾ മുഴുവൻ പറഞ്ഞത് ഇതിന്റെ ഉദ്ദേശ്യം മേലെ വിവരിച്ചതാണ് എന്നാണ്.
ആ ആയത്തിന്റെ തന്നെ തൊട്ടപ്പുറത്തെ വാക്ക് നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും.
*فإن لم تعلموا آباءهم*
*(നിങ്ങൾക്ക് അവരുടെ പിതാവിനെ അറിയില്ലെങ്കിൽ) എന്ന ഭാഗം കാണുന്നതോടെ തന്നെ പറയപ്പെട്ട പോസ്റ്റിലെയും പ്രസംഗത്തിലെയും സഫാഹത്ത് മനസ്സിലാക്കാവുന്നതാണ്. പിതാവിന്റെ സ്ഥാനത്ത് സ്വന്തം പിതാവല്ലാത്ത ഒരാളെ ചേർത്ത് പറയുന്നതിനെ വിലക്കുന്ന ആയത്തും ഹദീസുകളും എടുത്ത് തിരിച്ചറിവിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ഭർത്താവിന്റെ പേര് ഭാര്യയുടെ പേരിനോടൊപ്പം ചേർക്കുന്നതിലെക്ക് കൊണ്ട് വന്ന് സ്ഥാപിക്കുന്നത് എത്ര ഹീനമായ നടപടിയാണ്..!*
1400 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ വിശുദ്ധ ഖുർആനിന്റെ ആയത്തിൽ ഇക്കാലം മുഴുക്കെ കഴിഞ്ഞു പോയ ഉലമാക്കൾ ആരും പറയാത്ത ഒരു വിധി അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ കെട്ടിവെക്കുന്നവർക്ക് എന്താണ് നേട്ടം..? കറാഹത്ത് പോലും ഇല്ലാത്ത ഒരു കാര്യം വലിയ തെറ്റാണ് എന്ന രീതിയിൽ പടച്ച് വിടുന്നവർക്ക് എന്താണ് ലക്ഷ്യം ??
രസാവഹമായി തോന്നിയത് ആ പോസ്റ്റിൽ തന്നെ ഉദ്ധരിച്ച ഹദീസുകൾ എല്ലാം പറയുന്നത് സ്വന്തം പിതാവല്ലാത്ത ഒരാളെ പിതാവായി പറയുന്നതിനെ പറ്റിയാണ് എന്നതാണ്. വായിക്കുന്ന ഒരാൾക്കും ഇത് മനസ്സിലാകുകയും ചെയ്യുന്നില്ലേ ആവോ..?
*ഹദീസുകൾ ചുവടെ:*
*عن سعد بن أبي وقاص رضي الله عنه أن النبي صلى الله عليه وسلم قال: "من ادعى إلى غير أبيه وهو يعلم أنه غير أبيه، فالجنة عليه حرام" (متفق عليه)*
*ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു:*
സഅദ് ഇബ്നു അബീ വഖാസ് (റ) തങ്ങൾ നബി തങ്ങളെ തൊട്ട്:
*നബി തങ്ങൾ (സ്വ) പറഞ്ഞു: "തന്റെ പിതാവല്ല എന്ന് അറിയാവുന്ന ഒരാളിലേക്ക് തന്റെ പിതൃത്വം ചേർത്ത് പറയുന്നവൻ ആരോ അവന് സ്വർഗ്ഗപ്രവേശം നിഷിദ്ധമാണ്"*
*ليس من رجل ادعى لغير أبيه وهو يعلمه إلا كفر*
*ആരെങ്കിലും ഒരാൾ തന്റെ പിതാവല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ മറ്റൊരാളെ തന്റെ പിതാവായി പറയുന്നന്നുവെങ്കിൽ അവൻ അല്ലാഹുവിൽ അവിശ്വസിച്ചിരിക്കുന്നു. (ബുഖാരി)*
ആയിഷ ബീവി (റ) പറയുന്നത് വളരെ വ്യക്തമാണ്:
അബൂ ഹുദൈഫ (റ) സാലിം (റ) വിനെയും ആദരവായ നബി തങ്ങൾ (സ്വ) സൈദ് (റ) വിനെയും ദത്ത് പുത്രന്മാർ ആക്കിയതൊക്കെ പറഞ്ഞ ശേഷം മഹതി പറയുന്നത്:
*وكان من تبنى رجلا في الجاهلية دعاه الناس اليه وورث من ميراثه حتى أنزل الله تعالى {اادعوهم لابائهم}*
*ജാഹിലിയ്യാ കാലത്ത് ഉണ്ടായിരുന്ന പതിവ് ആരെങ്കിലും ഒരാളെ ദത്തെടുത്താൽ ദത്തെടുക്കപ്പെട്ടവരെ ജനങ്ങൾ അവരുടെ ദത്തെടുത്ത പിതാവിന്റെ പേരിലേക്ക് ചേർത്തി വിളിക്കുകയും അവർ ദത്തെടുത്ത പിതാവിൽ നിന്ന് അനന്തരാവകാശം എടുക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു {اادعوهم لابائهم} എന്ന ആയത്ത് ഇറക്കുന്നത് വരെ. (ബുഖാരി)*
കൂടുതൽ ഉദ്ധരിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ആ പോസ്റ്റിൽ ഉള്ള എല്ലാ ഹദീസുകളും പിതാവല്ലാത്തവരെ പിതാവായി ചേർത്ത് പറയുന്നതിനെ സംബന്ധിച്ച് ഉള്ളതാണ് എന്നത് അത് സൂക്ഷ്മമായി വായിക്കുന്നവർക്ക് വ്യക്തമാകും.
*ഇതാണ് ഇന്നത്തെ നമ്മുടെ ലോകത്തിന്റെ സ്ഥിതി. ഖുർആൻ പരിഭാഷകളും ഹദീസ് പരിഭാഷകളും ഉപയോഗിച്ച് ആർക്കും സ്വന്തം തലയിൽ തോന്നുന്ന എന്ത് യുക്തിയും അല്ലാഹുവിന്റെയും അവന്റെ ഹബീബിന്റെയും മേൽ കെട്ടിവെക്കാം എന്ന പരിതാപകരമായ അവസ്ഥ. ഏതൊരു ആയത്തും ഹദീസും ഇറങ്ങിയതും പറഞ്ഞതും ഒരു സാഹചര്യത്തിൽ ആയിരിക്കും. ആ സാഹചര്യവും ആരോട്, എന്തിന് എപ്പോ പറഞ്ഞു എന്നൊന്നും നോക്കാതെ പരിഭാഷകൾ വെച്ച് വിധി പറയുന്നതാണ് നവ മാധ്യമ മുഫ്തിമാർ.*
നമ്മുടെ മുൻകാല ഇമാമീങ്ങളിൽ ആകമാനം എത്ര എത്ര ആളുകൾ നാടിന്റെ പേര് സ്വന്തം പേരിൻറെ പുറകിൽ പറഞ്ഞവർ ഉണ്ട്..? ഇമാം ബുഖാരി യുടെ ബുഖാരി എന്നത് എവിടെ നിന്ന് വന്നതാണ്..? പേരിന്റെ പുറകിൽ പിതാവിന്റെ പേരല്ലാത്ത ഒന്നും ചേർക്കാൻ പാടില്ല എന്നാണെങ്കിൽ ഇവർക്കൊന്നും അത് മനസ്സിലായില്ലേ..? അതും തെറ്റാണ് എന്ന് പറയുമോ ഇക്കൂട്ടർ..?
*പരിഭാഷ വെച്ച് ദീനീ വിധികൾ പറഞ്ഞു സമൂഹത്തിൽ തീർത്തും അനാവശ്യമായ വസ് വാസുകൾ ഉണ്ടാക്കുന്ന ഇത്തരം കപടന്മാർ ആണ് സമൂഹത്തിന്റെ ശാപം..! സ്വന്തം യുക്തിയിൽ തോന്നുന്നതൊക്കെ അല്ലാഹുവിന്റേയും അവന്റെ ഹബീബിന്റേയും മേൽ കെട്ടിവെക്കുന്ന ഹവയുടെ അഹ്ലുകാർ..! കാണുന്നതും കേൾക്കുന്നതും എല്ലാം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക പോലും ചെയ്യാതെ പൊതുമാധ്യമങ്ങളിൽ ഷെയർ ചെയ്ത് സഫാഹതുകൾക്ക് കൈസഹായം ഏകാൻ കുറെ സാധുക്കളും..! എന്ത് ചെയ്യാൻ കാലം അതിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ആദരവായ നബി തങ്ങൾ (സ്വ) പഠിപ്പിച്ചതാണല്ലോ.വിഡ്ഢികളായ ആളുകൾ ഫത് വാ നൽകുന്ന കാലം ഖിയാമത്തിന്റെ അടുത്ത നാളുകളിൽ സംഭവിക്കുമെന്നു പറഞ്ഞ ഹബീബിന്റെ വാക്കുകൾ എത്ര സത്യം..!*
*നബി തങ്ങൾ പറയുന്നു:*
*يكون في آخر الزمان دجالون كذابون يأتونكم من الأحاديث بما لم تسمعوا أنتم ولا آباؤكم ، فإياكم لا يضلونكم ولا يفتنونكم*
*"അവസാനകാലം ചില കളവ് പറയുന്ന ദജ്ജാലുകളുണ്ടായിത്തീരും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേള്‍ക്കാത്ത വര്‍ത്തമാനങ്ങളുമായിട്ടാണ് അവര്‍ നിങ്ങളിലേക്ക് വരുക. അവർ നിങ്ങളെ വഴിതെറ്റിക്കാതെയും ഫിത്നയിൽ പെടുത്താതെയും കാത്തു കൊള്ളുക." (സ്വഹീഹ് മുസ്ലിം)*
*ഭാര്യയുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ വിധി എന്താകുന്നു എന്ന ചോദ്യത്തിന് islamonweb എന്ന സൈറ്റിൽ വന്ന മറുപടി ഇവിടെവായിക്കാം.*
*പരിഭാഷകൾ കൊണ്ട് ഖുർആനും ഹദീസും പഠിക്കാതിരിക്കുക. വായിക്കുന്ന പരിഭാഷകൾ ആണ് ഖുർആൻ എന്ന് മനസ്സിലാക്കാതിരിക്കുക. അല്ലാഹുവിന്റെ കലാമായ ഖുർആനിന്റെ വാക്കുകൾക്ക് വെറും വാചകാർത്ഥം വെച്ച് ദീനീ വിധികൾ പറയുന്നവരെ കരുതിയിരിക്കുക. ജീവിതം മുഴുക്കെ കുത്തിയിരുന്ന് ഇമാമീങ്ങളുടെ കിതാബുകൾ പഠിച്ചു പഠിച്ചു കാലം മുഴുക്കെ ദീനീ സേവനത്തിനായി വിനിയോഗിക്കുന്ന മഹാന്മാരായ ഉലമാക്കൾ ലോകത്ത് എമ്പാടും ഉണ്ട്. അവരിലൂടെ പഠിക്കുക. അവരെ ഒക്കെ വിട്ട് ഒരു പരിഭാഷ വെച്ച് ദീൻ മനസ്സിലാക്കിക്കളയാം,ഗൂഗിളിൽ നിന്ന് ഇസ്ലാമിനെ നേടിയെടുക്കാം എന്ന് വിചാരിക്കുന്നവർ മടയന്മാർ മാത്രമാണ്. അക്ഷരങ്ങളിൽ കുറിച്ച് വെച്ചതിനേക്കാൾ ഏറെ പഠിക്കാനുണ്ട് ഒരു ഗുരുമുഖത്ത് നിന്നുള്ള പഠനത്തിന് എന്നോർക്കുക..*
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സ്വയം ചെന്ന് ചാടാതിരിക്കുക. ആദരവായ നബി തങ്ങളുടെ (സ്വ) തിരുവാക്കുകൾക്ക് അവിടുന്ന് പഠിപ്പിക്കാത്ത ഉദ്ദേശ്യങ്ങൾ, ആ വാക്കുകളിൽ നിന്ന് ഇമാമീങ്ങൾ ആരും മനസ്സിലാക്കാത്ത കാര്യങ്ങൾ പടിപ്പിക്കുന്നവരോട് ചേർന്ന് നരകത്തിന്റെ അഹ്ലുകാർ എന്ന പട്ടം അതിന്റെ കാരണത്താൽ വന്നു ചേരുന്നതിനെ സൂക്ഷിക്കുക. നാഥൻ നമ്മെ ഇത്തരം ആളുകളുടെ ഫിത്നയെ തൊട്ട് കാത്തു രക്ഷിക്കട്ടെ..ആമീൻ..
🌹🌹🌹🌹🌹
*കടപ്പാട് നൌഫൽ കല്ലാച്ചി*