Showing posts with label മുശ്രിക്കുകളുടെ 'അല്ലാഹു' .......... Show all posts
Showing posts with label മുശ്രിക്കുകളുടെ 'അല്ലാഹു' .......... Show all posts

Saturday, November 3, 2018

മുശ്രിക്കുകളുടെ 'അല്ലാഹു' .........


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


മുശ്രിക്കുകളുടെ 'അല്ലാഹു'
.........
 ചില ആയത്തുകളിലും ചില തഫ്സീറുകളിലുമൊക്കെ മുശ്രിക്കുകൾ "അല്ലാഹു' എന്നുപറഞ്ഞതായും അല്ലാഹുവിനെഅംഗീകരിച്ചതായും കാണാം  ആകാശഭൂമികൾ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ മറുപടി പറയുമെന്നുംഖുർആനിൽ കാണാം.

ഇത് പൊക്കിപ്പിടിച്ച് സുന്നികളെ പോലെതന്നെമക്കാ മുശ്രിക്കുകൾക്കും അല്ലാഹുവിൽവിശ്വാസമുണ്ടായിരുന്നുവെന്ന്ചിലർ വാദിക്കാറുണ്ട്. ഇതിന്റെ യാഥാർത്ഥ്യം നാം ഗ്രഹിക്കേണ്ടതാണ്.


"അല്ലാഹുവിനെക്കുറിച്ച് അവർക്ക് യഥാർത്ഥ വിശ്വാസമില്ലായിരുന്നുവെ
ന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. മാത്രമല്ല, മുഹമ്മദ് നബി(സ)
പഠിപ്പിച്ചതും മുസ്ലിംകൾ വിശ്വസിക്കുന്നതുമായ അല്ലാഹുവല്ല ഇവരുടെ അല്ലാഹു,

 വസ്തുതകളിലേക്കിറങ്ങിച്ചെന്നാൽ ഇക്കാര്യം ബോധ്യപ്പെടും.
അല്ലാഹു പറയുന്നു;

ام خلق السموات والأرض بل لايوقنون (سورة الطور ۳۹)

"അവരാണോ ആകാശഭൂമികളെ സൃഷ്ടിച്ചത്? എന്നാൽ അവർ
(ഇതിനെ)ഉറപ്പിക്കാത്തവരാകുന്നു.' (അത്തുർ 36)

ഈ സൂക്തം വിശദീ
കരിച്ചുകൊണ്ട് ഖുർആൻ വ്യാഖ്യാതാക്കൾ എഴുതുന്നത് മുശ്രിക്കുകൾക്ക്
അല്ലാഹുവിനെക്കുറിച്ച് വിശ്വാസമില്ലായിരുന്നുവെന്നാണ്.

ഇമാം ബൈളാവി(റ) പറയുന്നു.

اذا سؤلوا من خلقكم  ومن خلق السماوات والارض

قالوا الله إذ لو ايقنو ا ذلك لما يعرضوا عن عبادته

"നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്ന് അവരോട്
ചോദിച്ചാൽ അവർ പറയും അല്ലാഹുവാണെന്ന്. എന്നാൽ ഇക്കാര്യം
അവർ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ. അവർ അല്ലാഹുവിന് ആരാധന നടത്തുന്നതിനെ കുറിച്ച് അവർ തിരിഞ്ഞ് കളയുക യില്ലല്ലോ ( ബൈളാവി 4 / 405)


അല്ലാമ ശൈഖ് സാദ റ പറയുന്നു.

والمعني انهم واناعترفوا بأن الخالق هو الله تعالي لكنهم غير موقنون في ذالك الاعتراف إذ لو يقنوا ذلك لما اعرضو عن عبادته

(ഹാശിയതുശൈഖ് സാദ 4/405)



സ്രഷ്ടാവ് അല്ലാഹുവാണന്ന് അവർ പറയുന്നണ്ടെങ്കിലും അതിൽ അവർ ക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
വിശ്വാസമുണ്ടായിരുന്നെങ്കിൽ അവർ ആരാധന ചെയ്യുന്നതിൽ വിമുഖത കാണിക്കില്ലല്ലോ

ഹാശിയതുശൈഖ് സാദ 4/405)

അല്ലാമാ അബുസ്സുഊദ്(റ) പറയുന്നു

اذا سؤلوا من خلقكم وخلق  السموات والأرض قالوا الله وهو غير موقنين لما قالوا( تفسير ابو السعود ٧/١٥١)


"നിങ്ങളെയും ആകാശഭൂമികളെയും സ്രഷ്ടിച്ചത് ആരാണന്ന് അവരോട്
ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ പറയും   എന്നാൽ അവർ പറയുന്ന. കാര്യത്തിൽ അവർക്ക് ഉറപ്പ് വിശ്വാസം ഇല്ലായിരുന്നു.
തഫ്സീർ അബുസ്സുഊദ് 1/151)
ഇതുതന്നെ തഫ്സീർ റൂഹുൽബയാൻ 9/202ലും കാണാവുന്നതാണ്:



അല്ലാമാ അബൂഹയ്യാൻ(റ) എഴുതി,

اذا سءلوا من خلقكم وخلق السموات والأرض قالوا الله
وهم شاكون فيما يقولون  لا يوقنون اه (البحر المحيط ۸/۱۵۲)

“നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചത് ആരാണെന്ന് അവ
രോട് ചോദിച്ചാൽ, അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ആ
പറയുന്നതിൽ അവർ സംശയാലുക്കളായിരുന്നു. അതിൽ അവർക്ക് ഉറപ്പ്
വിശ്വാസം ഇല്ലായിരുന്നു.' (അൽബഹ്റു ൽ മുഹീഥ് 8/152)

 അല്ലാമാ ഖാളി
സനാഉള്ളാഹിൽ മള്ഹരി(റ) തന്റെ തഫ്സീറുൽ മള്ഹരി 9 /99ലാം
ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാമാ മുഹമ്മദ് നൂവി(റ) എഴുതുന്നു.

فاذا اسئلوا من خلقكم ومن خلق السموات والارض
قالوا الله وهم غير موقنين بما قالوا اه( تفسير المنير ۲/۳۷۲)

നിങ്ങളെയും ആകാശഭൂമികളെയും സൃഷ്ടിച്ചതാരാണെന്നവരോട്
ചോദിച്ചാൽ അവർ അല്ലാഹുവാണെന്ന് പറയും. എന്നാൽ ഈ പറയുന്ന
തുകൊണ്ട് അവർക്ക് യാതൊരു ദൃഢവിശ്വാസവും ഇല്ലായിരുന്നു.
(തഫ്സീറുൽമുനീർ 2/372)
- ...::
നേരത്തെ നാം വിശദീകരിച്ച ചില സൂക്തങ്ങളിൽ, കപ്പലിൽ സമുദ്ര
ത്തിലുടെ അവർ സഞ്ചരിക്കുമ്പോൾ സന്നിഗ്ധഘട്ടത്തിൽ നിഷ്കളങ്കമായി അല്ലാഹുവിനോട് അവർ, പാർത്ഥിക്കാറുണ്ടായിരുന്നെന്ന്
പരാമർശങ്ങൾ വായിച്ചു. എന്നാൽ ഇവിടെയും അല്ലാഹുവിനോട്
പ്രാർത്ഥിക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ
രേഖപ്പെടുത്തിയത് കാണുക.

ഇമാം അബൂഹയ്യാൻ(റ) എഴുതി:

فاذا ركبوا في الفلك دعوالله مخلصين له الدين
 كائنين في صورة من يخلص
الدين لله من المؤمنين حيث لا يذكرون الا الله ولا يدعون مع الله
آخر ومن المخلصين ضرب من التهكم (البحرا المحيط ۷/۶ه)

"ഇഖലാസുള്ളവരായി അല്ലാഹുവിനോട് പ്രാർത്ഥിക്കുമെന്നതിന്റെ
അർത്ഥം ഇഖാസുള്ളവരുടെ രൂപത്തിൽ, അവർ അല്ലാഹുവിനോട്
പ്രാർത്ഥിക്കുന്നുവെന്നാണ്. അവരെക്കുറിച്ച് ആത്മാർത്ഥതയുള്ളവരാവുക
എന്ന പരാമർശത്തിൽ ഒരു തരം പരിഹാസമുണ്ട്. (കാരണം അവർ
ക്കില്ലാത്ത വിശേഷണമാണല്ലോ അവർക്ക് ചാർത്തിയത് )' അൽ
ബഹറുൽ മുഹീഥ് 6 457)


ഇമാം നസഫി(റ) എഴുതി:

کائنين في صورة من يخلص الدين لله من المؤمنون (مدارك ۱۳۰۹/۲۶)

“അതായത് ആത്മാർത്ഥതയുള്ളവരുടെ രൂപത്തിലായിരുന്നു ഈ
പ്രാർത്ഥന. (യഥാർത്ഥ ഇഖലാസില്ല എന്നർത്ഥം.) (മദാരിക് 2/1306)

ഖാളി സനാഉള്ളാഹ് (റ) എഴുതി:

يدعون كائنين في صورة من اخلص دینه من المؤمنين اه

تفسير المظهري٧/٢١٥
"അതായത് മുഅ്മിനീങ്ങളിൽനിന്ന് ഇഖാസുള്ളവരുടെ രൂപത്തിലാ
യിരുന്നു ഈ പ്രാർത്ഥന.' (തഫ്സീറുൽമള്ഹരി 7/215)

ആലൂസി എഴുതി;

أي كائنين في صورة من أخلص دينه اه (روح المعانی ۲۱/۱۳)

“അതായത് ഇഖാസുള്ളവരുടെ കോലത്തിൽ അവർ പ്രാർത്ഥിച്ചു.
(റൂഹുൽ മആനി 2}13)

ശൈഖ് ഇസ്മാഈൽ ഹിഖ്ഖി(റ) രേഖപ്പെടുത്തി.

والجواب ان المراد به التضرع في الدعاء عند مسیس الضرورة..... ولم
يرد الاخلاص الذي هو من ثمرات الإيمان اه (روح البیان 4۹۳/۹)

'കാഫിറായ ഇവർക്ക് ഇഖലാസുണ്ടാവുക എന്നതിന്റെ അർത്ഥമെന്താണെന്ന് ചോദിച്ചാൽ അതിന്റെ മറുപടി ഇപ്രകാരമാണ്
ഇത് കൊണ്ടുള്ള വിവക്ഷ, വിഷമം വരുന്ന സന്ദർഭത്തിൽ പ്രാർത്ഥനയിൽ ഉണ്ടാവുന്ന
താഴ്മയാണിത്, അല്ലാതെ ഈമാനിന്റെ ഫലമായ ഉണ്ടാവുന്ന ഇഖ് ലാസ്
ഉദ്ദേശ്യമല്ല.' (റൂഹുൽബയാൻ 6/493)

ഇമാം ഇബ്നുജരീർ(റ) എഴുതുന്നു



فمنهم مقتصد في قوله واقراره بربه وهومع
ذلك مضمر الكفربه اه (تفسير الطبری ۲۲۶/۱۰)

"അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന അവർ  അല്ലാഹു
വെന്ന് നാവുകൊണ്ട് പറയുന്നുവെങ്കിലും ഉള്ളിൽ കുഫ്റിനെ  മറച്ചു വെച്ചിരിക്കുകക്കുയാണ്.' (തഫ്സീറുത്വബരി 10 /224)

ഈ ഖുർആൻ പണ്ഡിതന്മാരുടെ ഉദ്ധരണികളിൽനിന്നും സ്പഷ്ടമാ
വുന്നത് അവർക്കല്ലാഹുവിനെക്കുറിച്ച് വിശ്വാസമില്ലായിരുന്നുവെന്നാണ്.
അവർ അല്ലാഹുവിലേക്ക് മുന്നിടുമ്പോൾ തന്നെ ആത്മാർത്ഥത നടിച്ചു
കൊണ്ടാണ് പ്രാർത്ഥിക്കുന്നത്. യഥാർത്ഥ ആത്മാർത്ഥത അവർക്കില്ലായി
രുന്നു. ഇനി അവർ പറഞ്ഞിരുന്ന അല്ലാഹു തന്നെ മുസ്ലിംകൾ വിശ്വസി
ക്കുന്നതും മുഹമ്മദ് നബി(സ) പഠിപ്പിച്ചതുമായ അല്ലാഹുവല്ല. മറ്റനേകം
ദൈവങ്ങളെപ്പോലെ അല്ലാഹുവെന്ന് പേരുള്ള ഒരു ദൈവം എന്നെ അവർ
ക്ക് ഇതേക്കുറിച്ച് വിശ്വാസമുണ്ടായിരുന്നുള്ളൂ. അവർ ചില സങ്കൽപ്പങ്ങളുണ്ടാക്കി ചില വിശേഷണങ്ങൾ ചാർത്തിയ ദൈവത്തിന് അല്ലാഹുവെന്ന്
പേരിട്ടുവെന്ന് ചുരുക്കം.


 ഇമാം നവവി(റ) രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.

فمعبودهم الذي عبدوه ليس هو الله وان سموه به
لانهم ما عرفوا الله سبحانه وتعالى اه (شرح مسلم ۳۳۱/۱)

(അവർ പ്രാർത്ഥിച്ചിരുന്ന) അവരുടെ ആരാധ്യവസ്തു അല്ലാഹുവല്ല.
അവർ അതിന് അല്ലാഹു എന്ന് പേരുവെച്ചിരുന്നുവെങ്കിലും ശരി. കാരണം
അല്ലാഹുവിനെ (അറിയേണ്ടതുപോലെ) അവർ അറിഞ്ഞിട്ടില്ല.' (ശറഹു
മുസ്ലിം 1/331)
അവർ പറയുന്നു അല്ലാഹു ജിന്നുകളിലെ ഉന്നതന്മാരുടെ പെൺമക്കളെ
വിവാഹം കഴിച്ചവനും മക്കളെ ഉത്പാദിപ്പിച്ചവനുമാണ്.' (ബുഖാരി 1/
465 കാണുക.)

قالوا ان الله خطب الى سادات الجن وزوجه
مسن تراوات بناتهم اه بخاری 465/1

ഇമാംറാസി(റ) പറയുന്നു:


155وذلك لأنهم لما اعتقدوا في الله ما لا يليق به وكانهم أطاعوا ذاتا
موصوفة بالصفات التي تخيلوها فهم في الحقيقة ماعبدوالله اه

تفسير الرازی ۱۳۸/۳۱)



"മാത്രമല്ല അല്ലാഹുവിനോട് ഒരിക്കലും യോജിക്കാത്ത നിലക്കുള്ള
യുക്തിയിൽ മെനഞ്ഞെടുത്ത ചില വിശേഷണങ്ങൾ ചാർത്തിയ
സത്തയെയാണ് അല്ലാഹുവായി അവർ മനസ്സിലാക്കിയത്. അതിനാണ്
അവർ വഴിപ്പെടുകയും ചെയ്തത്. അതാണെങ്കിലോ യഥാർത്ഥ അല്ലാഹുവല്ലല്ലോ. അപ്പോൾ (മുസ്ലിംകൾ വിശ്വസിക്കുന്ന) അല്ലാഹു വിനെ
അവർ അംഗീകരിക്കുകയോ വഴിപ്പെടുകയോ ചെയ്തിട്ടില്ല. (തഫ്സീ
റാസി 31/131)

ചുരുക്കത്തിൽ മുശ്രിക്കുകളുടെ 'അല്ലാഹു' മുഹമ്മദ് നബി(സ
പഠിപ്പിച്ചതോ മുസ്ലിംകൾ വിശ്വസിക്കുന്നതോ അല്ല.

അതിനാൽ മുസ്
ലിംകളെപ്പോലെ മുശ്രിക്കുകൾക്കും യഥാർത്ഥ അല്ലാഹുവിനെക്കുറിച്ച്
വിശ്വാസമുണ്ടായിരുന്നുവെന്ന ബിദഈ വാദം നിരർതഥകവും അവാസ്തവവുമാണെന്ന് വ്യക്തമായും നാം മനസ്സിലാക്കുക

അവലംഭം
ഇസ്തിഗാസ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട ആയത്തുകൾ. അലവി സഖാഫി

നോക്കി എഴുത്ത്
അസ് ലം സഖാഫി
പരപ്പനങ്ങാടി


ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക👇👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....