Showing posts with label ദുആ. Show all posts
Showing posts with label ദുആ. Show all posts

Wednesday, June 13, 2018

ദിക്‌റ്, ദുആ, സ്വലാത്ത് മജ്ലിസ് വിരോധികളായ മുജാഹിലുകൾ അറിയാൻ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ദിക്‌റ്, ദുആ, സ്വലാത്ത് മജ്ലിസ് വിരോധികളായ മുജാഹിലുകൾ അറിയാൻ...✍🏻

വിശ്വാസികൾക്ക് ആത്മീയമായ നിർവൃതിയും ഉന്മേഷവും ലഭിക്കുന്നിടത്തെല്ലാം മുടക്കം സൃഷ്ട്ടിക്കുക എന്നത് പിശാചിന്റെ സ്വഭാവമാണ്

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
അല്ലാഹുവിനോട് പിശാച് പറയുകയാണ് ആത്മാർത്തതയുള്ള നിന്റെ അടിമകളെ ഒഴികെ എല്ലാവരേയും ഞാൻ പിഴപ്പിക്കുക തന്നെ ചെയ്യും.    ഇങ്ങനെ ശപദം ചെയ്ത ഇബ്ലീസിന്റെ അനുയായികളാണ് മുജാഹിലുകളെന്ന് വളരെ വ്യക്തം.   

കാരണം നന്മയുടെ മാർഗങ്ങളെ ദുർന്യായങ്ങൾ നിരത്തി പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളീയ മുജാഹിലുകളുടെ അവസ്ഥ ദയനീയം തന്നെ.    

മഹാനായ ഖലീൽ തങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സ്വലാത്ത്, ദിക്റ്, ദുആ മജ്ലിസിനെതിരെ എന്തൊക്കെയാണ് എഴുതിവിടുന്നത് ഈ ജാഹിലുകൾ...

മുജാഹിലുകളോട് ഞാൻ ചോദിക്കട്ടെ... ❓❓❓❓❓❓

ദിക്റും, ദുആയും, സ്വലാത്തുമൊക്കെ ഒരു മജ്ലിസിൽ ഒരുമിച്ച് കൂടി  കൂട്ടമായി ചൊല്ലുന്നത് തെറ്റാണോ. ❓❓❓❓❓❓

എന്താണ് തെറ്റ്. ❓❓❓❓❓❓
ഹറാമോ. ❓❓❓❓❓❓
കറാഹത്തോ. ❓❓❓❓❓❓
ഖിലാഫുൽ ഔലയോ ❓❓❓❓❓❓

ഇനി വിശുദ്ധ റമളാനിൽ നടത്തുമ്പോൾ മാത്രമാണോ തെറ്റ്. ❓❓❓❓❓❓

അങ്ങിനെ റമളാനിൽ ദിക്റ് സ്വലാത്ത് ദുആ മജ്ലിസ് നടത്താൻ പാടില്ല എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ. ❓❓❓❓❓❓

ഉണ്ടെങ്കിൽ ആ ആയത്ത് ഒന്ന് തരണം ❓❓❓❓❓❓ ഹദീസിലാണെങ്കിൽ ഏത് ഹദീസ്. ❓❓❓❓❓❓
ഏത് ഹദീസ് ഗ്രന്ഥത്തിൽ ❓❓❓❓❓❓.      

വെറുതെ ഉളുപ്പില്ലാത്ത പണിക്ക് നിൽക്കല്ലേ മുജാഹിലുകളെ...

ഇതൊക്കെ വായിക്കുമ്പോൾ തലയില്ലാ തെങ്ങുകളായ ചില വഹാബി പിള്ളേര്  പറയും.‌" ഇതൊന്നുമല്ല ഞങ്ങൾ എതിർക്കുന്നത്. സ്വലാത്ത് കച്ചവടമാണ്. ആത്മീയ ചൂ☹☹☹☹☹ഷണമാണ് പോലും"

രാവും പകലും സ്വലാത്ത് നഗറിൽ ദൂരെ ദിക്കുകളിൽ നിന്ന് വരെ വന്ന് ഒരുമിച്ച് കൂടി ദിക്റിലും സ്വലാത്തിലും മറ്റു സൽക്കർമ്മങ്ങളിലും മുഴുകി ആത്മീയ സായൂജ്യമടയുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് ഇല്ലാത്ത പരാതി ഈ വഹാബി പാതിരികൾക്ക്..!!!

സ്വലാത്തിന് വരുന്ന വിശ്വാസികൾ മനസ്സറിഞ്ഞ് അവിടെ നടക്കുന്ന വൈജ്ഞാനിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്ന സംഭാവ കണ്ടിട്ട് നിങ്ങൾ അസൂയ പെട്ടിട്ട് കാര്യമില്ല.    അത് നൽകുന്നവർക്ക് ഇല്ലാത്ത പരാതി അറുപിശുക്കന്മാരായ നിങ്ങൾക്ക് വേണ്ട.   

പിന്നെ സ്വലാത്ത് നഗറിൽ കോടിക്കണക്കിന് രൂപ വരുന്നുണ്ടെങ്കിൽ അതിന്റെ മികവും ഗുണനിലവാരവും അവിടെയുള്ള സ്ഥാപനങ്ങൾക്കും അവിടെ പഠിക്കുന്ന കുട്ടികൾക്കും മഅ്ദിൻ അക്കാദമി യുടെ സംരംഭങ്ങൾക്കും ഉണ്ട്.     

എതിർക്കുന്ന വഹാബികൾ ആ സ്ഥാപനത്തിന്റെ ഏഴ് അയലത്തുപോലും പോയിട്ടുണ്ടാവില്ല എന്നതാണ് സത്യം. കാരണം മഅ്ദിൻ അക്കാദമിയുടെ സ്ഥാപനങ്ങളെക്കുറിച്ചും സൗകര്യങ്ങളെ കുറിച്ചും മനസ്സിലാക്കിയാൽ ഈ കോടിപ്പീറ അവസാനിക്കും. ഉറപ്പ്...

130ൽ പരം ഏക്കറിൽ പരന്ന് കിടക്കുന്ന 38 ൽ പരം വൈവിധ്യമാർന്ന വൈജ്ഞ്യാനിക ജീവകാരുണ്യ സ്ഥാപനങ്ങൾ. 20000(ഇരുപതിനായിര)ത്തോളം വിദ്യാർത്തികളും 1800ൽ പരം സ്റ്റാഫുകളുമുള്ള ഒരു മഹാസ്ഥാപനത്തിന് എത്ര കോടി ചിലവ് ഉണ്ടാവുമെന്ന് ഊഹിക്കാനുള്ള ബുദ്ധി മുജാഹിലുകൾക്ക് ഇല്ലെങ്കിൽ അതിന് മറ്റുള്ളവരുടെ മേക്കട്ട് കേറീട്ട് കാര്യമില്ല.   സ്വലാത്തിലൂടെ വിശ്വാസികൾ നൽകുന്നതൊക്കെ ഖലീൽ തങ്ങളുടെ പോക്കറ്റിലേക്കാണ് എന്ന് ഈ വർഗം തെറ്റിദ്ധരിച്ചത് സ്വന്തം സ്വഭാവം മറ്റുള്ളവർക്കും ഉണ്ടെന്ന മിത്യാധാരണകൊണ്ടാണ്.

പിന്നെ അല്ലാഹു അവൻ ഇഷ്ട്ടപ്പെട്ടവർക്ക് നൽകുന്ന ഉയർച്ചയിലും വളർച്ചയിലും നിങ്ങൾ വിറളി പിടിച്ചിട്ട് കാര്യമില്ല മുജാഹിലുകളേ....

ദിക്റ്, ദുആ മജ്ലിസിന്റെ മഹത്വം പഠിപ്പിക്കുന്ന ഒരു ഹദീസ് കൂട്ടത്തിൽ പഠിച്ചോളൂ 👇🏻👇🏻👇🏻👇🏻

٢٥ - (٢٦٨٩) حَدَّثَنَا مُحَمَّدُ بْنُ حَاتِمِ بْنِ مَيْمُونٍ، حَدَّثَنَا بَهْزٌ، حَدَّثَنَا وُهَيْبٌ، حَدَّثَنَا سُهَيْلٌ، عَنْ أَبِيهِ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: " إِنَّ لِلَّهِ تَبَارَكَ وَتَعَالَى مَلَائِكَةً سَيَّارَةً، فُضُلًا يَتَتَبَّعُونَ مَجَالِسَ الذِّكْرِ، فَإِذَا وَجَدُوا مَجْلِسًا فِيهِ ذِكْرٌ قَعَدُوا مَعَهُمْ، وَحَفَّ بَعْضُهُمْ بَعْضًا بِأَجْنِحَتِهِمْ، حَتَّى يَمْلَئُوا مَا بَيْنَهُمْ وَبَيْنَ السَّمَاءِ الدُّنْيَا، فَإِذَا تَفَرَّقُوا عَرَجُوا وَصَعِدُوا إِلَى السَّمَاءِ، قَالَ: فَيَسْأَلُهُمُ اللهُ عَزَّ وَجَلَّ، وَهُوَ أَعْلَمُ بِهِمْ: مِنْ أَيْنَ جِئْتُمْ؟ فَيَقُولُونَ: جِئْنَا مِنْ عِنْدِ عِبَادٍ لَكَ فِي الْأَرْضِ، يُسَبِّحُونَكَ وَيُكَبِّرُونَكَ وَيُهَلِّلُونَكَ وَيَحْمَدُونَكَ وَيَسْأَلُونَكَ، قَالَ: وَمَاذَا يَسْأَلُونِي؟ قَالُوا: يَسْأَلُونَكَ جَنَّتَكَ، قَالَ: وَهَلْ رَأَوْا جَنَّتِي؟ قَالُوا: لَا، أَيْ رَبِّ قَالَ: فَكَيْفَ لَوْ رَأَوْا جَنَّتِي؟ قَالُوا: وَيَسْتَجِيرُونَكَ، قَالَ: وَمِمَّ يَسْتَجِيرُونَنِي؟ قَالُوا: مِنْ نَارِكَ يَا رَبِّ، قَالَ: وَهَلْ رَأَوْا نَارِي؟ قَالُوا: لَا، قَالَ: فَكَيْفَ لَوْ رَأَوْا نَارِي؟ قَالُوا: وَيَسْتَغْفِرُونَكَ، قَالَ: فَيَقُولُ: قَدْ غَفَرْتُ لَهُمْ فَأَعْطَيْتُهُمْ مَا سَأَلُوا، وَأَجَرْتُهُمْ مِمَّا اسْتَجَارُوا، قَالَ: فَيَقُولُونَ: رَبِّ فِيهِمْ فُلَانٌ عَبْدٌ خَطَّاءٌ، إِنَّمَا مَرَّ فَجَلَسَ مَعَهُمْ، قَالَ: فَيَقُولُ: وَلَهُ غَفَرْتُ هُمُ الْقَوْمُ لَا يَشْقَى بِهِمْ جَلِيسُهُمْ "

അല്ലാഹുവിന് ദിക്റ് മജ്ലിസുകളെ അന്വേഷിച്ച് നടക്കുന്ന ചില മലക്കുകൾ ഉണ്ടെന്നും ആ മലക്കുകൾ ദിക്റ് മജ്ലിസിൽ ഒരുമിച്ച് കൂടുമെന്നും ആ മജ്ലിസിൽ ദിക്റും ദുആഉം എല്ലാം ഉണ്ടെന്നും വളരെ വ്യക്തമായി പഠിപ്പിക്കുന്ന ഹദീസ്. ഹദീസിന്റെ അവസാനം പ്രത്യേകം ശ്രദ്ധിക്കണം.   ആ കൂട്ടത്തിൽ വെറുതെ ഇരുന്നവൻ പോലും പരാജയപ്പെടുകയില്ല.

ഇത് കണ്ടാൽ ഉടനെ മുജാഹിലുകൾ ചോദിക്കാൻ സാധ്യതയുഌള്ള ചോദ്യവും മറുപടിയും.
ഈ ഹദീസ് സ്വഹീഹാണോ.??

മറുപടി:- അതെ.

എങ്കിൽ ഏത് കിതാബിലാണ്.?

മറുപടി:- സ്വഹീഹ് മുസ്ലിം..
അധ്യായം:- بَابُ فَضْلِ مَجَالِسِ الذِّكْرِ
(ദിക്റ് മജ്ലിസുകളുടെ മഹത്വം പഠിപ്പിക്കുന്ന അധ്യായം)

ഇനി പറയൂ വഹാബികളേ.... എന്താണ് കുഴപ്പം.???

ഇതിൽ സ്വലാത്ത് എന്ന് ഇല്ല എന്ന് ചിലപ്പോൾ പറഞ്ഞേക്കാം. അതിനുകൂടി മറുപടി പിടിച്ചോളൂ...

നബി(സ)ക്ക് ഗുണം ചോദിച്ചുകൊണ്ടുള്ള ദുആ തന്നെയാണ് സ്വലാത്ത്.  ദുആ ഈ ഹദീസിൽ വ്യക്തമായി പറയുന്നുണ്ട്...

ഇനി അടുത്ത സംശയം ഇതായിരിക്കാം.
ഇങ്ങനെ 27 ആം രാവിൽ നടത്താൻ പറ്റുമോ.??

മറുപടി:- ഏത് ദിവസവും നടത്താം. നല്ല കാര്യങ്ങൾ ഏറ്റവും നല്ല ദിവസങ്ങളിൽ നടത്തൽ ഉചിതമെന്ന നിലക്കും സൗകര്യത്തിന് വേണ്ടിയും അന്ന് നടത്തുന്നു എന്ന് മാത്രം.

മുകളിൽ ഞാൻ കൊടുത്ത ഹദീസ് വെച്ച് മുജാഹിലുകളോട് ഒരു ചോദ്യം.

ആ ഹദീസിൽ പറഞ്ഞത് പോലെ തഹ്‌ലീലും, തസ്ബീഹും, തക്ബീറും, തഹ്‌മീദും, കൂട്ടമായി ദുആയുമുള്ള ഒരു ദിക്റ് മജ്ലിസ് മുജാഹിലുകൾ എവിടെയെങ്കിലും നടത്താറുണ്ടോ.. ❓❓❓❓. ഉണ്ടെങ്കിൽ എവിടെ ❓❓❓❓

ഇല്ലെങ്കിൽ എന്ത് കൊണ്ട്. ❓❓❓❓

നിങ്ങൾക്ക് മുത്ത് നബി(സ)  പറഞ്ഞതിൽ വിശ്വാസമില്ലേ. ❓❓❓❓

ഈ ഹദീസ് ഇപ്പോൾ കാണുകയാണോ. ❓❓❓❓

എങ്കിൽ ഇനി മുതൽ അങ്ങനെ ഒരു മജ്ലിസ് ആരംഭിക്ക്. നബി(സ) പറഞ്ഞ ഇക്കാര്യം ചെയ്താൽ അത് ബിദ്അത്താകുമെന്ന് പറയുന്ന മൗലവിമാരുണ്ടെങ്കിൽ ആ മൗലവിമാർ പിശാചുക്കളാണെന്ന് മനസ്സിൽ ഉറപ്പിച്ച് ആ പിശാചുക്കളുടെ ചെകിട് അടക്കി ഒന്നു കൊടുക്ക്... എന്നിട്ട്    ഉള്ള ബുദ്ധി മൗലവിമാർക്കും വഹാബി പാതിരിമാർക്കും അടിയറ വെക്കാതെ ആൺകുട്ടികളായി ജീവിക്കൂ....

എല്ലാ നന്മകൾക്കും പുറം തിരിഞ്ഞ് നിൽക്കുകയും സ്വലാത്ത്, ദിക്റ്, ദുആ മജ്ലിസുകൾക്കെതിരെ ഉറഞ്ഞ് തുള്ളുകയും ചെയ്യുന്ന മുഴുവൻ മുജാഹിലുകളും വായിക്കുക.    

മുകളിൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയും പ്രതികരണവും പ്രതീക്ഷിച്ച് കൊണ്ട്... ✍🏻

Saturday, February 10, 2018

ദുആ

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





🌹ദുആ🌹*

*بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ*


*الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين*.

 *പ്രാർത്ഥിക്കുക* *ചോദിക്കുക,വിളിക്കുക,* *ക്ഷണിക്കുക* എന്നൊക്കെയാണ് ദുആഇന്റെ ഭഷാർത്ഥം.  ദുആഇന്റെ യാഥാർത്ഥ്യം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:*


* وحقيقة الدعاء استدعاء العبد ربه جل جلاله العناية واستمداده إياه المعونة(التفسير الكبير: ١١١/٣)*


*അടിമ തന്റെ റബ്ബിനോട് പരിഗണനയെ തേടുകയും അവൻ അവനോടു സഹായം ചോദിക്കുകയും ചെയ്യലാണ് ദുആഇന്റെ യാഥാർത്ഥ്യം. (റാസി 3/111)*
* എല്ലാ ആരാധനകളുടെയും മജ്ജയും സത്തും പ്രസ്തുത ദുഅയാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഇമാം അബൂദാവൂദ്(റ) സുനനിൽ രേഖപ്പെടുത്തുന്നു:*

*عن النعمان بن بشير عن النبي صلى الله عليه وسلم قال الدعاء هو العبادة(سنن أبي داود: ١٢٦٤)*

*നുഅമാബ്നുബഷീറി(റ) ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: "ദു, അതാണ്‌ ഇബാദത്ത്". (അബൂദാവൂദ് 1264)*
 ഇമാം തിർമിദി(റ) നിവേദനം ചെയ്യന്നു:  


*عن أنس بن مالك رضي الله عنه عن النبي صلى الله عليه وسلم قال : " الدعاء مخ العبادة "(سنن الترمذي: ٣٢٩٣)*


അനസ് (റ) ൽ നിന്ന് നിവേദനം: നബി(സ) പറയുന്നു: "ദുആ ആരാധനയുടെ മജ്ജയാണ്:. (തിർമുദി: 3293)
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

പ്രസ്തുത ഹദീസിന്റെ താല്പര്യം അല്ലാമ ത്വീബി(റ) യെ ഉദ്ദരിച്ച് ഇമാം മുനാവി(റ) വിശദീകരിക്കുന്നു:



قال الطّيبي:  أتى بضمير الفصل والخبر المعرف باللام ليدل على الحصر في أن العبادة ليست غير الدعاء.

ഫസ്ലിന്റെ ളമീറും (هو) ലാമു കൊണ്ട് മഅരിഫയാക്കിയ ഖബറും  (العبادة) നബി(സ) കൊണ്ടുവന്നത് ഇബാദത്ത് ദുആ മാത്രമാണ് എന്നാ അർഥം ലഭിക്കാനാണ്.(ഫയ്ളുൽഖദീർ: 3/721)

അല്ലാമ മുല്ലാഅലിയ്യുൽഖാരി  മിർഖാത്തിൽ എഴുതുന്നു :


أي هو العبادة الحقيقيّة الْتي تستأهلُ أن تسمّ عبادة،لدلالته علي الإقبال علي الله والإعراض عمّ سواه،بحيث لا يرجو ولا يخاف إلاّ إيّاه، قائمً بوجوب العبوديّة ،معترِفً بحقّ لرّبوبيّة،عالمً بنعمة الإيجاد،طالبًً لمدد لأمداد علي وفق المراد وتوفيق لإسعاد.(مرقاة المفاتيح:١١٩/٧)


ഇബാദത്തെന്നുപറയാൻ യോഗ്യതയുള്ളത് ദുആയാണ് എന്നതാണ് ഹദീസിന്റെ താല്പര്യം. കാരണം അടിമ പൂർണമായും അല്ലാഹുവിലേക്ക് മുന്നിടുകയും അള്ളാഹു അല്ലാത്തവരെ ഭയക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യാത്ത വിധം അവരിൽ നിന്ന് എല്ലാ നിലക്കും  തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു എന്നാണല്ലോ ദുആ കാണിക്കുന്നത്. അതുതന്നെ ഇബുദിയ്യത്തിന്റെ ബാധ്യത നിറവേറ്റിയും റുബ്ബിയ്യത്തിന്റെ ബാധ്യത അന്ഗീകരിച്ചും സൃഷ്ട്ടികർമമാകുന്ന  അനുഗ്രഹം അറിഞ്ഞും നല്ലത് പ്രവർത്തിക്കാനുള്ള തൗഫീഖും ഉദ്ദേശത്തോടെ യോജിക്കുന്ന സഹായവും തേടിയുമാണല്ലോ അടിമ പ്രാർതിക്കുന്നത്. (മിർഖാത്തുൽ മഫാത്തിഹ് :7/119)
 


ഇമാം റാസി(റ) പറഞ്ഞിതിങ്ങനെ :

فقوله((الدّعاء هو العبادة)) معناه أنّه معظم العبادة وأفضل العبادة، كقوله عليه السّلام ((الحجّ عرفة)) أي الوقوف بعرفة هو الرّكن الأعضم(التفسير الكبير:٣/١١٣)


"ദുആ അതാണ്‌ ആരാധന" എന്നതിനർത്ഥം ആരാധനയുടെ പ്രധാനഭാഗവും ഇബാടത്തിൽ സ്രേഷ്ടമായതും ദുആയാനെന്നാണ് ഹജ്ജ് അറഫയാണെന്ന നബി(സ) യുടെ പ്രസ്താവനയെ പോലെ വേണം ഇതിനെയും കാണാൻ.അറഫയിൽ നിൽക്കലാണ് ഹജ്ജിന്റെ മുഖ്യഘടകം എന്നാണല്ലോ അതിനർത്ഥം.(തഫ്സീറു  റാസി: 3/113)  

ഇമാം റാസി (റ) തന്നെ പറയട്ടെ:

إعلم أنّه تعال حكي عن المؤمنين دعاءهم،وذالك لأنّه(ص) قال:((الدّعاء مخّ العبادة)) لأنّ الدّاعي يشاهد نفسه في مقام الفقر والحاجة والذّلّة والمسكنة،ويشاهد جلال الله تعالي وكرمه وعزّته وعظّمته بنعت الإستغناء والتّعالي، وهو المقصود من جميع العبادت واطّاعات اها((التفسير الكبير:٧/١٤٣)


നീ അറിയുക സത്യവിശ്വാസികളുടെ ദുആ അള്ളാഹു എടുത്തു പറയുന്നു: ദുആ ആരാധനയുടെ മജ്ജയാനെന്നു നബി(സ) പ്രസ്ഥാപിച്ചിടുണ്ട്.പ്രാര്തിക്കുന്നവാൻ തന്നെ ആവശ്യമുല്ലവനായും സാധുവായും ദാരിദ്രനായുംവീക്ഷിക്കുകയും അല്ലാഹുവേ ഔന്നിത്ത്യവും സ്വയം പര്യാപ്തയുമുള്ള പ്രതാപിയും മഹാനും ഔദാര്യവനും ആയും കാണുന്നുവല്ലോ.എല്ല ആരാധനയുടെയും പരമപ്രധാനമായ ലക്‌ഷ്യം അതാണല്ലോ.(റാസി : 7/143)

 ചുരുക്കത്തിൽ  നിസ്കാരമാവട്ടെ സകാത്താവട്ടെ ഖുർആൻ പാരായണമാവട്ടെ ഹജ്ജാവട്ടെ ദാനധർമ്മമാവട്ടെ മറ്റേതോ ആരാധനയാവട്ടെ അവയുടെ പ്രധാനഭാഗവും ആരാധനയെന്ന പേരിനു അക്ഷരത്തിലും  അർത്ഥത്തിലും അർഹതയുള്ളതും അടിമയിൽ നിന്ന് വരുന്ന ഉൾവിളിയാണ്. അഥവാ 'എന്റെ നാഥാ! ഈ ഇബാദത്ത് ഞാൻ നിർവഹിച്ചത് നീ എന്റെ രക്ഷിതാവും ഞാൻ തന്റെ അടിമയും ആണെന്ന നിലയിലും നിന്റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ചുമാണ്.ലോകമാന്ന്യമോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ താല്പര്യങ്ങളോ ഇതിനാൽ എനിക്കില്ല. അതിനാല എന്നിൽ നിന്ന് അത് നീ സ്വീകരിക്കണമേ!'. എന്ന് മനസ്സറിഞ്ഞു,ആത്മാർഥതയോടെ അടിമയിൽനിന്നുണ്ടാവേണ്ടതുണ്ട്. ആ ഉൾ വിളിയാണ്  ഏതൊരു ഇബാദത്തിന്റെയും കാതലായ വശം.  ഇതാണ് എല്ല ഇബാദത്തും ദുആയാനെന്നതിന്റെ വിവക്ഷ.

(الدّعاء مخّ العبادة) ദുആ ആരാധനയുടെ മജ്ജയാനെന്ന മറ്റൊരു ഹദീസിൽ  പറഞ്ഞതിന്റെ  വിവക്ഷയും അതാണ്‌. അത്തരം ഉൾ വിളികളില്ലാത്ത യേത് ഇബാദത്തും മജ്ജയില്ലാത്തദിനു തുല്യമാണ്. അല്ലാതെ അഭൌതികമായ മാർഗ്ഗത്തിലൂടെ അമ്പിയ-ഔലിയാക്കളോട് സഹായാര്തന നടത്തുന്നതാണ് ആരാധനയെന്നു പ്രസ്തുത ഹദീസ് വിശദീകരിച്ച് ലോകത്തൊരു പണ്ഡിതനും പറഞ്ഞിട്ടില്ല.പറയുന്നതുമില്ല.

അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം വിശുദ്ദ ഖുർആൻ നിരവധി സ്ഥലങ്ങളിൽ എടുത്തു പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു:


 وَقَالَ رَ‌بُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُ‌ونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِ‌ينَ (غافر: ٦٠)


നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.

അല്ലാഹു പറയുന്നു:


قُلْ مَا يَعْبَأُ بِكُمْ رَ‌بِّي لَوْلَا دُعَاؤُكُمْ.(الفرقان: ٧٧)


(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ?


അല്ലാഹു പറയുന്നു:


وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِ‌يبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْ‌شُدُونَ(البقر: ١٨٦)



 "താങ്കളോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌".


ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു:


عن سلمان قال: قال قال رسول الله صلى الله عليه وسلم لا يرد القضاء إلا الدعاء ولا يزيد في العمر إلا البر.(سنن الترمذي: ٢٠٦٥)


സൽമാനി(റ) ൽ നിന്ന് ന്വേടനം: റസൂലുല്ലാഹി (സ) പറയുന്നു: "പ്രാർത്ഥനയല്ലാതെ വിധിയെ തടുക്കുകയില്ല. പുണ്യമല്ലാതെ ആയുസ്സിനെ വർദ്ദിപ്പിക്കുകയില്ല". (തുർമുദി: 2065)

ഇമാം തുർമുദി നിവേദനം ചെയ്ത മറ്റൊരു ഹദീസ് കാണുക:


عن أبي هريرة – رضي الله عنه – عن النبي صلى الله عليه وسلم قال : « ليس شيء أكرم على الله – تعالى - من الدعاء » (رواه الترمذي : ٣٢٩٢)


അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : "ദുആഇനേക്കാൾ അല്ലാഹുവിനു ആദരവുള്ള മറ്റൊന്നുമില്ല". (തുർമുദി : 3292)  


ഇബ്നുമാജ(റ) നിവേദനം:


عن أبي هريرة – رضي الله عنه – قال : قال رسول الله صلى الله عليه وسلم : « من لم يدع الله سبحانه غضب عليه>>(سنن ابن ماجه: ٣٨١٧)


അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : "അല്ലാഹുവോട് പ്രാർത്ഥിക്കാത്തവരോട് അവൻ കോപിക്കും:(ഇബ്നുമാജ 3817)


ഇബ്നുഅബീശൈബ(റ) നിവേദനം:


عن ابن عمر قال: قال رسول الله صل الله عليه وسلم من فتح له من الدعاء منكم فتحت له أبواب الإجابة. (مصنف ابن أبي شيبة: ٢٣/٧)


ഇബ്നു ഉമർ(റ) യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "നിങ്ങളിൽ നിന്ന് ദുആഇന്റെ കവാടം തുറക്കപ്പെട്ടവർക്ക് ഉത്തരം നല്കുന്നതിന്റെ കവാടങ്ങളും തുറക്കപ്പെടും. (മുസ്വന്നഫ് 7/23)


*عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال { من سره أن يستجيب الله له عند الشدائد والكرب فليكثر من الدعاء في الرخاء. (سنن الترمذي : ٣٣٠٤)*


അബൂഹുറൈറ(റ) യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "വിഭൽ ഘട്ടങ്ങളിൽ  അല്ലാഹു ഉത്തരം നൽകൽ വല്ലവരെയും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ പ്രാർത്ഥന വർദ്ദിപ്പിക്കട്ടെ". (തുർമുദി 3304)

റസൂലുല്ലാഹി (സ) പറഞ്ഞു:


 *أفضل الذكر لا إله إلا الله، وأفضل الدعاء الحمد الله (سنن الترمذي : ٣٣٠٥)*


"ദിക്റിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് 'ലാഇലാഹ ഇല്ലല്ലാഹു; വും ദുആയിൽ  വെച്ച് ഏറ്റവും ശ്രേഷ്ടമായത് 'അല്ഹം ദുലില്ലാഹി' യുമാണ്‌". (തുർമുദി 3305)

* عن أبي بن كعب أن رسول الله صلى الله عليه وسلم  كان إذا ذكر أحدا فدعا له بدأ بنفسه "(سنن الترمذي: ٣٣٠٧)*


*ഉബയ്യുബ്നുകഅബ്(റ) ൽ നിന്ന് നിവേദനം: "റസൂലുല്ലാഹി(സ) വല്ലവരുടെയും പേര് പറഞ്ഞ് അവര്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണെങ്കിൽ ആദ്യം സ്വന്തത്തിനു വേണ്ടി പ്രാർത്ഥിക്കുമായിരുന്നു". (തുർമുദി 3307)*


 *عن عمر بن الخطاب رضي الله عنه قال(( كان رسول الله صلى الله عليه وسلم إذا رفع يديه فى الدعاء لم يحطهما حتي يمسح بهما وجهه*)(سنن الترمذي ٣٣٠٨)*


ഉമറുബ്നുൽ ഖത്ത്വാബ്(റ) ൽ നിന്നു നിവേദനം: "നബി(സ) പ്രാർത്ഥിക്കാൻ വേണ്ടി ഇരുകാരങ്ങലുയർത്തിയാൽ അവ കൊണ്ട് തന്റെ മുഖം തടവാതെ അവ താഴ്ത്താറില്ല". (തുർമുദി 3308)


*عن أبي هريرة عن النبي صلى الله عليه وسلم قال: ((يستجاب لأحدكم ما لم يعجل، يقول: دعوت فلم يستجب لي))(ترمذي: ٣٣٠٩)*


അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: നബി(സ) പറഞ്ഞു : *"ധ്രതികാണിക്കാതിരിക്കുമ്പോൾ നിങ്ങലിലൊരാൾക്ക് ഉത്തരം ലഭിക്കും. അവൻ പറയും: "ഞാൻ പ്രാർത്ഥിച്ചു. എന്നാൽ എനിക്കുത്തരം ലഭിച്ചില്ല എന്ന്". (തുർമുദി 3309)*

*ن أبي هريرة عن النبي صلى الله عليه وسلم أنه قال: لا يزال يستجاب للعبد ما لم يدع بإثم أو قطيعة رحم ما لم يستعجل، قيل يا رسول الله ما الاستعجال؟ قال يقول قد دعوت وقد دعوت فلم أر يستجيب لي فيستحسر عند ذلك ويدع الدعاء.(ترمذي)*


*"കുറ്റം കൊണ്ടോ ചാർച്ച ബന്ധം മുറിക്കൽ കൊണ്ടോ പ്രാർത്ഥിക്കാതിരിക്കുമ്പോൾ അടിമക്ക് ഉത്തരം ലഭിക്കും. അവൻ ധ്രതികാണിക്കതിരിക്കുമ്പോൾ". അല്ലാഹുവിന്റെ റസൂലെ! ധ്രതികാണിക്കൽ എന്താണ്? എന്ന് ചോദ്യം വന്നപ്പോൾ നബി(സ) വിശദീകരിച്ചു.* *"തീർച്ചയായും ഞാൻ പ്രാർത്ഥിച്ചു.തീർച്ചയായും ഞാൻ പ്രാർത്ഥിച്ചു. എന്നാൽ എനിക്കവാൻ ഉത്തരം നൽകുന്നത് ഞാൻ കണ്ടില്ല എന്നവൻ പറയും. അനന്തരം അവൻ തളർന്ന്ദുആ ഉപേക്ഷിക്കും". (തുർമുദി : 4918)*


അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ അല്ലാഹുവോട് നിങ്ങൾ പ്രാർത്ഥിക്കുവീൻ. അശ്രദ്ദമായ ഹ്രദയത്തിൽ നിന്നുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക". (തുർമുദി 3401)


സൽമാനി(റ) ൽ നിന്നു നിവേദനം: റസൂലുല്ലാഹി(സ) പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് മാന്യനും ലജ്ജയുള്ളവനുമാണ്. ഒരു അടിമ തന്റെ ഇരുകരങ്ങൾ തന്നിലെക്കുയർത്തിയാൽ  വട്ടപൂജ്യമായി അത് രണ്ടിനെയും മടക്കുന്നതിനെ തൊട്ട് അവൻ ലജ്ജിക്കുന്നതാണ്". (അബൂദാവൂദ് 1273)
  പ്രാർത്ഥനക്കുത്തരം ലഭിക്കാൻ നിരവധി ഉപാധികളുണ്ട്. അവയില പ്രധാനപ്പെട്ടതാണ് ഹലാലായ ഭക്ഷണം കഴിക്കലും ഹലാലായ വെള്ളം കുടിക്കലും ഹലാലായ വസ്ത്രം ധരിക്കലും. ഇമാം മുസ്ലിം (റ) അബൂഹുറൈറ(റ) യിൽ നിന്നു നിവേദനം ചെയ്ത സുദീര്ഘമായ ഒരു ഹദീസിൽ ഇപ്രകാരം കാണാം.നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹു നല്ലവനാണ്. നല്ലത് മാത്രം അവൻ സ്വീകരിക്കൂ. പ്രവാചകന്മാരോട് കൽപ്പിച്ച കാര്യം വിശ്വാസികളോടും അവൻ കൽപ്പിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: "ഓ! പ്രവാചകന്മാരെ നല്ലതിൽനിന്ന്‌ നിങ്ങൾ ഭക്ഷിക്കുകയും നല്ലത്നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. നിശ്ചയം നിങ്ങൾ ചെയ്യുന്നത്0കൊണ്ട് സൂക്ഷ്മമായി ഞാൻ അറിയുന്നതാണ്". അല്ലാഹു പറയുന്നു: "ഓ! സത്യാ വിശ്വാസികളെ നിങ്ങള്ക്ക് നാം നൽകിയ നല്ലതിൽനിന്ന്‌ നിങ്ങൾ ഭക്ഷിക്കുവീൻ". പിന്നെ ഒരാളുടെ കാര്യം നബി(സ) പരമാർഷിച്ചു. അദ്ദേഹം സുദീർഘമായ യാത്ര ചെയ്തതിനാൽ വസ്ത്രങ്ങള പോടീ പുരണ്ടവനും മുടോ ജഡകുത്തിയവനുമാണ്. ആകാശത്തേക്ക് രണ്ടു കരങ്ങൾ ഉയർത്തി യാറബ്ബി,  യാറബ്ബി എന്നവൻ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ അവൻ കഴിക്കുന്ന ഭക്ഷണവും അവൻ കുടിക്കുന്ന വെള്ളവും അവൻ ധരിക്കുന്ന വസ്ത്രവും ഹറാമാണ്.ഹറാമായ ഭക്ഷണം ആഹാരം നൽകപ്പെട്ടവനാണവൻ. പിന്നെ എങ്ങനെയാണ് അവന്റെ പ്രാർത്ഥനക്കുത്തരം ലഭിക്കുക?". (മുസ്ലിം 1686)
    ഇതിനു പുറമെ എന്റെ പ്രാർത്ഥനകുത്തരം ലഭിക്കുമെന്ന ഉറച്ച വിശ്വാസവും മനസാന്നിധ്യവും  പ്രാർത്ഥിക്കുന്നവനുണ്ടായിരിക്കണം. അത് പോലെ ധ്രതികാണിക്കാതിരിക്കലും പ്രാർത്ഥനക്കുത്തരം ലഭിക്കാനുള്ള നിബന്ധനയിൽപെട്ടതാണ്.
   പ്രാർത്ഥിക്കുന്ന എല്ലാ മുസ്ലിമിനും ഉത്തരം ലഭിക്കുന്നതാണ്. എന്നാൽ മൂന്നാലൊരു രൂപത്തിലായിരിക്കും ഉത്തരം ലഭിക്കൽ. ഹാഫിള് ഇബ്നു ഹജർ(റ) എഴുതുന്നു:

*أن كل داع يستجاب له لكن تتنوع الإجابة فتارة تقع بعين ما دعا به وتارة بعوضه وقد ورد في ذلك حديث صحيح أخرجه الترمذي والحاكممن حديث عبادة بن الصامت رفعه ما على الأرض مسلم يدعو بدعوة إلا آتاه الله إياها أو صرف عنه من السوء مثلها ولأحمد من حديث أبي هريرة: " إما أن يعجلها له وإما أن يدخرها له " وله في حديث أبي* *سعيد رفعهما من مسلم يدعو بدعوة ليس فيها إثم ولا قطيعة رحم إلا أعطاه الله بها إحدى ثلاث إما أن يعجل له دعوته وإما أن يدخرها له في الآخرة وإما أن يصرف عنه من السوء مثلها وصححه الحاكم .(فتح الباري: ١٤٩/١٤)*


പ്രാർത്ഥിക്കുന്നവർക്കെല്ലാം ഉത്തരം ലഭിക്കുന്നതാണ്. പക്ഷെ ഉത്തരം ലഭിക്കുന്നത് പല രൂപത്തിലായിരിക്കുമെന്നുമാത്രം. ചിലപ്പോൾ എന്താണോ അല്ലാഹുവോട്  ആവശ്യപ്പെട്ടത് അതുതന്നെ ലഭിക്കും. ചിലപ്പോൾ അതിനുപകരമായി മറ്റു വല്ലതും ലഭിക്കും. ഇവ്വിഷയകമായി ഉബാദതുബ്നു സ്വാമിത് (റ) ഉദ്ദരിക്കുന്ന മർഫൂആയ ഹദീസ്വന്നിട്ടുണ്ട്. ഇമാം ഹാകിമും(റ) തിർമുദി(റ) യും പ്രബലമായ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. അതിങ്ങനെ, "പ്രാർത്ഥിക്കുന്ന യാതൊരു മുസ്ലിമിനും ഒന്നുകിൽ അവൻ പ്രാർത്ഥിച്ച കാര്യം അല്ലാഹു അവന് നല്കും. അല്ലെങ്കിൽ അതിനു പകരം തിന്മയെ അവനെ തൊട്ട് അല്ലാഹു തിരിച്ചു കളയും". അബൂഹുറൈറ(റ) യിൽ നിന്ന് ഇമാം അഹ്മദ് ഉദ്ദരിച്ച  മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: "ഒന്നുകിൽ പ്രാർത്ഥിച്ചവൻ ചോദിച്ച കാര്യം അല്ലാഹു അവന് നല്കും. അല്ലെങ്കിൽ അതവന് സൂക്ഷിച്ചുവെക്കും". അബൂസഈദ്(റ) ൽ നിന്ന് ഇമാം അഹ്മദ് (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം വായിക്കാം; "കുറ്റമോ ചാർച്ചബന്ധം വിച്ചെദിക്കലൊ ഇല്ലാത്ത പ്രാർത്ഥന നടത്തിയ ഇതൊരു മുസ്ലിമിനും മൂന്നാലൊരു കാര്യം അല്ലാഹു നല്കതിരിക്കില്ല. ഒന്നുകിൽ അവൻ ചോദിച്ച കാര്യം തന്നെ അവന് നല്കും. അല്ലെങ്കിൽ അത് ആഖിറത്തിൽ നൽകാൻ അവൻ സൂക്ഷിച്ചു വെക്കും. അല്ലെങ്കിൽ അതുപോലുള്ള തിന്മകൾ അവനിൽ നിന്ന് അല്ലാഹു തിരിച്ചു വിടും". (ഫത്ഹുൽ ബാരി 14/149)   .

ഖുർആനും ഹദീസും പ്രധാനപ്പെട്ട ധാരാളം പ്രാർത്ഥനകൾ നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും ഉത്തമം ഫാത്തിഹ സൂറത്താണ്.അത് കഴിഞ്ഞാൽ അൽബഖറയിലെ അവസാനത്തെ രണ്ട് സൂക്തങ്ങളാണ്. കാവലിനെ ചോദിക്കുന്ന ഏറ്റവും നല്ല പ്രാർത്ഥനകളിൽ പെട്ടതാണ് സൂറത്തുൽ ഫലഖും സൂറത്ത്ന്നാസും.

       പ്രാർത്ഥനക്കു നിർണ്ണിത രൂപങ്ങളൊന്നുമില്ലെങ്കിലും ഖുർആനിലും ഹദീസുകളിലും വന്ന പ്രാർത്ഥനകൾ കൊണ്ട് വരുന്നതാണ് കൂടുതൽ ഉത്തമമെന്ന് പണ്ഡിതന്മാർ പറയുന്നു. സ്വന്തം കാര്യം പറയുന്നതിനേക്കാൾ എല്ലാവരുടെയും കാര്യം പറയുന്നതാണ് കൂടുതൽ ഉത്തമം.    


*اللهم آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار *"അല്ലാഹുവേ!* ഐഹിക ജീവിതത്തിലും പരലോക ജീവിതത്തിലും ഞങ്ങൾക്ക് നീ നന്മ നൽകുകയും നരക ശിക്ഷയിൽ നിന്ന് ഞങ്ങൾക്ക് നീ കാവൽ നൽകുകയും ചെയ്യേണമേ" എന്നാ പ്രാർത്ഥനയായിരുന്നു നബി(സ) കൂടുതൽ കൊണ്ടുവന്നിരുന്നതെന്ന് അനസ്(റ) നെ ഉദ്ദരിച്ച് ഇമാം മുസ്ലിം(റ) റിപ്പോർട്ട്‌ ചെയ്യുന്നു. അനസ്(റ) ഏതു പ്രാർത്ഥനയിലും പ്രസ്തുത ദുആ ഉള്കൊള്ളിച്ചിരുന്നതായി ഹദീസിൽ തുടർന്ന് പറയുന്നുണ്ട്. (സ്വഹീഹ് *മുസ്ലിം 4855)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....