Showing posts with label നബിദിനം. Show all posts
Showing posts with label നബിദിനം. Show all posts

Saturday, April 7, 2018

നബിദിനം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


• 1- الإمام المحدث الفقيه أبو شامة شيخ الإمام النووي.



അൽ ഇമാം അൽ മുഹദ്ദിസ്‌ അൽ ഫഖീഹ്‌ അബൂ ശാമ: (ഇമാം നവവി(റ)ശൈഖ്‌)



قال في رسالته : (ومن أحسن ما ابتدع في زماننا ما يُفعل كل عام في اليوم الموافق لمولده صلى الله عليه وآله وسلم من الصدقات، والمعروف، وإظهار الزينة والسرور، فإن ذلك مشعرٌ بمحبته صلى الله عليه وآله وسلم وتعظيمه في قلب فاعل ذلك وشكراً لله تعالى على ما منّ به من إيجاد رسوله الذي أرسله رحمة للعالمين).


അദ്ധേഹം അവിടത്തെ രിസാലയിൽ പറയുന്നു:നമ്മുടെ കാലഘട്ടത്തിൽ നടന്നു വരുന്ന ഒരു നല്ല കാര്യമാണ്  നബി(സ)യുടെ ജനന്മ ദിനം വരുന്ന കാലത്ത്‌ സ്വദഖ കൊടുക്കലും ഭംഗിയും സന്തോഷവും പ്രകടിപ്പിക്കുകയും ചെയ്യുക എന്നത്‌ അത് അള്ളാഹുവിന്റെ റസൂലിനെ അവരുടെ ഹൃദയത്തിൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്ന് തെളിവാണ് മാത്രമല്ല ലോകത്തിന്ന് അനുഗ്രഹ മായി പ്രവാചകനെ അള്ളാഹു നമുക്ക്‌ നൽകി എന്നതിന്നുള്ള നന്ദിയുമാണ്.
[07/04, 4:35 PM] Sunni: *"മൗലിദാഘോഷം തെളിവില്ലെന്ന വാദം അജ്ഞതയാണ്"*_________✒



*ഇസ്ലാമിൽ അമലുകൾ ചെയ്യാൻ രണ്ട് രൂപമാണ് ഉള്ളത് ഒന്ന് നബി (സ്വ) ഇന്നത് ചെയ്യാനും ഇന്നത് ചെയ്യാൻ പാടില്ലെന്നും വ്യക്തമായി പഠിപ്പിച്ച് തന്നു ഉദാഹരണം നിസ്ക്കാരം, നോമ്പ്, ഹജ്ജ് etc.. , ഇത്തരം കർമ്മങ്ങളിൽ എന്തൊക്കെ ചെയ്യണം എന്തൊക്കെ അരുത് എന്ന വിരോധവും ഉണ്ട്*

*എന്നാൽ ചില കർമ്മങ്ങൾക്ക് കൽപ്പനയുണ്ട് പക്ഷേ പ്രത്യേക രീതിയോ സ്വഭാവമോ , വിരോധമോ പറഞ്ഞിട്ടില്ല ഉദാഹരണം താഴെ കൊടുക്കുന്നു*

*(01) ഹബീബ് (സ്വ) യുടെ മേലിലുള്ള സ്വലാത്ത്*


إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا

(Sura 33 : Aya 56)


*പ്രസ്തുത ആയത്തിൽ നബി (സ്വ) യുടെ മേൽ  സ്വലാത്ത് ചൊല്ലാൻ അല്ലാഹു പഠിപ്പിച്ചു പക്ഷേ എങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും പഠിപ്പിച്ചിട്ടില്ല എങ്ങനെയും സ്വലാത്ത് ചൊല്ലാം ഒറ്റക്കും കൂട്ടമായും, പാടത്തുമൊക്കെ ചൊല്ലാം ,*

*(02) - അല്ലാഹുവിനെ സ്മരിച്ച് കൊണ്ടേയിരിക്കാൻ ഖുർആനിൽ തന്നെ ധാരാളം കല്പനയുണ്ട്*


{فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا} [البقرة: ٢٠٠] "


*ഇതിന്നും പ്രത്യേകമായ സ്വഭാവമോ , രീതിയോ പഠിപ്പിക്കുന്നില്ല ഒറ്റക്കും , കൂട്ടമായും, ഹൽഖകളായും , ഒക്കെ ദിക്റുകൾ ചൊല്ലാം .*

*(03) - മുത്ത് നബി (സ്വ) യുടെ മദ്ഹ് അല്ലാഹു ഖുർ ആനിലൂടെ നടത്തി ,*


[سورة الشرح (٩٤) : آية ٤]
وَرَفَعْنا لَكَ ذِكْرَكَ (٤)


*"""അങ്ങയുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു നബിയേ’"" ഇമാം റാസി(റ)യുടെ വിശദീകരണത്തിൽ നിന്ന്: *


واعلم أنه عام في كل ما ذكروه من النبوة، وشهرته في الأرض والسموات، اسمه مكتوب على العرش، وأنه يذكر معه في الشهادة والتشهد، وأنه تعالى ذكره في الكتب المتقدمة، وانتشار ذكره في الآفاق، وأنه ختمت به النبوة، وأنه يذكر في الخطب والأذان ومفاتيح الرسائل، وعند الختم وجعل ذكره في القرآن مقروناً بذكره


*‘നിശ്ചയം നീ അറിയണം. ഈ വാചകം നുബുവ്വത്ത് സംബന്ധമായി പറയപ്പെട്ട എല്ലാം ഉൾകൊള്ളുന്ന ഒരു പൊതുവായ പ്രഖ്യാപനമാണ്. ഭൂമിയിലും ആകാശങ്ങളിലും ആ നബി പ്രശസ്തനാണ്. അർശിൽ ആ തിരുനാമം ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശഹാദത്തിലും തശഹ്ഹുദിലും അല്ലാഹുവിനോടൊപ്പം ആ നാമവും പറയപ്പെടുന്നു. പൂർവിക ഗ്രന്ഥങ്ങളിലൊക്കെ അല്ലാഹു ആ നബിയെ കുറിച്ചു പറഞ്ഞിരിക്കുന്നു. ഉന്നതങ്ങളിൽ അവിടുത്തെ സ്മരണ പ്രസരിച്ചിരിക്കുന്നു. അവിടുത്തെ ആഗമനത്തോടെ നുബുവ്വത്തിനു പരിസമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു. ഖുതുബയിലും ആദാനിലും സന്ദേശങ്ങളുടെ ആദ്യാന്ത്യങ്ങളിലും ആ നാമം പറയപ്പെടുന്നു. അല്ലാഹു ഖുർആൻ വചനങ്ങളിൽ അല്ലാഹുവിനെ പറയുന്നതോടൊപ്പം ആ നബിയെയും പറഞ്ഞിരിക്കുന്നു.’""""*


أنه تعالى يقول: أملأ العالم من أتباعك كلهم يثنون عليك ويصلون عليك ويحفظون سنتك، بل ما من فريضة من فرائض الصلاة إلا ومعه سنة فهم يمتثلون في الفريضة أمري، وفي السنة أمرك وجعلت طاعتك طاعتي وبيعتك بيعتي


*‘നിശ്ചയം അല്ലാഹു തആലാ പറയുന്നു: ലോകം മുഴുവനും അങ്ങയുടെ അനുയായികളാൽ ഞാൻ നിറക്കും നബിയേ. അവരെല്ലാം അങ്ങയുടെ മേൽ സ്തുതികൾ ചൊരിയും.*


*അവർ അങ്ങേക്കു വേണ്ടി സ്വലാത്ത് ചൊല്ലും.*


*അങ്ങയുടെ ചര്യ അവർ കാത്തു സൂക്ഷിക്കും. ഫർള് നിസ്കാരങ്ങളിലെ ഫർളുകൾക്കൊക്കെ സുന്നത്തുകളുമുണ്ട്. ഫർളുകൾ നിർവഹിക്കുമ്പോൾ അവർ എന്റെ കല്പന ശിരസ്സാവഹിക്കുന്നു. സുന്നത്തുകളിൽ അങ്ങയുടേതും. അങ്ങയോടുള്ള അനുസരണ എന്നോടുള്ള അനുസരണയാക്കി ഞാൻ നിശ്ചയിച്ചിരിക്കുന്നു. അങ്ങയെ ബൈഅത്തു ചെയ്യുന്നവൻ എന്നെയാണ് ബൈഅത്ത് ചെയ്യുന്നത്.’""""""*


فالقراء يحفظون ألفاظ منشورك، والمفسرون يفسرون معاني فرقانك، والوعاظ يبلغون وعظك بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة.


*‘ഖാരിഉകൾ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ട വചനങ്ങൾ ഹൃദിസ്ഥമാക്കുന്നു. മുഫസ്സിറുകൾ അങ്ങേക്ക് സമർപ്പിക്കപ്പെട്ട ഗ്രന്ഥത്തിന്റെ അർഥതലങ്ങൾ വിശദീകരിക്കുന്നു.വാഇളുകൾ അങ്ങയുടെ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നു. അതെ, ആലിമുകളും സുൽത്താന്മാരും അങ്ങയുടെ സേവനത്തിനായി കടന്നു വരുന്നു നബിയേ. അങ്ങയുടെ കവാടത്തിന്റെ പിന്നിൽ നിന്ന് അവര് അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ സ്പർശിക്കുന്നു.അവർ അങ്ങയുടെ ശഫാഅത്ത് തേടുന്നു. ഓ നബിയേ ... അന്ത്യനാൾ വരെയും അങ്ങയുടെ മഹത്വം നിലനിൽക്കുക തന്നെ ചെയ്യും’. (തഫ്സീറുറാസി - സൂറത്ത് ഷറഹ് അദ്ധ്യായം 94 ആയത്ത് -4 '''''............*)


*അല്ലാഹുവിന്റെ റസൂല്‍ ഷഫീഉല്‌ വറാ(സ) തന്നെ അവിടുത്തെ മൌലിദ് പറയുന്നു......*


أنه قد كان رسول الله صلى الله عليه وسلم مكتوباً عند الله خاتم النبيين، وإن آدم لمنجدل في طينته، ومع هذا قال إبراهيم عليه السلام { رَبَّنَا وَٱبْعَثْ فِيهِمْ رَسُولاً مِّنْهُمْ } الآية، وقد أجاب الله دعاءه بما سبق..........


*സ്വഹാബത്ത് മദ്ഹ് ചെയ്തു നബി (സ്വ) പ്രോത്സാഹനം നൽകി*


٣٤ - بَابُ فَضَائِلِ حَسَّانَ بْنِ ثَابِتٍ رَضِيَ اللهُ عَنْهُ

قَالَتْ عَائِشَةُ: فَسَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ لِحَسَّانَ: «إِنَّ رُوحَ الْقُدُسِ لَا يَزَالُ يُؤَيِّدُكَ، مَا نَافَحْتَ عَنِ اللهِ وَرَسُولِهِ»، وَقَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «هَجَاهُمْ حَسَّانُ فَشَفَى وَاشْتَفَى» قَالَ حَسَّانُ:
[البحر الوافر]
هَجَوْتَ مُحَمَّدًا فَأَجَبْتُ عَنْهُ ... وَعِنْدَ اللهِ فِي ذَاكَ الْجَزَاءُ
هَجَوْتَ مُحَمَّدًا بَرًّا حَنِيفًا ... رَسُولَ اللهِ شِيمَتُهُ الْوَفَاءُ
فَإِنَّ أَبِي وَوَالِدَهُ وَعِرْضِي ... لِعِرْضِ مُحَمَّدٍ مِنْكُمْ وِقَاءُ
[ص: ١٩٣٧]
ثَكِلْتُ بُنَيَّتِي إِنْ لَمْ تَرَوْهَا ... تُثِيرُ النَّقْعَ مِنْ كَنَفَيْ كَدَاءِ
يُبَارِينَ الْأَعِنَّةَ مُصْعِدَاتٍ ... عَلَى أَكْتَافِهَا الْأَسَلُ الظِّمَاءُ
تَظَلُّ جِيَادُنَا مُتَمَطِّرَاتٍ ... تُلَطِّمُهُنَّ بِالْخُمُرِ النِّسَاءُ
فَإِنْ أَعْرَضْتُمُو عَنَّا اعْتَمَرْنَا ... وَكَانَ الْفَتْحُ وَانْكَشَفَ الْغِطَاءُ
وَإِلَّا فَاصْبِرُوا لِضِرَابِ يَوْمٍ ... يُعِزُّ اللهُ فِيهِ مَنْ يَشَاءُ
وَقَالَ اللهُ: قَدْ أَرْسَلْتُ عَبْدًا ... يَقُولُ الْحَقَّ لَيْسَ بِهِ خَفَاءُ
وَقَالَ اللهُ: قَدْ يَسَّرْتُ جُنْدًا ... هُمُ الْأَنْصَارُ عُرْضَتُهَا اللِّقَاءُ
لَنَا فِي كُلِّ يَوْمٍ مِنْ مَعَدٍّ ... سِبَابٌ أَوْ قِتَالٌ أَوْ هِجَاءُ
فَمَنْ يَهْجُو رَسُولَ اللهِ مِنْكُمْ ... وَيَمْدَحُهُ وَيَنْصُرُهُ سَوَاءُ
وَجِبْرِيلٌ رَسُولُ اللهِ فِينَا ... وَرُوحُ الْقُدُسِ لَيْسَ لَهُ كِفَاءُ
(സ്വഹീഹ് മുസ്ലിം - ഹദീസ് നമ്പർ -2490)



*(04) -  തിരുനബി സ്നേഹം*


بَابٌ: حُبُّ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الإِيمَانِ

١٤ - حَدَّثَنَا أَبُو اليَمَانِ، قَالَ: أَخْبَرَنَا شُعَيْبٌ، قَالَ: حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «فَوَالَّذِي نَفْسِي بِيَدِهِ، لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِمِنْ وَالِدِهِ وَوَلَدِهِ»
(സ്വഹീഹ് ബുഖാരി - ഹദീസ് നമ്പർ -14)


*പ്രസ്തുത ഹദീസിൽ തിരു നബി സ്നേഹം - സ്വന്തം മാതാപിതാക്കൾ, ഭാര്യ , മക്കളെക്കാൾ ഹബീബ് (സ്വ) യെ സ്നേഹിക്കുന്നത് വരെ ഒരാളും പൂർണ്ണ മുഹ്മിനല്ല  പക്ഷെ എങ്ങനെ സ്നേഹിക്കണം ? പ്രത്യേക രൂപമോ വിരോധമോ ഇല്ല കാരണം സ്വഹാബത്തിന്റെ പ്രണയം തന്നെ നോക്കിയാൽ അൽഭുതപ്പെട്ട് പോകും സ്വഹാബത്തിന്റെ പ്രണയത്തിന്റെ ഏഴയലത്ത് പോലും നമുക്കെത്താൻ സാധിക്കുമോ ഒരിക്കലും കഴിയില്ല.!!!!!*


*(05) - റഹ്മത്ത് കൊണ്ടുള്ള സന്തോഷം*

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ
Sura 10 : Aya 58)


*റഹ്മത്ത് കൊണ്ട് നിങ്ങൾ സന്തോഷിച്ചോളൂ എന്ന അല്ലാഹുവിന്റെ കൽപ്പനയുണ്ട് ഈ സന്തോഷം നബി (സ്വ) യാകുന്ന റഹ്മത്ത് ഇതിൽ നിന്ന് ഒഴിവാണെന്ന് അല്ലാഹു പറഞ്ഞിട്ടില്ല !! മറിച്ച് ഈ ലോകത്തിന്ന് അനുഗ്രഹമായിട്ടാണ് മുത്ത് നബിയെ അയച്ചതെന്നാണ് അല്ലാഹു പറയുന്നത്.*


*(06) - അല്ലാഹുവിന്റെ ദിനങ്ങളെ സ്മരിക്കാൻ ഖുർ ആനിലൂടെ കൽപ്പനയുണ്ട്*


وَذَكِّرْهُم بِأَيَّامِ اللَّهِ
(Sura 14 : Aya 5)


*ഇവിടെയും ഹബീബ് (സ്വ) ജനിച്ച ദിവസം സ്മരിക്കേണ്ട ദിനമല്ലെന്ന് അല്ലാഹു പഠിപ്പിക്കുന്നില്ല.!*

*ഇത് പോലെയുള്ള ധാരാളം കർമ്മങ്ങൾ വ്യക്തമായി ഖുർ ആനിക കൽപ്പനയിലും , തിരുസുന്നത്തിലും, സ്വഹാബീ ചര്യയിലും ഉണ്ട് പക്ഷേ ഈ കർമ്മങ്ങളൊക്കെ ഇന്ന രൂപത്തിലേ പാടുള്ളൂ ഇന്ന ദിവസം പാടില്ല എന്ന്  പറയാത്തടുത്തോളം നമുക്ക് എങ്ങനെയും ഏത് രൂപത്തിലും ഏദ് ദിവസത്തിലും ഒരുമിച്ച് കൂടിയും അല്ലാതെയുമൊക്കെ ശരീഅത്തിന്റെ വ്യാപ്തിയിൽ നിന്ന് കൊണ്ട് ചെയ്യാം. ഇതാണ് ഇസ്ലാമിക പൊതുനിയമം*

*ഇനി മൗലിദാഘോഷം എന്ന് പറഞ്ഞാൽ ഹബീബായ (സ്വ) യാകുന്ന റഹ്മത്ത് കൊണ്ടുള്ള സന്തോഷപ്രകടനങ്ങളും , സൽകർമ്മങ്ങൾ കൊണ്ടുള്ള നന്ദിപ്രകടനങ്ങളുമാണ് ഇത് റബീഉൽ അവ്വൽ 12 ലേക്ക് മാത്രമായി പ്രത്യേകമാക്കിയ ഒരു ഇബാദത്തല്ല മറിച്ച് എല്ലായിപ്പോഴും ചെയ്യുന്ന ഒരുകാര്യമാണ് പക്ഷേ ഇത് റബീഉൽ അവ്വൽ 12 ന്ന് ചെയ്യുന്നത് അന്ന് നബി (സ്വ) ജനിച്ചദിവസം എന്ന ഒരു പ്രത്യേകതകൂടി ഉണ്ട് കാരണം ജന്മദിനത്തിന്റെ പ്രത്യേകത നബി (സ്വ) തന്നെ തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ പ്പറ്റി പറഞ്ഞടുത്ത് ആദിനത്തിൽ ഞാൻ ജനിച്ചത് കൊണ്ടാണെന്ന് പഠിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ആദിനത്തിന്ന് പ്രത്യേകതയുണ്ട്.*

*അത് പോലെ അല്ലാഹുവിൻറ്റെ അനുഗ്രഹ ദിവസങ്ങളെ നമ്മോട് സ്മരിക്കാൻ അല്ലാഹുവിൻ റ്റെ കൽപ്പനയും ഉണ്ട്. റബീഉൽ അവ്വൽ 12 എന്നത് ലോകം തന്നെ പടക്കാൻ കാരണദൂതരായ ഹബീബ് (സ്വ) യാകുന്ന അനുഗ്രഹം ഈ ലോകത്തേക്ക് അയക്കപ്പെട്ട ദിവസമാണ് ഈ ദിവസം നമുക്ക് വിസ്മരിക്കാൻ കഴിയുമോ ? എല്ലാ ആഴ്ചയിലും നോമ്പെടുത്തും ശുക്റ് ചെയ്തും സ്മരിക്കാനാണ് നബി (സ്വ) നമ്മെ പഠിപ്പിക്കുന്നത് തന്നെ ! അത് കൊണ്ടാണല്ലോ നബിയും സ്വഹാബത്തും എല്ലാ തിങ്കളാഴ്ചയും, നോമ്പനുഷ്ടിച്ച് നന്ദി രേഖപ്പെടുത്തിയതും സ്മരിച്ചതുമെല്ലാം അത് നമ്മൾക്കും ബാധകമാണ് , ഈ സ്മരണയുടെ വാർഷികമാണ് റബീഉൽ 12, ഇനി പ്രസ്തുത റബീഉൽ അവ്വൽ 12 വരുന്നത് തിങ്കളാഴ്ചയാണെങ്കിൽ അന്ന് കഴിവുള്ളവർ നോമ്പ് നോക്കണം, നോമ്പ് എടുത്ത് കൊണ്ട് പാവപ്പെട്ടവർക്ക് അന്നദാനം നടത്തണം , മദ് ഹ് ആലാപനം നടത്തണം , റാലിയിൽ പങ്കെടുക്കണം ,  എനി നോമ്പ് നോക്കാൻ കഴിയില്ലെങ്കിലോ ! മറ്റു സൽകർമ്മങ്ങൾ ചെയ്ത് ഷുക്റ് ചെയ്യാം ., സ്മരണ എന്നത് അല്ലാഹു നമുക്ക് ചെയ്ത റഹ്മത്തിൽ നന്ദി ചെയ്യലാണ് നോമ്പ് അതിൻ റ്റെ ഭാഗവുമാണ് , നോമ്പല്ലാത്ത മറ്റു സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിൽ ശുക്റ് ചെയ്യാമെന്ന് ഇമാമീങ്ങൾ വ്യക്തമായി പഠിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ റഹ്മത്ത് കൊണ്ട് നിങ്ങൾ സന്തോഷിച്ചോളൂ എന്ന് അല്ലാഹുവിന്റെ കൽപ്പനയും ഉണ്ടാകുമ്പോൾ നമുക്കീ ദിനത്തിൽ അതിയായി സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം !!! ഇനി ഈ സന്തോഷം റബീഉൽ അവ്വൽ 12 ന്ന് പാടില്ലെന്ന നഹ്യ് (വിരോധം) ഉള്ള കാര്യമാണെങ്കിൽ വാദിക്കുന്നവർ തെളിവ് കൊണ്ട് വരട്ടെ നമുക്ക് കാത്തിരിക്കാം  !!!*

*ഇത്രയും വ്യക്തമായി മൗലിദാഘോഷത്തിന്ന് ഖുർ ആനിക കൽപ്പനകളുടെയും സുന്നത്തിൻറ്റെയും അടിസ്ഥാനമുണ്ടായിരിക്കേ ഇത് അനിസ്ലാമികമാണെന്ന് എങ്ങനെ പറയാൻ തോന്നുന്നു മൗലിദ് വിരോധികളേ ?!! മൗലിദാഘോഷം അനിസ്ലാമികമെന്ന് പറയുന്ന നിങ്ങൾ തന്നെ നബി (സ്വ) യുടെ ജന്മദിനത്തിന്ന് പ്രത്യേകതയുണ്ടെന്ന് ഇപ്പോൾ പറയുന്നു , അന്ന് നമുക്ക് നോമ്പ് നോക്കൽ സുന്നത്തുമാണെന്നും , നബി (സ്വ) യുടെ മദ് ഹ് പാടലും പറയലും മുജാഹിദുകളായ നമ്മൾ എതിർക്കുന്നില്ലെന്നും പറയുന്നു !!! ഇതേ നിങ്ങൾ തന്നെ മൗലിദാഘോഷം അനിസ്ലാമികമാണെന്നും പറയുന്നത് വ്യക്തമായ ദീനിനോടുള്ള വഞ്ചനയും , കാപട്യവുമല്ലേ ??!!!!*
[07/04, 4:45 PM] Sunni: നബിദിനാഘോഷം ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസിൽ നിന്നും



മൗലിദാഘോഷം ഹദീസിലുണ്ടോ എന്നെനി ചോദ്യം വേണ്ടാ ! ഖുർ ആനിലുണ്ടോ എന്ന് വിമർഷകർ ചോദിക്കാറില്ല കാരണം ഖുർ ആനിൽ ധാരാളം ഉണ്ടല്ലോ , ഇതാണ് കേരള മുജായിദുകളുടെ കാപട്യം ഖുർ ആനിലേക്ക് വരൂ എന്നാണ് ഇവരുടെ " MOTO" പക്ഷെ‌ മൗലിദാഘോഷത്തിന്ന് മാത്രം ഖുർ ആൻ പറ്റുകയില്ല , ഇവിടെ സ്വഹാബത്തും , ഉത്തമ നൂറ്റാണ്ടും വേണം , എന്നാൽ ഇസ്തിഗാസക്ക് സ്വഹാബത്ത് ചെയ്തത് കൊടുത്താലോ അത് പറ്റുകയില്ല ! ഉത്തമ നൂറ്റാണ്ടിലെ താബിഉകളും , മദ് ഹബിൻ റ്റെ നാല് ഇമാമീങ്ങൾ നടത്തിയ ഇസ്തിഗാസയുടെ തെളിവ് കൊടുത്താലോ  അതിനൊക്കെ ആയത്തോതി സ്വന്തം വക ദുർവ്യാഖ്യാനം നടത്തി  ഷിർക്കാരോപണവുമായി രംഗത്ത് വരും , ഇവിടെ ആയത്ത് മാത്രം മതി !!!!  കാപട്യമേ നിൻ റ്റെ പേരോ മുജായിദിസം ,

🔷എനി മൗലിദാഘോഷത്തിന്ന് തെളിവായി  ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസാണ്  സ്വഹീഹ് ബുഖാരിയുടെ ആധികാരിക വ്യാഖ്യാതാവ് അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ) ഖിയാസ്വ് ചെയ്യുന്നത്

🔷ഹദീസ് ചുവടെ ഉദ്ധരിക്കുന്നു
__________


٣٣٩٧ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا أَيُّوبُ السَّخْتِيَانِيُّ، عَنِ ابْنِ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، لَمَّا قَدِمَ المَدِينَةَ، وَجَدَهُمْ يَصُومُونَ يَوْمًا، يَعْنِي عَاشُورَاءَ، فَقَالُوا: هَذَا يَوْمٌ عَظِيمٌ، وَهُوَ يَوْمٌ نَجَّى اللَّهُ فِيهِ مُوسَى، وَأَغْرَقَ آلَ فِرْعَوْنَ، فَصَامَ مُوسَى شُكْرًا لِلَّهِ، فَقَالَ «أَنَا أَوْلَى بِمُوسَى مِنْهُمْ» فَصَامَهُ وَأَمَرَ بِصِيَامِهِ

صحيح البخاري 👆🏻

١٢٧ - (١١٣٠) حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا هُشَيْمٌ، عَنْ أَبِي بِشْرٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَدِمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ فَسُئِلُوا عَنْ ذَلِكَ؟ فَقَالُوا: هَذَا الْيَوْمُ الَّذِي أَظْهَرَ اللهُ فِيهِ مُوسَى، وَبَنِي إِسْرَائِيلَ عَلَى فِرْعَوْنَ، فَنَحْنُ نَصُومُهُ تَعْظِيمًا لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَحْنُ أَوْلَى بِمُوسَى مِنْكُمْ فَأَمَرَ بِصَوْمِهِ»
صحيح مسلم 👆🏻

_____📖👇

وَقَدْ سُئِلَ شَيْخُ الْإِسْلَامِ حَافِظُ الْعَصْرِ أبو الفضل ابن حجر عَنْ عَمَلِ الْمَوْلِدِ، فَأَجَابَ بِمَا نَصُّهُ: أَصْلُ عَمَلِ الْمَوْلِدِ بِدْعَةٌ لَمْ تُنْقَلْ عَنْ أَحَدٍ مِنَ السَّلَفِ الصَّالِحِ مِنَ الْقُرُونِ الثَّلَاثَةِ، وَلَكِنَّهَا مَعَ ذَلِكَ قَدِ اشْتَمَلَتْ عَلَى مَحَاسِنَ وَضِدِّهَا، فَمَنْ تَحَرَّى فِي عَمَلِهَا الْمَحَاسِنَ وَتَجَنَّبَ ضِدَّهَا كَانَ بِدْعَةً حَسَنَةً وَإِلَّا فَلَا، قَالَ: وَقَدْ ظَهَرَ لِي تَخْرِيجُهَا عَلَى أَصْلٍ ثَابِتٍ وَهُوَ مَا ثَبَتَ فِي الصَّحِيحَيْنِ مِنْ «أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ، فَسَأَلَهُمْ فَقَالُوا: هُوَ يَوْمٌ أَغْرَقَ اللَّهُ فِيهِ فرعون وَنَجَّى مُوسَى فَنَحْنُ نَصُومُهُ شُكْرًا لِلَّهِ تَعَالَى» ، فَيُسْتَفَادُ مِنْهُ فِعْلُ الشُّكْرِ لِلَّهِ عَلَى مَا مَنَّ بِهِ فِي يَوْمٍ مُعَيَّنٍ مِنْ إِسْدَاءِ نِعْمَةٍ أَوْ دَفْعِ نِقْمَةٍ، وَيُعَادُ ذَلِكَ فِي نَظِيرِ ذَلِكَ الْيَوْمِ مِنْ كُلِّ سَنَةٍ، وَالشُّكْرُ لِلَّهِ يَحْصُلُ بِأَنْوَاعِ الْعِبَادَةِ كَالسُّجُودِ وَالصِّيَامِ وَالصَّدَقَةِ وَالتِّلَاوَةِ، وَأَيُّ نِعْمَةٍ أَعْظَمُ مِنَ النِّعْمَةِ بِبُرُوزِ هَذَا النَّبِيِّ نَبِيِّ الرَّحْمَةِ فِي ذَلِكَ الْيَوْمِ؟ وَعَلَى هَذَا فَيَنْبَغِي أَنْ يُتَحَرَّى الْيَوْمُ بِعَيْنِهِ حَتَّى يُطَابِقَ قِصَّةَ مُوسَى فِي يَوْمِ عَاشُورَاءَ،

الكتاب: الحاوي للفتاوي📚👆🏻
🔷
3 ലക്ഷ൦ ഹദീസ് മനപ്പാടമുള്ള അമീറുൽ മുഅ്മിനീന ഫിൽ ഹദീസ് എന്നറിയപ്പെടുന്ന സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവു൦ പ്രബലമായ ഷറഹ്  ആയ ഫത്ഹുൽ ബാരിയുടെ രചയിതാവ്  ബഹു ...ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ)പറയുന്നു

🔷"" നബിദിനം കഴിക്കുന്നതിന്ന്‍ ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായിഞാന്‍ മനസ്സിലാകുന്നു അതായത് നബി(സ)മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജുതര്‍ മുഹറം പത്തിന്ന്‍ നോമ്പ് നോക്കുന്നത് കണ്ടു അപ്പോള്‍ അവരോട് നബി(സചോദിച്ചു എന്തിന്നാണ് നിങ്ങള്‍ നോമ്പ് നോക്കുന്നത്?അവര്‍ പറഞ്ഞു ഫിര്‍ഒൌനിനെ അല്ലാഹു മുക്കി കൊന്നതും മൂസാ നബിയെ അല്ലാഹു രക്ഷിച്ചതും ഈ ദിവസമാണ് അത് കൊണ്ട് ഞങ്ങള്‍ നന്ദി പ്രഘടിപ്പിച്ച് നോമ്പ് നോക്കുകയാണ്""

"" ഇതിൽ നിന്നും
ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹു ചെയ്ത അനുഗ്രഹത്തിന്ന് നന്ദി പ്രകടനം നടത്തുക വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കുകയു൦ ചെയ്യുക. അതായത് അള്ളാഹു  ചെയ്ത് തന്ന ഒരനുഗ്രഹത്തിന്ന് വേണ്ടിയോ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തട്ടി മാറ്റിയതിന് വേണ്ടിയോ ഒരു നിശ്ചിത ദിവസത്തിൽ അള്ളാഹുവിന് ഷുക്റ് ചെയ്യാമെന്നു൦ വ൪ഷ൦ തോറു൦ ആ ദിവസത്തിൽ അതിനെ ആവ൪ത്തിക്കപ്പെടാമെന്നു൦ ഇതിൽ നിന്നു൦ മനസ്സിലാവുന്നു.

അതിനാൽ നബി സ  യുടെ ജനന൦ എന്ന് പറയുന്ന അനുഗ്രഹത്തേക്കാൾ വലിയൊരു ഒരനുഗ്രഹം എനി ഏതുണ്ട്.    അതിനാൽ നബി സ ഈ ലോകത്തേക്ക് വന്ന  ദിവസമായ റബീഉൽ അവ്വൽ 12  ന് നബിദിനാഘോഷ൦ അനുവദനീയമാകുന്നു.
ആഷൂറാആ് ദിവസത്തിൽ മൂസാ നബി (അ) മി൯റ്റെ ചരിത്രവുമായി യോജിപ്പുണ്ടാവാൻ വേണ്ടിയും മുസാ നബിയെ ഫി൪അൌനിൽ നിന്നു൦ രക്ഷപ്പെടുത്തിയ ദിവസത്തിന് അവ൪ പ്രത്യേകത കൽപിച്ചത് പോലെ  നബി സ ജനിച്ച ദിവസമായ റബീഉൽ അവ്വൽ 12 ന് തന്നെ നാം പ്രത്യേകം പരിഗണിച്ച് കൊണ്ട് ജ൯മദിനാഘോഷ൦ നടത്തുക എന്ന ഖിയാസ് ആകുന്നു മഹാനവ൪കൾ സ്ഥിരപ്പെടുത്തുന്നത്...

الكتاب: الحاوي للفتاوي 📚👆🏻____

വീണ്ടുംസ്വഹീഹ് ബുഖാരിയിൽ നിന്ന് ഹദീസും‌, ഷറഹും  നോക്കാം

قَالَ [ص: ١٠] عُرْوَةُ، وثُوَيْبَةُ مَوْلاَةٌ لِأَبِي لَهَبٍ: كَانَ أَبُو لَهَبٍ أَعْتَقَهَا، فَأَرْضَعَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا مَاتَ أَبُو لَهَبٍ أُرِيَهُ بَعْضُ أَهْلِهِ بِشَرِّ حِيبَةٍ، قَالَ لَهُ: مَاذَا لَقِيتَ؟ قَالَ أَبُو لَهَبٍ: لَمْ أَلْقَ بَعْدَكُمْ غَيْرَ أَنِّي سُقِيتُ فِي هَذِهِ بِعَتَاقَتِي ثُوَيْبَةَ

صحيح البخاري
                       __________

                                   ഷറഹ്
                                   ___

وَذَكَرَ السُّهَيْلِيُّ أَنَّ الْعَبَّاسَ قَالَ لَمَّا مَاتَ أَبُو لَهَبٍ رَأَيْتُهُ فِي مَنَامِي بَعْدَ حَوْلٍ فِي شَرِّ حَالٍ فَقَالَ مَا لَقِيتُ بَعْدَكُمْ رَاحَةً إِلَّا أَنَّ الْعَذَابَ يُخَفَّفُ عَنِّي كُلَّ يَوْمِ اثْنَيْنِ قَالَ وَذَلِكَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وُلِدَ يَوْمَ الِاثْنَيْنِ وَكَانَتْ ثُوَيْبَةُ بَشَّرَتْ أَبَا لَهَبٍ بِمَوْلِدِهِ فَأَعْتَقَهَا

فتح الباري ابن حجر العسقلاني

ويذكر أن بعض أهل أبي لهب: أي وهو أخوه العباس رضي الله تعالى عنه رآه في النوم في حالة سيئة، فعن العباس رضي الله تعالى عنه قال: مكثت حولا بعد موت أبي لهب لا أراه في نوم، ثم رأيته في شر حال: فقلت له: ماذا لقيت. فقال له أبو لهب: لم أذق بعدكم رخاء. وفي لفظ: فقال له بشر خيبة، بفتح الخاء المعجمة، وقيل بكسر الخاء: وهي سوء الحال، غير أني سقيت في هذه وأشار إلى النقرة المذكورة بعتاقتيثويبة، ذكره الحافظ الدمياطي.
والذي في المواهب: وقد رؤي أبو لهب بعد موته في النوم: فقيل له: ما حالك؟ فقال في النار، إلا أنه يخفف عني كل ليلة اثنين، وأمص من بين أصبعي هاتين ماء، وأشار برأس أصبعيه، وأن ذلك بإعتاقي لثوبية عند ما بشرتين بولادة النبي صلى الله عليه وسلم وبإرضاعها له فليتأمل.

سيرة الحلبية ١/١٢٤
ഇമാം സുഹൈലി(റ) പറഞ്ഞു: അബുലഹബ് മരണപ്പെട്ട ശേഷം സ്വപ്നത്തില് അദേഹത്തെ കണ്ടുവെന്നു അബ്ബാസ്(റ) പറഞ്ഞു. വളരെ മോശമായ അവസ്ഥയിലാണ് അബൂലഹബ്. അബൂലഹബ് അബ്ബാസ്(റ)നോട് പറഞ്ഞു: നിങ്ങളുമായി വേർപിരിഞ്ഞ ശേഷം എനിക്കൊരാശ്വാസവും ലഭിച്ചിട്ടില്ല. പക്ഷെ, എല്ലാ തിങ്കളാഴ്ചയും ശിക്ഷയില് ലഘൂകരണം ലഭിക്കുന്നുണ്ട്. നബി(സ) തിങ്കളാഴ്ചയാണ് ജനിച്ചത്. സുവൈബ എന്ന തൻ റ്റെ അടിമ സ്ത്രീയാണ് ഈ വിവരം അബൂലഹബിനെ അറിയിച്ചത്. സന്തോഷാധിക്യത്താല് തത്സമയം സുവൈബയെ അബൂലഹബ് മോചിപ്പിച്ചിരുന്നു. (ഫത്ഹുല് ബാരി 9/145)

നബി(സ്വ) ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചത് കൊണ്ടാണ് അബൂലഹബിന് നരകത്തില്‍ വിരലുകള്‍കിടയിലൂടെ തെളിനീര് ലഭിച്ചത്....!

അവിശ്വാസികൾക്ക് പോലും ഹബീബ് സ്വ യുടെ ജനനത്തിൽ സന്തോഷിച്ച കാരണം കൊണ്ട് പ്രത്യേകമായി ശിക്ഷയിൽ നിന്ന് ഇളവ്  അല്ലാഹു നൽകിയെങ്കിൽ നബി‌‌ സ്വ യുടെ ഉമ്മത്തായ നമ്മൾക്ക് തീർച്ചയായും അല്ലാഹു അതിലധികമായി നൽകാതിരിക്കുകയില്ല .

Thursday, February 22, 2018

നബിദിനം 1

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ലോകമെന്പാടും തിരു നബി(സ്വ)യുടെ തിരു ജന്മദിനത്തെ സ്വാഗതം ചെയ്യാ`ന്‍ കാത്തിരിക്കുന്നു. പക്ഷേ, അപ്പോഴും സന്തോഷിക്കാനോ ആഹ്ലാദിക്കാനോ കഴിയാതെ വിശണ്ണരായി ജീവിക്കുന്നവരുടെ കാര്യം ആലോചിക്കുന്പോള്‍ സഹതാപം തോന്നുന്നു. അല്ല! എന്തിനാണ് അവര്‍ക്കീ ജന്മം? ലോകത്തിന് അനുഗ്രഹമായ തിരു നബി(സ്വ)യെ മനസ്സറിഞ്ഞൊന്ന് സ്നേഹിക്കാനോ ഉള്‍കൊള്ളാനോ കഴിയാത്ത ഹതഭാഗ്യര്‍. മുസ്ലിം ലോകത്ത് കഴിഞ്ഞ് പോയ മുഴുവ`ന്‍ പണ്ഡിതരും മൗലിദാഘോഷത്തെ ഉള്‍കൊള്ളുകയും അതില്‍ സംബന്ധിക്കുകയും ചെയ്യുമായിരുന്നു. പല പണ്ഡിതരും മൗലിദ് കിതാബുകള്‍ രചിച്ചിട്ടുമുണ്ട്.
തിരു നബി(സ്വ)യുള്‍പ്പടെയുള്ള മുന്‍ഗാമികള്‍ മുഴുവനും തിരുപ്പിറവിയില്‍ സന്തോഷിച്ചവരായിരുന്നു. വിശദീകരണം ഒഴിവാക്കി ചില ഉദ്ധരണങ്ങള്‍ മാത്രം ചേര്‍ക്കുന്നു.
ഹസനുല്‍ ബസ്വരി(റ) മരണം: ഹി. 110
എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും തിരു നബി(സ്വ)യുടെ മൗലിദിന് ഞാ`ന്‍ വിനിയോഗിക്കുമായിരുന്നു. (ഇആനതുത്വാലിബീ`ന്‍ 3/364, അന്നിഅ്മതുല്‍ കുബ്റാ പേ 6)
ജുനൈദുല്‍ ബഗ്ദാദി(റ297)
ആരെങ്കിലും തിരു നബി(സ)യുടെ മൗലിദ് സദസ്സില്‍ സംബന്ധിക്കുകയും അതിന്റെ മഹത്വം ഉള്‍കൊള്ളുകയും ചെയ്താല്‍ അവന്‍ മുഅ്മിനായിട്ടല്ലാതെ ഈ ലോകത്തുനിന്ന് വിട പറയുകയില്ല (ഇആനതുത്ത്വാലിബീ`ന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6).
മഅ്റൂഫുല്‍ ഖര്‍ഖീ(റ200)
ആരെങ്കിലും മൗലിദ് സംഘടിപ്പിക്കുകയും അതിന് സദ്യ ഒരുക്കുകയും പുതുവസ്ത്രം അണിയുകയും ചെയ്താല്‍ പരലോകത്ത് അന്പിയാക്കളോടൊപ്പം സംഗമിക്കുന്നതാണ്. (ഇആനതുത്ത്വാലിബീന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6))
ഇബ്നുജുബൈര്‍(റ) 540614
ലോകസഞ്ചാരിയായ ഇബ്നുജുബൈര്‍(റ) (540614) തന്റെ രിഹ്ലയില്‍ പറയുന്നു. റബീഉല്‍അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തിരുനബി(സ്വ)യുടെ വീട് തുറക്കുകയും ജനങ്ങള്‍ അത് കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു (രിഹ്ലത്തുബി`ന്‍ ജുബൈര്‍ പേ 114). ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നബിദിനാഘോഷത്തിന്റെ ഒരു രീതിയാണിത്.
അശ്ശൈഖ് സ്വാലിഹ് ഉമറുല്‍ മല്ലാഅ് (റ570)
ഇമാദുദ്ദീ`ന്‍(റ)പറയുന്നു: മൗസിലില്‍ ഉമര്‍ മല്ലാഅ്(റ) എന്നറിയപ്പെടുന്ന ഒരുമഹാനുണ്ടായിരുന്നു.അദ്ദേഹത്തിന് ഖുര്‍ആനിലും ഹദീസിലും നല്ല അവഗാഹം ഉണ്ടായിരുന്നു. പണ്ഡിതന്മാര്‍, ഫഖീഹുകള്‍, രാജാക്കന്മാര്‍, ഭരണാധിപന്‍മാര്‍ എന്നിവര്‍ അദ്ദേഹത്തെ വന്നുകാണുകയും അവിടത്തെ ബറകത്ത് പ്രതീക്ഷിക്കുകയും ബറകത്തെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം എല്ലാവര്‍ഷവും നബി(സ്വ)യുടെ ജന്മദിനത്തോട് അനുബന്ധിച്ച് വലിയ മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ടായിരുന്നു. പ്രസ്തുത സദസ്സില്‍ മൗസിലിലെ രാജാവും കവികളും പങ്കെടുക്കും. കവികള്‍ നബികീര്‍ത്തനങ്ങള്‍ ആലപിക്കും. മൗസിലിലെ രാജാവ് നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണിതാവും ശൈഖിന്റെ സ്നേഹിതനും ആയിരുന്നു. ദീനിന്റെ ഗുണങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹത്തോട് ശൈഖ് ഉമര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. (അര്‍റൗളതൈന്‍ ഫീ അഖ്ബാരിദ്ദൗലതൈന്‍ പേ: 203)
നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ (റ) (511569)
ഇദ്ദേഹം നീതിമാനായ ഭരണാധികാരിയും ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിച്ചവരും സുന്നത്തുകള്‍ നാട്ടില്‍ സ്ഥാപിക്കുകയും ബിദ്അത്ത് പിഴുതുമാറ്റുകയും ചെയ്ത ഭരണാധികാരിയും ഉമറുബി`ന്‍ അബ്ദില്‍ അസീസ്(റ)വിന് ശേഷം ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച മഹാമനീഷിയും സുന്നിയും ഹനഫീ മദ്ഹബ്കാരനുമായിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ്20/534, അല്‍കാമില്‍ഫിത്താരീഖ് 5/125, വഫയാതുല്‍ അഅ്യാന്‍ 5/185, അല്‍ബിദായതുവന്നിഹായ 12/278) ഇദ്ദേഹം ഏറെ വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ബിദ്അത്തിനെ നഖശിഖാന്തം എതിര്‍ത്ത മഹാന്‍ മൗലിദ് സദസ്സിലെ സ്ഥിരാതിഥിയായിരുന്നു.
ഇമാം ഫഖ്റുദ്ദീനുര്‍റാസീ(റ606)
മൗലിദിന്റെ ബറകത്ത് വിവരിച്ച് മഹാന്‍ പറയുന്നു. മൗലിദ് സദസ്സില്‍ വെച്ച ഭക്ഷണവും വെള്ളവും വളരെയധികം ബറകത്തുള്ളതാണ്. മൗലിദിന്റെ സദസ്സില്‍ വെക്കപ്പെട്ട പണം മറ്റുള്ളവയുമായി കലര്‍ത്തിയാല്‍ അവന് സാമ്പത്തിക ക്ലേശം ഉണ്ടാവുകയില്ല (അന്നിഅ്മതുല്‍കുബ്റാ, പേ 6).
ഇമാം ഹാഫിള് അബുല്‍ഖത്താബ് ബിന്‍ ദിഹ്യ(റ) 544633
നീതിമാനും പ്രവാചക സ്നേഹിയുമായ മുളഫ്ഫര്‍ രാജാവിന് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് രചിച്ചുകൊടുത്ത ഇബ്നു ദിഹ്യ(റ)യാണ്. അതിന് അദ്ദേഹത്തിന് 1000 ദീനാര്‍ സമ്മാനം ലഭിക്കുകയും ചെയ്തു. (അല്‍ബിദായതു വന്നിഹായ 13/136, സിയറു അഅ്ലാമിന്നുബലാഅ് 22/336, വഫയാതുല്‍ അഅ്യാന്‍ 1/437) അദ്ദേഹത്തെ സംബന്ധിച്ച് ദഹബി പറയുന്നത് നോക്കൂ: അദ്ദേഹം മാലികി മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസും ആയിരുന്നു. ഹദീസുകളിലെ ബലാബലം പരിശോധിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ് 22/336)
ഹാഫിള് അബ്ദുര്‍റഹ്മാന്‍ ഇബ്നുല്‍ജൗസി (510597)
നബിദിനത്തിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നുല്‍ ജൗസി പറയുന്നു: മൗലിദ് കഴിക്കുന്നത് ആ വര്‍ഷത്തിലെ ആപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും ആഗ്രഹങ്ങള്‍ സഫലമാവുന്നതിനും സന്തോഷം കരസ്ഥമാവുന്നതിനും കാരണമാണ്.(സ്വാലിഹുശ്ശാമിയുടെ സുബുലുല്‍ ഹുദാ വര്‍റശാദ് 1/362, അല്‍മവാഹിബുല്ലദുന്നിയ്യ 1/27, താരീഖുല്‍ഖമീസ് 1/223, റൂഹുല്‍ ബയാന്‍ 9/2, സീറതുല്‍ഹലബിയ്യ 1/83)
ദഹബി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് കാണുക. ശൈഖ്, ഇമാം, അല്ലാമ, മുഫസ്സിര്‍, ഹാഫിള്, ശൈഖുല്‍ ഇസ്ലാം, ദീനിന്റെ അലങ്കാരം(ജമാലുദ്ദീന്‍)….. (സിയറുഅഅ്ലാമിന്നുബലാഅ് 21/366)
അല്‍ ഇമാം അബുല്‍ അബ്ബാസ് അഹ്മദുല്‍ അസഫീ (633)
മൗലിദ് ഗ്രന്ഥം രചിച്ച മഹാനാണ് ഇദ്ദേഹം. ഇമാം അസ്ഖലാനി(റ) പറയുന്നു: പണ്ഡിത`ന്‍, മുഫ്തി, സൂക്ഷ്മശാലി, വ്യത്യസ്ത വിഷയങ്ങളില്‍ അവഗാഹമുള്ള മഹാ`ന്‍. നല്ലൊരു മൗലിദ് രചിച്ചിട്ടുണ്ട്. ഹിജ്റ 633 ല്‍ വഫാതായി (തബ്സ്വീറുല്‍ മുന്‍ദഹബ് ബിതഹ്രീരില്‍ മുഷ്തബഹ് 1/253, മിഅ്യാറുല്‍ മുഅ്റബ് 11/379)
ഇമാം അബുല്‍ഖാസിം മുഹമ്മദ് ബിന്‍ അഹ്മദുല്‍ അസഫീ(റ) 607677
തന്റെ പിതാവിന്റെ (അബുല്‍അബ്ബാസ് അസഫിറ) അദ്ദുര്‍റുല്‍മുനള്ളം ഫീ മൗലിദിന്നബിയ്യില്‍ മുഅള്ളം എന്ന മൗലിദ് പൂര്‍ത്തിയാക്കി. (അസ്ഹാറുര്‍രിയാള് 2/374) ഇമാം സര്‍കലീ പറയുന്നു. അദ്ദേഹം ഉന്നതനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു.(അല്‍ അഅ്ലാം 5/223) അദ്ദേഹം ഇമാമാണ് (മിഅ്യാറുല്‍ മുഅ്റബ് 11/379).
അശ്ശൈഖ് സ്വലാഹുദ്ദീനു സ്സ്വിഫ്ദീ(റ764)
അബ്ദുല്ലാഹി ബി`ന്‍ അസ്സ്വനീഅതല്‍ മിസ്രീ (734)
മഹാനവര്‍കളുടെ ചരിത്രത്തില്‍ ഇമാം സ്വിഫ്ദീ(റ) പറയുന്നു: എല്ലാവര്‍ഷവും മൗലിദ് സംഘടിപ്പിക്കും. അതില്‍ വലിയ പണ്ഡിതന്മാരും ഭരണാധികാരികളും മറ്റും സംബന്ധിക്കും. അന്ന് അദ്ദേഹം നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് നന്നായി തയ്യാറെടുക്കും. മൗലിദിന് സംഗമിച്ചവര്‍ക്ക് ധര്‍മം നല്‍കും. ഭരണത്തില്‍ നീതി പുലര്‍ത്താത്ത ഭരണാധികാരികള്‍ക്ക് അതിന് ശേഷം പ്രത്യേക വഅ്ള് സംഘടിപ്പിക്കും (അഅ്യാനുല്‍ അസ്വ്ര്‍ പേ 426)
അല്‍ഹാഫിള് ബി`ന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ (842)
മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്, മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. നബിദിനത്തെ പ്രശംസിച്ച് മഹാ`ന്‍ ചൊല്ലിയ കവിതയുടെ സാരം ഇങ്ങനെ: ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച അബൂലഹബ് നരകാവകാശിയാണ്. എന്നിട്ടും നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമസ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരുനബിയുടെ ജന്മത്തില്‍ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും. (മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ)
അല്‍ഹാഫിള് ഇബ്നുകസീര്‍ (700774)
നബി(സ്വ)യുടെ മൗലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. മാത്രമല്ല; മൗലിദ് കഴിച്ച മുളഫ്ഫര്‍ രാജാവിനെ വാനോളം പുകഴ്ത്തുന്നത് കാണുക. മലികുല്‍മുളഫ്ഫര്‍ ധര്‍മിഷ്ഠന്‍, നേതാവ്, സല്‍പ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീ നിലകളില്‍ വര്‍ത്തിച്ചു. അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട്. അദ്ദേഹം പണ്ഡിതനും ധ്യൈശാലിയും നീതിമാനുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ. അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം നന്നാക്കികൊടുക്കട്ടേ. അദ്ദേഹത്തിന് ഇബ്നുദിഹ്യ(റ) അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. ദീര്‍ഘകാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതിയും സ്വകാര്യതയും സതുത്യര്‍ഹമായിരുന്നു. സിബ്ത്ബിനില്‍ജൗസി പറയുന്നു: മൗലിദ് സദസ്സിന്റെ സുപ്രയില്‍ ചുട്ട 1000 ആടും 10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു (അല്‍ബിദായതുവന്നിഹായ 13/136).
ഇമാം ജലാലുദ്ദീ`ന്‍ അസ്സുയൂത്വി(റ) 849911
മൗലിദ് സമര്‍ത്ഥിക്കാന്‍ അദ്ദേഹം അല്‍ ഹാവീ ലില്‍ ഫതാവയില്‍ ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ് എന്ന ഗ്രന്ഥം രചിക്കുകയും നബിദിനാഘോഷത്തെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.
അല്ലാമ മുഹമ്മദ് ബി`ന്‍ ഉമര്‍ അല്‍ ഹള്റമീ (930)
നബി(സ്വ) ജനിച്ച ദിവസം ആഘോഷിക്കല്‍ നമുക്ക് അനിവാര്യമാണ്. നബി(സ്വ) ഉദയം ചെയ്ത സമയം പരിഗണിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക, പാപങ്ങളില്‍ നിന്ന് അകലുക, പ്രിയങ്കരരായ നബി(സ്വ)യെ ആദരിച്ച് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക, അല്ലാഹു തിരുനബി(സ്വ)യെ ആദരിച്ചവിധം മനസ്സിലാക്കുക, അല്ലാഹു ആദരിച്ചവരെ ആദരിക്കല്‍ ഹൃദയത്തില്‍ ഭക്തിയുണ്ടെന്നതിന്റെ അടയാളമാണ്. (ഹദാഇഖുല്‍ അന്‍വാര്‍, പേ 53)
അദ്ദേഹം ഇമാമും അഗാധജ്ഞാനമുള്ള പണ്ഡിതനുമായിരുന്നു. (അന്നൂറുസ്സാഫിര്‍ 1/18)
ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജരില്‍ ഹൈതമീ(റ) (909975)
മൗലിദ് സംഘടിപ്പിക്കുന്നതും അതിന് ജനങ്ങള്‍ സംഘമിക്കുന്നതും സുന്നത്താണ് (ഫതാവല്‍ ഹദീസിയ്യ, പേ 202).
അന്നിഅ്മതുല്‍ കുബ്റാ ഫീ സയ്യിദി വുല്‍ദി ആദം എന്ന മൗലിദ് ഗ്രന്ഥം രചിക്കുകയും അതില്‍ മൗലിദ് കഴിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുകയും ചെയ്തു.
ഇമാം അഹ്മദുബി`ന്‍ അഹ്മദുല്‍ ഖസ്ത്വല്ലാനീ (റ) (851923)
മുസ്ലിംകള്‍ മുഴുവനും നബി(സ്വ)ജനിച്ച മാസത്തില്‍ സദസ്സുകള്‍ സംഘടിപ്പിക്കുകയും സദ്യ ഒരുക്കുകയും ചെയ്യുന്നു. വിശിഷ്യാ നബി(സ്വ) ജനിച്ച രാത്രിയില്‍ വളരെ കൂടുതല്‍ നന്മ ചെയ്യുകയും സദഖകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ബറകത്ത് എപ്പോഴും അവരില്‍ പ്രകടമായികൊണ്ടിരിക്കുന്നു. തിരു നബി(സ്വ) ജന്മമെടുത്ത ദിനങ്ങളെ ആഘോഷമാക്കിയവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കട്ടെ (അല്‍ മവാഹിബുല്ലദുന്നിയ്യ 1/48)
ഇമാം മുല്ലാഅലിയ്യുല്‍ഖാരീ(റ1014)
സുപ്രസിദ്ധ പണ്ഡിത`ന്‍, മുഹദ്ദിസ്, (ശൗകാനിയുടെ അല്‍ ബദ്റുത്തവാലിഅ് 1/353) മഹാന് അല്‍മൗരിദുര്‍റവീ എന്നൊരു മൗലിദ് കിതാബുണ്ട്. (ഹദിയ്യതുല്‍ആരിഫീ`ന്‍ 1/496)
ഇമാം അബ്ദുര്‍റഊഫ് അല്‍മുനാവീ (റ) (9521031)
ഇദ്ദേഹത്തിന് മൗലിദുല്‍ മുനാവീ എന്ന പേരില്‍ ഒരു മൗലിദ് ഗ്രന്ഥമുണ്ട്. (അല്‍ബറാഹീനുല്‍ജലിയ്യ 36)
അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ (റ988)
എല്ലാവര്‍ഷവും റബീഉല്‍ അവ്വല്‍ 12 ന് നബി(സ്വ)യുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിന് വേണ്ടി പണ്ഡിതന്മാരും നാലുമദ്ഹബിലെ ഖാസിമാരും അവിടെയുള്ള മറ്റനേകം ആളുകളും മഗ്രിബ് നിസ്കാര ശേഷം പള്ളികളില്‍ നിന്ന് സൂഖുല്ലൈലിലേക്ക് വരും. പിന്നീട് അവിടന്ന് വ`ന്‍ ജനാവലി നബി(സ്വ)യുടെ ജന്മസ്ഥലത്തേക്ക് പുറപ്പെടും. ഒരാള്‍ ഉദ്ബോധനം നടത്തുകയും രാജാവിന്റെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നെ എല്ലാവരും മസ്ജിദുല്‍ ഹറാമില്‍ ഒരുമിച്ച് കൂടും. അവിടേക്ക് നാട്ടി`ന്‍ പുറങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ആളുകള്‍ വന്നണയും. അന്നവര്‍ക്ക് വല്ലാത്ത സന്തോഷമാണ്. നബി(സ)ജനിച്ച രാത്രിയില്‍ സന്തോഷിക്കാതിരിക്കാ`ന്‍ ഒരുവിശ്വാസിക്ക് എങ്ങനെ കഴിയും (അല്‍ഇഅ്ലാം ബിഅഅ്ലാമി ബൈതില്ലാഹില്‍ ഹറാം പേ: 356).
ഇങ്ങനെ എണ്ണിയാലൊതുങ്ങാത്തത്ര മഹാന്മാര്‍ നബിദിനാഘോഷം നടത്തുകയും അതിനുവേണ്ടി മൗലിദ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ജനങ്ങളെ പങ്കെടുപ്പിച്ചുള്ള വിപുല മൗലിദാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കാനും സമൂഹത്തെ മീലാദിന് പ്രേരിപ്പിക്കാനും ഇവര്‍ മുന്നിലുണ്ടായിരുന്നു. ഖുര്‍ആനും ഹദീസും പഠിച്ച ഇസ്ലാമിക ജ്ഞാനത്തിന്റെ ആധികാരിക ശബ്ദങ്ങളായ ഇത്തരം പണ്ഡിതപ്രഭുക്കള്‍ക്ക് മൗലിദാഘോഷം പുണ്യമാണെന്ന് ഉറക്കെപ്പറയാ`ന്‍ പ്രമാണങ്ങളുടെ പിന്‍ബലം ധ്യൈം നല്‍കിയത് യാഥാര്‍ത്ഥ്യം. മൗലിദ് ശിര്‍ക്കും ബിദ്അത്തുമാക്കാ`ന്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. ആധുനിക ബിദ്അത്തുകാര്‍ ജ്ഞാനതാവഴിയിലെ വിളക്കുമാടങ്ങളായ ഇവരെക്കുറിച്ച് എന്തുപറയുന്നു? “ആടെന്തറിഞ്ഞു അങ്ങാടി വാണിഭം’ അല്ലാതെന്ത്?



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....