Skip to main content

Posts

Showing posts with the label തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?

തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 "തറാവീഹ് 11 റക്അത്തും മാലികി ഇമാമും" "ഖണ്ഡനം" തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !? _______________________________ സാലിം നാലപ്പാട്ട് ---------------------------------- കേരളത്തിലെ മുജാഹിദുകൾക്ക് മറ്റു പലവിഷയങ്ങളിലെന്നപോലെ തറാവീഹിന്റെ കാര്യത്തിലും പിടിവിട്ട കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. 8 , 11 ... ഇപ്പോള്‍ തറാവീഹ് എന്ന പ്രത്യേക സുന്നത് നിസ്കാരം തന്നെ ഇല്ലെന്നു വരെ പറഞ്ഞ ഈ കൂട്ടര്‍ പെട്ടത് 20 റക്അത്താണ് തറാവീഹ് എന്ന ലോക മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇന്ന് മുമ്പിലാണ്. റസൂല്‍ (സ്വ) യുടെ സുന്നത്തില്‍ സ്വഹാബത്ത് മായം ചേർക്കില്ലെന്ന ആഹ്ലുസ്സുന്നയെ ആദർശമായി സ്വീകരിച്ച ഏതൊരു മുസ്ലിമിനും ഉറപ്പാണ്. എന്നാല്‍ റസൂല്‍ (സ്വ) തറാവീഹ് 11 നിസ്കരിച്ചിരുന്നിരുന്നെങ്കില്‍ സ്വഹാബാകിറാം അതില്‍ വിട്ടുവീഴ്ച ചെയ്യുമോ ?! ഉമര്‍ (റ) വിന്റെ കാലം തൊട്ട് ഇന്ന് വരെ മക്ക - മദീന ഹറമുകളില്‍ തുടർന്ന് പോകുന്ന തറാവീഹ് 20 എന്നത് ഹദീസുകള്‍ കൊണ്ട് മാത്രമല്ല, ...