ആദം നബിയുടെ തവസ്സുല്‍
رقم الحديث: 973
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
رقم الحديث: 973
(حديث قدسي) حَدَّثَنَا أَبُو بَكْرِ بْنُ أَبِي دَاوُدَ ، قَالَ : حَدَّثَنَا أَبُو الْحَارِثِ الْفِهْرِيُّ ، قَالَ : حَدَّثَنِي سَعِيدُ بْنُ عَمْرٍو ، قَالَ : حَدَّثَنَا أَبُو عَبْدِ الرَّحْمَنِ بْنُ عَبْدِ اللَّهِ بْنِ إِسْمَاعِيلَ ابْنِ بِنْتِ أَبِي مَرْيَمَ ، قَالَ : حَدَّثَنِي عَبْدُ الرَّحْمَنِ بْنُ زَيْدِ بْنِ أَسْلَمَ ، عَنْ أَبِيهِ ، عَنْ جَدِّهِ ، عَنْ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ ، قَالَ : " لَمَّا أَذْنَبَ آدَمُ عَلَيْهِ السَّلامُ الذَّنْبَ الَّذِي أَذْنَبَهُ رَفَعَ رَأْسَهُ إِلَى السَّمَاءِ ، فَقَالَ : أَسْأَلُكَ بِحَقِّ مُحَمَّدٍ إِلا غَفَرْتَ لِي ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : وَمَا مُحَمَّدٌ ؟ وَمَنْ مُحَمَّدٌ ؟ قَالَ : تَبَارَكَ اسْمُكَ ، لَمَّا خَلَقْتَنِي رَفَعْتُ رَأْسِي إِلَى عَرْشِكَ وَإِذَا فِيهِ مَكْتُوبٌ لا إِلَهَ إِلا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْتُ أَنَّهُ لَيْسَ أَحَدٌ أَعْظَمَ قَدْرًا عِنْدَكَ مِمَّنْ جَعَلْتَ اسْمَهُ مَعَ اسْمِكَ ، فَأَوْحَى اللَّهُ عَزَّ وَجَلَّ إِلَيْهِ : يَا آدَمُ ، وَعِزَّتِي وَجَلالِي ، إِنَّهُ لآخِرُ النَّبِيِّينَ مِنْ ذُرِّيَّتِكَ ، وَلَوْلاهُ مَا خَلَقْتُكَ " .
മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവര്‍ തന്നെ. അതിനാല്‍ ആദ്യമായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുന്‍നിശ്ചയപ്രകാരം ആദം നബി (അ) യെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ഇടയായപ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ച സംഭവം ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആ പ്രാര്‍ഥനയില്‍ നബി (സ്വ) യെ മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍ ഉണ്ട് എന്നത് കൌതുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.
ഉമര്‍ (റ) ല്‍ അ) നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (ല്‍ നിന്ന് പിഴവ് ഉണ്ടായപ്പോള്‍ ആദം (അ) ഇങ്ങനെ പ്രാര്‍ഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോള്‍ അല്ലാഹു പറഞ്ഞു. ‘ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാന്‍ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോള്‍ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നല്‍കുകയും ചെയ്തപ്പോള്‍ ഞാന്‍ തല ഉയര്‍ത്തിനോക്കി. അപ്പോള്‍ അര്‍ശിന്മേല്‍ ലഇലാഹ ഇല്ലല്ലാഹ മുഹമ്മദുറസൂലുല്ല’ എന്ന് എഴുതി വെച്ചതായി ഞാന്‍ കണ്ടു. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേര്‍ക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കള്‍ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊണ്ട് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തു തന്നിരിക്കുന്നു’ ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിര്‍ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉല്‍വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടുണ്ട്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. 4:371
ഇതിന്റെ പരമ്പര പ്രഭാലമാനെന്നു ഹാകിം വ്യക്തമാക്കിയിടുന്ദ് (മുസ് തദ്രക് 2/615)
ഇമ്മം ബയ്ഹഖി (ര) ദലയിലുന്നുബുവയിലും(നംബര് 2243) ഇമാം ത്വബ്രാനി (റ) അല്മുഅ ജമുൽ ഔസതിലും (നംബര് 6690),അല്മുഅജമുൽ സ്സ്വഗീരിലും (നമ്പറ 989), ഇമാം സുയുതി (റ) ഖാസ്വഇസ്വിലും ഇമാം ഖസ്തല്ലാനി(റ) അല്മവാഹിബുല്ലദുന്നിയ്യ (1/62) ലും ഇമാം സുബ്കി (റ) ഷിഫാഇസ്സഖാം (135)ലും അല്ലാമ സുർഖാനി(റ) ശർഹുൽമവാഹിബ് (3/314) ലുകം ഇബ്നു കസീർ അല്ബിടായത്തുവന്നിഹായ (1/180)ലും ഇമാം ബുൽഖീനി(റ) ഫതാവയിലും ഇബ്നു ഹജറുൽ ഹൈതമി ഹാഷിയത്തുൽ ഇബ്നു ഹജറുൽ ഹാഷിയാത്തുൽ ഈളാഹി ലും പ്രസ്തുത ഹദീസ് ഉദ്ടരിച്ചിടുണ്ട്.ഇബ്നു തൈമിയ്യ പോലും പ്രസ്തുത ഹദീസ് ഉദ്ദരിച്ച ശേഷം അത് മറ്റു പ്രബലമായ ഹദീസുകൾക്ക് വ്യാഖ്യാനം പോലെയാണെന്നും മറ്റു ഹദീസുകളെ ശക്തിപെടുത്താൻ പറ്റിയതാണെന്നും പറഞ്ഞിടുന്ദ്.ഇമാം സുയുതി (റ) ഇത് അൽബകറ 37 ആം സുക്തത്തിന്റെ വ്യാഖ്‌യാനത്തിൽ ഉദ്ടരിച്ചിടുണ്ട്. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യാമെന്നതിനു ഇത് രേകയായാണ് പണ്ഡിതന്മാർ ഈ ഹദീസും ഉദ്ദരിക്കുന്നത്.
.ആദം(അ) പറഞ്ഞി: "അല്ലാഹുവേ, നിന്റെ അടിമയായ മുഹമ്മദി(സ) ന്റെ ജാഹും നിന്റെ മേൽ അവർക്കുള്ള ആദരവും മുൻ നിർത്തി എന്റെ പാപം എനിക്ക് പൊറുത്തുതരാൻ നിന്നോട് ഞാൻ ചോദിക്കുന്നു". അദ്ദുർറുൽ മൻസൂര്. 1/194)
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَابْتَغُوا إِلَيْهِ الْوَسِيلَةَ وَجَاهِدُوا فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ(المائدة: ٣٥/١)
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം".
പ്രസ്തുത സൂക്തത്തിന്റെ തഫ്സീറിൽ അല്ലാമ ആലൂസി രേഖപ്പെടുത്തുന്നു:
أنا👈😍 لا أرى بأساً في التوسل إلى الله بجاه النبي صلى الله عليه وسلم عند الله تعالى حياً وميتاً،ويراد من الجاه معنىً يرجع إلى صفة من صفاته تعالى، مثل أن يراد به المحبة التامة المستدعية عدم رده وقبول شفاعته. فيكون معنى قول القائل: 👈😍😍👈إلهي أتوسل بجاه نبيك صلى الله عليه وسلم ن تقضي حاجتي إلهي اجعل محبتك له وسيلةً في قضاء حاجتي. ولا فرق بين هذا وقولك إلهي أتوسل إليك برحمتك أن تفعل كذا، ذ معناه أيضا الهي اجعل رحمتك وسيلة في كذا، بل لا أرى بأساً أيضا بالإقسام على الله تعالى بجاهه صلى الله عليه وسلم بهذا المعنى، والكلام فى الحرمة كالكلام فى الجاه(روح المعاني: ٤٧٥/٤)
ജീവിത-മരണ വ്യത്യാസമില്ലാതെ നബി(സ)ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനം മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനു യാതൊരു വിരോധവും ഞാൻ കാണുന്നില്ല. അല്ലാഹുവിന്റെ ഒരു വിശേഷണത്തിലേക്ക് മടങ്ങുന്ന ഒരു ആശയമാണ് ജാഹിന്റെ വിവക്ഷ.👈👈🌷 ശുപാർശ സ്വീകരിക്കുന്നതിനെയും പറയുന്നത് തട്ടിക്കളയാതിരിക്കുന്നതിനെയും തേടുന്ന പൂർണ്ണമായ സ്നേഹം ജാഹ് കൊണ്ട് ഉദ്ദേഷിക്കാമല്ലോ. അപ്പോൾ 'അല്ലാഹുവേ, എന്റെ ആവശ്യം നീ വീട്ടിത്തരാൻ നബി(സ)യുടെ ജാഹ്കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു'.👈👈🌷 എന്നൊരാൾ പറഞ്ഞാൽ അതിന്റെ വിവക്ഷ ഇപ്രകാരമാണ്. ഇലാഹീ, നബിയോടുള്ള നിന്റെ സ്നേഹത്തെ എന്റെ ആവശ്യം നിറവേറ്റിത്തരുന്നതിൽ ഒരു മാധ്യമമായി നീ സ്വീകരിക്കേണമേ, ഇപ്രകാരം പറയുന്നതിനും 'നിന്റെ റഹ്മത്ത് മുൻ നിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്ന് പറയുന്നതിനുമിടയ്ക്ക് യാതൊരു വ്യത്യാസവുമില്ല. എന്ന് മാത്രമല്ല ഈ അർത്ഥ പ്രകാരം നബി(സ)യുടെ ജാഹ് കൊണ്ട് അല്ലാഹുവോട് സത്യം ചെയ്തു പറയുന്നതിനും യാതൊരു വിരോധവും ഞാൻ കാണുന്നില്ല. 'ഹുർമത്ത്' കൊണ്ട് ചോദിക്കുന്നതിനെ പറ്റിയും ഇത് തന്നെയാണ് പറയാനുള്ളത്. (റൂഹുൽ മആനി. 4/475)
[05/03, 9: وَرَوَى أَبُو نُعَيْمٍ الْحَافِظُ فِي كِتَابِ دَلَائِلِ النُّبُوَّةِ: وَمِنْ طَرِيقِ الشَّيْخِ أَبِي الْفَرَجِ حَدَّثَنَا سُلَيْمَانُ بْنُ أَحْمَدَ ثَنَا أَحْمَدُ بْنُ رشدين ثَنَا أَحْمَدُ بْنُ سَعِيدٍ الفهري ثَنَا عَبْدُ اللَّهِ بْنُ إسْمَاعِيلَ الْمَدَنِيّ عَنْ عَبْدِ الرَّحْمَنِ بْنِ زَيْدِ بْنِ أَسْلَمَ عَنْ أَبِيهِ عَنْ عُمَرَ بْنِ الْخَطَّابِ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ {لَمَّا أَصَابَ آدَمَ الْخَطِيئَةَ رَفَعَ رَأْسَهُ فَقَالَ يَا رَبِّ بِحَقِّ مُحَمَّدٍ إلَّا غَفَرْت لِي فَأَوْحَى إلَيْهِ وَمَا مُحَمَّدٌ؟ وَمَنْ مُحَمَّدٌ؟ فَقَالَ: يَا رَبِّ إنَّك لَمَّا أَتْمَمْت خَلْقِي رَفَعْت رَأْسِي إلَى عَرْشِك فَإِذَا عَلَيْهِ مَكْتُوبٌ: لَا إلَهَ إلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَعَلِمْت أَنَّهُ أَكْرَمُ خَلْقِك عَلَيْك؛ إذْ قَرَنْت اسْمَهُ مَعَ اسْمِك. فَقَالَ: نَعَمْ قَدْ غَفَرْت لَك وَهُوَ آخِرُ الْأَنْبِيَاءِ مِنْ ذُرِّيَّتِك وَلَوْلَاهُ مَا خَلَقْتُك}
فَهَذَا الْحَدِيثُ يُؤَيِّدُ الَّذِي قَبْلَهُ وَهُمَا كَالتَّفْسِيرِ لِلْأَحَادِيثِ الصَّحِيحَةِ.
مجموع الفتاوى ابن تيمية……. » العقيدة » كتاب توحيد الربوبية
: മേൽ ഹദീസ് മുമ്പ് ഉദ്ധരിച്ച ഹദീസിനെ ശക്തിപ്പെടുത്തുന്നു. സ്വഹീഹായ ഹദീസിന്റെ വിശദീകരണം പോലെയാണ് ഈ രണ്ട് ഹദീസുകളും (ഇബ്നു തീമിയയുടെ മജ്മൂ ഉൽ ഫതാവ)