Showing posts with label മന്ത്രിച്ചൂതൽ വെള്ളത്തിൽ. Show all posts
Showing posts with label മന്ത്രിച്ചൂതൽ വെള്ളത്തിൽ. Show all posts

Sunday, February 25, 2018

മന്ത്രിച്ചൂതൽ വെള്ളത്തിൽ

*വെള്ളത്തിൽ മന്ത്രിച്ചൂതൽ -ശിർക്കിന്റ കാലാവധി അവസാനിച്ചിരിക്കുന്നു.*



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ദാണ്ടെ കെടക്കണു ഒരു ശിർക്കു കൂടി! അതും മുഴുവൻ കുറ്റിയും തെറിച്ച് ക്ളീൻബൗൾഡായി...... സംശയിക്കണ്ട, അങ്ങിനെ ചിലതുണ്ട് മുജാഹിദിന് !
കാലപ്പഴക്കം കൊണ്ട് ചില ശിർക്കുകൾ തൗഹീദായി പരിണമിക്കും.
വെള്ളത്തിൽ മന്ത്രിച്ചുകൊണ്ടുള്ള ചികിത്സ അത്തരത്തിൽപെട്ട ഒന്നാണ്.
സുന്നികളെ കാഫിർ വിളിക്കാൻ വെള്ളത്തിൽമന്ത്രം ഒരുപ്രധാന കാരണമായിരുന്നല്ലോ.

എന്നാൽ അതിപ്പോൾ ഹദീസുകളുടെ പിൻബലമുള്ള ഒന്നൊന്നര തൗഹീദായി മാറിയിരിക്കുന്നു.

മുജാഹിദ് പണ്ഡിതൻ
ബഷീർ സലഫി എഴുതുന്നു:

*വെള്ളത്തിൽ മന്ത്രിച്ച് അത് കുടിക്കലും അത് കൊണ്ട് കുളിക്കലും. ഈ മന്ത്രത്തിന്റെ രീതി* *ഇപ്രകാരമാണ്.ഒരു പ്രാത്രത്തിൽ* *വെള്ളമെടുത്ത് നിയമ വിധേയമായ മന്ത്രങ്ങൾ* *ചൊല്ലി അതിൽ* *ഊതുക.അതിന് ശേഷം* *രോഗി അത് കൊണ്ട് കുളിക്കുകയോ അത്* *കുടിക്കുകയോ രോഗമുള്ള ഭാഗത്ത് അതൊഴിച്ച് തടവുകയോ ചെയ്യുക. ഇത്* *അനുവാദനീയമാണെന്നതിന്റെ തെളിവുകൾ ഇതാണ്*.
*നബി(സ)നിസ്കാരത്തിലായിരിക്കെ ഓര് തേൾ കുത്തി.നിസ്കാരം കഴിഞ്ഞപ്പോൾ നബി(സ) പറഞ്ഞു:തേളിനെ അള്ളാഹു ശപിക്കട്ടെ നിസ്കരിക്കുന്നവനെയോ അല്ലാത്തവനെയോ ഒന്നും അത് ഒഴിവാക്കുന്നില്ലല്ലോ.പിന്നെ കുറച്ചു വെള്ളവും ഉപ്പും കൊണ്ട് വരാൻ കല്പിച്ചു. പിന്നെ കുത്തേറ്റ ഭാഗത്ത് അത് കൊണ്ട് തടവി.ഒപ്പം സൂറത് കാഫിറൂൻ,ഫലഖ്,നാസ് എന്നീ സൂറത്തുകൾ ഓതി.(ത്വബ്‌റാനി, മുജ്‌മഉ സഗീർ:2/23 അൽബാനി സിൽസിലത്തു സ്വഹീഹ നമ്പർ 548)....*

*നബി(സ)സാബിത് ബിൻ ഖൈസിന്റെ അരികിൽ പ്രവേശിച്ചു.സാബിത് രോഗിയായിരുന്നു.അപ്പോൾ നബി(സ)പറഞ്ഞു:മനുഷ്യരുടെ റബ്ബേ!സാബിതിൽ നിന്നും പ്രയാസങ്ങൾ നീക്കണമേ.പിന്നെ ബുഹ്താനിൽ(മദീന താഴ്വര)ഒരൽപം മണ്ണെടുത്തു.പിന്നെ അതൊരു പാത്രത്തിലാക്കി.പിന്നെ അതിൽ വെള്ളത്തിൽ ഊതി അദ്ദേഹത്തിന്റെ മേൽ ഒഴിച്ചു.(സുനനു അബീദാവൂവ്.ഹദീസ് നമ്പർ:3867)...*
*ഇമാം അഹ്‌മദ്ന്റെ മകൻ സ്വാലിഹ് പറഞ്ഞു.ഞാൻ ചിലപ്പോൾ വയ്യാത്തവനാകും അപ്പോൾ എന്റെ പിതാവ്(ഇമാം അഹ്‌മദ്‌(റ))ഒരു പാത്രം *വെള്ളമെടുത്ത് അതിൽ ഓതുകയും എന്നോട് അത് കുടിക്കാനും മുഖവും കൈയും കഴുകാനും പറഞ്ഞിരുന്നു.അബ്ദുള്ള ഉദ്ധരിച്ചിട്ടുണ്ട് തന്റെ പിതാവ് ഇമാം *അഹ്‌മദ്‌(റ)വെള്ളത്തിൽ ഓതി മന്ത്രിക്കുകയും അത് കുടിക്കുകയും അത് ശരീരത്തിൽ ഒഴിക്കുകയും  ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.....*

      *മന്ത്രവും മന്ത്രവാദവും .പേജ്:77,78*
       *ബഷീർ സലഫി പൂളപൊയിൽ*

ഈ ഹദീസുകളും തെളിവുകളും മൗലവിമാർ ഇപ്പോൾ കണ്ടുപിടിച്ചതൊന്നുമല്ല.പണ്ടേ ഉള്ളത് തന്നെയാണ്.


പക്ഷേ,
മൗലവിമാർ നവോഥാന നായകരായി സ്വീകരിച്ച ഈജിപ്ത്തിലെ അബ്ദുവും റശീദ് രിള യുമൊക്കെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്ന് പറഞ് ഈ തെളിവുകളെ പുറം തള്ളി.അറിയാത്ത മാർഗേണ(അഭൗതിക മാർഗം)സഹായം ലഭിക്കുന്നതിനാൽ വെള്ളത്തിൽ മന്ത്രം ശിർക്കാണെന്നും വാദിച്ചു.
അവരെ തഖ്ലീദ് ചെയ്ത്
മൗലവിമാരും സുന്നികളിൽ ശിർക്കാരോപിച്ചു.


ഇപ്പോൾ വലിയൊരു വിഭാഗം മുജാഹിദ്  റശീദ് രിള യെയും അബ്ദുവിനെയും  തള്ളിപ്പറഞ്ഞു.
അയാളുടെ തൗഹീദ് ശരിയല്ലെന്നും പറഞ്ഞു.അങ്ങനെ പല ശിർക്കുകളുടെയും കാലാവധി കഴിഞ്ഞു. ഇത്‌ കുട്ടി മുജകൾ എത്രമാത്രം അറിയുമെന്നറിയില്ല. ഏതായാലും ഇതൊരറിയിപ്പായി സ്വീകരിച്ച് ,സർവ്വ മുജാഹിദുകളും പ്രസ്തുത വിഷയത്തിലുള്ള ശിർക്കാരോപണം അവസാനിപ്പിക്കണമെന്നറിയിക്കുന്നു! *മുജാഹിദിന്റെ തൗഹീദ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരൂരിലെ ചുമട്ട് തൊഴിലാളി പറഞ്ഞത് വെറുതെയല്ല*. ഇതു പോലെ എപ്പോഴാ മാറുന്നതെന്നറിയില്ലല്ലോ........!
✍🏻 🔸🔸🔸🔸🔹🔹🔹🔹

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...