Showing posts with label ഖുർആൻ സൂറത്തു ഥൂർ. Show all posts
Showing posts with label ഖുർആൻ സൂറത്തു ഥൂർ. Show all posts

Tuesday, February 20, 2018

സൂറത്തുഥ്ഥൂർ

 *🌹*ഖുർആൻ പഠനം1⃣6⃣

---- ----   === .   ----    ---  --- ---- ---
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

*⭕സൂറത്തുഥ്ഥൂർ⭕*
➖➖➖➖

*1 To 10 ആയത്ത്*
👇🏻👇🏻👇🏻
https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

*بسم الله الرحمن الرحيم*


*റഹ് മാനും റഹീമുമായഅള്ളാഹുവിന്റെ എല്ലാനാമങ്ങളും പറഞ്ഞ് അനുഗ്രഹംതേടി ഞാൻ ആരംഭിക്കുന്നു*


*1.وَالطُّورِ*


*(1) ഥൂർ പർവതം തന്നെ സത്യം*



നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പർവതമാണ് സീനാ പർവതംഅതാണ് ഇവിടെ പറഞ്ഞ ഥൂർ പർവതംഎന്നതിന്റെ വിവക്ഷ.പൊതുവെ പർവതംകൊണ്ട് സത്യം ചെയ്തതാണെന്നുംവീക്ഷണമുണ്ട്. മരങ്ങളുള്ള പർവതംഎന്നാണ് ഥൂർ എന്ന പദത്തിന്റെ ശരിയായഅർത്ഥം.ഇബ്നു കസീർ (റ) എഴുതുന്നു. “മരങ്ങളുള്ള മലകൾക്കാണ് ഥൂർ എന്ന്പറയുന്നത്.മൂസാ (അ) നോട് അള്ളാഹുസംസാരിച്ച സീനാ പർവ്വതംപോലെ.മരങ്ങളില്ലാത്ത പർവതങ്ങൾക്ക്‘ജബൽ’ എന്നാണ് പറയുക (ഇബ്നു കസീർ4/347)


*2. وَكِتَابٍ مَّسْطُورٍ*


*(2) എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ്സത്യം*



എഴുതപ്പെട്ട ഗ്രന്ഥം എന്നതിന്റെ ഉദ്ദേശ്യം എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ലൌഹുൽ മഹ് ഫൂള് ആണുദ്ദേശ്യം.ഖുർആനോ, പൂർവ്വ വേദങ്ങളോ രണ്ടുംകൂടിയോ ഉദ്ദേശ്യമാവുന്നതിനും വിരോധമില്ല മൂന്ന് വ്യാഖ്യാനങ്ങളും പറയപ്പെട്ടിട്ടുണ്ട്




*3. فِي رَقٍّ مَّنشُورٍ*

*(3) നിവർത്തി വെക്കപ്പെട്ട തുകലിൽ(എഴുതപ്പെട്ട)*

മുൻ കാലത്ത് നേരിയ തോൽക്കഷ്ണങ്ങൾഎഴുതാൻ വ്യാപകമായിഉപയോഗിച്ചിരുന്നുവെന്നത് സ്മരണീയമാണ്നിവർത്തി വെക്കപ്പെട്ടത് എന്നതിന്റെ വിവക്ഷആ ഗ്രന്ഥം ജനങ്ങളിൽ പരസ്യമായിപാരായണം ചെയ്യപ്പെടുന്നു എന്നതിലേക്ക്സൂചന നൽകുന്നു


*4. وَالْبَيْتِ الْمَعْمُورِ*



*(4) (ധാരാളം) പെരുമാറ്റമുള്ള മന്ദിരംതന്നെ സത്യം*


പെരുമാറ്റമുള്ള മന്ദിരം എന്നതിന്റെ ഉദ്ദേശ്യംപരിശുദ്ധ കഅ്ബയാവുന്നു എന്നാണ് ഒരുവ്യാഖ്യാനം രാപ്പകൽ വ്യത്യാസമില്ലാതെആയിരങ്ങളുടെ ആരാധനകളാൽ ആ ഭവനംഎപ്പോഴും പരിപാലിക്കപ്പെടുന്നു.



ഇമാം ഖുർഥുബി (റ) എഴുതുന്നു . ‘ഹസൻ (റ) പറഞ്ഞു ഇത് ജനങ്ങളാൽപരിപാലിക്കപ്പെടുന്ന ക അ്ബയാണ് ആറുലക്ഷം ആളുകളെ കൊണ്ട് അള്ളാഹു എല്ലാവർഷവും അതിനെ പരിപാലിപ്പിക്കുന്നു അത്സാധിക്കാതെ വന്നാൽ മലക്കുകളെ കൊണ്ട്അള്ളാഹു അത് പൂർത്തിയാക്കുന്നുആരാ‍ധനക്കായി ഭൂമിയിൽ ആദ്യംസ്ഥാപിക്കപ്പെട്ട ഭവനവും കഅ്ബ തന്ന! (ഖുർഥുബി17/46)*



ഏഴാം ആകാശത്തിലുള്ള പള്ളിയാണത്എന്നാണ് മറ്റൊരു വീക്ഷണംമിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസിൽഏഴാം ആകാശത്തു വെച്ചുണ്ടായസംഭവങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽനബി(സ) പറയുന്നുണ്ട് ‘പിന്നെ ഞാൻബൈത്തുൽ മഅ്മൂറിലേക്ക്ഉയർത്തപ്പെട്ടു അപ്പോൾ അതിൽ ദിനംപ്രതി എഴുപതിനായിരം മലക്കുകൾപ്രവേശിക്കുന്നുണ്ട് ഒരിക്കൽപ്രവേശിച്ചവർ വീണ്ടും അതിലേക്ക് മടങ്ങിവരുകയില്ല (ബുഖാരി,മുസ് ലിം) അവർഅവിടെ വെച്ച് ആരാധനകൾനിർവഹിക്കുകയും ഥ്വവാഫ്നിർവഹിക്കുകയും ചെയ്യുന്നുഭൂമിയിലുള്ളവർ കഅ്ബാലയത്തെപ്രദക്ഷിണം ചെയ്യുന്നത് പോലെ  ഏഴാംആകാശത്തിലുള്ളവരുടെകഅ്ബയാണത്.അത് കൊണ്ടാണ് ഇബ്റാഹീം നബി (അ) ബൈത്തുൽമഅ്മൂറിലേക്ക് ചാരിയിരിക്കുന്നതായി(മിഅ് റാജ് യാ‍ത്രയിൽ) നബി(സ) കണ്ടത്കാരണം അവർ ഭൂമിയിലെ കഅ്ബയുടെനിർമ്മാണം നിർവഹിച്ചവരായിരുന്നല്ലോ!ആ ഭവനം ഭൂമിയിലുള്ളകഅ്ബാലയത്തിന്റെ അതേസൂത്രത്തിലാണ് എല്ലാ ആകാശങ്ങളിലുംഅവിടെയുള്ളവർക്കുള്ളആരാധനാലയങ്ങളുണ്ട്ഒന്നാനാകാശത്തുള്ളആരാധനാലയത്തിന്റെ നാമംബൈത്തുൽ ഇസ്സ: എന്നാണ് (ഇബ്നുകസീർ 4/308) എണ്ണമറ്റ മലക്കുകൾആരാധനക്കായി നിരന്തരംകയറിയിറങ്ങിക്കൊണ്ടിരിക്കുന്ന ഒരുപള്ളിയാണത് എന്നത് പ്രത്യേകംപറയേണ്ടതില്ലല്ലോ!അതാണ് ധാരാളംപെരുമാറ്റമുള്ള (പരിപാലിക്കപ്പെടുന്ന)പള്ളി എന്ന് പറഞ്ഞത്


*5. وَالسَّقْفِ الْمَرْفُوعِ*


*(5) ഉയർത്തപ്പെട്ട മേൽ‌പ്പുര തന്നെസത്യം*



ആകാശമാണിവിടെ ഉയർത്തപ്പെട്ട മേൽ‌പ്പുര എന്നത് കൊണ്ട് ഉദ്ദേശ്യമെന്നാണ് ഒരു വ്യാഖ്യാനം.അർശ് എന്ന വലിയ സൃഷ്ടിയാണ് ഉദ്ദേശ്യമെന്നും (അത് എല്ലാത്തിന്റെയും മേൽ‌പ്പുരയാണല്ലോ) അഭിപ്രായമുണ്ട്(ഇബ്നു കസീർ 4/349)



*6. وَالْبَحْرِ الْمَسْجُورِ*


*(6) നിറഞ്ഞു നിൽക്കുന്ന സമുദ്രംതന്നെ സത്യം*



ജലം, തിരമാലകൾ, മത്സ്യങ്ങൾ തുടങ്ങിയവകൊണ്ട് നിറക്കപ്പെട്ടതാണല്ലൊ മഹാസമുദ്രങ്ങൾ. കത്തിക്കപ്പെടുന്നത് എന്നും ഈപദത്തിന് അർത്ഥമുണ്ട്.അന്ത്യ നാളിന്റെസംഭവ വികാസങ്ങളിൽസമുദ്രങ്ങൾക്കുണ്ടാവുന്ന സ്ഥിതിമാറ്റത്തെയാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്



*7.إِنَّ عَذَابَ رَبِّكَ لَوَاقِعٌ*

*(7) നിശ്ചയമായും തങ്ങളുടെനാഥന്റെ ശിക്ഷ സംഭവിക്കുന്നത്തന്നെയാണ്*



*8.مَا لَهُ مِن دَافِعٍ*

*(8) അതിനെ തടയുന്ന ആരുമില്ല*

പ്രകൃതിയിലെ ധാരാളം വസ്തുക്കളെ പിടിച്ച്സത്യം ചെയ്ത് കൊണ്ട് വളരെസുപ്രധാനമായ ഒരു കാര്യം അള്ളാഹുപറയുകയാണ്.അള്ളാഹുവിനെധിക്കരിക്കുന്നവർക്ക് അവന്റെ ശിക്ഷവന്നെത്തുക തന്നെ ചെയ്യും.അതിൽ നിന്ന്അവരെ രക്ഷിക്കാൻ ആർക്കുംകഴിയില്ല.അതിൽ നിന്ന് രക്ഷപ്പെടാൻ സത്യവിശ്വാസവും സൽകർമ്മങ്ങളുംഅനിവാ‍ര്യമാണെന്ന് നിർദ്ദേശിക്കുകയുംചെയ്തിരിക്കുകയാണ്.


ഈ സൂക്തം പാരായണം ചെയ്യുമ്പോൾ ഈശിക്ഷയിൽ താൻ പെട്ട് പോകുമോ എന്ന് നാംസഗൌരവം ചിന്തിക്കേണ്ടതാണ് ഇബ്നു കസീർ (റ) എഴുതുന്നു. ‘ജഅ്ഫറുബ്നു സൈദിൽ അബ്ദീ എന്നവർ ഉദ്ധരിക്കുന്നു.ഒരു ദിവസം ഉമർ (റ) രാത്രി നിരീക്ഷണവുമായി ഇറങ്ങി നടന്നു.ഒരു മുസ് ലിമിന്റെ വീടിന്റെ സമീപത്തു കൂടി നടക്കുമ്പോൾ അദ്ദേഹം രാത്രി നിസ്ക്കരിക്കുന്ന സമയത്തുള്ള ഖുർ ആൻ പാരായണം ഉമർ (റ) വിന്റെ ശ്രദ്ധയിൽ പെട്ടു.ആ പാരായണം ശ്രദ്ധിച്ചു കൊണ്ട് താൻ അവിടെ നിന്നു.അദ്ദേഹം ഈ ഥൂർ സൂറത്തായിരുന്നു ഓതിക്കൊണ്ടിരുന്നത്.പാരായണം ഈ ഏഴ്/എട്ട് സൂക്തങ്ങളിൽ (നിശ്ചയമാ‍യും അള്ളാഹുവിന്റെ ശിക്ഷ വരിക തന്നെ ചെയ്യും അതിനെ ആർക്കും തടയാനാവില്ല)എത്തിയപ്പോൾ കഅ്ബത്തിന്റെ ഉടമസ്ഥനായ നാഥൻ  സത്യം ചെയ്ത് പറഞ്ഞത് യാഥാർത്ഥ്യം തന്നെ.എന്ന് പറഞ്ഞു കൊണ്ട് ഉമർ (റ) തന്റെ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി കുറേ സമയം ഈ സൂക്തങ്ങളുടെ ഗൌരവം ചിന്തിച്ചു കൊണ്ട് തൊട്ടടുത്തൊരു മതിലിൽ ചാരി നിന്നു പിന്നീട് വീട്ടിലേക്ക് മടങ്ങുകയും രോഗിയായി ഒരു മാസം വീട്ടിൽ കിടക്കുകയും ചെയ്തു.തന്നെ രോഗ സന്ദർശനാർത്ഥം പലരും കാണാൻ വന്നു.പക്ഷെ രോഗമെന്താണെന്ന് ആർക്കും മനസ്സിലാവുന്നില്ല (ഇബ്നു കസീർ 4/350) നോക്കൂ! അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള താക്കീത് ഖലീഫയിലുണ്ടാക്കിയ വിഷമം.അള്ളാഹു അവരുടെ മഹത്വം കൊണ്ട് നമ്മെയും നന്നാക്കിത്തരട്ടെ (ആമീൻ)



ഇമാം ഖുർത്വുബി ഇവിടെ മറ്റൊരു ചരിത്രം ഉദ്ധരിക്കുന്നു. ജുബൈറുബ്നു മുഥ്ഇം പറഞ്ഞു ഞാൻ ബദ് റിൽ പിടിക്കപ്പെട്ട തടവുകാരുടെ വിഷയത്തിൽ നബി (സ) യോട് സംസാരിക്കാനായി മദീനയിലേക്ക് പുറപ്പെട്ടു.ഞാൻ മദീനയിലെത്തുമ്പോൾ മഗ് രിബ് നിസ്ക്കാരത്തിന്റെ സമയമാണ് നബി(സ) ഥൂർ സൂറത്തോതി മഗ് രിബ് നിസ്ക്കാരം നടത്തുന്നു.അങ്ങനെ ഈ സൂക്തങ്ങൾ എത്തിയപ്പോൾ എന്റെ മനസ്സ് ഒന്ന് പിടച്ചു.എന്നിൽ ശിക്ഷയിറങ്ങുമോ എന്ന് ഭയപ്പെട്ട ഞാൻ അവിടെ വെച്ച് അപ്പോൾ തന്നെ മുസ്‌ലിമായി (ഖുർത്വുബി 17/47)*




*9. يَوْمَ تَمُورُ السَّمَاء مَوْرًا*

*(9) ആകാശം ശക്തിയായി വിറക്കുന്നദിവസം*



അന്ത്യ നാളിനോടനുബന്ധിച്ചുണ്ടാവുന്ന അതിഭയങ്കരമായ ചില സംഭവങ്ങളാണിവിടെസൂചിപ്പിക്കുന്നത് ആകാശത്തിനു വിറയൽ അനുഭവപ്പെടും എന്നാ‍ണ് ഒരു വ്യാഖ്യാനം പൊട്ടിത്തകരുമെന്നാണ് മറ്റൊരു നിരീക്ഷണം.എന്തായാലും അന്ത്യ നാളിന്റെ മഹാ അവസ്ഥയാണിത് സൂചിപ്പിക്കുന്നത്*



*10. وَتَسِيرُ الْجِبَالُ سَيْرًا*


*(10) പർവതങ്ങൾ (അവയുടെസ്ഥാനങ്ങളിൽ നിന്ന്) നീങ്ങിസഞ്ചരിക്കുകയും ചെയ്യുന്ന ദിവസം(അതുണ്ടാവും)*

*✍✍തുടരും*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....