Skip to main content

Posts

Showing posts with the label ഇസ്ലാം ' ▪️മതം

ഇസ്ലാം ' ▪️മതം, ശാസ്ത്രം #ഇസ്‌ലാമിന്റെയും_ക്രൈസ്തവതയുടെയും #സമീപന_വൈജാത്യങ്ങൾ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m ▪️മതം, ശാസ്ത്രം #ഇസ്‌ലാമിന്റെയും_ക്രൈസ്തവതയുടെയും #സമീപന_വൈജാത്യങ്ങൾ വിജ്ഞാനവും വിശ്വാസവും ഒരുമിച്ചു പോകുകയില്ലെന്ന നിരീക്ഷണം ആഴത്തിൽ വേരൂന്നിയത് യൂറോപ്പിലാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ലോകത്തെ, വിശിഷ്യ യൂറോപ്പിലെ, ബഹുജനങ്ങളിൽ വിശ്വാസപരമായ ആധിപത്യം സ്ഥാപിച്ചിരുന്ന ക്രൈസ്തവതക്ക് ശാസ്ത്രത്തോടുണ്ടായിരുന്ന പ്രതിലോമപരമായ സമീപനമാണ്. ശാസ്ത്രവും വിശ്വാസവും പൊരുത്തപ്പെട്ടു പോകുകയില്ലെന്ന് യൂറോപ്പ് വിശ്വസിച്ചു. ബൈബിളിലെ ചില വചനങ്ങളാണതിനു കാരണമായത്. ഉൽപത്തി പുസ്തകത്തിലെ ഒരു വചനം കാണുക:  “യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം, എന്നാൽ   നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും'' (ഉൽപത്തി 2:16,17). “യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: “തോട്ടത്തിലെ യാതൊര...