അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തവസ്സുല്‍ പാരമ്പര്യ മുസ്ലിം ജീവിതത്തില്‍
ആദം നബി (അ) ല്‍ നിന്ന് തുടങ്ങി അംബിയാ മുര്‍സലുകളിലൂടെയും പൂര്‍വ്വ സമുദായങ്ങളിലൂടെയും സച്ചരിതരായ സ്വഹാബത്തിലൂടെയും നിലനിന്ന ഒരു ചര്യ പിന്‍തലമുറകളായ അവിടുത്തെ സമുദായം ഉപേക്ഷിക്കാതിരുന്നതില്‍ അതിശയകരമായി ഒന്നുമില്ല. പാരമ്പര്യ മുസ്ലിമുകളുടെ ജീവിതരീതിയുമായി തവസ്സുല്‍ ഒട്ടി നില്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല.
ഖുര്‍ആനിലും ഹദീസിലും ഖനനം നടത്തിയ പണ്ഢിതര്‍ തവസ്സുലിന് പച്ചക്കൊടി കാണിച്ചതും പ്രോത്സാഹിപ്പിച്ചതും മതഗ്രന്ഥങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
മുസ്ലിം ഭരണാധികാരിയായിരുന്ന അബൂജഅ്ഫര്‍ ഹജ്ജ് ചെയ്ത ശേഷം നബി (സ്വ) യുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ മസ്ജിദുന്നബവിയിലുണ്ടായിരുന്ന ഇമാം മാലിക് (റ) നോട് ചോദിച്ചു. ഞാന്‍ ഖിബ്ലയിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കുകയാണോ അതല്ല തിരുനബി (സ്വ) യിലേക്ക് മുഖം തിരിച്ച് പ്രാര്‍ഥിക്കയാണോ വേണ്ടത്. അപ്പോള്‍ ഇമാം മാലിക് (റ) പറഞ്ഞ മറുപടി തിരുനബിയെ കുറിച്ചുള്ള പണ്ഢിത കാഴ്ചപാടിന്റെ ആവിഷ്കാരമാണ്. മാലിക് (റ) പറഞ്ഞു:.
എന്തിന് തിരുനബിയില്‍ നിന്ന് നീ മുഖം തിരിക്കണം? അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റേയും വസീല അല്ലേ. അതിനാല്‍ തിരുനബിയിലേക്ക് മുഖം തിരിച്ച് അവിടത്തോട് ശിപാര്‍ശ തേടൂ. നിങ്ങളുടെ വിഷയത്തില്‍ നബി (സ്വ) യുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കും. അല്ലാഹു പറഞ്ഞില്ലേ അവന്‍ സ്വശരീരങ്ങളെ ആക്രമിക്കുകയും (ദോഷം ചെയ്യുകയും) തുടര്‍ന്ന് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി (സ്വ) അവര്‍ക്ക് വേണ്ടി പൊറുക്കലിനെ ചോദിക്കുകയും ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുന്നതാണ്. (അശ്ളിഫാ യ്യ ഖാദീഇയാദ് 2 :41)
ഗുരു മുഹ്യിദ്ദീന്‍ അബ്ദുഖാദിര്‍ ജീലാനീ(റ) പറയുന്നു: പ്രപഞ്ചത്യാഗികളെക്കൊണ്ടും സച്ചരിതരെക്കൊണ്ടും ജ്ഞാനവും ശ്രേഷ്ഠതയും മതനിഷ്ഠയുള്ളവരെക്കൊണ്ടും തവസ്സുല്‍ ചെയ്യല്‍ സുന്നത്താണ് (ഗുന്‍യാ 2/128). ശൈഖ് തുടരുന്നു: ‘നബി (സ്വ) യുടെ ഖബര്‍ സിയാറത്ത് വിവരിക്കുന്ന സ്ഥലങ്ങളില്‍, തിരുഖബറിലേക്ക് മുഖം തിരിക്കലും ആവശ്യനിര്‍വഹണത്തിലും ദോഷം പൊറുക്കുന്നതിലും തിരുനബിയെ തവസ്സുല്‍ ചെയ്യുന്നതും സുന്നത്താണെന്നാണ്, നാല് മദ്ഹബിന്റെയും ധാരാളം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളത’ (ഗുന്‍യ 2/90)
ഇമാം നവവി (റ) ശറഹുല്‍ മുഹദബ് 2/224, അദ്കാര്‍ 92 ഈളാഹ് 48, എന്നിവയിലും ഇമാം മഹല്ലി കന്‍സുര്‍റാഗിബിന്‍ 2/126 ലും ഇമാം കുര്‍ദി ഫതാവല്‍കുര്‍ദിയിലും (25), ഇമാം റംലി നിഹായ 3/310 ലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
പുരോഗമന ചിന്താഗതിക്കാരനായ ശൌകാനി പോലും പറയുന്നതിങ്ങനെ:
തിരുനബിയെക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നത് അവിടുത്തെ ജീവിതകാലത്തോ വഫാത്തിന് ശേഷമോ അവിടുത്തെ സാന്നിധ്യത്തിലോ അഭാവത്തിലോ ആവാം. നബി (സ്വ) യെക്കൊണ്ട് അവിടുത്തെ ജീവിതകാലത്തും മറ്റുള്ളവരെക്കൊണ്ട് അവിടുത്തെ വഫത് ശേഷവും തവസ്സുല്‍ ഉണ്ടായത് സ്വഹാബത്തിന്റെ അഭിപ്രായൈക്യത്തോടെതന്നെ സ്ഥിരപ്പെട്ടിരിക്കുന്നു. (തുഹ്ഫ തുല്‍അഹ്വദി 10:35)
മുസ്ലിം സംസ്കാരവുമായി അലിഞ്ഞ് ചേര്‍ന്ന ആചാരമാണ് ‘തവസ്സുല്‍’ എന്നതിന് ഇനിയുമെന്തിന് തെളിവുകള്‍ വേണം? എന്നാല്‍ ഐഹിക ജീവിതത്തില്‍ മാത്രമല്ല ബര്‍സഖീ ജീവിതത്തിലും പരലോകജീവിതത്തിലും തവസ്സുല്‍ നടക്കുന്നുണ്ട് എന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ സംസാരിക്കുന്നത്.