Skip to main content

Posts

Showing posts with the label പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കാരം പൊൻമള ഉസ്താദ് ന്റെ ഫത് വ ഭാഗം 1

പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കാരം പൊൻമള ഉസ്താദ് ന്റെ ഫത് വ ഭാഗം 1

ഭാഗം 1 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക. https://islamicglobalvoice.blogspot.in/?m=0 മയ്യിത്ത് നിസ്കാരം മുബ്തദിഇന്ന് ചോദ്യം: 1: മുബ്തദിഅ് ന്റെ  മേൽ മയ്യിത്ത് നിസ്കരിക്കുന്നതിനെ സംബന്ധിച്ച് കറാഹത്തും ഹറാമുമൊക്കെയാണെന്ന് പറയുന്നത് എങ്ങനെ? മുസ്ലിമായ മയ്യിത്തിന്റെ മേൽ നിസ്കരിക്കുന്നത് സാമൂഹ്യ ബാധ്യത (ഫർള് കിഫായ) ആണെന്ന് പറഞ്ഞതിൽ നിന്ന് മുബ്തദി ഇന്റെ മയ്യിത്ത് ഒഴിവാണോ? അല്ലെങ്കിൽ ഫർള് കിഫായയായ ഒരു കാര്യം എങ്ങനെയാണ് കറാഹത്തും ഹറാമുമൊക്കെയാകുന്നത്? മറുപടി മറുപടി രണ്ട് ഘട്ടമായി വിശദീകരിക്കേണ്ടതാണ്. ഒന്ന്: മയ്യിത്ത് നിസാരമെന്ന ഫർള് കിഫായ വീടും മുമ്പ്. ഈ ഘട്ടത്തിൽ മുസ്ലി മായ മയ്യിത്ത് മുബ്തദിഇന്റേതായാലും മയ്യിത്ത് നിസ്കാരം നടത്തൽ ഫള് കിഫായയും നിസ്കാരം നടത്താതെ മറമാടുന്നത് കുറ്റകരവുമാണ് ' . ഇതിൽ സുന്നികൾക്ക് തർക്കമില്ല. ഇത് തന്നെയാണ് ശഹീദല്ലാത്ത എല്ലാ മുസ്ലിംകളുടെ മയ്യിത്തിന് വേണ്ടിയും മയ്യിത്ത് നിസ്കാരം നടത്തൽ ഫർള് കിഫായയാണെന്ന് ശർഹുൽ അഖാ ഇദ് തുടങ്ങിയ വിശ്വാസ പ്രമാണ ഗ്രന്ഥങ്ങളിലും തുഹ്ഫ തുടങ്ങിയ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പറഞ്ഞത്. ശ...