Showing posts with label സ്ത്രീയും പള്ളിയും മുജാഹിദിന് വിവിധ നിറങ്ങൾ. Show all posts
Showing posts with label സ്ത്രീയും പള്ളിയും മുജാഹിദിന് വിവിധ നിറങ്ങൾ. Show all posts

Monday, October 29, 2018

സ്ത്രീയും പള്ളിയും മുജാഹിദിന് വിവിധ നിറങ്ങൾ

🔴⚪🔵🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0സ്ത്രീയും പള്ളിയും
മുജാഹിദിന് വിവിധ നിറങ്ങൾ


🔹1940
➖➖➖➖
1940-കളിൽ സ്ത്രീകൾ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു പോകുന്ന കാര്യം കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല. കേരളത്തിൽ ആദ്യമായി ജുമുഅ ജമാഅതിന് വേണ്ടി പള്ളിയിലേക്ക് പുറപ്പെട്ട രണ്ട് വനിതകളാണ് വെള്ളാരം പാറ ഖദീജ കുട്ടിയും പി.കെ ആമിനയും.  (പുടവ വനിതാ മാസിക 1995 മാർച്ച് )

🔹1950 മാർച്ച് 30
➖➖➖➖➖➖
എംസിസി അഹ്മദ് മൗലവിയോട്  ചോദ്യം :
അഞ്ചെട്ടു കൊല്ലമായി ഒതായിയിൽ ചില സ്ത്രീകൾ പള്ളിയിലേക്ക് ജമാഅത്തിനു പോകുന്നു ഇതിന്റെ ഇസ്ലാമിക വിധിയെന്ത്?  
ഒതായിയിലെ പി.വി മുഹമ്മദ് ഹാജിയായിരുന്നു ചോദ്യകർത്താവ്.

       (മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ?
       പ്രസ്താവന. പേ: 3)

ഈ ചോദ്യത്തിൽ നിന്നും 1942 ലാണ് ആദ്യമായി പെണ്ണുങ്ങൾ പള്ളിയിൽ പോയത് എന്ന് മനസ്സിലാക്കാം.

🔹1950 ഒക്ടോബർ 10
➖➖➖➖➖➖➖➖
എംസിസി അഹമ്മദ് മൗലവിയുടെ മറുപടി:
പെണ്ണുങ്ങൾക്ക് ജുമാ നിർബന്ധമാണ് .
അവരെ അടിച്ചിറക്കൽ ആണുങ്ങളുടെ ചുമതലയാണ്. (എംസിസി അഹ്മദ് മൗലവിയുടെ ഈ മറുപടിയാണ് പിന്നീട് മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ എന്ന പുസ്തകമായി രൂപപ്പെട്ടത്.)
 
  മുസ്ലിം സ്ത്രീകൾക്കവകാശമുണ്ടോ?
  പേജ്: 94

🔹1953 മാർച്ച്
➖➖➖➖➖➖➖
പെണ്ണുങ്ങൾ പള്ളിയിൽ പോകൽ നിർബന്ധമാണ് എന്ന എം സി സി അഹ്മദ് മൗലവിയുടെ വാദത്തെ ഉമർ മൗലവി ഖണ്ഡിക്കുന്നു. പെണ്ണുങ്ങൾ സ്ത്രീകൾ പള്ളിയിൽ പോകൽ നിർബന്ധമില്ല. സുന്നത്താണ് എന്നെങ്കിലും തെളിയിക്കാൻ മൗലവിക്ക് സാധിക്കുമോ? ഉമർ മൗലവി എം സി സി അഹ്മദ് മൗലവിയെ വെല്ലുവിളിച്ചു.

      ( അൽമനാർ 1953 മാർച്ച് ).

🔹1967 ഫെബ്രു: 5
➖➖➖➖➖➖
1967 ഫെബ്രുവരി 5 കൊടുവള്ളി പുത്തൂര് വാദപ്രതിവാദം നടന്നു. കുണ്ടുതോട് വ്യവസ്ഥ അനുസരിച്ചാണ് വാദപ്രതിവാദം നടന്നത് . മുജാഹിദ് വാദം: സ്ത്രീകൾ പള്ളിയിൽ പോകൽ പുണ്യകർമ്മം, അനുവദനീയം.

                  (അൽമനാർ 1997 മാർച്ച് )

🔹1996
➖➖➖➖➖➖

സ്ത്രീകൾ പള്ളിയിൽ പോകൽ സുന്നത്താണ് എന്ന് തെളിയിച്ചാൽ പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ചു കൊണ്ട് പേരോട് ഉസ്താദ് നോട്ടീസ് ഇറക്കി. വെല്ലുവിളി സ്വീകരിച്ച മൗലവിമാർ പേരോട് ഉസ്താദിന്റെ നോട്ടീസിനു മറുപടിയായി സ്ത്രീകൾ പള്ളിയിൽ ജമാഅത്തിന് പോകൽ സുന്നത്താണ് എന്ന്  ലേഖനം പ്രസിദ്ധീകരിച്ചു
      (അൽ ഇസ്‌ലാഹ് പുസ്തകം 2 ലക്കം 1)

🔹 2007
➖➖➖➖➖➖➖➖
നിർബന്ധവും സുന്നത്തുമെല്ലാം പോയി,
"ജുമുഅ ജമാഅത്തുകൾക്ക് സ്ത്രീകൾ ചെന്നെത്തുന്നതിന് ഇസ്‌ലാം എതിരല്ല " എന്നായി.
              
                 വിചിന്തനം :
           2007 ഫെബ്രു: 23
           കെ.എൻ.എം മുഖപത്രം.

🔹2009
➖➖➖➖➖➖➖➖➖
"പുരുഷൻമാർ ഫർളു നിസ്കാരത്തിനു പള്ളിയിൽ പോവുകയാണ് വേണ്ടത്.സ്ത്രീകൾക്ക് പള്ളിയിൽ പോവുകയോ പോവാതിരിക്കുകയോ ചെയ്യാം."

          വിചിന്തനം.2009
            മാർച്ച് 20

🔹 2015
➖➖➖➖➖➖➖➖➖➖➖
"പുരുഷൻമാർ കഴിവതും അഞ്ചു നേരത്തെ നമസ്കാരങ്ങളും പളളിയിൽ പോയി ജമാഅത്തായി നമസ്ക്കരിക്കുവാനാണ് ഇസ്‌ലാം നിർദ്ദേശിക്കുന്നത്. "

      ഇസ്‌ലാം അടിസ്ഥാന
     പാoങ്ങൾ പേ: 119
     വിസ്ഡം ബുക്സ്
      (ജിന്നൂരികൾ)


✍🏻Aboohabeeb payyoli
▪◻▪◻▪◻▪◻▪

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....