Showing posts with label ഉളുഹിയ്യത്ത്:പുത്തൻ വാദിയുടെ ഉള്ഹിയ്യത്ത്. Show all posts
Showing posts with label ഉളുഹിയ്യത്ത്:പുത്തൻ വാദിയുടെ ഉള്ഹിയ്യത്ത്. Show all posts

Tuesday, July 9, 2019

ഉളുഹിയ്യത്ത്:പുത്തൻ വാദിയുടെ ഉള്ഹിയ്യത്ത്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

🌷പുത്തൻ വാദിയുടെ ഉള്ഹിയ്യത്ത്🌷

സുന്നികളും,മുബ്തദി(പുത്തൻവാദികകൾ)കളും യോജിച്ചു കൊണ്ട് ഒരു ദീനീ പ്രവർത്തനം ഇസ് ലാമിലില്ലാതത്തും അത്തരക്കാരുമായി എല്ലാ അർത്ഥത്തിലും വിട്ടു നിൽക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ ചിലനാടുകളിൽ ഉള്ഹിയ്യത്തുമായി ബന്ധപ്പെട്ട് അവരുമായി കൂടി കലർന്ന് കൊണ്ടുള്ള ഒരു കാഴ്ച്ചപ്പാട് കണ്ടു വരുന്നു.ഇത് ദീനിന്റെ സംസ്കാരത്തിൽപ്പെട്ടതല്ല,ഹഖിന്റെ അഹ് ലുകാരും ബാത്വിലിന്റെ അഹ് ലുകാരും വിശ്വാസാത്തിൽ  എതിരായതുകാരണം അത്തരം ബാത്വിലിന്റെ(പുത്തൻവാദികൾ) കക്ഷികളെ എല്ലാ അർത്ഥത്തിലും അറവിന്റെ വിഷയത്തിലും അകറ്റിനിർത്തുകയാണ് വെണ്ടത്.അവരുമായി നിസ്സഹരണം ഏർപ്പെടുത്തുകയും അകന്നുനിൽക്കുകയുമാണ് മുസ്‌ലിം സമുദായം ചെയ്യേണ്ടത് ഈ വിഷയകവുമായി പഠിപ്പിക്കുന്ന ഖുർആൻ ആയത്തുകളും തിരുവചനങ്ങളും അനേകം കാണാൻ കഴിയും. ഈ നിസ്സഹരണംവും വിട്ടുനിൽക്കലുമെല്ലാം എത്ര തോളമെന്ന് വെച്ചാൽ മഹാനായ ഇമാം ഹുജ്ജത്തുൽ ഇസ് ലാം ഗസ്സാലി(റ)അവിടുത്തെ അൽമുസ്ത്വസ്ഫ എന്ന അതി ബൃഹത്തായ ഗ്രന്ഥത്തിൽ എഴുതി *മുസ്‌ലിം സമുദായത്തിന് ആർക്കും തർക്കമില്ല മുബ്തദിഇനെ അടച്ചാക്ഷേപിക്കുകയും അവരുമായി പിണങ്ങുകയും ബന്ധവിഛേദനം നടത്തുകയുമാണ് വേണ്ടത്*(സലഫുസ്സ്വലിഹീങ്ങളുടെ അഥവാ ഉത്തമ മൂന്ന് നൂറ്റാണ്ടിൽ ജീവിച്ചിരുന്നവർക്കാർക്കും തന്നെ തർക്കമില്ല മുബ്തദിനെ ബഹിഷ്കരിക്കുക എന്നതിൽ) മഹാനായ ഇമാം മുഹ് യദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) പറയുന്നതായി കാണാം *പുത്തൻ വാദിയെ അടിപ്പിക്കാനോ(അവരുമായി അടുക്കാനോ) അത്തരക്കാരെ വളർത്താനോ (അവർക്ക്  ആളെക്കൂട്ടി അവരുടെ പരിപാടികൾ വിജയിപ്പിക്കാനോ,ഈമാൻ തെറ്റാൻ അത് കാരണമാണല്ലോ!)അവരുടെ സദസ്സിൽ ഇരിക്കാനോ പാടുള്ളതല്ല എന്നല്ല അത്തരം കക്ഷി കളെ അകറ്റുകയും വിദൂരത്താവുകയുമാണ് ചെയ്യേണ്ടത്. അത്തരം ആളുകളെ(മുബ്തദി)ഒരു വഴിയിൽ കണ്ടാൽ കണ്ടവൻ മറ്റൊരു വഴി യാത്ര ചെയ്യാൻ തിരഞ്ഞെടുക്കണം*(അവൻ നിന്നെ വഴിപ്പിഴപ്പിക്കാതിരിക്കാൻ വേണ്ടി, *വിഷയത്തിന്റെ ഗൗരവം ചിന്തിക്കേണ്ടതാണ*്.) അവരുമായി ഉള്ഹിയത്തിൽ പങ്ക് ചേരുന്ന സുന്നിയും,മഹല്ലുകളും അതിനുവേണ്ടി സർവ്വ പ്രോൽസഹനവും ഒത്താശയും ചെയ്യുന്നവരുമൊക്കെ ഇതറിയാതെ പോകുന്നു ആയത് അതാത് മഹല്ലുനിവാസികളും മതപണ്ഡിതരും നാട്ടിലെ ഉമറാക്കളുമൊക്കെ(ഇത്തരം യോജിച്ച പ്രവർത്തനം നടക്കുന്ന നാടുകൾ) സാധാരണക്കാരെയും മഹല്ല് നിവാസികളെയും *സുന്നത്ത് ജമാഅത്തിന്റെ ആശയാദർശ ബോധവൽക്കരണം നടത്തേണ്ടതാണ്.*
🌷🌷🌷🌷🌷🌷🌷🌷

 ✍അൽത്വാഫ് മുസ്‌ലിയാർ വള്ളക്കടവ്.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....