Showing posts with label ഇസ് ലാം 'അവിശ്വാസികളൊട് പെരുമാറ്റം വിമർശകർക്ക് മറുപടി. Show all posts
Showing posts with label ഇസ് ലാം 'അവിശ്വാസികളൊട് പെരുമാറ്റം വിമർശകർക്ക് മറുപടി. Show all posts

Thursday, May 21, 2020

ഇസ് ലാം 'അവിശ്വാസികളൊട് പെരുമാറ്റം വിമർശകർക്ക് മറുപടി

https://m.facebook.com/story.php?story_fbid=2494544557429534&id=100006220419770

*"അന്യ മTതസ്ഥരോട് കൂട്ട് കൂടാൻ പാടില്ലെന്നോ? വിമർഷകർക്ക് മറുപടി*
   
✍🏻സിദ്ധീഖുൽ മിസ്ബാഹ് - 21/05/20

വിമർഷകർ ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണ് ജൂത നസ്വാറാക്കൾ ,  കാഫിറുകളായ അവിശ്വാസികളുമായി കൂട്ട് കൂടരുതെന്ന് അതിനവർ ഉന്നയിക്കുന്ന ചില വചനങ്ങൾ താഴെ കൊടുക്കാം

لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ
"സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്." (Sura 3 : Aya 28)

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
"വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.(Sura 5 : Aya 51)"

മുകളിൽ പറഞ്ഞ ആയത്ത് കൂടാതെ  4/144 , 2/65 , 5/60, 7/166 എന്നീ അദ്ധ്യായങ്ങളിലും ഇതേ ആശയം പറയുന്നത് കാണാൻ പറ്റും

സത്യത്തിൽ വലിയൊരു തെറ്റിദ്ധാരണയാണ് ഇതിലൂടെ വിമർഷകർ നടത്തിക്കൊണ്ടിരിക്കുന്നത് കാരണം നമുക്ക് തന്നെ അറിയാം നമ്മുടെ ഇടയിൽ തന്നെ നാളിത് വരെ ഈ ഖുർ ആനിക വചനങ്ങൾ ഏറ്റ് പിടിച്ച് അന്യ മതസ്ഥരുമായി കൂട്ട് കൂടാതിരിക്കുകയോ അതിന്ന് വേണ്ടി ഇസ്ലാമിക പണ്ഡിതർ ഫത് വ നൽകുകയോ ചെയ്തോ ഇല്ല ! ഒരിക്കലും ഉണ്ടായിട്ടില്ല !  എന്ത് കൊണ്ട് ?   കാരണം മതം പഠിച്ച ഖുർ ആൻ  പഠിച്ച ആർക്കും അറിയാം ഖുർ ആൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും,  എന്തിനെപ്പറ്റിയാണ് പ്രസ്തുത വചനങ്ങൾ സൂചിപ്പിച്ചതെന്നുമൊക്കെ !, മാത്രവുമല്ല ഇസ്ലാമിക രാജ്യങ്ങളിൽ പോലും അന്യ മതസ്ഥർ എത്ര സന്തോഷത്തോടെയും ഐക്യത്തോടെയും ജീവിക്കുന്നു ഇതൊക്കെ വിസ്മരിച്ച് ഇസ്ലാം പഠിപ്പിക്കാത്ത അനൈക്യമായ വാദം ഉന്നയിക്കുന്നത് തീർത്തും തെറ്റ് തന്നെയാണ്

ഈ ഖുർ ആനിക വചനങ്ങൾ ഇറക്കിക്കൊടുത്ത പ്രവാചകർ (സ്വ) ക്ക് തിരിഞ്ഞിട്ടില്ലെ ഈ ആശയം ?  കാരണം അവിടന്ന്  ഒരു ജൂതന്റെ അടുത്ത് തങ്ങളുടെ പടയങ്കി പണയം വെക്കപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് സ്വഹീഹായ ഹദീസുകളിൽ കാണാൻ സാധിക്കും ,

"ആയിശ(റ) നിവേദനം: നബി(സ) ഒരു ജൂതനിൽ നിന്നും അവധി നിർണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു. (ബുഖാരി. 3. 34. 282)"

ജൂത നസ്വാറാക്കളോട് കൂട്ട് കൂടാൻ പാടില്ലെന്നാണെങ്കിൽ പ്രവാചകൻ (സ്വ) ഇങ്ങനെ ചെയ്യുമായിരുന്നോ ? ഒരിക്കലുമില്ല അത് കൊണ്ടാണ് ഖുർ ആൻ എന്തിനെപ്പറ്റിയാണ് ആ പറഞ്ഞതെന്ന് നാം പഠിക്കണം , മനസ്സിലാക്കണം

ഇനി  ഖുർ ആൻ പറഞ്ഞ വചനത്തിലേക്ക് വരാം പലപ്പോഴും സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയുള്ള തെറ്റിദ്ധാരണകളാണിതൊക്കെ കാരണം ഖുർ ആൻ മുഴുവൻ വായിക്കുന്ന ഒരു പഠിതാവിന്ന് ഇങ്ങനെയൊരു ആരോപണം മനസ്സിൽ പോലും ഉദിക്കുകയില്ല കാരണം എന്ത് കൊണ്ട് കൂട്ട് കൂടരുത് ?  ആരോട് കൂട്ട് കൂടണം ആരോടൊക്കെ നീതി പുലർത്തണം എന്നിങ്ങനെ കൽപ്പിക്കുന്ന വ്യക്തമായ വചനങ്ങൾ ഖുർ ആനിൽ തന്നെ പറയുന്നുണ്ട് പക്ഷെ വിമർഷകർ അതൊക്കെ മറച്ച് വെച്ചാണ് ഇസ്ലാമിനെ എതിർക്കാറുള്ളത്

വിമർഷകർ പറയാത്ത എന്നാൽ തെറ്റിദ്ധാരണകൾ വ്യക്തമായി തന്നെ നീങ്ങുന്ന വചനങ്ങൾ താഴെ കൊടുക്കാം തീർത്തും വായിക്കുന്നവർക്ക് ഖുർ ആനിന്റെ സമീപനം വളരെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും

إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് *മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്.* അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍. (Sura 60 : Aya 9)"

لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. (Sura 60 : Aya 8)

കണ്ടോ ! എത്ര വ്യക്തം അല്ലാഹു പറഞ്ഞ കാര്യം ഏക സത്യ ദൈവമായ അല്ലാഹുവിനെ വിശ്വസിച്ചിരുന്ന സമൂഹത്തിന്ന് അന്ന് മക്കയിലെ ബഹുദൈവാരാധകർ, യഹൂദന്മാർ, ജൂത നസ്വാറാക്കൾ പോലുള്ള ചില അവിശ്വാസികളിൽ നിന്ന് ധാരാളം അക്രമങ്ങളും, പീഠനങ്ങളും,  നാട് കടത്തുകയും പോലുള്ളത് സഹിക്കേണ്ടി വന്നിട്ടുണ്ട്  ഇത്തരം അക്രമകാരികളായ ചില അവിശ്വാസികളോടാണ്   കൂട്ട് കൂടാൻ പാടില്ലെന്ന് പറഞ്ഞത് അല്ലാതെ മുഴുവൻ അവിശ്വാസികളോട് എന്നല്ല !  അക്രമകാരികളെ ആരെങ്കിലും ആത്മ മിത്രങ്ങളാക്കുമോ ?  എന്നാൽ അങ്ങനെ ചെയ്യാത്ത നല്ലവരായ അവിശ്വാസികളോട് കൂട്ട് കൂടുന്നതിനോ , നീതി പുലർത്തുന്നതിനോ ഒരിക്കലും ഇസ്ലാം വിലക്കുന്നില്ല , അത് മുകളിൽ അല്ലാഹു പറഞ്ഞതിൽ നിന്നും ഏതൊരാൾക്കും മനസ്സിലാകും ! തെറ്റിദ്ധരിച്ചവർ സത്യം മനസ്സിലാക്കട്ടെ !!!!

"പിതാവ് സ്വന്തം മക്കളോട് പറയുന്ന ഒരുപദേശം :- മക്കളേ നീ നല്ലവരോട് കൂട്ട് കൂടണം ഒരിക്കലും അക്രമകാരികളും, ധിക്കാരികളുമായവരുടെ കൂടെ കൂട്ട് കൂടാൻ പാടില്ല! കാരണം നീയും അവരോടൊപ്പം അക്രമകാരിയായിപ്പോകും!"
ഈ വാക്കുകൾ നാം തന്നെ നമ്മുടെ മക്കളോടും , അദ്ധ്യാപകർ ശിഷ്യന്മാരോടും പറയാറുണ്ടല്ലോ  ?

എല്ലാവരോടും തുല്യ നീതിയും മാനവികതയുമാണ് ഖുർ ആൻ പഠിപ്പിക്കുന്നത്, തിന്മയെ നന്മ കൊണ്ട് നേരിടുക പക്ഷെ എത്ര തന്നെ ക്ഷമിച്ചാലും വീണ്ടും വീണ്ടും അന്യായമായി അക്രമം അഴിച്ച് വിടുന്നവരോടുള്ള സമീപനം അത്  എല്ലാവരും അംഗീകരിക്കുന്ന സമീപനം മാത്രമേ ഖുർ ആനും ഇവിടെ സമീപിച്ചിട്ടുള്ളൂ !

   *✍🏻സിദ്ധീഖുൽ മിസ്ബാഹ്* (അബുൽ ബത്തൂൽ)
 8891 786 787
     siddeequlmisbah@gmail.com
     posted :- 21/05/2020
🌐___________________________🌀

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....