മജ്ദൂബ്ആയ വലിയ്യ്
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
സുന്നികൾ ആദരിക്കുകയും അന്ഗീകരിക്കുകയും ചെയ്യുന്ന മഹാൻമാരെ മോശമായി ചിത്രീകരിക്കുക എന്നത് വഹ്ഹാബികളുടെ പരിപാടിയാണ്.
അല്ലാഹുവിന്റെ ഇഷ്ട്ടദാസന്മാരെ അനാദരിക്കുന്ന പ്രവണത പിശാചിന്റെ പ്രമേയമാണ്. അല്ലാഹു ആദരിച്ചവരെ ആദരിക്കലും ബഹുമാനിക്കലും ഇസ്ലാമിന്റെ വളരെ പ്രധാനപ്പെട്ട സന്ദേശമാണ്.
നമ്മുടെ അളവുകോലുകൊണ്ട് ഒരാളുടെ മഹത്വം കണക്കാക്കാൻ കഴിയില്ല. നമ്മുടെ കാഴ്ചയിൽ നിസാരരാണെന്നു തോനുന്നവർ പോലും അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരായിരിക്കാം. നബി(സ)യുടെ ഹദീസ് അതിനു തെളിവാണ്.
▼↓▼↓▼↓▼↓▼↓▼↓▼↓▼↓▼
ജനങ്ങളുടെ കാഴ്ച്ചയിൽ തരംതാഴ്ന്നവരും നിസാരന്മാരുമായി തോനുന്ന പലരും അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം ഉള്ളവരാണ്....
****************************
എത്ര മുടി ജട കുത്തിയവരും ജനങ്ങൾക്കിടയിൽ സ്ഥാനം ഇല്ലാത്തവരുമായ അടിമകളാണ് അവർ എന്തെങ്കിലും കാര്യം സത്യം ചെയ്തു പറഞ്ഞാൽ അള്ളാഹു അത് നടപ്പിൽ വരുത്തും (മുസ്ലിം)
138 - (2622) حدثني سويد بن سعيد، حدثني حفص بن ميسرة، عن العلاء بن عبد الرحمن، عن أبيه، عن أبي هريرة، أن رسول الله صلى الله عليه وسلم، قال: «§رب أشعث، مدفوع بالأبواب لو أقسم على الله لأبره»
__________
S [ ش (أشعث) الأشعث الملبد الشعر المغبر غير مدهون ولا مرجل (مدفوع بالأبواب) أي لا قدر له عند الناس فهم يدفعونه عن أبوابهم ويطردونه عنهم احتقارا له (لو اقسم على الله لأبره) أي لو حلف على وقوع شيء أوقعه الله إكراما له بإجابة سؤاله وصيانته من الحنث في يمينه وهذا لعظم منزلته عند الله وإن كان حقيرا عند الناس وقيل معنى القسم هنا الدعاء وإبراره إجابته]
അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഒരാളെ മഹാനാണോ/അല്ലെ എന്ന് തീരുമാനിക്കാൻ നമുക്ക് കഴിയില്ല. എന്നാൽ നല്ല ജീവിതം കൊണ്ടും ഭൗതിക വിരക്തികൊണ്ടും ജനങ്ങൾക്കിടയിൽ ചിലർക്ക് അല്ലാഹു സ്ഥാനം നൽകും. തൽഫലമായി ജനങ്ങളുടെ മനസ്സിൽ അല്ലാഹു അവർക്ക് സ്വീകാര്യത നൽകും. അങ്ങിനെയുള്ള ധാരാളം മഹാൻമാർ ചരിത്രത്തിന്റെ ഇന്നലെകളിൽ കഴിഞ്ഞ് പോയിട്ടുണ്ട്. കൂട്ടത്തിൽ ഈയടുത്ത് വഫാതായ ഒരു മഹാനാണ് ഓച്ചിറ ഉപ്പാപ്പ. അവരെക്കുറിച്ച് വളരെ മോശമായി പൊസ്റ്ററുകൾ എഴുതി പ്രചരിപ്പിക്കുന്ന വഹ്ഹാബികൾ ഇസ്ലാമിന്റെ ശത്രുക്കളാണ്.
സുന്നികളെ നശിപ്പിക്കാൻ വഹ്ഹാബികൾ ഇതിലും വലുത് ചെയ്താലും അൽഭുതപ്പെടാനില്ല. കാരണം വഹ്ഹാബികളുടെ ഗുരു ശപിക്കപ്പെട്ട ഇബ്ലീസാണ്.
ഏതെങ്കിലും റെയിൽവെ പുറമ്പോക്കിലോ പറമ്പിലോ ആരെങ്കിലും മറക്കിരിക്കുന്നത് കണ്ടാൽ വഹ്ഹാബികൾ ഫോടോ എടുക്കും.... നേരെ പോസ്റ്റർ ഉണ്ടാക്കും...സുന്നികൾക്കെതിരെ ഒരു ഉളുപ്പുമില്ലാതെ പ്രചരിപ്പിക്കും... ഒരാളുടെ നഗ്നഫോട്ടോ കിട്ടിയാൽ വഹ്ഹാബികൾക് വായിൽ വെള്ളം നിറയും...നേരും നെറികേടും നോക്കാതെ സുന്നികൾക്കെതിരെ പ്രചരിപ്പിച്ച് വെറി തീർക്കുന്ന കാട്ടുകള്ളന്മാരാണ് വഹ്ഹബികൾ..
ഔലിയാക്കളുടെ കൂട്ടത്തിൽ തന്നെ പല തരക്കാരുണ്ട്. ബുദ്ധിക്ക് ഭ്രമം സംഭവിച്ഛവരും അക്കൂട്ടത്തിൽ ഉണ്ടാവും... പക്ഷെ അവർ ബുദ്ധിയുള്ള ഭ്രാന്തന്മാരായിരിക്കും..
ഔലിയാക്കളിലെ മജ്ദൂബുകൾ
_________________________________
ബഹു: സയ്യിദുഷരീഫുൽ ജുര്ജാനി(റ) എഴുതുന്നു. "അല്ലാഹുവിന്റെ സ്വന്തത്തിനു വേണ്ടിയും അല്ലാഹുവിനെക്കൊണ്ട് നേരമ്പോക്കാവുന്ന തിരു സാന്നിധ്യത്തിന് വേണ്ടിയും അല്ലാഹു തന്നെ തെരഞ്ഞെടുതവരാണ് മജ്ദൂബുകൾ. അല്ലാഹുവിന്റെ വിശുദ്ധപാശം അവർക്ക് വെളിവാക്കി കൊടുക്കുകയും അതുമുഖേന പ്രയത്നങ്ങളും പ്രയാസങ്ങളും തരണം ചെയ്യാതെ എല്ലാ പദവികളും സ്ഥാനങ്ങളും കൈവരിക്കൽകൊണ്ട് അവർ വിജയം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.
ﺍﻟﻤﺠﺬﻭﺏ: ﻣﻦ ﺍﺻﻄﻔﺎﻩ ﺍﻟﺤﻖ ﻟﻨﻔﺴﻪ, ﻭﺍﺻﻄﻔﺎﻩ ﺑﺤﻀﺮﺓ ﺃﻧﺴﻪ, ﻭﺃﻃﻠﻌﻪ ﺑﺠﻨﺎﺏ ﻗﺪﺳﻪ, ﻓﻔﺎﺯ ﺑﺠﻤﻴﻊ ﺍﻟﻤﻘﺎﻣﺎﺕ ﻭﺍﻟﻤﺮﺍﺗﺐ ﺑﻼ ﻛﻠﻔﺔ ﺍﻟﻤﻜﺎﺳﺐ ﻭﺍﻟﻤﺘﺎﻋﺐ.
(തഅരീഫാത്തുൽ ജൂർജാനി)
അടിക്കുറിപ്പ്
--------------
മഹാൻമാർ പല തരക്കാരുണ്ട്. ഒരാൾ മഹാനാണോ/അല്ലേ എന്ന് തീരുമാനിക്കാൻ നമുക്ക് അവകാശമില്ല. അവരെ ആദരിക്കുന്നവരെ കളിയാക്കുന്നവർ സത്യത്തിന്റെ ശത്രുക്കളാണ്.
സുന്നികൾ ആദരിക്കുന്ന ധാരാളം മഹാൻമാരെ ആക്ഷേപിക്കുക എന്നത് വഹ്ഹാബികളുടെ ഒരു ഹോബിയാണ്. ഒരു തെളിവുമില്ലാതെ തോനിയത് പറയുന്നത് കൊണ്ട് ഒരാൾ മഹാനല്ലാതെയാവില്ല.
സത്യം തിരിച്ചറിയുക....
നാഥൻ തുണക്കട്ടെ.....ആമീൻ.