അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ശിർക്കിന്റെ ഗൗരവം
ശിർക്ക് തൗഹീദിനെ കുറിച്ച് അറിയണമെങ്കിൽ ഈ ലിങ്കിൽ പോകുക.
തൌഹീദ് -ശിർക്ക്
ശിർക്കിന്റെ ഗൗരവം
അല്ലാഹു ഒരിക്കലും പൊറുക്കാത്തദും അവൻ നിശിദ്ദമാക്കിയ കാര്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതുമായ കാര്യമാണ് ശിർക്ക്. മനുഷ്യൻ ചെയ്യുന്ന മുഴുവൻ പുണ്യകർമ്മങ്ങളെയും ശിർക്ക് നിഷ്ഫലമാക്കുന്നു. അല്ലാഹു പറയുന്നു.
وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ (الأنعام: ٨٨)
അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.
മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ(الزمر: ٦٥)
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.
മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:
إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
(النساء: ٤٨)
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
മറ്റൊരായത്തിൽ അല്ലാഹു പറയുന്നു:
إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا
(النساء: ١١٦)
തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
മറ്റൊരായത്ത് കാണുക.
إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (لقمان: ١٣)
തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.
عن ابن مسعود أن رسول الله صلى الله عليه وسلم قال النبي صلى الله عليه وسلم: ((من مات وهو يدعو من دون الله ندا دخل النار)) (بخاري: ٤١٣٧)
ഇബ്നു മസ്ഊദി (റ) ൽ നിന്ന് നിവേദനം: റസൂലുല്ലാഹി (സ) പറഞ്ഞു: "അല്ലാഹുവിനെ കൂടാതെ പങ്കാളിയെ ആരാധിക്കുന്നവനായി വല്ലവനും മരണപ്പെട്ടാൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്". (ബുഖാരി: 4137)
عن عبد الله بن مسعود - رضي الله عنه - قال: سألت النبي - صلى الله عليه وسلم - أي الذنب أعظم عند الله ؟ قال: أن تجعل لله ندّاً وهو خلقك(بخاري: ٤١١٧،مسلم: ١٢٣)
ഇബ്നു മസ്ഊദി(റ) ൽ നിന്ന് നിവേദനം: ഏറ്റവും വലിയ കുറ്റമേതാണെന്ന് റസൂലുല്ലാഹി (സ) യോട് ഞാൻ ചോദിച്ചു: "നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് നീ പങ്കാളിയെ സ്ഥാപിക്കലാണ്". എന്ന് അവിടന്ന് പറഞ്ഞു.(മുസ്ലിം :124,ബുഖാരി: 4117).
മനുഷ്യനെ സൃഷ്ടിച്ചതും അവനെ വളർത്തിയതും അവന്നാവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തദും അല്ലാഹുവാണല്ലോ. അതിനാൽ ഇബാദത്താകുന്ന പരമമായ വണക്കം അല്ലാഹുവിന് മാത്രം സമർപ്പിക്കാൻ മനുഷ്യൻ കടമാപ്പെട്ടിരിക്കുന്നു. എന്നിരിക്കെ അല്ലാഹുവല്ലാത്തവർക്ക് പരമമായ വണക്കം പ്രകടിപ്പിക്കുന്നത് ഒരിക്കലും അല്ലാഹു പൊറുക്കുകയില്ല. ഇമാം റാസി(റ)യുടെ വിവരണം ശ്രദ്ദേഹമാണ്.
واعلم أنه تعالى هو المستحق للعبادة ، وذلك لأنه تعالى هو المنعم بجميع النعم أصولها وفروعها ، وذلك لأن الموجود إما واجب وإما ممكن ، والواجب واحد وهو الله تعالى ، وما سواه ممكن ، والممكن لا يوجب إلا بالمرجح ، فكل الممكنات إنما وجدت بإيجاده وتكوينه ، إما ابتداء وإما بواسطة ، فجميع ما حصل للعبد من أقسام النعم لم يحصل إلا من الله ، فثبت أن غاية الإنعام صادرة من الله ، والعبادة غاية التعظيم ، فإذا ثبت هذا فنقول : إن غاية التعظيم لا يليق إلا لمن صدرت عنه غاية الإنعام فثبت أن المستحق للعبودية ليس إلا الله تعالى . (التفسير الكبير: ١٤٣/١).
അറിയുക: ആരാധനക്ക് അർഹൻ അല്ലാഹു മാത്രമാണ്. കാരണം അടിസ്ഥാനപരവും ശാഖാപരവുമായ എല്ലാ അനുഗ്രഹങ്ങളും നല്കിയവാൻ അല്ലാഹു മാത്രമാണ്. അങ്ങനെ പറയാൻ കാരണം അസ്ഥിത്വമുള്ളത് ഒന്നുകിൽ ഓജിബോ(*) അല്ലെങ്കിൽ മുംകിനോ ആയിരിക്കും. വാജിബ് ഒരുവൻ മാത്രമാണ്. അവനാണ് അല്ലാഹു. അല്ലാഹു അല്ലാത്തതെല്ലാം മുംകിനാണ്. മുംകിനായത് ഉണ്ടാകണമെങ്കിൽ ഒരു മുറജ്ജിഹ് (ഒന്നിന് മുൻഗണന നൽകുന്ന ഘടകം) ആവശ്യമാണ്. അതിനാൽ നേർക്ക് നേരായോ മാധ്യമത്തോട് കൂടിയോ അല്ലാഹു ഉണ്ടാക്കിയതിന്റെ പേരിലാണ് എല്ലാ മുംകിനികളും ഉണ്ടായത്. എന്ന് വരുമ്പോൾ അടിമക്ക് ലഭിച്ച മുഴുവൻ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്ന് ലഭിച്ചവയാണ്. അപ്പോൾ ഏറ്റവും വലിയ അനുഗ്രഹം നൽകിയവൻ അല്ലാഹുവാണെന്ന് സ്ഥിരപ്പെട്ടു. പരമമായ വണക്കാമാണ് ആരാധന. ഇനി നാം പറയുന്നു: പരമമായ അനുഗ്രഹം നൽകിയവൻ ആരോ അവനോട് പരമമായ വണക്കം യോജിക്കുകയുള്ളൂ. അതിനാൽ പരമമായ വണക്കത്തിനർഹൻ അല്ലാഹു മാത്രമാണെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞു. (റാസി : 1/143)