ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
തറാവീഹിന് ഇടയിൽ സ്വലാത്ത് ചൊല്ലാൻ പാടില്ല എന്ന് ഇബ്നു ഹജർ (റ) ഫത് വയിൽ പറഞ്ഞിട്ടുണ്ടോ?
ഉത്തരം:-
ഇങ്ങിനെ ഒരു ചോദ്യത്തിന് മറുപടിയായി ഇബ്നു ഹജർ (റ)പറയുന്നു, ആ സ്ഥലത്ത് പ്രേത്യേകം സുന്നത്തുണ്ട് എന്ന് കരുതി കൊണ്ട് ചൊല്ലാൻ പാടില്ല.
ആ സ്ഥലത്ത് പ്രേത്യേകം സുന്നത്തുണ്ട് എന്ന് നമ്മുടെ പണ്ഡിതന്മാരുടെ സംസാരത്തിലോ സുന്നത്തിലോ ഞാൻ കണ്ടിട്ടില്ല. മേല്പറഞ്ഞപോലെ അല്ലാതെ വ്യാപകമായി ചൊല്ലാൻ പറ്റുന്നതാണല്ലോ സ്വലാത്ത് എന്ന് കരുതി ചൊല്ലിയാൽ കുഴപ്പമില്ല.തറാവീഹിന് ഇടയിലെ പ്രേത്യേകമയി ഈ സ്വലാത്തിന് സാക്ഷിയാകുന്ന രേഖകൾ വന്നിട്ടുണ്ടെന്ന് അവർ തുടർന്ന് പറയുന്നുണ്ട്.
ചുരുക്കത്തിൽ നിരുപാധികം സ്വലാത്ത് ചെല്ലരുത് എന്നല്ല ഇമാമുമാർ പറയുന്നത്. പ്രേത്യേകത ഇല്ലാത്തിടത് പ്രേത്യേകതയുണ്ട് എന്ന് കരുതി വിശ്വസിച്ചു ചൊല്ലരുത് എന്നാണ്, ഒരിക്കലും സ്വലാത്ത് ചൊല്ലരുത് എന്നല്ല.
സുന്നികൾ ഹദ്ദാദ് ഓതുന്നതും ദിക്റുകൾ ചൊല്ലുന്നതും ആ സമയത്ത് അതിലുള്ള എല്ലാ ദിഖ്‌റിനും പ്രേത്യേകം കൂലി ഉണ്ട് എന്ന നിലക്കല്ല, എപ്പോഴും ചൊല്ലാവുന്ന ദിഖ്‌റുകൾ പ്രേത്യേകത കൽപ്പിക്കാതെ അപ്പോൾ ചൊല്ലുന്നു എന്ന് മാത്രം. അതിന് ഇബ്നു ഹജർ(റ) വോ മറ്റു ഇമാമുകളോ എതിർത്തിട്ടില്ല.അത് അനുവദിനീയമാണ് എന്നാണ് ഫാതാവൽ കു ബറയിൽ വരെ പറയുന്നത്.അതെല്ലാം മൗലവിമാർ മറച്ചുവെക്കുകയാണ്.
അസ്ലം സഖാഫി
പരപനങ്ങാടി
8129469 100