Showing posts with label മാതാപിതാക്കൾ :നബി സ്വയുടെ മാതാ പിതാക്കൾ രക്ഷപെട്ടവരാണ് ഭാഗം I. Show all posts
Showing posts with label മാതാപിതാക്കൾ :നബി സ്വയുടെ മാതാ പിതാക്കൾ രക്ഷപെട്ടവരാണ് ഭാഗം I. Show all posts

Sunday, July 14, 2019

മാതാപിതാക്കൾ :നബി സ്വയുടെ മാതാ പിതാക്കൾ രക്ഷപെട്ടവരാണ് ഭാഗം I

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



നബി സ്വ യുടെ മാതാപിതാക്കൾ രക്ഷപെട്ടവരാണ്


നബി (സ) യുടെ മാതാപിതാക്കൾ സ്വർഗാവകാ ശികളും വിശ്വാസികളുമായിരുന്നു വെന്ന് വിശ്വ വിഖ്യാത പണ്ഡിതർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുർആനും പ്രബലമായ ഹദീസുകളും അതിന് രേഖയായി അവർ എടുത്ത് കാണിക്കുന്നു. ഇബ്നു ഹജറുൽ ഹൈതമി (റ) പറയുന്നു.

كما طابت ذاتك بما أوتيته من الكمال الأعلى طاب نسبك، فلم
يكن في أمهاتك من لدن حواء إلى أمك آمنة، ولافي آبائك من
الدن آدم إلى أبيك عبد الله إلا من هو مصطفی مختار، وشاهد ذلك حديث البخاري « بعثت من خير قرون بني آدم، قرنا فقرنا
حتی کنت من القرن الذي كنت فيه»

وحديث مسلم « إن الله اصطفی کنانة من ولد إسمعيل، واصطفى من قريش بني هاشم، واصطفاني من بنی هاشم »

، وحديث الترمذي بسند حسن « إن الله خلق الخلق فجعلني من خير فرقهم، ثم تخير القبائل فجعلني في خير قبيلة، ثم تخير البيوت وجعلني في خير بيوتهم، فأنا خیر هم نفسا وخيرهم بيتا»

ഔന്നത്യവും പരിപൂർണ്ണതയും നൽകപ്പെടുക വഴി താങ്കൾ സംശുദ്ധമാണെന്നപോലെ താങ്കളുടെ കുടുംബ പരമ്പരയും സംശുദ്ധമാണ്. ഹവ്വാഉമ്മ തൊട്ട് താങ്കളുടെ മാതാവ് ആമിനാ ബീവി വരെ യുള്ള ഉമ്മമാരിലും ആദംനബി(അ) മുതൽ താങ്കളുടെ പിതാവ് അബ്ദുല്ല വരെയുള്ള പിതാക്ക ന്മാരിലും സംശുദ്ധരും തെരഞ്ഞെടുക്കപ്പെട്ട വരുമല്ലാതെ ആരും തന്നെയില്ല

ഇമാം ബുഖാരി (റ)യുടെ ഹദീസ് ഇതിന് രേഖയാണ്. നബി (സ) പറയുന്നു.

ആദം സന്തതികളുടെ നൂറ്റാണ്ടുകളിൽ ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിട്ടു. അങ്ങനെ ഞാനിപ്പോഴുള്ള നൂറ്റാണ്ടിൽ ഞാനെത്തിപ്പെട്ടു. (ബുഖാരി. 3293)


ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. ഇസ്മായിൽ നബി (അ) ന്റെ സന്താനങ്ങളിൽ നിന്ന് കിനാനഗോത്രത്തെയും കിനാനത്തിൽ നിന്ന് ഖുറൈശി ഗോത്രത്തെയും ഖുറൈശിൽ നിന്ന് ബനൂഹാശിം ഗോത്രത്തെയും ബനൂഹാശിമിൽ നിന്ന് എന്നെയും അല്ലാഹു
തെരഞ്ഞെടുത്തു. (4222)

ഹസനായ പരമ്പരയിലൂടെ ഇമാം തുർമുദീ(റ) നിവേദനം ചെയ്ത ഹദീസും ഇതിനു രേഖയാണ്.
അല്ലാഹു സൃഷ്ടികളെ പടച്ച് അവരിൽ ഉത്തമ വിഭാഗത്തിൽ എന്നെഅവനാക്കി.

പിന്നെ അവൻ ഗോത്രങ്ങളെ തെരഞ്ഞടുത്ത് ഉത്തമ ഗോത്രത്തിൽ എന്നെ അവൻ ഉൾപ്പെടുത്തി.

പിന്നെ അല്ലാഹു വീടുകളെ തെരഞ്ഞെടുത്ത് അവരിലെ ഉത്തമ വീടുകളിൽ എന്നെ അവനാക്കി
അതിനാൽ ഞാൻ സൃഷ്ടികളിൽവെച്ച് ശാരീരിക മായും ആത്മീയമായും അടിസ്ഥാനപരമായും ഉത്തമനാകുന്നു. (തുർമുദീ:3540)

അൽ മിനഹുൽ മക്കിയ1/148)

ഇമാം ബുഖാരി (റ)യുടെ ഹദീസിൽ പരാമർശിച്ച "ഖർന്' എന്ന അറബി പദത്തിന് നൂറ്റാണ്ട് എന്നും ഒരു നൂറ്റാണ്ടിലെ ജനങ്ങൾ എന്നും അർത്ഥമുണ്ട്. ഇവിടെ ഉദ്ധേശിക്കുന്നത് രണ്ടാം അർത്ഥമാണ്,
ഓരോ നൂറ്റാണ്ടിലുമുള്ള ഉത്തമരുടെ മുതുകിലൂടെ വന്ന് ഈ നൂറ്റാണ്ടിൽ ഞാനെത്തിയെന്നാണ് ഈ ഹദീസിന്റെ താൽപര്യം. ഇക്കാര്യം ഇമാം മുനാവി(റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു.

بعثت من خير قرون بنی آدم أي من خير طبقاتهم كائنین
قرنا فقرنا طبقة بعد طبقة (حتی کنت من القرن الذي كنت
فيه) إذ القرن أهل كل زمان، من الاقتران، لأنهم يقترنون في
أعمارهم وأحوالهم في زمن واحد، و حتی غائية لبعثت، وأراد به
تقلبه في الأصلاب أبا أبا حتى ظهر في القرن الذي وجد فيه
فالفاء للترتيب في الفضل على الترقي من أبعد آبائه إلى أقربهم (فيض القدير شرح جامع الصغير)

"മനുഷ്യരുടെ നൂറ്റാണ്ടുകളിൽ ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിക്കപ്പെട്ടു എന്നതിനർത്ഥം ഓരോ തലമുറകളിലേയും ഉത്തമരിലുടെ കടന്നുവന്ന് ഞാൻ ജീവിക്കുന്ന നൂറ്റാണ്ടിൽ ഞാനെത്തിപ്പെട്ടു
എന്നാണ്. ഒരേ കാലത്ത് പ്രായത്തിലും സ്ഥിതി ഗതികളിലും ഒരുമിച്ച് ജീവിക്കുന്നവർക്കാണ് ഖർന് എന്നു പറയുന്നത്. ശ്രേഷ്ഠതയിലുള്ള ക്രമം വിശദീകരിക്കാനാണ്  'ഫാഅ്' ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അതിനാൽ അകന്ന പിതാവിൽ നിന്ന് അടുത്ത പിതാവിലേക്കുള്ള പ്രയാണമാണ്


واعلم أن آدم ولد من حواء أربعين ولدا في عشرين بطنا الاشيثا وصيه ، فأنه ولد منفردا، كرامة لكون نبينا من نسله ثم لما توفي وصی بنیه بوصية آدم له، أن لايضع هذا النور، أي الذي كان بجبهة آدم، ثم انتقل إلى شيث، إلا في المطهرات من النساء، ولم تزل هذه الوصية معمولا بها في القرون، إلى أن وصل ذلك النور لجبهة عبد المطلب ثم ولده عبد الله، وطهر الله هذا النسب الشريف من سفاح الجاهلية، كما ورد في الأحاديث، كحديث البيهقي في سنه ما ولدني من سفاح الجاهلية شيء، ما ولدني إلأ نكاح الإسلام »

وروی ابن سعد وابن عساكر عن محمد بن السائب بن الكلبي عن
أبيه قال وكتبت للنبي مأة أم، فما وجدت فيهن سفاحا ولا شيئا مما كان في أمر الجاهلية»

والطبراني وأبو نعيم وابن عساكر «خرجت من نكاح، ولم أخرج من سفاح من لدن آدم إلى أن ولدني أبي وأمي، لم يصبني من سفاح أهل الجاهلية *شيي*

وأبو نعيم «لم يلتق أبواي قط على سفاح *قلم* يزل الله ينقلني من الأصلاب الطبية إلى الأرحام الطاهرة *مصفي* مهذبا، لا يتشعب شعبتان إلا كنت في خيرهما »

وابن مردویه « قرأ رسول الله *ستاد* «لقد جاءكم رسول من أنفسكم» أي بفتح الفاء، وقال أنا أنفسكم نسبا وصهرا وحسبا، ليس في آبائي من لدن آدم سفاح، كلنا نکاح »

ആദം നബി(അ)ക്ക് ഹവ്വാഅ് ബീവി (അ)യിൽ നിന്ന് ഇരുപത് പ്രസവത്തിലായി നാൽപ്പത് സന്താനങ്ങൾ ജനിച്ചു. എന്നാൽ ആദം നബി (അ) വഫാത്താ കുമ്പോൾ വസ്വിയ്യത്ത് ചെയ്തത് ശീസ് നബി (അ) യോടായിരുന്നു. ശീസ് നബി (അ) തനിച്ചാണ് ജനിച്ചത്. നമ്മുടെ നബി (സ്വ) അദ്ദേഹത്തിൻറെ പരമ്പരയിൽ നിന്നായത് കൊണ്ട് അദ്ദേഹത്തിനു ലഭിച്ച ഒരാദരവായി വേണം അതിനെ കാണാൻ.

ശീസ് (അ) വഫാത്തായപ്പോൾ പിതാവ് ആദം (അ) തന്നോട് ചെയ്ത ഉപദേശം തന്റെ മക്കൾക്കും
കൈമാറി.

ആദം നബി (അ) ന്റെ നെറ്റിത്തടത്തും പിന്നീട് ശീസ് നബി (അ) ന്റെ നെറ്റിത്തടത്തും പ്രകടമായിരുന്ന ഈ
പ്രകാശം സംശുദ്ധരായ സ്ത്രീകളിലല്ലാതെ നിക്ഷേപിക്കരുത് എന്നതായിരുന്നു ആ വസ്വിയ്യത്ത്.

ആ വസ്വിയ്യത്ത് നൂറ്റാണ്ടുകളിലൂടെ പാലിക്കപ്പെട്ടു വന്ന് അബ്ദുൽ മുത്വലിബിന്റെയും മകൻ അബ്ദുല്ല യുടെയും നെറ്റിത്തടത്തിൽ എത്തിപ്പെട്ടു.

ജാഹിലിയ്യത്തിൽ നിലനിന്നിരുന്ന വ്യഭിചാരത്തിൽ നിന്ന് പരിശുദ്ധമായ ഈ പരമ്പരയെ അതുവഴി അല്ലാഹു സംശുദ്ധമാക്കി. ഇക്കാര്യം ഹദീസുകളിൽ വന്നിട്ടുണ്ട്

ഇമാം ബൈഹഖി(റ) സുനനിൽ നിവേദനം ചെയ്തൊരു ഹദീസിൽ ഇങ്ങനെ കാണാം. നബി (സ) പറയുന്നു. ജാഹിലിയ്യത്തിലെ വ്യഭിചാരത്തി ലൂടെ എന്നെ ആരും പ്രസവിച്ചിട്ടില്ല. ഇസ്ലാം അംഗീകരിച്ച വിവാഹം മാത്രമാണ് എന്നെ പ്രസവിച്ചത്

ഇബ്നു സഅ്ദും(റ), ഇബ്നു അസാകിറും (റ) കലബി (റ) യുടെ പിതാവിൽ നിന്നുദ്ധരിക്കുന്നു. നബി (صلى الله عليه وسلم)  യുടെ നൂറ് ഉമ്മമാരെ ഞാൻ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. വ്യഭിചാരമോ ജാഹിലിയ്യാ സംസ്കാരമോ അവരിൽ ഒരാളിലും ഞാൻ എത്തിച്ചില്ല.

ഇബ്നു സഅദി (റ)ന്റെ ത്വബഖാത്ത് 1/31 ലെ പരാമർശം ഇങ്ങനെയാണ്.

നബി സ്വ യുടെ 500 ഉമ്മമാരെ ഞാൻ എഴുതി വെച്ചിട്ടുണ്ട്. വ്യഭിചാരമോ ജാഹിലിയ്യാ സംസ്കാരമോ അവരിലൊളിലും ഞൻ എത്തിച്ചിട്ടില്ല.


ത്വബ്റാനി (റ), അബൂ നുഐം (റ) ഇബ്നു അസാകിർ (റ) എന്നിവർ നിവേദനം ചെയ്യുന്നു. നബി (സ്വ) പറയുന്നു. ആദം നബി  (അ) മുതൽ എൻറെ പിതാവും മാതാവും എനിക്ക് ജന്മം നൽകുന്നത് വരെ വിവാഹത്തിലൂടെ പുറത്തു വന്നവനാണ് ഞാൻ. വ്യഭിചാരത്തിലൂടെയല്ല. ജാഹിലിയ്യത്തിൽ നിലനിന്നിരുന്ന വ്യഭിചാരത്തിൽ നിന്ന് യാതൊന്നും എന്നെ തൊട്ടിട്ടില്ല.

ഇബ്നു അബ്ബാസ് (റ) യിൽ നിന്ന് അബൂനുഐം (റ) ഉദ്ധരിക്കുന്നു. നബി (صلى الله عليه وسلم) പറയുന്നു. എന്റെ രണ്ട് മാതാപിതാക്കൾ തീരെ തന്നെ വ്യഭിചാരത്തെ കണ്ടെത്തിച്ചിട്ടില്ല. സംശുദ്ധമായ മുതുകുകളിൽ നിന്ന് സംശു ദ്ധമായ ഗർഭാശയ ങ്ങളിലേക്ക് സംസ്കരിക്കപ്പെട്ടവനായി അല്ലാഹു എന്നെ നീക്കി കൊണ്ടേയിരുന്നു. രണ്ട്
ശാഖകളായി തിരിയുമ്പോൾ രണ്ടിൽ വച്ചേറ്റം ഉത്തമമായ ശാഖയിലായിരുന്നു ഞാൻ.

ഇബ്നു മർദവൈഹി(റ) അനസ് (റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു. തൗബ സൂറഃയിലെ 128ാം വചനത്തിലെ “അൻഫുസ്' എന്ന പദത്തിലെ ഫാഇന് അകാരം നൽകി “അൻഫസ്” എന്നോതിയിട്ട് നബി (സ്വ) ഇപ്രകാരം പ്രസ്താവിച്ചു. കുടുംബ പരമ്പര, വിവാഹബന്ധം, തറവാട് എന്നിവയിൽ ഞാൻ നിങ്ങളിൽ ഏറ്റവും നല്ലവനാണ്. ആദം (അ) മുതൽ എന്റെ പിതാക്കളിൽ വ്യഭിചാരം നടന്നിട്ടില്ല. എല്ലാവരും നികാഹിനാൽ ഉള്ളവരാണ്. (അൽ മിനഹുൽ മക്കിയ്യ: 1/149-150)

ഇബ്ന് ഹജർ റ പറയുന്നു.

ആദംനബി (അ)യും ഹവ്വാഅ് ബീവി (അ) യും വരെയുള്ള നബി (صلى الله عليه وسلم) യുടെ മാതാപിതാക്കളിൽ കാഫിറായ ഒരാളും തന്നെയില്ലെന്ന് പദ്യകാരന്റെ (ഇമാം ബുസ്വീരീ)
സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഈ ആശയം സുതരാം വ്യക്തമാക്കുന്നവയാണ് ഉപരുക്ത ഹദീസുകളെന്ന് വായനക്കാർ മനസ്സിലാക്കിയിരിക്കും.

നബി صلى الله عليه وسلم യുടെ മാതാപിതാക്കളെ പ്പറ്റി തെരെഞ്ഞെടുക്കപ്പെട്ടവർ, ആദരവുള്ളർ, സംശുദ്ധർ എന്നിങ്ങനെയുള്ള പരാമർശങ്ങ ളാണല്ലോ പ്രസ്തുത ഹദീസുകളിലുള്ളത്. കാഫിറിനെ സംബന്ധിച്ച് അത്തരം
പരാമർശങ്ങൾ നടത്താൻ പറ്റില്ല. പ്രത്യുത
ആയത്തിൽ പറഞ്ഞതുപോലെ അവർ നജസാണ്. (തൗബ:28)

തന്നെയുമല്ല ഇസ്മാഈൽ (അ) വരെയുള്ളവർ പ്രവാചകന്മാരില്ലാത്ത കാലത്തുള്ളവരാണ്. അവർക്ക് മുസ്ലിംകളുടെ വിധിയാണുള്ളതെന്ന്
ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ
പോലെ തന്നെയാണ് ഇബ്റാഹീം (അ) മുതൽ ആദം (അ) വരെ യുള്ളവർ.

രണ്ട് പ്രവാചകന്മാരുടെ ഇടവേളയിൽ വന്നവരും തഥൈവ.

ഇതിനുപുറമെ “സാഷ്ടാംഗം ചെയ്യുന്നവരിലുള്ള താങ്കളുടെ ചലനവും” എന്നർത്ഥം വരുന്ന (ശുഅറാഅ്: 219) വചനത്തിന്റെ പല വ്യാഖ്യാനങ്ങളിൽ ഒന്നിപ്രകാരമാണ്.

ഇതിന്റെ ലക്ഷ്യം നബി (صلى الله عليه وسلم) യുടെ പ്രകാശം സാംഷ്ടാഗം ചെയ്യുന്ന ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നീക്കപ്പെട്ടു കൊണ്ടിരുന്നു വെന്നാണ്. ഇതനുസരിച്ച് നബി (صلى الله عليه وسلم) യുടെ മാതാപിതാക്കളായ ആമിനാ ബീവിയും അബ്ദുല്ല എന്നവരും സ്വർഗ്ഗാവകാശികളാണന്ന ആശയം
സുതാര്യമാക്കുന്നതാണ് മേൽ സൂക്തം.

കാരണം അവർ രണ്ടു പേരുമാണല്ലോ
തെരഞ്ഞെടുക്കപ്പെട്ടവരിൽ വെച്ച് നബി (സ്വ) യോട് കൂടുതൽ അടുത്തവർ. (അൽ മിനഹുൽ മക്കിയ്യ:1/151)

ഇബ്നുഅബ്ബാസ്(റ) മുജാഹിദ് റ തുടങ്ങിയവരിൽ നിന്ന് ധാരാളം മുഫസ്സിറുകൾ മേൽ സൂക്തത്തിന്റെ വിവരണത്തിൽ ഈ ആശയം ഉദ്ധരിച്ചിട്ടുണ്ട്.

ഇബ്ന് ഹജർ തുടർന്ന് പറയുന്നു.
وهذا هو الحق بل في حديث صححه غير واحد من الحفاظ ولم يلتفتوا لمن طعن فيه أن الله أحيا هما له فآمنا به خصوصية لهما، وكرامة له صلى الله عليه وسلم،

فقول ابن دحية «يره القرآن والإجماع» ليس في محله، لأن ذلك ممكن شرعا وعقلا، على جهة الكرامةوالخصوصية فلا يرده قرآن ولا إجماع، وكون الإيمان به لاينفع بعد الموت محله في غير الخصوصية والكرامة، وقد صح أيضا أنه صلى الله عليه وسلم  ردت عليه الشمس بعد مغيبها، فعاد الوقت حتى صلى العصر أداء، كرامة له صلى الله عليه، فكذا هنا، وطعن بعضهم في صحة هذا بما لا يجدي ايضا المنح المكية 1/151

ഇപ്പറഞ്ഞ വീക്ഷണമാണ് സത്യം. എന്നല്ല ഒന്നിലധികം ഹാഫിളുകൾ പ്രബലമെന്ന് പ്രഖ്യാപിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം. അതിൽ ആക്ഷേപം പറഞ്ഞവർക്ക് യാതൊരു വിധ പരിഗണയും അവർ നൽകിയിട്ടില്ല. അല്ലാഹു തആല നബി (صلى الله عليه وسلم)ക്ക് അവർ രണ്ടു പേരേയും ജീവിപ്പിച്ച് കൊടുക്കുകയും അവർ നബി (صلى الله عليه وسلم) യെ കൊണ്ട് വിശ്വസിക്കുകയും ചെയ്തു. അവരുടെ സവിശേഷതയായും നബി صلى الله عليه وسلم യുടെ ആദരവായും വേണം അതിനെ
നോക്കിക്കാണാൻ.

അതിനാൽ ഖുർആനും ഇജ്മാഉം അതിനെ തള്ളിക്കളയുന്നുവെന്ന ഇബ്നു ദിഹ്യയുടെ പ്രസ്താവം അസ്ഥാനത്താണ്. കാരണം സവിശേഷതയുടെയും കറാമത്തിന്റെയും ഭാഗമായി ബൗദ്ധികമായും മതപരമായും ചിന്തിക്കുമ്പോൾ
അങ്ങനെ സംഭവിക്കാവുന്നതാണ്.

അതിനാൽ ഖുർ ആനോ ഇജ്മാദാ അതിനെ ഖണ്ഡിക്കുന്നില്ല. മരണശേഷം നബി(صلى الله عليه وسلم)യെകൊണ്ട് വിശ്വസിക്കൽ പ്രയോജനം
ചെയ്യില്ലെന്ന് പറയുന്നത് സവിശേഷതയുടേയോ കറാമത്തിന്റെയോ ഭാഗമായി അങ്ങനെ സംഭവിക്കാത്തിടത്താണ്.

നബി (صلى الله عليه وسلم) യെ ആദരിച്ച് അസ്തമിച്ച സൂര്യനെ നബി (صلى الله عليه وسلم)ക്ക് മടക്കിക്കൊടുക്കുകയും നബി (صلى الله عليه وسلم) അസ്ർ അദാആയി തന്നെ നിസ്ക്കരിക്കുകയും ചെയ്ത സംഭവം സ്വഹീഹായി വന്നിട്ടുണ്ടല്ലോ. ഇതിലും ചിലർ ആവശ്യമില്ലാത്ത പലതും സംസാരിച്ചിട്ടുണ്ട്. (അൽ മിനഹുൽ മക്കിയ്യ: 1/151-152)

മഹാനായ ഖാളീ ഇയാളി(റ)നെ ഉദ്ധ്രിച്ച് ഇമാം നവവി (റ) എഴുതുന്നു

وقد روي آن نبینا صلى الله عليه وسلم حبست له الشمس مرتين إحداهما يوم الخندق حين شغلوا عن صلوة العصر حتی غریت، فردها الله عليه حتى صلي العصر، ذكر ذلك الطحاوي، وقال رواته ثقات. والثانية صبيحة الاسراء حين انتظر العير التي أخبر بوصولها مع شروق الشمس، ذكره یونس بن بكير في زيادته على سيرة ابن اسحق (شرح مسلم فی شرح ۳۲۸۷)

രണ്ടു പ്രാവശ്യം നബി(صلى الله عليه وسلم)ക്ക് സൂര്യ
നെ തടഞ്ഞുവെക്കപ്പെട്ടതായി ഉദ്ധരിക്കപ്പെട്ടി രിക്കുന്നു. ഒന്ന്: (ഹി:6-ാം വർഷം) ഖന്തഖ് യുദ്ധ വേളയിൽ ശത്രുക്കൾ കാരണമായി നബി(സ്വ)ക്കും സ്വഹാബത്തിനും അസ്ർ നിസ്കാരം ഖളാ ആയപ്പോൾ അസ്തമിച്ച സൂര്യനെ അല്ലാഹു നബി (സ്വ) മടക്കി കൊടുക്കുകയും അവർ അസ്വർ
സമയത്തു തന്നെ നിസ്കരിക്കുകയും ചെയ്തു. ഇതിന്റെ നിവേദകർ വിശ്വാസയോഗ്യരാണെന്ന് ത്വഹാവീ(റ) പ്രസ്താവിച്ചിരിക്കുന്നു.

രണ്ട്: സൂര്യോദയത്താടെ എത്തിപ്പെടുമെന്ന് നബി (സ്വ) പറഞ്ഞ യാത്ര സംഘത്തെ ഇസ്റാഇന്റെ പ്രഭാത്തിൽ നബി (സ്വ) പ്രതീക്ഷിച്ച സമയം. ഇക്കാര്യം യൂനുസുബ് ബുകൈർ (റ) പറഞ്ഞിരി
ക്കുന്നു. (ശർഹു മുസ്ലിം; ഹദീസ് നമ്പർ: 3287)

ഹി: ഏഴാം വർഷം ഖൈബർ യുദ്ധ യാത്രയിൽ “സ്വഹ്ബാഹ്' എന്ന സ്ഥലത്തുവെച്ച് മരുമകൻ അലി (റ)യുടെ മടിയിൽ തലവെച്ച് നബി صلى الله عليه وسلم ഉറങ്ങി,

സൂര്യാസ്തമനത്തിനുശേഷമാണ് നബി  (സ്വ)
ഉണർന്നത്. അലി (റ) അസർ നിസ്കരിച്ചിട്ടില്ലായിരുന്നു. ഇതറിഞ്ഞ നബി ( സ്വ) ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ! നിനക്കും നിന്റെ റസൂലിനും വഴിപ്പെട്ടതു കൊണ്ടാണ് നിന്റെ ദാസൻ അലി(റ)യുടെ അസ്ർ നിസ്കാരം നഷ്ടപ്പെട്ടത്. അതുകൊണ്ട് അസ്തമിച്ച സൂര്യനെ തിരിച്ചയക്കണം. അപ്പോൾ സുര്യൻ തിരിച്ചുവന്നു.
ഭൂമിയിൽ വെയിൽ പ്രത്യക്ഷപ്പെടും വിധം
ഉയർന്നുവന്ന് അലീ (റ) അസ്വർ നിസ്കരിച്ച ശേഷം വീണ്ടും അസ്തമിച്ചു. ഈ സംഭവം ത്വഹാവീ (റ) “മുശ്കിലുൽ ഹദീസ്' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചതായി ഖാളീ ഇയാള് (റ) "ശിഫാഅ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ത്വഹാ
വി (റ)യും ഖാളീ ഇയാളും (റ) ഈ ഹദീസ് പബലമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇബ്നു മൻദ (റ) ഇബ്ന് ശാഹീൻ (റ) തുടങ്ങിയവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. (മിർഖാത്തുൽ മഫാതീഹ്: 4/287)

ഇങ്ങനെ അസാധാരണ രീതിയിൽ സൂര്യൻ തിരിച്ചു വന്നാൽ നിസ്കാരംഅദാഓ ഖളാഓ എന്ന് ചർച്ച ചെയ്യുന്നിടത്ത് തുഹ്ഫത്തുൽ മുഹ്താജിലും (1/
420) ഇബ്നു ഹജർ (റ) ഈ സംഭവം പറയുന്നുണ്ട്. ഇതിന്റെ പരമ്പര ദുർബ്ബലമാണെന്നോ ഹദീസ് മൗളൂആണെന്നോ ചിലർ പറഞ്ഞത് ശരിയല്ലെന്നും അദ്ധേഹം തറപ്പിച്ചു പറയുന്നുണ്ട്.

മഹാനായ യൂശഅ് നബി( അ) ന് യുദ്ധം പൂർത്തിയാക്കാൻ അസ്തമിക്കാനടുത്ത സൂര്യനെ കുറെ സമയം നിശ്ചലമാക്കികൊടുത്ത സംഭവം ബുഖാരി(റ)യും മുസ്ലിമും (റ) നിവേദനം ചെയ്തിട്ടുണ്ട്.

ഇമാം ജലാലുദ്ധീൻ സുയൂത്വി(റ) "അൽഹാവി ലിൽ ഫതാവാ" എന്ന ഗ്രന്ഥത്തിൽ നബി  (സ്വ) യുടെ മാതാപിതാക്കൾ സ്വർഗ്ഗാവകാശികളാണെന്ന് സലക്ഷ്യം സമർത്ഥിച്ചിട്ടുണ്ട്. മൂന്ന് മാർഗ്ഗങ്ങളാണ്
അതിന് അദ്ദേഹം അവലംബമാക്കിയിരിക്കുന്നത്:

*ഒന്ന്*
അവർ നബി (സ്വ) പ്രവാചകനായി നിയോഗിക്കപ്പെടും മുമ്പ് മരണപ്പെട്ടവരാണ്. അങ്ങനെയുള്ളവരെ നാം ശിക്ഷിക്കുകയില്ലെന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട്.' അല്ലാഹുപറയുന്നു.

وما كنا معذبين حتى نبعث رسولا

“ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നതല്ല". (ഇസ്‌റാഅ്:15)

വിശ്വാസപരമായി അശ്അരീ ത്വരീഖത്ത് സ്വീകരിച്ച നിദാന ശാസ്ത്രപണ്ഡിതരും വചന വൈജ്ഞാനിക ശാസ്ത്ര പണ്ഡിതരും കർമ്മപരമായി ശാഫിഈ
മദ്ഹബ് സ്വീകരിച്ച പണ്ഡിതരും ഏകോപിച്ചു പറഞ്ഞ ആശയമാണ് ഒരു പ്രവാചകന്റെ സന്ദേശം എത്താതെ മരണപ്പെട്ടവർ രക്ഷപ്പെട്ടവരാണെന്നത്, തുടർന്ന് ഇമാം റാസി (റ) ഇമാം *സുബീ*(റ) തുടങ്ങിയ പ്രഗൽഭ പണ്ഡിതർ ഇക്കാര്യം സമർത്ഥി
ച്ചത് ഇമാം സുയൂത്വി(റ) എടുത്തു പറയുന്നുണ്ട്.

പ്രവാചകന്മാരില്ലാത്ത കാലത്ത് ജീവിച്ചവർ മൂന്ന് വിഭാഗക്കാരാണെന്ന് മുഹമ്മദുബ്നു ഖലഫ്(റ) വിനെ ഉദ്ധരിച്ച് ഇമാം സുയുതീ (റ)പറയുന്നു, ഒന്ന്: ഉൾക്കാഴ്ച ഉപയോഗിച്ച് തൗഹീദ് കണ്ടെത്തിയവർ.
ഇത്തരക്കാർ രണ്ട് വിഭാഗമുണ്ട്.

(1) ഒരുശരീഅത്തിൽ പ്രവേശിക്കാത്തവർ, ഖിസ്സുബ്നുസാഇദ, സൈദുബ്നു അംറുബ്നു നുഫൈൽ, തുടങ്ങിയവർ അവരിൽ പെടുന്നു.

(2) സത്യമായ ഒരു ശരീഅത്തിൽ പ്രവേശിച്ചവർ, തബഉം അനുയായികളും ഉദാഹരണമാണ്.

*രണ്ട്:*
പൂർവ്വ പ്രവാചകൻ പഠിപ്പിച്ച് ആശയങ്ങൾ മാറ്റി മറിച്ച് ബഹുദൈവ വിശ്വാസം സ്വീകരിക്കുകയും സ്വയം ഹലാലും ഹറാമും തീരുമാനിക്കുകയും
ചെയ്തവർ. വിഗ്രഹാരാധന അറബികളിൽ സ്ഥാപിക്കുകയും പല നിയമങ്ങളും രൂപപ്പെടുത്തുകയും ചെയ്തു അംറുബ്നു
ലുഹയ്യ് ഉദാഹരണം.

ബഹീറത്ത്, സാഇബത്ത്, വസ്വീലത്ത്, ഹാമ്, എന്നീ പേരുകളിൽ വിഗ്രഹങ്ങൾക്ക് മൃഗങ്ങളെ നേർച്ച
നേരുന്ന് സമ്പ്രദായം അവൻ തുടങ്ങി വെച്ചതാണ്. അറബികളിൽ നല്ലൊരു വിഭാഗം ജിന്നുകൾക്കും മലക്കുകൾക്കും ആരാധിക്കുന്നവരും ദൈവത്തിന്റെ ആൺമക്കളും പെൺമക്കളുമായി അവരെവിശ്വസിക്കുന്നവരുമായിരുന്നു.

*മൂന്ന്:*
ഏകദൈവവിശ്വാസമോ ബഹുദൈവ വിശ്വാസമോ ഇല്ലാതെ, ഒരു ശരീഅത്തും സ്വീകരിക്കാതെ, സ്വയം മതംസ്ഥാപിക്കാതെ, ആയുഷ്കാലം മുഴുവൻ ഇവയെ പ്പറ്റിയുള്ള അശ്രദ്ധയിൽ കഴിഞ്ഞു കൂടിയവർ. അങ്ങനെയുള്ളവർ ജാഹിലിയ്യത്തിലു ണ്ടായിരുന്നു. പ്രവാചകരില്ലാത്ത കാലത്തുള്ളവർക്ക് ശിക്ഷയുണ്ടെന്നറിയിക്കുന്ന പ്രമാണങ്ങൾ രണ്ടാം വിഭാഗത്തിൽ പ്പെട്ടവരുടെ കാര്യത്തിലുള്ളതാണ്.


മൂന്നാം വിഭാഗത്തിൽ പെട്ടവർക്ക് ശിക്ഷ ലഭിക്കുന്നതല്ല.

ഒന്നാം വിഭാഗത്തിൽപ്പെട്ട വരെ ഒരു സമൂഹമായി യാത്രയാക്കപ്പെടുമെന്ന് നബി (സ്വ) പ്രസ്താവിച്ചിട്ടുണ്ട്.

രണ്ട്: അവരിൽ നിന്ന് ബഹുദൈവ വിശ്വാസം സ്ഥിരപ്പെട്ടിട്ടില്ല. എന്നുമാത്രമല്ല അവർ *സൈദുബ്നുഅംറിബിനുഫെൽ*, വറഖത്തുബ്നു നൗഫൽ, തുടങ്ങിയവരെപ്പോലെ അവരുടെ പിത്യവ്യൻ ഇബ്റാഹീം നബി (അ )യുടെ സത്യമാർഗ്ഗം പിൻപ്പറ്റി ജീവിച്ചവരായിരുന്നു.

ഇമാം റാസി (റ)യെ പോലുള്ള ഒരു കൂട്ടം പണ്ഡിതർ ഈ അഭിപ്രായക്കാരാണ്. അദ്ദേഹം “അസ്റാറു ത്തൻസീൽ” എന്ന ഗ്രന്ഥത്തിൽ പറയുന്നു.

ആസർ ഇബ്റാഹീം നബി( അ യുടെ പിതാവല്ലെന്നും അമ്മാണെന്നും(പിത്യർ സഹോദരൻ ) പറഞ്ഞ് വരുണ്ട്. അതിനവർ പറയുന്ന ന്യായങ്ങൾ പലതാണ്.

പ്രവാചകന്മാരുടെ പിതാക്കന്മാരാരും കാഫിറുകൾ ആയിരുന്നില്ല എന്നതാണ് ഒന്ന്. ഇതിനുരേഖയായി പല തെളിവുകളും അവർ എടുത്തു വെക്കുന്നു.

“സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള താങ്കളുടെ ചലനവും" എന്നർത്ഥംവരുന്ന "ശുഅറാഅ്' സൂറഃയി ലെ (219)വചനമാണ് അവയിലൊന്ന്. നബി (സ്വ)യുടെ ഒളിവ് സാഷ്ടാംഗം
ചെയ്യുന്ന ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്
നീക്കപ്പെട്ടു കൊണ്ടിരുന്നുവെന്നാണ്
പ്രസ്തുത സൂക്തത്തിന്റെ ഉദ്ധേശ്യമെന്ന്
അഭിപ്രായമുണ്ട്.

ഇതനുസരിച്ച് മുഹമ്മദ് നബി (സ്വ) യുടെ എല്ലാ പിതാക്കളും മുസ്ലിംകളായിരുന്നു വെന്ന് ഈ വചനം കാണിക്കുന്നു. അപ്പോൾ ഇബ്റാഹീം നബി (അ) യുടെ പിതാവ് കാഫിറായുരുന്നില്ലെന്നും ആസർ അദ്ദേഹത്തിന്റെ പിതൃസഹോദരനാണെന്നും തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു.

മേൽ സൂക്തത്തെ മറ്റു പല അർത്ഥതലങ്ങളിലും വിലയിരുത്താമെന്നു വന്നാൽ തന്നെ പരസ്പര
വൈരുദ്ധ്യങ്ങളില്ലാത്ത ഒന്നിലധികം രിവായത്തുകൾ വന്നാൽ എല്ലാം ആയത്തിന്റെ വിവക്ഷ തന്നെയാണ് എന്നു വെക്കൽ നിർബന്ധമാണ്.

ഇതനുസരിച്ച് ഇബ്റാഹീം നബി (അ)യുടെ പിതാവ് വിഗ്രഹാരാധകനായിരുന്നില്ലെന്ന് സ്ഥിരപ്പെടുന്നതാണ്.

ഇമാം റാസി(റ)തുടരുന്നു.

മുഹമ്മദ് നബി (അ)യുടെ പിതാക്കൾ മുശ്രിക്കുകളാ യിരുന്നില്ലെന്നതിന് സംശുദ്ധരായ പിതാക്കളുടെ മുതുകുകളിൽ നിന്ന് സംശുദ്ധരായ മാതാക്കളുടെ ഗർഭാശയങ്ങളിലേക്ക് ഞാൻ നീക്കപ്പെട്ടു കൊണ്ടിരുന്നു എന്ന് നബി (സ്വ)യുടെ പ്രസ്താവനയും രേഖയാണ്.

നിശ്ചയം മുശ്രിക്കുകൾ നജസാണെന്നാണ് അല്ലാഹു പറഞ്ഞത്. ആയതിനാൽ നബി (സ്വ) യുടെ പിതൃവ്യരിൽ ഒരാളും മുശ്രിക്കാവാതിരിക്കൽ നിർബന്ധമാണ്.

ഇമാം റാസി(റ) യുടെ പ്രസ്തുത വാക്കുകൾ എടുത്തുദ്ധരിച്ച ശേഷം ഇമാം സുയൂത്വി (റ) പറയുന്നു. ഇമാം റാസിയുടെ വാക്കുകളാണിത്, അദ്ദേഹത്തിന്റെ കാലത്തെ അഹ്ലുസ്സുന്നയുടെ ഇമാമും പുത്തൻ പ്രസ്ഥാനക്കാർക്കെതിരിൽ പടപൊരുതിയ നേതാവും അശ്അരികളുടെ മദ്ഹബിന് സഹായകരമായി സംസാരിച്ചവരുമാണ് അദ്ദേഹം.

ഈ ഉമ്മത്തിന് മതത്തിന്റെ കാര്യം പുതുക്കാൻ ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിയോഗിക്കപ്പെട്ട പണ്ഡിതനുമാണ്. അതിനാൽ നേതൃപാടവവും മാഹാത്മ്യവും എമ്പാടുമുളള
വ്യക്തിത്വത്തിന്റെ ഉടമയാണദ്ദേഹം.

തുടർന്ന് ഈ ആശയത്തെ പ്രമാണബദ്ധമായി ഇമാം സുയൂത്വി(റ) സമർത്ഥിക്കുന്നു. രണ്ട് അടിസ്ഥാന തത്വങ്ങൾ സമന്വയിപ്പിച്ച് അദ്ദേഹം ആവിഷ്ക്കരിച്ചെടുത്ത ഒരു പ്രമാണമാണ് മേൽ ആശയത്തിന് ഉപോൽബലകമായി അദ്ദേഹം എടുത്തു പറയുന്നത്

ആദം നബി (സ) മുതൽ പിതാവ് അബ്ദുല്ല വരെയു ള്ളവർ അവരുടെ കാലഘട്ടത്തിലെ ഉത്തമരും അതി ശ്രേഷ്ഠരുമായിരുന്നു വെന്ന് പ്രബലമായ ഹദീസുകൾ വ്യക്തമാക്കുന്നു. ആദം നബി (അ) ന്റെയോ നൂഹ് നബി (അ) ന്റെയോ കാലം മുതൽ മുഹമ്മദ് നബി (സ) നിയോഗിക്കപ്പെടും വരെയും അതുമുതൽ അന്ത്യനാൾ വരെയും ഭൂലോകത്ത് അല്ലാഹുവെ അംഗീകരിച്ച് അവനു മാത്രം ആരാധിക്കുന്നവർ ഉണ്ടാകുമെന്നും ഭൂമി സംരക്ഷിക്കപ്പെടുവാൻ കാരണം അവരാണെന്നും അവരില്ലായിരുന്നുവെങ്കിൽ ഭൂമിയും അതിലുള്ള വരും നശിക്കുമായിരുന്നുവെന്നും ഹദീസുകൾ വ്യക്തമാക്കുന്നു.

ഈ രണ്ട് പ്രമാണങ്ങളും സമന്വയിപ്പിച്ചാൽ നബി(സ്വ)യുടെ പിതൃപരമ്പരയിൽ ബഹു ദൈവ വിശ്വാസിയായി ഒരാൾ പോലും ഇല്ലെന്ന് സുതരാം വ്യക്തമാകുന്നതാണ്. കാരണം അവരിൽ ഓരോരു
ത്തരും അവരവരുടെ കാലത്തുള്ളവരിൽ വെച്ച് ഉത്തമമാണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അപ്പോൾ ഭൂലോകത്ത് എക്കാലവുംഉണ്ടാകുമെന്നു പറഞ്ഞ വിശ്വാസികൾ അവരാണെങ്കിൽ വാദം സ്ഥിരപ്പെട്ടു കഴിഞ്ഞു.

ഇനി അവർ നബി (സ)യുടെ പിതൃപരമ്പരയിലുള്ളവരെല്ലെന്നും അവരെല്ലാം
മുശ്രിക്കുകളായിരുന്നുവെന്നും സങ്കൽപ്പക്കുന്ന പക്ഷം രണ്ടാലൊന്ന് സമ്മതിക്കേണ്ടതായി വരും. ഒന്നുകിൽ മുസ് ലിമിനേക്കാൾ ഉത്തമൻ മുശ്രിക്കാണ്. ഇത് ഇജ്മാഉ കൊണ്ട് ബാത്വിലാണ്.

അല്ലങ്കിൽ നബി(സ്വ)യുടെ പിത്യപരമ്പരയിലുള്ള വരേക്കാൾ ഉത്തമർ അവരവരുടെ കാലത്തുള്ള
മറ്റുള്ളവരാണ്. പ്രബലമായ ഹദീസുകൾക്ക് എതിരായതു കൊണ്ട് ഇതും ബാത്വിലാണ്.

അപ്പോൾ നബി (സ്വ) യുടെ പിത്യപരമ്പരയിലുള്ളവർ അവരവരുടെ കാലത്തുള്ളവരേക്കാൾ ഉത്തമരായിത്തീരേണമെങ്കിൽ അവരിൽ ഒരാൾ പോലും മുശ്രിക്കില്ലെന്ന് തറപ്പിച്ച് പറയേണ്ടിയിരിക്കുന്നു.

തുടർന്ന് ഇമാം സുയൂത്വി (റ) പ്രസ്തുത രണ്ട് അടിസ്ഥാന തത്വങ്ങൾ തെളിയിക്കുന്ന ആയത്തുകളും ഹദീസുകളും വിവരിക്കുന്നു. അവയിലൊന്ന് നേരത്തെ നാം വായിച്ച ഇമാം ബുഖാരി (റ) യുടെ ഹദീസാണ്.

നബി (സ) പറയുന്നു. 'ആദം സന്തതികളുടെ നൂറ്റാണ്ടുകളിൽ വെച്ച് ഉത്തമ നൂറ്റാണ്ടിൽ ഞാൻ നിയോഗിക്കപ്പെട്ടു. അങ്ങനെ  ഞാനിപ്പോഴുള്ള നൂറ്റാണ്ടിൽ ഞാൻ എത്തിപ്പെട്ടു. ഈ ഹദീസ് നബി (അ) യുടെ പിതൃപരമ്പരയിലുള്ളവർ അവരവരുടേ സമകാലിക രേക്കാൾ ഉത്തമരാണന്ന് വ്യക്തമാക്കുന്നു.

രണ്ടാം തത്വത്തിനു പ്രമാണമായി ഇമാം സുയൂത്വി  (റ) പറഞ്ഞ തെളിവുകളിലൊന്ന്

അലിയ്യുബ്നു അബീത്വാലിബ് (റ) വിൽ നിന്ന് അബ്ദുർറസാഖ് ( റ ) മുസന്നഫിൽ വിവേദനം ചെയ്ത ഹദീസാണ് .

عن معمر عن ابن جريج قَال : قال ابن المسيب قال علي بن أبي طالب لم يزل على وجه الدَهر في الأرض سبعة مسلمونَ فَصاعدًا فلولا ذلكَ هلكت الأرض ومن عليها ، هذا إسناد صحيح على شرط الشيخين, ومثله لا يُقَالُ من قبل الرأي ، فَلَهُ حكم الرفع (الحاوي للفتاوي : 416/ ۲ ؛ مصنف عبد الرزاق 5/98)

എക്കാലത്തും ലോകത്ത് ഏഴോ അതിലധികമോ മുസ്ലിംകൾ ഉണ്ടായിരിക്കും . അങ്ങനെയില്ലായി രുന്നുവെങ്കിൽ ഭൂമിയും അതിലുള്ളവരും നശിക്കുമായിരുന്നു ശൈഖാനി (ബുഖാരി - മുസ്ലിം) യുടെ നിബന്ധനയൊത്ത വരാണ് ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ളവർ.

ഹദീസിൽ പറഞ്ഞത് സ്വന്തം അഭിപ്രായ പ്രകടനം നടത്താവുന്ന വിഷയമല്ലാത്തതു കൊണ്ട് നബി (സ്വ) യുടെ പ്രസ്താവനയുടെ ഫലത്തിലാണത്.

ഇനിയും ധാരാളം തെളിവുകൾ ഇമാം സുയൂത്വി (റ) വിവരി ക്കുന്നുണ്ട് ( 2 / 416 ) ദൈർഘ്യം ഭയന്ന് ഇതിൽ ചുരുക്കട്ടെ .

മൂന്ന് : അല്ലാഹു നബി (സ്വ) യുടെ മാതാപിതാക്കളെ അവരുടെ മരണശേഷം ജീവിപ്പിക്കുകയും അവർ നബി (സ്വ) യെ കൊണ്ട് വിശ്വസിക്കുകയും ചെയ്തു . ഈ സംഭവം ഇബ്നു ശാഹീൻ ( റ ) “അന്നാസിഖുവൽ മൻസൂഖു" എന്ന ഗ്രന്ഥത്തിലും
ഖത്വീബുൽ ബഗ്ദാദീ ( റ ) “അസ്സാബിഖു വല്ലാഹിഖു" എന്ന ഗ്രന്ഥത്തിലും ഇമാം ദാറഖുത്നി (റ) യും ഇബ്നു അസാ കിറും (റ) "ഗറാഇബുമാലിക് " എന്ന ഗ്രന്ഥത്തിലും ഇബ്നുൽ മുനീർ ( റ ) “അൽ മുഖ്തഫാ ഫീശറഫിൽ മുസ്ത്വഫാ" എന്ന ഗ്രന്ഥത്തിലും ,ഇമാം സുഹൈലി “അർറൗളുൽ ഉനൂഫ്" എന്ന ഗ്രന്ഥത്തിലും ആഇശാ ബീവി (റ) യിൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട് .
ഇമാം ഖുർതുബീ (റ) ഇമാം ത്വബ് രി (റ) തുടങ്ങിയിവരും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട് .
ഈ ഹദീസ് പബലമാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ശേഷം അല്ലാമാ സുഹൈലി (റ) പറയുന്നു .

والله قادر على كل شى ، وليس تعجز رحمته وقدرته عن شئ ، ونبيه عليه السلام أهل أن يخصه بما شاء من فضله ، وينعم عليه بما شاء من كرامته ، ( الروض الأنوف 1/296)

അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. അവന്റെ കഴിവും അനുഗ്രഹവും ഒന്നിനെ തൊട്ടും അശക്തമാകുന്നതല്ല . അവന്റെ പ്രവാചകർ (സ്വ) അവനുദ്ദേശിക്കുന്ന കാരുണ്യം ചെയ്തു കൊടുക്കാനും അവനുദ്ദേശിക്കുന്ന കറാമത്തു നൽകി അനുഗ്രഹിക്കാനും തികച്ചും അർഹരാണ്. (അർറൗളുൽ ഉനൂഫ് : 1 / 296)

ഇമാം ഖുർതുബി (റ) പറയുന്നു

 فضائل النبي  لم تزل تتوالى وتتابع إلى حين مماته ، فيكون هذا مما فَضلَه الله به وأكرمه ، قال : وليس إحياؤهما وإيمانهما به يمتنع عقلاً ولا شرعا ، فقد ورد في القرآن إحياء قتيل بني إسرائيل وإخباره بقاتله ، وكان عيسى عليه السلام يحيي الموتي ، وكذلك نبينا أحيا الله على يديه جماعة من الموتي ، قال : وإذا ثبت هذَا فَما يمنع من إيمانهما بعد إحياء هما زيادة كرامة في فضيلته الحاوي للفتاوي

നബി (സ്വ) യുടെ ശ്രേഷ്ടതകൾ മരണം വരെ ഒന്നിനു പിറകെ മറ്റൊന്നായി തുടർന്ന് കൊണ്ടേയിരുന്നു . നബി (സ്വ) യുടെ മാതാപിതാക്കളെ അല്ലാഹു ജീവിപ്പിക്കുകയും അവർ നബി (സ്വ) യെ കൊണ്ട് വിശ്വസിക്കുകയും ചെയ്ത സംഭവത്തെ നബി (സ്വ)ക്ക് അല്ലാഹു  നൽകിയ കാരുണ്യത്തിന്റെയും ആദരവിന്റെയും ഭാഗമായി വേണം കാണാൻ

ബുദ്ധിപരമായോ മതപരമായോ അസംഭവ്യമായ ഒന്നായി അതിനെ കാണേണ്ടതില്ല ബനൂ ഇസ്റാഈലികളിൽ കൊല്ലപ്പെട്ട ഒരാളെ അല്ലാഹു ജീവിപ്പിക്കുകയും തന്റെ ഘാതകൻ ആരാണെന്ന് പറയുകയും ചെയ്ത സംഭവം ഖുർആനിലുണ്ടല്ലോ .

മഹാനായ ഈസാ നബി (അ) മരണപ്പെട്ട വരെ ജീവിപ്പിച്ചിരുന്നു. നമ്മുടെ നബി (സ്വ) മുഖേന  മരണപ്പെട്ട ധാരാളം ആളുകൾക്ക് അല്ലാഹു ജീവൻ നൽകിയിട്ടുണ്ട്. ഇതെല്ലാം സ്ഥിരപ്പെട്ട സ്ഥിതിക്ക് നബി (സ്വ) യെ കൂടുതൽ ആദരിക്കുന്നതിന്റെ ഭാഗമായി ജീവിപ്പിക്കപ്പെട്ടതിനു ശേഷം നബി (സ്വ) യുടെ മാതാപിതാക്കൾ വിശ്വസിക്കുന്നതിൽ എന്ത് അസംഭവ്യതയാണുള്ളത്? ( അൽഹാവീലിൽ ഫതാവാ)

ഇതേ ആശയം

ഹാഫിള് ഫത്ഹുദ്ധീൻ (റ) സീറയിലും അല്ലാമാ ഇബ്നുൽ മുനീർ (റ) "അൽ മുഖ്തഫാ ഫീ ശറഫിൽ മുസ്വത്വഫാ" എന്ന ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട്.

അല്ലാഹു പുനർജന്മം നൽകിയ ശേഷം അവർ വിശ്വസിച്ചുവെന്ന് പറയുന്നത് അതിനു മുമ്പു തന്നെ അവർ രക്ഷപ്പെട്ടവരാണെന്ന് കാണിക്കുന്ന പ്രമാണങ്ങൾക്ക് എതിരല്ല.

കാരണം പ്രവാചകന്മാരില്ലാത്ത കാലത്ത് ജീവിച്ചവരിൽ രക്ഷപ്പെടുന്ന പലരുമുണ്ടെന്ന്  സ്ഥിരപ്പെട്ടതാണ്. അവരിൽ നിന്ന് ഇവരെ വ്യതിരികതമാക്കാനും അവരേക്കാൾ ഇവർക്ക് ആദരവ് ഉണ്ടാവാനും ആണ് അല്ലാഹു അങ്ങനെ ചെയ്തത്.

ഇക്കാര്യം ഇബ്നു ഹജർ (റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ധേഹം പറയുന്നു.

فان قلت اذا اقررتم أنهما من أهل الفترة وأنهم لا يعذبون فما فائدة الأحياء.؟

قلت.:
فائدته إتحافهما بكمال لم يحصل لأهل الفترة لأن غاية أمرهم أنهم الحقوا المسلمين في مجرد السلامة من العقاب وأما مراتب الثواب العلية فهم بمعزل عنها ، فاتحفا بمرتبة الإيمان زيادة في شرف كمالهما بحصول تلك المراتب لهما  المنح المكية

സിയാറത്ത് ചെയ്യാൻ അല്ലാഹുവോട് അനുവാദം തേടിയപ്പോൾ അല്ലാഹു അനുവാദം കൊടുത്തു. മാതാവിനു വേണ്ടി പാപ മോചനം തേടാൻ അനുവാദം ചോദിച്ചപ്പോൾ അല്ലാഹു അനുവാദം കൊടുത്തില്ല എന്ന ആശയം കാണിക്കുന്ന ഹദീസും നബി (സ്വ) യുടെ മാതാപിതാക്കൾ അല്ലാഹു അവർക്ക് പുനർജന്മം നൽകിയ ശേഷം വിശ്വസിച്ചുവെന്നു പറയുന്നതും വരുദ്ധ്യമല്ല .

കാരണം നബി (സ്വ) അനുവാദം ചോദിച്ചത് പുനർജന്മം നൽകി വിശ്വ സിക്കുന്നതിന്റെ മുമ്പാകാമല്ലോ, അല്ലെങ്കിൽ പാപമോചനത്തെ പിന്തിപ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടായത് കൊണ്ട് സമ്മതം കൊടുക്കാതിരുന്നതുമാവാം ഇക്കാര്യം ഇബ്നുഹജർ (റ) വ്യക്തമാക്കുന്നത് കാണുക

وخبر أنه تعالى لم يأذن لنبيه صلى الله عليه وسلم في الإستغفار لأمه، إما أنه كان قبل إحيائها له، وإيمانها به ، أو أن المصلحة اقتضت تأخير الإستغفار لها في ذلك الوقت، فلم يؤذن له فيه حينئذ ( المنح المكية )١/١٥٢

ഉമ്മക്കുവേണ്ടി പാപ മോചനത്തിനിരക്കാൻ നബി (സ്വ) ക്ക് അല്ലാഹു അനുവാദം കൊടുക്കാതിരുന്നത് ഉമ്മക്ക് അല്ലാഹു പുനർജന്മം നൽകി ഉമ്മ നബി (സ) യെ കൊണ്ട് വിശ്വസിക്കുന്നതിന്റെ മുമ്പാകാമല്ലോ. (പുനർജീവിപ്പിച്ചതിന്ന് ശേഷമാണല്ലോ ഇസ്തിഗ്ഫാർ ചെയ്യാൻ ഏറ്റവും നല്ലത് ).

അല്ലെങ്കിൽ പാപമോചനത്തെ പിന്തിപ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടായതുകൊണ്ട് സമ്മതം കൊടുക്കാതിരുന്നതുമാവാം. (അൽ മിന്ഹുൽ മക്കിയ്യ:1/152)

ഇമാം ഖുർതുബി (റ)പറയുന്നു :

لاتعارض بين حديث الإحياء وحديث النهي عن الإستغفار ، فان إحياء هما متأخر عن الاستغفار لهما، بدلیل حديث عائشة أن ذلك كان في حجة الوداع، ولذلك جعله ابن شاهين ناسخا لما ذكره من الأخبار (الحاوي للفتاوی)

നബി (സ)യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസും അവർക്ക് പാപമോചനം നടത്താൻ അല്ലാഹു അനുവാദംകൊടുത്തില്ലെന്നു പറയുന്ന ഹദീസും തമ്മിൽ എതിരല്ല.

കാരണം അവർ രണ്ടുപേർക്കും അല്ലാഹു പുനർജന്മം നൽകിയത് അവർക്കുവേണ്ടി പാപമോചനത്തിനിരക്കാൻ നബി(സ) അനുവാദം ചോദിച്ചതിന്റെ ശേഷമാണ്.

അവർക്കല്ലാഹു പുനർജന്മം നൽകിയത് ഹജ്ജത്തുൽ വദാഇലായിരുന്നുവെന്ന ആഇഷാബീവി (റ)യുടെ ഹദീസ് ഇതിനു രേഖയാണ്.

ഇവ്വിഷയകമായിവന്ന എല്ലാ ഹദീസുകളെയും ദുർബ്ബലപ്പെടുത്തുന്നതാണ് അല്ലാഹു അവർക്ക് പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസെന്ന് ഇബ്നു ശാഹീൻ(റ) പ്രസ്താവിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ് (അൽ ഹാവി ലിൽ ഫതാവാ)

ശറഹുന്നസാഇ  (ഇമാം സിന്തി റ )പറയുന്നു :

നബി ﷺയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടവരാ ണെന്ന് പറയുന്നവർക്ക് ഈ ഹദീസ് വ്യാഖ്യാനിക്കുന്നതിൽ മൂന്ന് മാർഗ്ഗങ്ങളുണ്ട്.

ഒന്ന്: അവർ ഇലാഹീ സന്ദേശം (ദഅ് വത്ത് എത്താത്തവരാണ്.  "ഒരു ദൂതനെ
അയക്കുന്നതുവരെ നാം ആരേയും ശിക്ഷിക്കുകയില്ല" എന്ന 'ഇസ്റാഅ് സൂറ:യിലെ 15-ാം വചനം അത്തരക്കാർക്ക് ശിക്ഷയില്ലെന്ന് കാണിക്കുന്നു.

ഈ മാർഗ്ഗം അവലംബിക്കുന്നവർ ഈ ഹദീസിനെ
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്. തെറ്റ്
ചെയ്യുന്നവർക്കു വേണ്ടിയാണല്ലോ പാപമോചനം നടത്തേണ്ടത് മതശാസനകൾക്ക് വിധേയമായാണ് ഒരു കാര്യം തെറ്റാണെന്ന് തീരുമാനിക്കുന്നത്. അപ്പോൾ ഇലാഹീ സന്ദേശം എത്താത്തവരിൽ
നിന്ന് പാപം ഉണ്ടാകാനുള്ള വകുപ്പില്ലാത്തതു കൊണ്ട് അവർക്ക് പാപമോചനത്തിന്റെ ആവശ്യമില്ല.

ഇലാഹീ സന്ദേശം ലഭിച്ചവർക്ക് മാത്രമാണ് പാപമോചനം നിയമമാക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

രണ്ട്: നബി (صلى الله عليه وسلم ) യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകി. അവർ നബി (صلى الله عليه وسلم)യെ കൊണ്ട് വിശ്വസിച്ചു.

ഈ വീക്ഷണമുള്ളവർ അവർക്ക് പാപമോചനത്തിനിരക്കാൻ അല്ലാഹു നബിﷺ
ക്ക് അനുവാദം നൽകാതിരുന്നത് ഇതിന്റെ മുമ്പാണെന്ന് വിശദീകരിക്കുന്നു '

(ശേഷം ഇസ്തിഗ്ഫാർ ചെയ്യാമെന്ന് അല്ലാഹു തീരുമാനിച്ചു)

മൂന്ന് .അവരെ അല്ലാഹു അന്ത്യനാളിൽ പരീക്ഷി
ക്കുമെന്നും ആ പരീക്ഷയിൽ നബി (صلى الله عليه وسلم) യുടെ മാതാപിതാക്കൾക്ക് അല്ലാഹു
വിജയം നൽകുമെന്നും പറയുന്നവർ അത്തരക്കാർക്ക് തീരെ പാപ മോചനത്തിന്റെ ആവശ്യമില്ലന്ന് (ശറഹുന്നസാഇ 4/900)

من يقول بنجاة الوالدين لهم ثلاث مسالك في ذلك: مسلك انهماما بلغتهما الدعوة، ولا عذاب على من لم تبلغه الدعوة لقوله تعالى «وما كنا معذبين حتى نبعث رسولا»
(الإسراء:15)

فلعل من سلك هذا المسلك يقول في تأويل الحديث إن الإستغفار فرع تصور الذنب لهم، وذلك في أوان التكليف، ولا يعقل ذلك فيمن لم تبلغه الدعوة، فلا حاجة إلى الإستغفار لهم، فيمكن أنه ماشرع الإستغفار إلا لأهل الدعوة لا لغيرهم، وإن كانوا ناجحين

وأما من يقول بأن أحييا له صلي الله عليه وسلم فامنا به، في حمل هذا الحديث على أنه كان قبل الأحياء،

وأما من يقول بأنه تعالى يوفقهما للخير عند الإمتحان يوم القيامة وهو يقول بمنع الاستغفار لهما قطعا فلا حاجة إلى تأويل
(شرح النساءي٤/٩٠)

അസ്ലം സഖാഫി
പരപ്പനങ്ങാടി

അവലമ്പം
വിശ്വാസകോശം
അബ്ദുൽ അസീസ്

സഖാഫി വെള്ളയൂർ

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....