അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*
ശാഹ് വലിയ്യു ദഹ്ലവി റയുടെ
പേരിൽ വഹാബി പുരോഹിത തട്ടിപ്പ്
ഇന്ത്യൻ പണ്ഡിതരിൽ പ്രമുഖനാണ് ശാഹ് വലിയ്യുല്ലാഹിദഹ്ലവി (റ); (1114-1176) ഹദീസ്, ഫിഖ്ഹ്, തസ്വവുഫ് എന്നീ വിഷ
' യങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച മഹാൻ '
നബി (സ)യെ സിയാറത്ത് ചെയ്ത സംഭവം വിവരിക്കവെ 'ഫുയൂളുൽ ഹറമൈൻ' എന്ന
ഗ്രന്ഥത്തിൽ എഴുതുന്നു.
' മൂന്നാംദിവസം ഞാൻ നബി(സ)യുടെയും അബൂബക്ർ റ വിന്റെയും ഉമർ (റ)വിന്റെയുംമേൽ സലാം ചൊല്ലി. തുടർന്ന് നബി സ)യോട് ഇപ്രകാരം അപേക്ഷിച്ചു.
അല്ലാഹുവിന്റെ റസൂലേ,
'അങ്ങേക്ക് അല്ലാഹു നൽകിയ അപാരമായ അനുഗ്രഹങ്ങളിൽ നിന്ന്
'എനിക്കും ചൊരിഞ്ഞുതരേണമേ!
തങ്ങളിൽനിന്ന് നന്മ ആഗ്രഹിച്ചു
കൊണ്ടിതാ ഞാൻ വന്നിരിക്കുന്നു. അങ്ങ് ലോകാലോകത്തിനും
അനുഗ്രഹമാണല്ലോ നബിയേ. ഉടനെ നബി(സ)യുടെ ത്യക്കരങ്ങൾ
എന്നിലേക്ക് നീട്ടിയതായും എന്നെ അണച്ചുപിടിക്കുന്നതായും
എനിക്ക് തോന്നി.
എനിക്ക് അവാച്യമായ അനുഭൂതിയുണ്ടായി.
അവിടുന്ന് എന്നെ അനുഗ്രഹിക്കുകയും ആവശ്യ നിവർത്തിക്ക് നബി
യോട് എങ്ങനെ സഹായം ചോദിക്കണമെന്ന് പഠിപ്പിക്കുകയും
ചെയ്തു. (ഫയലുൽ ഹറമൈനി).
.کان اليوم الثالث سلمت عليه صلى الله عليه وسلم وعلى
صاحبيه رضي الله عنهما ثم قلت يا رسول الله أفض علينا ما أفاض الله عليك
جءناك راغبين في خيرك وانت رحمة للعالمين فانبسط الي انبساطا
عظيما حتى تخيلت كأن عطافة ردائه لفتني وغشيتني ثم غطتی غطة
وتبدي لي واظهرلي الاسرار وعرفي وأمدني امددا عظيما
اجماليا وعرفني كيف أستمد به في حوائجي اه (فیوض الحرمين)
ഇങ്ങനെ പ്രസ്താവിച്ച ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി (റ) ഇസ്തി
ഗാസ കുഫാറാണെന്ന് മറ്റൊരു ഗ്രന്ഥത്തിൽ എഴുതിയതായി ആരെ
ങ്കിലും ജൽപിച്ചാൽ വായനക്കാർക്ക് വിശ്വസിക്കാനാകുമോ?
എന്നാൽ തിരിമറി വീരന്മാർ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി (റ)യുടെ ഗ്രന്ഥ
ങ്ങളിലും അവിഹിതവേഴ്ച നടത്തിയതായി പഠനങ്ങൾ തെളിയി
ക്കുന്നു. "അൽ ഖറുൽകസീർ' എന്ന തന്റെ ഗ്രന്ഥം തിരിമറിവീര
ന്മാർ സ്വാർത്ഥ താൽപര്യങ്ങൾക്കിരയാക്കിയത് പിടിക്കപ്പെട്ടിരി
ക്കുന്നു. ഇസ്തിഗാസ കുഫാണെന്ന് ശാഹ് വലിയ്യുല്ലാഹി പറ
ഞ്ഞതായാണ് ഈ ഗ്രന്ഥത്തിൽ 105-ാം പേജിൽ എഴുതിപ്പിടിപ്പിച്ചി
രിക്കുന്നത്.
واعلم أن طلب الحوائج من الموتي عالمابانه سبب لانجاحها كفريجب
الاحتراز عنه اه (الخير الكثيره۱۰)
'വഫാത്തിനുശേഷം സ്വഹാബിമാർ മഴക്കുവേണ്ടി നബി(സ)
' നാട് സഹായം ചോദിച്ചു. നബി (സ)യുടെ ഖബറിന്നിരികിൽ
വന്ന സംഭവം ഇബ്നുതൈമിയയുടെ ശിഷ്യനായ ഇബ്നുകസീർ
അടമുള്ള പല പണ്ഡിതരും ഉദ്ധരിക്കുന്നുണ്ട്. ഉമർ (റ) ഉൾപ്പെ
സ്വഹാബി പ്രമുഖർ ഇത്തരം ഇസ്തിഗാസക്കാരെ ആക്ഷേ
ല്ലെന്നും ഇബ്നുകസീറിന്റെ ഈ ഉദ്ധരണിയിൽ നിന്ന് വ്യക്തമാണ്
ഹദീസ് സ്വഹീഹായ പരമ്പരയോടെയുള്ളതാണെന്നും
- ഇബ്ന് കസീർ തന്നവ്യകതമാക്കുന്നു. ഫത്ഹുൽബാരിയിൽ ഹാഫിള് ഇബ്ന് ഹജർ ഇതെ സംഭവം രേഖപ്പെടുത്തുന്നു.
നബി ഇസ്തിഗാസ നടത്തിയതിനെക്കുറിച്ചു വിവരിക്കുന്ന
ശാഹ് വലിയുല്ലാഹിദ്ദഹ്ലവി തന്റെ പല ഗ്രന്ഥങ്ങളിലും ഉദ്ധരിക്കുന്നതായി കാണാം. ഇദ്ദേഹം ഇസ്തിഗാസയെ എത്രിക്കുന്ന ആളായിരുന്നുവെന്ന് പറയണമെങ്കിൽ അപാര തൊലിക്കട്ടി
തന്നെ വേണം. തിരിമറിക്കാർ അതാണ് ഇവിടെ തെളിയിച്ചിരിക്കുന്നത് '
അൽ ഖൈറുൽ കസീർ എന്ന ശാഹ് വലിയുല്ലാഹി
യുടെ ഗ്രന്ഥത്തിൽ ബിദഇകൾ കടത്തിക്കൂട്ടിയ തിരിമറികൾ പ
ദീകരിക്കാൻ ശിഹാബുദ്ദീനിശ്ശാലിയാത്തി) ദഫ് ഉ ശർറിൽ അസീർ
دفع الشر الأثير عن الخير الكثير
എന്ന ഒരു രിസാല രചിച്ചിരിക്കുന്നു.
ദഹ്ലവിയുടെ പുത്രന്മാ
രായ ശാഹ് അബ്ദുൽ അസീസുദ്ദഹ്ലവി, ശാഹ് റഫീഉദ്ദഹ്ലവി
എന്നിവരുടെ ഫതാവകളിലും ഇത്തരം തിരിമറികൾ നടന്നതായി
രിസാലയിൽ ശാലിയാത്തി സമർത്ഥിക്കുന്നു. ധാരാളം പുത്തനാശയങ്ങളുടെ വാഹകനും തൈമിയ്യാ സിദ്ധാന്തങ്ങളുടെ പ്രചാരക
നുമായ മൗലവി ഇസ്മാഇൗലുദ്ദഹ് ലവിയാണ് ഇത്തരം തിരിമറി
കൾക്കു പിന്നിൽ പ്രവർത്തിച്ചത് ദഫ്ള ശർറിൽ അസീർ പേ: 1).
അല്ലാഹുവിന് കളവ് പറയാമെന്നും മറ്റൊരു നബി കൂടി വരാ
മെന്നും മറ്റുമുള്ള വിശ്വാസങ്ങൾ ഇദ്ദേഹത്തിന്റെ വകയാണ്. സ്വാർത്ഥ
താൽൽപര്യങ്ങൾക്കു വേണ്ടി എന്തിനും മടിക്കാത്തവരാണ് ബിദഇ
കൾ എന്ന് നിർദാക്ഷിണ്യം ഇവർ നടത്തുന്ന തിരിമറികൾ തെളി
യിക്കുന്നു.
എല്ലാവരും വായിക്കുക
മത ഗ്രന്തങ്ങളിലെ തിരിമറികൾ
അലവി സഖാഫി കൊളത്തൂർ
നോക്കി എഴുത്ത് അസ് ലം സഖാഫി
പരപ്പനങ്ങാടി