Skip to main content

Posts

Showing posts with the label അഹ്മദ് റസാഖാന് ബറേല്വി(റ)യും ആരോപണങ്ങളും

അഹ്മദ് റസാഖാന് ബറേല്വി(റ)യും ആരോപണങ്ങളും

അഹ്മദ് റസാഖാന് ബറേല്വി(റ)യും ആരോപണങ്ങളും ഇന്ത്യാ രാജ്യത്തിന് അഹ്ലുസ്സുന്നയുടെ ശരിയായ ആശയങ്ങള് സമര്പ്പിക്കുന്നതിനും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന ഖാദിയാനികള്, ശീഇകള്, ദയൂബന്ദികള്, തഖ്ലീദ് വിരോധികള് തുടങ്ങി മുഴുവന് അവാന്തര വിഭാഗങ്ങളുടെയും ആദര്ശ പാപ്പരത്ത്വം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജീവിതം നീക്കിവെച്ച മഹാത്മാവായിരുന്നു അല്ലാമാ അഹ്മദ് റസാഖാന് ബറേല്വി(റ) . അതുകൊണ്ട് തന്നെ എല്ലാ നവീന വാദികളുടെയും അവാന്തര വിഭാഗങ്ങളുടെയും കണ്ണിലെ കരടായി അദ്ദേഹം മാറി. ജീവിതം മുഴുവനും വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും നീക്കിവെച്ച ഈ മഹാനെതിരെ ഇവരെല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടു. നിരവധി ആരോപണങ്ങള് മെനഞ്ഞുണ്ടാക്കി. അദ്ദേഹത്തിന്റെ വൈജ്ഞാനിക സേവനങ്ങളെയും ഇടപെടലുകളെയും ഇല്ലായ്മ ചെയ്യാന് ശ്രമിച്ചു. പക്ഷേ കത്തിജ്വലിച്ച് കൊണ്ടിരിക്കുന്ന സൂര്യനെ ഊതിക്കെടുത്താനാവില്ലെന്ന് അവര്ക്ക് ബോധ്യപ്പെട്ടു. എന്നാലും ആ ശ്രമം അവസാനിപ്പിക്കാന് തയ്യാറായില്ല. അതിന്റെ തുടര്ച്ചയായി കേരളത്തിലെ തബ്ലീഗുകാര് പറയുന്നത് കാണുക: ‘ഇവിടെ നാം വായിക്കുന്നത് ചരിത്രം സൃഷ്ടിക്കുകയോ ചരിത്രത്തിന് ഏതെങ്കിലും നിലയില് സംഭാവന നല്കുകയോ ചെയ്ത വ്യക...