- *അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 - സ്ത്രീ പള്ളി പ്രവേശനം പൂര്വകാല വഹാബീ മൗദൂദി വീക്ഷണം പരിശോധിക്കാം.
1⃣. “സ്ത്രീകള്ക്ക് അവരുടെ വീട്ടില് വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്ക്കതിലാണ് കൂടുതല് പ്രതിഫലം” പ്രബോധനം പു.6, ല. 11-16-1951).
2⃣. “സ്ത്രീകളുടെ ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തര്ഭാഗമാണ്” പ്രബോധനം. പു.23, ല.7).
3⃣. “നബി(സ്വ)യുടെ പത്നിമാര് ഇഅ്തികാഫി(ഭജന ഇരുത്തം)നിരുന്നത് മസ്ജിദുന്നബവിയിലായിരുന്നില്ല. തങ്ങളുടെ മുറികളിലായിരുന്നു. തിരുമേനിയുടെ പത്നിമാരില് എല്ലാവരുടെയും മുറികള് മസ്ജിദുന്നബവിയുടെ പാര്ശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാവരുടെയും വാതിലുകള് പള്ളിയിലേക്ക് തുറക്കുന്നതായിരുന്നു. നബി(സ്വ)ഏത് പത്നിമാരോടൊപ്പം താമസിച്ചാലും അവിടെ നിന്ന് നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാമായിരുന്നു. അതിനാല് നബി പത്നിമാര്ക്ക് പള്ളിയുടെ അകത്തേക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതുപോലെ സ്ത്രീകളുടെ ഇഅ്തി കാഫ് പള്ളിയിലായിരിക്കുകയില്ല, വീടുകളിലായിരിക്കും. അങ്ങനെ നബി(സ്വ)യുടെ പത്നിമാരും റമളാനിലെ അവസാനത്തെ പത്ത് നാളുകളില് താന്താങ്ങളുടെ മുറികളില് ഇഅ്തികാഫ് ഇരുന്നിരുന്നു” (അബുല് അഅ്ലാ മൌദൂദി; പ്രബോധനം വാരിക, പു.20, ല.14, പേ.3, 31-5-1986).
4⃣. “ജിഹാദ്, ജുമുഅഃ, ജമാഅത് നിസ്കാരങ്ങള് തുടങ്ങി പുരുഷന് പ്രതിഫലങ്ങള് വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതക്ക് നബി(സ്വ) നല്കിയ മറുപടിയാണവള് ഓര്ക്കുക. പ്രവാചകന് പറഞ്ഞു: ഭര്ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്ക്കും” (ആരാമം - 1996, പു.13, ലക്കം.3, പേ.48).
5⃣. “സ്ത്രീകള് പള്ളിയില് വെച്ചു നിസ്കരിക്കുന്നതിലേറെ ഉത്തമം അവര് വീട്ടില്വെച്ചു നിസ്കരിക്കലാണ്. പിന്നെന്തിനാണവര് ഉത്തമമായത് ഉപേക്ഷിച്ച് അതല്ലാത്തതിന് മുതിരുന്നു.” സ്ത്രീകളുടെ നിസ്കാരം രഹസ്യമാക്കുന്നതും രഹസ്യം കര്ക്കശമാക്കുന്നതും അവര്ക്ക് നല്ലതാണ്. ഇത് നിസ്കാര വിശുദ്ധിയെ പരിശുദ്ധമാക്കുന്നു (അഖ്ബാര്).
6⃣. “ജുമുഅഃ ജമാഅത്തുകള്ക്കും ഇത് ബാധകമാണെങ്കിലും സ്ത്രീകള് അവയില് പങ്കെടുക്കുന്നത് നബി(സ്വ)നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്നു കാണിക്കുന്ന ഹദീസുകളുണ്ട്”(മാധ്യമം 97, ഫെബ്രുവരി 7).
7⃣. “സ്ത്രീകള്ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളിപ്രവേശനം നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ശരിയാണ് നബി(സ്വ) പ്രോത്സാഹിപ്പിച്ചിട്ടില്ല” (മാധ്യമം 97, ഫെബ്രുവരി 7).
8⃣. “കോഴിക്കോട് നഗരത്തിലെ ഒരു പ്രധാന പള്ളിയില് നിന്ന് ബലിപെരുന്നാള് നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രധാന പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത് കണ്ടപ്പോള് നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനഃസാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷന് പരേഡിനിറങ്ങിയ അത്യാധുനിക മഹിളകളാണെന്നേ തോന്നൂ.
പള്ളിയില് കയറി ദൈവപ്രാര്ഥനയും നടത്തി ഒരു സരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങുന്ന ഭക്തകളുടെ ഒരു കോലം! ഇങ്ങനെയാണെങ്കില് അവരെന്തിനു പള്ളിയില് വരുന്നു. തനിക്കേറ്റവും വിലപ്പെട്ടതും മഹത്തായതും അല്ലാഹുവാണെന്നും താന് അവന്റെ കല്പനയനുസരിച്ച് ജീവിക്കണമെന്നും പലവട്ടം പ്രതിജ്ഞ ചെയ്ത് ഭക്ത പള്ളിയില് നിന്ന് പുറത്തിറങ്ങുമ്പോഴേക്ക് എങ്ങനെ മോഡേണ് ഏജ് ലേഡിയായി മാറുന്നുവെന്നതാണ് മനസ്സിലാക്കാന് കഴിയാത്തത്” (അല്മനാര്, പു.25, ല.3).
9⃣. “ജുമുഅഃയെ സംബന്ധിച്ച നിര്ബന്ധകല്പന കുട്ടികള്, രോഗികള്, യാത്രക്കാര്, സ്ത്രീ കള് എന്നീ നാല് കൂട്ടര്ക്ക് ബാധകമല്ലെന്ന് റസൂലുല്ലാഹി(സ്വ) പറഞ്ഞതായി തെളിയുമ്പോള് ആ ഹദീസ് ഖുര്ആനിനെതിരാണെന്ന് പറയല് നബി(സ്വ)യെ ധിക്കരിക്കലാണ്” (അല്മനാര്. പു.4, ല.10).
1⃣0⃣. “മാന്യവായനക്കാരെ, നിങ്ങള് സംശയിക്കേണ്ട, ആ ഹദീസില് (സ്ത്രീകളെ) പള്ളിയിലേക്കയക്കുന്ന കാര്യം പറഞ്ഞിട്ടില്ല” (അല്മനാര്. പു.4, ല.5). സുന്നതുണ്ടെന്ന വാദം എം.സി.സി. ഇമാമുകളുടെ ഗ്രന്ഥങ്ങളില് നിന്ന് തെളിയിക്കുമോ? (അല്മനാര്. പു.3, ല.23,24).
1⃣1⃣. “പ്രാമാണികരായ മുഹദ്ദിസുകളുടെയും മുഫസ്സിറുകളുടെയും ധാരാളം വാചകങ്ങള് ഞാന് ഉദ്ധരിച്ചു. സ്ത്രീകള്ക്ക് ജുമുഅഃ വുജൂബില്ല എന്നത് ഇസ്ലാമിക ലോകത്ത് ആര്ക്കും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌഖാനി, ഇമാം നവവി, ഇമാം ഇബ്നുല് മുന്ദിര് ഇബ്നു റുശ്ദ്, ഇമാം സ്വന്ആനി, ഇമാം ഇബ്നു ഹസം മുതലായവര് വ്യക്തമാക്കിയതെന്ന് വായനക്കാര് കണ്ടുവല്ലോ!” (ഉമര് മൌലവി, അല്മനാര്. പു.4, ല.2, 1953 മെയ് 5, പേ.4).
1⃣2⃣. “വളരെ പ്രതിബന്ധങ്ങളുള്ളവരാണവര്, ചിലപ്പോള് നിസ്കരിച്ചുകൊണ്ടിരിക്കുമ്പോള് പെട്ടെന്ന് ആര്ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില് വെച്ചായാല് പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല. നാണക്കേട് സഹിക്കാന് അവര്ക്കു കഴിയുകയുമില്ല. അവര് അത്രയും അബലകളും ചപലകളുമാണ്. (അല്മനാര്. പു.4, ല.5, 1953 ജൂണ് 20, പേ.4).
1⃣3⃣. വിദ്യ അഭ്യസിപ്പിക്കാന് നിര്ബന്ധിച്ചു എന്നുള്ളത് ശരി തന്നെ. പള്ളിയിലേക്കയക്കാന് നിര്ബന്ധിച്ചു എന്നു പറയുന്നത് സത്യമല്ല (അല്മനാര്. 1953, ജൂലൈ 5)
1⃣4⃣. …….ജുമുഅഃയും ജമാഅത്തും സ്ത്രീകള്ക്ക് നിര്ബന്ധമില്ലാത്തതുകൊണ്ട് മാത്രമാണ് അവര് അതില് അനിഷ്ടം ഭാവിച്ചത്. മതത്തില് അത് നിര്ബന്ധമാണെങ്കില് ഉമറുല് ഫാറൂഖിനെ പോലുള്ള മഹാന്മാരായ സ്വഹാബികള് അതില് അനിഷ്ടം വെച്ചുകൊണ്ടിരിക്കുമെന്ന് എനിക്ക് വിചാരിക്കാന് കഴിയുന്നില്ല. അവരുടെ ചരിത്രം അറിയുന്ന യാതൊരാള്ക്കും അങ്ങനെ വിചാരിക്കാന് കഴിയുമെന്ന് തോന്നുന്നില്ല. (അല്മനാര്. പു.4, ല.6, 1953 ജൂലൈ 5, പേ.11).
﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Showing posts with label സ്ത്രീ പള്ളി പ്രവേശനം പൂര്വകാല വഹാബീ മൗദൂദി വീക്ഷണം പരിശോധിക്കാം. Show all posts
Showing posts with label സ്ത്രീ പള്ളി പ്രവേശനം പൂര്വകാല വഹാബീ മൗദൂദി വീക്ഷണം പരിശോധിക്കാം. Show all posts
Friday, October 12, 2018
സ്ത്രീ പള്ളി പ്രവേശനം പൂര്വകാല വഹാബീ മൗദൂദി വീക്ഷണം പരിശോധിക്കാം
Subscribe to:
Posts (Atom)
മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ
*മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല് വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot....
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സു...
-
*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല് വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...