Showing posts with label ഖബറുകൾ പരത്തണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ?. Show all posts
Showing posts with label ഖബറുകൾ പരത്തണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ?. Show all posts

Saturday, July 13, 2019

ഖബറുകൾ പരത്തണമെന്ന് ശാഫിഈ ഇമാം പറഞ്ഞോ?

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ചോദ്യം


قَالَ الشَّافِعِيُّ ) : وَيُسَطَّحُ الْقَبْرُ ، وَكَذَلِكَ بَلَغَنَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَنَّهُ سَطَّحَ قَبْرَ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصًى مِنْ حَصَى الرَّوْضَةِ } ، وَأَخْبَرَنَا إبْرَاهِيمُ بْنُ مُحَمَّدٍ عَنْ جَعْفَرِ بْنِ مُحَمَّدٍعَنْ أَبِيهِ { أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَشَّ عَلَى قَبْرِ إبْرَاهِيمَ ابْنِهِ ، وَوَضَعَ عَلَيْهِ حَصْبَاءَ } ، وَالْحَصْبَاءُ لَا تَثْبُتُ إلَّا عَلَى قَبْرٍ مُسَطَّحٍ ، وَقَالَ بَعْضُ النَّاسِ : يُسَنَّمُ الْقَبْرُ ، وَمَقْبَرَةُ الْمُهَاجِرِينَ ، وَالْأَنْصَارِ عِنْدَنَا مُسَطَّحٌ قُبُورُهَا ، وَيُشْخَصُ مِنْ الْأَرْضِ نَحْوٌ مِنْ شِبْرٍ ، وَيَجْعَلُ عَلَيْهَا الْبَطْحَاءَ مَرَّةً وَمَرَّةً تُطَيَّنُ ، وَلَا أَحْسِبُ هَذَا مِنْ الْأُمُورِ الَّتِي يَنْبَغِي أَنْ يَنْقُلَ فِيهَا أَحَدٌ عَلَيْنَا ، وَقَدْ بَلَغَنِي عَنْ الْقَاسِمِ بْنِ مُحَمَّدٍ قَالَ : رَأَيْت قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَبِي بَكْرٍ ، وَعُمَرَ مُسَطَّحَةً  
”ഖബറിന്റെ മുകള്‍ ഭാഗം പരത്തപ്പെടണം. നബി(സ്വ) അവിടുത്തെ പുത്രന്‍ ഇബ്‌റാഹീമിന്റെ ഖബര്‍  പരത്തിയെന്നും മുകളില്‍ ആ പ്രദേശത്തുള്ള ചരല്‍ വെച്ചുവെന്നും നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ചിലര്‍ പറയുന്നത് ഖബര്‍  കൂര്‍ത്തതായിരിക്കണമെന്നാണ്. എന്നാല്‍, മുഹാജിറുകളുടെയും അന്‍സാറുകളുടെയും ഖബറുകള്‍ മുകള്‍ ഭാഗം പരത്തപ്പെട്ടതായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ അത് ഭൂമിയില്‍ നിന്ന് ഒരു ചാണ്‍ കണക്കെ ഉയര്‍ത്തണം. അതിനു മുകളില്‍ ചരല്‍ നിരത്തുകയും വേണം. മേല്‍ ഭാഗം കൂര്‍ത്തതായിരിക്കണമെന്ന ഒരു രിവായത്ത് ആരില്‍ നിന്നും കാണുന്നില്ല. നബി(സ്വ)യുടെയും സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരുടെയും ഖബറുകള്‍ പരത്തപ്പെട്ടതായി ഞാന്‍ കണ്ടുവെന്ന് ക്വാസിം ബിന്‍ മുഹമ്മദ്  പറഞ്ഞതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്.”
( الأم للشافعي » كتاب الجنائز » باب الخلاف في إدخال الميت القبر )


ഇതിൽ നിന്നും മഹാൻ മാരുടെ ഖബറുകൾക്ക് മുകളിൽ ഖുബ്ബ നിർമിക്കാൻ പാടില്ല എന്ന് വരുമെ?


ഉത്തരം

ഇവിടെ ഒരിക്കലും മഹാൻമാരുടെ ഖബറുകൾക്ക് മുകളിൽ ഖുബ്ബ നിർമിക്കാൻ പാടില്ല എന്ന് വെക്തമായി ഇമാം ശാഫിഈ ഒരിക്കലും പറയുന്നില്ല.

ഖബറുകൾ കൂർപിക്കരുത് എന്നും നമ്മുടെ നാടുകള്ളിലെ ഖബറ് സ്ഥാനിൽ ഒരാളെ മറവ് ചെയ്താൽ  മണ്ണ് കൊകൂർപ്പിച്ച് നിർത്താതെ ഒരു ചാണ് ഉയർത്തിയതിന് ശേഷം പരത്താറുണ്ട്

അതിനെ പറ്റിയാണ് ഇമാം ശാഫിഈ പറയുന്നത്


മഹാന്മാരുടെ ഖബറിന്ന് മുകളിൽ ഖുബ്ബ നിർമിക്കരുത് എന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടില്ല.

അസ്ലം സഖാഫി
പരപ്പനങ്ങാടി



https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

തൗഹീദ്‌ ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

തൗഹീദ് ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....