Showing posts with label ഇസ്തിഗാസ നബി ഹബീബ് സ്വ യുടെ ജീവിത കാലത്ത്. Show all posts
Showing posts with label ഇസ്തിഗാസ നബി ഹബീബ് സ്വ യുടെ ജീവിത കാലത്ത്. Show all posts

Sunday, March 3, 2019

ഇസ്തിഗാസ നബി ഹബീബ് സ്വ യുടെ ജീവിത കാലത്ത്

- *റാജിസ് (റ) ﺭﺍﺟﺰ ﺑﻨﻲ ﻛﻌﺐ :-*

( ഹബീബ് സ്വ യുടെ ജീവിത കാലത്ത് തന്നെ വിദൂരത്ത് നിന്ന് സഹായം തേടുന്നു)

*ഹബീബായ സ്വ യുടെ പ്രിയ പത്നി മയ്മൂന (റ) ഈ ഇസ്തിഗാസയെ അംഗീകരിക്കുകയും ചെയ്യുന്നു*

حَدَّثَتْنِي مَيْمُونَةُ بِنْتُ الْحَارِثِ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَاتَ عِنْدَهَا فِي لَيْلَتِهَا، ثُمَّ قَامَ يَتَوَضَّأُ لِلصَّلَاةِ فَسَمِعَتْهُ يَقُولُ فِي مُتَوَضَّئِهِ: «لَبَّيْكَ لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ وَنُصِرْتُ» ، ثَلَاثًا، قَالَتْ: فَلَمَّا خَرَجَ قُلْتُ: يَا رَسُولَ اللهِ بِأَبِي أَنْتَ سَمِعْتُكَ تَقُولُ فِي مُتَوَضَّئِكَ «لَبَّيْكَ لَبَّيْكَ» ، ثَلَاثًا، «وَنُصِرْتُ نُصِرْتُ» ، ثَلَاثًا، كَأَنَّكَ تُكَلِّمُ إِنْسَانًا فَهَلْ [ص: ٤٣٤] كَانَ مَعَكَ أَحَدٌ؟ قَالَ: «هَذَا رَاجِزُ بَنِي كَعْبٍ يَسْتَصْرِخُنُي، وَيَزْعُمُ أَنَّ قُرَيْشًا أَعَانَتْ عَلَيْهِمْ بَنِي بَكْرٍ» ،

"ഹബീബിന്റെ പ്രിയപത്നി ഉമ്മുൽ മുഅ്മിനീൻ മൈമൂന (റ) ഉദ്ധരിക്കുന്നു: നബി തങ്ങൾ (സ്വ)
ബീവിയുടെ വീട്ടിൽ ആയിരിക്കുന്ന ഒരു രാത്രി തഹജ്ജുദ് നിസ്ക്കാരത്തിന് വേണ്ടി എഴുന്നേറ്റ് വുളൂഹ് ചെയ്യുകയായിരുന്നു, പെട്ടെന്ന് നബി തങ്ങൾ (സ്വ) "ലബ്ബൈക്,ലബ്ബൈക്,ലബ്ബൈക്'
(വിളിക്ക് ഉത്തരം ചെയ്തു) എന്നും തുടർന്ന്
'നുസിർത, നുസിർത, നുസിർത' (നിങ്ങൾ
സഹായിക്കപ്പെട്ടു) എന്നും മൂന്നു
പ്രാവശ്യം ഉറക്കെ വിളിച്ചു
പറഞ്ഞു. നബി തങ്ങളോട് ഞാൻ ചോദിച്ചു:
'യാ റസൂലല്ലാഹ്,അവിടുന്ന് വുളൂഹ് ചെയ്യുമ്പോൾ ലബ്ബൈക് എന്നും നുസിർത എന്നും മൂന്നു
പ്രാവശ്യം ആരോ ഒരാളോട്
സംസാരിക്കുന്നത് പോലെ പറയുന്നത് ഞാൻ കേട്ടു, അവിടുത്തെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?".നബി തങ്ങൾ (സ്വ) മറുപടി പറഞ്ഞു: "ബനീ കഅബ് ഗോത്രത്തിൽ പെട്ട റാജിസ് എന്ന സ്വഹാബി ഖുറൈശികൾ
തങ്ങൾക്ക് എതിരിൽ ബനീ ബക്കർകാരെ സഹായിച്ചു എന്നത് പറഞ്ഞ് എന്നോട്
(വിദൂരത്ത് നിന്നും) സഹായം തേടുകയായിരുന്നു"
അടുത്തില്ലാത്ത സ്വഹാബി റാജിസ് (റ) ഹബീബ് (സ്വ) യോട് ഖുറൈശികൾക്കെതിരിൽ തന്നെ സഹായിക്കാൻ വേണ്ടി വിളിച്ചു
എന്നും സഹായിക്കപ്പെട്ടു എന്നും പ്രസ്തുത ഹദീസിൽ നിന്നും വളരെ വ്യക്തമാണ്.

(ഇമാം ത്വബ് റാനി - മുഹ്ജമുൽ കബീർ ഹദീസ് നമ്പർ 1052)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....