Showing posts with label കാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്. Show all posts
Showing posts with label കാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്. Show all posts

Wednesday, April 4, 2018

കാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്

👇🏾 *മീര്‍സാ കുലാം കാദിയാനിയും കളവുകളും.. ഒരു പൊളിച്ചെഴുത്ത്*👇🏾
🔴🔴🔴🔴🔴🔴🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മീര്‍സാ കുലാം കാദിയാനി തന്റെ ആദ്യകാലത്ത് കളവ് പറയുന്നത് സംബന്ധിച്ച് എഴുതുന്നു.

കളവ് പറയല്‍ എന്നത് മതത്തില്‍ നിന്നും പുറത്ത് പോകുന്നത് പോകുന്ന അത്രയും ഗൗരവമുള്ള കുറ്റമാണ്. (തുഫ ഗൗല്‍റോയ പേജ് 19, അര്‍ബയിന്‍ 3 പേജ് 24)

ഒരുവന്‍ കളവ് പറയുന്നവന്‍ ആണ് എങ്കിൽ ഭൗതിക മത വിഷയങ്ങളിൽ അവന്റെ തെളിവ് അംഗീകരിക്കാൻ സാധ്യമല്ല. (റൂഹാനി ഹസാഇന്‍ വാല്യം 23, പേജ് 231, ചഷ്മ എ മുആര്‍ഫത് പേജ് 222)

ഇനി നമുക്ക് മീര്‍സയുടെ അവസാന കാലത്ത് അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞ കളവുകള്‍ താഴെ ഓരോന്നായി പരിശോധിക്കാം. പാമരരും അജ്ഞരുമായ ജനത്തെ തന്‍റെ വ്യാജ പ്രവാചക വാദത്തിലേക്ക് ആകൃഷ്ടരാക്കാനാണ് ഈ കളവുകള്‍ പടച്ചു വിട്ടിരിക്കുന്നത്.

കളവ് നം..1⃣അല്ലാഹു ഖുര്‍ആനില്‍ പറയുന്നു ഈസാ നബിയെ ആരാധിക്കുക എന്നത് വലിയ അപരാധമാണ്. അത്തരമൊരു ആരാധന വ്യാപകമായാല്‍ ലോകം മുഴുവനും ഭൂമികുലുക്കങ്ങളും പ്ലേഗും പടര്‍ന്നു പിടിക്കും. അവസാന കാലത്ത് ആകാശ ഭൂമികളില്‍ ഉണ്ടാകുന്ന മുഴുവൻ വിപത്തുകള്‍ക്കും കാരണവും ഈസ നബിയെ ആരാധിക്കല്‍ മാത്രമാണ്. (റൂഹാനി ഹസാഇന്‍ വാല്യം 22, പേജ് 498.... ഹഖീഖത്തുല്‍ വഹി പേജ് 64)

❓ *ഏതെങ്കിലുമൊരു കാദിയാനിക്ക് ഖുര്‍ആനില്‍ ഇങ്ങനെ ഒരു ആയത്ത് ഏത് സൂറത്തിലാണ് ഉള്ളതെന്ന് കാണിച്ചു തരാന്‍ സാധിക്കുമോ?*

കളവ് നം..2⃣പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു വാഗ്ദത്ത മസീഹിനെ ഒരു കൂട്ടം മുസ്ലിം പണ്ഡിതരാകും തല്ലിക്കൊല്ലുക. അവര്‍ അദ്ദേഹത്തെ അവിശ്വാസി ആയി പ്രഖ്യാപിക്കുകയും ചെയ്യും. (റൂഹാനി ഹസാഇന്‍, വാല്യം 17, പേജ് 404, അര്‍ബൈന്‍ 3 പേജ് 25)

❓ *ഖുര്‍ആനില്‍ എവിടെയാണ് ഇപ്പറഞ്ഞത് ഉള്ളതെന്ന് ഏതെങ്കിലുമൊരു കാദിയാനി കാണിച്ചു തരാമോ?*

കളവ് നം..3⃣ഖുര്‍ആന്‍ മൂന്ന് നഗരങ്ങളുടെ പേരുകൾ വളരെ ബഹുമാനത്തോടെ പ്രഖ്യാപിക്കുന്നു. അവ മക്ക, മദീന, കാദിയാന്‍ എന്നിവയാണ്. (റൂഹാനി ഹസാഇന്‍ വാല്യം 3, പേജ് 140, അടിക്കുറിപ്പ്, ഇസാലവുല്‍ ഔതാം, പേജ് 34/ 77)

❓ *ഖുര്‍ആനില്‍ എവിടെയെങ്കിലും കാദിയാന്‍ എന്ന സ്ഥലം പറയുന്നതായി കാണിച്ചു തരുമോ കാദിയാനികളേ?*

കളവ് നം..4⃣ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായി ഇങ്ങനെ പറഞ്ഞിരിക്കുന്നു. എനിക്കെതിരെ കളവ് പറയുന്നവനെക്കാള്‍ വലിയ തെറ്റുകാരന്‍ ലോകത്ത് മറ്റാരും ഇല്ല. ഞാനവനെ ഉടനടി നശിപ്പിക്കുക തന്നെ ചെയ്യും. അവന് ഞാൻ സമയം നല്‍കുകയേ ഇല്ല. (തദ്കിറത്തു ഷഹാദതൈന്‍ പേജ് 34)

*സ്വന്തം മഹത്ത്വം തെളിയിക്കാൻ പറഞ്ഞ ഈ കളവ് അവസാനം അയാള്‍ക്ക് തന്നെ പാരയായി. അക്കാലത്തെ മുസ്ലിം പണ്ഡിതർ ഇത് കാദിയാനിയോട് ചോദിച്ചു. പക്ഷേ ഖുര്‍ആനില്‍ ഇങ്ങനെ ഒരു വാചകം കാണിച്ചു കൊടുക്കാൻ സാധിക്കാതെ അയാൾ പരാജയപ്പെടുകയാണുണ്ടായത്.*

കളവ് നം...5⃣ അല്ലാഹുവിന്റെ പ്രവാചകർ അന്ത്യ ദിനം സംബന്ധിച്ച് അവനോട് ചോദിച്ചു. മുഴുവൻ ആദം സന്തതികളെയും അടുത്ത 100 വര്‍ഷത്തിനുള്ളില്‍ അത് പിടികൂടുക തന്നെ ചെയ്യും എന്ന് അല്ലാഹു മറുപടി നല്‍കി. (രൂഹാനി ഹസാഇന്‍ വാല്യം 3, പേജ് 277, ഇസാലത്തുല്‍ ഔഹാം പേജ് 252, 253, 257, 104)

❓1. പ്രവാചകർ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം ആണ് ഇത് പറഞ്ഞത് എന്നാണ് ഉദ്ദേശം എങ്കിൽ അത് ഏത് കിത്താബില്‍ ആണെന്ന് കാണിച്ചു തരണം.

2. അതല്ല ഇത് മീര്‍സാ തന്നെയാണ് പറഞ്ഞതെങ്കില്‍ ഇപ്പോ ഇത് പറഞ്ഞ ശേഷം എത്ര വര്‍ഷം ആയി എന്നൊന്ന് എണ്ണിപ്പറയണം.😂

(മീര്‍സാ കുലാമിന്‍റെ കളവുകളുടെ പൊളിച്ചെഴുത്ത് പരമ്പര തുടരും.....)

*(മുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം ഉള്ള കാദിയാനികള്‍ പറയുക..... അയാളുടെ പുസ്തകത്തില്‍ ഇങ്ങനെ ഇല്ല എങ്കില്‍ ആ പുസ്തകം എടുത്ത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു.....)*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....